#ജിജ്ഞാസാ(JJSA)
3.21K subscribers
17.7K photos
50 videos
98 files
343 links
"TODAY'S READER'S , TOMORROW'S LEADERS" ******************************
ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
Download Telegram
ഒരു മെസ്സേജ്!അല്പം സമയം !അഞ്ച് അറിവുകൾ!

💢അറിവുകൾ ഒറ്റനോട്ടത്തിൽ💢

ജിജ്ഞാസകൾ

💫1. ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷി ഏത്?
💫2.മലയാളത്തിൽ ആദ്യമായി പിന്നണി
ഗാനം അവതരിപ്പിക്കപ്പെട്ട ചിത്രം ഏത്?
💫3.പക്ഷികളുടെയും, മൃഗങ്ങളുടെയും പേരുചേർന്നു വരുന്ന മലയാളത്തിലെ ചില ശൈലികൾ (phrases) ഏതെല്ലാം?
💫4.അമ്മയുടെ വയറ്റിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി ഏത്?
💫5.നീലഗ്രഹ (Blue Planet) ത്തിന്റെ കുറച്ച് പ്രത്യേകതകൾ പറയാമോ?

💢 വിശദ വായന 💢

ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷി ഏത്?

👉പ്രകൃതി എന്നു പറയുന്നത് വളരെ കൗതുകകരമാണ്. പല ജീവികളും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി പല പല സൂത്രങ്ങളാണ് ഉപയോഗിക്കുന്നത്. അവയില്‍ ഒരു പക്ഷിക്ക് മറ്റുള്ള ജീവി
കളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യ
നെപ്പോലെ തുപ്പാന്‍ കഴിവുള്ളവയാണ്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനാണ് ഇവര്‍ തുപ്പുന്നത്.സമുദ്രതീരങ്ങളില്‍ കണ്ടുവരുന്ന ഒരിനം പക്ഷികളാണ് ഫള്‍മര്‍ പക്ഷികള്‍ . അതിനെ ആക്രമിക്കാന്‍ വല്ല ശത്രുക്കളും അതിന്റടുത്തെത്തുകയാ
ണെങ്കില്‍ ഒറ്റത്തുപ്പാണ്. ശത്രുക്കള്‍ പമ്പകടക്കും. പ്ഫൂ എന്ന ആ പക്ഷിയുടെ തുപ്പല്‍ പേടിച്ചല്ല ശത്രുക്കള്‍ പറ പറക്കു
ന്നത്. ഫള്‍മര്‍ പക്ഷിയുടെ തുപ്പലിന് അസഹനീയമായ ദുര്‍ഗന്ധമാണുള്ളത്.

മലയാളത്തിൽ ആദ്യമായി പിന്നണി
ഗാനം അവതരിപ്പിക്കപ്പെട്ട ചിത്രം ഏത്?
👉 മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ നിർമ്മല ആണ് മലയാളത്തി
ൽ ആദ്യമായി പിന്നണിഗാനം അവതരി
പ്പിക്കപ്പെട്ട ചിത്രം. അതിനു മുൻപ് ഇറങ്ങിയ ബാലൻ (1938), ജ്ഞാനാംബിക (1940), പ്രഹ്ലാദ (1941) എന്നീ ചിത്രങ്ങളിൽ പാട്ടുണ്ടെങ്കിലും നിർമലയ്ക്ക് മുൻപ് വരെ തത്സമയ ശബ്ദ ലേഖനമാണ് മലയാള സിനിമ അവലംബിച്ചിരുന്നത്. അതിനാൽ പാടുവാൻ കൂടി കഴിവുള്ള അഭിനേതാ
ക്കൾക്കെ അവസരം ലഭിച്ചിരുന്നുള്ളൂ. ഗാനരംഗങ്ങൾ അഭിനയിക്കുമ്പോൾ തന്നെ അഭിനേതാക്കൾ പാടുകയും, ഉപകരണ
സംഗീതകാരന്മാർ ഫ്രെയിമിൽ പെടാതെ നിന്ന് ഉപകരണങ്ങൾ വായിക്കുകയും അത് റെക്കോർഡ് ചെയ്യുകയുമായിരുന്നു പതിവ്.
പിന്നണി ഗാനം എന്നാൽ അഭിനയിക്കുന്ന
വർക്കു വേണ്ടി മറ്റൊരാൾ മറ്റൊരു സ്ഥല
ത്തു നിന്നു പാടി അത് സിനിമയിൽ കൂട്ടിച്ചേ
ർക്കുകയാണ്.മലയാള സിനിമാപിന്നണി ഗാനചരിത്രത്തിലെ ആദ്യ ഗാനം എന്ന പദവി മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യർ സംഗീതം നൽകിയ 1948 ഇൽ പുറത്തിറങ്ങിയ നിർമ്മലയിലെ "ഏട്ടൻ വരുന്ന ദിനമേ... " എന്ന ഗാനത്തിനാണ്. മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനം പാടിയതാകട്ടെ വിമല ബി. വർമ്മ എന്ന ആറാം ക്‌ളാസുകാരി ആണ്. നിർമലയിൽ പി. ലീല പാടിയ ഗാനങ്ങൾ ഉണ്ടെങ്കിലും മലയാള സിനിമയിലെ ആദ്യ പിന്നണി ഗായിക എന്ന സ്ഥാനം വിമല. ബി. വർമ്മയ്ക്ക് ആണ്. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. അതേ ചിത്രത്തിൽ അഭിനയിക്കാനും അവർക്ക് അവസരം കൈ വന്നു .'നിർമ്മല' എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ടൈഫോയിഡ് പിടിപെട്ടു മരിക്കുന്ന അനിയത്തിയായി ആണ് വിമല ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് അഭിനയ രംഗത്തും, പിന്നണി ഗാന രംഗത്തും വിമല തുടർന്നില്ല.

പക്ഷികളുടെയും, മൃഗങ്ങളുടെയും പേരുചേർന്നു വരുന്ന മലയാളത്തിലെ ചില ശൈലികൾ (phrases) ഏതെല്ലാം?

👉ഭാഷയിൽ പലപ്പോഴും ഉപയോഗിച്ചു കാണാറുള്ള ഒരു രീതിയാണ് പക്ഷികളു
ടെയും, മൃഗങ്ങളുടെയും പേരില്‍ ഉള്ള ചില ശൈലികൾ.എന്നാൽ അത്തരം ശൈലി
കൾക്ക് മൃഗങ്ങളുമായോ,പക്ഷികളുമായോ ഒരു ബന്ധുമില്ല. അത്തരം ചില ശൈലി
കളെ പരിചയപ്പെടാം.

പുലി ഏകാദശി നോക്കുക: ദുഷ്ടന്മാർ ചെയ്യുന്ന നല്ല കാര്യമായാലും അത് ദോഷമായിത്തീരുന്ന അവസ്ഥ
മുതലവായിൽ പോയ കുഞ്ഞ്: പരിഹരിക്കാൻ കഴിയാത്ത തരത്തിൽ ഉണ്ടാകുന്ന നഷ്ടം
പുലിപ്പാൽ കുടിക്കുക: സാധ്യമല്ലാത്ത ഒരു കാര്യത്തെപ്പറ്റി പറയുക
കഴുതപ്പാൽ കുടിക്കുക: തീരെ മന്ദമായ സ്വഭാവം പ്രകടിപ്പിക്കുക
ഓലപ്പാമ്പ്:ഭീഷണി മുഴക്കുക
കഴുത പുരണ്ട കളം: വൃത്തിഹീനമായി, താറുമാറായിക്കിടക്കുന്ന സ്ഥലം
കൂപമണ്ഡൂകം:ലോകകാര്യങ്ങളെപ്പറ്റി ഒട്ടുംതന്നെ അറിവില്ലാത്തയാൾ
കാർക്കോടകൻ: വളരെ ക്രൂരനായ ആൾ
പശുപ്രായന്മാർ:ഒട്ടുംതന്നെ പരിഷ്കാ
രമില്ലാത്തവർ
അജഗജാന്തരം:വലിയ വ്യത്യാസ
ത്തിലുള്ള
അടുപ്പിൽ ചുറ്റിയ കോഴി: വീടിനകത്തു
തന്നെ കഴിയുന്ന അവസ്ഥ
അരണബുദ്ധി:പെട്ടെന്ന് മറക്കുന്ന സ്വഭാവം
അങ്ങാടിപ്പശു:ഉത്തരവാദിത്തമില്ലാതെ നടക്കുന്നത്
ആനച്ചന്തം:സൗന്ദര്യമില്ലെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ ഉള്ള അഴക്
ആനക്കാര്യത്തിൽ ചേനക്കാര്യം:
ഗൗരവമുള്ള സംഗതി സംസാരിക്കുമ്പോൾ നിസ്സാരകാര്യം ഉന്നയിക്കുക

അമ്മയുടെ വയറ്റിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി ഏത്?
👉 Sand tiger shark അഥവാ മണൽ കടുവ സ്രാവുകൾ എന്ന ജീവജാലങ്ങൾക്ക് ഇടയിലാണ് അമ്മയുടെ വയറ്റിൽ വച്ചു
തന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ഏർപ്പാട് ഉള്ളത്..പൂർണ്ണമായി വളർന്ന കടുവ സ്രാവുകൾക്ക് ഏകദേശം 2.5 മീറ്റർ നീളമുണ്ട്.പെൺ മണൽ കടുവ സ്രാവുക
ൾക്ക് രണ്ട് ഗർഭപാത്രങ്ങളാണുള്ളത്. മിക്കപ്പോഴും ഓരോ ഗർഭപാത്രത്തിലും ഒന്നിൽ കൂടുതൽ അച്ഛന്മാരിൽനിന്നു
ആറോ, ഏഴോ ഭ്രൂണങ്ങളെ ഒരേസമയം ഗർഭം ധരിക്കുന്നുവെങ്കിലും ഒരു
ഗർഭ
പാത്രത്തിൽ നിന്നു ഒരു കുഞ്ഞു വീതം അവ രണ്ട് സ്രാവു കുഞ്ഞുങ്ങളെ മാത്രമേ പ്രസവിക്കുന്നുള്ളൂ. ഗർഭപാത്രത്തിലെ മറ്റു കുട്ടികളൊക്കെ എവിടെപ്പോയി എന്നതിന്റെ കാരണം തിരഞ്ഞപ്പോഴാണ് ഒരു കാര്യം
ഗവേഷകർ കണ്ടെത്തിയത്.സ്രാവിന്റെ വയറ്റിലെ ഭ്രൂണം കണ്ണും, പല്ലും വികസി
ച്ചയുടനെ ഗർഭപാത്രത്തിലെ മറ്റ് സഹോ
ദരങ്ങൾ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു . ഗർഭകാലത്ത് ശേഷിക്കുന്ന സ്രാവ് ഭ്രൂണങ്ങളെ കൂടുതൽ കണ്ടെ
ത്തുകയും കൂടുതൽ പഠനം ചെയ്തതിന്റെ ഫലമായി അവയ്ക്കു ഒരു പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണ്ടെത്തുകയും ചെയ്തു.ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത് ഈ ഭ്രൂണങ്ങളിൽ കാണപ്പെടുന്ന 'നരഭോജനം' പുരുഷന്മാർ അവരുടെ പിതൃത്വം ഉറപ്പാക്കാൻ ശ്രമിക്കുന്ന ഒരു മത്സര തന്ത്രമാണെന്നാണ് . പരസ്പരം ഭക്ഷണം ആക്കുന്നതിൽ യാതൊരു സങ്കോചവും അവർക്കില്ല. അവർ വേട്ട
യാടുന്നതും കൂടപ്പിറപ്പിനെ തിന്നുന്നതും വെറും ഭക്ഷണം മാത്രമായാണ് കണക്കാ
ക്കുന്നത്.

നീലഗ്രഹ (Blue Planet) ത്തിന്റെ കുറച്ച് പ്രത്യേകതകൾ പറയാമോ?

👉സൂര്യനിൽ നിന്ന് മൂന്നാമതായി സ്ഥിതിചെയ്യുന്ന ഭൂമി സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ ഒന്നാണ്.
നിലം (Ground) എന്ന അർഥം വരുന്ന വാക്കുകൾ പഴയ ഇംഗ്ലീഷിലും, ജർമ്മനിയിലും ഉണ്ട്. ഈ വാക്കിൽ നിന്നാണ് ഭൂമി (Earth) ഉണ്ടായത്.
വലുപ്പത്തിൽ അഞ്ചാം സ്ഥാനമായ ഭൂമിയ്ക്ക് ആണ് സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയത് .
ഭൂമി ഗോളാകൃതിയിലാണ് കാണ
പ്പെടുന്നതെങ്കിലും പൂർണമായും ഉരുണ്ട
തല്ല. മുകളിലും താഴെയും അല്പം പരന്നി
ട്ടാണ്. മധ്യഭാഗം പുറത്തേക്ക് തള്ളിനിൽ
ക്കുന്ന രീതിയിലുമാണ് ഭൂമിയുടെ രൂപം. ഇതിനെ ജിയോയിഡ് (Geoid) എന്നാണ് വിളിക്കുന്നത്.
ലോഹങ്ങളും, പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) കൂട്ടത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ബുധൻ, ചൊവ്വ, ശുക്രൻ എന്നിവയാണ് ഈ കൂട്ടത്തിലെ മറ്റു ഗ്രഹങ്ങൾ.
ഭൂമിയുടെ പ്രായം 454 കോടി വർഷമാ
ണെന്ന് കണക്കാക്കപ്പെടുന്നു.
ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം ചന്ദ്ര
നാണ്.
ഭൂമി സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയം 23 മണിക്കൂർ 56 മിനിറ്റ്, 4.1 സെക്കൻഡ് (24 മണിക്കൂർ) ആണ്.
ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന സമയം 3651 / 4 ദിവസമാണ്.
സൂര്യനിൽ നിന്ന് വെളിച്ചം ഭൂമിയി
ലെത്താൻ എടുക്കുന്ന സമയം 8 മിനിറ്റ് 20 സെക്കൻഡ് ആണ്.
ഭൂമിയുടെ പ്രായവും, ഘടനയും ഉറവി
ടവുമെല്ലാം ശാസ്ത്രീയമായി പഠിക്കുന്നതിന് പറയുന്ന പേരാണ് ജിയോളജി അഥവാ ഭൂവിജ്ഞാനീയം.
പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ഭൂമിയാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ നൂറ് കോടി വർഷങ്ങൾക്കുള്ളി
ലാണ് ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെട്ടതെന്ന് കരുതുന്നു. അടുത്ത 150 കോടി വർഷ
ത്തേക്ക് കൂടി ഭൂമിയിൽ ജീവന് സ്വാഭാ
വികമായ നിലനില്പ് സാധ്യമാണെന്നും ശാസ്ത്രലോകം നിരീക്ഷിക്കുന്നു.
പുരാതന ഗ്രീക്കിലെ ഭൂമിശാസ്ത്ര
ജ്ഞരിൽ ഒരാളായ ഇറാതോസ്തനീസ് ബി.സി. 250-ൽ ഭൂമിയുടെ ചുറ്റളവ് കൃത്യമായി കണക്കാക്കി. ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങിക്കൊണ്ടി
രിക്കുന്നുവെന്ന് ആര്യഭടൻ കണ്ടെത്തി.
ബഹിരാകാശത്ത് നിന്ന് വീക്ഷിക്കു
മ്പോൾ നീലനിറത്തിൽ കാണപ്പെടുന്ന
തിനാൽ നീലഗ്രഹം (Blue Planet) എന്നും ഭൂമിയെ വിശേഷിപ്പിക്കാറുണ്ട്.ജലത്തിന്റെ സാന്നിധ്യമാണ് ഭൂമിയ്ക്ക് നീലനിറം നൽകുന്നത്.
ജീവൻ നിലനിർത്തുന്നതിന് ഭൂമിയുടെ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ഓക്സിജനും, നൈട്രജനുമാണ് അന്തരീ
ക്ഷത്തിൽ കൂടുതലായിട്ടുള്ളത്. ഇത് സൂര്യന്റെ ശക്തമായ കിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിച്ചുനിർത്തുന്നു. അതു
പോലെ ഭൂമിയുടെ താപനില ജീവജാല
ങ്ങൾക്ക് സുഖകരമായി നിലനിൽക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നു. ഉൽക്കകളിൽ നിന്നുള്ള സംരക്ഷണവും ഒപ്പം സാധ്യമാ
കുന്നു.
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
©#ജിജ്ഞാസാ(JJSA)®

🚫 ഇതിലെ ഉള്ളടക്കങ്ങൾ വിവിധ പുസ്തകങ്ങളിൽ നിന്നും ,ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും
,ഓൺലൈൻ സൈറ്റുകളിൽ നിന്നും കേവലം വിജ്ഞാനത്തിന് വേണ്ടി മാത്രം തിരഞ്ഞ് എടുക്കുന്നത് ആണ്🚫

💢ശുഭം💢