Malayalam Cricket News 🏏 Powered by Crickerala.com
9 members
5 photos
119 links
Download Telegram
to view and join the conversation
ഒന്നാം ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സ് സ്കോറിന് മറുപടിയുമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ഹെൻറി നിക്കോൾസും 6 റൺ നേടിയ വാട്ലിങ്ങുമാണ് ക്രീസിലുള്ളത്. 19 റൺസ് നേടിയ ജീറ്റ് റാവൽ, 8 റൺസ് നേടിയ ടോം ലാതം, 25 റൺസ് നേടിയ റോസ് ടെയ്ലർ, 51 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ…

https://crickerala.com/?p=14086
ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ. ഇതിന് മുൻപ് ആറ് രാജ്യങ്ങളിലാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ നടന്നിട്ടുള്ളത്. അഞ്ച് ഡേ നൈറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഓസ്‌ട്രേലിയയിലാണ് ഏറ്റവും മുൻപിലാണ്. രണ്ട് ഡേ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച യു എ ഇ യാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടും ന്യൂസിലാൻഡും സൗത്താഫ്രിക്കയും വെസ്റ്റിൻഡീസും ഓരോ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചു. മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ളാദേശ്…

https://crickerala.com/?p=14088
ഡേ നൈറ്റ് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഇഷാന്ത് ബൗളർ

ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം ഇഷാന്ത് ശർമ്മയ്ക്ക് സ്വന്തം. ആറാം ഓവറിലെ മൂന്നാം പന്തിൽ ഇമ്രുൾ കെയ്‌സിനെ പുറത്താക്കിയാണ് പിങ്ക് ബോളിലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഇഷാന്ത് നേടിയത്. ഇന്ത്യ ഇലവൻ : മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (c), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ (wk), ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി ബംഗ്ലാദേശ് ഇലവൻ :…

https://crickerala.com/?p=14090
സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ, പാകിസ്ഥാൻ വിയർക്കുന്നു

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 312 റൺസ് നേടിയ ഓസ്‌ട്രേലിയ 72 റൺസിന്റെ ലീഡും സ്വന്തമാക്കി. 151 റൺസ് നേടിയ ഡേവിഡ് വാർണറും 55 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. 97 റൺസ് നേടിയ ഓപ്പണർ ജോ ബേൺസിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 222 റൺസ് വാർണറും ബേൺസും കൂട്ടിച്ചേർത്തു. യാസിർ ഷായാണ് പാകിസ്ഥാന് ആശ്വാസ വിക്കറ്റ് നേടിയത്. നേരത്തെ…

https://crickerala.com/?p=14092
പിങ്ക് ബോൾ ടെസ്റ്റ് ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

ഈഡൻ ഗാർഡൻസിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 73 റൺസ് എടുത്തിട്ടുണ്ട്. 27 പന്തിൽ 24 റൺസ് നേടിയ ലിറ്റൺ ദാസും റണ്ണൊന്നും നേടാതെ നയീം ഹസനുമാണ് ക്രീസിലുള്ളത്. ആറാം ഓവറിൽ ഇമ്റുൾ കയെസിനെ പുറത്താക്കി ഇഷാന്ത് ശർമ്മയ്ക്ക് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് പതിനൊന്നാം ഓവറിൽ ക്യാപ്റ്റൻ മോമിനുൾ ഹഖിനെയും മൊഹമ്മദ് മിഥുനെയും ഉമേഷ് യാദവ് വീഴ്ത്തിയപ്പോൾ…

https://crickerala.com/?p=14094
ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ

സ്ഥിരതയില്ലാ നീലക്കുറിഞ്ഞിയാണ് ഇതൊക്കെയായിരുന്നു കുറച്ചുനാൾ വരെ രോഹിത് ശർമ്മയ്ക്കെതിരെയുള്ള വിമർശനങ്ങൾ. തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഹിറ്റ്മാൻ അതിന് മറുപടി നൽകിയപ്പോൾ ഫിറ്റ്നസ് ചില വിമർശകർ ആയുധമാക്കി. ഇപ്പോഴിതാ തകർപ്പൻ ക്യാച്ചിലൂടെ ശേഷിക്കുന്ന വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് ഹിറ്റ്മാൻ.ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പിറന്നത്. ഉമേഷ് യാദവ് എറിഞ്ഞ പതിനൊന്നാം ഓവറിലെ ആദ്യ പന്ത് ബംഗ്ലാദേശ് ക്യാപ്റ്റൻ മോമിനുൾ ഹഖ് ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കവേ എഡ്ജ് ചെയ്ത് ആദ്യ…

https://crickerala.com/?p=14096
അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 106 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്. 29 റൺസ് നേടിയ ഷാദ്മൻ ഇസ്ലാം, 24 റൺസ് നേടിയ ലിറ്റൺ ദാസ്, 19 റൺസ് നേടിയ നയീം ഹസൻ എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടത്. ഇതിൽ വിക്കറ്റ് കീപ്പർ ലിറ്റൺ…

https://crickerala.com/?p=14100
ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

തുടക്കത്തിലെ വിക്കറ്റ് വീഴ്‌ച്ചയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയ ഇന്ത്യ 68 റൺസിന്റെ ലീഡും സ്വന്തമാക്കി. 59 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 23 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. 55 റൺസ് നേടിയ ചേതേശ്വർ പുജാര, 14 റൺസ് നേടിയ മായങ്ക് അഗർവാൾ, 21 റൺസ് നേടിയ…

https://crickerala.com/?p=14102
റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. വ്യക്തിഗത സ്കോർ 32 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് വിരാട് കോഹ്ലി. 86 ഇന്നിങ്സിൽ നിന്നും ക്യാപ്റ്റനായി 5000 റൺസ്…

https://crickerala.com/?p=14104
മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഓപ്പണർ മാത്യൂ ഹെയ്ഡനൊപ്പമെത്തി ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 22 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 40 സെഞ്ചുറിയുമാണ് ഗബ്ബയിൽ ഡേവിഡ് വാർണർ നേടിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 സെഞ്ചുറിയും 161 ഏകദിന മത്സരങ്ങളിൽ നിന്നും 10 സെഞ്ചുറിയും മാത്യു ഹെയ്ഡൻ നേടിയിട്ടുണ്ട്.…

https://crickerala.com/?p=14107
ഒടുവിൽ വാർണറിനെ തന്നെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റ് സ്വന്തമാക്കി 16 വയസ്സുകാരൻ

പാകിസ്ഥാന്റെ യുവ ശ്രദ്ധേയ താരം നസീം ഷാ ഓസ്‌ട്രേലിയയ്ക്കെതിരെ ഗബ്ബയിലാണ് കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ചത് . 16 വയസ്സ് മാത്രം പ്രായമുള്ള പേസ് നസീം ഷായിലാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുകയാണ് . കഴിഞ്ഞ ദിവസം നേടിയ ആദ്യ വിക്കറ്റ് തന്നെ നോ ബോളായി അമ്പയർ വിധിക്കുകയായിരുന്നു . 26 ആം ഓവറിലെ അവസാന പന്തിൽ നസീം ഷാ വാർണറുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ തേർഡ് അമ്പയറുടെ തുടർപരിശോധനയിൽ നോ ബോളെന്ന് വ്യക്തമായതോടെ തന്റെ ആദ്യ…

https://crickerala.com/?p=14109
Malayalam Cricket News 🏏 Powered by Crickerala.com
Photo
ഒടുവിൽ വാർണറിനെ തന്നെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റ് സ്വന്തമാക്കി 16 വയസ്സുകാരൻ

പാകിസ്ഥാന്റെ യുവ ശ്രദ്ധേയ താരം നസീം ഷാ ഓസ്‌ട്രേലിയയ്ക്കെതിരെ ഗബ്ബയിലാണ് കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ചത് . 16 വയസ്സ് മാത്രം പ്രായമുള്ള പേസ് നസീം ഷായിലാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുകയാണ് . കഴിഞ്ഞ ദിവസം നേടിയ ആദ്യ വിക്കറ്റ് തന്നെ നോ ബോളായി അമ്പയർ വിധിക്കുകയായിരുന്നു . 26 ആം ഓവറിലെ അവസാന പന്തിൽ നസീം ഷാ വാർണറുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ തേർഡ് അമ്പയറുടെ തുടർപരിശോധനയിൽ നോ ബോളെന്ന് വ്യക്തമായതോടെ തന്റെ ആദ്യ…

https://crickerala.com/?p=14111
‘പെർഫെക്ഷനിസ്റ്റ്’ കോഹ്ലിയുടെ കവർ ഡ്രൈവ് കണ്ട് കയ്യടിച്ച് ബംഗ്ലാദേശ് ബോളർ ; വീഡിയോ കാണാം

ആദ്യ ടെസ്റ്റ് മത്സരത്തിൽ പൂജ്യത്തിൽ മടങ്ങിയ വിരാട് കൊഹ്‌ലി രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ചുറിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് . ആദ്യ ദിനം അവസാനിച്ചപ്പോൾ 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു .ഇതിനിടെ നായകനായി അതിവേഗത്തിൽ 5000 ടെസ്റ്റ് റൺസ് നേടുന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി . ഈ നേട്ടം സ്വന്തമാകുന്ന ആറാമത്തെ നായകനും കൂടിയാണ് കോഹ്ലി . Driving so good that even the bowler applauded#HallOfLame #Kohli #KingKohli #captainkohli #EdenGardens #pinktest #FridayFeeling #SaturdayMotivation

https://crickerala.com/?p=14114
തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടം ; ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാൻ പതറുന്നു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഓസ്‌ട്രേലിയ. 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 64 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. 27 റൺസ് നേടിയ ഷാൻ മസൂദ്, 20 റൺസ് നേടിയ ബാബർ അസമുമാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 580 റൺസ് നേടി പുറത്തായിരുന്നു. 154 റൺസ് നേടിയ…

https://crickerala.com/?p=14117
തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബംഗ്ലാദേശിനെതിരെ പിടിമുറുക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിലെ 27 ആം സെഞ്ചുറിയാണ് കോഹ്ലി ബംഗ്ലാദേശിനെതിരെ നേടിയത്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് നേടിയ ഇന്ത്യ 183 റൺസിന്റെ ലീഡ് സ്വന്തമാക്കി. 130 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 12 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. 51 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് മാത്രമാണ് രണ്ടാം…

https://crickerala.com/?p=14119
മത്സരം രണ്ടാം ദിനം തീരുമോ ; 241 ലീഡുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കോഹ്ലിപട

പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 241 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 347 റൺസ് നേടിയ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ 27 സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 70 ആം സെഞ്ചുറിയും നേടിയ കോഹ്ലി 136 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലിക്ക് പുറമെ ചേതേശ്വർ പുജാര 55 റൺസും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 51 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി…

https://crickerala.com/?p=14121
ഇന്ത്യൻ വിജയത്തിന് മുൻപിൽ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 152 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടമാണ് മത്സരം മൂന്നാം ദിവസത്തിലേക്ക് നീട്ടിയത്. മഹ്മദുള്ള 41 പന്തിൽ നിന്നും 39 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മ നാല് വിക്കറ്റും ഉമേഷ് യാദവ് രണ്ട് വിക്കറ്റും…

https://crickerala.com/?p=14123