Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
993 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 05

🎬▫️The Star Maker
▫️▫️ദ സ്റ്റാർ മേക്കർ (1995)


🎥🎥  🔗  ⭐️  7.4/10   🎬

📽📽  🔗  🍅  75%    🍿  81%

❤️  Release No. 👉  /3676

• ഭാഷ : #Italian
• സംവിധാനം : Giuseppe Tornatore
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance

വിഖ്യാത സംവിധായകൻ ഗ്യൂസെപ്പെ ടൊർണറ്റോർ (Cinema Paradiso-യുടെ സംവിധായകൻ) ഒരുക്കിയ ഈ ചിത്രം സ്വപ്നങ്ങളെയും വഞ്ചനയെയും കുറിച്ചുള്ള ഒരു മനോഹര കാവ്യമാണ്.

രണ്ടാം ലോകയുദ്ധാനന്തര സിസിലിയുടെ പശ്ചാത്തലത്തിൽ, സ്വപ്നങ്ങളുടെയും വഞ്ചനയുടെയും കഥ പറയുന്ന ചിത്രമാണ് ‘ദ സ്റ്റാർ മേക്കർ’. റോമിലെ പ്രമുഖ സ്റ്റുഡിയോയിൽ നിന്നുള്ള ‘ടാലന്റ് സ്കൗട്ട്’ എന്ന വ്യാജേന ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്ന ജോ മൊറൊലി എന്ന തട്ടിപ്പുകാരനിലൂടെയാണ് സിനിമ വികസിക്കുന്നത്.
സിനിമയിൽ അഭിനയിച്ച് ദാരിദ്ര്യം മാറുമെന്ന് മോഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം ജോയ്ക്ക് നൽകി സ്ക്രീൻ ടെസ്റ്റുകളിൽ പങ്കെടുക്കുന്നു. എന്നാൽ അയാളുടെ ക്യാമറയിൽ ഫിലിം പോലുമില്ലെന്ന സത്യം ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല. നിശബ്ദമായ ആ ക്യാമറയ്ക്ക് മുന്നിൽ അവർ തങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങളും സ്വപ്നങ്ങളും ആത്മാർത്ഥമായി തുറന്നുപറയുന്നു. ഈ യാത്രയ്ക്കിടയിൽ ജോയുടെ ജീവിതത്തിലേക്ക് ബിയാറ്റ എന്ന അനാഥ പെൺകുട്ടി കടന്നുവരുന്നു.

🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/italian/the-star-maker-1995/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
2❤41🔥9👏3
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 07 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
1❤18🔥9🥰3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 06

🎬▫️Magnum Force
▫️▫️മാഗ്നം ഫോഴ്സ് (1973)


🎥🎥  🔗  ⭐️  7.2/10   🎬

📽📽  🔗  🍅  69%    🍿  78%

❤️  Release No. 👉  /3677

• ഭാഷ : #English
• സംവിധാനം : Ted Post
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Mystery

‘ഡേർട്ടി ഹാരി’ എന്ന ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷം, സാൻ ഫ്രാൻസിസ്കോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഏറ്റവും വിവാദനായകനായ ഉദ്യോഗസ്ഥനായി ഇൻസ്പെക്ടർ ഹാരി കാലഹൻ മാറുന്നു. നിയമവ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ, തന്റെ പരുക്കൻ രീതികളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയിലൂടെയും ഹാരി നീതി നടപ്പിലാക്കുന്നത് തുടരുന്നു.എന്നാൽ സാൻ ഫ്രാൻസിസ്കോ നഗരത്തെ നടുക്കിക്കൊണ്ട് പുതിയൊരു കൊലപാതക പരമ്പര അരങ്ങേറുന്നു. കുപ്രസിദ്ധരായ ഗുണ്ടകളും മാഫിയ തലവന്മാരും അജ്ഞാതരായ കൊലയാളികളാൽ തെരുവിൽ വിചാരണ ചെയ്യപ്പെടുന്നു. നഗരത്തിലെ സാധാരണ ജനങ്ങൾ ഈ കൊലപാതകങ്ങളെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ വലിയൊരു അപകടമുണ്ടെന്ന് ഹാരി തിരിച്ചറിയുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡ് വീണ്ടും ഹാരി ക്യാലഹാനായി എത്തുന്ന ഈ ചിത്രം, നീതിയെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളുടെ സംഘർഷമാണ് അവതരിപ്പിക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/magnum-force-1973/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤24🔥6👌5
❤️❤️ 
❤️❤️  #New_Release

🎬▫️Millennium Mambo
▫️▫️മില്ലേനിയം മാമ്പോ (2001)


🎥🎥  🔗  ⭐️  7.0/10   🎬

📽📽  🔗  🍅  84%    🍿  70%

▪  Release No. 👉  /3678

• ഭാഷ : #Mandarin
• സംവിധാനം : Hsiao-Hsien Hou
• പരിഭാഷ : അമൽ വർഗീസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Romance

വിക്കി എന്ന അതിസുന്ദരിയായ യുവതി തായ്‌പേയിലെ നിയോൺ വെളിച്ചം നിറഞ്ഞ രാത്രികളുടെയും ക്ലബ്ബുകളുടെയും പശ്ചാത്തലത്തിൽ തന്റെ പഴയ പ്രണയബന്ധങ്ങളെക്കുറിച്ച് ഓർക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
കടുത്ത അസൂയാലുവായ തന്റെ കാമുകൻ ഹാവോ ഹാവോയുമായുള്ള അസ്ഥിരവും അസ്വസ്ഥതകൾ നിറഞ്ഞതുമായ ബന്ധത്തിനും, അവൾക്ക് ഒരു പരിധിവരെ ആശ്വാസവും അഭയവും നൽകുന്ന ജാക്ക് എന്ന മറ്റൊരു വ്യക്തിയുമായുള്ള ബന്ധത്തിനും ഇടയിൽ കുടുങ്ങിപ്പോകുന്ന വിക്കിയുടെ മാനസികാവസ്ഥയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. യൗവനത്തിന്റെ ഏകാന്തതയും പ്രണയത്തിന്റെ സങ്കീർണ്ണതകളും വളരെ മനോഹരമായി ഈ സിനിമ വരച്ചുകാട്ടുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/mandarin/millennium-mambo-2001/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤34👍5🔥3
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 07

🎬▫️Horror of Dracula
▫️▫️ഹൊറർ ഓഫ് ഡ്രാക്കുള (1958)


🎥🎥  🔗  ⭐️  7.2/10   🎬🎬

📽📽  🔗  🍅  89%    🍿  81%

❤️  Release No. 👉  /3679

• ഭാഷ : #English
• സംവിധാനം : Terence Fisher
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Horror

കാർപാത്ത്യൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഡ്രാക്കുളക്കോട്ടയിലേക്ക് ഒരു പ്രത്യേക ദൗത്യവുമായി പോകുകയാണ് ജോനാതൻ ഹാർക്കർ. ദുരൂഹതനിറഞ്ഞ ആ മാളികയിലെ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുമ്പോൾ പുത്തൻ വഴിത്തിരിവുകളുടെ വരവായി. പത്തോളം സിനിമകളിൽ ഡ്രാക്കുളയായി പ്രത്യക്ഷപ്പെട്ട് റെക്കോഡിട്ട ക്രിസ്റ്റഫർ ലീയുടെ ആദ്യത്തെ ഡ്രാക്കുളച്ചിത്രവും ഇതാണ്. ഡ്രാക്കുളസിനിമകളിലെ ആദ്യ കളർചിത്രമായിരുന്ന ഈ സിനിമ ഹാമർ സ്റ്റുഡിയോയ്ക്ക് ഹൊറർ വിഭാഗത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്തതോടെ അവർ തുടർന്നും ഒരുപാട് ഗോഥിക് ഹൊറർപടങ്ങൾ ചെയ്യുകയുണ്ടായി.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/horror-of-dracula-1958/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤24🔥3👏3
❤️❤️ 
❤️❤️  #New_Release

🎬▫️Sultana's Dream
▫️▫️സുൽത്താനാസ് ഡ്രീം (2023)


🎥🎥  🔗  ⭐️  6.2/10  

📽📽  🔗  🍅  100%   

▪  Release No. 👉  /3680

• ഭാഷ : #Basque #Bengali #English #Hindi #Italian #Spanish 
• സംവിധാനം : Isabel Herguera
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation #Drama #Musical

അഹമെദാബാദിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വച്ച് സ്പാനിഷ് കലാകാരിയായ ഇനെസിന് അവിചാരിതമായൊരു പുസ്തകം ലഭിക്കുകയാണ്, 1905 ൽ ബീഗം റൊക്കേയ ഹൊസൈന്റെ തൂലികയിൽ പിറന്ന Sultana’s Dream.

പുസ്തകത്താളുകളിലൂടെ വിരലുകളൊഴുകിയപ്പോൾ Ladyland എന്നൊരു വാക്കിൽ അവളുടെ കണ്ണുകളുടക്കി. സ്ത്രീകൾ ഭരിക്കുന്ന, വിവരവിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ സ്ത്രീകൾ വാഴുന്ന, മറ്റുലോകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി നാലുചുവരുകൾക്കുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട പുരുഷന്മാർ വസിക്കുന്നൊരു സ്വപ്നനഗരി! വിദ്യാഭ്യാസം വിലക്കപ്പെട്ട പുരുഷസമൂഹം, വീട്ടുജോലികളിൽ ഒതുങ്ങിക്കൂടാൻ നിയോഗിക്കപ്പെട്ടൊരു പുരുഷസമൂഹം. Ladyland നല്കിയ ആദ്യാനുഭവത്തിന്റെ കുളിർകാറ്റിൽ പരിലസിക്കാനായി ഇനെസ് ഇറങ്ങിത്തിരിക്കുകയാണ് – ആ സ്വപ്നനഗരിയും ബീഗം റൊക്കേയ ഹൊസൈൻ എന്ന ആ കഥാകാരിയുടെ ചരിത്രവും കണ്ടെത്തുവാൻ!

തികച്ചും വ്യത്യസ്തമായ ആനിമേഷൻ ശൈലി പിന്തുടരുന്ന ഇസബേൽ ഹെർഗുരയുടെ ഈ ചിത്രം വിവിധ ചലച്ചിത്രോത്സവങ്ങളിൽ ആനിമേഷൻ വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/basque/sultanas-dream-2023/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤18🔥7🥰3
❤️❤️ 
❤️❤️  #New_Release

🎬▫️Mortal Kombat II
▫️▫️മോർട്ടൽ കോമ്പാറ്റ് (2026)


🎥🎥  🔗  ⭐️  6.7/10   🎬

📽📽  🔗  🍅  64%    🍿  87%

▪  Release No. 👉  /3681

• ഭാഷ : #English
• സംവിധാനം : Simon McQuoid
• പരിഭാഷ : ഷംനജ് ഇ. പി.
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Adventure #Fantasy

ലോകങ്ങൾ കീഴടക്കുന്നത് സൈന്യബലം കൊണ്ടായിരിക്കില്ല, മോർട്ടൽ കോമ്പാറ്റ് എന്ന ജീവൻ മരണപോരാട്ടമായിരിക്കും അത് നിർണ്ണയിക്കുക. ഇതായിരുന്നു എൽഡർ ഗോഡുകളുടെ നിയമം.

മോർട്ടൽ കോമ്പാറ്റ് (2021) (Release No. 2719) എന്ന ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രത്തിൽ, ഔട്ട്‌വേൾഡിന്റെ അധിപനായ ഷാവോ ഖാൻ (Shao Kahn) ഭൂമിയെ (Earthrealm) കീഴടക്കാൻ ഒരുങ്ങുമ്പോൾ, അതിനെ ചെറുക്കാൻ ലൂ കാങ്, സോണിയ ബ്ലേഡ്, ജാക്സ് എന്നിവർക്കൊപ്പം പുതിയ ഹീറോ ജോണി കെയ്ജും, ഇടിമിന്നലിന്റെ ദൈവമായ റെയ്ഡനൊപ്പം അണിനിരക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/mortal-kombat-ii-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🔥19🥰4
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 08

🎬▫️The Lodger: A Story of the London Fog
▫️▫️ദ ലോഡ്‌ജർ: എ സ്റ്റോറി ഓഫ് ദ ലണ്ടൻ ഫോഗ് (1927)


🎥🎥  🔗  ⭐️  7.3/10  

📽📽  🔗  🍅  96%    🍿  77%

❤️  Release No. 👉  /3682

• ഭാഷ : #English
• സംവിധാനം : Alfred Hitchcock
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Mystery

ദിവസങ്ങളായി ലണ്ടൻനഗരം ഭീതിയിലാണ്. അതിനുകാരണം ഒരു അജ്ഞാതകൊലയാളിയും. എല്ലാ ചൊവ്വാഴ്ചരാത്രിയും അയാൾ, മൂടൽമഞ്ഞിന്റെ മറവിൽ ഓരോ യുവതികളെ കൊല്ലാനായി തിരഞ്ഞെടുക്കുന്നു. അവർക്കെല്ലാം പൊതുവായൊരു സവിശേഷതയുണ്ട് — സ്വർണ്ണത്തലമുടി! ആൽഫ്രഡ് ഹിച്ച്കോക്കിനെ ഇന്നു നാം കാണുന്നതരത്തിലുള്ള സംവിധായകനാക്കിമാറ്റിയതിൽ സുപ്രധാനപങ്കുവഹിച്ച ചിത്രമാണ് ‘ദ ലോഡ്‌ജർ: എ സ്റ്റോറി ഓഫ് ദ ലണ്ടൻ ഫോഗ്’. അദ്ദേഹത്തിന്റെ ആദ്യ ത്രില്ലർ സിനിമ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-lodger-a-story-of-the-london-fog-1927/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤26🔥5💯4
Telegram connect ആവാത്തവർക്ക് താഴെയുള്ള ലിങ്കിൽ നിന്ന് ഏതെങ്കിലും proxy connect ചെയ്ത് Telegram ഉപയോഗിക്കാവുന്നതാണ്.

https://mtpro.xyz/mtproto

ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ടെലഗ്രാം ഓപ്പൺ ആവും. താഴെ Check Status ൽ click ചെയ്ത് online ആണെങ്കിൽ connect ചെയ്യുക.

Other links :
https://t.me/ProxyMTProto
https://t.me/TelMTProto

VPN ഉപയോഗിച്ചാലും മതി. (Eg: Proton VPN)
❤22👍11🔥5
❤️❤️ 
❤️❤️  #New_Release

🎬▫️From Season 4
▫️▫️ഫ്രം സീസൺ 4 (2026)

🔴 Episode 08 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30🔥5🥰5
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 09

🎬▫️Blood and Black Lace
▫️▫️ബ്ലഡ് ആൻഡ് ബ്ലാക്ക് ലേസ് (1964)


🎥🎥  🔗  ⭐️  7.1/10   🎬

📽📽  🔗  🍅  75%    🍿  76%

❤️  Release No. 👉  /3683

• ഭാഷ : #Italian
• സംവിധാനം : Mario Bava
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Horror #Psychological

മാരിയോ ബാവ (Mario Bava) സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഇറ്റാലിയൻ ഗിയല്ലോ (Giallo) ത്രില്ലർ ചിത്രമാണ് ‘ബ്ലഡ് ആൻഡ് ബ്ലാക്ക് ലേസ്’ (Blood and Black Lace). മനോഹരമായ ദൃശ്യാവിഷ്കാരവും ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമായ ഈ ചിത്രം, പിൽക്കാലത്തെ സ്ലാഷർ (Slasher), ത്രില്ലർ സിനിമകൾക്ക് വലിയ പ്രചോദനമായിട്ടുണ്ട്.

റോമിലെ വളരെ പ്രശസ്തവും ആഡംബരപൂർണ്ണവുമായ ഒരു ഫാഷൻ ഹൗസിലാണ് കഥ നടക്കുന്നത്. കൗണ്ടസ് ക്രിസ്റ്റ്യാനയും മാസ്സിമോ മോർലാച്ചിയും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. അവിടെ മോഡലായി ജോലി ചെയ്യുന്ന ഇസബെല്ല എന്ന പെൺകുട്ടി ഒരു രാത്രി അതിക്രൂരമായി കൊല്ലപ്പെടുന്നതോടെയാണ് ചിത്രത്തിന് തുടക്കമാകുന്നത്. ഇൻസ്പെക്ടർ സിൽവെസ്ട്രി ഈ കൊലപാതകം അന്വേഷിക്കാനെത്തുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രം ഒരു മികച്ച ക്ലാസിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ആരെയും സംശയിക്കാവുന്ന ഒരു ചുറ്റുപാടും, കൊലയാളിയുടെ നിഗൂഢതയും സിനിമയെ കൂടുതൽ ആകർഷകമാക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/italian/blood-and-black-lace-1964/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤29🔥4🥰4
❤️❤️ 
❤️❤️  #New_Release

🎬▫️The Botanist
▫️▫️ദ ബോട്ടണിസ്റ്റ് (2025)


🎥🎥  🔗  ⭐️  6.5/10  

📽📽  🔗  🍅  --    🍿  --

▪  Release No. 👉  /3684

• ഭാഷ : #Kazakh #Mandarin
• സംവിധാനം : Jing Yi
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Fantasy

മൺമറഞ്ഞ രഹസ്യങ്ങൾ മന്ത്രിക്കുന്ന പർവ്വതനിരകളും വിസ്മരിക്കപ്പെട്ട കഥകൾ പേറുന്ന മന്ദമാരുതനുമുള്ള ഷിന്യാങ്ങിന്റെ വിദൂരതാഴ്‌വരകളിലാണ് ആർഷിൻ എന്ന കസാഖ് ബാലൻ സസ്യങ്ങളുടെ നിഗൂഢ ലോകത്തേക്ക് ഏകാന്തമായി നടന്നടുക്കുന്നത്. നാളിതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പുഷ്പം പോലെ ദൂരെദിക്കിൽ നിന്നും കടന്നുവന്ന മെയ്യു എന്ന പെൺകുട്ടി അവന്റെ ജീവിതത്തിലെ വിരസതയകറ്റി. അവരുടെ സൗഹൃദം ദൃഢമാകും തോറും ബാല്യകാല ഓർമ്മകളും നാടോടിക്കഥകളും പ്രകൃതിയും അവയുടെ അതിർവരമ്പുകളും ലയിക്കാൻ തുടങ്ങി. നിഷ്കളങ്കമെന്ന് തോന്നിപ്പിച്ച ആ ബന്ധം അത്ഭുതങ്ങളും നഷ്ടങ്ങളും യാതനകളും നിറഞ്ഞ സ്വപ്നതുല്യമായൊരു യാത്രയിലേക്ക് നീളുന്നു.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും കാവ്യാത്മകമായ ചിത്രകല്പനകളും കൊണ്ട് മണൽക്കാടുകളെ പോലും ജീവൻ തുളുമ്പുന്ന മാന്ത്രികലോകമാക്കി മാറ്റുന്ന “ദ ബൊട്ടാണിസ്റ്റ്”ലെ ഓരോ ഇലയും ഓരോ രഹസ്യമാണ്. മനം മയക്കുന്ന അവസാന ഫ്രെയിമിന് ശേഷവും മധുരമൂറുന്നൊരു മനോഹര ഓർമ്മയായി ഈ സിനിമ നിലനിൽക്കുമെന്നത് തീർച്ചയാണ്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/kazakh/the-botanist-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤24🥰5👏4
❤️❤️  🥇🥇
❤️❤️  🥇🥇
#New_Release
#MsoneGoldRelease

🎬▫️Talking Hands of Travancore
▫️▫️ടോക്കിങ് ഹാൻഡ്‌സ് ഓഫ് ട്രാവൻകോർ (1981)


🎥🎥  🔗  ⭐️  7.5/10   🎬


▪  Release No. 👉  /short86

• ഭാഷ : #Russian
• സംവിധാനം : Vladimir Pekar
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation #History

മുദ്രകളും ഭാവാഭിനയവും മാത്രം കൊണ്ട് ഇതിഹാസങ്ങളിലെ കഥകൾ ജനങ്ങളിലേക്ക് പകരുന്ന കേരളത്തിന്റെ കഥകളിയെക്കുറിച്ച് 1981-ൽ പുറത്തിറങ്ങിയ ഒരു റഷ്യൻ (സോവിയറ്റ്) അനിമേഷൻ ഹ്രസ്വചിത്രമാണ്, ടോക്കിങ് ഹാൻഡ്‌സ് ഓഫ് ട്രാവൻകോർ. മഹിഷാസുര വധവും, പരശുരാമൻ മഴു എറിഞ്ഞ് തിരുവിതാംകൂറിന് ‍ജന്മം നൽകുന്നതുമായ പുരാണ കഥകളാണ് ഈ ചിത്രത്തിൽ വളരെ മനോഹരമായ അനിമേഷനിലൂടെയും, സംഗീതത്തിലൂടെയും ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ശീതയുദ്ധ (Cold War) കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട വെറും 10 മിനിറ്റ് മാത്രമുള്ള ഈ ഹ്രസ്വചിത്രം, റഷ്യൻ അനിമേഷൻ ശൈലിയും കേരളീയ സംസ്കാരവും തമ്മിലുള്ള അപൂർവ്വമായൊരു സാംസ്കാരിക കൂട്ടായ്മയുടെ അടയാളമാണ്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/short-film/talking-hands-of-travancore-1981/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤28🔥5🥰4
❤️❤️  ☔️☔️
❤️❤️  ☔️☔️
#New_Release
#ClassicJune2026 – 10

🎬▫️The Piano Teacher
▫️▫️ദ പിയാനോ ടീച്ചർ (2001)


🎥🎥  🔗  ⭐️  7.5/10   🎬

📽📽  🔗  🍅  75%    🍿  81%

❤️  Release No. 👉  /3685

• ഭാഷ : #French
• സംവിധാനം : Michael Haneke
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance

വിയന്നയിലെ പ്രശസ്തയായ ഒരു പിയാനോ അധ്യാപികയുടെ വലിഞ്ഞുമുറുകിയ ജീവിതവും, അവളുടെ ഉള്ളിലെ വിചിത്രവും ഇരുണ്ടതുമായ രഹസ്യങ്ങളും വരച്ചുകാട്ടുന്ന അത്യപൂർവ്വമായ ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് മിഖായേൽ ഹനേക്കെയുടെ ‘ദ പിയാനോ ടീച്ചർ’ (2001). കർക്കശക്കാരിയായ അമ്മയുടെ നിയന്ത്രണങ്ങളിൽ ജീവിക്കുന്ന എറികയുടെ ജീവിതത്തിലേക്ക് വാൾട്ടർ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ, അവർക്കിടയിൽ ഉടലെടുക്കുന്ന തീവ്രമായ പ്രണയവും മാനസികമായ അധികാരവടംവലിയും കഥയെ തികച്ചും അപ്രതീക്ഷിതമായ തലങ്ങളിലേക്ക് നയിക്കുന്നു. കാമവും നിയന്ത്രണവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ തകിടം മറിക്കുന്ന ഈ ചിത്രം, ഇസബെൽ ഹപ്പേർട്ടിന്റെ അവിസ്മരണീയമായ അഭിനയമികവുകൊണ്ട് പ്രേക്ഷകനെ ഒരേസമയം അസ്വസ്ഥനാക്കുകയും സ്തബ്ധനാക്കുകയും ചെയ്യുന്ന ഒരു മികച്ച സിനിമാറ്റിക് അനുഭവമാണ്.

⭕ കണ്ടെന്റ് ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/french/the-piano-teacher-2001/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤29🔥5👏3
❤️❤️ 
❤️❤️  #New_Release

🎬▫️House of the Dragon Season 3
▫️▫️ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)

🔴 Episode 01  ✅


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  89%    🍿  75%

▪  Release No. 👉  /3686

• ഭാഷ : #English
• നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama

റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/house-of-the-dragon-season-3-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤25🔥20👍6
❤️❤️ 
❤️❤️  #New_Release

🎬▫️Hello Brother
▫️▫️ഹലോ ബ്രദർ (2005)


🎥🎥  🔗  ⭐️  7.1/10   🎬🎬

🎞🎞  🔗  ⭐  7.9/10

▪  Release No. 👉  /3687

• ഭാഷ : #Korean
• സംവിധാനം : Tai-hyung Lim
• പരിഭാഷ : റാഷിദ് അഹമ്മദ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama

ഒൻപത് വയസ്സുകാരനായ ഹാനി വാശിക്കാരനും കുറുമ്പനുമായ ഒരു കുട്ടിയാണ്. എന്നാൽ അവന്റെ ചേട്ടന് മാരകമായ ബ്രെയിൻ ട്യൂമർ ബാധിക്കുന്നതോടെ ആ കുടുംബത്തിന്റെ സന്തോഷം തകിടം മറിയുന്നു. തന്റെ കുസൃതികളെല്ലാം മാറ്റിവെച്ച്, മരണത്തോട് പോരാടുന്ന ചേട്ടനെ സന്തോഷിപ്പിക്കാനും അവന് താങ്ങാവാനും ആ കുഞ്ഞു ബാലൻ നടത്തുന്ന തീവ്രവും വികാരനിർഭരവുമായ ശ്രമങ്ങളാണ് ഈ ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/hello-brother-2005/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
2❤18🔥4
Proxy ഇല്ലാതെ Telegram വർക്ക് ആയി തുടങ്ങിയിട്ടുണ്ട്. ഏറ്റവും മുകളിലെ ➕ ൽ നിന്ന് Proxy ക്ലിക്ക് ചെയ്ത് Use Proxy disable ചെയ്താൽ പഴയ പോലെ Telegram ഉപയോഗിക്കാം.
Please open Telegram to view this post
VIEW IN TELEGRAM
❤20🤝5👏3