Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
995 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
Forwarded from Msone Official
ഒടിടി വന്നാലുടൻ നിങ്ങളിലേക്കെത്തുന്നു...!
❤75👏10👍6
❤️❤️ 
❤️❤️  #New_Release

🎬   The Hangover
▫️   ദ ഹാങ്ങോവർ (2009)


🎥🎥  🔗  ⭐️  7.7/10   🎬

📽📽  🔗  🍅  79%    🍿  84%

▪  Release No. 👉  /3640

• ഭാഷ : #English
• സംവിധാനം : Todd Phillips
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy

കല്യാണത്തിന് തൊട്ടുമുമ്പ് ബാച്ചിലർ പാർട്ടി അടിച്ചുപൊളിക്കാൻ വേഗസിൽ പോയ നാല് ചങ്കുകൾ. പിറ്റേന്ന് കനത്ത ഹാങ്ങോവറിൽ ബോധം തെളിയുമ്പോൾ ഒരാളുടെ പല്ല് പോയി, ബാത്ത്റൂമിൽ ഒരു യമണ്ടൻ കടുവ, അലമാരയിൽ ഒരു കുഞ്ഞുപൈതൽ, എല്ലാറ്റിനും പുറമെ കല്യാണച്ചെറുക്കനെ എങ്ങും കാണാനുമില്ല! തലേദിവസം മൂക്കറ്റം കുടിച്ചതിന്റെ കിറുക്കിൽ രാത്രി എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടിയതെന്ന് യാതൊരു ഓർമ്മയുമില്ലാത്ത ഈ മൂവർസംഘത്തിന്, കല്യാണത്തിന് മുൻപ് ചെറുക്കനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചേ മതിയാകൂ. അതിനായി തലേരാത്രി സംഭവിച്ചതിന്റെ സത്യാവസ്ഥ അറിയാൻ അവർ പോയ വഴിയേ വീണ്ടും സഞ്ചരിക്കുന്നതും, തുടർന്നുണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-hangover-2009/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤41🔥6💯2
❤️❤️  🥇🥇  🆕🆕
❤️❤️  🥇🥇  🆕🆕
#MsoneGoldRelease
#RenewedSubtitle

🎬   The Truman Show
▫️   ദ ട്രൂമാൻ ഷോ (1998)


🎥🎥  🔗  ⭐️  8.2/10   🎬🎬

📽📽  🔗  🍅  94%    🍿  89%

▪  Release No. 👉  /3641

• ഭാഷ : #English
• സംവിധാനം : Peter Weir
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama

ജനനം മുതൽ താനറിയാതെ തന്നെ ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലെ പ്രധാന കഥാപാത്രമാണ് ട്രൂമാൻ ബർബാങ്ക്. താൻ ജീവിക്കുന്ന നഗരം ഭീമനായൊരു സ്റ്റുഡിയോ ആണെന്നും, ചുറ്റുമുള്ളവരെല്ലാം വെറും അഭിനേതാക്കളാണെന്നും അവനറിയില്ല. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില വിചിത്രമായ കാര്യങ്ങൾ കണ്ട് ചുറ്റുമുള്ള ലോകത്തെ സംശയിക്കാൻ തുടങ്ങിയതോടെ, യാഥാർത്ഥ്യം അറിയാൻ അവൻ അന്വേഷിച്ചിറങ്ങുകയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-truman-show-1998/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40👌3🔥2
Forwarded from Msone Official
മരണത്തെ തോൽപ്പിച്ച് ക്രിസ്തു ഉയിർത്തെഴുന്നേറ്റതുപോലെ, യുദ്ധത്തിന്റെ ഇരുളകറ്റി ലോകത്ത് സമാധാനം പുനർജനിക്കട്ടെ. ഹൃദയം നിറഞ്ഞ ഉയിർപ്പുതിരുനാൾ ആശംസകൾ. 🥚💛🤍💙❤️
❤108❤‍🔥9🥰7
❤️❤️  🆕🆕
❤️❤️  🆕🆕
#RenewedSubtitle

🎬   Bajrangi Bhaijaan
▫️   ബജ്‍രംഗി ഭായ്ജാൻ (2015)


🎥🎥  🔗  ⭐️  8.1/10   🎬🎬

📽📽  🔗  🍅  88%    🍿  87%

▪  Release No. 👉  /542

• ഭാഷ : #Hindi , #Urdu
• സംവിധാനം : Kabir Khan
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : നൗഫൽ
• ജോണർ : #Action #Adventure #Comedy

പാകിസ്താനിൽനിന്നുള്ള ആറുവയസ്സുകാരിയായ മുന്നി, അബദ്ധത്തിൽ ഇന്ത്യയിലെത്തുന്നു. ആ പെൺകുട്ടിയെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള പവന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. മനുഷ്യബന്ധങ്ങളുടെ മഹത്ത്വം, മതഭേദമില്ലാത്ത സ്‌നേഹം, സഹാനുഭൂതി എന്നിവയെ ഹൃദയസ്പർശിയായി ചിത്രത്തിൽ അവതരിപ്പിക്കുന്നു.

സൽമാൻ ഖാൻ (പവൻ/ബജ്‌രംഗി), കരീന കപൂർ (രസിക) എന്നിവർക്കൊപ്പം ഏഴുവയസ്സുകാരിയായ, ഹർഷാലി മൽഹോത്രയാണ് (മുന്നി/ഷാഹിദ) പടത്തിന്റെ മുഖ്യ ആകർഷണം. ഇവരെക്കൂടാതെ നവാസുദ്ദീൻ സിദ്ധിഖി, മെഹർ വിജ്, ഓം പുരി, ശരത് സക്‌സേന, രാജേഷ് ശർമ്മ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മാറ്റുകൂട്ടുന്നു.

വാണിജ്യവിജയവും വിമർശകപ്രശംസയും ഒരുപോലെ നേടിയ ഒരു അപൂർവ ചിത്രമായി ഈ ചിത്രം ഇന്നും ഓർക്കപ്പെടുന്നു. Best Foreign Language Film വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പരിഗണനയ്ക്കായി ഈ ചിത്രം അയയ്ക്കുകയുണ്ടായി.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/bajrangi-bhaijaan-2015/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤17❤‍🔥10👍3
❤️❤️ 
❤️❤️  #New_Release

🎬   The Immaculate Room
▫️   ദി ഇമ്മാക്കുലേറ്റ് റൂം (2022)


🎥🎥  🔗  ⭐️  5.1/10   🎬

📽📽  🔗  🍅  27%    🍿  64%

▪  Release No. 👉  /3642

• ഭാഷ : #English
• സംവിധാനം : Mukunda Michael Dewil
• പരിഭാഷ : അരുൺ ബി. എസ്. കൊല്ലം
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Thriller

വെളുത്ത ചുവരുകളുള്ള, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മുറിയിൽ 50 ദിവസം താമസിച്ചാൽ 50 ലക്ഷം ഡോളർ സമ്മാനം! കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുന്ന ഈ മത്സരത്തിൽ വിജയിക്കുവാൻ മൈക്കിളിനും അവന്റെ കാമുകി കെയ്റ്റിനും സാധിക്കുമോ?
മനുഷ്യ മനസ്സെന്ന അത്ഭുതമുറിയിലേക്കുള്ള യാത്രയാണ് 2022-ൽ പുറത്തിറങ്ങിയ The Immaculate Room എന്ന സൈക്കോളജിക്കൽ സർവൈവൽ ത്രില്ലർ ചലച്ചിത്രം.
(⚠️ ശ്രദ്ധിക്കുക: പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക)


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-immaculate-room-2022/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤37👌2❤‍🔥1
❤️❤️ 
❤️❤️  #New_Release

🎬   Rental Family
▫️   റെൻറൽ ഫാമിലി (2025)


🎥🎥  🔗  ⭐️  7.6/10   🎬🎬

📽📽  🔗  🍅  87%    🍿  96%

▪  Release No. 👉  /3643

• ഭാഷ : #English  #Japanese
• സംവിധാനം : Hikari
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama

ആധുനിക ടോക്കിയോയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ജീവിതത്തിൽ ഒരു ലക്ഷ്യം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഒരു അമേരിക്കക്കാരൻ നടന്റെ (ബ്രണ്ടൻ ഫ്രേസർ) കഥയാണ് പറയുന്നത്. അപരിചിതർക്ക് വേണ്ടി പ്രിയപ്പെട്ടവരുടെ പകരക്കാരായി വേഷമിടുന്ന അഭിനേതാക്കളെ സപ്ലൈ ചെയ്യന്ന ‘റെന്റൽ ഫാമിലി’ എന്ന കമ്പനിയിൽ അയാൾക്ക് വിചിത്രമായ ഒരു ജോലി ലഭിക്കുന്നു.

തന്റെ ക്ലയന്റുകളുടെ ജീവിതങ്ങളിൽ മുഴുകുന്നതോടെ, അഭിനയവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ അദ്ദേഹം വളർത്തിയെടുക്കാൻ തുടങ്ങുന്നു. തന്റെ ജോലിയുടെ ധാർമ്മിക സങ്കീർണ്ണതകളെ അഭിമുഖീകരിക്കുന്നതിലൂടെ, ജീവിതത്തിന്റെ ലക്ഷ്യവും ചേക്കേറാനുള്ള ഒരിടവും മനുഷ്യബന്ധങ്ങളുടെ നിശബ്ദ സൗന്ദര്യവും അദ്ദേഹം വീണ്ടും കണ്ടെത്തുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/rental-family-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤34❤‍🔥3⚡3
❤️❤️ 
❤️❤️  #New_Release

🎬   Tribhanga
▫️   തൃഭംഗ (2021)


🎥🎥  🔗  ⭐️  6.3/10  

📽📽  🔗  🍅  83%    🍿  57%

▪  Release No. 👉  /3644

• ഭാഷ : #Hindi
• സംവിധാനം : Renuka Shahane
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Family

ഒഡീസി നൃത്തത്തിലെ മൂന്ന് അംഗവ്യത്യാസമുള്ള നിൽപ്പ് രീതികളുണ്ട്, ഇത് അഭംഗ്, സമഭംഗ്, ത്രിഭംഗ് എന്നിവയാണ്. ഈ ഓരോ ഭാവങ്ങളും പ്രതിനിധീകരിക്കുന്ന മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ‘ത്രഭംഗ’ പറയുന്നത്. നയൻ താര ആപ്തെ(അഭംഗ്), മകൾ അനുരാധ ആപ്തെ(ത്രിഭംഗ്), അനുരാധയുടെ മകൾ മാഷ (സമഭംഗ്) എന്നിവരുടെ ജീവിതവും അവർ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളുമാണ് ഈ സിനിമ പറയുന്നത്.
പ്രശസ്ത എഴുത്തുകാരിയായ നയൻ താരാ ആപ്തെ (തൻവി അസ്മി) തന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ കാരണം മകൾ അനുരാധ (കാജോൾ) യുമായി വലിയ അകലമുണ്ടാകുന്നു. അനുവിന്റെ മകളാണ് മാഷ (മിഥില പാൽക്കർ). തുടർന്നങ്ങോട്ട് മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചറിവുകളാണ് സിനിമ പറയുന്നത്.
മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണീ ചിത്രം, മൂന്ന് സ്ത്രീ കഥാപാത്രങ്ങളും മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/tribhanga-2021/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40🤝4⚡2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles pinned a photo
❤️❤️ 
❤️❤️  #New_Release

🎬   When Marnie Was There
▫️   വെൻ മാർനി വാസ് ദേർ (2014)


🎥🎥  🔗  ⭐️  7.6/10   🎬🎬

📽📽  🔗  🍅  92%    🍿  88%

▪  Release No. 👉  /3645

• ഭാഷ : #Japanese
• സംവിധാനം : Hiromasa Yonebayashi
• പരിഭാഷ : ശാമിൽ എ. ടി
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Animation #Drama #Family

ഹിരോമാസാ യോനെബയാഷിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ ചിത്രമാണ് “വെൻ മാർനി വാസ് ദേർ”.
ആരുമായും അധികം കൂട്ടുകൂടാത്ത, സംസാരിക്കാത്ത, ആസ്ത്മ കാരണം ബുദ്ധിമുട്ടുന്ന ഒരു പെൺകുട്ടിയാണ് അന്ന സസാക്കി. ഈ കാരണങ്ങൾക്കൊണ്ട് ബുദ്ധിമുട്ടുന്ന അന്നക്ക് ഒരു മാറ്റം വരാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ഗ്രാമത്തിലെ ബന്ധുക്കളുടെ അടുത്തേക്ക് കുറച്ചുകാലം താമസിക്കാൻ അവൾ പോകുന്നു. പുതിയ സ്ഥലത്ത് സമയം ചിലവഴിക്കുന്നതിനിടെ, അവിടെ ഒരു തണ്ണീർത്തടത്തിന് അടുത്തുള്ള ഒരു പഴയ ബംഗ്ലാവ് അന്നയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. പിന്നീട് അവിടെ നിന്ന് മാർനി എന്ന് പേരുള്ള ഒരു പെൺകുട്ടിയെ കണ്ടുമുട്ടുകയും അവരുടെ സൗഹൃദം അന്നയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് മാർനിയെ ചുറ്റിപറ്റി ചില രഹസ്യങ്ങൾ അന്ന കണ്ടെത്തുന്നു.

ഇതേപേരിൽ 1967ൽ ജോൺ ജി. റോബിൻസൺ രചിച്ച ഒരു നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണിത്. ഒരുപാട് നല്ല സിനിമകൾ നിർമിച്ച സ്റ്റുഡിയോ ഗിബ്ലി തന്നെയാണ് ഈ സിനിമയുടെയും നിർമാണം. അതുപോലെ തന്നെ ഈ സിനിമക്ക് 2016ലെ അക്കാദമി അവാർഡിൽ “മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം” വിഭാഗത്തിലേക്ക് നാമനിർദ്ദേശം ലഭിച്ചിരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/when-marnie-was-there-2014/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27❤‍🔥5🤝2
❤️❤️ 
❤️❤️  #New_Release

🎬   The Voice of Hind Rajab
▫️   ദ വോയ്സ് ഓഫ് ഹിന്ദ് റജബ് (2025)


🎥🎥  🔗  ⭐️  8.4/10   🎬🎬

📽📽  🔗  🍅  94%    🍿  100%

▪  Release No. 👉  /3646

• ഭാഷ : #Arabic #English
• സംവിധാനം : Kaouther Ben Hania
• പരിഭാഷ : ഹനീൻ ചേന്ദമംഗല്ലൂർ
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Psychological

ടുണീഷ്യൻ സംവിധായിക കൗതർ ബിൻ ഹനിയ (Kaouther Ben Hania) രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘The Voice of Hind Rajab.’
ഇസ്രായേലി സയണിസ്റ്റ് അധിനിവേശത്തിന്റെ ക്രൂരതയെയും ഗസ്സയിലെ കുരുന്നുകൾ നേരിടുന്ന വംശഹത്യയെയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന ശക്തമായ ഡോക്യു-ഡ്രാമയാണിത്. അധിനിവേശ സേനയുടെ ടാങ്കുകൾ വളഞ്ഞ ഒരു കാറിനുള്ളിൽ, തന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾക്കിടയിൽ 12 ദിവസം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഹിന്ദ് റജബിന്റെ ദാരുണമായ അന്ത്യമാണ് ചിത്രം പ്രമേയമാക്കുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ആ ചെറിയ കാറിന് നേരെ 355 വെടിയുണ്ടകളാണ് ഇസ്രായേൽ സൈന്യം ഉതിർത്തത്. ഹിന്ദ് റജബ് സഹായത്തിനായി റെഡ് ക്രസന്റ് പ്രവർത്തകരെ വിളിച്ച യഥാർത്ഥ ഫോൺകോൾ റെക്കോർഡിംഗുകൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി കേണപേക്ഷിച്ച ആ പിഞ്ചുകുഞ്ഞിനെയും അവളെ രക്ഷിക്കാൻ അനുമതി വാങ്ങി എത്തിയ റെഡ് ക്രസന്റ് അംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ സയണിസ്റ്റ് വംശീയതയുടെ ഭീകരത ചർച്ച ചെയ്യുന്ന ഈ ചിത്രം, കുട്ടികൾ നേരിടുന്ന അതിക്രമങ്ങളുടെ നേർസാക്ഷ്യമായി മാറുന്നു.

പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ചിത്രം, 2025-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് ജൂറി പ്രൈസ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (Oscar) നോമിനേഷൻ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പീപ്പിൾസ് ചോയ്‌സ് അവാർഡ് എന്നീ അംഗീകാരങ്ങൾക്കും ഈ ചിത്രം അർഹമായി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/arabic/the-voice-of-hind-rajab-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤53😢14👏5
ഇന്ന്, ഇന്ത്യയുടെ ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറുടെ ജൻമദിനം...
🫡 JAI BHIM


Dr. Babasaheb Ambedkar (2000)


English Subtitle 👉 /978
Malayalam Subtitle 👉 /1000
Please open Telegram to view this post
VIEW IN TELEGRAM
❤62🫡9🕊7
❤️❤️ 
❤️❤️  #New_Release

🎬   Jude
▫️   ജൂഡ് (1996)


🎥🎥  🔗  ⭐️  6.9/10   🎬

📽📽  🔗  🍅  80%    🍿  73%

▪  Release No. 👉  /3647

• ഭാഷ : #English #Latin
• സംവിധാനം : Michael Winterbottom
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance

തോമസ് ഹാർഡിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ജൂഡ് (1996), സാമൂഹികമായ വിലക്കുകളെയും വിധിയെയും വെല്ലുവിളിച്ച് പ്രണയിച്ച രണ്ട് മനുഷ്യരുടെ തീവ്രവും ഹൃദയസ്പർശിയുമായ കഥയാണ്. മെച്ചപ്പെട്ട ജീവിതവും വിദ്യാഭ്യാസവും സ്വപ്നം കാണുന്ന ജൂഡ് എന്ന യുവാവ്, തന്റെ കസിനായ സ്യൂ എന്ന സ്വതന്ത്രചിന്താഗതിക്കാരിയുമായി പ്രണയത്തിലാകുന്നതും, അന്നത്തെ യാഥാസ്ഥിതിക സമൂഹം അവരുടെ ബന്ധത്തിന് മേൽ ഉയർത്തുന്ന പ്രതിബന്ധങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

കേവലം ഒരു പ്രണയകഥ എന്നതിലുപരി, വിട്ടുവീഴ്ചയില്ലാത്ത സ്നേഹത്തിന് നൽകേണ്ടി വരുന്ന വലിയ വിലയെക്കുറിച്ചും, ലോകത്തിന് മുന്നിൽ തോറ്റുപോകുമ്പോഴും തളരാത്ത മനുഷ്യബന്ധങ്ങളെക്കുറിച്ചും ഈ ചിത്രം നിങ്ങളെ ഓർമ്മിപ്പിക്കും. മികച്ച അഭിനയമുഹൂർത്തങ്ങളും മനോഹരമായ ദൃശ്യാവിഷ്കാരവും നിറഞ്ഞ ഈ ചിത്രം ഗൗരവമേറിയ സിനിമകളെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.

🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/jude-1996/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤34🥰5🔥3
Forwarded from Msone Official
❤️❤️❤️❤️

ഏവർക്കും എംസോണിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...

❤️❤️❤️❤️
❤75👍5🥰4
❤️❤️ 
❤️❤️  #New_Release

🎬   The Good Son
▫️   ദ ഗുഡ് സൺ (1993)


🎥🎥  🔗  ⭐️  6.4/10   🎬

📽📽  🔗  🍅  26%    🍿  54%

▪  Release No. 👉  /3648

• ഭാഷ : #English
• സംവിധാനം : Joseph Ruben
• പരിഭാഷ : റാഷിദ് അഹമ്മദ്
• പോസ്റ്റർ : അമൽ വർഗീസ്
• ജോണർ : #Drama #Psychological #Thriller

“തിന്മയ്ക്ക് പല മുഖങ്ങളുണ്ട്”


ജോസഫ് റൂബന്റെ സംവിധാനത്തിൽ 1993-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ദി ഗുഡ് സൺ.
അമ്മയുടെ മരണശേഷം ബന്ധുവീട്ടിലെത്തുന്ന മാർക്ക്, തന്റെ കസിനായ ഹെന്റിയുടെ നിഷ്കളങ്കമായ മുഖത്തിന് പിന്നിലെ ക്രൂരത തിരിച്ചറിയുന്നു. ഹെന്റിയുടെ അപകടകരമായ നീക്കങ്ങളിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനും അവന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാനും മാർക്ക് നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-good-son-1993/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤41⚡6🐳3
❤️❤️  🥇🥇
❤️❤️  🥇🥇
#New_Release
#MsoneGoldRelease

🎬   The Social Network
▫️   ദ സോഷ്യൽ നെറ്റ്‌വർക്ക് (2010)


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  96%    🍿  87%

▪  Release No. 👉  /3649

• ഭാഷ : #English
• സംവിധാനം : David Fincher
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Biography #Drama

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വളരെ ബുദ്ധിമാനും എന്നാൽ മറ്റുള്ളവരോട് ഇടപഴകാൻ തീരെ താല്പര്യമില്ലാത്ത മാർക്ക് സക്കർബർഗ് എന്ന വിദ്യാർത്ഥി, ലോകത്തെ മുഴുവൻ മനുഷ്യരെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുന്ന ഫേസ്ബുക്ക് എന്ന വിപ്ലവകരമായ ഒരു ആശയത്തിന് രൂപം നൽകുന്നു. ആ ചെറിയ തുടക്കം പിന്നീട് സമാനതകളില്ലാത്ത വലിയൊരു സംരംഭമായി വളരുകയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. എന്നാൽ ഈ വലിയ വിജയത്തിലേക്കും പ്രശസ്തിയിലേക്കുമുള്ള യാത്രയിൽ, അയാൾക്ക് തന്റെ ഉറ്റ സുഹൃത്തുമായുള്ള ബന്ധം തകരുകയും, ഫേസ്ബുക്ക് എന്ന ആശയം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കടുത്ത നിയമപോരാട്ടങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-social-network-2010/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤49👍4🔥3
❤️❤️ 
❤️❤️  #New_Release

🎬   From Season 4
▫️   ഫ്രം സീസൺ 4 (2026)

🔴 Episode 01 ✅


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  97%    🍿  84%

▪  Release No. 👉  /3650

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-season-4-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤52💯6🔥5