/3627• ഭാഷ : #Cantonese
• സംവിധാനം : Chun Wong
• പരിഭാഷ : ശാമിൽ എ. ടി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
2016-ൽ ചുൻ വോങ്ങിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു കാന്റോനീസ് സിനിമയാണ് “മാഡ് വേൾഡ്“.
ബൈപോളാർ ഡിസോർഡറുള്ള ടങ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം പുറത്തിറങ്ങുന്ന ടങ്, ഏറെക്കാലമായി അകന്ന് നിന്നിരുന്ന തന്റെ അച്ഛനോടൊപ്പം ചെറിയൊരു ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങുന്നു. അവർക്കിടയിലെ പ്രശ്നങ്ങളും ഇത്തരത്തിൽ രോഗമുള്ള ആളുകളെ സമൂഹം നോക്കി കാണുന്നതുമൊക്കെ കാണിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്.
https://malayalamsubtitles.org/languages/cantonese/mad-world-2016/
Please open Telegram to view this post
VIEW IN TELEGRAM
❤30🤝4❤🔥3
/1728• ഭാഷ : #English
• സംവിധാനം : Xavier Gens
• പരിഭാഷ : സജയ് കുപ്ലേരി, സാബിറ്റോ മാഗ്മഡ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Fantasy #Horror
സേവ്യർ ജെൻസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ഹൊറർ മൂവിയാണ് കോൾഡ് സ്കിൻ.
1914-ൽ, ഇംഗ്ലീഷുകാരനായ ഒരു ചെറുപ്പക്കാരൻ കാലാവസ്ഥാ നിരീക്ഷകനായി ഒരു വർഷം പ്രവർത്തിക്കാൻ തെക്കൻ അറ്റ്ലാൻ്റിക്കിലെ ഒരു വിദൂര ദ്വീപിലേക്ക് പോകുന്നതും അപകടകാരികളായ അജ്ഞാത ജീവികളിൽ നിന്നുള്ള അയാളുടെ അതിജീവനവുമാണ് സിനിമ പറയുന്ന വിഷയം.
ഭയവും, സൗഹൃദവും, ഏകാന്തതയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലിംഗ് ആയിട്ടുള്ള ഒരു ചിത്രമാണിത്. ക്ലാസ്, ഹോറർ, തത്വചിന്ത, എല്ലാം ഒന്നിച്ചു ചേർന്ന ഈ ചിത്രത്തിൽ, യഥാർത്ഥ ജന്തു ആരായിരുന്നു എന്ന ചോദ്യമാണ് ഒടുവിൽ നമ്മുടെ മനസ്സിൽ തങ്ങി നില്‍ക്കുന്നത്.
https://malayalamsubtitles.org/languages/english/cold-skin-2017/
Please open Telegram to view this post
VIEW IN TELEGRAM
❤30🔥6👍3
/1367• ഭാഷ : #English
• സംവിധാനം : Tom Davenport
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama
മഞ്ഞുപുതച്ച താഴ്‌വരയിൽ തീകായുന്ന രാത്രിയുടെ യാമങ്ങളിൽ കുഞ്ഞുമനസ്സുകളിലേക്ക് അരിച്ചിറങ്ങാൻ വെമ്പുന്ന നാടോടികഥകൾ ഏവർക്കും പ്രിയങ്കരമായിരിക്കും. അത്തരത്തിലൊരു സിനിമയെ പരിചയപ്പെടുത്താം.
മൂടൽമഞ്ഞിന്റെ ആലസ്യത്തിൽ വിരാജിക്കുന്ന അപ്പലേഷ്യൻ പർവ്വതനിരകളിലെ മൂർച്ചയുള്ള കൊടുങ്കാറ്റിനോളം മനോവീര്യമുള്ള മുറ്റ്സ്മാഗ് എന്ന പെൺകുട്ടിയുടെ അതിസാഹസിക കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.
മാതാവിന്റെ മരണത്തോടെ പുതിയൊരു പാതയിലേക്ക് നടന്നുനീങ്ങിയ മുറ്റ്സ്മാഗിന്റെയും അർദ്ധസഹോദരിമാരുടെയും ജീവിതത്തിലേക്ക് അവിചാരിതമായ ചില അതിഥികൾ കടന്നുവരുന്നു. നല്ലൊരു ജീവിതം സ്വപ്നം കണ്ട് നടന്ന മുറ്റ്സ്മാഗിന് പക്ഷേ തടസ്സങ്ങൾ നിരവധിയായിരുന്നു. അതൊക്കെ തരണം ചെയ്യാൻ അവളുടെ മനോവീര്യം മതിയാകുമോ? അതോ ഒരു അദൃശ്യശക്തി അവൾക്ക് സഹായകമാകുമോ?
നാടോടികഥകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഒരിക്കലും മിസ്സ് ചെയ്യരുത് ഈ അപ്പലേഷ്യൻ ത്രില്ലർ.
https://malayalamsubtitles.org/languages/english/mutzmag-1993/
Please open Telegram to view this post
VIEW IN TELEGRAM
❤25💯2🤝2
/1375• ഭാഷ : #Persian
• സംവിധാനം : Behzad Rafi
• പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Family
റാണ എന്ന കൊച്ചുപെൺകുട്ടിയുടെ എല്ലാമാണ് കക്കോളി എന്ന കോഴി. മുത്തശ്ശി നൽകിയ കക്കോളിയെ അവളാണ് വളർത്തി വലുതാക്കിയത്. മഴയുള്ള ഒരു രാത്രിയിൽ കക്കോളിയെ നഷ്ടപ്പെട്ടതിൽപ്പിന്നെ അവളൊന്നും സംസാരിക്കാതെയാവുന്നു. അമ്മ വിറ്റ കക്കോളിയുടെ മുട്ടകൾ കണ്ടെത്തി അവളെ സന്തോഷിപ്പിക്കാനായി അവളുടെ സഹോദരനായ റഹ്‌മാന് അത് അന്വേഷിച്ചു പോകേണ്ടിവരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് നിഷ്‌കളങ്കമായ ഗ്രാമീണ സ്നേഹം വരച്ചുകാട്ടുന്ന ഈ ഇറാനിയൻ സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/persian/sokoote-rana-2015/
Please open Telegram to view this post
VIEW IN TELEGRAM
1❤27🔥5⚡1
/3628• ഭാഷ : #Polish
• സംവിധാനം : Jerzy Skolimowski
• പരിഭാഷ : രാഹുൽ കെ.പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
ഒരു സർക്കസ് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം പോളിഷ്, ഇറ്റാലിയൻ ഗ്രാമപ്രദേശങ്ങളിലൂടെ യാത്ര ആരംഭിക്കുന്ന ഇയോ എന്ന കഴുതയുടെ കഥ. ദയയും ക്രൂരതയും നിറഞ്ഞ കഴുതയുടെ അനുഭവങ്ങൾ കാണിക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. 2023 ലെ ഓസ്‌കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം നോമിനേഷനുകൾ നേടിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് ഈയോ.
https://malayalamsubtitles.org/languages/polish/eo-2022/
Please open Telegram to view this post
VIEW IN TELEGRAM
❤20⚡1🔥1
/3629• ഭാഷ : #Korean
• സംവിധാനം : Park Chan-wook
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy #Crime #Drama
പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്ന യൂ മാൻ-സൂ എന്ന കുടുംബസ്ഥൻ, കടുത്ത മത്സരമുള്ള തൊഴിൽ വിപണിയിൽ പുതിയൊരു ജോലി കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അയാൾ വിചിത്രമായൊരു വഴി തിരഞ്ഞെടുക്കുന്നു. തനിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള മറ്റ് ഉദ്യോഗാർത്ഥികളെ ഓരോരുത്തരായി ഇല്ലാതാക്കുക! തൊഴിലില്ലായ്മയും അതിജീവനവും പ്രമേയമാക്കുന്ന അതിഗംഭീരമായ ഒരു ഡാർക്ക് കോമഡി ത്രില്ലറാണിത്.
https://malayalamsubtitles.org/languages/korean/no-other-choice-2025/
Please open Telegram to view this post
VIEW IN TELEGRAM
1❤29🔥4🥰3
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
The housemaid (2025)
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
▪ Release No. 👉
✍️ ✍️ @MsoneCCBot ✍️ ✍️
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
/3609Please open Telegram to view this post
VIEW IN TELEGRAM
❤20🔥2⚡1
/3630• ഭാഷ : #Korean
• സംവിധാനം : Park Jin-Pyo
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Comedy #Drama
ബോക്സിങ് ചാമ്പ്യനാവുക എന്ന സ്വപ്നം ഉപേക്ഷിച്ച്, മൂയോങ് ഹൈ എന്ന സ്കൂളിൽ താൽകാലിക ടീച്ചറായി ജോലിയിൽ പ്രവേശിച്ച ‘സോ ഷീ-മിൻ’, ആദ്യ നാളുകളിൽ തന്നെ ആ സ്കൂളിനെ പറ്റി ചില ഞെട്ടിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നു.
സ്കൂൾ റൗഡികളുടെ നേതാവായ സൂ-കാങിന്റെ കുടുംബ ബന്ധങ്ങളും പിടിപാടുകളും കാരണം ആരും അവർക്കെതിരെ പ്രതികരിക്കാൻ തയ്യാറല്ല.
സ്ഥിര അധ്യാപിക ആകണമെന്ന തന്റെ ലക്ഷ്യം കാരണം, അവിടെ നടക്കുന്ന അക്രമങ്ങൾക്കും അനീതിക്കുമെതിരെ മറ്റുള്ളവരെ പോലെ തനിക്കും കണ്ണടയ്‌ക്കേണ്ടി വരുന്നു.
എന്നാൽ കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന് മനസ്സിലാക്കിയ സോ ഷീ-മിൻ, ഒരു പൂച്ചയുടെ മുഖംമൂടിയുടെ മറയിൽ നിന്നുകൊണ്ട് തന്റേതായ രീതിയിലുള്ള നീതി നടപ്പാക്കുന്നു.
https://malayalamsubtitles.org/languages/korean/brave-citizen-2023/
Please open Telegram to view this post
VIEW IN TELEGRAM
❤23❤🔥10⚡1
/short84• ഭാഷ : #Hindi
• സംവിധാനം : Mani Kaul
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Mystery
അനു അഗർവാൾ (Aashiqui ഫെയിം), മുറാദ് അലി എന്നിവരെ പ്രധാന താരങ്ങളാക്കി പ്രശസ്ത സംവിധായകൻ മണി കൗൾ സംവിധാനം ചെയ്ത ഒരു ഹ്രസ്വചിത്രമാണ്, ദ ക്ലൗഡ് ഡോർ ( 1994).
പുരാതന ഇന്ത്യൻ മിത്തോളജിയെയും നാടോടിക്കഥകളെയും അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ പ്രമേയം. മണി കൗളിന്റെ മറ്റ് സിനിമകളെപ്പോലെ തന്നെ ഇതിലും ക്യാമറ ചലനങ്ങളും ദൃശ്യങ്ങളും വളരെ മനോഹരമാണ്. ഒരു കവിത വായിക്കുന്ന സുഖമാണ് ഇതിലെ ഓരോ ഫ്രെയിമും നൽകുന്നത്. ചെറിയ തോതിലുള്ള നഗ്നതയും സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപ്പൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/short-film/the-cloud-door-1994/
Please open Telegram to view this post
VIEW IN TELEGRAM
❤32🔥5👏2
/1389• ഭാഷ : #English
• സംവിധാനം : Chad Archibald
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror
വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ കൂട്ടുകാരികളോടൊപ്പം കോസ്റ്റാറിക്കയിലേക്ക് ഒരു വിനോദയാത്ര പോകുന്ന കേസി എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. അവിടെയുള്ള ഒരു ഉൾനാടൻ കുളത്തിൽ നീന്തുമ്പോൾ അജ്ഞാതമായ ഒരു പ്രാണി അവളെ കടിക്കുന്നു.
ആദ്യം അതൊരു ചെറിയ മുറിവാണെന്ന് കരുതി അവൾ അവഗണിക്കുന്നുവെങ്കിലും, നാട്ടിൽ തിരിച്ചെത്തിയതോടെ അവളുടെ ശരീരത്തിലും മനസ്സിലും ഭയാനകമായ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു:
https://malayalamsubtitles.org/languages/english/bite-2015/
Please open Telegram to view this post
VIEW IN TELEGRAM
❤24🤮12🙏3
#RenewedSubtitle
/502• ഭാഷ : #English
• സംവിധാനം : Richard Schenkman
• പരിഭാഷ : മുജീബ് സിപിവൈ
• പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Mystery #Sci_Fi
ജോൺ ഓൾഡ്‌മാൻ (John Oldman) എന്ന പ്രൊഫസർ തന്റെ യൂണിവേഴ്സിറ്റിയിലെ ജോലി രാജിവെച്ച്, പെട്ടെന്ന് താമസം മാറാൻ തയ്യാറെടുക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അദ്ദേഹത്തിന് വിടവാങ്ങൽ ആശംസകൾ നേരാൻ വിവിധ വിഷയങ്ങളിൽ അഗ്രഗണ്യരായ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഒരു കൂട്ടം പ്രൊഫസർമാരും അവിടെ എത്തുന്നു.
എന്തുകൊണ്ടാണ് ജോൺ ഇത്ര പെട്ടെന്ന് പോകുന്നത് എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന്, അദ്ദേഹം വിശ്വസിക്കാൻ പ്രയാസമുള്ള ഒരു രഹസ്യം വെളിപ്പെടുത്തുന്നു. തുടർന്ന് നടക്കുന്ന ആവേശജനകമായ വാദപ്രതിവാദങ്ങളായാണ് സിനിമ മുന്നോട്ട് പോകുന്നത്. വലിയ ആക്ഷൻ രംഗങ്ങളോ ഗ്രാഫിക്സോ ഒന്നുമില്ലാതെ, ഒരു മുറിക്കുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ മാത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഒരു 'സയൻസ് ഫിക്ഷൻ ഡ്രാമ'യാണിത്. മനുഷ്യചരിത്രത്തെയും വിശ്വാസങ്ങളെയും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
https://malayalamsubtitles.org/genre/drama/the-man-from-earth-2007/
Please open Telegram to view this post
VIEW IN TELEGRAM
1❤23🔥13👌3
/3631• ഭാഷ : #Spanish
• സംവിധാനം : Ana Cristina Barragán
• പരിഭാഷ : രാഹുൽ കെ.പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
2022-ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം.ദ്വീപിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു കുടുംബത്തിലെ ഇരട്ടകളായ സഹോദരി സഹോദരങ്ങൾ തമ്മിലുള്ള അസാധാരണ ബന്ധം.വികാരം,കുടുംബ രഹസ്യങ്ങൾ,സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
https://malayalamsubtitles.org/languages/spanish/octopus-skin-2022/
Please open Telegram to view this post
VIEW IN TELEGRAM
❤32😐2❤🔥1
/3632• ഭാഷ : #English
• സംവിധാനം : Patrick Hughes
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Thriller
യുഎസ് ആർമി റേഞ്ചർ സെലക്ഷന്റെ അവസാന പരീക്ഷയായ ‘ഡെത്ത് മാർച്ചിൽ’ പങ്കെടുക്കുന്ന സൈനികർക്ക് മുന്നിൽ അപ്രതീക്ഷിതമായ ഒരു ശത്രു പ്രത്യക്ഷപ്പെടുന്നു. കണ്ണിൽക്കണ്ടതെല്ലാം ചിന്നഭിന്നമാക്കി മുന്നേറുന്ന ഈ അതിശക്തനായ ശത്രുവിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു സംഘം സൈനികരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.
https://malayalamsubtitles.org/languages/english/war-machine-2026/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥19👌3
/1373• ഭാഷ : #English
• സംവിധാനം : Katt Shea
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Thriller
സമ്പന്ന കുടുംബത്തിലെ ഏകാകിയായ സിൽവി കൂപ്പർ എന്ന പെൺകുട്ടി തന്റെ കൂട്ടുകാരിയായ ഐവിയെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നതോടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. നിഷ്കളങ്കയെന്ന് തോന്നിക്കുന്ന ഐവി, സാവധാനം സിൽവിയുടെ ജീവിതത്തെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നു. സിൽവിയുടെ പിതാവിനെ വശീകരിച്ചും അസുഖബാധിതയായ അമ്മയെ അപകടത്തിലാക്കിയും ആ കുടുംബത്തിന്റെ അധികാരം കൈക്കലാക്കാൻ ഐവി നടത്തുന്ന കുടിലതന്ത്രങ്ങളും, ഒടുവിൽ അവളുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്ന സിൽവി നടത്തുന്ന പോരാട്ടവുമാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ കാതൽ.
https://malayalamsubtitles.org/languages/english/poison-ivy-1992/
Please open Telegram to view this post
VIEW IN TELEGRAM
❤31👎4😢4
/3633• ഭാഷ : #Portuguese
• സംവിധാനം : Diego Freitas
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Mystery #Romance
തന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം പ്രതിശ്രുതവരൻ തന്നെ വഞ്ചിച്ചുവെന്ന് തിരിച്ചറിയുന്ന ബാബി എന്ന അക്കൗണ്ടന്റിനെ ചുറ്റപ്പറ്റിയാണ് ഈ സിനിമ വികസിക്കുന്നത്. വഞ്ചനയുടെ ആഘാതത്തിൽ തകർന്ന അവൾ, തന്റെ ജീവിതം പുതിയ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ആ യാത്രയ്ക്കിടയിൽ ആകർഷകനും നിഗൂഢതകളുമുള്ള മാർക്കോ എന്ന ജഡ്ജിയെ പരിചയപ്പെടുന്നു. ഇരുവരും തമ്മിലുള്ള തീവ്രമായ പ്രണയബന്ധം ബാബിയെ പുതിയൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും, അവളുടെ മുൻകാല ബന്ധത്തിലെ രഹസ്യങ്ങളും ചുറ്റുമുള്ള ചതിക്കുഴികളും കഥയെ അപകടകരമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. പ്രണയവും ലൈംഗികതയും ഒപ്പം അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണിത്.
ധാരാളം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂര്‍ത്തിത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/portuguese/burning-betrayal-2023/
Please open Telegram to view this post
VIEW IN TELEGRAM
❤38👎6🙏4
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Marty Supreme (2025)
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
▪ Release No. 👉
✍️ ✍️ @MsoneCCBot ✍️ ✍️
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
/3613Please open Telegram to view this post
VIEW IN TELEGRAM
❤11👍5🤝5
/3634• ഭാഷ : #English
• സംവിധാനം : Owen Harris, Sarah Adina Smith, Andrea Harkin
• പരിഭാഷ : ഹബീബ് ഏന്തയാർ, പ്രജുൽ പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama
ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന സീരീസിന്റെ സൃഷ്ടാവായ ജോർജ് ആർ. ആർ. മാർട്ടിൻ എഴുതിയ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന മഹത്തായ സാഹിത്യ ലോകത്തിൽ നിന്നുള്ള എ ഹെഡ്ജ് നൈറ്റ് എന്ന നോവലിൽ നിന്നാണ് എ നൈറ്റ് ഓഫ് ദ സെവൻ കിങ്‌ഡംസ് ⚔️ എന്ന സ്പിൻ-ഓഫ് ഉദ്ഭവിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന് 100 വർഷം മുമ്പും ഹൗസ് ഓഫ് ദ ഡ്രാഗണിന് 80 വർഷങ്ങൾക്കു ശേഷവും നടക്കുന്ന വെസ്റ്ററോസിന്റെ മറ്റൊരു കാലഘട്ടത്തിലേക്കാണ് ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഡ്രാഗണുകളും 🐲 രാജാക്കന്മാരും 👑 രാജകീയ രാഷ്ട്രീയവും നിറഞ്ഞ ലോകം നമ്മൾ ഗെയിം ഓഫ് ത്രോണ്‍സിലും ഹൗസ് ഓഫ് ദ ഡ്രാഗണിലും കണ്ടിട്ടുണ്ടെങ്കിലും, ഈ കഥ അതിൽ നിന്ന് വ്യത്യസ്തമായൊരു വഴിയാണ് സ്വീകരിക്കുന്നത്. അധികാരത്തിനായുള്ള വലിയ യുദ്ധങ്ങൾക്കുപകരം, കൂടുതൽ മാനുഷികവും ഹൃദയസ്പർശിയുമായ ഒരു യാത്രയാണ് ഈ സീരീസ് അവതരിപ്പിക്കുന്നത്. ഒരു സാധാരണ നൈറ്റിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും വിശ്വാസവും ആണ് ഇതിന്റെ പ്രധാനം.
ഡങ്ക് എന്ന സരളനും ധീരനുമായ നൈറ്റ്, എഗ് എന്ന നിഗൂഢനായ ബാലൻ — ഇവരുടെ വെസ്റ്ററോസിലൂടെ ഉള്ള യാത്രയാണ് ഈ കഥയുടെ ഹൃദയം. ആ യാത്രയ്ക്കിടയിൽ അവർ നേരിടുന്ന പ്രതിസന്ധികളും ചെറിയ വിജയങ്ങളും മനുഷ്യബന്ധങ്ങളും കഥയെ കൂടുതൽ ജീവസന്നിധിയിലാക്കുന്നു. വലിയ യുദ്ധങ്ങളുടെയും രാഷ്ട്രീയ കളികളുടെയും ഇടയിൽ മറഞ്ഞുപോകുന്ന ചെറിയ കഥകളുടെ സൗന്ദര്യം ഈ സീരീസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഗെയിം ഓഫ് ത്രോണ്‍സും ഹൗസ് ഓഫ് ദ ഡ്രാഗണും ഇഷ്ടപ്പെടുന്നവർക്കും, പുതുതായി ഈ ലോകത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ അനുഭവമാണ് ഈ സീരീസ് സമ്മാനിക്കുക.
https://malayalamsubtitles.org/languages/english/a-knight-of-the-seven-kingdoms-season-1-2026/
Please open Telegram to view this post
VIEW IN TELEGRAM
❤36🔥4🫡3