Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
992 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
Proxy ഇല്ലാതെ Telegram വർക്ക് ആയി തുടങ്ങിയിട്ടുണ്ട്. ഏറ്റവും മുകളിലെ ➕ ൽ നിന്ന് Proxy ക്ലിക്ക് ചെയ്ത് Use Proxy disable ചെയ്താൽ പഴയ പോലെ Telegram ഉപയോഗിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
❤20🤝5👏3
ഒരു രസകരമായ കണക്ക്...!

പണ്ട് ഓരോ മൂവി റിലീസ് ചെയ്യുമ്പോഴും Bot ൽ മെസേജ് ഇടാറുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് അത് നിർത്തിയത്. മൂന്ന് വർഷത്തിന് ശേഷം ആദ്യമായി ഒരു മെസേജ് broadcast ചെയ്തത് കഴിഞ്ഞ June 16 ന് Proxy ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞുകൊണ്ടുള്ള മെസേജ് ആണ്. നിങ്ങൾക്കെല്ലാം ആ മെസേജ് Bot ൽ വന്നിട്ടുണ്ടാവും.

മുകളിൽ ഇട്ട രണ്ട് Screenshot ൽ ആദ്യത്തേത് ആ മെസേജ് ഇട്ട ഉടനെയുള്ള subscribers count ഉം രണ്ടാമത്തേത് ഇപ്പോഴുള്ള subscribers count ഉം ആണ്. ആ ഒരൊറ്റ മെസേജ് വന്നതിന് Bot ഡിലീറ്റ് ചെയ്തത് ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ...!!

മിക്കവാറും അവരെല്ലാം പണ്ടെന്നോ Start ചെയ്ത് Bot ഉപയോഗിക്കാതെ വച്ചവർ ആവും. വേണ്ടാത്തവർ പോവട്ടെ അല്ലേ.. 😄
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
1👍83❤43🤝19
❤️❤️ 
❤️❤️  #New_Release

🎬▫️From Season 4
▫️▫️ഫ്രം സീസൺ 4 (2026)

🔴 Episode 09 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27😢4🔥3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 11

🎬▫️Angel's Egg
▫️▫️എയ്ഞ്ചൽസ് എഗ്ഗ് (1985)


🎥🎥  🔗  ⭐️  7.7/10   🎬🎬

📽📽  🔗  🍅  100%    🍿  91%

❤️  Release No. 👉  /3688

• ഭാഷ : #Japanese
• സംവിധാനം : Mamoru Oshii
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation #Horror #Mystery #Sci_Fi

“ഗോസ്റ്റ് ഇൻ ദ ഷെൽ” സംവിധാനം ചെയ്ത മാമോറു ഓഷിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് എയ്ഞ്ചൽസ് എഗ്ഗ്.

വിജനമായ, നശിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിൽ ഒരു പെൺകുട്ടി വലിയൊരു മുട്ട അതീവ ശ്രദ്ധയോടെ കൂടെ കൊണ്ട് നടന്നു സംരക്ഷിക്കുന്നു. അങ്ങനെയിരിക്കെ കുരിശിന്റെ രൂപത്തിലുള്ള ഒരു ആയുധവും പേറി നടക്കുന്ന ഒരു യുവാവിനെ അവൾ പരിചയപ്പെടുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/angels-egg-1985/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤33🔥8🥰3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 12

🎬▫️Cleopatra
▫️▫️ക്ലിയോപാട്ര (1963)


🎥🎥  🔗  ⭐️  7.0/10   🎬🎬

📽📽  🔗  🍅  58%    🍿  67%

❤️  Release No. 👉  /3689

• ഭാഷ : #English
• സംവിധാനം : Joseph L. Mankiewicz, Rouben Mamoulian
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Biography #Drama #History

എലിസബത്ത് ടെയ്ലർ ക്ലിയോപാട്രയായി നിറഞ്ഞാടിയ ഹോളിവുഡ് ചിത്രം. ലോകത്ത് അതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ക്ലിയോപാട്ര. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമായി ഇറങ്ങിയ ചിത്രത്തിന്റെ നിർമാണച്ചെലവ് അക്കാലത്ത് ഹോളിവുഡിന് പോലും താങ്ങാൻ പറ്റാത്തതായിരുന്നു. ആ പതിറ്റാണ്ടിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിട്ടും, ട്വന്റിയത് സെഞ്ചുറി ഫോക്സിന് സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തു.

റോമൻ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ചരിത്രമാണ് ചിത്രം പറയുന്നത്. മികച്ച ഛായാഗ്രഹണം, വിഷ്വൽ ഇഫക്ട്‌സ് എന്നിവയടക്കം നാല് ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/cleopatra-1963/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤28👍5🔥3
❤️❤️ 
❤️❤️  #New_Release

🎬▫️Friday the 13th
▫️▫️ഫ്രൈഡേ ദ 13th (1980)


🎥🎥  🔗  ⭐️  6.4/10   🎬

📽📽  🔗  🍅  70%    🍿  60%

▪  Release No. 👉  /3690

• ഭാഷ : #English
• സംവിധാനം : Sean S. Cunningham
• പരിഭാഷ : അരുൺ ബി. എസ്. കൊല്ലം
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Horror #Mystery #Thriller

“ഒറ്റയ്ക്ക് പോകുന്നവൻ ആദ്യം തീരും” എന്ന ഹൊറർ നിയമം സമ്മാനിച്ച, ആധുനിക സ്ലാഷർ സിനിമകളുടെ വ്യാകരണം നിർണ്ണയിച്ച കൾട്ട് ക്ലാസിക് സിനിമയാണിത്.

തീയേറ്ററുകളിൽ ഭീതിയുടെ പുതിയ തരംഗം സൃഷ്ടിച്ച ഈ ചിത്രം, നെഞ്ചിടിപ്പേറ്റുന്ന ‘ജമ്പ് സ്കെയറുകളും’ അപ്രതീക്ഷിത ട്വിസ്റ്റുകളും സിനിമാലോകത്തിനു പരിചയപ്പെടുത്തി. കാടിന്റെ വന്യതയും തടാകത്തിന്റെ നിഗൂഢതയും മനോഹരമായ ഫ്രെയിമുകളിലൂടെയും നിറങ്ങളിലൂടെയും ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.

ഹാരി മാൻഫ്രെഡിനിയുടെ ഐക്കോണിക് സംഗീതവും, കൊലയാളിയെ അവസാന നിമിഷം വരെ ഒളിച്ചുവയ്ക്കുന്ന ശൈലിയും ചിത്രത്തെ എക്കാലത്തെയും മികച്ച സ്ലാഷർ മാസ്റ്റർപീസാക്കുന്നു. 12 സിനിമകളടങ്ങുന്ന ഒരു വൻ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിച്ച, ഇത്രയും സ്വാധീനമുള്ള മറ്റൊരു സ്ലാഷർ ചിത്രം ചരിത്രത്തിൽ അപൂർവമാണ്.

ശ്രദ്ധിക്കുക (18+): R rated സിനിമ ആയതിനാൽ മുതിർന്നവർ മാത്രം കാണുക!


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/friday-the-13th-1980/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🔥3🥰3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 13

🎬▫️The Apartment
▫️▫️ദി അപ്പാർട്ട്മെന്റ് (1960)


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  93%    🍿  94%

❤️  Release No. 👉  /3691

• ഭാഷ : #English
• സംവിധാനം : Billy Wilder
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy #Drama #Romance

മികച്ച ചിത്രത്തിനുള്ള ഓസ്കർ ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഒരു ബില്ലി വൈൽഡർ ചിത്രമാണ് “ദി അപ്പാർട്ട്മെന്റ്”. ആധുനിക റൊമാന്റിക് കോമഡി ചിത്രങ്ങളുടെ “ഗോഡ് ഫാദർ” എന്ന് വിശേഷിപ്പിക്കാൻ കഴിയാവുന്ന ഈ ചിത്രം ഇറങ്ങി കഴിഞ്ഞ് 6 പതിറ്റാണ്ടുകൾക്ക് ശേഷവും സിനിമാപ്രേമികളെയും വിദ്യാർത്ഥികളെയും ഒരേ പോലെ രസിപ്പിക്കുന്നു.

ന്യൂയോർക്ക് നഗരത്തിലെ ഒരു ഇൻഷുറൻസ് കമ്പനിയിലെ ക്ലർക്കാണ് സി. സി. ബാക്സ്റ്റർ. അവിവാഹിതനായ ബാക്സ്റ്ററിന്റെ അപ്പാർട്ട്മെന്റ് അയാളുടെ കമ്പനിയിലെ പല മേലുദ്യോഗസ്ഥർക്കും തങ്ങളുടെ അവിഹിതങ്ങളും കുത്സിത പ്രവൃത്തികളും നടത്താനുള്ള ഒരു ഇടമാണ്. തന്റെ ജീവിതം തന്നെ ബാക്സ്റ്റർ ചാർട്ട് ചെയ്യുന്നത് തന്റെ മേലുദ്യോഗസ്ഥരുടെ കുന്തളിപ്പിന്റെ സൗകര്യം നോക്കിയാണ്. മേലധികാരികൾക്ക്‌ കീഴ്പ്പെട്ടുള്ള ഈ ജീവിതം കാരണം ജോലിയിൽ അദ്ദേഹത്തിന് വളരെ പെട്ടെന്ന് സ്ഥാനകയറ്റം കിട്ടുന്നു. എന്നാൽ ബാക്സ്റ്ററുടെ കമ്പനി സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായ ഫ്രാൻ ക്യൂബ്ലിക്ക് എന്ന യുവതി അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-apartment-1960/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤32⚡5🥰3
❤️❤️ 
❤️❤️  #New_Release

🎬▫️Hen
▫️▫️ഹെൻ (2025)


🎥🎥  🔗  ⭐️  7.1/10  

📽📽  🔗  🍅  100%   

▪  Release No. 👉  /3692

• ഭാഷ : #Greek
• സംവിധാനം : György Pálfi
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama

നടുക്കുന്നൊരു കുറ്റകൃത്യത്തിന്റെ മൂകസാക്ഷിയായി ഒരു കോഴി മാറിയാലോ?

എരിതീയിൽ നിന്നും വറചട്ടിയിലേക്ക് എന്ന പ്രയോഗം അന്വർത്ഥമാക്കുന്നതായിരുന്നു സറിയിലസത്തിന്റെ ഗുരുതുല്യനായ ഗോർജി പാൽഫിയുടെ “ഹെൻ” എന്ന ചിത്രത്തിലെ പിടക്കോഴിയുടെ ജീവിതം. തീൻമേശയിൽ നിന്നും രക്ഷപ്പെട്ട് മനുഷ്യരുടെ ഇടയിലേക്ക് തത്തിക്കളിച്ച് പോകുന്ന നമ്മുടെ താരം ഒരുനിമിഷമെങ്കിലും കരുതിയിട്ടുണ്ടാകും തീൻമേശയായിരുന്നു ഇതിലും ഭേദമെന്ന്! ഒരു കോഴിയുടെ വീക്ഷണകോണിലൂടെ കഥപറയുന്ന ഈ ചിത്രത്തിൽ പ്രണയമുണ്ട്, വിരഹമുണ്ട്, നാം കാണാത്ത മനുഷ്യജീവിതവുമുണ്ട്.

ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ സിനിമയിലെ കോഴിയുടെ അതിസാഹസിക പ്രയാണം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. അവളുടെ സന്തോഷത്തിലും ദുഃഖത്തിലും പ്രേക്ഷകരുടെ കണ്ണുകൾ ഒരുപോലെ നിറയും. കോഴിയുടെ ചില നോട്ടങ്ങൾ പോലും ഉള്ളുപൊള്ളിക്കും. ചിത്രമവസാനിക്കുമ്പോൾ ആരും പറഞ്ഞുപോകും, ഈ കോഴി ഒരു സാധാരണ കോഴിയല്ലെന്ന്.

TIFF, സാൻ സെബാസ്റ്റ്യൻ, ടോക്കിയോ, റോം തുടങ്ങിയ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വ്യാപകമായ പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/greek/hen-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤24👍6🔥3
❤️❤️ 
❤️❤️  #New_Release

🎬▫️House of the Dragon Season 3
▫️▫️ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)

🔴 Episode 02 Added  ✅


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  89%    🍿  75%

▪  Release No. 👉  /3686

• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama

റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤28🔥9❤‍🔥8
❤️❤️ 
❤️❤️  #New_Release

🎬▫️Obsession
▫️▫️ഒബ്സെഷന്‍ (2025)


🎥🎥  🔗  ⭐️  8.2/10   🎬

📽📽  🔗  🍅  94%    🍿  94%

▪  Release No. 👉  /3693

• ഭാഷ : #English
• സംവിധാനം : Curry Barker
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror #Romance #Thriller

എന്ത് ആഗ്രഹവും നടത്തി തരുന്ന ഒരു മാന്ത്രിക വസ്തുവാണ് വൺ വിഷ് വില്ലോ. അതുവെച്ച് താൻ സ്നേഹിക്കുന്ന പെൺകുട്ടി ഈ ലോകത്തിൽ മറ്റാരെക്കാളുമധികമായി തന്നെ സ്നേഹിക്കണമെന്ന് ഒരാൾ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന്റെ അനന്തരഫലങ്ങൾ ചെറുതായൊന്ന് കൈവിട്ടുപോകുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/obsession-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤80⚡11😢8
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 14

🎬▫️The Big Lebowski
▫️▫️ദ ബിഗ് ലെബൗവ്സ്കി (1998)


🎥🎥  🔗  ⭐️  8.1/10   🎬

📽📽  🔗  🍅  79%    🍿  93%

❤️  Release No. 👉  /3694

• ഭാഷ : #English
• സംവിധാനം : Joel Coen, Ethan Coen
• പരിഭാഷ : മുബാറക്ക് റ്റി എൻ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Comedy #Crime

ലോസ് ആഞ്ചൽസിലെ തിരക്കുകൾക്കിടയിൽ, ബൗളിംഗ് കളിച്ചും ‘വൈറ്റ് റഷ്യൻ’ കുടിച്ചും യാതൊരു ലക്ഷ്യവുമില്ലാതെ അലസമായി ജീവിക്കുന്ന ജെഫ്രി ലെബോവ്സ്കി അഥവാ ‘ദി ഡ്യൂഡ്’ എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. എന്നാൽ ഇതേ പേരുള്ള മറ്റൊരു കോടീശ്വരനാണെന്ന് തെറ്റിദ്ധരിച്ച് ചില ഗുണ്ടകൾ ഡ്യൂഡിന്റെ വീട്ടിൽ കയറുകയും, അയാളുടെ പ്രിയപ്പെട്ട വിരിപ്പിൽ മൂത്രമൊഴിക്കുകയും ചെയ്യുന്നതോടെ ആ ശാന്തജീവിതം തകിടം മറിയുന്നു.

ഇതിന് നഷ്ടപരിഹാരം ചോദിക്കാൻ പോകുന്ന ഡ്യൂഡ് ചെന്ന് ചാടുന്നത്, തട്ടിക്കൊണ്ടുപോകലുകാരും നൈലിസ്റ്റുകളും (ജീവിതത്തിന് പ്രത്യേക അർത്ഥമൊന്നുമില്ലെന്ന് വിശ്വസിക്കുന്നവർ), ഭ്രാന്തന്മാരായ ഗുണ്ടകളും പോൺ ഫിലിം നിർമ്മാതാക്കളും ഒക്കെയുള്ള അത്യന്തം രസകരവും എന്നാൽ അപകടകരവുമായ ഒരു അധോലോക കുരുക്കിലാണ്. ഓരോ പുതിയ കഥാപാത്രവും കഥയെ കൂടുതൽ വിചിത്രമാക്കുമ്പോൾ, എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് പ്രേക്ഷകനും ഡ്യൂഡിനൊപ്പം തിരഞ്ഞുനടക്കേണ്ടി വരും.

കോയൻ ബ്രദേഴ്സിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ ഈ ചിത്രം വെറുമൊരു ക്രൈം കോമഡി മാത്രമല്ല; പൂർണമായും നിയന്ത്രണം വിട്ടുപോകുന്ന ഒരു കഥയെ എത്രത്തോളം രസകരവും ഓർമ്മയിൽ തങ്ങിനിൽക്കുന്നതുമായ അനുഭവമാക്കി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ സമാനതകളില്ലാത്ത ഒരു കൾട്ട് ക്ലാസിക്കായി മാറിയ ഈ ചിത്രത്തിന്റെ സ്വാധീനം എത്രത്തോളമാണെന്ന് വെച്ചാൽ, നായകന്റെ ജീവിതവീക്ഷണത്തിൽ ആകൃഷ്ടരായി യഥാർത്ഥ ലോകത്ത് “ഡ്യൂഡിസം” (Dudeism) എന്നൊരു പാരഡി മതം തന്നെ രൂപപ്പെട്ടു എന്നതാണ്. “ലോകത്തിലെ ഏറ്റവും സാവധാനം വളരുന്ന മതം” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പ്രസ്ഥാനം, ജീവിതത്തിലെ സകല ടെൻഷനുകളെയും വളരെ കൂളായി നേരിടാനാണ് പഠിപ്പിക്കുന്നത്.

അസാധ്യമായ ഡാർക്ക് ഹ്യൂമറും, മറക്കാനാവാത്ത കഥാപാത്രങ്ങളും, ഇന്നും ഉദ്ധരിക്കപ്പെടുന്ന ഡയലോഗുകളും നിറഞ്ഞ ഈ ചിത്രം അവസാനിച്ച ശേഷവും മനസ്സിൽ കറങ്ങിക്കൊണ്ടിരിക്കും. ചില സിനിമകൾ കഥ പറയാറുണ്ട്; ചില സിനിമകൾ ഒരു ലോകം സൃഷ്ടിക്കുന്നു. ‘ദി ബിഗ് ലെബോവ്സ്കി’ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന അപൂർവ സിനിമകളിലൊന്നാണ്.

NB: R-റേറ്റഡ് ചിത്രമായതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-big-lebowski-1998/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🔥9🥰3
❤️❤️ 
❤️❤️  #New_Release

🎬▫️From Season 4
▫️▫️ഫ്രം സീസൺ 4 (2026)

🔴 Episode 10 (FINALE) Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤33🔥3🥰3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 15

🎬▫️Dressed to Kill
▫️▫️ഡ്രെസ്ഡ് ടു കിൽ (1980)


🎥🎥  🔗  ⭐️  7.0/10   🎬

📽📽  🔗  🍅  83%    🍿  74%

❤️  Release No. 👉  /3695

• ഭാഷ : #English
• സംവിധാനം : Brian De Palma
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Mystery

തീർത്തും അസംതൃപ്തമായ ദാമ്പത്യജീവിതം നയിക്കുന്ന ഒരു വീട്ടമ്മയാണ് കെയ്റ്റ് മില്ലർ. പണക്കാർക്ക് വേണ്ടി സേവനം ചെയ്യുന്ന ഒരു കോൾഗേളാണ് ലിസ്സ് ബ്ലേക്ക്. ന്യൂയോർക്ക് നഗരത്തിൽ തീർത്തും വ്യത്യസ്തമായ ജീവിതങ്ങൾ നയിക്കുന്ന ഈ രണ്ട് സ്ത്രീകളെ ഒരു അജ്ഞാതനായ കൊലയാളി വേട്ടയാടുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/dressed-to-kill-1980/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40❤‍🔥6🔥3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 16

🎬▫️Jeremiah Johnson
▫️▫️ജെറമയ ജോൺസൺ (1972)


🎥🎥  🔗  ⭐️  7.6/10   🎬🎬

📽📽  🔗  🍅  91%    🍿  89%

❤️  Release No. 👉  /3696

• ഭാഷ : #English
• സംവിധാനം : Sydney Pollack
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Western

ഒരു പർവ്വതമനുഷ്യനായി ജീവിക്കാൻ ആഗ്രഹിച്ച് അമേരിക്കയിലെ റോക്കി മലനിരകളിലേക്ക് എത്തുകയാണ് ജെറമയ ജോൺസൺ എന്ന മുൻ പട്ടാളക്കാരൻ. പർവ്വതത്തിന് മുകളിൽ ഒറ്റയ്ക്കുള്ള ജീവിതമാണ് അയാളിഷ്ടപ്പെടുന്നത്. ഭക്ഷണത്തിന് മൃഗങ്ങളെ വേട്ടയാടണം. എല്ലാ സജ്ജീകരണങ്ങളുമായി അയാൾ അപകടങ്ങൾ പതിയിരിക്കുന്ന റോക്കി മലനിരകളിലെത്തുന്നു. തുടർന്ന് അപ്രതീക്ഷിതമായ പ്രതിസന്ധികളാണ് അയാൾക്ക് നേരിടേണ്ടിവരുന്നത്.

അമേരിക്കയിലെ ജോൺ ജെറമയ ജോൺസൺ എന്ന പർവ്വതമനുഷ്യന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/jeremiah-johnson-1972/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36👍8🔥3
❤️❤️ 
❤️❤️  #New_Release

🎬▫️Agent Kim Reactivated
▫️▫️ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)


🔴 Episode 1 & 2 posted ✅


🎥🎥  🔗  ⭐️  8.1/10   🎬🎬

🎞🎞  🔗  ⭐  8.5/10

▪  Release No. 👉  /3697

• ഭാഷ : #Korean
• സംവിധാനം : Lee Seung-Young
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Thriller

ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.

നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.

മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤62🔥30❤‍🔥7
❤️❤️ 
❤️❤️  #New_Release

🎬▫️Tiger 3
▫️▫️ടൈഗർ 3 (2023)


🎥🎥  🔗  ⭐️  5.7/10   🎬🎬

📽📽  🔗  🍅  55%    🍿  69%

▪  Release No. 👉  /3698

• ഭാഷ : #Hindi
• സംവിധാനം : Maneesh Sharma
• പരിഭാഷ : ആസിഫ് ആസി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Adventure #Thriller

2023-ൽ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ ത്രില്ലറാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ഈ ചിത്രം YRF Spy Universe-ലെ അഞ്ചാമത്തെ ചിത്രവും Ek Tha Tiger (2012), Tiger Zinda Hai (2017) എന്നീ ചിത്രങ്ങളുടെ തുടർച്ചയുമാണ്.

ഈ തവണ ടൈഗറും സോയയും വ്യക്തിപരമായ പ്രതികാരത്തിന്റെയും അന്താരാഷ്ട്ര ഗൂഢാലോചനകളുടെയും നടുവിലേക്കാണ് എത്തിപ്പെടുന്നത്. പാകിസ്താനിൽ സൈനികഭരണം സ്ഥാപിക്കാനും ഇന്ത്യയെയും പാകിസ്താനെയും യുദ്ധത്തിന്റെ വക്കിലെത്തിക്കാനുമുള്ള വില്ലന്റെ നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം, സ്വന്തം പേരും കുടുംബവും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടവും അവർക്ക് ഏറ്റെടുക്കേണ്ടി വരുന്നു.

വമ്പിച്ച ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം Spy Universe-ന്റെ കഥാഗതി കൂടുതൽ വിപുലമാക്കുകയും, Pathaan, War എന്നീ ചിത്രങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം War 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കുള്ള അടിത്തറയും ഒരുക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/tiger-3-2023/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36❤‍🔥5😐5
മൈക്കൾ (2026)
വെബ്റിപ്പ് മാറ്റി ബ്ലുറേ ആക്കിയിട്ടുണ്ട്.
👍17❤12🔥3