+2 മലയാളം@പെരിങ്ങോം
20 subscribers
30 photos
16 videos
12 files
24 links
Download Telegram
നാ­ടക കു­ലപതി­യ്‌ക്ക് പ്രണാ‍­‍മം...
--------------------------------------------------------


നാ­ടക കു­ലപതി­യ്‌ക്ക് പ്രണാ‍­‍മം...
ലോക നാടകവേദിയിൽ‍ കേരളത്തിന്റെ ശബ്ദം കേൾ‍പ്പിച്ച നാടക പ്രതിഭ കാവാലം നാരായണപണിക്കർ‍ 2016 ജൂൺ 26ന്‍ തന്റെ 88ാം വയസിൽ‍ അരങ്ങൊഴിഞ്ഞു. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു അദ്ദേഹം. നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ‍‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച അദ്ദേഹത്തിന്റെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു.

നന്നെ ചെറുപ്പത്തിൽ‍ തന്നെ കവിതയെഴുതുമായിരുന്ന പണിക്കരുടെ പ്രചോദന കേന്ദ്രം സ്വന്തം അമ്മാവൻ സർ‍ദാർ‍ കെ.എം പണിക്കരായിരുന്നു. ഗ്രാമ്യോക്തികളാൽ‍ അലംകൃതമായിരുന്നു പണിക്കരുടെ കവിതകൾ‍. കേരളത്തിന്റെ പൗരാണിക കലകളെയും നാടൻ കലകളെയും കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിന്റെ ആകർ‍ഷണവലയത്തിൽ‍ പെട്ട് 1964 മുതൽ‍ക്കാണ് അദ്ദേഹം നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ ക്ലാസിക്, നാടോടി കലകൾ‍ നാടകവുമായി സംയോജിപ്പിച്ച് മലയാളത്തിന്റെ തനത് നാടകവേദി രൂപപ്പെടുത്തിയതിൽ‍ വലിയ പങ്കുവഹിച്ചു. കാവാലം എഴുതി അരവിന്ദൻ സംവിധാനം ചെയ്ത അവനവൻ കടന്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലായി.

നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടും കൂടി പാരന്പര്യ നാടക വേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണ രീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

മലയാള നാടകത്തിലെ തനത് സംസ്കാരത്തിന്റെ കുലപതി, ഭാരതീയ രംഗവേദിയിൽ‍ കേരളത്തിന്റെ അഭിമാനം, ലോക അരങ്ങിൽ‍ ഭാരതത്തിന്റെ കൊടിയടയാളം. മലയാള സമൂഹത്തിന്റെയാകെ ആദരമാർ‍ജിച്ച ആ ഗുരുവര്യൻ‍, കവിയും ഗാനരചയിതാവും സോപാന സംഗീത പണ്ധിതനും ഗവേഷകനുമൊക്കെയായി അടയാളമിട്ടു. കാലദേശങ്ങളുമായി കണ്ണിചേർ‍ന്ന ജീവിതത്തിന്റെ ആത്മാംശം കണ്ടെത്തുന്ന രചനകൾ‍. പ്രകൃതിയും മനുഷ്യനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ആഴം തേടുന്ന ദൃശ്യഭാഷകൊണ്ടതിന് പൊലിമ പകർ‍ന്നു. അത്തരമൊരു ആവിഷ്കരണമാണ് കാവാലം നാരായണ പണിക്കരെ നാടകവേദിയിൽ‍ അനന്യനാക്കിയത്.

സാക്ഷി (1968), തിരുവാഴിത്താൻ (1969), ജാബാലാ സത്യകാമൻ (1970), ദൈവത്താർ (1976), അവനവൻ കടന്പ (1978), നാടകചക്രം (1979), കരിംകുട്ടി (1985) അഗ്നിവർ‍ണന്റെ കാലുകൾ‍, ഒറ്റയാൻ‍, മാറാട്ടം, തെയ്യത്തെയ്യം തുടങ്ങിയവ കാവാലത്തിന്റെ പ്രശസ്തമായ നാടകങ്ങളാണ്‍. മഹാകവി വ്യാസന്റെ മധ്യമവ്യായോഗം, കർ‍ണഭാരം, ഊരുഭംഗം, ദൂതവാക്യം, സ്വപ്നവാസവദത്തം, കാളിദാസന്റെ ശാകുന്തളം, വിക്രമോർ‍വശീയം എന്നീ സംസ്കൃതനാടകങ്ങൾ‍ സംവിധാനം ചെയ്ത് ഇന്ത്യയിലും വിദേശത്തും അവതരിപ്പിച്ചു.

ഭഗവദജ്ജുകം (ബോധായനന്റെ സംസ്കൃത നാടകത്തിന്റെ വിവർത്തനം), മത്തവിലാസം (മഹേന്ദ്ര വിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം), ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം), ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേക്സ്പിയർ നാടകം), കൊടുങ്കാറ്റ് (ഷേക്സ്പിയർ നാടകം), തുടങ്ങിയവ ചില പ്രമുഖ നാടക വിവർ‍ത്തനങ്ങളാണ്‍. കൈക്കുറ്റപ്പാട് (1993), ഒറ്റയാൻ (1980) എന്നിവ അദ്ദേഹത്തിന്റെ ഏകാങ്കങ്ങളുടെ സമാഹാരമാണ്.

നാടകസംവിധാനത്തിന് ദേശീയ പുരസ്കാരം, 2002ൽ‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, നന്ദികാർ‍ അവാർ‍ഡ്, മധ്യപ്രദേശ് സർ‍ക്കാരിന്റെ കാളിദാസ സമ്മാൻ‍, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2014), പത്മഭൂഷൺ (2007), വള്ളത്തോൾ പുരസ്കാരം (2009) തുടങ്ങി അനേകം പുരസ്‌കാരങ്ങൾ‍ ലഭിച്ചിട്ടുണ്ട്. 1978ൽ‍ വാടകയ്ക്കൊരു ഹൃദയം, 1982ൽ‍ മർ‍മരം എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന സർ‍ക്കാരിന്റെ അവാർ‍ഡുകളും ലഭിച്ചു.

ഒരു പുരുഷായുസിൽ‍ നൽ‍കാവുന്നത്രയും സമ്മാനിച്ച തനത് സംസ്കാരത്തിന്റെ ഈ കളിയാശാൻ വരും തലമുറയ്ക്കുള്ള വഴിവിളക്കാണ്. അപൂർ‍വ ശോഭയോടെ പ്രകാശിക്കുന്ന കെടാവിളക്ക്. കേരള സംഗീതനാടക അക്കാദമി ചെയർ‍മാൻ‍, കേന്ദ്ര സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, നാഷണൽ‍ സ്കൂൾ‍ ഓഫ് ഡ്രാമ ഉപദേശകസമിതി അംഗം എന്നീ നിലകളിൽ‍ പ്രവർ‍ത്തിച്ചു. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകത്തിന്റെ കുലപതിയ്‌ക്ക് എഴുത്തുപുരയുടെ ആദരാഞ്‌ജലികൾ‍.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
പ്രവേശകം
----------------------
" ലളിതമായ വേഷമായിരുന്നു മലയാളം മുൻഷിയുടേത്. പക്ഷേ, പറഞ്ഞു തുടങ്ങിയാൽ എല്ലാം മാന്ത്രികമായും.

പദച്ഛദം, പദാർഥം, വാച്യാർഥം, ധ്വനി, ഭാവം - ഇങ്ങനെ പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവാണ് അവിടെ നിന്നു കിട്ടിയത്. ഒരു പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം. ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് എന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസുകളായിരുന്നു.
- ഇ സി ജി സുദർശൻ
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : പുതിയ ആശയങ്ങളുടെ രൂപീകരണത്തിനും സർഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം എങ്ങനെ സഹായിക്കുന്നു ? വിശദീകരിക്കുക
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
ഭാഷയുടെ സൂക്ഷമതലങ്ങളിലേക്ക് മലയാളം അധ്യാപകന്റെ ക്ലാസ് സഞ്ചരിച്ചിരുന്നു. ഒരു കാര്യത്തിന് പല തലങ്ങളുണ്ട് എന്ന അറിവ് അവിടെ നിന്നും ലഭിച്ചു. പദച്ഛേദം, പദാർഥം, വാച്യാർഥം, ധ്വനി, ഭാവം - എന്നിങ്ങനെ വിവിധ തലങ്ങൾ ഭാഷയ്ക്കുണ്ട്.

സയൻസിന്റെ രീതിശാസ്ത്രം എളുപ്പത്തിൽ മനസിലാക്കാൻ മലയാള പഠനം സഹായിച്ചു എന്നാണ് ഇ സി ജി സുദർശനൻ പറയുന്നത്. അപഗ്രഥനം സയൻസിന്റെ അടിസ്ഥാനമാണല്ലോ. അത് ഭാഷാഭ്യസനത്തിലുമുണ്ട്. പുതിയ ആശയങ്ങളുടെ രൂപീകരണത്തിനും സർഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാ പഠനം സഹായിക്കുന്നു എന്നാണ് ലേഖകൻ വ്യക്തമാക്കുന്നത്
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 ഇ സി ജി സുദർശനൻ
---------------------- -------------------
എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ.
കോട്ടയം ജില്ലയിലെ പള്ളം എന്ന സ്ഥലത്ത് 1931 ൽ ജനിച്ചു. വിഖ്യാതനായ ഊർജ്ജതന്ത്ര ശാസ്ത്രജ്ഞൻ. അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്നു. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' (Tachyons ) എന്ന കണികകളെ സംബന്ധിച്ച പരികല്പനകളാണ് മുഖ്യ സംഭാവന. നിരവധി തവണ ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു. സി.വി.രാമൻ അവാർഡ്, പത്മഭൂഷൻ, പത്മവിഭൂഷൻ ബഹുമതികൾ ലഭിച്ചിട്ടുണ്ട്
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
സന്ദർഭം
-----------------
വ്യാസഭാരതത്തിലെ ഒരു ഉപകഥയാണ് ശകുന്തളോപാഖ്യാനം. ശകുന്തളയുടേയും ദുഷ്യന്തന്റേയും കഥ. അവരുടെ കഥ - അഭിജ്ഞാന ശാകുന്തളം - എന്ന പേരിൽ കാളിദാസൻ നാടകമാക്കിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ ആ നാടകത്തിൽ, മഹാഭാരതത്തിലെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദുർവ്വാസാവിന്റെ ശാപം, മുദ്ര മോതിരം, അനസൂയ, പ്രിയംവദ, മുല്ലവള്ളി, തേന്മാവ് - ഒക്കെ കൂട്ടി ചേർത്തതാണ്.

മഹാഭാരതം , മഹാഭാരതം കിളിപ്പാട്ട് എന്ന പേരിൽ എഴുത്തച്ഛൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിലെ സംഭവപർവത്തിൽ നിന്നുള്ള ഒരു ഭാഗമാണ് - കണ്ണാടി കാൺമോളവും - എന്ന പാഠം.

ഗാന്ധർവ്വ വിധിപ്രകാരം തന്നെ വിവാഹം ചെയ്ത ദുഷ്‌ഷന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനോടൊപ്പം എത്തിച്ചേരുന്നു. ദുഷ്ഷന്തൻ ശകുന്തളയുമായുള്ള പൂർവ ബന്ധം മറന്നു പോയതിനാൽ ( അതോ മന:പൂർവ്വമോ ? ) അവളെ കെട്ടവളെന്ന് ആക്ഷേപിക്കുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ശകുന്തള, ദുഷ്ഷന്തന്റെ അധിക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകുന്നു.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q 1 : ദുഷ്ഷന്തൻ ശകുന്തളയെ അധിക്ഷേപിച്ചത് എപ്രകാരമാണ് ?

സത്രീകൾ പൊതുവെ അഹങ്കാരികളാണ് എന്ന് കേട്ടുകേൾവിയേ ഉണ്ടായിരുന്നുള്ളു . ഇപ്പോൾ അങ്ങനെ ഒരുവളെ കാണാൻ ഇടവന്നിരിക്കുന്നു. വഴിപിഴച്ചവളായ നീ കുലമഹിമയുള്ളവളാണെന്ന് പറയുന്നത് മതിയാക്കുക. സ്വർണ്ണ - രത്നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും വേണ്ടുവോളം ഞാൻ നൽകാം. അവ വാങ്ങിക്കൊണ്ട് നിന്റെ വഴിക്ക് പോവുക. കോകിലനാരി പോലെ നീയും പരഭൃതയാണല്ലോ. നീ എന്നെ മോഹിപ്പിക്കുന്നേയില്ല.

സ്ത്രീകൾ ആഭരണങ്ങളിലും പട്ടുവസ്ത്രാദികളിലും അത്യധികം ആസക്തിയുള്ളവരാണ് എന്നും അവ നേടിയെടുക്കാൻ വേണ്ടിയാണ് ശകുന്തള കള്ളക്കഥയുമായി വന്നിട്ടുളളത് എന്നുമാണ് ദുഷ്ഷന്തൻ ആരോപിക്കുന്നത്. സ്വന്തം മാതാപിതാക്കൾ വളർത്താത്തതിനാൽ വളർത്തു ദോഷം ഉണ്ട് എന്നും പറയുന്നു
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q 2 : " നിന്നുടെ ജന്മത്തേക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം " - എന്ന് ശകുന്തള പറയാനിടയായ സാഹചര്യമെന്തെന്ന് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക

വയാസ ഭാരതത്തിലെ ഒരു ഉപകഥയാണ് ശകുന്തളോപാഖ്യാനം. ശകുന്തളയുടേയും ദുഷ്യന്തന്റേയും കഥ. അവരുടെ കഥ - അഭിജ്ഞാന ശാകുന്തളം - എന്ന പേരിൽ കാളിദാസൻ നാടകമാക്കിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ ആ നാടകത്തിൽ, മൂലകഥയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദുർവ്വാസാവിന്റെ ശാപം, മുദ്ര മോതിരം, അനസൂയ, പ്രിയംവദ, മുല്ലവള്ളി, തേന്മാവ് - ഒക്കെ കൂട്ടി ചേർത്തതാണ്.

മഹാഭാരതം , മഹാഭാരതം കിളിപ്പാട്ട് എന്ന പേരിൽ എഴുത്തച്ഛൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിലെ സംഭവപർവത്തിൽ നിന്നുള്ള ഒരു ഭാഗമാണ് - കണ്ണാടി കാൺമോളവും - എന്ന പാഠം.

ഗാന്ധർവ്വ വിധിപ്രകാരം തന്നെ വിവാഹം ചെയ്ത ദുഷ്‌ഷന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനോടൊപ്പം എത്തിച്ചേരുന്നു. ദുഷ്ഷന്തൻ ശകുന്തളയുമായുള്ള പൂർവ ബന്ധം മറന്നു പോയതിനാൽ ( അതോ മന:പൂർവ്വമോ ? ) അവളെ കെട്ടവളെന്ന് ആക്ഷേപിക്കുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ശകുന്തള, ദുഷ്ഷന്തന്റെ അധിക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകുന്നു.

സ്ത്രീകൾ പൊതുവെ അഹങ്കാരികളാണ് എന്ന് കേട്ടുകേൾവിയേ ഉണ്ടായിരുന്നുള്ളു . ഇപ്പോൾ അങ്ങനെ ഒരുവളെ ഇപ്പോൾ കാണാൻ ഇടവന്നിരിക്കുന്നു. വഴിപിഴച്ചവളായ നീ കുലമഹിമയുള്ളവളാണെന്ന് പറയുന്നത് മതിയാക്കുക. സ്വർണ്ണ - രത്നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും വേണ്ടുവോളം ഞാൻ നൽകാം. അവ വാങ്ങിക്കൊണ്ട് നിന്റെ വഴിക്ക് പോവുക. കോകിലനാരി പോലെ നീയും പരഭൃതയാണല്ലോ. നീ എന്നെ മോഹിപ്പിക്കുന്നേയില്ല.

സ്ത്രീകൾ ആഭരണങ്ങളിലും പട്ടുവസ്ത്രാദികളിലും അത്യധികം ആസക്തിയുള്ളവരാണ് എന്നും അവ നേടിയെടുക്കാൻ വേണ്ടിയാണ് ശകുന്തള കള്ളക്കഥയുമായി വന്നിട്ടുളളത് എന്നുമാണ് ദുഷ്ഷന്തൻ ആരോപിക്കുന്നത്. സ്വന്തം മാതാപിതാക്കൾ വളർത്താത്തതിനാൽ വളർത്തു ദോഷം ഉണ്ട് എന്നും പറയുന്നു

ദുഷ്ഷന്തന്റെ നിന്ദാവാണികൾ ലജ്ജയും വേദനയുമുണ്ടാക്കുന്നു. പെട്ടെന്നു തന്നെ അവൾ മൂർച്ചയുള്ള മറുപടി നൽകാൻ തയ്യാറാകുന്നു. - അന്യരുടെ കടുകുമണി പോലത്തെ ദോഷങ്ങൾ ഉടൻ നീ കണ്ടെത്തുന്നു. വലുതായാലും സ്വന്തം ദോഷങ്ങൾ തിരിച്ചറിയുന്നുമില്ല. ഇത് പണ്ഡിതന്മാർക്കു പോലുമുള്ള ശീലമാണ്. അത്തരക്കാരനാണ് നിങ്ങൾ. നിന്നുടെ ജന്മത്തേക്കാൾ ശ്രേഷഠമാണ് എന്റെ ജന്മം. നിനക്ക് ഭൂമിയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. എനിക്ക് ഭൂമിയിലും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയും.

ദുഷ്ഷനേക്കാൾ ശ്രേഷ്ഠത തനിക്കാണെന്ന് ശകുന്തള നിർഭയം വ്യക്തമാക്കുന്നു. താൻ അപ്സരസിന്റെ മകളാണ് എന്ന വസ്തുതയും വ്യംഗ്യമായി അവതരിപ്പിച്ചിരിക്കുന്നു. വ്യക്തവും ശക്തവുമായി തന്റെ നിലപാടുകൾ പറയുന്ന ശകുന്തളയെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 3. " അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവൻ
കരുതുന്നോ ? ശരി! പാവയോയിവൾ ?
(ചിന്താവിഷ്ടയായ സീത -കുമാരനാശാൻ)
- ആശാന്റെ സീതയുടെയും എഴുത്തച്ഛന്റെ ശകുന്തയുടെയും സ്വഭാവത്തിൽ പ്രകടമാവുന്ന സമാനതകൾ കണ്ടെത്തി വിലയിരുത്തൽക്കുറിപ്പ് തയ്യാറാക്കുക

ലങ്കാപുരിയിൽ വച്ചു തന്നെ തന്റെ പാതിവ്രത്യ ശദ്ധി തെളിച്ച സീതയെ രാമൻ, വീണ്ടും അതേ കാരണം പറഞ്ഞ് വനത്തിൽ ഉപേക്ഷിക്കുന്നു. പിന്നീട് ഏറെക്കാലത്തിനു ശേഷം , ലവകുശന്മാർ സ്വന്തം പുത്രന്മാരാണെന്ന് തിരിച്ചറിയുകയും സീതയെ രാജകൊട്ടാരത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു. വീണ്ടും രാജ്ഞിയായി വാഴാൻ ക്ഷണിക്കുന്നു. ആ സമയത്തെ സീതയുടെ (കുമാരനാശാന്റെ സീതയുടെ ) ചിന്തയാണിത്.
ഇനിയും ചാരിത്ര്യപ്പരീക്ഷയിൽ ജയിച്ച് , ദേവിയായി കഴിയണമെന്നാണോ രാജാവ് കരുതുന്നത്? അപ്പോൾ പാവയാണോ ഞാൻ ?

പുരുഷന്റെ കളിപ്പാവയായി സ്ത്രീകൾ പരിഗണിക്കപ്പെട്ടിരുന്നു. പുരുഷ മേധാവിത്തത്തിന്റെ ഇരയായിരുന്നു സീതയും. എന്നാൽ, വാല്മീകി രാമായണത്തിൽ നിന്ന് വ്യത്യസ്തമായ വ്യക്തിത്വമാണ് ആശാന്റെ സീതയ്ക്കുള്ളത്. അവൾ മനസിൽ രാമന്റെ പ്രവർത്തികളെ വിചാരണ ചെയ്യുന്നു, കുറ്റപ്പെടുത്തുന്നു.

ആശാന്റെ സീതയുടെയും വ്യാസഭാരതത്തിലെ ശകുന്തളയുടെയും സ്വഭാവത്തിൽ ധാരാളം സമാനതകൾ ഉണ്ട് എന്ന് നമുക്ക് കാണാൻ കഴിയും.

ആശാന്റെ സീതയിൽ പുരുഷന്റെ കളിപ്പാവയല്ല സ്ത്രീ എന്ന സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ട്. സ്വയം വിമർശനത്തിന് വിധേയരാവാതെ അന്യരെ വിമർശിക്കുക മാത്രം ചെയ്യുന്ന പുരുഷ ശീലങ്ങളോടുള്ള കലഹം എഴുത്തച്ഛന്റെ ശകുന്തളയും പ്രകടിപ്പിക്കുന്നു.

പുരുഷ കേന്ദ്രിതമായ അധികാര വ്യവസ്ഥയോടുള്ള ചോദ്യം ചെയ്യൽ രണ്ടു കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്നു.

ആശ്രമ ജീവിതം രണ്ടു പേർക്കുമുണ്ടായിരുന്നു. രണ്ടു കഥാപാത്രങ്ങളുടേയും പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് ആ പരിശുദ്ധി ബോധ്യപ്പെടേണ്ട അവസ്ഥ രണ്ടിലും രൂപപ്പെടുന്നു.

മാതപിതാക്കളുടെ പരിലാളന രണ്ടു പേർക്കും ലഭിക്കുന്നില്ല.

ഇപ്രകാരമുള്ള സമാനതകൾ കണ്ടെത്താൻ കഴിയും
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 4 " വിണ്ണിൽനിന്നശരീരി തന്നുടെ വാക്യം കേട്ടു " - ഈ അശരീരിവാക്യം കാവ്യഗതിയെ മാറ്റിയതെങ്ങനെയെന്ന് ഒരു ലഘു വിവരണം എഴുതുക.

ദഷ്ഷന്തന്റെ അധിക്ഷേപങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകുന്ന ശകുന്തളയെയാണ് നാമിവിടെ കാണുന്നത്. അവളുടെ നിർഭയത്വം ശ്രദ്ധേയമാണ്. രാജസന്നിധിയിൽ നിന്നാണ് ഇപ്രകാരം സംസാരിക്കുന്നത് എന്നത് പ്രധാനമാണ്.

അറിവില്ലാത്തവനെന്നും വ്യഥാ കുറ്റം പറയുന്നവനെന്നും പറയുന്നു. എന്റെ മുമ്പിൽ നീ കടുകുമണി പോലെയേയുള്ളു എന്നും അവൾ കൂട്ടിച്ചേർക്കുന്നു. പൊടിയിൽ കുളിക്കുന്ന ആന , ക്രുദ്ധനായ സർപ്പം , മൂർഖൻ എന്നൊക്കെ സംബോധന ചെയ്യുന്നു. അത്യന്തം സംഘർഷഭരിതമായ സന്ദർഭം. എന്തും സംഭവിക്കാം എന്ന അവസ്ഥ. ആ സമയത്താണ് അശരീരി വരുന്നത്.

ദുഷ്ഷന്തന് ശകുന്തളയെ തിരിച്ചറിയാൻ കഴിഞ്ഞില്ലേ? അതോ അയാൾ കള്ളം പറഞ്ഞതോ? അത്തരത്തിലുള്ള ചിന്തയ്ക്കും സാധ്യതയുണ്ട്. ' പരഭൃത ' - എന്ന് ശകുന്തളയെ വിളിക്കുന്നുണ്ടല്ലോ. മാതാപിതാക്കളല്ല ശകുന്തളയെ വളർത്തിയത് - എന്നത് അയാൾ എങ്ങനെ മനസിലാക്കി ? അപ്പോൾ ശകുന്തളയെ തിരിച്ചറിഞ്ഞു എന്നു തന്നെ കരുതാം. എന്നിട്ടും മറവി ഭാവിച്ചത് എന്തുകൊണ്ടാവാം? ജനാപവാദം ഭയന്നാവില്ലേ? രഹസ്യമായി നടന്ന വിവാഹമാണ് (ഗാന്ധർവ്വം ) . രാജാവ് ഒളിസേവക്കാരനായിരുന്നു എന്ന് ജനം അറിഞ്ഞാൽ ....?

അശരീരി ആ പ്രശ്നം പരിഹരിക്കും. ദേവ വചനമാണ് അശരീരി. അതനുസരിച്ച് ശകുന്തളയെ സ്വീകരിച്ചാൽ, അവളുടെ പരിശുദ്ധിയും നന്മയും ജനം മനസ്സിലാക്കുമെന്ന് രാജാവ് ചിന്തിച്ചിരിക്കാം. ഇപ്രകാരം കാവ്യഗതിയെ മാറ്റുന്നതിൽ അശരീരിക്ക് പ്രധാന പങ്ക് കൈവരുന്നതായി കാണാം.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 എഴുത്തച്ഛന്റെ ഭാഷ
-----------------------------------------

എഴുത്തച്ഛൻ സാഹിത്യ പ്രവർത്തനം തുടങ്ങുമ്പോൾ തൊട്ടു കാണിക്കാവുന്ന വ്യക്തിധർമ്മങ്ങളുള്ള രണ്ടു പ്രസ്ഥാനങ്ങൾ ഭാഷയിൽ ശക്തമായിരുന്നു. പാട്ടും മണിപ്രവാളവും. സംസ്കൃത ഭാഷയിലെ ഹൃദയഹാരിയായ വാക്കുകളെ മലയാളിക്കു വശപ്പെടുത്തിയത് മണിപ്രവാളമായിരുന്നു. പാട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ ദ്രമിഡസംഘാതാക്ഷരത്വമാണ്. മണിപ്രവാളവും പാട്ടും തമ്മിൽ പ്രാരംഭ ഘട്ടത്തിലുണ്ടായിരുന്ന പ്രകട വ്യതിരേകം കാലം കഴിയുംതോറും കുറഞ്ഞു കുറഞ്ഞു വന്നു. പാട്ടും മണിപ്രവാളവും തമ്മിലുള്ള ഭാഷാപരമായ അന്തരം കുറച്ചതാണ് കണ്ണശക്കവികളുടെ മുഖ്യ സംഭാവന. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും ആരോഗ്യകരവും അഭിലഷണീയവും അനുകരണീയവുമായ മേളനഫലമാണ് എഴുത്തച്ഛന്റെ ഭാഷാശൈലി. പാട്ടിന്റെ ഭാവാംശവും മണിപ്രവാളത്തിന്റെ ഭാവാംശവും അസാധാരണവും അത്യന്തം നിഗൂഢവുമായ ഒരു രാസ യോഗത്തിൽ ഒന്നായിത്തീർന്നിരിക്കുന്നു. മലയാളത്തിലെ ശക്തിയുള്ള പദങ്ങളധികവും ഈ കവിയുടെ സ്വന്തമാണ്. എഴുത്തച്ഛനെപ്പോലെ ഭാവാനുരോധമായി ഭാഷ ഉപയോഗിച്ചിട്ടുള്ള ഒരു കവിയും മലയാളത്തിലില്ല. ഓരോ ഭാവത്തിനും എഴുത്തച്ഛന് ഓരോ ഭാഷയുണ്ടായിരുന്നു. വായ്മൊഴിയുടെ ആത്മമുദ്ര പതിഞ്ഞിട്ടുള്ള വാക്കുകളും പ്രയോഗങ്ങളും സരസ്വതിയെപ്പോലെ അന്തർവാഹിനിയായി എഴുത്തച്ഛന്റെ കാവ്യഗംഗയിൽ ലയിച്ചു ചേർന്നിട്ടുണ്ട്.
( എൻ ആർ ഗോപിനാഥപിള്ള )
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 ദൈവദശകം
------------------------------
ശ്രീ നാരായണ ഗുരു
-----------------------------------

1914 ൽ ഗിവഗിരിമഠത്തിലെ അന്തേവാസികളായ കുട്ടികൾക്ക് ദിവസവും പ്രാർഥനാ സമയത്ത് ചൊല്ലുന്നതിനു വേണ്ടിയാണ് ഗുരു ഇതെഴുതിയത്.

ശ്ലോകം - 1
---------------------

മുഴുവൻ ലോക ജനതയ്ക്കും ഒരുമിച്ച് നിന്ന് അഭയം തേടാവുന്ന ഒരു ദൈവമാണ് ഇവിടെയുള്ളത്. നാമരൂപത്തിലൂടെ ഒരു പ്രത്യേക പേര് പറയാതെ എല്ലാവർക്കും സ്വീകാര്യമായ ' ദൈവമേ ' എന്നു മാത്രമാണ് ഗുരു സംബോധന ചെയ്യുന്നത്. എല്ലാവരുടേയും ദൈവം ഒന്നാണെന്ന സൂചന ഇവിടെ തെളിഞ്ഞു കാണാം.

- ഭവാബ്ധി - എന്നത് നമ്മുടെ ഭൗതിക ജീവിതം തന്നെയാണ്. ഇത് കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പിത്താനായി വന്ന് തങ്ങളെ കാത്തു കൊളേളണമേ എന്നാണ് പറയുന്നത്
- ഭൗതിക ജീവിതത്തിന്റെ നിരവധി പ്രശ്നങ്ങൾ കാരണം, ഇളകിമറിയുന്ന ഒരു കടലികപ്പെട്ടപോലെയാണ് നാം.
- ദൈവ പാദങ്ങങ്ങളെ ശരണം പ്രാപിക്കുന്നത് യഥാർഥത്തിൽ നമുക്ക് അറിവ് ഉണ്ടാകാൻ വേണ്ടിയാണ്.

ശ്ലോകം - 2
-------------------------

ഏതു വസ്ത്രത്തിലും നൂലുണ്ട്. നൂലിൽ പഞ്ഞിയുണ്ട്. പഞ്ഞിയുണ്ടാവുന്നതോ പഞ്ഞിച്ചെടിയിൽ നിന്ന് . പഞ്ഞിച്ചെടി വളർന്നതോ , മണ്ണിൽ. ജലത്തിൽ, വായുവിൽ, ചൂടിൽ , ആകാശത്തിൽ . ഇങ്ങനെ ഒന്നൊന്നായിയെണ്ണിച്ചെന്നാൽ അവസാനം നാം എവിടെയെത്തും? ഒരു രസം പറയട്ടെ. നൂലുമില്ല, പഞ്ഞിയുമില്ല, പഞ്ഞിച്ചെടിയുമില്ല , മണ്ണും ജലവുമടങ്ങുന്ന പഞ്ചഭൂതങ്ങളുമില്ല. പെട്ടെന്നു വിശ്വസിക്കാനാവുന്നില്ല , അല്ലേ ? ഇവിടെയാണ് ഇതിനെല്ലാമപ്പുറമുള്ള, ഇതിന്റെയെല്ലാം അടിസ്ഥാനമായി നിൽക്കുന്ന ഒരു മഹാ സത്യത്തെ നാം തിരിച്ചറിയേണ്ടത്. ആ സത്യം തന്നെയാണ് എന്നിലും നിന്നിലും കുടികൊള്ളുന്നത്. ഇത് മനസ്സിലാക്കുമ്പോൾ എങ്ങനെയാണോ നമ്മുടെ , ദൃഷ്ടി നിശ്ചലമാകുന്നത് അതുപോലെ എന്റെ മനസ്സും നിന്നിൽ അചഞ്ചലമായി നിലനിൽക്കുവാൻ എനിക്കു കരുത്തു തരേണമേ.

ശ്ലോകം -3
--------------------

- ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നം, വസ്ത്രം മുതലായവ തന്ന് ഞങ്ങളെ രക്ഷിക്കണം
- എന്നെ രക്ഷിക്കണമെന്നല്ല പറയുന്നത്. ' ഞങ്ങളെ ' രക്ഷിക്കണമെന്നാണ് പ്രാർഥിക്കുന്നത്. പ്രാർഥന തനിക്കു വേണ്ടിയല്ല, എല്ലാവർക്കും വേണ്ടിയെന്ന സങ്കല്പമാണ് ഗുരുവിനുള്ളത്

- വിശപ്പുമാറ്റുക മാത്രമല്ല, ധന്യരാക്കുന്നുമുണ്ട് ദൈവം. ധന്യതയാണ് ജീവിതത്തെ സുഖകരമാക്കിത്തീർക്കുന്നത്. മനുഷ്യ നിർമ്മിത നിയമങ്ങൾക്ക് അനുസൃതമായ ജീവിതമല്ല അത്. പ്രാപഞ്ചികമായ നിയമങ്ങൾക്ക് അനുസരിച്ചുള്ള ജീവിതമാണ് ധന്യമായ ജീവിതം. അവിടെ മനുഷ്യ നിർമ്മിതമായ ജാതിവ്യവസ്ഥയോ അധികാര വ്യവസ്ഥയോ ഒന്നും കടന്നുവരില്ല. അത്തരമൊരു ജീവിതം നൽകി അനുഗ്രഹിക്കേണമേ എന്നാണ് ദൈവത്തോട് പ്രാർഥിക്കുന്നത്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
തുഞ്ചത്ത് എഴുത്തച്ഛൻ
-------------------------------------------
പതിനാറാം നൂറ്റാണ്ടാണ് ജീവിതകാലം. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള തൃക്കണ്ടിയൂരാണ് ജന്മസ്ഥലമെന്ന് കരുതുന്നു. മലയാള ഭാഷയുടെ പിതാവ് എന്ന് സാഹിത്യ ചരിത്രം ആദരിക്കുന്ന കാവ്യഗുരുവാണ് എഴുത്തച്ഛൻ. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും കാവ്യ സവിശേഷതകൾ സ്വാംശീകരിച്ചുകൊണ്ട് തികച്ചും മൗലികമായൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചു. ഭക്തിയിലൂടെ ഒരു ജനതയെ പരിവർത്തിപ്പിക്കുക എന്ന ചരിത്ര ദൗത്യമാണ് എഴുത്തച്ഛൻ നിർവഹിച്ചത്. മഹാഭാരതം കിളിപ്പാട്ട്, അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണ് എഴുത്തച്ഛന്റേതെന്ന് ഉറപ്പിച്ചു പറയാവുന്ന കൃതികൾ.
വിക്ടേഴ്സ് പ്ലസ്ടു മലയാളം ക്ലാസുകളുടെ ലിങ്ക് ( ഫസ്റ്റ് ബെൽ 2.0 ) :

1. കണ്ണാടി കാൺ മോളവും

( https://youtu.be/koqJgf7qiwE


2. കണ്ണാടി കാൺ മോളവും - 2

https://youtu.be/zcvh9N8ROg0

3 കണ്ണാടി കാൺ മോളവും -3

https://youtu.be/I_sJfa-zwxA

4. പ്രകാശം ജലം പോലെയാണ് - 1

https://youtu.be/S2RWmqbPq_A

5. പ്രകാശം ജലം പോലെയാണ് - 2

https://youtu.be/FoU43aq3lOM

6. പ്രകാശം ജലം പോലെയാണ് - 3
https://youtu.be/od-K6n2UXF0

7. കിരാതവൃത്തം - 1

https://youtu.be/JCrCE7ZNQnw

8. കിരാതവൃത്തം - 2

https://youtu.be/p9UIUzNVo0o

9. കിരാതവൃത്തം - 3
https://youtu.be/e1BkIthVSfU

10. കിരാതവൃത്തം - 4

https://youtu.be/9hucH9huAWQ

11. അവകാശങ്ങളുടെ പ്രശ്നം - 1
https://youtu.be/V9wiJAuNqls

12. അവകാശങ്ങളുടെ പ്രശ്നം - 2
https://youtu.be/DND70BS9rcA

13. അവകാശങ്ങളുടെ പ്രശ്നം - 3
https://youtu.be/GxNKV5Xywos

14. അവകാശങ്ങളുടെ പ്രശ്നം - 4
https://youtu.be/XZbjtjRg-Zo

15.കേശിനീ മൊഴി - 1
https://youtu.be/GilkQtO0gMY

16.കേശിനീ മൊഴി - 2
https://youtu.be/T8q5PiKLJsE

17. കേശിനീ മൊഴി - 3 https://youtu.be/2mxSDkH0u_k

18. കേശിനീ മൊഴി - 4
https://youtu.be/QABj9kkMHjM

19.
അഗ്നിവർണന്റെ കാലുകൾ - 1 https://youtu.be/RPmjtPZQN1A

20. അഗ്നിവർണന്റെ കാലുകൾ - 2
https://youtu.be/a6o8ymyAacU

21 അഗ്നിവർണന്റെ കാലുകൾ - 3
https://youtu.be/yf6W6CBzbJ0

22. അഗ്നിവർണന്റെ കാലുകൾ - 4
https://youtu.be/yFIY1g-laUk

24. പദത്തിന്റെ പഥത്തിൽ - 1 https://youtu.be/4wfjZOG7sGA

24. പദത്തിന്റെ പഥത്തിൽ - 2

https://youtu.be/xQ_KP6qba-s

25 പദത്തിന്റെ പഥത്തിൽ - 3
https://youtu.be/zT3U1zOjG40

26. പദത്തിന്റെ പഥത്തിൽ - 4
https://youtu.be/q7w7hVMI2JM

27. മാപ്പിളപ്പാട്ടിലെ കേരളീയത - 1
https://youtu.be/gpXwupS75Dk


28. മാപ്പിളപ്പാട്ടിലെ കേരളീയത - 2
https://youtu.be/0k8oWCadQ84

29. മാപ്പിളപ്പാട്ടിലെ കേരളീയത -- 3
https://youtu.be/p1-Fc2rsWss

30. കൊള്ളിവാക്കല്ലാതൊന്നും - 1
https://youtu.be/PN30hzJkosM

31 കൊള്ളിവാക്കല്ലാതൊന്നും - 2
https://youtu.be/oIDR5M5vFNY

32. ഗൗളിജൻമം -1
https://youtu.be/4hwCL89J_Xo

33. ഗൗളി ജൻമം - 2

https://youtu.be/u1uBWwA_cd8

34 . ഗൗളിജൻമം -3

https://youtu.be/C-0OIu7emrU


35. തേങ്ങ - 1

https://youtu.be/vhLEm6n7WFw

36. തേങ്ങ - 2

https://youtu.be/VAq-fbdYSso


37.ബദരിയും പരിസരങ്ങളും

https://youtu.be/UAwID0umqbI

38. ബദരിയും പരിസരങ്ങളും - 2

https://youtu.be/q3biWIg19tw

39 ഹൈമവതഭൂവിൽ

https://youtu.be/wmxoBj8ZVGA


40. വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ

https://youtu.be/PTNuSdWy6gw

41 വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ - 2

https://youtu.be/u8hnQn_-T_M

43 . മാധ്യമങ്ങൾ

https://youtu.be/8ke-lPSKj_0

44. മാധ്യമങ്ങൾ

https://youtu.be/bs3UUHTl-Ao



45. മാധ്യമങ്ങൾ

https://youtu.be/_vmMGrq9zmM


46. കയ്യൊപ്പില്ലാത്ത സന്ദേശം

https://youtu.be/n5ekNbt3Azs


47. കയ്യൊപ്പില്ലാത്ത സന്ദേശം

https://youtu.be/K7OnhJ-9UlU