Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
995 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️ 
❤️❤️  #New_Release

🎬   They Will Kill You
▫️   ദേ വിൽ കിൽ യൂ (2026)


🎥🎥  🔗  ⭐️  6.5/10   🎬

📽📽  🔗  🍅  64%    🍿  77%

▪  Release No. 👉  /3656

• ഭാഷ : #English
• സംവിധാനം : Kirill Sokolov
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Comedy #Horror

തന്റെ ഭൂതകാലത്തിലെ മുറിവുകളിൽ നിന്ന് രക്ഷപ്പെടാനും കാണാതായ അനിയത്തിയെ കണ്ടെത്താനുമായി ഏഷ്യ റീവ്‌സ് എന്ന പെൺകുട്ടി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം. തന്റെ സഹോദരി അവസാനമായി ജോലി ചെയ്തിരുന്ന മാൻഹട്ടനിലെ ‘ദ വിർജിൽ’ (The Virgil) എന്ന ആഡംബര അപ്പാർട്ട്‌മെന്റിലേക്ക് ഒരു ജോലിക്കാരിയെന്ന വ്യാജേന ഏഷ്യ എത്തിച്ചേരുന്നു.

പുറമെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ കെട്ടിടത്തിനുള്ളിൽ അവിടുത്തെ താമസക്കാരും ജീവനക്കാരും ചേർന്ന് നടത്തുന്ന ഭീതിദമായ ചില രഹസ്യങ്ങൾ അവൾ തിരിച്ചറിയുന്നു. ഒരു മരണക്കെണി പോലെ പൂട്ടിക്കിടക്കുന്ന ആ കെട്ടിടത്തിൽ നിന്ന് തന്റെ സഹോദരിയെ രക്ഷിക്കാനും, അവിടെ നടക്കുന്ന അതിഭീകരമായ നീചകൃത്യങ്ങളെ അതിജീവിക്കാനും ഏഷ്യയ്ക്ക് കഴിയുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/they-will-kill-you-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤29❤‍🔥6🔥6
❤️❤️ 
❤️❤️  #New_Release

🎬   Ready or Not 2: Here I Come
▫️   റെഡി ഓർ നോട്ട് 2: ഹിയർ ഐ കം (2026)


🎥🎥  🔗  ⭐️  6.8/10   🎬

📽📽  🔗  🍅  74%    🍿  90%

▪  Release No. 👉  /3657

• ഭാഷ : #English
• സംവിധാനം : Matt Bettinelli-Olpin, Tyler Gillett
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : രോഹിത്ത് ജി.എസ്
• ജോണർ : #Comedy #Horror #Thriller

കഴിഞ്ഞ തവണത്തെ ആ ചോരക്കളിക്ക് ശേഷവും ആ സാത്താൻ സേവക്കാർ പൂർണ്ണമായും ഇല്ലാതായിട്ടില്ല. അവരുടെ തലവന്റെ പദവി ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് ആ സ്ഥാനം എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ വേണ്ടി ബാക്കിയുള്ളവന്മാർക്കിടയിൽ വലിയൊരു തമ്മിലടിയാണ് ഇപ്പോൾ നടക്കുന്നത്.

ഇതിനിടയിലേക്കാണ് ഗ്രേസ് വീണ്ടും വന്നുപെടുന്നത്. സ്വന്തം ജീവൻ രക്ഷിക്കാൻ അവൾക്ക് വീണ്ടും ആ മരണക്കളത്തിലേക്ക് ഇറങ്ങേണ്ടി വരുന്നു. പക്ഷേ ഇത്തവണ ഒറ്റയ്ക്കല്ല, തമ്മിൽ കണ്ടാൽ കടിച്ചുകീറുന്ന അവളുടെ സ്വന്തം അനിയത്തിയും കൂട്ടിനുണ്ട്. പിന്നീടങ്ങോട്ട് ഇവരും ചേർന്ന് ചോരപ്പുഴ ഒഴുകുന്ന തരത്തിലുള്ള പോരാട്ടങ്ങൾക്ക് തുടക്കമിടുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/ready-or-not-2-here-i-come-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤46👍10🔥6
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 03 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤31🔥7👍5
❤️❤️ 
❤️❤️  #New_Release

🎬   A Period Piece
▫️   എ പീരിയഡ് പീസ് (2020)


🎥🎥  🔗  ⭐️  6.9/10   🎬🎬


▪  Release No. 👉  /short85

• ഭാഷ : #English
• സംവിധാനം : Shuchi Talati
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama

എ പീരിയഡ് പീസ് എന്ന ഷോർട്ട് ഫിലിം, രണ്ടു പേരുടെ വളരെ സ്വകാര്യമായ ഒരു നിമിഷത്തെ പച്ചയായി അവതരിപ്പിക്കുന്നു. ആർത്തവത്തിനിടയിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്ന കെയ്‌ത്തും ക്ലോയിയും, അതിനിടയിലുണ്ടാകുന്ന അസ്വാഭാവികമായ സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രമേയം. വെറും ലൈംഗികത എന്നതിലുപരി, അവിഹിത ബന്ധത്തിന്റെ കുറ്റബോധവും, തുറന്നുപറച്ചിലുകളും, പങ്കാളികൾക്കിടയിലെ വിചിത്രമായ ആശയവിനിമയങ്ങളും ഒരൊറ്റ മുറിക്കുള്ളിൽ വളരെ സ്വാഭാവികമായി ഈ ചിത്രം വരച്ചുകാട്ടുന്നു.

🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/short-film/a-period-piece-2020/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤55🔥4👌3
ചാനൽ പോസ്റ്റിൽ കാണുന്ന ഈ റിലീസ് നമ്പറിൽ ക്ലിക്ക് ചെയ്താൽ അത് കോപ്പി ആവും. Bot ൽ പോയി പേസ്റ്റ് ചെയ്താൽ മാത്രം മതി.
👍25❤18🥰2
❤️❤️ 
❤️❤️  #New_Release

🎬   Project Hail Mary
▫️   പ്രോജക്ട് ഹെയ്ൽ മേരി (2026)


🎥🎥  🔗  ⭐️  8.4/10   🎬🎬

📽📽  🔗  🍅  94%    🍿  95%

▪  Release No. 👉  /3658

• ഭാഷ : #English
• സംവിധാനം : Phil Lord, Christopher Miller
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Adventure #Comedy #Sci_Fi

ഒരു സ്കൂൾ ശാസ്ത്ര അധ്യാപകനായ റൈലൻഡ് ഗ്രേസ്, താൻ ആരാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ എന്നതിനെക്കുറിച്ച് യാതൊരു ഓർമ്മയുമില്ലാതെ ഒറ്റയ്ക്ക് ഒരു ബഹിരാകാശ പേടകത്തിൽ ഉണരുന്നു. തന്റെ ഓർമ്മകൾ പതുക്കെ തിരികെ വരുമ്പോൾ, ഒരു ദുരൂഹ പദാർത്ഥം കാരണം സൂര്യൻ നശിക്കുകയാണെന്നും, അതിനൊരു പരിഹാരം കണ്ടെത്താനുമാണ് താനീ പേടകത്തിൽ എത്തിയതെന്നും അയാൾ തിരിച്ചറിയുന്നു. തന്റെ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഓരോന്നായി വെളിപ്പെടുമ്പോൾ, തന്റെ ശാസ്ത്രീയ പരിജ്ഞാനവും ബുദ്ധിശക്തിയും ഉപയോഗിച്ച് തന്റെ മുന്നിൽ വരുന്ന ഓരോ പ്രശ്നങ്ങൾക്കും അയാൾ ഒരു പരിഹാരം കണ്ടെത്തുന്നു. എന്നാൽ അധികം വൈകാതെ ഈ ദൗത്യത്തിൽ താൻ ഒറ്റയ്ക്കല്ല എന്ന് ഗ്രേസ് മനസ്സിലാക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/project-hail-mary-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤54🔥8👍5
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 04 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27🎉8👍5
❤️❤️ 
❤️❤️  #New_Release

🎬   The Punisher: One Last Kill
▫️   ദ പണിഷർ: വൺ ലാസ്റ്റ് കിൽ (2026)


🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  82%    🍿  89%

▪  Release No. 👉  /3659

• ഭാഷ : #English
• സംവിധാനം : Reinaldo Marcus Green
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Crime

ഒളിവിൽ കഴിഞ്ഞിരുന്ന ഫ്രാങ്ക് ക്യാസിലിന്, ഇത്രയും കാലം താൻ ഒളിച്ചോടിയ പഴയ അക്രമങ്ങളുടെ വഴികളിലേക്ക് വീണ്ടും മടങ്ങേണ്ടി വരികയാണ്. തന്റെ തലയ്ക്ക് വെച്ച വിലയും അപ്രതീക്ഷിതമായി എത്തുന്ന പുതിയ ശത്രുക്കളും അവനെ ഒരു അവസാന പോരാട്ടത്തിന് നിർബന്ധിതനാക്കുന്നു. ഇത്തവണത്തെ യുദ്ധം അധോലോകത്തിന് എതിരെ മാത്രമല്ല, അവനിത്രയും കാലം ഒളിച്ചോടിയ സ്വന്തം ഭൂതകാലത്തോട് കൂടിയാണ്.

വരാനിരിക്കുന്ന സ്‌പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ-യിലേക്കുള്ള പണിഷറിന്റെ വരവിന് കളമൊരുക്കൽ കൂടിയാണ് ഈ സ്പെഷ്യൽ പ്രസന്റേഷൻ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-punisher-one-last-kill-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤44🔥2👏2
❤️❤️ 
❤️❤️  #New_Release

🎬   Grave Torture
▫️   ഗ്രേവ് ടോർച്ചർ (2024)


🎥🎥  🔗  ⭐️  6.2/10   🎬


▪  Release No. 👉  /3660

• ഭാഷ : #Indonesian
• സംവിധാനം : Joko Anwar
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Horror #Thriller

മരണാനന്തര ശിക്ഷയെന്നത് വെറും കെട്ടുകഥയാണെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ചവളാണ് സീത. ലോകത്തിലെ ഏറ്റവും വലിയ പാപിയെന്ന് അവൾ കരുതുന്ന ഒരാൾ മരിക്കുമ്പോൾ, അയാളോടൊപ്പം ഖബറിനുള്ളിൽ ഒരു രാത്രി ചെലവഴിക്കാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ ആ രാത്രി അവൾ കണ്ട കാഴ്ചകൾ യുക്തിക്കും ശാസ്ത്രത്തിനും അപ്പുറമായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് മാത്രം കണ്ടുതീർക്കാവുന്ന, മനുഷ്യന്റെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു ജോക്കോ അൻവർ ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/indonesian/grave-torture-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40❤‍🔥15🥰2
❤️❤️ 
❤️❤️  #New_Release

🎬   Dhurandhar: The Revenge
▫️   ധുരന്ധർ : ദ റിവഞ്ച് (2026)


🎥🎥  🔗  ⭐️  8.5/10   🎬

📽📽  🔗  🍅  35%    🍿  95%

▪  Release No. 👉  /3661

• ഭാഷ : #Hindi
• സംവിധാനം : Aditya Dhar
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Crime #Thriller

ജസ്കീരത് സിംഗ് രംഗി എങ്ങനെ ഹംസ അലി മസാരിയായി എന്നു പറഞ്ഞുതുടങ്ങുന്ന ചിത്രം, റഹ്‌മാൻ ഡകൈത്തിന്റെ മരണശേഷം കലുഷിതമായ ലയാരിയിലെ രാഷ്ട്രീയത്തിലേക്ക്‌ കൂടുതൽ ആഴ്ന്നിറങ്ങുന്നു. പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ ഉന്നതതലങ്ങളിലേക്ക്‌ നുഴഞ്ഞുകയറുന്ന ഹംസ, ബുദ്ധി ഉപയോഗിച്ച് ഇന്ത്യക്കെതിരായ പല പദ്ധതികളും തകർത്ത് തന്റെ ദൗത്യം നിറവേറ്റുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒന്നാം ഭാഗം ഒരു സ്പൈ ദൗത്യത്തിന്റെ പശ്ചാത്തലവും ടീം വർക്കും കാണിച്ചപ്പോൾ, രണ്ടാം ഭാഗം പൂർണ്ണമായും പ്രതികാരത്തിലേക്കും ചോരക്കളിയിലേക്കും കേന്ദ്രീകരിക്കുന്ന വയലൻസ് നിറഞ്ഞ, ഒരു ഹൈ-വോൾട്ടേജ് സ്പൈ-ആക്ഷൻ ത്രില്ലറാണ്.

NB: കടുത്ത അക്രമരംഗങ്ങളും അശ്ലീല ഭാഷാപ്രയോഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഈ ചിത്രം പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/dhurandhar-the-revenge-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤52🔥12👎11
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 05 Added ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🔥4🥰2
❤️❤️ 
❤️❤️  #New_Release

🎬   Assi
▫️   അസ്സി (2026)


🎥🎥  🔗  ⭐️  6.8/10   🎬🎬

📽📽  🔗  🍅  90%   

▪  Release No. 👉  /3662

• ഭാഷ : #Hindi
• സംവിധാനം : Anubhav Sinha
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Thriller

അനുഭവ് സിൻഹയുടെ സംവിധാനത്തിൽ, 2026 ഫെബ്രുവരിയിൽ തിയേറ്ററിൽ റിലീസായ ഒരു കോർട്ട് റൂം ഡ്രാമയാണ് അസ്സി.
താപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും, രേവതിയും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അതിന് പിന്നാലെയുള്ള നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളും സിനിമ ശക്തമായി അവതരിപ്പിക്കുന്നു. രാജ്യത്ത്, ഓരോ 20 മിനിറ്റിലും ഒരു ബലാത്സംഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന സത്യം, സിനിമയുടെ ഓരോ 20 മിനിറ്റിലും സംവിധായകൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/assi-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37🌚5🔥2
❤️❤️ 
❤️❤️  #New_Release

🎬   Narvik: Hitler's First Defeat
▫️   നാർവിക്: ഹിറ്റ്‍ലേഴ്സ് ഫസ്റ്റ് ഡിഫീറ്റ് (2022)


🎥🎥  🔗  ⭐️  6.6/10   🎬🎬

📽📽  🔗  🍅  100%    🍿  78%

▪  Release No. 👉  /3663

• ഭാഷ : #Norwegian #German
• സംവിധാനം : Erik Skjoldbjærg
• പരിഭാഷ : മിഥുൻ വിജയൻ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #History #War

1940-ൽ ഹിറ്റ്‌ലറുടെ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും ആവശ്യമായ ഇരുമ്പയിര് (Iron Ore) എത്തിച്ചിരുന്നത് നോർവേയിലെ നാർവിക് എന്ന തുറമുഖം വഴിയായിരുന്നു. ഇത് തടയാൻ ബ്രിട്ടനും ഫ്രാൻസും ശ്രമിക്കുന്നതും, തുടർന്ന് ജർമ്മനി നോർവേയെ ആക്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/norwegian/narvik-hitlers-first-defeat-2022/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤35💯10🔥2
❤️❤️  🆕🆕
❤️❤️  🆕🆕
#RenewedSubtitle

🎬   Dangal
▫️   ദങ്കൽ (2016)


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  89%    🍿  93%

▪  Release No. 👉  /462

• ഭാഷ : #Hindi
• സംവിധാനം : Nitesh Tiwari
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Action #Biography #Drama

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ‘ദംഗൽ’ എന്ന ചിത്രം, മുൻ ദേശീയ ഗുസ്തി ചാമ്പ്യനായ മഹാവീർ സിംഗ് ഫോഗട്ടിന്റെയും മക്കളുടെയും യഥാർത്ഥ ജീവിതകഥയാണ്. സാമ്പത്തിക പ്രതിസന്ധികൾ കാരണം ഇന്ത്യയ്ക്ക് ഒളിമ്പിക് സ്വർണം നേടുകയെന്ന തന്റെ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്ന മഹാവീർ സിംഗ്, തന്റെ മകളിലൂടെ ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ നടത്തുന്ന കഠിനശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഹാവീർ സിംഗായി അമീർ ഖാൻ തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര, സാക്ഷി തൻവർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രം, ഏകദേശം 2000 കോടിയോളം രൂപ ആഗോളതലത്തിൽ കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/dangal-2016/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤20❤‍🔥10🥰5