+2 മലയാളം@പെരിങ്ങോം
20 subscribers
30 photos
16 videos
12 files
24 links
Download Telegram
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 കേശിനീമൊഴി 🌹
---------------------------------------
🌲 പാഠസന്ദർഭം. 🌺
----------------------------------
ദമയന്തിയുടെ രണ്ടാം സ്വയംവരം എന്നറിയിച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ട സാകേതപതി ഋതുപർണൻ ബാഹുകന്റെ സഹായത്തോടെ വിദർഭ രാജധാനിയിൽ എത്തി. ബാഹുകന്റെ രഹസ്യങ്ങൾ അറിയുക എന്ന ലക്ഷ്യത്തോടെ ദമയന്തി തോഴിയായ കേശിനിയെ ബാഹുകന്റെ അരികിലേക്ക് അയയ്ക്കുന്നു. ബാഹുകനോട് കളിമട്ടിൽ പലതും പറഞ്ഞ കേശിനി അയാളെക്കുറിച്ചു ചിലതെല്ലാം മനസിലാക്കി. പിന്നീട് ഒളിഞ്ഞ് നിന്ന് നിരീക്ഷിച്ചും ബാഹുന്റെ സവിശേഷതകൾ ഗ്രഹിക്കുന്നു. അതെല്ലാം ദമയന്തിയെ അറിയിക്കുന്നു. ബാഹുകൻ നളൻ തന്നെ എന്ന തീരുമാനത്തിൽ എത്താൻ സഹായിക്കുന്നവയായിരുന്നു കേശിനിയുടെ കണ്ടെത്തലുകൾ.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 പാഠസംഗ്രഹം. 🌹
------------------------------------
കേശിനി നേരിട്ട് ബാഹുകന്റെ അരികിലെത്തി അവനോട് കളിമട്ടിൽ പലതും സംസാരിച്ചതിന് ശേഷം ഒളിച്ച് നിന്ന് നിരീക്ഷിച്ചും ചില കാര്യങ്ങൾ മനസിലാക്കി . പിന്നീട് ദമയന്തിയെ ഒറ്റയ്ക്ക് മാറ്റി നിർത്തിയിട്ടു പറഞ്ഞു -
"ലക്ഷ്മീ ദേവിയെപ്പോലെ സുന്ദര ശരീരമുള്ള വൈദർഭീ നീ കേട്ടാലും ബാഹുകൻ പുരുഷ രത്നമാണ്. ബുദ്ധിമാനായ അവൻ എന്നോട് അവന്റെ പേരും മറ്റ് വിശേഷങ്ങളും പറഞ്ഞു. അവൻ പറയുന്നത് നളൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. അഥവാ തെറ്റ് ചെയ്താലും കുലനാരിയായ ദമയന്തി കോപിക്കാൻ പാടില്ലത്രേ. അവൻ ദുഷ്ടനല്ല. അവന്റെ വാക്കുകളിൽ ചതി ഉണ്ടെന്നും തോന്നുന്നില്ല. ബാഹുകൻ പിന്നെ പലതും പറഞ്ഞു. കണ്ടിടത്തോളം നമ്മുടെ ആഗ്രഹം സഫലമാകുമെന്ന് തോന്നുന്നു. (കണ്ടതെല്ലാം വിചിത്രമാണ് എന്നും വ്യാഖ്യാനിക്കാം)
ഭക്ഷണം പാകം ചെയ്യാൻ രാജാവിന്റെ നിർദ്ദേശാനുസരണം വേണ്ടതെല്ലാം എത്തിച്ചപ്പോർ കുടത്തിൽ ജലം തനിയെ നിറഞ്ഞു . അഗ്നി അഹങ്കാരമില്ലാത വേണ്ട അളവിൽ കത്തി. അവൻ എല്ലാം പെട്ടെന്ന് വച്ചൊരുക്കി. പിന്നീട് ഋതുപർണരാജാവിനെ കണ്ട് വണങ്ങിയിട്ട് തേരിൽ വന്ന് ഒതുങ്ങിക്കൂടി. തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നതു കണ്ട് വിഷമിച്ച അവൻ അവയെ തലോടിയപ്പോൾ അവയെല്ലാം പുതുശോഭയോടെ വിളങ്ങി..."

കേശിനിയുടെ ഈ വിവരണങ്ങൾ കേട്ടിട്ടാണ് "നൈഷധനിവൻതാൻ ഒരീഷ ലില്ല മേ നിർണയം " എന്ന ബോധ്യത്തിൽ ദമയന്തി എത്തിച്ചേരുന്നത് .
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 1 . നളചരിതത്തിന്റെ ഭാഷാപരമായ സവിശേഷതകളെക്കുറിച്ച് നാലോ അഞ്ചോ വാക്യത്തിൽ കുറിപ്പെഴുതുക. (സ്കോർ 4 )

നളചരിത വ്യാഖ്യാനമായ കാന്താരതാരകത്തിൽ നളചരിത ഭാഷയെ വെങ്കല ഭാഷ എന്നാണ് എ.ആർ രാജരാജവർമ്മ വിശേഷിപ്പിച്ചത്. സംസ്കൃത - മലയാള ഭാഷാ പദങ്ങളെ യാതൊരു വ്യവസ്ഥയ്ക്കും വഴങ്ങാതെ കൂട്ടിക്കലർത്തിക്കൊണ്ട് സർഗ്ഗാത്മകമായ പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കുകയാണ് ഉണ്ണായി വാര്യർ. അർത്ഥവും ഭാവവും ഒട്ടും ചോർന്നുപോകാതെ കവിതയുടെ ശബ്ദഭംഗിയും താളഭംഗിയും നിലനിർത്താൻ വാര്യർക്ക് കഴിഞ്ഞത് ഭാഷാപരമായ ഈ താൻ പോരിമ കൊണ്ടാണ്. വാക്കുകളെ എങ്ങനെ മുറിയ്ക്കാനും ഏത് ക്രമത്തിൽ അടുക്കാനും തലതിരിച്ചിടാനും ഉണ്ണായി വാര്യർ മടിച്ചിട്ടില്ല. കവിതയുടെ പ്രാസഭംഗിക്കുവേണ്ടി ചെയ്ത അത്തരം വിചിത്ര പദയോഗങ്ങൾ കഥകളി സംഗീതജ്ഞർക്കും ഈ കൃതിയെ പ്രിയങ്കരമാക്കി.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 2 . നളചരിതം കഥകളിയുടെ അവതരണത്തിന് ആമുഖ പ്രഭാഷണം തയാറാക്കുക. (സ്കോർ 6. ഒരു പുറം )

കലാസ്നേഹികളേ ,
ഉണ്ണായി വാര്യർ എഴുതിയ നളചരിതം ആട്ടക്കഥയാണ് ഇന്ന് ഈ വേദിയിൽ ആടുന്നത്. കലാമണ്‌ഡലം മേജർ സെറ്റ് നളചരിതം ആടുന്നത് കാണാൻ ലഭിക്കുന്ന അസുലഭ സന്ദർഭമാണിത്. ആടുന്നവരെയും പാടുന്നവരെയും ആസ്വദികുന്നവരെയും വായിക്കുന്നവരെയും ഒരു പോലെ രസിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വിസ്മയ കൃതിയാണ് നളചരിതം. നാടകീയ ഭംഗികൾ നിറഞ്ഞ നളചരിതത്തെ കേരളത്തിന്റെ ശാകുന്തളം എന്ന് സഹൃദയർ വിളിക്കുന്നതു തന്നെ ആ കൃതിയുടെ മഹത്വം വ്യക്തമാക്കുന്നു. സാധാരണ ആട്ടക്കഥകൾ വെറും പരിണയമോ വധമോ ആയി ചുരുങ്ങുമ്പോൾ നളചരിതം സംഭവബഹുലവും സംഘർഷഭരിതവുമായ മനുഷ്യ ജീവിതത്തിന്റെ എല്ലാ സങ്കീർണതകളെയും അതിന്റെ സമഗ്രതയോടെ അവതരിപ്പിക്കുന്നു. ആട്ടപ്പൊലിമയിൽ മാത്രം ശ്രദ്ധിച്ച ആട്ടക്കഥാകാരന്മാർ പലരും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ശ്രദ്ധിച്ചില്ല. എന്നാൽ നളചരിതത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും മിഴിവുറ്റ വ്യക്തിത്വമുള്ളവരാണ്. അതുകൊണ്ടാണ് ആട്ടക്കഥകൾ ആയിരക്കണക്കിനുണ്ടെങ്കിലും നളചരിതം അതൊന്നേയുള്ളൂ എന്ന് പറയുന്നത്. ഭാഷാപരമായും നളചരിതം ഒരു വിസ്മയമാണ്. അർത്ഥവും ഭാവവും ചോരാതെ ശബ്ദ ഭംഗിയും പ്രാസവും താള ഭംഗിയും തികഞ്ഞ കവിതയ്ക്കു വേണ്ടി തന്റെതായ ഒരു ഭാഷ സൃഷ്ടിക്കുകയാണ് ഉണ്ണായി വാര്യർ. സംസ്കൃത - മലയാള ഭാഷകളെ യാതൊരു വ്യവസ്ഥയുമില്ലാതെ കൂട്ടിക്കലർത്തിക്കൊണ്ട് സർഗ്ഗാത്മകമായ ഒരു ഭാഷ വാര്യർ സൃഷ്ടിക്കുന്നു. നളചരിത വ്യാഖ്യാനമായ കാന്താരതാരകത്തിൽ വെങ്കല ഭാഷ എന്നാണ് എ.ആർ രാജരാജവർമ്മ ഈ ഭാഷയെ വിശേഷിപ്പിച്ചത്. ആട്ടക്കഥകളിലെ നിത്യ വിസ്മയമായ നളചരിതത്തിന്റെ രംഗാവതരണം കാണാൻ അവസരം കിട്ടിയ ഈ രാത്രി ധന്യമാണ്. എല്ലാവരെയും ആദരവോടെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിക്കട്ടെ ..
നന്ദി നമസ്കാരം .
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 3 . "നൈഷധനിവൻ താൻ ഒരീഷലില്ല മേ നിർണയം "
എന്ന ആത്മഗതത്തിലേക്ക് ദമയന്തി എത്തിച്ചേരാനിടയായ സാഹചര്യം വിശദീകരിക്കുക.
(ഒരു പറം, സ്കോർ 6 )

അല്ലെങ്കിൽ

🌹 ബാഹുകൻ നളൻ തന്നെയാണെന്ന് ദമയന്തിക്ക് ബോധ്യമായതെങ്ങനെ?

ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ നാലാം ദിവസം ഋതുപർണനെയും കൊണ്ട് വിദർഭയിൽ എത്തിയ ബാഹുകന്റെ രഹസ്യങ്ങൾ മനസിലാക്കാൻ തോഴിയായ കേശിനിയെ ആണ് ദമയന്തി നിയോഗിച്ചത്. ബുദ്ധിമതിയും സൂക്ഷ്മനിരീക്ഷണ പടുവുമായ കേശിനി നേരിട്ടു തന്നെ ബാഹുന്റെ അരികിലെത്തി അവനോട് കളിമട്ടിൽ പലതും സംസാരിച്ചു. ബാഹുകന്റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച കേശിനി ചില ധാരണകളിൽ എത്തി. ബാഹുകൻ ഉത്തമനായ ബുദ്ധിശാലിയായ പുരുഷനാണ്. അയാൾ ദുഷ്ടനല്ല. അയാളുടെ വാക്കുകളിൽ വഞ്ചനയില്ല. ബാഹുകൻ നളന്റെ പക്ഷം പിടിച്ച് സംസാരിക്കുന്നുണ്ട്. ഈ കണ്ടെ ത്തലുകൾക്ക് ശേഷം കേശിനി ഒളിച്ച് നിന്ന് ബാഹുകനെ നിരീക്ഷിച്ചു. അപ്പോൾ വിചിത്രമായ ചില കാര്യങ്ങൾ കണ്ടു. പാചകത്തിനായി ബാഹുകൻ കുടം അടുപ്പിൽ വച്ചപ്പോൾ അതിൽ ജലം തനിയെ നിറയുന്നു, വേണ്ടുവോളം തീയ് തനിയെ കത്തുന്നു , അതിവേഗം ഭക്ഷണം പാകം ചെയ്യുന്നു. മറ്റൊരു വിചിത്ര കാര്യവും കേശിനി കണ്ടു. നളൻ തലോടിയപ്പോൾ വാടിയ പൂക്കൾ പുതു പൂക്കളാകുന്നു. ഈ സവിശേഷതകളെല്ലാം വിവാഹവേദിയിൽ വച്ച് ഇന്ദ്രൻ അഗ്നി വരുണൻ യമൻ എന്നീ ദേവന്മാർ നളന് നൽകിയ വരങ്ങളുടെ അടയാളമാണെന്ന് തിരിച്ചറിഞ്ഞ കേശിനി ഈ കാര്യങ്ങളെല്ലാം ദമയന്തിയെ അറിയിച്ചു. ബാഹുകൻ നളൻ തന്നെയാണെന്ന് അങ്ങനെയാണ് ദമയന്തിക്ക് ബോധ്യമായത്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 4. കേശിനി എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പെഴുതുക.
(ഒരു പുറം സ്കോർ 6)

വധങ്ങളും പരിണയങ്ങളും നിറഞ്ഞ ആട്ടക്കഥാ സാഹിത്യത്തിൽ ആകെ തിരഞ്ഞാലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അപൂർവ്വമായേ കണ്ടെത്താനാവൂ. പക്ഷേ ഉണ്ണായി വാര്യരുടെ നളചരിതത്തിലെ ചെറിയ കഥാപാത്രങ്ങളായ സുദേവൻ, പർണാദൻ ,കേശിനി തുടങ്ങിയ സേവക കഥാപാത്രങ്ങൾ പോലും സവിശേഷ വ്യക്തിത്വത്തിനുടമകളാണ്.

ബാഹുകന്റെ രഹസ്യങ്ങൾ അറിയാൻ കേശിനി എന്ന തോഴിയെ ആണ് ദമയന്തി നിയോഗിച്ചത്. രണ്ടാം വിവാഹം എന്ന രഹസ്യ സന്ദേശമയച്ച് ബാഹുകൻ വിദർഭയിലെത്താൻ സാഹചര്യം ഒരുക്കിയതുൾപ്പെടെ ദമയന്തിയുടെ രഹസ്യ നീക്കങ്ങൾ അറിയുന്നവളാണ് കേശിനി .അവളുടെ ബുദ്ധിശക്തിയിലും ആത്മാർത്ഥതയിലും രഹസ്യം സൂക്ഷിക്കാനുള്ള കഴിവിലും ഒട്ടും ശങ്കയില്ലാത്തതു കൊണ്ടാണ് ഈ ദൗത്യവും കേശിനിയെ ഏൽപ്പിക്കുന്നത്. ബാഹുകനോട്‌ കളി മട്ടിൽ സംസാരിക്കുന്ന കേശിനിയിൽ സൂക്ഷ്മനിരീക്ഷണ പടുത്വവും മന:ശാസ്ത്രബോധവും
പരഹൃദയജ്ഞാനവും പ്രകടമാണ്. വിരൂപനെങ്കിലും ബാഹുന്റെ വ്യക്തിത്വത്തിന്റെ മഹത്വം അവൾക്ക് കണ്ടെത്താനാവുന്നത് അതുകൊണ്ടാണ്. നളദമയന്തീ കഥ പറഞ്ഞു കൊണ്ട് നളന്റെ ഉള്ളറിയുന്നിടത്ത് കേശിനിയിലെ കൗശലക്കാരിയെ തിരിച്ചറിയാം.
ഒളിച്ച് നിന്ന് നളനെ നിരീക്ഷിക്കുന്നതും കേശിനി വിദഗ്ദ്ധയായ തോഴിയാണെന്ന് തെളിയിക്കുന്നു. ദമയന്തിയെ പൂമാതിനൊത്ത ചാരു തനോ എന്ന് സംബോധന ചെയ്തു കൊണ്ട് അവളുടെ മനസിനെ ബലപ്പെടുത്തി നിർത്താനും കേശിനി ശ്രമിക്കുന്നു. ദമയന്തിയുടെ ആഗ്രഹങ്ങൾ ഫലിക്കാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ട് ദമയന്തിയിൽ ശുഭാപ്തിവിശ്വാസം നിറയ്ക്കുന്നു. കൊട്ടാരങ്ങളിലെ അന്തപ്പുരങ്ങളിൽ രാജകുമാരിമാർക്ക് അമ്മയെപ്പോലെ സ്നേഹവും കൂട്ടുകാരിയെപ്പോലെ തുണയും വേലക്കാരിയെപ്പോലെ ആശ്രയവുമായി നിൽക്കുന്ന തോഴികളുടെ ഉത്തമ മാതൃകയാണ് കേശിനി .
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
ഉണ്ണായിവാരിയർ
------------------------------
1675 നും 1755 നും ഇടയിൽ ജീവിതകാലമെന്ന് പറയപ്പെടുന്നു. ഇരിങ്ങാലക്കുട അകത്തൂട്ട് വാരിയത്താണ് ജനിച്ചതെന്ന് അഭിപ്രായമുണ്ട്. നളചരിതം ആട്ടക്കഥ എന്ന ഒറ്റക്കൃതികൊണ്ട് മലയാള സാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കവിയാണ് ഉണ്ണായിവാരിയർ . വാരിയരുടെ ജീവിതകാലം, ജന്മസ്ഥലം എന്നിവയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. മഹാഭാരതത്തിലെ നളദമയന്തി കഥയെ നാടകീയതയും കാവ്യാത്മകതയും ഒത്തുചേർന്ന കാവ്യമാക്കി വാരിയർ മാറ്റി. അഭിനയ ഗുണം തികഞ്ഞ ആട്ടകഥയെന്ന നിലയിലും സാഹിത്യഗുണം തികഞ്ഞ കാവ്യമെന്ന നിലയിലും നളചരിതം പ്രസക്തമാവുന്നു. കേരളത്തിന്റെ ശാകുന്തളമെന്ന് നളചരിതം ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 അഗ്നിവർണ്ണന്റെ കാലുകൾ 🌹
--------------------------———————————

കേരളത്തിലെ ക്ലാസിക്കലും നാടോടിയുമായ കലകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടുള്ള അരങ്ങാണ് തനത് നാടക വേദി. ഇതിന്റെ മുഖ്യ പ്രയോക്താവായ കാവാലം നാരായണപ്പണിക്കരുടെ ആക്ഷേപഹാസ്യസ്വഭാവമുള്ള നാടകമാണ് 'അഗ്‌നി വർണ്ണന്റെ കാലുകൾ ' . രംഗാവതരണത്തിന്റെയും ശരീര ഭാഷയുടെയും മൗലികതയാൽ ഈ നാടകം കൂടുതൽ ശ്രദ്ധേയമാവുന്നു.
മനുഷ്യരെ പല തരത്തിൽ ജീർണ്ണിപ്പിക്കുന്ന അധികാര വാഞ്ഛ, സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കുന്ന ഉപജാപകവൃന്ദം, നിസ്സംഗരും നിഷ്ക്രിയരുമായി മാറുന്ന പൊതു സമൂഹം, ഭരണവർഗ്ഗത്തിന്റെ എല്ലാത്തരം ചൂഷണങ്ങൾക്കും വിധേയരാവുന്ന അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് തിരുത്തൽ ശക്തി ഉയർന്നു വരുമെന്ന പ്രതീക്ഷ ഇതൊക്കെയാണ് പ്രഹസന സ്വഭാവമുള്ള ഈ നാടകത്തിന്റെ ക്രിയാംശം. 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകം നൽകുന്ന സന്ദേശം ജനാധിപത്യവാഴ്ചയുടെ പുതുകാലത്തും പ്രസക്തമാണ്.
സാധാരണ പ്രജകളുടെ പ്രതീകമായ കേവലരാമൻ, ബുദ്ധിജീവികളുടെ പ്രതീകമായ ചിന്താരാമൻ, നിയമം നടപ്പിലാക്കുന്ന നിയമരാമനെ പ്രതിനിധീകരിക്കുന്ന കൊത്തുവാൾ , ഭരണോപദേശകനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ പ്രതീകവുമായ രാജഗുരു, ഭരണാധികാരികളെ എക്കാലത്തും താങ്ങി നിർത്തുന്ന മാധ്യമ ലോകത്തിന്റെ പ്രതിനിധിയായ വിദൂഷകൻ, എല്ലാ ജീർണ്ണതകളെയും അടിച്ചു വാരിത്തുടച്ച് വൃത്തിയാക്കി പുതിയൊരു ലോകത്തിന്റെ പ്രതീക്ഷയും തിരുത്തൽ ശക്തിയുമായ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രതിനിധിയായ അടിച്ചുതളിക്കാരി എന്നീ കഥാപാത്രങ്ങളിലൂടെയാണ് നാടകത്തിലെ സാമൂഹ്യ വിമർശനത്തിന് അരങ്ങൊരുങ്ങുന്നത്.
സൂര്യവംശത്തിലെ അവസാന കണ്ണിയും ഇന്ദ്രിയഭോഗത്തിൽ മുഴുകി കുത്തഴിഞ്ഞ ജീവിതം നയിച്ചയാളുമായ അഗ്നിവർണ്ണ രാജാവിലൂടെയാണ് അധികാര ജീർണ്ണത അവതരിപ്പിക്കപ്പെടുന്നത്. പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ രാജാവിന് നേരമില്ലാത്തതിനാൽ രാജാവിന്റേതെന്നു കരുതുന്ന മരക്കാലുകൾ കണ്ടാണ് പ്രജകൾ സങ്കടം ബോധിപ്പിക്കുന്നത്. രാജാധികാരവുമായി ബന്ധപ്പെട്ട പ്രതീകങ്ങളോടും സാമാന്യ ജനം മാനസികമായി അടിമപ്പെടുന്നതെങ്ങനെയെന്ന് ഇവിടെ വായിച്ചെടുക്കാം.
തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പരാതി ബോധിപ്പിക്കാനും രാജാവോ ഭരണമോ ഇല്ല എന്നതാണ് സാധാരണക്കാരന്റെ വിഷയം. വിശപ്പാണ് അവന്റെ അടിസ്ഥാന പ്രശ്നം. അഴിമതികളാൽ ചീഞ്ഞുനാറുന്ന ഭരണ രംഗത്തെയാണ് " കാലുകൾ ജീവിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങൾ മരിച്ചു ജീവിക്കുന്നു; ജീവിച്ചു മരിക്കുന്നു " എന്ന കണ്ടെത്തൽ സൂചിപ്പിക്കുന്നത്. രാജഗുരുവും വിദൂഷകനും കൊത്തുവാളും തമ്മിലുള്ള അധികാരത്തർക്കം ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ നിയമ വ്യവസ്ഥയും ഉദ്യോഗസ്ഥവൃന്ദവും മാധ്യമ ലോകവുമായുള്ള ഏറ്റുമുട്ടലിനെ ഓർമിപ്പിക്കുന്നു.
ജനതയുടെ സ്വാതന്ത്ര്യ മോഹവും അതിൽ നിന്നുണ്ടാകുന്ന കലാപ സാധ്യതയുമാണ് അടിച്ചു തളിക്കാരിയെന്ന അടിസ്ഥാന വർഗ്ഗ പ്രതിനിധിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അരങ്ങാകെ അടിച്ചു വൃത്തിയാക്കി മരക്കാലുകളെ അന്ത:പുരത്തിലേക്ക് ആനയിക്കുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.
തനത് നാടകത്തിന് ഒരാമുഖം

(ടി. കെ. അനിൽ കുമാർ)
-------------------------------------------------------
മലയാളനാടകവേദി എക്കാലത്തും പുതിയകാലത്തെ അഭിസംബോധന ചെയ്യാനും പതിവ് ശീലങ്ങളിൽ നിന്ന് വഴിമാറി നടക്കാനും നിരന്തരശ്രമം നടത്തിയിരുന്നു.തമിഴ് സംഗീത നാടകങ്ങളുടെ സ്വാധീനത്തിൽ നിന്നാണ് വിനോദചിന്താമണി,രസികരഞ്ജിനി,കായംകുളം നാടകസംഘം,വഞ്ചിയൂർ ശ്രീ വിലാസം നാടകസംഘം,പരമശിവവിലാസം നടനസഭ തുടങ്ങിയ നാടകസംഘങ്ങൾ രൂപപ്പെട്ടത്.സമാനസ്വഭാവമുള്ള നാടകങ്ങളാണ് ഈ സംഘങ്ങൾ അവതിരിപ്പിച്ചതെങ്കിലും പരീക്ഷണങ്ങളോട് അവർ വിമുഖത കാണിച്ചിരുന്നില്ല. തിരുവട്ടാർ നാരായണപിള്ള ശാകുന്തളം നാടകത്തിൽ ശാകുന്തളയോടൊപ്പം ആട്ടിൻകുട്ടികളെ പുള്ളികുത്തിച്ച് മാനുകളാക്കി രംഗത്ത് കൊണ്ടുവരാനുള്ള സാഹസം കാണിച്ചിരുന്നത്രേ.മാപ്പാട്ട് മനയ്ക്കൽ ശ്രീകുമാരൻ നമ്പൂതിരി 14 ആം നമ്പർ മണ്ണണ്ണ വിളക്ക് ഉപയോഗിച്ച് സ്പോട്ട് ലെറ്റ്‌ ഉണ്ടാക്കിയതിനെക്കുറിച്ചും രേഖപ്പെടുത്തലുകളുണ്ട്.സംഗീതനാടകങ്ങളുടെ പൊതുരീതിയിൽ നിന്ന് വഴിമാറി നടക്കാൻ ശ്രമിച്ചവരാണ് മഹാകവി കുട്ടമത്തും വിദ്വാൻ പി.കേളു നായരും.കേളുനായരുടെ അവതരണങ്ങൾക്ക് ശേഷമാണ് സ്വാമി ബ്രഹ്മവ്രതന്റെ കരുണ(1930)അരങ്ങിലെത്തുന്നത്.ഇതിന്റെ തുടർച്ചയായാണ് മലയാള നാടകവേദി സ്വയം നവീകരണത്തിന് വിധേയമായത്.അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും കമ്മ്യൂണിസ്റ്റാക്കിയിലേക്കും നമ്മുടെ നാടകം വളർന്നു. ഇങ്ങനെ നവീകരിക്കാനുള്ള ശ്രമം നാടകവേദിയിൽ ഇന്നും കാണാം.കേരളസംഗീത നാടക അക്കാദമിയുടെ പുരസ്കാരം രണ്ടു വർഷവും നേടിയ കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ മത്തി(2013),കാണി (2014)എന്നീ നാടകങ്ങളും (സംവിധാനം -ജിനോ ജോസഫ് )കൊച്ചി ആക്ടേഴ്സ് തിയേറ്ററിന്റെ ഞായറാഴ്ച (2014.സംവിധാനം-ഷൈജു അന്തിക്കാട് ) എന്ന നാടകവും നിലനിൽക്കുന്ന രംഗാവതരണങ്ങളെ പൊളിച്ചെഴുതിയവയാണ്.ഇങ്ങനെ പൊതുബോധത്തെ പൊളിച്ചെഴുതിയ നാടകാവതരണങ്ങളുടെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഒരിടം തനത് നാടകവേദിക്കും കാവാലത്തിനും ഉണ്ട്.
60 കളിലാണ് നമ്മുടെ നാടകവേദിയെക്കുറിച്ചുള്ള ചർച്ച ശക്തമായത്.മലയാളത്തിന് സ്വന്തമായ നാടകവേദി എന്ന ആശയം സി.എൻ.ശ്രീകണ്ഠൻ നായർ, എം.ഗോവിന്ദൻ,ഡോ.അയ്യപ്പപണിക്കർ, ജി.ശങ്കരപിള്ള,കാവാലം നാരായണപണിക്കർ എന്നിവർ മുന്നോട്ട് വെച്ചു. സി.എന്നിന്റെ കലി എന്ന നാടകത്തിന്റെ ആദ്യാവതരണം 67 ൽ മാമ്മൻ മാപ്പിള ഹാളിൽ നടന്നപ്പോൾ കാണികൾ കൂവി തോൽപ്പിച്ചെങ്കിലും തന്റെ ചിന്തകൾ ശരിയാണെന്ന ബോധ്യത്തിൽ അദ്ദേഹം ഉറച്ചു നിന്നു.1967 ൽ ശാസ്താംകോട്ട വെച്ചു നടന്ന നാടകക്കളരിയിലാണ് എം.ഗോവിന്ദൻ ഈ ആശയം മുന്നോട്ട് വെക്കുന്നത്.കൂത്താട്ട് കുളത്ത് വെച്ച് നടന്ന രണ്ടാമത്തെ നാടകക്കളരിയിലാണ് സി.എൻ.ശ്രീകണ്ഠൻ നായർ തന്റെ തനത് നാടകം എന്ന പ്രബന്ധം അവതരിപ്പിക്കുന്നത്.1974 ൽ കാവാലത്തിന്റെ ദൈവത്താറിലൂടെ ഈ ആശയം യാഥാർത്ഥ്യമായി.ദൈവത്താർ എന്ന നാടകത്തിന്റെ ആമുഖ ചർച്ച (ഡോ.അയ്യപ്പപണിക്കർ,സി.എൻ.ശ്രീകണ്ഠൻ നായർ ,ജി.ശങ്കരപിള്ള,കാവാലം നാരായണപണിക്കർ,ജി.ശങ്കരപിള്ള, അരവിന്ദൻ,പി.കെ.വേണുക്കുട്ടൻ നായർ എന്നിവർ പങ്കാളികളായി)ഈ അർത്ഥത്തിൽ പ്രസക്തമാണ്.1975 ൽ തനത് നാടകം എന്ന ആശയം അവനവൻ കടമ്പ ഇറങ്ങിയതോടെ പൂർണ്ണാർത്ഥത്തിൽ സാക്ഷാൽക്കരിച്ചു.കടമ്പയുടെ ആമുഖചർച്ചയും പ്രസക്തം തന്നെ.
കാക്കാരിശ്ശിനാടക മടക്കമുള്ള നമ്മുടെ നാടോടി പാരമ്പര്യത്തെയും കഥകളിയടക്കമുള്ള നമ്മുടെ രഗകലാപാരമ്പര്യത്തേയും സമന്വയി പ്പിക്കാനുള്ള ശ്രമം തനത് നാടകത്തിൽ കാണാം.നാടകപാഠത്തേക്കാൾ രംഗപാഠത്തിന് പ്രാധാന്യമുള്ള പുതിയ സംവേദനശീലങ്ങളാണ് തനത് നാടകവേദി മുന്നോട്ട് വെക്കുന്നത്.യഥാർത്ഥത്തിൽ നടന്റെ വേദിയാണ് തനത് നാടകവേദി ."പരിശീലനം ലഭിക്കാത്ത നടൻ തനത് നാടകവേദിയിൽ പെട്ടെന്ന് അപ്രസക്തനായി മാറും"എന്ന് സുരേഷ് അവസ്തി പറയുന്നുണ്ട്.ഗീത-നൃത്ത-വാദ്യങ്ങൾ അടങ്ങിയ തൗരത്രികാധിഷ്ഠിതമാണ് ഇത്.നൃത്ത നൃത്യ ഗീതാദികൾ കൊണ്ട് പുഷ്ടിപ്പെടുത്തുന്ന(നാട്യ ധർമ്മി)അഭിനയരീതിയാണ് നമ്മുടെ പാരമ്പര്യം.ഇതിനോട് നാടകത്തെ ചേർത്ത് നിർത്തുന്നു.ആഹാര്യാഭിനയത്തിന് തനത് നാടകത്തിൽ പ്രാധാന്യം കൈവരുന്നു.കേരളതനിമയും ഗ്രാമീണ അന്തരീക്ഷവും ഇതിൽ കാണാം.തുറസ്സായ രംഗവേദി എന്ന കാഴ്ചപ്പാട് ഈ നാടകം സാക്ഷാത്കരിക്കുന്നു.യഥാർത്ഥത്തിൽ സംഭാഷണമാണ് നാടകത്തിന്റെ ജീവൻ എന്ന കാഴ്ചപ്പാടിനെ തനത് നാടകവേദി മാറ്റി മറിക്കുന്നു.കാലിൽ നിന്ന് വായിലേക്ക് വന്ന നമ്മുടെ അഭിനയശീലത്തെ കാവാലം തനതിലൂടെ മാറ്റിപണിയുന്നു.അഭിനയം ശരീരത്തിലേക്ക് വഴിമാറുന്നു.നമ്മുടെ നിത്യജീവിതത്തിൽ പോലും സംഭാഷണങ്ങളേക്കാൾ ശക്തം ശരീരഭാഷയ് ക്കാണല്ലോ.(55%)ഇത് തനത് നാടകത്തിൽ പ്രസക്തമായി തീരുന്നു.ഘടനയിലെ നാടോടി വഴക്കം പോലെ സ്ത്രീ കഥാപാത്രങ്ങൾക്ക് നൽകിയ പ്രാധാന്യവും കാവാലത്തിന്റെ തനതിടങ്ങളെ ശ്രദ്ധേയമാക്കുന്നു.രചനയിലെ തനിമയും സംവിധായകൻ നൽകുന്ന രംഗരൂപവും ഈ നാടകങ്ങളെ വേറിട്ടതാക്കുന്നു. സംഗീതത്തിന്റെ അനന്ത സാധ്യതകൾ കാവാലം ഉപയോഗിക്കുന്നുണ്ട്.ഈ നാടകങ്ങളുടെ അന്തർ ധാരയായി രാഷ്ട്രിയാവബോധം കാണാം.അഗ്നിവർണന്റെ കാലുകൾ ഇതിന് മികച്ച ഉദാഹരണമാണ്.
അഗ്നിവര്‍ണന്‍
---------------------------

കാളിദാസന്റെ രഘുവംശത്തില്‍ ഉപവര്‍ണിതനായിട്ടുള്ള ഒരു രാജാവ്. പിതാവായ സുദര്‍ശനില്‍നിന്നു ലഭിച്ച രാജ്യം ഇദ്ദേഹം കുറെനാള്‍ മുറപോലെ ഭരിച്ചു. ക്രമേണ വിഷയസുഖങ്ങളില്‍ മാത്രം ദത്തശ്രദ്ധനായി. ഇത്രത്തോളം സ്ത്രീജിതനായ ഒരു രാജാവ് സൂര്യവംശത്തില്‍ ജനിച്ചിട്ടില്ല. രാജ്യകാര്യങ്ങളെല്ലാം മന്ത്രിമാരെ ഏല്പിച്ചിട്ട് ഇദ്ദേഹം മദിരയിലും മദിരാക്ഷിയിലും മുഴുകി. പ്രജകളെ അവഗണിക്കുകയും ഉപദേഷ്ടാക്കളെ പുച്ഛിക്കുകയും ചെയ്തു. കളത്രങ്ങളും വെപ്പാട്ടികളുമായി ക്രീഡിച്ച് രാവും പകലും ചെലവഴിച്ചു. അവരില്‍ നിന്നും വിട്ടുപോരാനുള്ള വൈമുഖ്യംകൊണ്ട് ദര്‍ശനപ്രാര്‍ഥികളായ പ്രജകള്‍ക്കും അമാത്യന്‍മാര്‍ക്കും ജനാലപ്പഴുതിലൂടെ കാലടികള്‍ മാത്രം കാട്ടിക്കൊടുക്കാനേ ഇദ്ദേഹം കനിഞ്ഞുളളൂ. ലൌകിക സുഖാനുഭവങ്ങള്‍ ഇദ്ദേഹത്തെ അത്രയ്ക്കു നിയന്ത്രിച്ചിരുന്നു. കടിഞ്ഞാണില്ലാത്ത ഈ ജീവിതം നിമിത്തം യൌവനമധ്യത്തില്‍ അഗ്നിവര്‍ണന്‍ ക്ഷയരോഗഗ്രസ്തനായി. ഒട്ടേറെ ഭാര്യമാരുണ്ടായിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ ഇദ്ദേഹം അന്തരിച്ചു. മന്ത്രിമാര്‍ ഗൂഢമായി ശവസംസ്കാരകര്‍മം നടത്തി. ചികിത്സയ്ക്കെന്ന വ്യാജേന മന്ത്രിമാര്‍ അഗ്നിവര്‍ണനെ ജീവനോടെ ദഹിപ്പിക്കുകയായിരുന്നെന്നും ഒരു കഥയുണ്ട്. ഗര്‍ഭലക്ഷണം ഒത്തുകണ്ട പട്ടമഹിഷിയാണ് പിന്നീട് കുറേക്കാലം രാജപ്രതിനിധിയായി ഭരണം നടത്തിയത്. രഘുവംശം 19-ാം സര്‍ഗത്തില്‍ കാളിദാസന്‍ വര്‍ണിക്കുന്ന ഈ കഥ ഹരിവംശത്തിലും വിഷ്ണുപുരാണത്തിലും വാല്മീകിരാമായണത്തിലും, ഭാഗവതത്തിലും വിവരിച്ചിട്ടുണ്ട്. ഒരു ഭരണാധികാരി എത്രകണ്ട് അധഃപതിക്കാം എന്നതിന്റെ ഉത്തമനിദര്‍ശനമായ ഈ കഥയെ ആസ്പദമാക്കി മറ്റ് സാഹിത്യസൃഷ്ടികളും ഉണ്ടായിട്ടുണ്ട്. ഉദാ. അഗ്നിവര്‍ണന്റെ കാലുകള്‍

(സർവ്വവിജ്ഞാനകോശത്തിൽ നിന്ന്)
നാ­ടക കു­ലപതി­യ്‌ക്ക് പ്രണാ‍­‍മം...
--------------------------------------------------------


നാ­ടക കു­ലപതി­യ്‌ക്ക് പ്രണാ‍­‍മം...
ലോക നാടകവേദിയിൽ‍ കേരളത്തിന്റെ ശബ്ദം കേൾ‍പ്പിച്ച നാടക പ്രതിഭ കാവാലം നാരായണപണിക്കർ‍ 2016 ജൂൺ 26ന്‍ തന്റെ 88ാം വയസിൽ‍ അരങ്ങൊഴിഞ്ഞു. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു അദ്ദേഹം. നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ‍‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച അദ്ദേഹത്തിന്റെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു.

നന്നെ ചെറുപ്പത്തിൽ‍ തന്നെ കവിതയെഴുതുമായിരുന്ന പണിക്കരുടെ പ്രചോദന കേന്ദ്രം സ്വന്തം അമ്മാവൻ സർ‍ദാർ‍ കെ.എം പണിക്കരായിരുന്നു. ഗ്രാമ്യോക്തികളാൽ‍ അലംകൃതമായിരുന്നു പണിക്കരുടെ കവിതകൾ‍. കേരളത്തിന്റെ പൗരാണിക കലകളെയും നാടൻ കലകളെയും കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിന്റെ ആകർ‍ഷണവലയത്തിൽ‍ പെട്ട് 1964 മുതൽ‍ക്കാണ് അദ്ദേഹം നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ ക്ലാസിക്, നാടോടി കലകൾ‍ നാടകവുമായി സംയോജിപ്പിച്ച് മലയാളത്തിന്റെ തനത് നാടകവേദി രൂപപ്പെടുത്തിയതിൽ‍ വലിയ പങ്കുവഹിച്ചു. കാവാലം എഴുതി അരവിന്ദൻ സംവിധാനം ചെയ്ത അവനവൻ കടന്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലായി.

നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടും കൂടി പാരന്പര്യ നാടക വേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണ രീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

മലയാള നാടകത്തിലെ തനത് സംസ്കാരത്തിന്റെ കുലപതി, ഭാരതീയ രംഗവേദിയിൽ‍ കേരളത്തിന്റെ അഭിമാനം, ലോക അരങ്ങിൽ‍ ഭാരതത്തിന്റെ കൊടിയടയാളം. മലയാള സമൂഹത്തിന്റെയാകെ ആദരമാർ‍ജിച്ച ആ ഗുരുവര്യൻ‍, കവിയും ഗാനരചയിതാവും സോപാന സംഗീത പണ്ധിതനും ഗവേഷകനുമൊക്കെയായി അടയാളമിട്ടു. കാലദേശങ്ങളുമായി കണ്ണിചേർ‍ന്ന ജീവിതത്തിന്റെ ആത്മാംശം കണ്ടെത്തുന്ന രചനകൾ‍. പ്രകൃതിയും മനുഷ്യനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ആഴം തേടുന്ന ദൃശ്യഭാഷകൊണ്ടതിന് പൊലിമ പകർ‍ന്നു. അത്തരമൊരു ആവിഷ്കരണമാണ് കാവാലം നാരായണ പണിക്കരെ നാടകവേദിയിൽ‍ അനന്യനാക്കിയത്.

സാക്ഷി (1968), തിരുവാഴിത്താൻ (1969), ജാബാലാ സത്യകാമൻ (1970), ദൈവത്താർ (1976), അവനവൻ കടന്പ (1978), നാടകചക്രം (1979), കരിംകുട്ടി (1985) അഗ്നിവർ‍ണന്റെ കാലുകൾ‍, ഒറ്റയാൻ‍, മാറാട്ടം, തെയ്യത്തെയ്യം തുടങ്ങിയവ കാവാലത്തിന്റെ പ്രശസ്തമായ നാടകങ്ങളാണ്‍. മഹാകവി വ്യാസന്റെ മധ്യമവ്യായോഗം, കർ‍ണഭാരം, ഊരുഭംഗം, ദൂതവാക്യം, സ്വപ്നവാസവദത്തം, കാളിദാസന്റെ ശാകുന്തളം, വിക്രമോർ‍വശീയം എന്നീ സംസ്കൃതനാടകങ്ങൾ‍ സംവിധാനം ചെയ്ത് ഇന്ത്യയിലും വിദേശത്തും അവതരിപ്പിച്ചു.

ഭഗവദജ്ജുകം (ബോധായനന്റെ സംസ്കൃത നാടകത്തിന്റെ വിവർത്തനം), മത്തവിലാസം (മഹേന്ദ്ര വിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം), ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം), ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേക്സ്പിയർ നാടകം), കൊടുങ്കാറ്റ് (ഷേക്സ്പിയർ നാടകം), തുടങ്ങിയവ ചില പ്രമുഖ നാടക വിവർ‍ത്തനങ്ങളാണ്‍. കൈക്കുറ്റപ്പാട് (1993), ഒറ്റയാൻ (1980) എന്നിവ അദ്ദേഹത്തിന്റെ ഏകാങ്കങ്ങളുടെ സമാഹാരമാണ്.

നാടകസംവിധാനത്തിന് ദേശീയ പുരസ്കാരം, 2002ൽ‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, നന്ദികാർ‍ അവാർ‍ഡ്, മധ്യപ്രദേശ് സർ‍ക്കാരിന്റെ കാളിദാസ സമ്മാൻ‍, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2014), പത്മഭൂഷൺ (2007), വള്ളത്തോൾ പുരസ്കാരം (2009) തുടങ്ങി അനേകം പുരസ്‌കാരങ്ങൾ‍ ലഭിച്ചിട്ടുണ്ട്. 1978ൽ‍ വാടകയ്ക്കൊരു ഹൃദയം, 1982ൽ‍ മർ‍മരം എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന സർ‍ക്കാരിന്റെ അവാർ‍ഡുകളും ലഭിച്ചു.

ഒരു പുരുഷായുസിൽ‍ നൽ‍കാവുന്നത്രയും സമ്മാനിച്ച തനത് സംസ്കാരത്തിന്റെ ഈ കളിയാശാൻ വരും തലമുറയ്ക്കുള്ള വഴിവിളക്കാണ്. അപൂർ‍വ ശോഭയോടെ പ്രകാശിക്കുന്ന കെടാവിളക്ക്. കേരള സംഗീതനാടക അക്കാദമി ചെയർ‍മാൻ‍, കേന്ദ്ര സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, നാഷണൽ‍ സ്കൂൾ‍ ഓഫ് ഡ്രാമ ഉപദേശകസമിതി അംഗം എന്നീ നിലകളിൽ‍ പ്രവർ‍ത്തിച്ചു. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകത്തിന്റെ കുലപതിയ്‌ക്ക് എഴുത്തുപുരയുടെ ആദരാഞ്‌ജലികൾ‍.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
പ്രവേശകം
----------------------
" ലളിതമായ വേഷമായിരുന്നു മലയാളം മുൻഷിയുടേത്. പക്ഷേ, പറഞ്ഞു തുടങ്ങിയാൽ എല്ലാം മാന്ത്രികമായും.

പദച്ഛദം, പദാർഥം, വാച്യാർഥം, ധ്വനി, ഭാവം - ഇങ്ങനെ പഠിപ്പിക്കുമ്പോൾ ഒരു കാര്യത്തിന് അനേകം തലങ്ങളുണ്ടാകാം എന്ന വലിയ അറിവാണ് അവിടെ നിന്നു കിട്ടിയത്. ഒരു പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പഠനം അതായിരിക്കണം. ഫിസിക്സിലെ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് എന്നെ പ്രചോദിപ്പിച്ചത് അന്നത്തെ മലയാളം ക്ലാസുകളായിരുന്നു.
- ഇ സി ജി സുദർശൻ
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : പുതിയ ആശയങ്ങളുടെ രൂപീകരണത്തിനും സർഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാപഠനം എങ്ങനെ സഹായിക്കുന്നു ? വിശദീകരിക്കുക
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
ഭാഷയുടെ സൂക്ഷമതലങ്ങളിലേക്ക് മലയാളം അധ്യാപകന്റെ ക്ലാസ് സഞ്ചരിച്ചിരുന്നു. ഒരു കാര്യത്തിന് പല തലങ്ങളുണ്ട് എന്ന അറിവ് അവിടെ നിന്നും ലഭിച്ചു. പദച്ഛേദം, പദാർഥം, വാച്യാർഥം, ധ്വനി, ഭാവം - എന്നിങ്ങനെ വിവിധ തലങ്ങൾ ഭാഷയ്ക്കുണ്ട്.

സയൻസിന്റെ രീതിശാസ്ത്രം എളുപ്പത്തിൽ മനസിലാക്കാൻ മലയാള പഠനം സഹായിച്ചു എന്നാണ് ഇ സി ജി സുദർശനൻ പറയുന്നത്. അപഗ്രഥനം സയൻസിന്റെ അടിസ്ഥാനമാണല്ലോ. അത് ഭാഷാഭ്യസനത്തിലുമുണ്ട്. പുതിയ ആശയങ്ങളുടെ രൂപീകരണത്തിനും സർഗാത്മകമായ കണ്ടെത്തലുകൾക്കും മാതൃഭാഷാ പഠനം സഹായിക്കുന്നു എന്നാണ് ലേഖകൻ വ്യക്തമാക്കുന്നത്
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 ഇ സി ജി സുദർശനൻ
---------------------- -------------------
എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ.
കോട്ടയം ജില്ലയിലെ പള്ളം എന്ന സ്ഥലത്ത് 1931 ൽ ജനിച്ചു. വിഖ്യാതനായ ഊർജ്ജതന്ത്ര ശാസ്ത്രജ്ഞൻ. അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്നു. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' (Tachyons ) എന്ന കണികകളെ സംബന്ധിച്ച പരികല്പനകളാണ് മുഖ്യ സംഭാവന. നിരവധി തവണ ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു. സി.വി.രാമൻ അവാർഡ്, പത്മഭൂഷൻ, പത്മവിഭൂഷൻ ബഹുമതികൾ ലഭിച്ചിട്ടുണ്ട്
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
സന്ദർഭം
-----------------
വ്യാസഭാരതത്തിലെ ഒരു ഉപകഥയാണ് ശകുന്തളോപാഖ്യാനം. ശകുന്തളയുടേയും ദുഷ്യന്തന്റേയും കഥ. അവരുടെ കഥ - അഭിജ്ഞാന ശാകുന്തളം - എന്ന പേരിൽ കാളിദാസൻ നാടകമാക്കിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ ആ നാടകത്തിൽ, മഹാഭാരതത്തിലെ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദുർവ്വാസാവിന്റെ ശാപം, മുദ്ര മോതിരം, അനസൂയ, പ്രിയംവദ, മുല്ലവള്ളി, തേന്മാവ് - ഒക്കെ കൂട്ടി ചേർത്തതാണ്.

മഹാഭാരതം , മഹാഭാരതം കിളിപ്പാട്ട് എന്ന പേരിൽ എഴുത്തച്ഛൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിലെ സംഭവപർവത്തിൽ നിന്നുള്ള ഒരു ഭാഗമാണ് - കണ്ണാടി കാൺമോളവും - എന്ന പാഠം.

ഗാന്ധർവ്വ വിധിപ്രകാരം തന്നെ വിവാഹം ചെയ്ത ദുഷ്‌ഷന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനോടൊപ്പം എത്തിച്ചേരുന്നു. ദുഷ്ഷന്തൻ ശകുന്തളയുമായുള്ള പൂർവ ബന്ധം മറന്നു പോയതിനാൽ ( അതോ മന:പൂർവ്വമോ ? ) അവളെ കെട്ടവളെന്ന് ആക്ഷേപിക്കുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റ ശകുന്തള, ദുഷ്ഷന്തന്റെ അധിക്ഷേപങ്ങൾക്ക് ചുട്ട മറുപടി നൽകുന്നു.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q 1 : ദുഷ്ഷന്തൻ ശകുന്തളയെ അധിക്ഷേപിച്ചത് എപ്രകാരമാണ് ?

സത്രീകൾ പൊതുവെ അഹങ്കാരികളാണ് എന്ന് കേട്ടുകേൾവിയേ ഉണ്ടായിരുന്നുള്ളു . ഇപ്പോൾ അങ്ങനെ ഒരുവളെ കാണാൻ ഇടവന്നിരിക്കുന്നു. വഴിപിഴച്ചവളായ നീ കുലമഹിമയുള്ളവളാണെന്ന് പറയുന്നത് മതിയാക്കുക. സ്വർണ്ണ - രത്നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും വേണ്ടുവോളം ഞാൻ നൽകാം. അവ വാങ്ങിക്കൊണ്ട് നിന്റെ വഴിക്ക് പോവുക. കോകിലനാരി പോലെ നീയും പരഭൃതയാണല്ലോ. നീ എന്നെ മോഹിപ്പിക്കുന്നേയില്ല.

സ്ത്രീകൾ ആഭരണങ്ങളിലും പട്ടുവസ്ത്രാദികളിലും അത്യധികം ആസക്തിയുള്ളവരാണ് എന്നും അവ നേടിയെടുക്കാൻ വേണ്ടിയാണ് ശകുന്തള കള്ളക്കഥയുമായി വന്നിട്ടുളളത് എന്നുമാണ് ദുഷ്ഷന്തൻ ആരോപിക്കുന്നത്. സ്വന്തം മാതാപിതാക്കൾ വളർത്താത്തതിനാൽ വളർത്തു ദോഷം ഉണ്ട് എന്നും പറയുന്നു