/3692• ഭാഷ : #Greek
• സംവിധാനം : György Pálfi
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama
നടുക്കുന്നൊരു കുറ്റകൃത്യത്തിന്റെ മൂകസാക്ഷിയായി ഒരു കോഴി മാറിയാലോ?
എരിതീയിൽ നിന്നും വറചട്ടിയിലേക്ക് എന്ന പ്രയോഗം അന്വർത്ഥമാക്കുന്നതായിരുന്നു സറിയിലസത്തിന്റെ ഗുരുതുല്യനായ ഗോർജി പാൽഫിയുടെ “ഹെൻ” എന്ന ചിത്രത്തിലെ പിടക്കോഴിയുടെ ജീവിതം. തീൻമേശയിൽ നിന്നും രക്ഷപ്പെട്ട് മനുഷ്യരുടെ ഇടയിലേക്ക് തത്തിക്കളിച്ച് പോകുന്ന നമ്മുടെ താരം ഒരുനിമിഷമെങ്കിലും കരുതിയിട്ടുണ്ടാകും തീൻമേശയായിരുന്നു ഇതിലും ഭേദമെന്ന്! ഒരു കോഴിയുടെ വീക്ഷണകോണിലൂടെ കഥപറയുന്ന ഈ ചിത്രത്തിൽ പ്രണയമുണ്ട്, വിരഹമുണ്ട്, നാം കാണാത്ത മനുഷ്യജീവിതവുമുണ്ട്.
ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ സിനിമയിലെ കോഴിയുടെ അതിസാഹസിക പ്രയാണം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. അവളുടെ സന്തോഷത്തിലും ദുഃഖത്തിലും പ്രേക്ഷകരുടെ കണ്ണുകൾ ഒരുപോലെ നിറയും. കോഴിയുടെ ചില നോട്ടങ്ങൾ പോലും ഉള്ളുപൊള്ളിക്കും. ചിത്രമവസാനിക്കുമ്പോൾ ആരും പറഞ്ഞുപോകും, ഈ കോഴി ഒരു സാധാരണ കോഴിയല്ലെന്ന്.
TIFF, സാൻ സെബാസ്റ്റ്യൻ, ടോക്കിയോ, റോം തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വ്യാപകമായ പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു.
https://malayalamsubtitles.org/languages/greek/hen-2025/
Please open Telegram to view this post
VIEW IN TELEGRAM
❤24👍6🔥3
/3686• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama
റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/
Please open Telegram to view this post
VIEW IN TELEGRAM
❤28🔥9❤🔥8
/3693• ഭാഷ : #English
• സംവിധാനം : Curry Barker
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror #Romance #Thriller
എന്ത് ആഗ്രഹവും നടത്തി തരുന്ന ഒരു മാന്ത്രിക വസ്തുവാണ് വൺ വിഷ് വില്ലോ. അതുവെച്ച് താൻ സ്നേഹിക്കുന്ന പെൺകുട്ടി ഈ ലോകത്തിൽ മറ്റാരെക്കാളുമധികമായി തന്നെ സ്നേഹിക്കണമെന്ന് ഒരാൾ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന്റെ അനന്തരഫലങ്ങൾ ചെറുതായൊന്ന് കൈവിട്ടുപോകുന്നു.
https://malayalamsubtitles.org/languages/english/obsession-2025/
Please open Telegram to view this post
VIEW IN TELEGRAM
❤80⚡11😢8
#New_Release
#ClassicJune2026 – 14
/3694• ഭാഷ : #English
• സംവിധാനം : Joel Coen, Ethan Coen
• പരിഭാഷ : മുബാറക്ക് റ്റി എൻ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Comedy #Crime
ലോസ് ആഞ്ചൽസിലെ തിരക്കുകൾക്കിടയിൽ, ബൗളിംഗ് കളിച്ചും ‘വൈറ്റ് റഷ്യൻ’ കുടിച്ചും യാതൊരു ലക്ഷ്യവുമില്ലാതെ അലസമായി ജീവിക്കുന്ന ജെഫ്രി ലെബോവ്സ്കി അഥവാ ‘ദി ഡ്യൂഡ്’ എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. എന്നാൽ ഇതേ പേരുള്ള മറ്റൊരു കോടീശ്വരനാണെന്ന് തെറ്റിദ്ധരിച്ച് ചില ഗുണ്ടകൾ ഡ്യൂഡിന്റെ വീട്ടിൽ കയറുകയും, അയാളുടെ പ്രിയപ്പെട്ട വിരിപ്പിൽ മൂത്രമൊഴിക്കുകയും ചെയ്യുന്നതോടെ ആ ശാന്തജീവിതം തകിടം മറിയുന്നു.
ഇതിന് നഷ്ടപരിഹാരം ചോദിക്കാൻ പോകുന്ന ഡ്യൂഡ് ചെന്ന് ചാടുന്നത്, തട്ടിക്കൊണ്ടുപോകലുകാരും നൈലിസ്റ്റുകളും (ജീവിതത്തിന് പ്രത്യേക അർത്ഥമൊന്നുമില്ലെന്ന് വിശ്വസിക്കുന്നവർ), ഭ്രാന്തന്മാരായ ഗുണ്ടകളും പോൺ ഫിലിം നിർമ്മാതാക്കളും ഒക്കെയുള്ള അത്യന്തം രസകരവും എന്നാൽ അപകടകരവുമായ ഒരു അധോലോക കുരുക്കിലാണ്. ഓരോ പുതിയ കഥാപാത്രവും കഥയെ കൂടുതൽ വിചിത്രമാക്കുമ്പോൾ, എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് പ്രേക്ഷകനും ഡ്യൂഡിനൊപ്പം തിരഞ്ഞുനടക്കേണ്ടി വരും.
കോയൻ ബ്രദേഴ്സിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ ഈ ചിത്രം വെറുമൊരു ക്രൈം കോമഡി മാത്രമല്ല; പൂർണമായും നിയന്ത്രണം വിട്ടുപോകുന്ന ഒരു കഥയെ എത്രത്തോളം രസകരവും ഓർമ്മയിൽ തങ്ങിനിൽക്കുന്നതുമായ അനുഭവമാക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ സമാനതകളില്ലാത്ത ഒരു കൾട്ട് ക്ലാസിക്കായി മാറിയ ഈ ചിത്രത്തിന്റെ സ്വാധീനം എത്രത്തോളമാണെന്ന് വെച്ചാൽ, നായകന്റെ ജീവിതവീക്ഷണത്തിൽ ആകൃഷ്ടരായി യഥാർത്ഥ ലോകത്ത് “ഡ്യൂഡിസം” (Dudeism) എന്നൊരു പാരഡി മതം തന്നെ രൂപപ്പെട്ടു എന്നതാണ്. “ലോകത്തിലെ ഏറ്റവും സാവധാനം വളരുന്ന മതം” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പ്രസ്ഥാനം, ജീവിതത്തിലെ സകല ടെൻഷനുകളെയും വളരെ കൂളായി നേരിടാനാണ് പഠിപ്പിക്കുന്നത്.
അസാധ്യമായ ഡാർക്ക് ഹ്യൂമറും, മറക്കാനാവാത്ത കഥാപാത്രങ്ങളും, ഇന്നും ഉദ്ധരിക്കപ്പെടുന്ന ഡയലോഗുകളും നിറഞ്ഞ ഈ ചിത്രം അവസാനിച്ച ശേഷവും മനസ്സിൽ കറങ്ങിക്കൊണ്ടിരിക്കും. ചില സിനിമകൾ കഥ പറയാറുണ്ട്; ചില സിനിമകൾ ഒരു ലോകം സൃഷ്ടിക്കുന്നു. ‘ദി ബിഗ് ലെബോവ്സ്കി’ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന അപൂർവ സിനിമകളിലൊന്നാണ്.
NB: R-റേറ്റഡ് ചിത്രമായതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/the-big-lebowski-1998/
Please open Telegram to view this post
VIEW IN TELEGRAM
❤36🔥9🥰3
/3650• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.
https://malayalamsubtitles.org/languages/english/from-season-4-2026/
Please open Telegram to view this post
VIEW IN TELEGRAM
❤33🔥3🥰3
#New_Release
#ClassicJune2026 – 15
/3695• ഭാഷ : #English
• സംവിധാനം : Brian De Palma
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Mystery
തീർത്തും അസംതൃപ്തമായ ദാമ്പത്യജീവിതം നയിക്കുന്ന ഒരു വീട്ടമ്മയാണ് കെയ്റ്റ് മില്ലർ. പണക്കാർക്ക് വേണ്ടി സേവനം ചെയ്യുന്ന ഒരു കോൾഗേളാണ് ലിസ്സ് ബ്ലേക്ക്. ന്യൂയോർക്ക് നഗരത്തിൽ തീർത്തും വ്യത്യസ്തമായ ജീവിതങ്ങൾ നയിക്കുന്ന ഈ രണ്ട് സ്ത്രീകളെ ഒരു അജ്ഞാതനായ കൊലയാളി വേട്ടയാടുന്നു.
https://malayalamsubtitles.org/languages/english/dressed-to-kill-1980/
Please open Telegram to view this post
VIEW IN TELEGRAM
❤40❤🔥6🔥3
#New_Release
#ClassicJune2026 – 16
/3696• ഭാഷ : #English
• സംവിധാനം : Sydney Pollack
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Western
ഒരു പർവ്വതമനുഷ്യനായി ജീവിക്കാൻ ആഗ്രഹിച്ച് അമേരിക്കയിലെ റോക്കി മലനിരകളിലേക്ക് എത്തുകയാണ് ജെറമയ ജോൺസൺ എന്ന മുൻ പട്ടാളക്കാരൻ. പർവ്വതത്തിന് മുകളിൽ ഒറ്റയ്ക്കുള്ള ജീവിതമാണ് അയാളിഷ്ടപ്പെടുന്നത്. ഭക്ഷണത്തിന് മൃഗങ്ങളെ വേട്ടയാടണം. എല്ലാ സജ്ജീകരണങ്ങളുമായി അയാൾ അപകടങ്ങൾ പതിയിരിക്കുന്ന റോക്കി മലനിരകളിലെത്തുന്നു. തുടർന്ന് അപ്രതീക്ഷിതമായ പ്രതിസന്ധികളാണ് അയാൾക്ക് നേരിടേണ്ടിവരുന്നത്.
അമേരിക്കയിലെ ജോൺ ജെറമയ ജോൺസൺ എന്ന പർവ്വതമനുഷ്യന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണിത്.
https://malayalamsubtitles.org/languages/english/jeremiah-johnson-1972/
Please open Telegram to view this post
VIEW IN TELEGRAM
❤36👍8🔥3
/3697• ഭാഷ : #Korean
• സംവിധാനം : Lee Seung-Young
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller
ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.
നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.
മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/
Please open Telegram to view this post
VIEW IN TELEGRAM
❤62🔥30❤🔥7
/3698• ഭാഷ : #Hindi
• സംവിധാനം : Maneesh Sharma
• പരിഭാഷ : ആസിഫ് ആസി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Adventure #Thriller
2023-ൽ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ ത്രില്ലറാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ഈ ചിത്രം YRF Spy Universe-ലെ അഞ്ചാമത്തെ ചിത്രവും Ek Tha Tiger (2012), Tiger Zinda Hai (2017) എന്നീ ചിത്രങ്ങളുടെ തുടർച്ചയുമാണ്.
ഈ തവണ ടൈഗറും സോയയും വ്യക്തിപരമായ പ്രതികാരത്തിന്റെയും അന്താരാഷ്ട്ര ഗൂഢാലോചനകളുടെയും നടുവിലേക്കാണ് എത്തിപ്പെടുന്നത്. പാകിസ്താനിൽ സൈനികഭരണം സ്ഥാപിക്കാനും ഇന്ത്യയെയും പാകിസ്താനെയും യുദ്ധത്തിന്റെ വക്കിലെത്തിക്കാനുമുള്ള വില്ലന്റെ നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം, സ്വന്തം പേരും കുടുംബവും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടവും അവർക്ക് ഏറ്റെടുക്കേണ്ടി വരുന്നു.
വമ്പിച്ച ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം Spy Universe-ന്റെ കഥാഗതി കൂടുതൽ വിപുലമാക്കുകയും, Pathaan, War എന്നീ ചിത്രങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം War 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കുള്ള അടിത്തറയും ഒരുക്കുന്നു.
https://malayalamsubtitles.org/languages/hindi/tiger-3-2023/
Please open Telegram to view this post
VIEW IN TELEGRAM
❤36❤🔥5😐5
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
ഒബ്സെഷന്‍ (2025)
വെബ്റിപ്പ് മാറ്റി ബ്ലുറേ ആക്കിയിട്ടുണ്ട്.
വെബ്റിപ്പ് മാറ്റി ബ്ലുറേ ആക്കിയിട്ടുണ്ട്.
🥰16❤7🔥3
മൈക്കൾ (2026)
വെബ്റിപ്പ് മാറ്റി ബ്ലുറേ ആക്കിയിട്ടുണ്ട്.
വെബ്റിപ്പ് മാറ്റി ബ്ലുറേ ആക്കിയിട്ടുണ്ട്.
👍17❤12🔥3
House of the Dragon Season 3
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)
/3686• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama
റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/
Please open Telegram to view this post
VIEW IN TELEGRAM
❤🔥12🔥11🥰7
Sakamoto Days Season 01
സകമോട്ടോ ഡേയ്സ് സീസൺ 01 (2025)
/3605• ഭാഷ : #Japanese
• സംവിധാനം : Masaki Watanabe
• പരിഭാഷ : സോണി ഫിലിപ്പ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation
2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.
അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.
ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.
പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.
https://malayalamsubtitles.org/languages/japanese/sakamoto-days-season-01-2025/
Please open Telegram to view this post
VIEW IN TELEGRAM
❤26🔥8❤🔥6
The Furious
ദ ഫ്യൂരിയസ് (2025)
/3699• ഭാഷ : #English #Mandarin #Thai
• സംവിധാനം : Kenji Tanigaki
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller
കെൻജി തനിഗാകി സംവിധാനം ചെയ്ത്, 2025-ൽ പുറത്തിറങ്ങിയ ഹോങ്കോങ് ആക്ഷൻ ചിത്രമാണ് ദി ഫ്യൂറിയസ്.
ഊമയായ നായകന്റെ മകളെ ഒരു ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോകുന്നു. തന്റെ മകളെ രക്ഷിക്കാൻ അദ്ദേഹം ഭാര്യയെ തിരഞ്ഞു വന്ന നവീൻ എന്നയാളോടൊപ്പം ചേരുന്നു.ഇവർ നേരിടേണ്ടത് അതിശക്തരായ വില്ലന്മാരുടെ ഒരു വൻനിരയെയാണ്. ഈ പോരാട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ അവർക്ക് രക്ഷിക്കാനാകുമോ എന്നതാണ് ചിത്രത്തിന്റെ കാതൽ.
വെറുമൊരു കഥപറച്ചിലിനപ്പുറം, ഓരോ ഫ്രെയിമിലും ശ്വാസമടക്കിപ്പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ‘ബ്രൂട്ടൽ’ ആക്ഷൻ കൊറിയോഗ്രഫിക്കാണ് സംവിധായകൻ ഈ ചിത്രത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ആദ്യ സീൻ മുതൽ ക്ലൈമാക്സ് വരെ സ്ക്രീനിൽ തീപാറുന്ന, രോമാഞ്ചമുണ്ടാക്കുന്ന തകർപ്പൻ ആക്ഷൻ സീക്വൻസുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.
തീയേറ്ററുകളിൽ ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം, ഹാർഡ്‌കോർ ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് ഒരു ഗംഭീര വിഷ്വൽ ട്രീറ്റാണ്. അടിക്ക് തിരിച്ചടി എന്ന ശൈലിയിൽ, ആദ്യാവസാനം ഒരു ‘റോളർകോസ്റ്റർ റൈഡ്’ ആഗ്രഹിക്കുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ‘മസ്റ്റ് വാച്ച്’ ആക്ഷൻ മാസ്റ്റർപീസ്!
https://malayalamsubtitles.org/languages/english/the-furious-2025/
Please open Telegram to view this post
VIEW IN TELEGRAM
❤51🔥25❤🔥6
Forwarded from Msone Official
വൈകുന്നേരത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന് ഹോസ്റ്റിങ് കമ്പനി അറിയിച്ചിട്ടുണ്ട്.
Sorry for the inconvenience
Sorry for the inconvenience
👍137❤46🤝11
Little Amélie or the Character of Rain
ലിറ്റിൽ അമെലീ ഓർ ദ ക്യാരക്റ്റർ ഓഫ് റെയിൻ (2025)
/3700• ഭാഷ : #French
• സംവിധാനം : Liane-Cho Han Jin Kuang, Mailys Vallade
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation
ജപ്പാനിൽ വളരുന്ന അമെലീ എന്ന ബെൽജിയൻ പെൺകുട്ടി ബാല്യകാലത്ത് ആദ്യത്തെ കുറച്ചുകാലം ചുറ്റുപാടുകളോട് യാതൊരു പ്രതികരണവുമില്ലാതെ സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുകയായിരുന്നു. ഒരു ദിവസം ഒരു ചോക്ലേറ്റ് രുചിക്കുന്നതോടെ അവളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
തുടർന്ന് വീട്ടിലെ ജാപ്പനീസ് ജോലിക്കാരിയുമായി വൈകാരികമായി അടുത്ത അമെലീ പ്രകൃതിയുടെയും മനുഷ്യബന്ധങ്ങളുടെയും പുതിയ ലോകം കണ്ടെത്തുകയും ചെയ്യുന്നു.
https://malayalamsubtitles.org/languages/french/little-amelie-or-the-character-of-rain-2025/
Please open Telegram to view this post
VIEW IN TELEGRAM
❤33❤🔥3🥰3
Quills
ക്വിൽസ് (2000)
/3701• ഭാഷ : #English
• സംവിധാനം : Philip Kaufman
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Biography #Drama
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ശക്തമായ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ്, ക്വിൽസ്. വിവാദ എഴുത്തുകാരൻ, മാർക്കി ഡി സാഡിന്റെ തടവറയിലെ അവസാന നാളുകളാണ് ചിത്രത്തിന്റെ പ്രമേയം. മാനസികാരോഗ്യ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ടിട്ടും, ഒരു വേലക്കാരിയുടെ സഹായത്തോടെ അദ്ദേഹം തന്റെ വിപ്ലവകരമായ രചനകൾ രഹസ്യമായി പുറംലോകത്തെത്തിക്കുന്നു. ഇതറിഞ്ഞ് ഭരണകൂടം അദ്ദേഹത്തിന്റെ എഴുത്തുസ്വാതന്ത്ര്യത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതും, അതിനെതിരെ മാർക്കി, നടത്തുന്ന ദാരുണമായ പോരാട്ടവുമാണ് ചിത്രം പറയുന്നത്.
ജഫ്രി റഷ്, മൈക്കൽ കെയ്ൻ, ജോക്വിൻ ഫീനിക്സ്, കെയ്റ്റ് വിൻസ്‌ലെറ്റ് തുടങ്ങിയ ലോകോത്തര അഭിനേതാക്കളുടെ അവിസ്മരണീയമായ പ്രകടനം കണ്ട ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാർക്കി ഡി സാഡിനെ അവതരിപ്പിച്ച ജഫ്രി റഷിന് മികച്ച നടനുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു.
🔞 സിനിമയിലുടനീളം ലൈംഗികതയെ വർണ്ണിക്കുന്ന സംഭാഷണങ്ങളും നഗ്നതയും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/quills-2000/
Please open Telegram to view this post
VIEW IN TELEGRAM
❤37❤🔥6👌5
Agent Kim Reactivated
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)
/3697• ഭാഷ : #Korean
• സംവിധാനം : Lee Seung-Young
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller
ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.
നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.
മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/
Please open Telegram to view this post
VIEW IN TELEGRAM
❤52🔥6👏3
House of the Dragon Season 3
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)
/3686• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama
റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/
Please open Telegram to view this post
VIEW IN TELEGRAM
❤35👍6🔥4