#New_Release
#MsoneGoldRelease
/3669• ഭാഷ : #English
• സംവിധാനം : Don Siegel
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Romance
മെക്സിക്കോയിലെ ഫ്രഞ്ച് അധിനിവേശ കാലത്ത്, ഹോഗൻ എന്നൊരു കൂലിപ്പട്ടാളക്കാരൻ സേറ എന്നൊരു കന്യാസ്ത്രീയെ ഒരു സംഘം അക്രമികളിൽ നിന്ന് രക്ഷിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. തുടർന്ന്, മെക്സിക്കൻ മരുഭൂമിയിലൂടെയുള്ള അപകടം പിടിച്ച ഒരു യാത്രയ്ക്ക് അവർ ഒരുമിച്ചിറങ്ങുന്നു.
പണത്തിനോട് മാത്രം താൽപര്യമുള്ള പരുക്കനായ ആളാണ് ഹോഗൻ. എന്നാൽ സേറ ആകട്ടെ, മെക്സിക്കൻ വിപ്ലവകാരികളുമായി അടുത്ത ബന്ധമുള്ള, പാവമായ ഒരു കന്യാസ്ത്രീയും.
തികച്ചും വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും ശത്രുക്കളായ ഫ്രഞ്ച് സൈനികരെയും മറ്റ് പല വെല്ലുവിളികളെയും നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിനിടയിൽ പല സംഭവങ്ങളും നടക്കുന്നു.
https://malayalamsubtitles.org/languages/english/two-mules-for-sister-sara-1970/
Please open Telegram to view this post
VIEW IN TELEGRAM
❤28👍4🔥4
#New_Release
#ClassicJune2026 – 01
/3670• ഭാഷ : #English
• സംവിധാനം : Charles Laughton
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Film_Noir #Horror #Thriller
സ്വയം ഒരു പ്രീച്ചറായി ചമയുന്ന ഹാരി പവൽ എന്ന അതിക്രൂരനായ ഒരു സൈക്കോപാത്തിനെ ചുറ്റിപറ്റിയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. 1930-കളിലെ അമേരിക്കരിയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, പണത്തിന് വേണ്ടി ധനികരായ വിധവകളെ വിവാഹം കഴിക്കുകയും, ശേഷം ആ കുടുംബത്തെ തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒട്ടും മനസാക്ഷിയില്ലാത്ത, ദൈവദാസൻ എന്ന് സ്വയം കരുതുന്ന വില്ലനാണ് ഹാരി പവൽ. അങ്ങനെയിരിക്കെ ഒരു ബാങ്ക് കൊള്ളക്കാരൻ ഒളിപ്പിച്ച പണം കണ്ടെത്താനായി ഹാരി അയാളുടെ വിധവയെ വിവാഹം ചെയ്യുന്നു. എന്നാൽ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ആ വീട്ടിലെ കൊച്ചുകുട്ടികളായ ജോണിനും പേളിനും മാത്രമേ അറിയൂ. ഹാരിയിൽ നിന്ന് ആ രഹസ്യവും തങ്ങളുടെ ജീവനും രക്ഷിക്കാൻ ആ പിഞ്ചുകുട്ടികൾ പരിശ്രമിക്കുന്നു.
ഹോളിവുഡിന്റെ “ഗോൾഡൻ എയ്ജ്” കാലഘട്ടത്തിലെ പ്രശസ്ത നടനായ ചാൾസ് ലോട്ടൻ സംവിധായകന്റെ കസേരയിൽ ഇരുന്ന ഒരേയൊരു ചിത്രമാണ് “ദ നൈറ്റ് ഓഫ് ദ ഹണ്ടർ”. ഡേവിസ് ഗ്രബ്ബിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് അധികം ശ്രദ്ധിക്കാതെ പോയ ചിത്രം ഇന്ന് ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാസ്റ്റർപീസുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു. മാർട്ടിൻ സ്കോർസെസി, ഗില്ലെർമോ ഡെൽ ടോറോ, സ്പൈക്ക് ലീ, വില്ല്യം ഫ്രീഡ്‌കിൻ, ഈഥൻ കോവൻ, ജോൺ കോവൻ തുടങ്ങി നിരവധി വിഖ്യാത സംവിധായകർ തങ്ങളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നായി ചൂണ്ടി കാണിക്കുന്ന ഒരു സിനിമയാണ് ‘ദ നൈറ്റ് ഓഫ് ദ ഹണ്ടർ’. ഇതെല്ലാം കൊണ്ട് തന്നെ ഒരു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും “സംവിധായകരുടെ സംവിധായകൻ” എന്ന് ചാൾസ് ലോട്ടനെ ചില സിനിമാനിരൂപകർ വിശേഷിപ്പിക്കാറുണ്ട്.
റോബർട്ട് മിച്ചം അവതരിപ്പിച്ച ഹാരി പവൽ എന്ന സൈക്കോപാത്തായ വില്ലന്റെ ഷേഡുകൾ ആന്റണി ഹോപ്പ്കിൻസിന്റെ ഹാനിബൾ ലെക്ടർ തുടങ്ങി ഹീത്ത് ലെഡ്ജറിന്റെ ജോക്കർ മുതലായ വിശ്വവിഖ്യാത പ്രതിനായക കഥാപാത്രങ്ങളിൽ കാണാൻ സാധിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റ് ആൻഡ് സൗണ്ട് മാഗസിൻ 2022-ൽ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 250 ചിത്രങ്ങളുടെ ലിസ്റ്റിൽ ചിത്രം ഇരുപത്തഞ്ചാം സ്ഥാനം നേടുകയുണ്ടായി. ജർമ്മൻ എക്‌സ്പ്രഷനിസം, പഴയ കാല നിശബ്ദ സിനിമകൾ, ഫിലിം നോയിർ തുടങ്ങി വിവിധ ശൈലികൾ, ഹാരി പവൽ എന്ന ക്രൂരനായ വില്ലൻ എന്നീ ചേരുവകൾ എല്ലാം തനതായ രീതിയിൽ സമന്വയിക്കുമ്പോൾ സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ചിത്രം സമ്മാനിക്കുന്നു.
https://malayalamsubtitles.org/languages/english/the-night-of-the-hunter-1955/
Please open Telegram to view this post
VIEW IN TELEGRAM
❤30🔥5👍4
#New_Release
#ClassicJune2026 – 02
/3671• ഭാഷ : #Japanese
• സംവിധാനം : Kaneto Shindô
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Psychological
ഒറ്റയ്ക്കൊരു കൊച്ചുദ്വീപിൽ പുലർന്നുപോരുന്ന നാലംഗ കർഷകകുടുംബം. ആ ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഒരുപാട് ദൂരെനിന്ന് ശുദ്ധജലം തോളിലേറ്റിക്കൊണ്ടുവന്നാണ് അവർ വിളകൾ നനയ്ക്കുന്നത്. അങ്ങനെയുള്ള, കഷ്ടപ്പാടുകൾ നിറഞ്ഞ അവരുടെ ജീവിതത്തെ ഋതുഭേദങ്ങളിലൂടെ കാണിച്ചുതരുകയാണ് സംവിധായകൻ ഈ സിനിമയിൽ. തികച്ചും വ്യത്യസ്തമായ ആവിഷ്കാരരീതി കൈക്കൊണ്ടിരിക്കുന്ന ചിത്രം അവസാനിക്കുമ്പോൾ നമ്മുടെ കണ്ണുകളും ഈറനണിയും.
https://malayalamsubtitles.org/languages/japanese/the-naked-island-1960/
Please open Telegram to view this post
VIEW IN TELEGRAM
❤27🔥6👏2
/3650• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.
https://malayalamsubtitles.org/languages/english/from-season-4-2026/
Please open Telegram to view this post
VIEW IN TELEGRAM
❤34🔥4🥰2
/3672• ഭാഷ : #Hindi
• സംവിധാനം : Robbie Grewal
• പരിഭാഷ : വിശാൽ രവീന്ദ്രൻ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Horror
ഇന്ത്യയിലെ തന്നെ ആദ്യത്തെ പാരനോർമൽ ഇൻവെസ്റ്റിഗേറ്റായിരുന്നു ഗൗരവ് തിവാരി. അമാനുഷികമായ കാര്യങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി 2009 ൽ IPS (Indian Paranormal Society) എന്ന ഒരു സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. തുടർന്ന് ഇന്ത്യയിലുടനീളം ധാരാളം കേസുകൾ തെളിയിക്കുകയും ചെയ്തു. 2016 ജൂലൈ 7 ന് കാൺപൂരിലെ വീട്ടിൽ അദ്ദേഹത്തെ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത് കണ്ടെത്തി. ഗൗരവിൻ്റെ മരണകാരണമായി പറയുന്നത് ശ്വാസതടസ്സം മൂലമുണ്ടായ മരണമെന്നാണ്. പക്ഷെ അദ്ദേഹത്തിൻ്റെ അവസാന നാളുകളിൽ തന്നെ ഏതോ നെഗറ്റീവ് ശക്തികൾ പിന്തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദുരൂഹമായ കാര്യങ്ങൾ അന്വേഷിച്ച ഗൗരവ് തിവാരി ദുരൂഹമായി തന്നെയാണ് മരിച്ചതും.
https://malayalamsubtitles.org/languages/hindi/bhay-the-gaurav-tiwari-mystery-2025/
Please open Telegram to view this post
VIEW IN TELEGRAM
❤32🔥2🥰2
#New_Release
#ClassicJune2026 – 03
/3673• ഭാഷ : #French
• സംവിധാനം : Luis Buñuel
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Psychological #Romance
സമ്പന്നനായ ഡോക്ടറുടെ ഭാര്യയായ സെവെറിൻ, ഭർത്താവുമായി നല്ല സ്നേഹത്തിലാണെങ്കിലും ദാമ്പത്യജീവിതത്തിൽ ഒട്ടും തൃപ്തയല്ല. തന്റെ ഉള്ളിലെ ആരും അറിയാത്ത ലൈംഗിക ഫാന്റസികൾക്ക് പിന്നാലെ പോകുന്ന അവൾ, ഒടുവിൽ പകൽ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു രഹസ്യ വേശ്യാലയത്തിൽ ‘ബെൽ ദെ ഷൂർ’എന്ന പേരിൽ ഇരട്ടജീവിതം ആരംഭിക്കുന്നു. വൈകുന്നേരങ്ങളിൽ വീട്ടിൽ മാതൃകാഭാര്യയായും പകൽസമയങ്ങളിൽ മറ്റൊരാളായും ജീവിക്കുന്ന അവളുടെ ഈ രഹസ്യം, അപ്രതീക്ഷിതമായി ചില വ്യക്തികൾ കടന്നുവരുന്നതോടെ വലിയ പ്രതിസന്ധിയിലാകുന്നതാണ് ഈ സൈക്കോളജിക്കൽ ക്ലാസിക് ചിത്രത്തിന്റെ പ്രമേയം.
https://malayalamsubtitles.org/languages/french/belle-de-jour-1967/
Please open Telegram to view this post
VIEW IN TELEGRAM
❤43🌚8👏4
Please open Telegram to view this post
VIEW IN TELEGRAM
😢210💔151🥰3
#New_Release
#ClassicJune2026 – 04
/3674• ഭാഷ : #English
• സംവിധാനം : Richard Donner
• പരിഭാഷ : മുബാറക്ക് റ്റി എൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Comedy #Family
ക്രൂരന്മാരായ ഒരു കൂട്ടം ബിസിനസുകാർ തങ്ങളുടെ വീടുകൾ ജപ്തി ചെയ്യാൻ പോകുന്ന സാഹചര്യത്തിൽ, സ്വന്തം നാടിനെ രക്ഷിക്കാനായി ഒത്തുചേരുന്ന ഒരു കൂട്ടം കുട്ടികളുടെ കഥയാണിത്. തട്ടിൻപുറത്തുനിന്ന് യാദൃശ്ചികമായി കിട്ടിയ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടൽക്കൊള്ളക്കാരന്റെ നിധിയുടെ മാപ്പാണ് അവരുടെ ഏക പ്രതീക്ഷ. ആ മാപ്പുമായി അവർ നടത്തുന്ന യാത്രയും, അവരെ കാത്തിരിക്കുന്ന അത്യപകടകരമായ മരണക്കെണികളും, അവരുടെ പിന്നാലെ കൂടുന്ന ഒരു ക്രിമിനൽ കുടുംബവുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രം ഒരു യഥാർത്ഥ അഡ്വഞ്ചർ അനുഭവമാണ് സമ്മാനിക്കുന്നത്.
സ്റ്റീവൻ സ്പീൽബർഗിന്റെ ഭാവനയിൽ വിരിഞ്ഞ കഥയ്ക്ക്, ക്രിസ് കൊളംബസ് തിരക്കഥയൊരുക്കി, റിച്ചാർഡ് ഡോണർ സംവിധാനം ചെയ്ത ഈ ചിത്രം കേവലമൊരു ചിൽഡ്രൻസ് മൂവിയല്ല. സൗഹൃദത്തിന്റെ ആഴവും, വിസ്മയിപ്പിക്കുന്ന മേക്കിംഗും, ഹ്യൂമറും ഒരേ അളവിൽ ചേർത്തുവെച്ച ഈ സിനിമ, പിൽക്കാലത്ത് ഇറങ്ങിയ സ്ട്രേഞ്ചർ തിങ്സ് ഉൾപ്പെടെയുള്ള പല ജനപ്രിയ അഡ്വഞ്ചർ ക്രാഫ്റ്റുകൾക്കും ടോൺ സെറ്റ് ചെയ്ത ഹോളിവുഡിലെ എക്കാലത്തെയും വലിയ വിഷ്വൽ മാജിക്കാണ്.
റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിലുള്ള വൻ സ്വാധീനവും കൾട്ട് ഫാൻ ബേസും കാരണം, അമേരിക്കയിൽ എല്ലാ വർഷവും ജൂൺ 7, Goonies Day ആയി ആഘോഷിക്കപ്പെടുന്നു.
https://malayalamsubtitles.org/languages/english/the-goonies-1985/
Please open Telegram to view this post
VIEW IN TELEGRAM
❤36💯3🫡3
#New_Release
#ClassicJune2026 – 05
/3676• ഭാഷ : #Italian
• സംവിധാനം : Giuseppe Tornatore
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance
വിഖ്യാത സംവിധായകൻ ഗ്യൂസെപ്പെ ടൊർണറ്റോർ (Cinema Paradiso-യുടെ സംവിധായകൻ) ഒരുക്കിയ ഈ ചിത്രം സ്വപ്നങ്ങളെയും വഞ്ചനയെയും കുറിച്ചുള്ള ഒരു മനോഹര കാവ്യമാണ്.
രണ്ടാം ലോകയുദ്ധാനന്തര സിസിലിയുടെ പശ്ചാത്തലത്തിൽ, സ്വപ്നങ്ങളുടെയും വഞ്ചനയുടെയും കഥ പറയുന്ന ചിത്രമാണ് ‘ദ സ്റ്റാർ മേക്കർ’. റോമിലെ പ്രമുഖ സ്റ്റുഡിയോയിൽ നിന്നുള്ള ‘ടാലന്റ് സ്കൗട്ട്’ എന്ന വ്യാജേന ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്ന ജോ മൊറൊലി എന്ന തട്ടിപ്പുകാരനിലൂടെയാണ് സിനിമ വികസിക്കുന്നത്.
സിനിമയിൽ അഭിനയിച്ച് ദാരിദ്ര്യം മാറുമെന്ന് മോഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം ജോയ്ക്ക് നൽകി സ്ക്രീൻ ടെസ്റ്റുകളിൽ പങ്കെടുക്കുന്നു. എന്നാൽ അയാളുടെ ക്യാമറയിൽ ഫിലിം പോലുമില്ലെന്ന സത്യം ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല. നിശബ്ദമായ ആ ക്യാമറയ്ക്ക് മുന്നിൽ അവർ തങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങളും സ്വപ്നങ്ങളും ആത്മാർത്ഥമായി തുറന്നുപറയുന്നു. ഈ യാത്രയ്ക്കിടയിൽ ജോയുടെ ജീവിതത്തിലേക്ക് ബിയാറ്റ എന്ന അനാഥ പെൺകുട്ടി കടന്നുവരുന്നു.🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.
https://malayalamsubtitles.org/languages/italian/the-star-maker-1995/
Please open Telegram to view this post
VIEW IN TELEGRAM
2❤41🔥9👏3
/3650• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.
https://malayalamsubtitles.org/languages/english/from-season-4-2026/
Please open Telegram to view this post
VIEW IN TELEGRAM
1❤18🔥9🥰3
#New_Release
#ClassicJune2026 – 06
/3677• ഭാഷ : #English
• സംവിധാനം : Ted Post
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Crime #Mystery
‘ഡേർട്ടി ഹാരി’ എന്ന ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷം, സാൻ ഫ്രാൻസിസ്കോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഏറ്റവും വിവാദനായകനായ ഉദ്യോഗസ്ഥനായി ഇൻസ്പെക്ടർ ഹാരി കാലഹൻ മാറുന്നു. നിയമവ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ, തന്റെ പരുക്കൻ രീതികളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയിലൂടെയും ഹാരി നീതി നടപ്പിലാക്കുന്നത് തുടരുന്നു.എന്നാൽ സാൻ ഫ്രാൻസിസ്കോ നഗരത്തെ നടുക്കിക്കൊണ്ട് പുതിയൊരു കൊലപാതക പരമ്പര അരങ്ങേറുന്നു. കുപ്രസിദ്ധരായ ഗുണ്ടകളും മാഫിയ തലവന്മാരും അജ്ഞാതരായ കൊലയാളികളാൽ തെരുവിൽ വിചാരണ ചെയ്യപ്പെടുന്നു. നഗരത്തിലെ സാധാരണ ജനങ്ങൾ ഈ കൊലപാതകങ്ങളെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ വലിയൊരു അപകടമുണ്ടെന്ന് ഹാരി തിരിച്ചറിയുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡ് വീണ്ടും ഹാരി ക്യാലഹാനായി എത്തുന്ന ഈ ചിത്രം, നീതിയെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളുടെ സംഘർഷമാണ് അവതരിപ്പിക്കുന്നത്.
https://malayalamsubtitles.org/languages/english/magnum-force-1973/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥6👌5
/3678• ഭാഷ : #Mandarin
• സംവിധാനം : Hsiao-Hsien Hou
• പരിഭാഷ : അമൽ വർഗീസ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Romance
വിക്കി എന്ന അതിസുന്ദരിയായ യുവതി തായ്‌പേയിലെ നിയോൺ വെളിച്ചം നിറഞ്ഞ രാത്രികളുടെയും ക്ലബ്ബുകളുടെയും പശ്ചാത്തലത്തിൽ തന്റെ പഴയ പ്രണയബന്ധങ്ങളെക്കുറിച്ച് ഓർക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
കടുത്ത അസൂയാലുവായ തന്റെ കാമുകൻ ഹാവോ ഹാവോയുമായുള്ള അസ്ഥിരവും അസ്വസ്ഥതകൾ നിറഞ്ഞതുമായ ബന്ധത്തിനും, അവൾക്ക് ഒരു പരിധിവരെ ആശ്വാസവും അഭയവും നൽകുന്ന ജാക്ക് എന്ന മറ്റൊരു വ്യക്തിയുമായുള്ള ബന്ധത്തിനും ഇടയിൽ കുടുങ്ങിപ്പോകുന്ന വിക്കിയുടെ മാനസികാവസ്ഥയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. യൗവനത്തിന്റെ ഏകാന്തതയും പ്രണയത്തിന്റെ സങ്കീർണ്ണതകളും വളരെ മനോഹരമായി ഈ സിനിമ വരച്ചുകാട്ടുന്നു.
https://malayalamsubtitles.org/languages/mandarin/millennium-mambo-2001/
Please open Telegram to view this post
VIEW IN TELEGRAM
❤34👍5🔥3
#New_Release
#ClassicJune2026 – 07
/3679• ഭാഷ : #English
• സംവിധാനം : Terence Fisher
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Horror
കാർപാത്ത്യൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഡ്രാക്കുളക്കോട്ടയിലേക്ക് ഒരു പ്രത്യേക ദൗത്യവുമായി പോകുകയാണ് ജോനാതൻ ഹാർക്കർ. ദുരൂഹതനിറഞ്ഞ ആ മാളികയിലെ രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിയുമ്പോൾ പുത്തൻ വഴിത്തിരിവുകളുടെ വരവായി. പത്തോളം സിനിമകളിൽ ഡ്രാക്കുളയായി പ്രത്യക്ഷപ്പെട്ട് റെക്കോഡിട്ട ക്രിസ്റ്റഫർ ലീയുടെ ആദ്യത്തെ ഡ്രാക്കുളച്ചിത്രവും ഇതാണ്. ഡ്രാക്കുളസിനിമകളിലെ ആദ്യ കളർചിത്രമായിരുന്ന ഈ സിനിമ ഹാമർ സ്റ്റുഡിയോയ്ക്ക് ഹൊറർ വിഭാഗത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്തതോടെ അവർ തുടർന്നും ഒരുപാട് ഗോഥിക് ഹൊറർപടങ്ങൾ ചെയ്യുകയുണ്ടായി.
https://malayalamsubtitles.org/languages/english/horror-of-dracula-1958/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥3👏3
/3680• ഭാഷ : #Basque #Bengali #English #Hindi #Italian #Spanish
• സംവിധാനം : Isabel Herguera
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation #Drama #Musical
അഹമെദാബാദിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വച്ച് സ്പാനിഷ് കലാകാരിയായ ഇനെസിന് അവിചാരിതമായൊരു പുസ്തകം ലഭിക്കുകയാണ്, 1905 ൽ ബീഗം റൊക്കേയ ഹൊസൈന്റെ തൂലികയിൽ പിറന്ന Sultana’s Dream.
പുസ്തകത്താളുകളിലൂടെ വിരലുകളൊഴുകിയപ്പോൾ Ladyland എന്നൊരു വാക്കിൽ അവളുടെ കണ്ണുകളുടക്കി. സ്ത്രീകൾ ഭരിക്കുന്ന, വിവരവിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ സ്ത്രീകൾ വാഴുന്ന, മറ്റുലോകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി നാലുചുവരുകൾക്കുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട പുരുഷന്മാർ വസിക്കുന്നൊരു സ്വപ്നനഗരി! വിദ്യാഭ്യാസം വിലക്കപ്പെട്ട പുരുഷസമൂഹം, വീട്ടുജോലികളിൽ ഒതുങ്ങിക്കൂടാൻ നിയോഗിക്കപ്പെട്ടൊരു പുരുഷസമൂഹം. Ladyland നല്കിയ ആദ്യാനുഭവത്തിന്റെ കുളിർകാറ്റിൽ പരിലസിക്കാനായി ഇനെസ് ഇറങ്ങിത്തിരിക്കുകയാണ് – ആ സ്വപ്നനഗരിയും ബീഗം റൊക്കേയ ഹൊസൈൻ എന്ന ആ കഥാകാരിയുടെ ചരിത്രവും കണ്ടെത്തുവാൻ!
തികച്ചും വ്യത്യസ്തമായ ആനിമേഷൻ ശൈലി പിന്തുടരുന്ന ഇസബേൽ ഹെർഗുരയുടെ ഈ ചിത്രം വിവിധ ചലച്ചിത്രോത്സവങ്ങളിൽ ആനിമേഷൻ വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
https://malayalamsubtitles.org/languages/basque/sultanas-dream-2023/
Please open Telegram to view this post
VIEW IN TELEGRAM
❤18🔥7🥰3
/3681• ഭാഷ : #English
• സംവിധാനം : Simon McQuoid
• പരിഭാഷ : ഷംനജ് ഇ. പി.
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Adventure #Fantasy
ലോകങ്ങൾ കീഴടക്കുന്നത് സൈന്യബലം കൊണ്ടായിരിക്കില്ല, മോർട്ടൽ കോമ്പാറ്റ് എന്ന ജീവൻ മരണപോരാട്ടമായിരിക്കും അത് നിർണ്ണയിക്കുക. ഇതായിരുന്നു എൽഡർ ഗോഡുകളുടെ നിയമം.
മോർട്ടൽ കോമ്പാറ്റ് (2021) (Release No. 2719) എന്ന ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രത്തിൽ, ഔട്ട്‌വേൾഡിന്റെ അധിപനായ ഷാവോ ഖാൻ (Shao Kahn) ഭൂമിയെ (Earthrealm) കീഴടക്കാൻ ഒരുങ്ങുമ്പോൾ, അതിനെ ചെറുക്കാൻ ലൂ കാങ്, സോണിയ ബ്ലേഡ്, ജാക്സ് എന്നിവർക്കൊപ്പം പുതിയ ഹീറോ ജോണി കെയ്ജും, ഇടിമിന്നലിന്റെ ദൈവമായ റെയ്ഡനൊപ്പം അണിനിരക്കുന്നു.
https://malayalamsubtitles.org/languages/english/mortal-kombat-ii-2026/
Please open Telegram to view this post
VIEW IN TELEGRAM
❤37🔥19🥰4
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Ready or Not 2: Here I Come (2026)
ഫയലുകൾ BluRay ആക്കിയിട്ടുണ്ട്.
ഫയലുകൾ BluRay ആക്കിയിട്ടുണ്ട്.
❤4🔥1🥰1