DDs മലയാളം പരിഭാഷകൾ
23.8K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റിലീസ് - 80

Killers (2014)
IMDb ⭐️ 6.4/10

ഭാഷ: ജാപ്പനീസ്
Director : Kimo Stamboel, Timo Tjahjanto
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനിഷ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ

ഇരകളെ ക്രൂരമായി കൊന്ന് അതിൻ്റെ വീഡിയോ എടുത്ത് അത് ഇൻ്റർനെറ്റിലിട്ട് ആനന്ദം കണ്ടെത്തുന്ന ഒരു ജാപ്പനീസ് സൈക്കോ. ഈ വീഡിയോസ് കണ്ട് തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യാനിറങ്ങുന്ന ഒരു റിപ്പോർട്ടറായ ഇന്തോനേഷ്യൻ സൈക്കോ.ഇവർ തമ്മിലുള്ള ഒരു ഗെയിമാണ് ഈ സിനിമ.
ഒരു മടിപ്പും കൂടാതെ ഒറ്റയിരിപ്പിന് കണ്ട് തീർക്കാവുന്ന സിനിമ Kimo Stamboel, Timo Tjahjanto എന്നീ സംവിധായകരുടെ മറ്റു സിനിമകളിലെ പോലെ അമിതമായ വയലൻസ് രംഗങ്ങളുള്ള ഒന്നാണ്.
അതു കൊണ്ട് അനുയോജ്യമായവർ മാത്രം കാണുക.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍62
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.


മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID ബന്ധപ്പെടാം

@CHAINRULER
DD മലയാളം റീലിസ് - 81
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 7

College Romance (2018)
IMDb ⭐️ 8.9/10
ഭാഷ: ഹിന്ദി
എപ്പിസോഡ് : 1- 5 ( Mini Series )
സംവിധാനം: Simarpreet Singh
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : കോമഡി , റൊമാൻസ്, ഡ്രാമ

മൂന്നു സുഹൃത്തുക്കളിൽ നിന്നാണ് ഈ സീരിയസ് തുടങ്ങുന്നത്. അവരുടെ ഇടയിൽ ഉള്ള തമാശകളും, പിണക്കങ്ങളും പിന്നെ അവരുടെ ജീവിതത്തിൽ കുറച്ചു പേർ കടന്നുവരുന്നു. അവർ ആ മൂന്ന് പേരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത് എന്ന് കോളേജ് റൊമാൻസ് പറയുന്നത് . പൂർണ്ണമായും ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഈ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. കോമഡി രംഗങ്ങൾ ഒക്കെ വളരെ നന്നായിട്ടുണ്ട് . ഒരു അടിപൊളി ക്യാമ്പസ്‌ സീരിയസ് കാണാൻ താല്പര്യമുള്ളവർ ധൈര്യമായി കാണാം.

സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍2
Malayalam Subtitle 👇
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 82

The Phone  (2015)
ദി ഫോൺ    (2015)
IMDb ⭐️ 6.6/10
ഭാഷ: കൊറിയൻ
സംവിധാനം:കിം ബോങ്-ജൂ
പരിഭാഷ&പോസ്റ്റർ:അസ്‌ലം എ.ജെ.എക്സ്
ജോണർ: ക്രൈം/മിസ്റ്ററി/ത്രില്ലെർ


ത്രില്ലെർ സിനിമകളുടെ തട്ടകമായ കൊറിയയിൽ നിന്നും മറ്റൊരു ത്രില്ലെർ സിനിമ കൂടി.

ജോലിയിൽ പ്രൊമോഷൻ കിട്ടിയതിന്റെ ഭാഗമായി തന്റെ സഹപ്രവർത്തകർക്ക് പാർട്ടി കൊടുത്ത് വീട്ടിൽ എത്തുന്ന നായകൻ കാണുന്നത് ചോരയിൽ മരിച്ചു കിടക്കുന്ന തന്റെ ഭാര്യയെ ആണ്.കൊലപാതകി യാതൊരു തെളിവും ബാക്കി വെക്കാതെ അവിടെ നിന്നും കടന്നു കളയുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം നായകന്റെ ഫോണിലേക്ക് ഒരു കോൾ വരുകയാണ്. എടുത്ത് സംസാരിച്ചപ്പോൾ ഒരു വർഷം മുൻപ് മരിച്ച തന്റെ ഭാര്യയായിരുന്നു അത്.

യഥാർത്ഥത്തിൽ തന്റെ ഭാര്യ മരിച്ചിട്ടില്ലേ? അതോ ഇതെല്ലാം തന്റെ തോന്നലാണോ? എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുകയാണ് ഈ സിനിമ.

ക്രൈം, ത്രില്ലെർ,മിസ്റ്ററി,ടൈംട്രാവൽ എന്നീ ഗണത്തിൽ പെടുത്താവുന്ന, പ്രേഷകരെ നല്ലൊരു  ത്രില്ലെർ മൂഡിൽ കൊണ്ടുപോകുന്ന സിനിമ തന്നെയാണ് 2015 ൽ പുറത്തിറങ്ങിയ 'ദി ഫോൺ' എന്നാ ഈ കൊറിയൻ സിനിമ.



അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍21
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 83
ഇന്ത്യൻ മൂവി ഫെസ്റ്റ് റീലിസ് - 8

Bombhaat   (2020)
IMDb ⭐️ 6.5/10
ഭാഷ: തെലുഗ്
സംവിധാനം: രാഘവേന്ദ്ര വർമ്മ ഇന്ദുകുറി
പരിഭാഷ : മൂസാ കലീം
പോസ്റ്റർ: വാരിദ് സമാൻ
ജോണർ: ആക്ഷൻ /കോമഡി /Sci_Fi


2020 അവസാനത്തിൽ ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത സിനിമയാണ് ബോംബാറ്റ്.
മകന്റെ ജനനത്തോടു കൂടി അംഗവൈകല്യം ആകുന്ന അച്ഛൻ. 10 വർഷത്തിന് ശേഷം സുഖം പ്രാപിച്ചപ്പോൾ മകൻ അടുത്ത് വരുമ്പോൾ എന്തെങ്കിലും അപകടം സംഭവിക്കും, അത് അവന്റെ നിർഭാഗ്യമാണെന്ന് കുറ്റപ്പെടുത്തി. ഒരിക്കൽ മകന്റെ ജാതകം നോക്കി വല്ല പോംവഴിയുണ്ടോ എന്നറിയാൻ ജ്യോതിഷിയുടെ അടുത്ത് മകനേയും കൂട്ടി പോകുന്നു. അവിടുന്ന് ജ്യോതിഷി മകന്റെ കൈ തൊട്ടപ്പോൾ ഷോക്ക് അടിച്ചു കൈ പിന്വലിച്ചു. തൊട്ടടുത്ത നിമിഷം ജ്യോതിഷിക്ക് കോൾ വരുന്നു അമ്മ ആരുടെയോ കൂടെ ഒളിച്ചോടിയെന്ന്. അത് നാട് മൊത്തം പാട്ടായി. പിന്നെ നാട്ടിൽ ആരുടെയെങ്കിലും പല്ല് ഒടിഞ്ഞാലോ കാൽ ഒടിഞ്ഞാലോ ഇവന്റെ നിർഭാഗ്യം കാരണമാണെന്ന് ഇവനെ കുറ്റപ്പെടുത്തുന്നു. അതെല്ലാം സഹിച്ചു കൊണ്ട് തന്നെ ഇവൻ വളരുന്നു. ഒരിക്കൽ കാമുകിയും ഇതേ കാരണം പറഞ്ഞ് വേർപിരിയുന്നു, അതിൽ അവൻ പൂർണമായും തളരുന്നു.
ആക്ഷൻ, കോമഡി, സയന്സ് ഫിക്ഷൻ എല്ലാം ഒത്തുചേർന്ന ഒരു കൊച്ചു സിനിമ. തെലുഗു സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടും




അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👍5👎2
This media is not supported in your browser
VIEW IN TELEGRAM