ദക്ഷിണേഷ്യൻ ഉപഭൂഖണ്ടം.
74 subscribers
17 photos
6 videos
4 files
671 links
MALAYALAM
Download Telegram
This media is not supported in your browser
VIEW IN TELEGRAM
5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും

ഈ എഴുത്തുകാരൻ ചെറിയതോതിലുള്ള നിരീക്ഷണ-പരീക്ഷണ-പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭാഷകളെ മുഖ്യമായി രണ്ടുതരത്തിൽ ഉള്ളതായി നിർവ്വചിച്ചിട്ടുണ്ട്. ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളെ Planar (നിരപ്പുള്ള) languages എന്നും ജന്മി - അടിമ ഉച്ചനീചത്വകോഡുകളുള്ള ഭാഷകളെ Feudal (ഫ്യൂഡൽ) languages എന്നും വ്യത്യസ്തമായി തരംതിരിച്ചു.

ഇതുമായി ബന്ധപ്പെട്ട് 1989ൽ MARCH of the EVIL EMPIRES: English versus the feudal languages എന്ന പുസ്തകത്തിന്റെ കരട് രൂപം (ഡ്രാഫ്റ്റ്) എഴുതി. ഏതാണ്ട് 2000ന് ചുറ്റുപാടിൽ ഈ ഗ്രന്ഥം ഓൺലൈനായി പ്രസിദ്ധീകരിച്ചു.

ഈ ഗ്രന്ഥത്തിൽ ഭാഷ എന്നത് ഒരു സോഫ്റ്റ്വേറോ, അല്ലെങ്കിൽ ഒരു സോഫ്റ്റ്വേർ ആപ്ളിക്കേഷനോ ആണ് എന്ന ഒരു വാദം വച്ചിരുന്നു.

കുറെ വർഷങ്ങൾക്ക് ശേഷം ഭാഷകളുടെ യഥാർത്ഥകോഡുകളെക്കുറിച്ചുതന്നെ നേരിട്ട് നിരീക്ഷണം ചെയ്ത് തുടങ്ങിയപ്പോൾ, 'ഫ്യൂഡൽ' എന്ന പദം തന്നെ അപര്യാപ്തമായ ഒരു സാങ്കേതിക പദം ആണ് എന്ന് മനസ്സിലാക്കിത്തുടങ്ങി.

അങ്ങിനെയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ പദത്തിന് പകരം കൂടുതൽ ഉചിതമായിട്ടുള്ള സാങ്കേതിക പദപ്രയോഗം '3-D Virtual Arena-coded languages' ആണ് എന്ന് മനസ്സിലാക്കുകയും Pristine-English: What is different about it? എന്ന ഗ്രന്ഥത്തിൽ അത് ഉപയോഗിക്കുകയും ചെയ്തത്.

എന്നാൽ കൂടുതൽ സൌകര്യപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പ്രയോഗം 'ഫ്യൂഡൽ ഭാഷ' എന്നുള്ളത് തന്നെയാണ്.

ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകളിൽ 'ജന്മി- അടിമ ഉച്ചനീചത്വ കോഡുകൾ' ഉണ്ട്. ഇത് ഒരു പുതിയ കണ്ടുപിടുത്തമാണ് എന്ന് അവകാശപ്പെടാൻ ആവുന്ന കാര്യമല്ല. കാരണം, ഈ പ്രദേശത്തിലുള്ള ഏവർക്കും ഇത് അറിവുള്ള കാര്യമാണ്.

ഈ കാര്യം വിക്കീപീഡിയയിലുള്ള ഭാഷാ പഠനത്തെക്കുറിച്ചുള്ള പേജിൽ കുറേവർഷങ്ങൾക്ക് മുൻപ് എഴുതിയപ്പോൾ, ഉടനടി അത് മായ്ക്കപ്പെട്ടു.

മലയാളം ഭാഷയെക്കുറിച്ചുള്ള പേജിന്റെ ചർച്ചാ (Talk) പേജിൽ ഈ കാര്യം മലയാളം ഭാഷയുടെ സവിശേഷതകളിൽ രേഖപ്പെടുത്തണമെന്ന് ഒരു സൂചന കൊടുത്തപ്പോൾ, ആ പേജ് നിർവ്വഹണം ചെയ്യുന്ന അമിത വിവരമുള്ള ഏതോ 'ഭാഷാ പണ്ഡിതൻ' വന്ന് തികച്ചും പരിഹാസ വാക്കുകളോടെയും, വിദ്യാഭാസമില്ലാത്ത ആളുകൾക്ക് എഴുതാനുള്ള സ്ഥലമല്ലാ വിക്കീപീഡിയ എന്ന ധ്വനിയും നൽകിക്കൊണ്ടും, തന്റെ കൈവശമുള്ള 'അഭിനവ ഇങ്ഗ്ളിഷ് ഭാഷാ പാണ്ഡിത്യം' കാട്ടിക്കൊണ്ടും (Yeah? എന്നപ്രയോഗം) ഈ എഴുത്തുകാരൻ എഴുതിയ സൂചന വെട്ടിക്കളഞ്ഞുകൊണ്ട് പേജിൽ പ്രദർശിപ്പിക്കുകയും, പിന്നീട് പൂർണ്ണമായും മാച്ചുകളയുകയും ചെയ്തു.

2011ൽ മലയാളം ഭാഷ നിർബന്ധിച്ചു പഠിപ്പിക്കണമെന്ന് സർക്കാർ കൽപ്പന വന്നപ്പോൾ, ഫ്യൂഡൽ ഭാഷകൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് എന്നും, അവ ഈ നാട്ടിലെ പൌരന് ഭരണഘടന നൽകുന്ന ഭരണ യന്ത്രത്തിന് മുന്നിലുള്ള സമത്വത്തിനും, പൌരന് അവകാശപ്പെട്ടിട്ടുള്ള വ്യക്തിപരമായ അന്തസ്സിനും ഘടകവിരുദ്ധവുമാണ് എന്നും, ഈ വക ഭാഷകൾ ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരന്മാരെ സൃഷ്ടിക്കുമെന്നും വാദിച്ചുകൊണ്ട് ഈ എഴുത്തുകാരൻ ബഹുമാനപ്പെട്ട കേരളാ ഹൈകോടതിയിൽ നേരിട്ട് വാദിച്ചു. വാദഗതി പൂർണ്ണമായി ഈ ലങ്കിൽ കാണാവുന്നതാണ്.

ഈ വാദങ്ങളിൽ മലയാളവും ഒരു ഫ്യൂഡൽ ഭാഷയാണ് എന്ന് ചേർത്തിരുന്നു. എന്നാൽ സർക്കാർ പക്ഷവും, റിറ്റ് പെറ്റിഷനിൽ കക്ഷിചേർന്ന മലയാള ഭാഷാ സംരക്ഷണ സംഘടനയും, ഭാഷാ ശാസ്ത്രത്തിൽ ഇങ്ങിനെയൊരു 'ഫ്യൂഡൽ ഭാഷ' എന്ന കാര്യം തന്നെയില്ലാ എന്ന് പറഞ്ഞ് ഈ വാദഗതിയെ നിലംപരിശാക്കാൻ ശ്രമിച്ചു.

ഈ ഉപദ്വീപിലെ ജനങ്ങളിൽ ഒട്ടുമിക്കവർക്കും വ്യക്തമായോ അല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യമാണ് ഈ പ്രദേശത്തുള്ള ഒട്ടുമിക്ക ഭാഷകളിലും ഉച്ചനീചത്വ വാക്ക് കോഡുകൾ ഉണ്ട് എന്നത്. ഇത് ഭാഷാ ശാസ്ത്രത്തിന് അറിവില്ല എന്നത് തന്നെ ഈ വക ശാസ്ത്രങ്ങളുടെ ആഴമില്ലാത്ത 'ഗഹന'തയെക്കുറിച്ചുള്ള ഒരു സൂചനയാണ്.

ഭാഷാ ശാസ്ത്രത്തിന് Honorific എന്ന ഒരു പ്രയോഗം അറിവുള്ളതാണ് എന്നുതോന്നുന്നു. എന്നാൽ ഈ പദപ്രയോഗം ഫ്യൂഡൽ ഭാഷാകോഡുകളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്നാണ് തോന്നുന്നത്.

ENGLISH VERSION
This media is not supported in your browser
VIEW IN TELEGRAM
#7
6. ചരിത്രവും ഭാഷാ കോഡുകളും

ഈ ഉപദ്വീപിന്റെ ചരിത്രം എഴുതാൻ തുടങ്ങുമ്പോൾ, ഈ പ്രദേശത്തിലുള്ള ഭാഷകളിൽ ഉണ്ട് എന്ന് പറഞ്ഞ് സമർത്ഥിക്കപ്പെടുന്ന ഫ്യൂഡൽ ഭാഷാ സവിശേഷതളെക്കുറിച്ച് പ്രതിപാദിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്?

ചരിത്രത്തിൽ പലതും സംഭവിക്കും. അതിൽ പ്രതിപാദിക്കപ്പെടുന്നവർ നല്ലവരെന്നും ചിലർ ദുഷ്ടരെന്നും, ചിലർ ഗുണമേന്മയുള്ളവരെന്നും, അങ്ങിനെ പലതുമായി ആളുകളെ വേർതിരിച്ച് നിർവ്വചിക്കപ്പെട്ട് കാണും. എന്നാൽ വാസ്തവത്തിൽ പലപ്പോഴും ഓരോ ജനതയ്ക്കും അവരുടെ മുകൾത്തട്ടിലുള്ളവർക്കും, കീഴിലുള്ളവർക്കും ഉള്ള പല പൊതു സ്വഭാവങ്ങളും, പ്രതികരണങ്ങളും മാനസിക പെരുമാറ്റങ്ങളും മറ്റും അവർ സംസാരിക്കുന്നതോ, ജീവിക്കുന്ന ചുറ്റുപാടിലുള്ളതോ ഉള്ള ഭാഷയിൽ അന്തർലീനമായിട്ടുള്ള സാമൂഹിക രൂപകൽപനാ കോഡുകൾക്ക് അനുസൃതമായിരിക്കും.

ഇതിനെക്കുറിച്ച് കാര്യമായി ഇവിടെ പ്രതിപാദിക്കുന്നില്ല, ഇപ്പോൾ.

എന്നാൽ, എന്താണ് ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകളുടെ പൊതുവായുള്ള മനുഷ്യ ബന്ധകോഡുകൾ എന്നത് തെളിച്ച് പറയാം.

ഇതിന് മുൻപായി ഇതും കൂടി പറയാം. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ യൂറോപ്പ്, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഓരോ ഭാഷയ്ക്കും, വ്യത്യസ്തങ്ങളായ മനുഷ്യ ബന്ധ രൂപകൽപനാ കോഡുകൾ ഉണ്ടാവാം. ഇവ ഓരോന്നും ഏത് വിധത്തിലുള്ളതാണ് എന്ന് മനസ്സിലാക്കേണമെങ്കിൽ ആ ഓരോ ഭാഷയും പ്രത്യേകമായി പഠനത്തിന് വിധേയമാക്കേണ്ടിവരും.

ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ പല ഭാഷകൾക്കും ഉള്ള ഫ്യൂഡൽ രൂപഘടന ഇങ്ങിനെയാണ്.

ഇങ്ഗ്ളിഷിലെ YOU എന്ന പദത്തിനെ ഹിന്ദിയിൽ തൂ, തും, ആപ്പ്

എന്നും,

മലയാളത്തിൽ നീ, നിങ്ങൾ, സാർ (താങ്കൾ)

എന്നും,

ഇങ്ഗ്ളിഷിലെ HE എന്ന പദത്തിന്

ഹിന്ദിയിൽ ഉസ്സ്, ഉൻ എന്നും,

മലയാളത്തിൽ അവൻ, അയാൾ, സാർ (അവര്, അദ്ദേഹം)

എന്നൊക്കെയാണ്.

ഭാഷാ ശാസ്ത്രപരമായ കാര്യങ്ങൾ കൂടുതലായി ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം, ഇത് വളരെ വലിയ ഒരു വിഷയമാണ്.

ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാനുള്ള സംഗതി ഉണ്ട്. മലയാളവും മലബാറിയും (മലബാറിലെ പാരമ്പര്യ ഭാഷ) തമ്മിൽ മനുഷ്യബന്ധ കോഡുകളിൽ കാര്യമായ വ്യത്യാസം ഉണ്ട്. കൂടുതൽ ഇവിടെ പ്രസ്താവിക്കുന്നില്ല.

ഫ്യൂഡൽ ഭാഷകളിൽ മനുഷ്യവ്യക്തിത്വത്തിലും, മനുഷ്യബന്ധങ്ങളിലും, സമൂഹത്തിന്റെ ഘടനയിലും, മറ്റും ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിക്കുമ്പോൾ കാര്യമായ വ്യത്യാസം കാണാൻ പറ്റുന്നതാണ്.

അതിലേക്കും കടക്കുന്നില്ല.

എന്നാൽ പൊതുവായി പറയുകയാണെങ്കിൽ, മനുഷ്യനോട് അറപ്പ്, അമിത ബഹുമാനം, അമിതമായുള്ള വിദേയത്വവും, അത് ഇല്ലാതാകുമ്പോൾ ചതിക്കാനുള്ള മനോഭാവം, അമിതമായുള്ള കുശുമ്പ്, പിന്നിൽ നിന്നും കുത്താനുള്ള മാനസിക പ്രേരണ (പാരപണി), അച്ചടക്കത്തെക്കുറിച്ച് ഇങ്ഗ്ളിഷിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാട്, തൊഴിലാളി-തൊഴിലുടമാ ബന്ധത്തിൽ ഇങ്ഗ്ളിഷിൽ നിന്നും കാര്യമായ വ്യത്യാസം, തുടങ്ങി മനുഷ്യന്റെ ഒട്ടുമിക്ക കാര്യങ്ങളെയും ഇത് ബാധിക്കുന്നുണ്ട്.

ഉദാഹരണത്തിന്, ഒരാളെ കസേരയിൽ ഇരുത്തണമോ വേണ്ടയോ എന്നത് തീരുമാനിക്കാൻ അവസരം നൽകുന്ന കോഡുകൾവരെ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഇങ്ഗ്ളിഷിൽ നിസ്സാരമായി കണക്കാക്കപ്പെടുന്ന പലതിനും സങ്കീർണ്ണങ്ങളായ സവിശേഷതകൾ ഫ്യൂഡൽ ഭാഷകളിൽ കാണപ്പെടുന്നുണ്ട്.

ഒരു തൊഴിലുടമ തന്റെ വേതനക്കാരിൽ ആരോടെങ്കിലും, ഒരു ഗ്ളാസ് ചായ കൊണ്ടുവരുവാൻ പറയുന്നതിൽ വരെ, പലപ്പോഴും താങ്ങാൻ പറ്റാത്ത സാമൂഹിക ഭാരം ഫ്യൂഡൽ ഭാഷകൾ നൽകും. ഒരു ഗ്ളാസ് ചായക്ക് യഥാർത്ഥത്തിൽ അത്രയ്ക്ക് ഭാരമൊന്നുമില്ലതന്നെ.

ENGLISH VERSION
This media is not supported in your browser
VIEW IN TELEGRAM
#8
7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

മുന്നോട്ട് നീങ്ങുന്നതിന് മുൻപായി ഫ്യൂഡൽ ഭാഷകൾക്ക് മനുഷ്യ മനസ്സിന് മേലും, മനുഷ്യ വികാരങ്ങൾക്ക് മേലും, മനുഷ്യന്‍റെ ശാരീരിക രൂപകൽപനയുടേയും മേലും ഉള്ള സ്വാധീനശക്തിയെക്കുറിച്ച് കുറച്ച് കൂടി പ്രതിപാദിക്കാം എന്ന് കരുതുന്നു.

ആദ്യം ഒരു ചെറിയ ഉദാഹരണം എടുക്കാം.

സമൂഹത്തിലെ അറിയപ്പെടുന്ന മാന്യനായ മനുഷ്യൻ ഒരു നിയമപരമായ പ്രശ്നത്തിൽപ്പെട്ട് ഒരു ഐപിഎസ് ഓഫിസറെ വീട്ടിൽ പോയികാണുന്നു. ഐപിഎസ് ഓഫിസർ എല്ലാം കേട്ടതിന് ശേഷം, അയാളോട് ഇങ്ങിനെ പറയുന്നു, 'നീ എന്തിനാണ് ഇതെല്ലാം ചെയ്യാൻ പോയത്?'

തീർച്ചായും 'നീ' എന്ന പ്രയോഗം തരംതാഴ്ത്തിക്കൊണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ ഇത് പറഞ്ഞത്, പോലീസ് വകുപ്പിലെ ഏറ്റവും ഉയർന്ന ജീവനക്കാരനാണ്. വലിയ പ്രശ്നം ഇല്ല. ചെറുതായൊന്നു താഴ്ന്നു അത്രമാത്രം.

കുറച്ച് നേരം വിഷാദത്തോടു കൂടി വരാന്തയിൽ ഇരിക്കുമ്പോൾ, ഐപിഎസ്സുകാരന്റെ വീട്ടു വേലക്കാരൻ അടുത്ത് വന്ന് അയാളോട് പറയുന്നു, 'നീ എന്തിനാണ് ഇതിനെല്ലാം പോയത്?'

ഇവിടെയും 'നീ' എന്ന പ്രയോഗം തരംതാഴ്ത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രാവശ്യം തരംതാഴ്ന്നത് കുത്തനെ സാമൂഹിക ഗർത്തത്തിലേക്കാണ്.

ഇങ്ങിനെയുള്ള നിസ്സാരം എന്ന് തോന്നാവുന്ന വാക്ക്-കോഡ് ഉപയോഗിച്ച് ആളെ മലക്കംമറിക്കുന്നത് പോലെ എടുത്ത് കുടയാനും എറിയാനും ഉള്ള കഴിവ് ഫ്യൂഡൽ ഭാഷകളുടെ വാക്ക്-കോഡുകൾക്ക് ഉണ്ട്.

ഉദാഹരണത്തിന്, പോലീസ് കോൺസ്റ്റബ്ൾ ഐപിഎസ് ഓഫീസറെ നീയെന്നോ, ഇഞ്ഞിയെന്നോ വളരെ സ്നേഹാദരങ്ങളോടുകൂടി സംബോധന ചെയ്താലും ഇതേ പോലുള്ള കുടച്ചിൽ അനുഭവപ്പെടും. വാക്ക്-കോഡ് ആണെങ്കിൽ, ശരിക്കും കേൾക്കാൻപോലും പറ്റാത്ത ചെറിയൊരു ശബ്ദം മാത്രം.


ENGLISH VERSION
This media is not supported in your browser
VIEW IN TELEGRAM
#9
8. മലബാറിയും മലയാളവും

ഇനി മറ്റൊരു ഉദാഹരണം എടുക്കാം. ഇത് മലയാളവും (വടക്കേ മലബാറിലെ) മലബാറിയും തമ്മിലുള്ള ഒരു നിസ്സാരമായ വാക്ക്-കോഡ് താരതമ്യപ്പെടുത്തലാണ്.

മലയാളത്തിൽ YOU എന്ന പ്രയോഗം സാറ്, അങ്ങുന്ന്, നിങ്ങൾ, താൻ, ഇയാള്, നീ തുടങ്ങി പലവാക്കുകളാലും ആണ്.

മലബാറിയിൽ, YOU എന്ന പ്രയോഗത്തിന് ഇഞ്ഞി എന്നും നിങ്ങൾ/ ഇങ്ങൾ എന്ന രണ്ട് പ്രയോഗങ്ങളേ ഉള്ളു (നിങ്ങളും ഇങ്ങളും തമ്മിൽ ചെറിയൊരു വ്യത്യാസം ഉണ്ട്. അത് ഇവിടെ ചർച്ചക്ക് ഇപ്പോൾ എടുക്കുന്നില്ല).

നിങ്ങൾ/ ഇങ്ങൾ വളരെ ഉയരത്തിലും, ഇഞ്ഞി വളരെ താഴെയും ആണ്.

ഇതേ പോലെ, HE എന്ന വാക്ക് മലയാളത്തിൽ, സാറ്, അദ്ദേഹം, അങ്ങുന്ന്, അങ്ങേര്, അയാൾ, പുള്ളി, പുള്ളിക്കാരൻ, അവൻ തുടങ്ങിയ വാക്കുകളാണ്. (വേറെയും വാക്കുകൾ ഉണ്ട്)

മലബാറിയിൽ, HE എന്ന പ്രയോഗത്തിന് ഓൻ, അയാൾ, മൂപ്പര്, ഓര്/ ഓല്, എന്ന പ്രയോഗങ്ങൾ ഉണ്ട്.

SHE എന്ന വാക്ക് മലയാളത്തിൽ സാറ്, മാഢം, മേഢം, അവര്, അയാൾ, പുള്ളി, പുള്ളിക്കാരി, അവൾ തുടങ്ങിയ പ്രയോഗങ്ങളാണ്. (വേറെയും വാക്കുകൾ ഉണ്ട്).

മലബാറിയിൽ, SHE എന്ന പ്രയോഗത്തിന് ഓള് എന്നും ഓര്/ ഓല് എന്ന രണ്ട് വ്യത്യസ്ത നിലവാരങ്ങളുള്ള പ്രയോഗങ്ങളാണ് മുഖ്യമായി ഉപയോഗിച്ചുവരുന്നത്.

ഇവിടെ ചർച്ചക്ക് ഈ SHE എന്ന വാക്ക് മാത്രം എടുക്കാം.

മലയാളത്തിൽ തൊഴിലിനുവരുന്ന സ്ത്രീയെക്കുറിച്ചും, ആ ആളോടും പലപ്പോഴും, അയാൾ, പുള്ളി, പുള്ളിക്കാരി, നിങ്ങൾ തുടങ്ങിയ വാക്കുകളാണ് തിരുവിതാംകൂറിൽ ഉപയോഗിക്കാറുണ്ടായിരുന്നത് എന്ന് തോന്നുന്നു. ഇതിൽ 'അവൾ' എന്ന പ്രയോഗം പലപ്പോഴും ഉപയോഗിക്കില്ലായിരുന്നു.

അതേ അവസരത്തിൽ മലബാറിൽ, ബഹുമാനിക്കപ്പെടുന്ന സ്ത്രീയെ നിങ്ങൾ/ഇങ്ങൾ എന്ന് സംബോധന ചെയ്യുകയും, 'ഓര്/ഓല്' എന്ന് പരാമർശിക്കുകയും ചെയ്യും. എന്നാൽ ചെറിയതോതിൽ ഇത്രമാത്രം ബഹുമാനം നൽകാൻ പറ്റാത്ത ഏത് സ്ത്രീയേയും, വടക്കെ മലബാറിൽ 'ഇഞ്ഞി' എന്ന് സംബോധന ചെയ്യുകയും, 'ഓള്' എന്ന് പരാമർശിച്ച് സംസാരിക്കുകയും ചെയ്യും.

ഇത് മലബാറിന്റെ സാമൂഹികാന്തരീക്ഷത്തെത്തന്നെ വികലപ്പെടുത്തിയിട്ടുണ്ട്. പല ഉൾനാടൻ പ്രദേശങ്ങളിൽ കുറച്ച് സാമൂഹിക മഹിമയുള്ള വീടുകളിലെ സ്ത്രീകൾ തൊട്ടടുത്തുള്ള അങ്ങാടിയിൽ സാധനം വാങ്ങിക്കാൻപോകാൻ പോലും ഇഷ്ടപ്പെടില്ല.

പല സ്ത്രീകളും 'ഓള്', 'ഇഞ്ഞി' പ്രയോഗത്തിന്റെ പ്രഹരത്താൽ, അവരുടെ മേൽ ആധിപത്യം ഉള്ള ആളുകളുടെ മുന്നിൽ ഒരു അമിതവിനയം കാട്ടിനടക്കാൻ ശ്രമിക്കും. എന്നാൽ, ഏതെങ്കിലും രീതിയിൽ ഒരു അദ്ധ്യാപികയോ മറ്റോ ആവാൻ പറ്റിയാൽ, ഈ ഭാഷാ കെടുതിയിൽ നിന്നും രക്ഷനേടും. അങ്ങാടിയിൽ പോകാനുള്ള വൈമനസ്യം നന്നായിത്തന്നെ മാറിക്കിട്ടും. ആളുടെ പെരുമാറ്റവും സ്വഭാവവും ശരിക്കും കുത്തനെ മാറിമറിയാനും മതി.

ഈ വിഷയം ഇവിടെ നിർത്തുകയാണ്. എന്നാൽ, വായനക്കാരന് ചിന്തിക്കാനുള്ള ഒരു കാര്യം നൽകാം.

മലബാറിയിൽ, പുരുഷന് 'ഓൻ' എന്ന നിലവരത്തിൽനിന്നും 'അയാൾ' എന്ന നിലവാരത്തിലേക്ക് ഉയരാൻ പറ്റും. എന്നാൽ 'ഓര്' എന്ന നിലവാരത്തിലേക്ക് ഉയരാൻ അത്ര എളുപ്പമല്ല, പലർക്കും.

അതേസമയം, ആ ആളുടെ ഭാര്യക്ക് കുറച്ച് സാമൂഹിക മഹിമ ലഭിച്ചാൽ, നേരേ ഉയരുന്നത് 'ഓര്' എന്ന നിലവാരത്തിലേക്കാണ്.

മലയാളത്തിൽ, കാര്യങ്ങൾ വേറെ വിധത്തിലാണ്.

ഇതിനെക്കുറിച്ച് വായനക്കാരന് സ്വയമായി ചിന്തിക്കാവുന്നതാണ്. ഭാഷാ കോഡുകളുടെ ഒരു ചെറിയ ചിത്രീകരണം മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.

ഇതു മാതിരി, ആയിരക്കണക്കിന് വാക്ക്-കോഡുകൾ ഓരോ ഭാഷയിലും ഉണ്ട്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ മാത്രം, ഇത് മാതിരിയുള്ള അതീവ സങ്കീർണ്ണതകൾ ഉള്ള വാക്ക്-കോഡുകൾ ഇല്ലതന്നെ. ഇത് ഇങ്ഗ്ളിഷിന്റെ ഒരു പരാജയമായി ഫ്യൂഡൽ ഭാഷക്കാർ ചിത്രീകരിക്കുന്നത് കണ്ടിട്ടുണ്ട്.

ENGLISH VERSION
This media is not supported in your browser
VIEW IN TELEGRAM
#10
9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ

ഈ ഉപദ്വീപിന്റെ ചരിത്രത്തിലേക്ക് പോകുന്നതിന് മുൻപായി, ഫ്യൂഡൽ ഭാഷാ-കോഡുകൾ ജനക്കൂട്ടങ്ങളെ പ്രഹരിക്കുന്ന അവസരത്തിൽ, അവ ഏൽപ്പിക്കുന്ന ബലത്തെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.

നേരത്തെ നൽകിയ ഉദാഹരണത്തിൽ, ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടുവേലക്കാരൻ 'നീ' എന്നോ 'ഇഞ്ഞി' എന്നോ സംബോധനചെയ്താലും, 'അവൻ' ('ഓൻ'), 'അവള്' ('ഓള്') എന്നോക്കെ പരാമർശിച്ച് സംസാരിച്ചാലും, ഉളവാക്കുന്ന സാമൂഹികമായി അമർത്തുന്നതിന്റെ ശക്തി, ഒരു ഉദാഹരണം മാത്രമാണ്.

പൊതുവായിപ്പറഞ്ഞാൽ, പഴയ കാലങ്ങളിലെ ബ്രാഹ്മണരെ ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതരുമായി താരതമ്യം ചെയ്യാവുന്നാണ്. മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളിൽ പൊതുവായി നായന്മാരെ, പോലീസ് കോൺസ്റ്റബ്ൾമാരായും താരതമ്യം ചെയ്യാവുന്നതാണ്. ചുറ്റുപാടിലുള്ള ജനങ്ങൾ 'ബഹുമാനം' ഇവർക്ക് നൽകിയേ തീരൂ. മാത്രവുമല്ല, ഇവർക്ക് കൈയ്യൂക്കൂം കൈയ്യാംകളിയും ആവാം. താഴെയുള്ളവരോട് നീ (ഇഞ്ഞി), അവൻ (ഓൻ), അവൾ (ഓള്), അവറ്റകൾ (ഐറ്റിങ്ങൾ) തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. അവരെ വെറും പേരുവിളിക്കാം.

ബ്രാഹ്മണർക്ക് തൊട്ടുതാഴെയായി അമ്പലവാസികൾ എന്ന കൂട്ടർ ഉണ്ട്. ഇവർ അമ്പലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണ്. സർക്കാർ തൊഴിലുകാരിലും ഇതുപോലുള്ള പലതട്ടുകളും ഉണ്ട്.

ജാതിപരമായി താഴോട്ട് പോകുമ്പോൾ, നീ, എടാ, എടി, അവൻ, അവൾ, അവറ്റകൾ (മലബാറിയിൽ ഇഞ്ഞി, ഓൻ, ഓള്, ഐറ്റിങ്ങൾ) എന്നീ വാക്കുകളുടെ പ്രഹര ശക്തിക്ക്, മുകളിലെ പല സാമൂഹിക തട്ടുകളുടേയും ഭാരം വൻ ഊക്ക് നൽകും.

അങ്ങ് താഴോട്ടേക്ക് എത്തുമ്പോഴേക്കും, ഈ വാക്കുകൾക്ക് ശരിക്കും ചുറ്റികയുടെ പ്രഹരശക്തിതന്നെ വന്നുചേരും.

ഏൽക്കുന്ന ആളുടെ മുഖഭാവത്തിലും, ശരീരഘടനയിലും ഈ പ്രഹരത്തിന്റെ ഊക്ക് തട്ടിയതിന്റെ അടയാളം കാണാനായേക്കാം.

ENGLISH VERSION
This media is not supported in your browser
VIEW IN TELEGRAM
​​#11
10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ

വാക്കുകളുടെ പ്രഹര ശക്തിയെക്കുറിച്ച് പറയുമ്പോൾ, മറ്റൊരു കാര്യം കൂടി പറയേണ്ടിവരും. ജാതീയമായോ, മറ്റേതെങ്കിലും വിധേനെയോ തരം താഴ്ത്തി ഉച്ചനീചത്വ കോഡുകളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവരിലാണ് ഈ മാതിരിയുള്ള ചുറ്റികയ്ക്ക് ഊക്ക് കൂടുന്ന പ്രതിഭാസം കൂടുതലായും സംഭവിക്കുള്ളു.

ഉദാഹരണത്തിന്, പഴയകാല ബ്രാഹ്മണൻ തന്റെ മകനെ 'നീ' എന്ന് സംബോധന ചെയ്താലുളവാകുന്ന പ്രഹരം നിസ്സാരമായിരിക്കും. കാരണം, അതേ മകന് കീഴെയായി ബഹുമാനിക്കുകയും അങ്ങിനെ ഉയർത്തിപ്പിടിക്കുന്നതുമായ വലിയൊരു ജനസംഖ്യ ഉണ്ടാവും. മാത്രവുമല്ല, ഈ മകന് അവരെ നീ(ഇഞ്ഞി), അവൻ (ഓൻ), അവൾ(ഓള്) തുടങ്ങിയ വാക്കുകളാൽ അമർത്തിപ്പിടിക്കാനും, അതിനാൽതന്നെ ലഭിക്കുന്ന പ്രതിപ്രവർത്തനത്താൽ, മാനസികമായും ശാരീരികമായും ഉയരാനും ആവും.

അതേ സമയം, ജാതീയ സംവിധാനത്തിൽ വളരെ അടിയിൽ അകപ്പെട്ടുപോയ വളരെ താഴ്ന്ന ജാതിക്കാരൻ തന്റെ മകനെ 'നീ' എന്നോ 'ഇഞ്ഞി'യെന്നോ സംബോധന ചെയ്താൽ, ചുറ്റിക പ്രഹത്തിന് കാര്യമായ ഊക്ക് ഉണ്ടായിരിക്കും.

Note: മനുഷ്യ രൂപകൽപ്പനാ കോഡുകുളിൽ പലതരം കോഡുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ വാക്കുകൾ കൊണ്ടുള്ള കോഡുകൾ ഒന്നുമാത്രമേ ആകുന്നുള്ളു. വാക്കുകൾ അല്ലാത്ത വേറെ പലതും ഉണ്ട്. ഈ കാര്യത്തെക്കുറിച്ച് ചെറുതായുള്ള ഒരു വിവരണം, ഈ എഴുത്തുകാരന്റെ തന്നെ ഗ്രന്ഥമായ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.ൽ കാണാവുന്നതാണ്.

ഇതേ പാതയിൽ ചിന്തിച്ചാൽ, ഈ പ്രത്യേകമായിട്ടുള്ള പ്രഹരം ബ്രാഹ്മണ മതത്തിന് അടിമപ്പെടാത്ത ജനസമൂഹങ്ങളെ കാര്യമായി ബാധിക്കില്ല എന്നാണ് തോന്നുന്നത്. ഉദാഹരണത്തിന്, ഈ ഉപഭൂഖണ്ടത്തിൽ, മതം മാറിയും അല്ലാതെയും ഉള്ള മുസ്ളിംസ്, ക്രിസ്ത്യാനികൾ എന്നിവരെ ഈ പ്രത്യേകമായുള്ള പ്രഹരം ചെറുതായേ ബാധിക്കുള്ളു. എന്നാൽ, ഭാഷാ കോഡുകളിലെ പൈശാചികത ഇവരേയും മറ്റുവിധത്തിൽ ബാധിച്ചേക്കാം.

1780കളിൽ ഫ്രഞ്ച് പട്ടാളം ഒരു ഇങ്ഗ്ളിഷ് നാവിക കപ്പിലിനെ കീഴ്പ്പെടുത്തി, അതിലുള്ള നാവികരെ ടിപ്പു സൽത്താന്റെ (Sultan Tipuവിന്റെ) ആളുകൾക്ക് കൈമാറി. ഇവരിൽ James Scurry എന്ന ചെറുപ്പക്കാരനെ ടിപ്പുവിന്റെ ആളുകളിൽ ചിലർ വീട്ടുവേലക്കാരനായി ഏറ്റെടുത്തു. തുടർന്ന് ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹം പ്രാദേശിക ഭാഷ സംസാരിക്കാൻ പഠിച്ച്, അവരുടെ ഇടയിൽ ഒരു വീട്ടുവേലക്കാരനായി ജീവിച്ചു. നിലത്ത് മറ്റ് പണിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. യജമാനന്മാർ നൽകിയ പഴയ വസ്ത്രങ്ങൾ ധരിച്ചു. നിലത്ത് കിടന്നു. യജമാനന്മാരുടെ ആട്ടും YOU, HE, HIS, HIM എന്ന വാക്കുകളുടെ താഴെക്കിടയിലുള്ള പദപ്രയോഗങ്ങളും കേട്ടും അനുഭവിച്ചും ജീവിച്ചു. ഇദ്ദേഹത്തിന്റെ ശരീരം ശരിക്കും പ്രാദേശിക ഭാഷയിലെ ചെക്കൻ, ചെറുക്കൻ എന്ന രീതിയിലേക്ക് മാറി. കസേരയിൽ ഇരിക്കാൻ പോലും ഇദ്ദേഹം മറന്നുപോയി.

ഇങ്ഗ്ളിഷുകാർ വർഷങ്ങൾക്ക് ശേഷം ടിപ്പുവിനെ തോൽപ്പിച്ചപ്പോൾ, ഇദ്ദേഹം തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് പോയി. അവിടെ വച്ച് പലർക്കു ഇദ്ദേഹം ഒരു ഇങ്ഗ്ളിഷുകാരനാണ് എന്ന് സമ്മതിച്ചുകൊടുക്കാൻ പോലും പ്രയാസമായിവന്നു. കാരണം, ശരീരപ്രകൃതം തിക്കച്ചും ഈ ഉപദ്വീപിലെ വളരെ താഴ്ന്ന പണിക്കാരുടേത് പോലെയായിരുന്നു. മാത്രവുമല്ല, ഇദ്ദേഹത്തിന് ഇങ്ഗ്ളിഷുകാരിൽ സ്വതസിദ്ധമായി ഉണ്ടായിരുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ടിരുന്നു. മേശക്കരികിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പോലുമുള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. ഇവയെല്ലാം തിരിച്ചു കിട്ടാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നു. കൂടുതൽ വിവരത്തിന് ഈ ലിങ്ക് പരിശോധിക്കുക .

ENGLISH VERSION
This media is not supported in your browser
VIEW IN TELEGRAM
​​#12
11. ഒരു ഇങ്ഗ്ളിഷ് രാജ്യത്തിൽ കാപ്പിരികൾക്കുണ്ടായ അനുഭവം

തൊട്ടു താഴെ നൽകിയിരിക്കുന്നത് 1808ന് ചുറ്റുപാടിൽ, British West African Squadron അമേരിക്കയിലേക്ക് അടിമ വ്യാപാരികൾ കാപ്പിരികളെ കൊണ്ടുപോകുന്ന കപ്പൽ തടഞ്ഞ് വച്ച് അതിലെ അടിമകളെ 'രക്ഷിച്ച'ചിത്രമാണ്. കാപ്പിരി അടിമകൾ അഫ്രിക്കൻ സമൂഹത്തിലെ താഴെക്കിടയിലുള്ളവരായിരുന്നു മിക്കവരും. അതുമല്ലെങ്കിൽ മറ്റ് ആഫ്രിക്കൻ നേതൃസംഘങ്ങൾ യുദ്ധത്തിൽ തോൽപ്പിച്ച് അടിമ വ്യാപാരികൾക്ക് വിറ്റവരായിരുന്നു.

ഈ അടിമകളെ ലോകത്തിന്റെ പലദിക്കുകളിലും വിറ്റിരുന്നെങ്കിലും, അമേരിക്കയിലെ ഇങ്ഗ്ളിഷ് പ്രദേശങ്ങളിൽ വിറ്റവർക്ക് യഥാർത്ഥത്തിൽ മാനസികമായി ഉന്നമനമായിരുന്നു സംഭവിച്ചത്. അവരുടെ യജമാനന്മാരുമായി ഇങ്ഗ്ളിഷിൽ സംഭാഷണം ചെയ്തപ്പോൾ, അവരുടെ പ്രാദേശിക ഭാഷയിൽ ഉണ്ടായിരുന്ന മിക്കവാറും അമർത്തലുകൾ അപ്രത്യക്ഷപ്പെട്ടു.
​​ഇങ്ങിനെ നോക്കുമ്പോൾ, British West African Squadron മുകളിലെ ചിത്രത്തിലെ കാപ്പിരികളോട് ചെയ്തത്ത് 100% നല്ലകാര്യമാണ് എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല. കാരണം, ഇവർ യൂഎസ്ഏ പ്രദേശങ്ങളിൽ ആണ് വിറ്റഴിക്കപ്പെട്ടിരുന്നതെങ്കിൽ, വെറും 50 വർഷങ്ങൾക്കുള്ളിൽ നല്ല ഇങ്ഗ്ളിഷ് സംസാരിക്കുന്ന യൂഎസ് പൌരന്മാരായിത്തീരുമായിരുന്നു.

എന്നാൽ British West African Squadron രക്ഷിച്ച അടിമകൾ അവരുടെ ഭീകരമായ സാമൂഹിക അന്തരീക്ഷത്തിലേക്കാണ് മിക്കവാറും തിരിച്ചുപോയത്.

ആഫ്രിക്കൻ സമൂഹങ്ങളിലെ ഭീകരാവസ്ഥ ശരിക്കും മനസ്സിലാകണമെങ്കിൽ, അവിടങ്ങളിൽ ഉള്ള പ്രാദേശിക ഭാഷകളിലെ ഭീകരങ്ങളായ കോഡുകളെക്കുറിച്ച് ബോധവാന്മാരിയിരിക്കേണം. എന്നാൽ പൊതുവെ പറഞ്ഞാൽ, ഈ കാര്യത്തെക്കുറിച്ച് ഇന്നുള്ള ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലതന്നെ.

ചരിത്രമെഴുത്തിലും, സാമൂഹീക ശാസ്ത്രങ്ങളിലും (Social Science) രാഷ്ട്രതന്ത്രത്തിലും (Political Science), മനശാസ്ത്രത്തിലും (Psychology) മറ്റും മറ്റും, ഈ കാര്യത്തെക്കുറിച്ച് സൂചനകൾ കാണാനാവുമോ എന്ന് തീർത്തും പറയാനാവില്ല.

യൂഎസ്ഏയിൽ ഇങ്ഗ്ളിഷ് നിർബന്ധപൂർവ്വം പഠിച്ച് അടിമത്തത്തിലും വർണ്ണവിവേചനത്തിലും പെട്ട് ഉഴലുന്ന കാപ്പിരികളുടെ ചിത്രമാണ് താഴെ. ഇവർക്ക് ഇന്നും പരാതികളെ ഉള്ളു:

കഴിഞ്ഞപേജിൽ നൽകിയത്, ആഫ്രിക്കയിലെ സ്വതന്ത്ര ജനതയുടെ ചിത്രമാണ്. അടിമ വ്യാപാരികൾ പിടികൂടിയപ്പോൾ.

ENGLISH VERSION