ദക്ഷിണേഷ്യൻ ഉപഭൂഖണ്ടം.
73 subscribers
17 photos
6 videos
5 files
673 links
MALAYALAM
Download Telegram
44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ

ഇന്നുള്ള ഇന്ത്യയിലെ പൊതുജനം എന്നു പറയുന്നത് തന്നെ പലതട്ടുകളായി, അന്യോന്യം അറപ്പും വിദ്വേഷവും, ഉള്ളവരും, കീഴെവരുന്നവരെ വാക്ക് കോഡുകളാൽ അമർത്തുന്നവരും, മുകളിൽ വരുന്നവരെ വിധേയത്തത്താലോ, നിർബന്ധത്താലോ ബഹുമാനിക്കുന്നവരും, മറ്റുമാണ്.

താഴെക്കിടയിലുള്ളവരെ പലവിധത്തിലും അമർത്തിവെക്കണം എന്നത് ഒരു അലിഖിതമായ സാമൂഹിക ചട്ടംതന്നെയാണ്. ഇത് ചെയ്തില്ലെങ്കിൽ അവർ മുകളിലുള്ളവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയും അവരെ വാക്ക്-കോഡുകളാലും, മറ്റ് അതിരുകടന്ന പെരുമാറ്റങ്ങളാലും അലോസരപ്പെടുത്തും.

ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ ഇങ്ങിനെത്തനെയാണ്.

മാനസികവും ശാരീരികവും ആയ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് സർക്കാർ ഉദ്യോഗസ്ഥരോട് പെരുമാറുന്നത് സാമൂഹികമായും വ്യാപാരപരമായും തൊഴിൽപരമായും ആത്മഹത്യാപരമാണ്. സർക്കാർ ഉദ്യോഗസ്ഥരെന്ന ജന്മി വർഗ്ഗത്തിനോടും, അവരുടെ കയ്യാളുകളോടും വിധേയത്വവും ബഹുമാനവും വ്യക്തമായും എല്ലാ വാക്കുകളിലും ശാരീരിക ഭാഷയിലും പ്രകടിപ്പിക്കുന്നതാണ് കാര്യപ്രാപ്തിക്കും നിലനിൽപ്പിനും അഭികാമ്യം.

ഇതാണ് ഇന്ന് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാമൂഹിക പ്രത്യയശാസ്ത്രം. അല്ലാതെ സ്ക്കൂളിലും കോളജിലും സാമൂഹിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും മറ്റും പഠിപ്പിക്കുന്ന തരിശായ വിഡ്ഢിത്തങ്ങൾക്ക് യാതോരു അർത്ഥവും ഇല്ലതന്നെ.

ജനങ്ങൾക്ക് സാമൂഹിക സമത്വത്തിന് അവകാശമുണ്ട്. അവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിന്റെ ഉടമസ്ഥർ അവരാണ്. അവർക്ക് ഈ നാട്ടിൽ അന്തസ്സിന് അവകാശമുണ്ട് എന്നൊക്കെ പാഠപുസ്തകങ്ങളിൽ ചറപറയെന്ന രീതിയിൽ എഴുതിക്കൂട്ടുന്നത് പലവിധ പാഠപുസ്തക വിൽപ്പനക്കാർക്കും സാമ്പത്തിക മുതിൽക്കൂട്ട് നൽകും എന്നല്ലാതെ, ചില്ലിക്കാശിന്റെ വിലയില്ലാത്ത വാക്കുകളാണ്.

കാരണം, പ്രാദേശിക ഭാഷകളിൽ ഈ വക കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന അതേ അവസരത്തിൽത്തന്നെ, സമൂഹത്തിൽ വലിയവർ ഉണ്ട് എന്നും അവർ സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും, ഡോക്ടർമാരും മറ്റുമായ 'അദ്ദേഹങ്ങളും', 'സാറമ്മാരും', 'മാഡങ്ങളും' ആണ് എന്നും, ഇവർക്ക് കീഴിലായി വരുന്നവരാണ് പൊതുജനം എന്ന 'അവനും', 'അവളും', 'അയാളുമാരും' 'അവന്മാരും' 'അവളുമാരും', 'അവറ്റകളും' എന്ന വിലകുറഞ്ഞവരെന്നും കുരുതിക്കൂട്ടിയും, കരുത്തിക്കൂട്ടിയല്ലാതെയും പഠിപ്പിക്കപ്പെടുന്നുണ്ട്.

സ്ക്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അറിയാം, അവരിൽ പലരും 'അവന്റേയും' 'അവളുടേയും' മക്കളും, മറ്റുചിലർ 'അദ്ദേഹത്തിന്റെയും' 'മാഢത്തിന്റേയും' മക്കളും ആണ് എന്ന്.

പൊതുജനമെന്ന ഹീനജാതിക്കാരും സർക്കാർ തൊഴിലാളികളെന്ന ജന്മിവർഗ്ഗവും തമ്മിൽ ഉള്ള അയിത്തങ്ങളുടെ വ്യക്തമായ വാക്ക്-കോഡ് സാങ്കേതികത അടുത്ത എഴുത്തിൽ നൽകാം.


ENGLISH VERSION
45. George Washington എന്ന പമ്പരവിഡ്ഢി

യൂഎസ്ഏ (USA) എന്ന രാഷ്ട്രം 1777ൽ രൂപീകരിച്ചപ്പോൾ, ഒരു Bill of Rights എഴുതിയുണ്ടാക്കിയിരുന്നു. എന്തോ വലിയ പുതിയ കണ്ടുപിടുത്തം എന്ന രീതിയിലാണ് അമേരിക്കക്കാർ ഇതിനേയും, യൂഎസ് ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന മനുഷ്യ വ്യക്തിത്വങ്ങളും പൌരന്റെ അന്തസ്സും മറ്റും ഉരുവിട്ടുകൊണ്ടിരിക്കുന്നത്.

ഈ മനുഷ്യവ്യക്തിത്വങ്ങൾ അത്രയും ഇങ്ഗ്ളണ്ടിലെ പ്രാദേശിക ഭാഷയായ ഇങ്ഗ്ളിഷിൽ യാതോരു കരുതിക്കൂട്ടലുകളും, ലിഖിതരൂപത്തിലുള്ള അവകാശ പ്രസ്താവനകളും ഇല്ലാതെ തന്നെ ഉള്ള കാര്യങ്ങളാണ്. കാരണം, ഈ ഭാഷയിൽ സർക്കാർ ഓഫിസ് തൊഴിലാളിയും സാധാരണ പൌരന്മാരും മറ്റും എല്ലാം തന്നെ വെറും You, Your, Yours, He, Him, His, She, Her, Hers എന്ന പദങ്ങളാൽ മാത്രം നിർവ്വചിക്കപ്പെടുന്നവരാണ്.

അല്ലാതെ സർക്കാർ തൊഴിലാളികൾ 'അദ്ദേഹവും' 'മാഢവും' ആണ് എന്നും സാധാരണക്കാർ 'അവനും' 'അവളും' ആണ് എന്നും അല്ല എന്നതിനെക്കുറിച്ച് അമേരിക്ക എന്ന രാജ്യം രൂപീകരിച്ചവർക്ക് അന്ന് മനസ്സിലായിട്ടില്ല. ഇനി എപ്പോഴെങ്കിലും മനസ്സിലാകുമോ എന്നും അറിയില്ല.

ഭൂഖണ്ഡ യൂറോപ്പുകാർ വളരെ എളുപ്പത്തിൽ പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത ആളാണ് George Washington എന്ന കാര്യം യാതോരു ചരിത്രപുസ്തകങ്ങളിലും എഴുതിക്കാണുന്നില്ല എന്നുള്ളത് തന്നെ ഒരു വൻ വിവര ശേഖരത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്.

ENGLISH VERSION
​​46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ

ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഉദ്യോസ്ഥ വർഗ്ഗത്തിനാണ് കാലാകാലങ്ങളായി വാക്ക് കോഡുകളിൽ മഹിമ. ഇവർക്ക് കീഴെയായി പലവിധ തൊഴിലുകളും ചെയ്യുന്നവർ വാക്ക് കോഡുകളുടെ ഹീന പ്രയോഗങ്ങൾ ഏറ്റുവാങ്ങേണ്ടവരാണ്.

ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഏറ്റവും വലിയ നൈപുണ്യവും സാങ്കേതിക വിദ്യയും മറ്റും ഉള്ളവരായിരുന്നു ഇവിടുള്ള പാരമ്പര്യ ആശാരിമാർ. ഈ ഉപദ്വീപിൽ ഏതാണ്ട് പകുതിയോളം സ്ഥലത്ത് ഇങ്ഗ്ളിഷ് ഭരണം നടന്ന കാലത്ത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇക്കൂട്ടരുടെ നൈപുണ്യം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

VED from VICTORIA INSTITUTIONS
​​യാതോരു കോളജിലും പഠിപ്പില്ലാത്ത ഇവർ വൻ കെട്ടിടങ്ങളും മണിമാളികകളും വെറും നിസ്സാരം എന്ന് തോന്നിക്കാവുന്ന പണി ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ട് സൃഷ്ടിക്കുമായിരുന്നു. എന്നാൽ ഇക്കൂട്ടർ ഈ ഉപദ്വീപിലെ ഉദ്യോഗസ്ഥക്കൂട്ടരുടെ (അധികാരികളുടെ) മുന്നിൽ വിലയില്ലാത്തവരായിരുന്നു. പലപ്പോഴും സാമൂഹികാധികരം കൈവശമുള്ള ഉയർന്നവരുടെ 'നീ', 'അവൻ', 'അവൾ', പ്രയോഗങ്ങൾ ഏറ്റുവാങ്ങേണ്ടവരായിരുന്നു ഇവർ.

ഇങ്ഗ്ളിഷ് ഭരണം ഇവിടെ പ്രചരിപ്പിച്ച പൊതുവിദ്യാഭ്യാസം ശരിക്കും പറഞ്ഞാൽ, ശ്രമിച്ചിരുന്നത് ജനങ്ങളുടെ ആശയവിനിമയത്തിലുള്ള തടസ്സങ്ങൾ മാറ്റാനാണ്. സാങ്കേതിക വിദ്യാഭ്യാസം അതിന് ശേഷവും, മുകളിലും ആയിരുന്നു.

എന്നുവച്ചാൽ, ആദ്യം ഈ പ്രദേശത്തുള്ള ആശയവിനിമയത്തിലുള്ള പൈശാചികതയെ ഉന്മൂലനം ചെയ്തതിനോ, അല്ലെങ്കിൽ അതിനെ ചെറുതായെങ്കിലും നിർവ്വീര്യം ചെയ്തതിനോ ശേഷമേ, ഇന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത എന്നുപറയുന്ന വിദ്യാഭ്യസങ്ങളിലേക്കും, ഉയർന്ന സർക്കാർ ജോലികളിലേക്കും ആളുകളെ കയറ്റിവിട്ടിരുന്നുള്ളു. ഇങ്ഗ്ളിഷ് നന്നായി അറിയുന്നവർക്കേ സർക്കാർ സേവനത്തിലെ ഉയർന്ന പദവികളിലും ഡോക്ടർ പോലുള്ള വിദ്യാഭ്യാസങ്ങൾക്കും പ്രവേശനം നൽകിയിരുന്നുള്ളു.

ഇതിന്റെ ഗുണം പൊതുജനത്തിനാണ് ലഭിച്ചിരുന്നത്. കാരണം, മനുഷ്യനെ വിലകുറയ്കുന്ന വാക്ക് കോഡുകൾ കുറേയെങ്കിലും മനസ്സിൽ നിർവ്വീര്യമാക്കിയാൽ മാത്രമെ ഇത്യാദി നിലവരങ്ങളിലേക്ക് പ്രവേശിക്കാൻ ആകുള്ളു.

ശരിക്കും പറഞ്ഞാൽ ഈ ഉപദ്വീപിലെ ഏതാണ്ട് പകുതിയോളം പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്ന ഇടത്ത് (British-India), ഭരണകർത്താക്കൾ ഇങ്ങിനെ ഒരു ഉദ്യമത്തിൽ ഏർപ്പെട്ടിരുന്നു എന്ന കാര്യത്തെക്കുറിച്ച് ഇന്നുള്ള ബൃട്ടണിലും, ഇങ്ഗ്ളണ്ടിലും ഒരു ചെറിയ അറിവ് പോലും ബാക്കിയില്ല എന്നുള്ളതാണ് വാസ്തവം.

അതേ സമയം ഇന്ത്യയിലും പാക്കിസ്ഥാനിലും, ബങ്ഗ്ളാദേശിലും മറ്റും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥവർഗ്ഗവും, വിദ്യാഭ്യാസ പണ്ഡിതരും മറ്റും ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങളുടെ പുറംതോടുപോലും തൊടാതെ എന്തെല്ലാമോ എഴുതിക്കൂട്ടി, വിദ്യാർത്ഥികളെക്കൊണ്ടും ഉദ്യോഗാർത്ഥികളെക്കൊണ്ടും മാർക്ക് നേടാനായി ധൃതിപ്പാടോടുകൂടി പഠിക്കാനും തത്തപറയുന്നത് പോലെ ഉരുവിടാനും പ്രചോദനം നൽകുന്നു.

ENGLISH VERSION
47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ

ഇന്ത്യയൊട്ടുക്കും സംസ്ഥാന സർക്കാർ ഓഫിസ് സംവിധാനങ്ങൾ പ്രാദേശിക ഭാഷയിൽ ആക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ കമ്മിറ്റികൾ പഠന റിപ്പോട്ട് നൽകിയിട്ടുണ്ടാകാം.

ഈ വക വിദഗ്ദ്ധ കമ്മിറ്റികൾ ഈ ഭാഷാ മാറ്റത്തെക്കുറിച്ച് എന്താണ് പഠിച്ചത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ, തോന്നുന്നത് ഈ വക പഠനങ്ങൾ പലപ്പോഴും വെറും ആഴമില്ലാത്ത വാചക കസർത്തുകൾ ആകും എന്നാണ്. കാരണം, മലയാളം വിദ്യാഭ്യാസത്തിൽ നിർബന്ധ ഭാഷയാക്കാൻ വിദഗ്ദ്ധ കമ്മിറ്റി നൽകിയ റിപ്പോട്ട് 2011ൽ വായിച്ചതായി ഓർക്കുന്നു. അതിൽ കാര്യമായി ഒരു ഗഹന പഠനവും കണ്ടില്ലാ എന്നാണ് ഓർമ്മ. കമ്മിറ്റിയിൽ ഡോക്ട്രെയ്റ്റ് ബിരുദ്ധധാരികൾ ഉണ്ടായിരിന്നു എന്നും ഓർമ്മിക്കുന്നു.

സർക്കാർ ഓഫിസുകളിൽ നിർവ്വഹണം പൂർണ്ണമായി ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റിയാൽ ഉണ്ടാവുന്ന ഏതാണ്ട് 30ഓളം പ്രശ്നങ്ങൾ ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവ ലിഖിത രൂപത്തിൽ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

അവയിൽ ഒന്ന് ഇവിടെ ഇപ്പോൾ പ്രസ്താവിക്കാം: ഇങ്ഗ്ളിഷ് ഭരണകാലത്ത് സർക്കാർ ഓഫിസ് തൊഴിലാളികളെ Public Servants (പൊതുജനങ്ങളുടെ തൊളിലാളികൾ) എന്ന വാക്കുകളിലാണ് നിർവ്വചിക്കപ്പെട്ടിരുന്നത്.

ഫ്യൂഡൽ ഭാഷകളിൽ തൊഴിലാളി മുതലാളിയെ ബഹുമാനിക്കേണം. അതായത്, ഭരണ ഭാഷ ഫ്യൂഡൽ ഭാഷയായാൽ, ബഹുമാന പദങ്ങൾ പൊതുജനത്തിനോടും, തരംതാഴ്ത്തപ്പെടുന്ന വാക്കുകൾ സർക്കാർ ഓഫിസ് തൊഴിലാളിളുടെ മേലും ഉപയോഗിക്കേണ്ടവയാണ്.

ഇതിനോട് യാതോരു കാരണവശാലും സർക്കാർ ഓഫിസ് തൊഴിലാളികൾ യോജിക്കില്ലതന്നെ.

മാത്രവുമല്ല, സർക്കാർ ഓഫിസിലേക്ക് വരുന്ന പൌരനെ ബഹുമാനിക്കേണം എന്നതും സർക്കാർ ഓഫിസ് തൊഴിലാളിക്ക് സമ്മതിക്കാനാവുന്ന കാര്യമല്ല.

ഭരണ ഭാഷ മലയാളമാക്കുമ്പോൾ, ഈ പ്രശ്നനത്തെക്കുറിച്ച് വിദഗ്ദ്ധ കമ്മിറ്റി എന്താണ് അഭിപ്രായപ്പെട്ടത് എന്ന് അറിയില്ല.

അതേ സമയം, സാധരണ പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയെ ബഹുമാനിക്കേണം എന്നാണ് വിദഗ്ദ്ധ കമ്മിറ്റിയുടെ കണ്ടുപിടുത്തമെങ്കിൽ, പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയുടെ കീഴിൽ വരുന്ന ആളാണ് എന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് വിദഗ്ദ്ധ കമ്മിറ്റി സൂചിപ്പിച്ചിട്ടാണ്ടാവും എന്ന് വിശ്വസിക്കാം.

സർക്കാർ ഓഫിസ് നിർവ്വഹണം ഇങ്ഗ്ളിഷിൽ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലെ എന്ന ചോദ്യത്തിന് മറുപടി പറയാൻ പലതും പറയേണ്ടിവരും. എന്നാൽ അതിന് ഇവിടെ പ്രസക്തിയില്ലതന്നെ. പ്രശ്നം സർക്കാർ രേഖകളിൽ ഏത് പക്ഷത്തെയാണ് ബഹുമാനിക്കപ്പെടേണ്ടത്, ഏത് പക്ഷത്തെയാണ് തരം താഴ്ത്തേണ്ടത് എന്നത് പ്രഥമദൃഷ്ട്യാതന്നെ വരുന്ന ഒരു പ്രശ്നമാണ്.

രണ്ടു പക്ഷത്തേയും തരംതാഴ്താത്താൻ പാടില്ല എന്നാണ് വാദഗതിയെങ്കിൽ, അത് മലയാളം ഭാഷയിൽ നടക്കുന്ന കാര്യമല്ലതന്നെ. തൊഴിലാളിയേയും തൊഴിലുടമയേയും രണ്ടു തട്ടിൽത്തന്നെയാണ് ഫ്യൂഡൽ ഭാഷകൾ സ്ഥാപിക്കുന്നത്.

ഈ നിസ്സാരം എന്ന് തോന്നുന്ന വാദഗതിക്ക് ബൃട്ടിഷ് മലബാറിലെ ഒരു പ്രത്യേക ചരിത്ര സംഭവവുമായി കാര്യമായ ബന്ധമുണ്ട്. ഇത് ഇന്ത്യൻ ഔദ്യഗിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോഎന്ന് അറിയില്ല.


ENGLISH VERSION
48. ആര് ആരെ ബഹുമാനിക്കേണം

സർക്കാർ ഓഫിസ് തൊളിലാളികളെ സംബന്ധിച്ചെടുത്തോളം, ഓഫിസിൽ കയറിവരുന്ന പൌരൻ ബഹുമാനിച്ചും കുനിഞ്ഞും നിന്നില്ലെങ്കിൽ പ്രശ്നമാണ്. കാരണം ഫ്യൂഡൽ ഭാഷകളിൽ ബഹുമാനം കാണിക്കാത്തവർ അധികപ്രസംഗം മാതിരിയാണ് പെരുമാറുക. അല്ലാതെ രണ്ട് പക്ഷവും തുല്യമായ അന്തസുള്ളവരും ഒരേ നിലവാരമുള്ളവരും ആയി ആശയവിനിമയം അധികനേരം നടത്താനാവുന്ന ഭാഷകളല്ല ഫ്യഡൽ ഭാഷകൾ.

കയറിവന്ന പൌരനെ പേര് വിളിച്ചുകൊണ്ട് സംസാരിക്കാനുള്ള അവകാശം സർക്കാർ ഓഫിസ് തൊഴിലാളി പ്രകടിപ്പിക്കും. ഇതേ അവകാശം കയറിവന്ന പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയോട് പ്രകടപ്പിച്ചാൽ, കാര്യം ഗൌരവമേറിയ തെമ്മാടിത്തവും അസഭ്യവാക്ക് (abusive word) പ്രയോഗവും മറ്റുമായി പരിഗണിക്കപ്പെടും.

മലയാളത്തിൽ, പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയെ 'നിങ്ങൾ' എന്ന് സംബോധനചെയ്താൽ മിക്ക ഓഫിസുകളിലും തെമ്മാടിത്തമായിത്തന്നെയാണ് കാണുക.

പൌരനെ 'നിങ്ങൾ' എന്ന് സർക്കാർ ഓഫിസ് തൊഴിലാളി സംബോധന ചെയ്താൽ, പ്രശ്നമല്ലതന്നെ. മാത്രവുമല്ല, എന്തെങ്കിലും അത്യാവശ്യ കടലാസിനായി കഷ്ടപ്പെട്ട് നിൽക്കുന്ന പൌരനെ പല ഉൾനാടൻ ഓഫിസിലേയും പ്യൂൺവരെ 'നീ' എന്ന് സംബോധന ചെയ്യാറുണ്ട് എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.

പൌരൻ ഇതേ നാണയത്തിൽ തിരിച്ച് 'നീ'യെന്ന് സർക്കാർ ഓഫിസ് തൊഴിലാളിയെ സംബോധന ചെയ്താൽ, ഗൌരവമേറിയ കുറ്റം തന്നെയാണ്. ഇങ്ങിനെയുള്ളവരെ ജയിലിലാക്കാൻ പോന്ന നിയമങ്ങൾ കരുതിക്കൂട്ടി സർക്കാർ ഓഫിസ് തൊഴിലാളികൾ സംഘടിതമായി ഗൂഡാലോചന ചെയ്ത് ലിഖിതരൂപത്തിൽ ആക്കിവച്ചിട്ടുണ്ട്.

ഇത്യാദി നിയമങ്ങൾക്ക് സാധുത നൽകുന്ന ജനപ്രതിനിധികളെപ്പറ്റി എന്ത് പറയാനാണ്? എന്തെങ്കിലും പറഞ്ഞാൽ, അതും കുറ്റമായിപ്പോയാലോ?

തലകുനിച്ചാൽ തലയിൽ കയറണം എന്നുള്ളത് ഫ്യൂഡൽ ഭാഷകൾക്കുള്ളിലെ കോഡുകളിൽ അന്തർലീനമായ കാര്യമാണ്. ഇത് സർക്കാർ ഓഫിസ് തൊഴിലാളിക്ക് വ്യക്തമായി അറിയാവുന്ന കാര്യവുമാണ്. അവരുടെ മുന്നിൽ കുനിയാതെ നിൽക്കുന്ന സാധാരണക്കാരനെ കുനിപ്പിക്കാതെ അവർക്ക് സ്വൈര്യം ലഭിക്കില്ലതന്നെ.

അമിത വിധേയത്വം നൽകാതെ സർക്കാർ ഓഫിസ് തൊഴിലാളിയെ, 'നിങ്ങൾ' എന്ന് സാധാരണക്കാരൻ സംബോധന ചെയ്താൽ, പല സർക്കാർ ഓഫിസ് തൊഴിലാളികളിലും മാനസിക സമനിലതെറ്റിയ പെരുമാറ്റംവരെവന്നേക്കാം. അടിക്കാനും ഇടിക്കാനും സൌകര്യമുള്ള ഇടമാണെങ്കിൽ, സമനിലതെറ്റിയ ആൾ അക്രമാസക്തമായിത്തന്നെ പെരുമാറിയേക്കാം.

എന്നാൽ പ്രശ്നം സർക്കാർ ഓഫിസ് തൊഴിലാളികളിലും സാധാരണ പൌരനിലും അല്ല കിടക്കുന്നത്. ഇവിടെ പ്രശ്നക്കാരൻ ഫ്യൂഡൽ ഭാഷതന്നെയാണ്. ഇങ്ങിനെയുള്ള മാനസികനില തെറ്റിക്കാൻ കഴിവുള്ള ഭാഷകളെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക ഭാഷയാക്കാനായി ശുപർശചെയ്ത വിദഗ്ദ്ധ കമ്മിറ്റികൾ ഈ പ്രശ്നത്തെക്കുറിച്ച് എന്താണ് ബോധിപ്പിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് അറിയില്ല.

ആര് ആരെ ബഹുമാനിക്കേണം എന്നുള്ളതാണ് കാതലായ പ്രശ്നം. പണിക്കാരനെ ബഹുമാനിച്ചാൽ, പണിക്കാരൻ പണിയെടുക്കില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്.

മുകളിൽ സൂചിപ്പിച്ച ആശയവുമായി ബന്ധപ്പെട്ട് കുറച്ച് കൂടി പറയാനുണ്ട്. കുറച്ച് ചരിത്രവും കൂട്ടിച്ചേർക്കാനുണ്ട്. മറ്റ് മുപ്പതോളം പ്രശ്നങ്ങൾ പിന്നീടൊരിക്കൽ എടുക്കാം.


ENGLISH VERSION
​​49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ

ഇല്ലാത്ത അധികാരം പ്രകടിപ്പിക്കാതെ മാന്യമായി പെരുമാറിയാൽ, താഴെക്കിടയിലുള്ളവർ ഞെട്ടിച്ച് സംസാരിക്കും. ഒരു പരിധിവരെ ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന 'പീക്കിരി' മനോഭാവം ആണ് ഇതിന് പ്രചോദനം നൽകുന്നത്.

ഇങ്ങിനെ നോക്കുമ്പോൾ, സർക്കാർ തൊഴിലാളികൾ ഞെട്ടിച്ച് നിൽക്കുന്നത് ഒരു സ്വരക്ഷക്കായിട്ടുള്ള പ്രതിരോധ നടപടിയായിട്ടാണ്. എന്നാൽ കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. ഈ സങ്കീർണ്ണതയുടെ കെട്ടഴിച്ച്, കുടുക്കുകൾ വ്യക്തമായി എടുത്ത് പരിശോധിക്കാനാവുന്നതാണ്. അതിന് ഇപ്പോൾ മുതിരുന്നില്ല.

എന്നാൽ പൊതുവായി പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ ഉള്ള ഇടങ്ങളിൽ ജനങ്ങളെ വ്യക്തമായി കീഴ്പ്പെടുത്തി ഘടനപ്പെടുത്തിയിട്ടില്ലെങ്കിൽ, കാര്യങ്ങൾ ഇങ്ങിനെതന്നെയാണ്. കാരണം അവരെ പരുക്കൻ പെരുമാറ്റത്താൽ കൃത്രിമമായി കീഴ്പ്പെടുത്തേണ്ടിവരും.

ഇങ്ങിനെയല്ലാതിരിക്കേണമെങ്കിൽ, സർക്കാർ തൊഴിലാളിൽകാർ ഒരു തരം ജന്മി വർഗ്ഗമാണ് എന്ന് ലിഖിത രൂപത്തിൽ നിയമ സാധുതയുള്ള ചട്ടം ഉണ്ടാക്കപ്പെടണം. എന്നിട്ട്, പൊതുജനം ഇവരിലെ ഓരോ നിലവാരത്തോടും ഏതെല്ലാം വിധേയത്വ വാക്കുകൾ പറയുകയും ശാരീരിക ഭാഷയായി, എന്തെല്ലാം അടിയാളത്തവും പരിചാരകഭാവവും പ്രകടിപ്പിക്കേണം എന്നും പുതുതായി ഫ്യൂഡൽ ഭാഷകളിൽ എഴുതപ്പെടുന്ന ഭരണഘടനയിൽ വ്യക്തമാക്കിയാൽ മതിയാകും.

പ്രാദേശിക സ്ക്കൂളുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ രീതിയിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. അദ്ധ്യാപകൻ എത്രത്തോളം കഠിനമായി പെരുമാറുന്നു, അത്രത്തോളം വിദ്യാർത്ഥി, അദ്ധ്യാപകനെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യും.

ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ, കാണിക്ക നൽകുക എന്നുള്ളത് ഒരു സാമൂഹിക ആചാരവും മറ്റുമാകും. ഇതിനെ കൈക്കൂലി എന്ന് വിളിക്കാനും ആവില്ല.

ഇതായിരുന്നു ഈ ഉപഭൂഖണ്ടത്തിലെ പാരമ്പര്യമായ സാമൂഹികാന്തരീക്ഷം. ഇങ്ഗ്ളിഷ് ഭരണം വന്നയിടങ്ങളിൽ മാത്രം ഇതിന് ഒരു ഇടിച്ചിൽ സംഭവിച്ചു.

പഴയകാല ചൈനാ പ്രദേശത്ത് ഔദ്യോഗിക കാര്യാലയങ്ങളിൽ പാരമ്പര്യമായി ജനങ്ങൾ പ്രകടിപ്പിച്ച് കാണിക്കേണ്ടിയിരുന്ന ദാസ്യഭാവത്തിന്റെ ചിത്രമാണ് താഴെ നൽകിയിട്ടുള്ളത്.

Picture details: Credit line: Wellcome Trust logo.svg
http://wellcomeimages.org/indexplus/obf_images/7f/21/de26a50460fc320d1a19bad2647.jpg
Gallery: http://wellcomeimages.org/indexplus/image/V0015171.html
This file is licensed under the Creative Commons Attribution 4.0 International license.

ENGLISH VERSION
ചൈനാ, ജപ്പാൻ, തുടങ്ങി മിക്ക ഏഷ്യൻ പ്രദേശങ്ങളിലും പാരമ്പര്യമായി ഭാഷാപരമായി ഫ്യൂഡൽ സ്വഭാവം ഉണ്ടായിരുന്നു. മിക്ക സ്ഥലങ്ങളിലും അത് ഇന്നും ഒരു ശക്തമായ വാസ്തവമായി തുടരുന്നുണ്ട്. ചൈനാ, ജപ്പാൻ തുടങ്ങിയ ഇടങ്ങളിലെ വാക്ക്-കോഡുകൾക്ക് കീഴിൽ വരുന്നവരുടെ ശരീരം ആകമാനം കുനിപ്പിക്കുവാൻ മാത്രം ശക്തിയുണ്ട് എന്നാണ് തോന്നുന്നത്.

പട്ടാള അച്ചടക്കത്തോടുകൂടി സർക്കാർ ഓഫിസ് തൊഴിലാളികളെ മേലധികാരികളായി അംഗീകരിക്കപ്പെടുകയും, ജനങ്ങൾ അത് അംഗീകരിക്കുകയും ചെയ്താൽ, പൌരൻ കുനിഞ്ഞ് നിൽക്കുകയും, സർക്കാർ ഓഫിസ് തൊഴിലാളി ഒരു തരം ഭക്തവത്സലൻ എന്ന രീതിയിൽ വരദാനങ്ങൾ നൽകുകയും ചെയ്യും.

അതതു ഭാഷയിൽ അന്തർലീനമായിരിക്കുന്ന കോഡുകൾക്ക് അനുസൃതമായി സാമൂഹിക ഘടന രൂപപ്പെടും.

ഈ പ്രദേശത്തിലെ പാരമ്പര്യങ്ങളിൽനിന്നും ഇന്ത്യക്ക് ലഭിച്ച ഫ്യൂഡൽ ഭാഷാ സമൂഹികാന്തിരീക്ഷത്തിൽ ഏറ്റവും സ്വാഭാവികമായുള്ള ഘടന, ഉച്ചനീചത്വപരമായി പൌരന്മാർ അടക്കിവെക്കപ്പെടുക എന്നതാണ്.

ENGLISH VERSION
50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം

വിപ്ളവം വരും. സാമൂഹിക പരിവർത്തനം സംഭവിക്കും. പുതിയൊരു തലമുറവരും. ഉച്ചനീചത്വങ്ങൾ മാറും. ഒരു പുതിയ മാനവൻ ഉയർത്തെഴുനേൽക്കും എന്നെല്ലാം ഘോഷിക്കാമെങ്കിലും, വാസ്തവം പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഇതൊന്നും സംഭവിക്കില്ലതന്നെ. വിപ്ളവങ്ങൾ നടന്നാൽ, പല പദവികളിലും ഉള്ള ആളുകൾ മാറുമെന്നല്ലാതെ, സാമൂഹിക ഉച്ചനീചത്വങ്ങൾ ഉടച്ച് വാർത്ത്, പാറപോലെ വീണ്ടും ഉറച്ച്തന്നെ തിരികെ വരും.

താഴെജാതിക്കാരായി നിലനിർത്തിയവർക്ക് ശരിക്കും പറഞ്ഞാൽ സംഘടിച്ച് അവരെ അമർത്തുന്നവരെ തുരത്താൻ വലിയ പ്രയാസം ഇല്ലതന്നെ. എന്നാൽ ഇങ്ങിനെയല്ല കാര്യങ്ങൾ നടമാടുക.

ഹീനജാതിക്കാരായി വച്ചവരിൽ ആണ് തമ്മിൽതമ്മിൽ ഏറ്റവും കൂടുതൽ തമ്മിൽ പോരും, കടിച്ചൂകീറലും മറ്റും. Edgar Thurstonആണോ, Samuel Mateer ആണോ എന്ന് ഓർമ്മയില്ല, ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം സൂചിപ്പിച്ചത് കണ്ടതായി ഓർമ്മവരുന്നു.

ജാതിവ്യവസ്ഥയിൽ താഴോട്ട് ഒരു പരിധിവരെ ഓരോ ജാതിക്കാരുടേയും കൃത്യമായ ഉച്ചനീചത്വങ്ങൾ ബ്രാഹ്മണരും മറ്റ് ഉയർന്നവരും വ്യക്തമായി ചട്ടംകെട്ടിയിരുന്നു. എന്നാൽ വളരെ താഴെയുള്ള ജാതിക്കാരിൽ തമ്മിൽതമ്മിൽ ആരാണ് മുകളിൽ എന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇത് വളരെ താഴെക്കിടയിൽപ്പെട്ട ജാതിക്കാരിൽ ഒരു തരം പരിഹാസ്യകരമായ തമ്മിൽതമ്മിൽ ഉള്ള മത്സരം കാഴ്ചവച്ചിരുന്നു. അവർക്ക് തമ്മിൽ സംഘടിക്കാനും അവരെ അടിച്ചമർത്തുന്നവർക്കെതിരെ നീങ്ങാനോ, അതുമല്ലെങ്കിൽ അവരെ അവഗണിച്ച് സ്വതന്ത്രമായി നിലകൊണ്ട് വളരാനോ അല്ല മനോഭാവം കണ്ടിരുന്നത്. മറിച്ച്, തമ്മിൽ തമ്മിൽ ആരാണ് ആപേക്ഷികമായി വലുത് എന്ന് തെളിയിക്കാനാണ് പ്രചോദനം വന്നുകണ്ടത്.

ഈ ചിത്രീകരണം കാണുക:

ഒരു കോളജിൽ പ്രൻസിപൾ മുതൽ താഴോട്ട് പ്രൊഫസർ, ലക്ചറർ, ലാബ് അസിസ്റ്റന്റ്, എന്നിങ്ങനെ ഹൈയറാർക്കി (hierarchy) കൃത്യമായി വച്ചിരിക്കുന്നു. എന്നാൽ, അങ്ങ് താഴെ, സെക്യൂറിറ്റി നിൽക്കുന്ന പാറാവ്കാരനാണോ, തോട്ടപ്പണിക്കാരനാണോ മുകളിൽ എന്ന് വ്യക്തമാക്കിയില്ല. ഇവർ തമ്മിൽ നിത്യവും ആര്ക്ക് ആരോട് ആജ്ഞാപിക്കാം എന്ന രീതിയിൽ കശപിശ. വയസ്, യൂണിഫോം, സ്വന്തം മേലധികാരിയുടെ ഉയർന്ന നിലവാരം തുടങ്ങിയ കാര്യങ്ങൾ നിരത്തിവച്ച് ഇവർ അവരുടെ ആപേക്ഷികമായ ഉയർന്ന നിലവാരം വാദിച്ചുകൊണ്ടിരിക്കുന്നു.

ഈ വാദപ്രതിവാദം മുകളിൽ ഇരിക്കുന്ന ആളുകൾ കൌതുകത്തോടും ആതീവ തമാശയായും വീക്ഷിക്കുന്നു.

ഇത് പോലെയായിരുന്നു മുകളിൽ പറഞ്ഞ, ഏറ്റവും താഴെപ്പെട്ട ജാതിക്കാർ തമ്മിൽ തമ്മിലുള്ള മത്സരം മുകളിൽ ഉള്ളവർ കണ്ട് രസിച്ചത്.

താഴെയുള്ളവരുടെ ഈ അനുകമ്പ അർഹിക്കന്ന മനോഭാവവത്തോടും, മുകളിൽ ഉള്ളവർ ഇതിന് പ്രോത്സാഹനം നൽകുന്നതിനോടും ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കാര്യമായ ബന്ധമുണ്ട്.

ENGLISH VERSION