Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
995 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 04 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27🎉8👍5
❤️❤️ 
❤️❤️  #New_Release

🎬   The Punisher: One Last Kill
▫️   ദ പണിഷർ: വൺ ലാസ്റ്റ് കിൽ (2026)


🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  82%    🍿  89%

▪  Release No. 👉  /3659

• ഭാഷ : #English
• സംവിധാനം : Reinaldo Marcus Green
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Crime

ഒളിവിൽ കഴിഞ്ഞിരുന്ന ഫ്രാങ്ക് ക്യാസിലിന്, ഇത്രയും കാലം താൻ ഒളിച്ചോടിയ പഴയ അക്രമങ്ങളുടെ വഴികളിലേക്ക് വീണ്ടും മടങ്ങേണ്ടി വരികയാണ്. തന്റെ തലയ്ക്ക് വെച്ച വിലയും അപ്രതീക്ഷിതമായി എത്തുന്ന പുതിയ ശത്രുക്കളും അവനെ ഒരു അവസാന പോരാട്ടത്തിന് നിർബന്ധിതനാക്കുന്നു. ഇത്തവണത്തെ യുദ്ധം അധോലോകത്തിന് എതിരെ മാത്രമല്ല, അവനിത്രയും കാലം ഒളിച്ചോടിയ സ്വന്തം ഭൂതകാലത്തോട് കൂടിയാണ്.

വരാനിരിക്കുന്ന സ്‌പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ-യിലേക്കുള്ള പണിഷറിന്റെ വരവിന് കളമൊരുക്കൽ കൂടിയാണ് ഈ സ്പെഷ്യൽ പ്രസന്റേഷൻ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-punisher-one-last-kill-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤44🔥2👏2
❤️❤️ 
❤️❤️  #New_Release

🎬   Grave Torture
▫️   ഗ്രേവ് ടോർച്ചർ (2024)


🎥🎥  🔗  ⭐️  6.2/10   🎬


▪  Release No. 👉  /3660

• ഭാഷ : #Indonesian
• സംവിധാനം : Joko Anwar
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Horror #Thriller

മരണാനന്തര ശിക്ഷയെന്നത് വെറും കെട്ടുകഥയാണെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ചവളാണ് സീത. ലോകത്തിലെ ഏറ്റവും വലിയ പാപിയെന്ന് അവൾ കരുതുന്ന ഒരാൾ മരിക്കുമ്പോൾ, അയാളോടൊപ്പം ഖബറിനുള്ളിൽ ഒരു രാത്രി ചെലവഴിക്കാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ ആ രാത്രി അവൾ കണ്ട കാഴ്ചകൾ യുക്തിക്കും ശാസ്ത്രത്തിനും അപ്പുറമായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് മാത്രം കണ്ടുതീർക്കാവുന്ന, മനുഷ്യന്റെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു ജോക്കോ അൻവർ ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/indonesian/grave-torture-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40❤‍🔥15🥰2
❤️❤️ 
❤️❤️  #New_Release

🎬   Dhurandhar: The Revenge
▫️   ധുരന്ധർ : ദ റിവഞ്ച് (2026)


🎥🎥  🔗  ⭐️  8.5/10   🎬

📽📽  🔗  🍅  35%    🍿  95%

▪  Release No. 👉  /3661

• ഭാഷ : #Hindi
• സംവിധാനം : Aditya Dhar
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Crime #Thriller

ജസ്കീരത് സിംഗ് രംഗി എങ്ങനെ ഹംസ അലി മസാരിയായി എന്നു പറഞ്ഞുതുടങ്ങുന്ന ചിത്രം, റഹ്‌മാൻ ഡകൈത്തിന്റെ മരണശേഷം കലുഷിതമായ ലയാരിയിലെ രാഷ്ട്രീയത്തിലേക്ക്‌ കൂടുതൽ ആഴ്ന്നിറങ്ങുന്നു. പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ ഉന്നതതലങ്ങളിലേക്ക്‌ നുഴഞ്ഞുകയറുന്ന ഹംസ, ബുദ്ധി ഉപയോഗിച്ച് ഇന്ത്യക്കെതിരായ പല പദ്ധതികളും തകർത്ത് തന്റെ ദൗത്യം നിറവേറ്റുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒന്നാം ഭാഗം ഒരു സ്പൈ ദൗത്യത്തിന്റെ പശ്ചാത്തലവും ടീം വർക്കും കാണിച്ചപ്പോൾ, രണ്ടാം ഭാഗം പൂർണ്ണമായും പ്രതികാരത്തിലേക്കും ചോരക്കളിയിലേക്കും കേന്ദ്രീകരിക്കുന്ന വയലൻസ് നിറഞ്ഞ, ഒരു ഹൈ-വോൾട്ടേജ് സ്പൈ-ആക്ഷൻ ത്രില്ലറാണ്.

NB: കടുത്ത അക്രമരംഗങ്ങളും അശ്ലീല ഭാഷാപ്രയോഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഈ ചിത്രം പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/dhurandhar-the-revenge-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤52🔥12👎11
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 05 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🔥4🥰2
❤️❤️ 
❤️❤️  #New_Release

🎬   Assi
▫️   അസ്സി (2026)


🎥🎥  🔗  ⭐️  6.8/10   🎬🎬

📽📽  🔗  🍅  90%   

▪  Release No. 👉  /3662

• ഭാഷ : #Hindi
• സംവിധാനം : Anubhav Sinha
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Thriller

അനുഭവ് സിൻഹയുടെ സംവിധാനത്തിൽ, 2026 ഫെബ്രുവരിയിൽ തിയേറ്ററിൽ റിലീസായ ഒരു കോർട്ട് റൂം ഡ്രാമയാണ് അസ്സി.
താപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും, രേവതിയും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അതിന് പിന്നാലെയുള്ള നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളും സിനിമ ശക്തമായി അവതരിപ്പിക്കുന്നു. രാജ്യത്ത്, ഓരോ 20 മിനിറ്റിലും ഒരു ബലാത്സംഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന സത്യം, സിനിമയുടെ ഓരോ 20 മിനിറ്റിലും സംവിധായകൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/assi-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🌚5🔥2
❤️❤️ 
❤️❤️  #New_Release

🎬   Narvik: Hitler's First Defeat
▫️   നാർവിക്: ഹിറ്റ്‍ലേഴ്സ് ഫസ്റ്റ് ഡിഫീറ്റ് (2022)


🎥🎥  🔗  ⭐️  6.6/10   🎬🎬

📽📽  🔗  🍅  100%    🍿  78%

▪  Release No. 👉  /3663

• ഭാഷ : #Norwegian #German
• സംവിധാനം : Erik Skjoldbjærg
• പരിഭാഷ : മിഥുൻ വിജയൻ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #History #War

1940-ൽ ഹിറ്റ്‌ലറുടെ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും ആവശ്യമായ ഇരുമ്പയിര് (Iron Ore) എത്തിച്ചിരുന്നത് നോർവേയിലെ നാർവിക് എന്ന തുറമുഖം വഴിയായിരുന്നു. ഇത് തടയാൻ ബ്രിട്ടനും ഫ്രാൻസും ശ്രമിക്കുന്നതും, തുടർന്ന് ജർമ്മനി നോർവേയെ ആക്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/norwegian/narvik-hitlers-first-defeat-2022/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤35💯10🔥2
❤️❤️  🆕🆕
❤️❤️  🆕🆕
#RenewedSubtitle

🎬   Dangal
▫️   ദങ്കൽ (2016)


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  89%    🍿  93%

▪  Release No. 👉  /462

• ഭാഷ : #Hindi
• സംവിധാനം : Nitesh Tiwari
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Biography #Drama

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ‘ദംഗൽ’ എന്ന ചിത്രം, മുൻ ദേശീയ ഗുസ്തി ചാമ്പ്യനായ മഹാവീർ സിംഗ് ഫോഗട്ടിന്റെയും മക്കളുടെയും യഥാർത്ഥ ജീവിതകഥയാണ്. സാമ്പത്തിക പ്രതിസന്ധികൾ കാരണം ഇന്ത്യയ്ക്ക് ഒളിമ്പിക് സ്വർണം നേടുകയെന്ന തന്റെ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്ന മഹാവീർ സിംഗ്, തന്റെ മകളിലൂടെ ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ നടത്തുന്ന കഠിനശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഹാവീർ സിംഗായി അമീർ ഖാൻ തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര, സാക്ഷി തൻവർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രം, ഏകദേശം 2000 കോടിയോളം രൂപ ആഗോളതലത്തിൽ കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/dangal-2016/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤20❤‍🔥10🥰5
❤️❤️  🥇🥇
❤️❤️  🥇🥇
#New_Release
#MsoneGoldRelease

🎬   Dawn of the Dead
▫️   ഡോൺ ഓഫ് ദ ഡെഡ് (1978)


🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  92%    🍿  90%

▪  Release No. 👉  /3664

• ഭാഷ : #English
• സംവിധാനം : George A. Romero
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror #Thriller

രണ്ട് പൊലീസുകാരും ഒരു വാർത്താ റിപ്പോർട്ടറും ഗർഭിണിയായ അയാളുടെ കാമുകിയും ഭീകരമായ ഒരു സോമ്പി ആക്രമണത്തിൽ നിന്ന്, ഹെലിക്കോപ്റ്ററിൽ കയറി രക്ഷപ്പെടുന്നതിനിടയിൽ ആളൊഴിഞ്ഞ വലിയൊരു ഷോപ്പിങ് മാൾ കണ്ടതിനെത്തുടർന്ന് അവിടെ അഭയം പ്രാപിക്കുന്നു. മാളിനുള്ളിലെ സൗകര്യങ്ങളൊക്കെ ആസ്വദിച്ച് കഴിഞ്ഞു കൂടുന്നതിനിടയിൽ, പുറത്തുള്ള സോംബികളുടെയും മറ്റ് ആളുകളുടെ ആക്രമണങ്ങൾ അവർക്ക് നേരെ ഉണ്ടാകുന്നു. ഇവരോടൊക്കെ പൊരുതി ജീവൻ നിലനിർത്തുക എന്നത് അവർക്കൊട്ടും എളുപ്പമായിരുന്നില്ല.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/dawn-of-the-dead-1978/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27❤‍🔥9👏3
❤️❤️ 
❤️❤️  #New_Release

🎬   Dawn of the Dead
▫️   ഡോൺ ഓഫ് ദ ഡെഡ് (2004)


🎥🎥  🔗  ⭐️  7.2/10   🎬

📽📽  🔗  🍅  77%    🍿  77%

▪  Release No. 👉  /3665

• ഭാഷ : #English
• സംവിധാനം : Zack Snyder
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Horror

പെട്ടെന്നൊരു ദിവസം ലോകമെമ്പാടും ഒരു അജ്ഞാത വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന് മനുഷ്യർ പരസ്പരം ആക്രമിക്കുന്ന സോംബികളായി മാറുന്നു. ആ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വലിയ ഷോപ്പിങ് മാളിൽ അഭയം പ്രാപിക്കുകയാണ് അപരിചിതരായ കുറച്ചാളുകൾ. പുറത്ത് ആയിരക്കണക്കിന് സോംബികൾ വേട്ടയാടാൻ കാത്തുനിൽക്കുമ്പോൾ, മാളിനുള്ളിൽ അവർക്ക് ജീവൻ നിലനിർത്താൻ വേണ്ടി ഒന്നിച്ചു നിൽക്കേണ്ടി വരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/dawn-of-the-dead-2004/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🔥7🥰2
❤️❤️ 
❤️❤️  #New_Release

🎬   Naples in Veils
▫️   നേപ്പിൾസ് ഇൻ വെയ്ൽസ് (2017)


🎥🎥  🔗  ⭐️  5.8/10   🎬🎬

📽📽  🔗  🍅  71%    🍿  36%

▪  Release No. 👉  /3666

• ഭാഷ : #Italian
• സംവിധാനം : Ferzan Özpetek
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Mystery #Romance

കലയും നിഗൂഢതകളും നിറഞ്ഞ നാപ്പിൾസ് നഗരത്തിന്റെ പശ്ചാത്തലത്തിൽ, അഡ്രിയാന എന്ന യുവതി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആൻഡ്രിയ എന്ന യുവാവുമായി പ്രണയത്തിലാകുന്നു; എന്നാൽ തൊട്ടടുത്ത ദിവസം അവൻ ക്രൂരമായി കൊല്ലപ്പെടുന്നതോടെ അവളുടെ ജീവിതം പൂർണ്ണമായും മാറിമറിയുന്നു. കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങൾ തേടിയിറങ്ങുന്ന അഡ്രിയാനയെ കാത്തിരിക്കുന്നത് നഗരത്തിലെ പുരാതന ശില്പങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കള്ളക്കടത്ത് സംഘങ്ങളും, സ്വന്തം കുടുംബത്തിലെ ഭയപ്പെടുത്തുന്ന രഹസ്യങ്ങളുമാണ്. യാഥാർത്ഥ്യമേത് ഭ്രമാത്മകതയേത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ, ക്ലൈമാക്സ് വരെ നീളുന്ന സസ്പെൻസിലൂടെ വലിയൊരു നിഗൂഢതയാണ് ബാക്കിവെക്കുന്നത്.

🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/italian/naples-in-veils-2017/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36👎5😢2
❤️❤️ 
❤️❤️  #New_Release

🎬▫️Bhakshak
▫️▫️ഭഷക് (2024)


🎥🎥  🔗  ⭐️  7.2/10   🎬🎬

📽📽  🔗  🍅  50%    🍿  85%

▪  Release No. 👉  /3667

• ഭാഷ : #Hindi
• സംവിധാനം : Pulkit
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Crime #Drama

ഭൂമി പഡ്നേക്കർ പ്രധാന വേഷത്തിലെത്തുന്ന 2024 -ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഹിന്ദി ക്രൈം ത്രില്ലറാണ് ‘ഭക്ഷക്’. പട്നയിലെ മുസാഫർപൂർ ബാലികാ കേന്ദ്രത്തിലെ പെൺകുട്ടികൾ മാനഭംഗത്തിനിരയായ സംഭവമാണ് ചിത്രത്തിനാധാരം. സിനിമയിൽ, മുനവ്വർപൂരിലെ ഷെൽട്ടർ ഹോമിലെ പീഡന വിവരം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന വൈശാലി സിംഗ് എന്ന മാധ്യമ പ്രവർത്തകയും, അവർക്ക് നേരിടേണ്ടി വരുന്ന ഭീഷണികളും രാഷ്ട്രീയ-പോലീസ് സമ്മർദ്ദങ്ങളും, കൂടാതെ സത്യം തെളിയിക്കാൻ നടത്തുന്ന അന്വേഷണവും ആണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഭൂമി പഡ്നേക്കറിനെ കൂടാതെ സഞ്ജയ്‌ മിശ്ര, ആദിത്യ ശ്രീവാസ്തവ, ദുർഗേഷ് കുമാർ, സായ് തംഹാങ്കർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/bhakshak-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤42🔥2🥰2
❤️❤️ 
❤️❤️  #New_Release

🎬▫️Bruce Almighty
▫️▫️ബ്രൂസ് ഓൾമൈറ്റി (2003)


🎥🎥  🔗  ⭐️  6.8/10   🎬🎬

📽📽  🔗  🍅  48%    🍿  57%

▪  Release No. 👉  /3668

• ഭാഷ : #English
• സംവിധാനം : Tom Shadyac
• പരിഭാഷ : അരുൺ ബി. എസ്. കൊല്ലം
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Comedy #Fantasy

തൊട്ടതിനും പിടിച്ചതിനുമെല്ലാം ദൈവത്തെ കുറ്റം പറഞ്ഞുനടക്കുന്ന ഒരുത്തനു മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നു. “ഇനി മുതൽ നീ തന്നെ ദൈവത്തിന്റെ പണി ചെയ്യ്.” എന്നും പറഞ്ഞ് ദൈവം അവനു കൊടുക്കുന്ന മുട്ടൻ പണി.
ജിം കാരിയും മോർഗൻ ഫ്രീമാനും തകർത്തഭിനയിച്ച ഈ മുഴുനീള കോമഡി ചിത്രം, ബോക്സ് ഓഫീസിൽ മികച്ച വിജയവും ആ വർഷത്തെ മികച്ച കോമഡി ചിത്രത്തിനുള്ള പീപ്പിൾസ് ചോയ്സ് അവാർഡും സ്വന്തമാക്കി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/bruce-almighty-2003/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤26🔥5👏5
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.... ❤️
3❤140👍7🥰7
Bot ൽ others ലിസ്റ്റിൽ post ചെയ്തിട്ടുണ്ട്.
Pinned message വായിക്കുക.
❤22🔥2🥰2
Bot ൽ others ലിസ്റ്റിൽ post ചെയ്തിട്ടുണ്ട്.
Pinned message വായിക്കുക.
👍19❤12😐8
❤️❤️  🥇🥇
❤️❤️  🥇🥇
#New_Release
#MsoneGoldRelease

🎬▫️Two Mules for Sister Sara
▫️▫️റ്റു മ്യൂൾസ് ഫോർ സിസ്റ്റർ സേറ (1970)


🎥🎥  🔗  ⭐️  7.0/10   🎬🎬

📽📽  🔗  🍅  71%    🍿  73%

▪  Release No. 👉  /3669

• ഭാഷ : #English
• സംവിധാനം : Don Siegel
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Romance

മെക്സിക്കോയിലെ ഫ്രഞ്ച് അധിനിവേശ കാലത്ത്, ഹോഗൻ എന്നൊരു കൂലിപ്പട്ടാളക്കാരൻ സേറ എന്നൊരു കന്യാസ്ത്രീയെ ഒരു സംഘം അക്രമികളിൽ നിന്ന് രക്ഷിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. തുടർന്ന്, മെക്സിക്കൻ മരുഭൂമിയിലൂടെയുള്ള അപകടം പിടിച്ച ഒരു യാത്രയ്ക്ക് അവർ ഒരുമിച്ചിറങ്ങുന്നു.

പണത്തിനോട് മാത്രം താൽപര്യമുള്ള പരുക്കനായ ആളാണ് ഹോഗൻ. എന്നാൽ സേറ ആകട്ടെ, മെക്സിക്കൻ വിപ്ലവകാരികളുമായി അടുത്ത ബന്ധമുള്ള, പാവമായ ഒരു കന്യാസ്ത്രീയും.

തികച്ചും വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും ശത്രുക്കളായ ഫ്രഞ്ച് സൈനികരെയും മറ്റ് പല വെല്ലുവിളികളെയും നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിനിടയിൽ പല സംഭവങ്ങളും നടക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/two-mules-for-sister-sara-1970/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤28👍4🔥4