പ്രയാണം ഇന്നലെകളിലൂടെ...
44.7K subscribers
111 photos
23 videos
489 files
349 links
📩 prayaanaminnalakalilude@gmail.com

വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ
Download Telegram
PSC ക്ക് എല്ലാവരും പഠിക്കാറുണ്ട്..പക്ഷേ പരന്ന വായനയിലൂടെ വായിച്ച് പഠിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടോ?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് ഒരുകാലത്തും SCERT,NCERT പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല..സ്ക്കൂൾ ടെസ്റ്റ് ബുക്ക്,PSC BULLETIN എന്നിവയെ എല്ലാം പരന്ന വായനയിലൂടെ മാത്രമേ നമുക്ക് കീഴടക്കാൻ പറ്റൂ..അവിടെയെല്ലാം വിരവണാത്മക രീതിയാണ്..ഒരു തവണ വായിച്ചത് കൊണ്ട് നിങ്ങൾക്ക് മുഴുവൻ മാർക്കിലേക്കും എത്തിപ്പെടാൻ സാധിക്കില്ല..ഒരോ തവണ വായിക്കുമ്പോഴും വരികൾക്കിടയിൽ നമ്മൾ അത് വരെ കാണാത്ത ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് കാണാം,നിരന്തരം റിവിഷൻ ചെയ്ത് പരന്ന വായനയിലൂടെ മാത്രമേ മാർക്കിലേക്ക് എത്താൻ കഴിയൂ..
വായിച്ച് പഠിക്കുക എന്ന് പറയുന്നത് എല്ലാവർക്കും മടുപ്പ് വരുത്തുന്ന ബോറൻ പരിപാടിയാണ്..അവിടെ നമ്മളാണല്ലോ പണിയെടുക്കുന്നത്...ടോപ്പിക്ക് വെയ്സ് പഠിക്കാതെ,സ്വന്തമായി പണിയെടുക്കാത്തെ 1000 മോക്ക് ടെസ്റ്റുകൾനടത്തി വരാൻ പോകുന്ന പരീക്ഷകൾ കീഴടക്കാം എന്ന് ആരും കരുതേണ്ട..ചോദ്യകർത്താവ് മോക്ക്ടെസ്റ്റുകൾ നോക്കിയല്ല ചോദ്യം തയ്യാറാക്കുന്നതെന്നും,വിവരണാത്മക മെറ്റീരിലുകൾ പഠിക്കാതെ,സ്വന്തമായി പണിയെടുക്കാതെ പരീക്ഷകളെ കീഴടക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുക...
"എടാ PSC മിക്കവാറും ദിവസങ്ങളിൽ പരീക്ഷ നടത്താറുണ്ട്..നമ്മൾ അത് അറിയാതെ പോകുന്നതാണ്" ഒരു വർഷം മുമ്പ് വരെ ഞാനും നിങ്ങളും പറഞ്ഞ വാക്കുകൾ ആണ്..
ഇന്ന് എല്ലാവരും ആ വാക്ക് മാറ്റി പറഞ്ഞിരിക്കുന്നു.."ചോദ്യപേപ്പറോ അതെല്ലാം പ്രയാണത്തിൽ ഉണ്ടേ "എന്ന് പറയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്..

പരീക്ഷയിലൂടെ നിരന്തരം പരീക്ഷകൾ എഴുതി വരാൻ പോകുന്ന പരീക്ഷകൾ കീഴടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പ്രയാണത്തിലേക്ക് കേറി വരാം... ധൈര്യമായി.. ചോദ്യപേപ്പറിലൂടെ, പൾസറിഞ്ഞ് PSC യുടെ ട്രെൻഡിനൊപ്പം മുന്നേറിയാൽ വിജയം ഉറപ്പാണ്...❤️✌️


"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
മടിയന്മാരുടെ നല്ല ദിനം എന്നും നാളെയായിരിക്കും..PSC പഠനത്തിൽ മടികാരണം നമ്മൾ പല ടോപ്പിക്കും മാറ്റിവെക്കാറുണ്ട്..നാളെ നാളെ നീളെ നീളെ..അവസാനം ഒട്ടും അറിയാത്ത വിഷയങ്ങളുടെ ബുക്ക് തുറക്കുക പരീക്ഷയുടെ തലേന്ന് ആയിരിക്കും..പരീക്ഷ ഹാളിൽ ആദ്യം നമ്മെ തിരിച്ച് കുത്തുക നമ്മൾ മാറ്റിനിർത്തിയ,അവഗണിച്ച വിഷയങ്ങൾ ആയിരിക്കും..ഇതിന് ഒരു പരിഹാരമേ ഉള്ളൂ..കടൽപോലെ പരന്ന് കിടക്കുന്ന വലിയ സിലമ്പസിനെ ഒരു നിശ്ചിത സമയം മുന്നിൽ കണ്ട് Deadline വെച്ച് സിലമ്പസിനെ ഒരോ ദിവസത്തിലേക്കും പഠിക്കേണ്ട ടേബിൾ ആക്കി മാറ്റുക..അപ്പോൾ മാത്രമേ നമ്മൾ അന്നന്ന് പഠിക്കേണ്ട കാര്യങ്ങൾ ആ ദിവസം ചെയ്ത് തീർക്കുകയുള്ളൂ..ഒരു ദിവസം ജോലി ലീവെടുത്താൽ മുതലാളി നിങ്ങൾക്ക് ശബളം തരില്ല..ഒരു കാട്ടികൂട്ടൽ എന്ന രീതിയിൽ ,തോന്നുമ്പോൾ തോന്നിയ വിഷയങ്ങൾ പഠിച്ച്,ചില ദിവസങ്ങൾ പഠിക്കാതെ ഉഴപ്പി(പഠനത്തിൽ ലീവ്)നടന്നാൽ നിങ്ങൾക്ക് PSC യും ജോലി തരില്ല..
Media is too big
VIEW IN TELEGRAM
സ്കൂൾ ടെസ്റ്റ് ബുക്കിനേയും മുൻ വർഷ ചോദ്യപേപ്പറിനെയും എങ്ങനെയാണ് സമീപിക്കേണ്ടത്.. അർജുൻ പറഞ്ഞ് തരും..❤️ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പരീക്ഷയിൽ 6th റാങ്ക് കരസ്ഥമാക്കിയ അർജുൻൻ്റെ വിജയ രഹസ്യം ഇതാ..🔥
♻️NCERT CLASS-11 POLITICAL SCIENCE:-Chapter 3 Election and Representation
"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
മുൻവർഷ ചോദ്യപേപ്പറുകൾ മാത്രം പഠിച്ച് PSC നേടിയെടുക്കാം എന്ന് ആരും കരുകേണ്ട..PSC എപ്പോഴും ആവർത്തിക്കുന്ന ചോദ്യമേഖലകൾ കണ്ടെത്താനും,പുതിയ ചോദ്യങ്ങൾ,ഒരോ ടോപ്പിക്കിലേയും ചോദ്യത്തിൽ PSC ഒളിപ്പിച്ച് വെച്ച ചതിക്കുഴികൾ എന്നിവയെല്ലാം മനസ്സിലാക്കാൻ ചോദ്യപേപ്പറുകളെ സമീപിക്കാം..
പഠനം എന്നത് SCERT യെ BASE ആയി കണ്ട് ,ടോപ്പിക്ക് വെയ്സ് തന്നെ പഠിച്ചിരിണം..എങ്കിലെ വരാൻ പോകുന്ന പരീക്ഷകളിലെ എല്ലാ ചോദ്യങ്ങളെയും അതെത്ര ആഴത്തിൽ ചോദിച്ചാലും നമുക്ക് ഭംഗിയായി എഴുതാൻ കഴിയൂ..😊
കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊
Trade_Instructor_Grade_IIElectroplating_Technical_Education.pdf
208.9 KB
Question Paper Code : 51/2024/OL   Trade Instructor Gr II (Electroplating)          Department: Technical Education   Cat.No :  092/2023   Date of Test :   10.05.2024

📌Questions Paper & Final answer key

നോക്കേണ്ട ചോദ്യങ്ങൾ

ചോദ്യ നമ്പർ :-1,3,6,9,12,13,14,21,22,27,28,31,33,49

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
LDC PYQ&MEM 1 ലക്ഷം ഉദ്യോഗാർത്ഥികളിലേക്ക്... പ്രിൻ്റെടുത്ത് പഠിക്കുന്നത്
15000+ ഉദ്യോഗാർത്ഥികൾ..PDF ൻ്റെ മുന്നിൽ കുറേ ദിവസം പണിയെടുത്തിട്ട്...നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്..ആ പ്രയത്നം ഒന്നും വെറുതെയായില്ല ,നിങ്ങൾഹൃദയത്തിലേറ്റി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം..❤️നിങ്ങൾക്ക് MEM ന് വേണ്ടി തിരിച്ച് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം വരാൻ പോകുന്ന LDC,Degree ,LGS പരീക്ഷകളിലെ നിങ്ങളുടെ റാങ്കുകൾ ആയിരിക്കണം..
😊✌️
Fitter,_Tradesman_Fitting,_Fitter_Grade_II_Kerala_Water_Authority.pdf
237 KB
Question Code : 042/2024   Name of Post: Fitter, Tradesman (Fitting), Fitter Grade II- Kerala Water Authority, Technical Education, Kerala State Water Transport    Medium of Question: English     Cat. Number : 253/2023, 420/2023, 688/2023    Date of Test : 19.04.2024
📌Questions Paper & Final answer key

നോക്കേണ്ട ചോദ്യങ്ങൾ

ചോദ്യ നമ്പർ :-20,62,66,69,70,88,89,90

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Teachers open the door, but you must enter by yourself..
Ldc,Degree etc..ഇനിയുള്ള ദിവസങ്ങളിൽ അലസത കാട്ടരുത്...
ഇനിയുള്ള ദിവസങ്ങൾ നിങ്ങൾ പരീക്ഷയെ എത്ര ഗൗരവമായി കാണുന്നുവോ അതിനനുസരിച്ച് മാത്രമേ നിങ്ങൾക്ക് റിസൾട്ട് കിട്ടൂ... അനാവശ്യ ചിന്തകൾ, അനാവശ്യ ഇടങ്ങൾ (WhatsApp, Instagram,Twitter, Facebook etc) എന്നിവയിൽ നിന്നും ഇനിയുള്ള ദിവസങ്ങളിൽ മാറി നിൽക്കുക... ഒന്നിന് പുറകെ മറ്റൊന്നായി കുമിഞ്ഞ് കൂടുന്ന അനാവശ്യ ടെലഗ്രാം ചാറ്റുകളും ,അനാവശ്യ ചർച്ചകളും എല്ലാം പരീക്ഷ വരെ മാറ്റി നിർത്തുക... പരീക്ഷ ഹാളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മികച്ച തയ്യാറെടുപ്പ് അനിവാര്യമാണ്...
കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ... ഉറപ്പിച്ച് പറയാവുന്ന ഒരു തത്വമാണത്... ഇനിയുള്ള ദിവസങ്ങൾ പഠനം ടോപ്പ് ഗിയറിൽ ആവട്ടെ, ആവേശോജ്വലമാട്ടെ.. വിജയത്തിലേക്കുള്ള പടികൾ നിങ്ങളുടേതാകട്ടെ.. ✌️
"The best way to predict your future is to create it." - Dr. APJ Abdul Kalam
Topic wise പഠിക്കാനുള്ള മടികാരണം ചോദ്യപേപ്പർ മാത്രം ചെയ്ത് നോക്കുന്ന ഒരു കൂട്ടർ..
ചോദ്യപേപ്പർ ഇടയ്ക്ക് ചെയ്യും..എങ്കിലും topic wise പഠനം വൃത്തിക്ക് കൊണ്ടുപോകുന്ന മറ്റൊരു കൂട്ടർ...ഇത് രണ്ടും ചെയ്യാതെ ,ഒന്നും പഠിക്കാതെ പരീക്ഷയുടെ തലേന്ന് വരെ രാവിലെ മുതൽ രാത്രിവരെ ക്ലാസുകൾ കണ്ടുതീർക്കുന്ന മറ്റൊരു കൂട്ടർ..
ഒന്നും പഠിക്കാതെ മുന്നിലുള്ള പുസ്തത്തിൻ്റെ ഒരു പേജ്പോലും മറിച്ച് നോക്കാതെ ടെലഗ്രാമിലും യൂട്യൂബിലും ഓടി നടന്ന് സമയം നഷ്ടപ്പെടുത്തുന്ന മറ്റൊരു കൂട്ടർ...ഇതിനിടയിൽ തൻ്റെ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ്,സമയം കണ്ടെത്തി ഒരോ സെക്കൻ്റുകളുടെയും വില തിരിച്ചറിഞ്ഞ്,ഇനി പിടിച്ച് നിൽക്കാൻ മറ്റു മാർഗമില്ല എന്നത് കൊണ്ട് നിരന്തരം കഷ്ടപ്പെടുന്ന മറ്റൊരു കൂട്ടർ...
സ്വയം ചിന്തിക്കുക..നിങ്ങൾ ഇതിൽ ഏതാണെന്ന്..നമ്മുടെ സാഹചര്യവും,പ്രതിസന്ധിയും,കഷ്ടപ്പാടും മാത്രം ആണ് നമ്മെ കരുത്തരാക്കുന്നത്..അതില്ലെങ്കിൽ അതിലൂടെ ജീവിക്കാനുള്ള ശ്രമംനടത്തുക..എങ്കിൽ നമ്മുടെ വിജയം എന്നും ആസ്വാദകരമായിക്കും..😊
ഒരു പരീക്ഷ കഴിഞ്ഞാൽ നമ്മുടെ പരിമിതികൾ,തെറ്റുകൾ എന്നിവ മനസ്സിലാക്കി അടുത്ത പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പ് നടത്തുക..അപ്പോഴും സ്വയം വിമർശനത്തിന് പാത്രമാവുക..
ചില ഉദ്യോഗാർത്ഥികൾ പരീക്ഷ കഴിഞ്ഞാൽ 2 ദിവസം പഠിക്കാതെ ഇരുന്ന് ,എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പർ വിശകലനവും ആയി ഇറങ്ങുന്നത് കണ്ടിട്ടുണ്ട്.അവസാനം തമിഴ്നാട് SCERT/NCERT യിൽ നിന്നാണ് ചോദ്യം വന്നത് എന്ന് ആരൊക്കെയോ പറയും..അതിനിടയിൽ സർക്കാർ website നിന്നും കോപ്പി പേസ്റ്റ് വരുന്നുണ്ടെന്ന് മറ്റു ചിലർ..പാവം ഉദ്യോഗാർത്ഥി ഇതിൻ്റെ പിറകെ ഓടി സമയം നഷ്ടപ്പെടുത്തും..അവസാനം അതുമാത്രം പഠിച്ച് അടുത്ത പരീക്ഷയ്ക്ക് പോകും..ആ പരീക്ഷയ്ക്ക് ഒരു തമിഴ്നാടും,സർക്കാർ വെബ്സൈറ്റും ഉണ്ടാവില്ല..ഇതിനൊന്നും ചെവികൊടുക്കാതെ പഠിച്ചവർ കൂളായി പരീക്ഷ Crack ചെയ്യും...1 മാർക്കിന് വേണ്ടി 99 മാർക്കും നഷ്ടപ്പെടുത്തുന്ന മണ്ടരത്തിലേക്ക് ആരും നീങ്ങല്ലേ..നഷ്ടം നിങ്ങൾക്ക് മാത്രം ആണ്...
Media is too big
VIEW IN TELEGRAM
മറ്റുള്ളവരുടെ വിജയത്തെ "ഭാഗ്യം"   എന്ന രണ്ട് വാക്കിൽ ഒതുക്കാറുണ്ട് പലരും..പക്ഷേ  പഠന കാലയളവിൽ  അവർ അനുഭവിച്ച വേദന,കഷ്ടപ്പാട് ,കഠിന പ്രയത്നം എല്ലാം വിജയം എന്ന വാക്കിൽ മാഞ്ഞ്പോകുന്നു..

യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പരീക്ഷയിൽ 47th  റാങ്ക് കരസ്ഥമാക്കി റോഷ്നി യുടെ വിജയ രഹസ്യം ഇതാ..🔥
Assistant Professor in Oral Medicine and Radiology.pdf
490.6 KB
Question Paper Code : 49/2024/OL   Assistant Professor in Oral Medicine and Radiology- Medical Education   Cat.No :  291/2023   Date of Test :   03.05.2024

📌Questions Paper & Final answer key

നോക്കേണ്ട ചോദ്യങ്ങൾ

ചോദ്യ നമ്പർ :-35,36,37,38,39,56,59,71,86,
87


"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
1 ലക്ഷം കടന്നുട്ടോ..!
7017 ഷെയറും..!
കോഴികോട്ടെ അത്തോളിയിലെ ചെറുഗ്രാമത്തിൽ നിന്നും ,1 subscriber ൽ തുടങ്ങിയ പ്രയാണം ഇന്ന് 14 ജില്ലയിലെയും ഉദ്യോഗാർത്ഥികൾ ഏറ്റെടുത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤️
നന്ദി😊
PSC പഠന രംഗത്ത് ഒരു നല്ല അധ്യാപകന്,നല്ല പുസ്തകത്തിന്,നല്ല കൂട്ട്കെട്ടിന് എല്ലാം നിങ്ങളെ വിജയത്തിൽ എത്തിക്കാൻ പറ്റും..
തിരഞ്ഞെടുപ്പ് പ്രധാനമാണ്..പുസ്തകമായാലും,അധ്യാപനായാലും..

ടിക്കറ്റെടുത്ത് യാത്രചെയ്താൽ നിങ്ങൾ ഒരു ടിടിആറിനെയും ഭയക്കാതെ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് എത്താം..അതുപോലെയാണ് നമ്മുടെ സിലമ്പസ്..സിലമ്പസിലെ ചെറുതും വലുതുമായ ഒരോ ടോപ്പിക്കും ഒരോ ടിക്കറ്റുകൾ ആണ്..(പഠിക്കാതെ)ആ ടിക്കറ്റുകൾ എടുക്കാതെ,സിലമ്പസ് കവർ ചെയ്യാതെ നിങ്ങൾ പരീക്ഷയെ സമീപിക്കുമ്പോൾ ഭയത്തോടെ മാത്രമേ പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയൂ...പരീക്ഷയ്ക്ക് മുന്നേ ടോപ്പിക്ക് കവർചെയ്യുക...
Police_Constable_Driver,_Women_Police_Constable_Driver,_Police_Constable.pdf
546 KB
Question Code : 039/2024   Name of Post: Police Constable Driver/ Women Police Constable Driver,  Police Constable Driver (Ex- Servicemen only) - Kerala Police   Medium of Question: Malayalam/ Tamil/ Kannada     Cat. Number : 416/2023, 583/2023    Date of Test : 16.04.2024

📌Questions Paper & Final answer key

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
എന്തിനെയും നമ്മൾ മടിയോടെയാണ് സമീപിക്കുക...പഠിക്കാനുള്ള മടി കാരണം ക്ലാസ് കാണുക..ചോദ്യപേപ്പർ നോക്കാനുള്ള മടി കാരണം Marked pdf നോക്കുക..Topic wise പഠിക്കാനുള്ള മടികാരണം Pyq conncetd fact പഠിക്കുക..
അവസാനം പരീക്ഷ ഹാളിൽ ഒരോ ചോദ്യങ്ങൾക്ക് മുമ്പിലും ഉത്തരം കിട്ടാതെ നിന്ന് ഉരുകുന്നത് കാണാം..
പഠിക്കാതെ,ഉടായിപ്പ് വിദ്യകൾ നടത്തി ,കുറച്ച് പൊടികൈകളും ചേർത്ത് പരീക്ഷകൾ കീഴടക്കാം എന്ന് ആരും കരുതേണ്ട..അതിനേക്കാൾ വലിയ "പണി"ചോദ്യം ഇടുന്ന ചോദ്യകർത്താവിന് അറിയാം..പഠനത്തിനോട് 100% നീതിപുലർത്തുക..അവിടെ മാത്രമേ വിജയം ഉള്ളൂ..