Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.8K subscribers
1.55K photos
94 videos
2 files
992 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 16

🎬▫️Jeremiah Johnson
▫️▫️ജെറമയ ജോൺസൺ (1972)


🎥🎥  🔗  ⭐️  7.6/10   🎬🎬

📽📽  🔗  🍅  91%    🍿  89%

❤️  Release No. 👉  /3696

• ഭാഷ : #English
• സംവിധാനം : Sydney Pollack
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Western

ഒരു പർവ്വതമനുഷ്യനായി ജീവിക്കാൻ ആഗ്രഹിച്ച് അമേരിക്കയിലെ റോക്കി മലനിരകളിലേക്ക് എത്തുകയാണ് ജെറമയ ജോൺസൺ എന്ന മുൻ പട്ടാളക്കാരൻ. പർവ്വതത്തിന് മുകളിൽ ഒറ്റയ്ക്കുള്ള ജീവിതമാണ് അയാളിഷ്ടപ്പെടുന്നത്. ഭക്ഷണത്തിന് മൃഗങ്ങളെ വേട്ടയാടണം. എല്ലാ സജ്ജീകരണങ്ങളുമായി അയാൾ അപകടങ്ങൾ പതിയിരിക്കുന്ന റോക്കി മലനിരകളിലെത്തുന്നു. തുടർന്ന് അപ്രതീക്ഷിതമായ പ്രതിസന്ധികളാണ് അയാൾക്ക് നേരിടേണ്ടിവരുന്നത്.

അമേരിക്കയിലെ ജോൺ ജെറമയ ജോൺസൺ എന്ന പർവ്വതമനുഷ്യന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/jeremiah-johnson-1972/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36👍8🔥3
❤️❤️ 
❤️❤️  #New_Release

🎬▫️Agent Kim Reactivated
▫️▫️ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)


🔴 Episode 1 & 2 posted ✅


🎥🎥  🔗  ⭐️  8.1/10   🎬🎬

🎞🎞  🔗  ⭐  8.5/10

▪  Release No. 👉  /3697

• ഭാഷ : #Korean
• സംവിധാനം : Lee Seung-Young
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller

ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.

നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.

മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤62🔥30❤‍🔥7
❤️❤️ 
❤️❤️  #New_Release

🎬▫️Tiger 3
▫️▫️ടൈഗർ 3 (2023)


🎥🎥  🔗  ⭐️  5.7/10   🎬🎬

📽📽  🔗  🍅  55%    🍿  69%

▪  Release No. 👉  /3698

• ഭാഷ : #Hindi
• സംവിധാനം : Maneesh Sharma
• പരിഭാഷ : ആസിഫ് ആസി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Adventure #Thriller

2023-ൽ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ ത്രില്ലറാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ഈ ചിത്രം YRF Spy Universe-ലെ അഞ്ചാമത്തെ ചിത്രവും Ek Tha Tiger (2012), Tiger Zinda Hai (2017) എന്നീ ചിത്രങ്ങളുടെ തുടർച്ചയുമാണ്.

ഈ തവണ ടൈഗറും സോയയും വ്യക്തിപരമായ പ്രതികാരത്തിന്റെയും അന്താരാഷ്ട്ര ഗൂഢാലോചനകളുടെയും നടുവിലേക്കാണ് എത്തിപ്പെടുന്നത്. പാകിസ്താനിൽ സൈനികഭരണം സ്ഥാപിക്കാനും ഇന്ത്യയെയും പാകിസ്താനെയും യുദ്ധത്തിന്റെ വക്കിലെത്തിക്കാനുമുള്ള വില്ലന്റെ നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം, സ്വന്തം പേരും കുടുംബവും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടവും അവർക്ക് ഏറ്റെടുക്കേണ്ടി വരുന്നു.

വമ്പിച്ച ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം Spy Universe-ന്റെ കഥാഗതി കൂടുതൽ വിപുലമാക്കുകയും, Pathaan, War എന്നീ ചിത്രങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം War 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കുള്ള അടിത്തറയും ഒരുക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/tiger-3-2023/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36❤‍🔥5😐5
മൈക്കൾ (2026)
വെബ്റിപ്പ് മാറ്റി ബ്ലുറേ ആക്കിയിട്ടുണ്ട്.
👍17❤12🔥3
❤️❤️ 
❤️❤️  #New_Release

House of the Dragon Season 3
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)


🔴 Episode 03 Added  ✅


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  89%    🍿  75%

▪  Release No. 👉  /3686

• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama

റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥12🔥11🥰7
❤️❤️ 
❤️❤️  #New_Release

Sakamoto Days Season 01
സകമോട്ടോ ഡേയ്സ് സീസൺ 01 (2025)


🔴 Part 02 (Episode 12 to 22) Added  ✅


🎥🎥  🔗  ⭐️  7.5/10   🎬🎬

📽📽  🔗  🍿  85%

▪  Release No. 👉  /3605

• ഭാഷ : #Japanese
• സംവിധാനം : Masaki Watanabe
• പരിഭാഷ : സോണി ഫിലിപ്പ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation

2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.

അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.

ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.

പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/sakamoto-days-season-01-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤26🔥8❤‍🔥6
❤️❤️ 
❤️❤️  #New_Release

The Furious
ദ ഫ്യൂരിയസ് (2025)



🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  98%    🍿  95%

▪  Release No. 👉  /3699

• ഭാഷ : #English #Mandarin #Thai
• സംവിധാനം : Kenji Tanigaki
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller

കെൻജി തനിഗാകി സംവിധാനം ചെയ്ത്, 2025-ൽ പുറത്തിറങ്ങിയ ഹോങ്കോങ് ആക്ഷൻ ചിത്രമാണ് ദി ഫ്യൂറിയസ്.

ഊമയായ നായകന്റെ മകളെ ഒരു ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോകുന്നു. തന്റെ മകളെ രക്ഷിക്കാൻ അദ്ദേഹം ഭാര്യയെ തിരഞ്ഞു വന്ന നവീൻ എന്നയാളോടൊപ്പം ചേരുന്നു.ഇവർ നേരിടേണ്ടത് അതിശക്തരായ വില്ലന്മാരുടെ ഒരു വൻനിരയെയാണ്. ഈ പോരാട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ അവർക്ക് രക്ഷിക്കാനാകുമോ എന്നതാണ് ചിത്രത്തിന്റെ കാതൽ.

വെറുമൊരു കഥപറച്ചിലിനപ്പുറം, ഓരോ ഫ്രെയിമിലും ശ്വാസമടക്കിപ്പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ‘ബ്രൂട്ടൽ’ ആക്ഷൻ കൊറിയോഗ്രഫിക്കാണ് സംവിധായകൻ ഈ ചിത്രത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ആദ്യ സീൻ മുതൽ ക്ലൈമാക്സ് വരെ സ്ക്രീനിൽ തീപാറുന്ന, രോമാഞ്ചമുണ്ടാക്കുന്ന തകർപ്പൻ ആക്ഷൻ സീക്വൻസുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.

തീയേറ്ററുകളിൽ ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം, ഹാർഡ്‌കോർ ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് ഒരു ഗംഭീര വിഷ്വൽ ട്രീറ്റാണ്. അടിക്ക് തിരിച്ചടി എന്ന ശൈലിയിൽ, ആദ്യാവസാനം ഒരു ‘റോളർകോസ്റ്റർ റൈഡ്’ ആഗ്രഹിക്കുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ‘മസ്റ്റ് വാച്ച്’ ആക്ഷൻ മാസ്റ്റർപീസ്!


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-furious-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤51🔥25❤‍🔥6
Forwarded from Msone Official
വൈകുന്നേരത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന് ഹോസ്റ്റിങ് കമ്പനി അറിയിച്ചിട്ടുണ്ട്.

Sorry for the inconvenience
👍137❤46🤝11
Forwarded from Msone Official
We are back 🔥
🔥178❤46👍43
❤️❤️ 
❤️❤️  #New_Release

Little Amélie or the Character of Rain
ലിറ്റിൽ അമെലീ ഓർ ദ ക്യാരക്റ്റർ ഓഫ് റെയിൻ (2025)



🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  97%    🍿  91%

▪  Release No. 👉  /3700

• ഭാഷ : #French
• സംവിധാനം : Liane-Cho Han Jin Kuang, Mailys Vallade
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation

ജപ്പാനിൽ വളരുന്ന അമെലീ എന്ന ബെൽജിയൻ പെൺകുട്ടി ബാല്യകാലത്ത് ആദ്യത്തെ കുറച്ചുകാലം ചുറ്റുപാടുകളോട് യാതൊരു പ്രതികരണവുമില്ലാതെ സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുകയായിരുന്നു. ഒരു ദിവസം ഒരു ചോക്ലേറ്റ് രുചിക്കുന്നതോടെ അവളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

തുടർന്ന് വീട്ടിലെ ജാപ്പനീസ് ജോലിക്കാരിയുമായി വൈകാരികമായി അടുത്ത അമെലീ പ്രകൃതിയുടെയും മനുഷ്യബന്ധങ്ങളുടെയും പുതിയ ലോകം കണ്ടെത്തുകയും ചെയ്യുന്നു.
🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/french/little-amelie-or-the-character-of-rain-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤33❤‍🔥3🥰3
❤️❤️ 
❤️❤️  #New_Release

Quills
ക്വിൽസ് (2000)



🎥🎥  🔗  ⭐️  7.2/10   🎬

📽📽  🔗  🍅  75%    🍿  83%

▪  Release No. 👉  /3701

• ഭാഷ : #English
• സംവിധാനം : Philip Kaufman
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Biography #Drama

ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ശക്തമായ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ്, ക്വിൽസ്. വിവാദ എഴുത്തുകാരൻ, മാർക്കി ഡി സാഡിന്റെ തടവറയിലെ അവസാന നാളുകളാണ് ചിത്രത്തിന്റെ പ്രമേയം. മാനസികാരോഗ്യ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ടിട്ടും, ഒരു വേലക്കാരിയുടെ സഹായത്തോടെ അദ്ദേഹം തന്റെ വിപ്ലവകരമായ രചനകൾ രഹസ്യമായി പുറംലോകത്തെത്തിക്കുന്നു. ഇതറിഞ്ഞ് ഭരണകൂടം അദ്ദേഹത്തിന്റെ എഴുത്തുസ്വാതന്ത്ര്യത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതും, അതിനെതിരെ മാർക്കി, നടത്തുന്ന ദാരുണമായ പോരാട്ടവുമാണ് ചിത്രം പറയുന്നത്.
ജഫ്രി റഷ്, മൈക്കൽ കെയ്ൻ, ജോക്വിൻ ഫീനിക്സ്, കെയ്റ്റ് വിൻസ്‌ലെറ്റ് തുടങ്ങിയ ലോകോത്തര അഭിനേതാക്കളുടെ അവിസ്മരണീയമായ പ്രകടനം കണ്ട ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാർക്കി ഡി സാഡിനെ അവതരിപ്പിച്ച ജഫ്രി റഷിന് മികച്ച നടനുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു.

🔞 സിനിമയിലുടനീളം ലൈംഗികതയെ വർണ്ണിക്കുന്ന സംഭാഷണങ്ങളും നഗ്നതയും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/quills-2000/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37❤‍🔥6👌5
❤️❤️ 
❤️❤️  #New_Release

Agent Kim Reactivated
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)


🔴 Episode 3 & 4 Added ✅


🎥🎥  🔗  ⭐️  8.1/10   🎬🎬

🎞🎞  🔗  ⭐  8.5/10

▪  Release No. 👉  /3697

• ഭാഷ : #Korean
• സംവിധാനം : Lee Seung-Young
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller

ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.

നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.

മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤52🔥6👏3
❤️❤️ 
❤️❤️  #New_Release

House of the Dragon Season 3
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)


🔴 Episode 04 Added  ✅


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  89%    🍿  75%

▪  Release No. 👉  /3686

• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama

റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤35👍6🔥4
❤️❤️ 
❤️❤️  #New_Release

Backrooms
ബാക്ക്റൂംസ് (2026)



🎥🎥  🔗  ⭐️  7.0/10   🎬

📽📽  🔗  🍅  87%    🍿  74%

▪  Release No. 👉  /3702

• ഭാഷ : #English
• സംവിധാനം : Kane Parsons
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഖിൽ ഇ കൈതേരി
• ജോണർ : #Horror #Sci_Fi #Thriller

യാദൃച്ഛികമായി ഈ ലോകത്ത് നിന്ന് അപ്രത്യക്ഷനായി വിചിത്രമായ മറ്റൊരു മാനത്തിലേക്ക് വീണുപോകുന്ന ഒരാളാണ് ക്ലാർക്ക്. മഞ്ഞ ഭിത്തികളും എപ്പോഴും ഇരമ്പുന്ന ഫ്ലൂറസെന്റ് ലൈറ്റുകളുമുള്ള, ഒരിക്കലും അവസാനിക്കാത്ത ശൂന്യമായ കുറെ ഓഫീസ് മുറികളിലേക്കാണ് അയാൾ ചെന്ന് പെടുന്നത്.

അവിടെ നിന്ന് പുറത്തേക്കൊരു വഴി തേടി ഭയത്തോടെ അലയുന്ന ക്ലാർക്കിന്, ആ വിജനമായ ലോകത്ത് താൻ ഒറ്റയ്ക്കല്ല എന്ന സത്യം വൈകാതെ തിരിച്ചറിയുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/backrooms-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤48👍5❤‍🔥4
❤️❤️ 
❤️❤️  #New_Release

The Disappearance of Alice Creed
ദ ഡിസപ്പിയറൻസ് ഓഫ് ആലിസ് ക്രീഡ് (2009)



🎥🎥  🔗  ⭐️  6.7/10   🎬

📽📽  🔗  🍅  81%    🍿  67%

▪  Release No. 👉  /3703

• ഭാഷ : #English
• സംവിധാനം : J Blakeson
• പരിഭാഷ : അരുൺ ബി. എസ്. കൊല്ലം
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Thriller

ഒരു കോടീശ്വരന്റെ മകളെ തട്ടിക്കൊണ്ടു പോകുന്നതും അതിനെത്തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച പ്രതികരണം നേടിയ ഈ ചിത്രം പിന്നീട് ഡച്ച്, ജർമ്മൻ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-disappearance-of-alice-creed-2009/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🔥8🥰4
❤️❤️ 
❤️❤️  #New_Release

The Dinosaurs Season 01
ദ ഡൈനോസേർസ് സീസൺ 01 (2026)



🎥🎥  🔗  ⭐️  7.5/10   🎬🎬

📽📽  🔗  🍅  100%    🍿  75%

▪  Release No. 👉  /3704

• ഭാഷ : #English
• നിർമ്മാണം : Amblin Documentaries
• പരിഭാഷ : സാരംഗ് ടി.കെ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Documentary #History

2026-ൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ‘ദ ഡൈനോസോർസ്’ എന്ന മിനിസീരീസ് കാലഘട്ടങ്ങളെ പിന്നിലാക്കുന്ന ഒരു അപൂർവ്വ ദൃശ്യവിരുന്നാണ്. സ്റ്റീഫൻ സ്പിൽബർഗിന്റെ നിർമാണ മികവിൽ പിറവിയെടുത്ത, നാല് അധ്യായങ്ങളുള്ള ഈ പരമ്പരയ്ക്ക് ഇതിഹാസ താരം മോർഗൻ ഫ്രീമാന്റെ ഗംഭീര ശബ്ദം ജീവനേകുന്നു. ഇത് കേവലം ഒരു ഡൈനോസർ കഥയല്ല, മറിച്ച് ഭൂമിയുടെ ആദിമ തുടിപ്പുകളുടെ വിസ്മയ ചരിത്രമാണ്.ഇതിനുമുമ്പ് നമ്മൾ കേട്ടറിഞ്ഞിട്ടില്ലാത്ത, മാനുഷിക സങ്കൽപ്പങ്ങൾക്ക് അപ്പുറമുള്ള ഒരു ലോകമാണിത്.

‘ജുറാസിക് പാർക്ക്’ സിനിമകളിൽ മനുഷ്യന്റെ ലോകത്തേക്ക് കടന്നുവരുന്ന കൃത്രിമ ജീവികളെയാണ് നമ്മൾ കണ്ടിട്ടുള്ളതെങ്കിൽ, ഇവിടെ നമ്മൾ ചുവടുവെക്കുന്നത് മൺമറഞ്ഞുപോയ അവയുടെ യഥാർത്ഥ സാമ്രാജ്യത്തിലേക്കാണ്. ഇരയും ഇരപിടിയനും ഒരുപോലെ നമുക്ക് അന്യമായ കാലം! അന്ന് ഭൂമിയിലെ വൻകരകളും ആഴക്കടലുകളും മണ്ണും വായുവും പോലും ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. മൺമറഞ്ഞുപോയ ആ അത്ഭുത പ്രപഞ്ചം ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ പുനർജനിക്കുമ്പോൾ, മോർഗൻ ഫ്രീമാന്റെ കാന്തിക ശബ്ദം അതിനെ കൂടുതൽ ഹൃദ്യവും ആസ്വാദ്യകരവുമാക്കുന്നു.

ജീവന്റെ സുവർണ്ണകാലമെന്ന് വിശേഷിപ്പിക്കാവുന്ന ട്രയാസിക്, ജുറാസിക്, ക്രിറ്റേഷ്യസ് യുഗങ്ങളിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. ‘പാൻജിയ’ എന്ന മഹാഭൂഖണ്ഡത്തിന്റെ രൂപീകരണവും അതിന്റെ വിഭജനവും, ലക്ഷക്കണക്കിന് വർഷങ്ങൾ നിർത്താതെ പെയ്തു ഭൂമിയെ പ്രളയത്തിലാഴ്ത്തിയ ‘കാർണിയൻ’ പെരുമഴക്കാലവും, അത്യുഗ്രമായ അഗ്നിപർവ്വത സ്ഫോടനങ്ങളും, ഒടുവിൽ ക്രിറ്റേഷ്യസ് യുഗാവസാനത്തിലുണ്ടായ ഉൽക്കാപതനവും വരെ നീളുന്ന പ്രകൃതിയുടെ മഹാശക്തികൾ ഡൈനോസറുകളുടെ സുദീർഘമായ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഇതിൽ ദൃശ്യവൽക്കരിക്കുന്നു.

ആദ്യകാല ഉരഗവർഗ്ഗങ്ങൾ മുതൽ യുഗാവസാനത്തിലെ ഭീമാകാരന്മാരായ ടി-റെക്സുകൾ വരെയുള്ളവയുടെ ജീവിതയാത്ര അത്ഭുതമുണർത്തുന്ന ഒന്നാണ്. അതോടൊപ്പം, ഭൂമിയെ പൂർണ്ണമായും കീഴടക്കിയെന്ന മിഥ്യാധാരണയിൽ അഹങ്കരിക്കുന്ന മനുഷ്യവർഗ്ഗത്തിന് ഇതൊരു വലിയ പാഠം കൂടിയാണ്. പ്രകൃതിശക്തികൾക്ക് മുന്നിൽ ഏതൊരു മഹാസാമ്രാജ്യവും തുച്ഛമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-dinosaurs-season-01-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30🔥13❤‍🔥3
❤️❤️ 
❤️❤️  #New_Release

It Feels So Good
ഇറ്റ് ഫീൽസ് സോ ഗുഡ് (2019)



🎥🎥  🔗  ⭐️  6.5/10   🎬🎬

🎞🎞  🔗  ⭐  6.9/10

▪  Release No. 👉  /3705

• ഭാഷ : #Japanese
• സംവിധാനം : Haruhiko Arai
• പരിഭാഷ : സുബീഷ് ചിറ്റാരിപ്പറമ്പ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Romance

വർഷങ്ങൾക്ക് ശേഷം കെൻജി സ്വന്തം നാട്ടിലേക്ക് വരുകയാണ്. അമ്മാവന്റെ മകളും, കളിക്കൂട്ടുകാരിയുമായ നാക്കോയുടെ വിവാഹത്തിന് വേണ്ടിയാണ് ഈ വരവ്. അങ്ങനെ ഗ്രാമത്തിലെത്തിയ കെന്നിനെ സ്വീകരിക്കാൻ നാക്കോ എത്തുകയാണ്. മറ്റുള്ളവരുടെ മുൻപിൽ കസിൻസ് എന്ന ബന്ധം മാത്രമുള്ള ഇരുവർക്കുമിടയിൽ, പക്ഷേ ആർക്കും അറിയാത്ത ചില രഹസ്യങ്ങൾ ഉണ്ടായിരുന്നു.
എന്താണ് ആ രഹസ്യങ്ങൾ? അതാണ് ഈ കൊച്ചു ചിത്രത്തിന്റെ ഉള്ളടക്കം.

കസുഫുമി ഷിറൈഷിയുടെ നോവലിനെ അടിസ്ഥാനമാക്കി, ഹരുഹിക്കോ അരായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം, 2020-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കിനേമ ജുൻപോ അവാർഡ് നേടിയിരുന്നു.

⚠️ NB:- നിരവധി നഗ്നരംഗങ്ങളും, ലൈംഗികരംഗങ്ങളും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/it-feels-so-good-2019/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤33🔥9🥰4
❤️❤️ 
❤️❤️  #New_Release

Parviz
പർവീസ് (2012)



🎥🎥  🔗  ⭐️  7.1/10  

📽📽  🔗  🍿  88%

▪  Release No. 👉  /3706

• ഭാഷ : #Persian
• സംവിധാനം : Majid Barzegar
• പരിഭാഷ : ബോയെറ്റ് വി. ഏശാവ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Crime #Drama #Thriller

ജോലിക്കൊന്നും പോകാതെ അൻപതുകാരനായ പർവീസ് ഉപ്പയോടൊപ്പം കഴിയുകയാണ്. വാപ്പയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് കൊടുത്തും അയൽവാസികളെ സഹായിച്ചുമാണ് അയാൾ ജീവിക്കുന്നത്. വാപ്പ കല്യാണം കഴിക്കാൻ പോകുകയാണെന്ന് പറയുന്നതോട് കൂടി പർവീസിന്റെ ജീവിതം തകിടം മറിയുന്നു.

പതിനെട്ടാമത് ഐ.എഫ്.എഫ്.കെ യിലെ മികച്ച അന്തർദേശീയ ചലച്ചിത്രത്തിനുള്ള സുവർണ ചകോരം പർവീസ് നേടി. 2014ലെ ധാക്ക അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലേവോൺ ഹഫ്‌വൻ(Levon Haftvan) മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/persian/parviz-2012/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤38🔥5🥰4
❤️❤️ 
❤️❤️  #New_Release

Agent Kim Reactivated
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)


🔴 Episode 5 & 6 Added ✅


🎥🎥  🔗  ⭐️  8.1/10   🎬🎬

🎞🎞  🔗  ⭐  8.5/10

▪  Release No. 👉  /3697

• ഭാഷ : #Korean
• സംവിധാനം : Lee Seung-Young
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller

ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.

നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.

മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤45🔥15👏5