/3624• ഭാഷ : #English
• സംവിധാനം : George Nolfi
• പരിഭാഷ : അരുൺ അശോകൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Horror #Mystery
ജോൺ കാസിൻസ്‌കി, ജേക്കബ് എസ്റ്റസ് എന്നിവരുടെ രചനയിൽ ജോർജ്ജ് നോൾഫിയുടെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ത്രില്ലർ സിനിമയാണ് “എലവേഷൻ”.|
ലോകം അജ്ഞാതരായ ജീവികളുടെ ആക്രമണത്തിന് ഇരയാകുകയും, സമുദ്രനിരപ്പിൽ നിന്നും 8,000 അടിക്ക് മുകളിൽ മാത്രം മനുഷ്യർക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ ഫിൽറ്റർ എടുക്കാനായി നായകനും രണ്ട് കൂട്ടുകാരും ചേർന്ന് സുരക്ഷിതമായ മലനിരകളിൽ നിന്നും താഴേക്ക് അപകടം നിറഞ്ഞ യാത്ര ആരംഭിക്കുന്നു. ആ ജീവികളുടെ ആക്രമണത്തെ അതിജീവിച്ച്, പരിമിതമായ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരികെ മലമുകളിൽ എത്താനുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.
https://malayalamsubtitles.org/languages/english/elevation-2024/
Please open Telegram to view this post
VIEW IN TELEGRAM
❤36❤🔥5💯3
Forwarded from Msone Official
സബ്‌ടൈറ്റിലുകൾ വഴി നമ്മുടെ സിനിമാ കാഴ്ചകൾ എത്രത്തോളം മാറിമറിഞ്ഞു? ലോക സിനിമകളെ മലയാളത്തിലേക്ക് അടുപ്പിച്ചവരുടെ അനുഭവങ്ങൾ നേരിട്ടറിയാൻ ഒരു സുവർണ്ണാവസരം. തെന്മലയിൽ വെച്ച് കാണാം!
Please open Telegram to view this post
VIEW IN TELEGRAM
❤128🔥9❤🔥6
/611• ഭാഷ : #English
• സംവിധാനം : Peter Medak
• പരിഭാഷ : ജസീം ജാസി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror #Mystery
ഒരു ദാരുണമായ അപകടത്തിൽ തന്റെ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ജോൺ റസ്സൽ എന്ന സംഗീതജ്ഞൻ, ആ വേദനയിൽ നിന്നും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനാണ് സിയാറ്റിലിലെ പുരാതനമായ ഒരു വലിയ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത്.
അവിടെ താമസമാരംഭിക്കുന്നതോടെ ജോണിന് വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നു. വീട്ടിലെ അടച്ചിട്ട മുറികളിൽ നിന്നുള്ള നിഗൂഢമായ ശബ്ദങ്ങളും, വിശദീകരിക്കാനാകാത്ത സംഭവങ്ങളും അയാളെ വേട്ടയാടാൻ തുടങ്ങുന്നു. വെറുമൊരു തോന്നലല്ല, മറിച്ച് ആ വലിയ വീടിനുള്ളിൽ മറ്റാരോ അല്ലെങ്കിൽ മറ്റെന്തോ ഉണ്ടെന്ന് ജോൺ തിരിച്ചറിയുന്നു.
ആ വീട്ടിലെ ചുമരുകൾക്കുള്ളിൽ മറഞ്ഞുകിടക്കുന്ന ഭയാനകമായ ഒരു രഹസ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ആ വീട്ടിൽ നടന്ന നിഗൂഢമായ ഒരു തിരോധാനം കണ്ടെത്താനുള്ള ജോണിന്റെ ശ്രമങ്ങളാണ് ദ ചെയ്ഞ്ചലിങ് എന്ന സിനിമ.
ഭയാനകമായ ദൃശ്യങ്ങളേക്കാൾ, സിനിമയുടെ നിഗൂഢമായ അന്തരീക്ഷം കൊണ്ട് പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ക്ലാസ്സിക് ഹൊറർ സിനിമയണിത്.
https://malayalamsubtitles.org/languages/english/the-changeling-1980/
Please open Telegram to view this post
VIEW IN TELEGRAM
❤29❤🔥4⚡1
/3625• ഭാഷ : #Hindi
• സംവിധാനം : Divyang Thakkar
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama
‘ജയേഷ്ഭായ് ജോർദാർ’ ഒരു സ്ത്രീപക്ഷ സിനിമയാണ്. ഗുജറാത്തിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്‌ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത, അവരെ രണ്ടാം തരക്കാരായി കാണുന്ന, പ്രസവത്തിനു മുമ്പ് ലിംഗനിർണയം നടത്തി പെൺകുഞ്ഞാണെങ്കിൽ ഭ്രൂണഹത്യ നടത്തുന്ന ഒരു ഗ്രാമം. പരമ്പരാഗതമായി ഗ്രാമമുഖ്യന്മാരുള്ള ഒരു കുടുംബത്തിലെ അംഗമാണ് ജയേഷ് (രൺവീർ സിങ്). വംശപരമ്പര തുടരാൻ ആൺകുഞ്ഞു തന്നെ വേണമെന്ന് നിഷ്കർഷയുള്ളതിനാൽ ഒരു ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ജയേഷിന്റെ കുടുംബം. പെൺകുഞ്ഞായതിനാൽ ആറ് തവണയും ഗർഭഛിദ്രം നടത്തി ആരോഗ്യം ക്ഷയിച്ച ജയേഷിന്റെ ഭാര്യ മുദ്രയായി ശാലിനി പാണ്ഡെയും അഭിനയിക്കുന്നു. പിന്നീട്, ഏഴാമത്തെ പെൺകുഞ്ഞിനെ രക്ഷിക്കാൻ ജയേഷ് നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രം പറയുന്നത്. ജയേഷിന്റെ അച്ഛനായി ബൊമ്മൻ ഇറാനിയും അമ്മയായി രത്നാ പഥക് ഷായും മകളായി ജിയാ വൈദ്യയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
https://malayalamsubtitles.org/languages/hindi/jayeshbhai-jordaar-2022/
Please open Telegram to view this post
VIEW IN TELEGRAM
❤25👍6❤🔥5
/242• ഭാഷ : #French
• സംവിധാനം : Gaspar Noé
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Mystery
ഒരു രാത്രിയിൽ ഒരു യുവതി ക്രൂരമായി ആക്രമിക്കപ്പെടുന്നതും, അവളുടെ കാമുകനും സുഹൃത്തും ചേർന്ന് അതിന് പകരം വീട്ടാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അവസാനത്തിൽ നിന്നും തുടക്കത്തിലേക്ക് സഞ്ചരിക്കുന്ന ഈ സിനിമയുടെ കഥയിൽ, തിരിച്ചെടുക്കാൻ കഴിയാത്തവിധം വിധി മനുഷ്യജീവിതത്തെ തകിടം മറിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
സമയം എല്ലാറ്റിനെയും നശിപ്പിക്കുന്നുവെന്ന കയ്പേറിയ സത്യം വെളിപ്പെടുത്തിക്കൊണ്ട്, ആ ദുരന്തത്തിന് തൊട്ടുമുൻപുള്ള അവരുടെ സന്തോഷകരമായ നിമിഷങ്ങളിലാണ് സിനിമ അവസാനിക്കുന്നത്. പകയും അക്രമവും എത്ര തീവ്രമായാലും നടന്നുകഴിഞ്ഞ കാര്യങ്ങളെ മാറ്റാനാവില്ലെന്ന നടുക്കുന്ന യാഥാർത്ഥ്യമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
⚠️ ഈ സിനിമയിൽ അതീവ തീവ്രമായ വയലൻസും ലൈംഗികാതിക്രമ രംഗങ്ങളും ഉള്ളതിനാൽ ഇത് എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു ചിത്രമല്ല. പ്രായപൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/french/irreversible-2002/
Please open Telegram to view this post
VIEW IN TELEGRAM
❤40🌚4😐3
/3626• ഭാഷ : #Korean
• സംവിധാനം : Kim Dae-woo
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Mystery #Thriller
സങ്-ജിൻ, ഒരു ഓർക്കസ്ട്രയുടെ മ്യൂസിക്ക് കണ്ടക്ടറാണ്. അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും, കമ്പനി ഡയറക്ടറുടെ മകളുമായ സൂ-യോൺ, പെട്ടന്നൊരു ദിവസം ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വെച്ച് അപ്രത്യക്ഷയാകുന്നു.
ഓർക്കസ്ട്രയിൽ സൂ-യോണിന്റെ വിടവ് നികത്താനായി, മി-ജൂ എന്നൊരു യുവതി അവരുടെ ഓർക്കസ്ട്രയുടെ ഭാഗമാകുന്നു. മി-ജൂ, സങ്-ജിനുമായി അടുക്കുന്നതോടെ കഥ ഒരു ഇറോട്ടിക്ക് ത്രില്ലർ മൂഡിലേക്ക് മാറുന്നു.
പക്ഷേ, സ്വയം ഒരുക്കിയൊരു കെണിയിൽ പെട്ട്, വെറും കാഴ്ചക്കാരി മാത്രമായി സൂ-യോൺ കൈയ്യകലത്ത് തന്നെയുണ്ടെന്ന് സങ്-ജിൻ മനസിലാക്കുന്നില്ല.
https://malayalamsubtitles.org/languages/korean/hidden-face-2024/
Please open Telegram to view this post
VIEW IN TELEGRAM
❤28❤🔥6🔥2
/3627• ഭാഷ : #Cantonese
• സംവിധാനം : Chun Wong
• പരിഭാഷ : ശാമിൽ എ. ടി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
2016-ൽ ചുൻ വോങ്ങിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു കാന്റോനീസ് സിനിമയാണ് “മാഡ് വേൾഡ്“.
ബൈപോളാർ ഡിസോർഡറുള്ള ടങ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം പുറത്തിറങ്ങുന്ന ടങ്, ഏറെക്കാലമായി അകന്ന് നിന്നിരുന്ന തന്റെ അച്ഛനോടൊപ്പം ചെറിയൊരു ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങുന്നു. അവർക്കിടയിലെ പ്രശ്നങ്ങളും ഇത്തരത്തിൽ രോഗമുള്ള ആളുകളെ സമൂഹം നോക്കി കാണുന്നതുമൊക്കെ കാണിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്.
https://malayalamsubtitles.org/languages/cantonese/mad-world-2016/
Please open Telegram to view this post
VIEW IN TELEGRAM
❤30🤝4❤🔥3
/1728• ഭാഷ : #English
• സംവിധാനം : Xavier Gens
• പരിഭാഷ : സജയ് കുപ്ലേരി, സാബിറ്റോ മാഗ്മഡ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Fantasy #Horror
സേവ്യർ ജെൻസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ഹൊറർ മൂവിയാണ് കോൾഡ് സ്കിൻ.
1914-ൽ, ഇംഗ്ലീഷുകാരനായ ഒരു ചെറുപ്പക്കാരൻ കാലാവസ്ഥാ നിരീക്ഷകനായി ഒരു വർഷം പ്രവർത്തിക്കാൻ തെക്കൻ അറ്റ്ലാൻ്റിക്കിലെ ഒരു വിദൂര ദ്വീപിലേക്ക് പോകുന്നതും അപകടകാരികളായ അജ്ഞാത ജീവികളിൽ നിന്നുള്ള അയാളുടെ അതിജീവനവുമാണ് സിനിമ പറയുന്ന വിഷയം.
ഭയവും, സൗഹൃദവും, ഏകാന്തതയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലിംഗ് ആയിട്ടുള്ള ഒരു ചിത്രമാണിത്. ക്ലാസ്, ഹോറർ, തത്വചിന്ത, എല്ലാം ഒന്നിച്ചു ചേർന്ന ഈ ചിത്രത്തിൽ, യഥാർത്ഥ ജന്തു ആരായിരുന്നു എന്ന ചോദ്യമാണ് ഒടുവിൽ നമ്മുടെ മനസ്സിൽ തങ്ങി നില്‍ക്കുന്നത്.
https://malayalamsubtitles.org/languages/english/cold-skin-2017/
Please open Telegram to view this post
VIEW IN TELEGRAM
❤30🔥6👍3
/1367• ഭാഷ : #English
• സംവിധാനം : Tom Davenport
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama
മഞ്ഞുപുതച്ച താഴ്‌വരയിൽ തീകായുന്ന രാത്രിയുടെ യാമങ്ങളിൽ കുഞ്ഞുമനസ്സുകളിലേക്ക് അരിച്ചിറങ്ങാൻ വെമ്പുന്ന നാടോടികഥകൾ ഏവർക്കും പ്രിയങ്കരമായിരിക്കും. അത്തരത്തിലൊരു സിനിമയെ പരിചയപ്പെടുത്താം.
മൂടൽമഞ്ഞിന്റെ ആലസ്യത്തിൽ വിരാജിക്കുന്ന അപ്പലേഷ്യൻ പർവ്വതനിരകളിലെ മൂർച്ചയുള്ള കൊടുങ്കാറ്റിനോളം മനോവീര്യമുള്ള മുറ്റ്സ്മാഗ് എന്ന പെൺകുട്ടിയുടെ അതിസാഹസിക കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.
മാതാവിന്റെ മരണത്തോടെ പുതിയൊരു പാതയിലേക്ക് നടന്നുനീങ്ങിയ മുറ്റ്സ്മാഗിന്റെയും അർദ്ധസഹോദരിമാരുടെയും ജീവിതത്തിലേക്ക് അവിചാരിതമായ ചില അതിഥികൾ കടന്നുവരുന്നു. നല്ലൊരു ജീവിതം സ്വപ്നം കണ്ട് നടന്ന മുറ്റ്സ്മാഗിന് പക്ഷേ തടസ്സങ്ങൾ നിരവധിയായിരുന്നു. അതൊക്കെ തരണം ചെയ്യാൻ അവളുടെ മനോവീര്യം മതിയാകുമോ? അതോ ഒരു അദൃശ്യശക്തി അവൾക്ക് സഹായകമാകുമോ?
നാടോടികഥകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഒരിക്കലും മിസ്സ് ചെയ്യരുത് ഈ അപ്പലേഷ്യൻ ത്രില്ലർ.
https://malayalamsubtitles.org/languages/english/mutzmag-1993/
Please open Telegram to view this post
VIEW IN TELEGRAM
❤25💯2🤝2
/1375• ഭാഷ : #Persian
• സംവിധാനം : Behzad Rafi
• പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Family
റാണ എന്ന കൊച്ചുപെൺകുട്ടിയുടെ എല്ലാമാണ് കക്കോളി എന്ന കോഴി. മുത്തശ്ശി നൽകിയ കക്കോളിയെ അവളാണ് വളർത്തി വലുതാക്കിയത്. മഴയുള്ള ഒരു രാത്രിയിൽ കക്കോളിയെ നഷ്ടപ്പെട്ടതിൽപ്പിന്നെ അവളൊന്നും സംസാരിക്കാതെയാവുന്നു. അമ്മ വിറ്റ കക്കോളിയുടെ മുട്ടകൾ കണ്ടെത്തി അവളെ സന്തോഷിപ്പിക്കാനായി അവളുടെ സഹോദരനായ റഹ്‌മാന് അത് അന്വേഷിച്ചു പോകേണ്ടിവരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് നിഷ്‌കളങ്കമായ ഗ്രാമീണ സ്നേഹം വരച്ചുകാട്ടുന്ന ഈ ഇറാനിയൻ സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/persian/sokoote-rana-2015/
Please open Telegram to view this post
VIEW IN TELEGRAM
1❤27🔥5⚡1
/3628• ഭാഷ : #Polish
• സംവിധാനം : Jerzy Skolimowski
• പരിഭാഷ : രാഹുൽ കെ.പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
ഒരു സർക്കസ് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം പോളിഷ്, ഇറ്റാലിയൻ ഗ്രാമപ്രദേശങ്ങളിലൂടെ യാത്ര ആരംഭിക്കുന്ന ഇയോ എന്ന കഴുതയുടെ കഥ. ദയയും ക്രൂരതയും നിറഞ്ഞ കഴുതയുടെ അനുഭവങ്ങൾ കാണിക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. 2023 ലെ ഓസ്‌കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം നോമിനേഷനുകൾ നേടിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് ഈയോ.
https://malayalamsubtitles.org/languages/polish/eo-2022/
Please open Telegram to view this post
VIEW IN TELEGRAM
❤20⚡1🔥1
/3629• ഭാഷ : #Korean
• സംവിധാനം : Park Chan-wook
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy #Crime #Drama
പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്ന യൂ മാൻ-സൂ എന്ന കുടുംബസ്ഥൻ, കടുത്ത മത്സരമുള്ള തൊഴിൽ വിപണിയിൽ പുതിയൊരു ജോലി കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അയാൾ വിചിത്രമായൊരു വഴി തിരഞ്ഞെടുക്കുന്നു. തനിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള മറ്റ് ഉദ്യോഗാർത്ഥികളെ ഓരോരുത്തരായി ഇല്ലാതാക്കുക! തൊഴിലില്ലായ്മയും അതിജീവനവും പ്രമേയമാക്കുന്ന അതിഗംഭീരമായ ഒരു ഡാർക്ക് കോമഡി ത്രില്ലറാണിത്.
https://malayalamsubtitles.org/languages/korean/no-other-choice-2025/
Please open Telegram to view this post
VIEW IN TELEGRAM
1❤29🔥4🥰3
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
The housemaid (2025)
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
▪ Release No. 👉
✍️ ✍️ @MsoneCCBot ✍️ ✍️
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
/3609Please open Telegram to view this post
VIEW IN TELEGRAM
❤20🔥2⚡1
/3630• ഭാഷ : #Korean
• സംവിധാനം : Park Jin-Pyo
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Comedy #Drama
ബോക്സിങ് ചാമ്പ്യനാവുക എന്ന സ്വപ്നം ഉപേക്ഷിച്ച്, മൂയോങ് ഹൈ എന്ന സ്കൂളിൽ താൽകാലിക ടീച്ചറായി ജോലിയിൽ പ്രവേശിച്ച ‘സോ ഷീ-മിൻ’, ആദ്യ നാളുകളിൽ തന്നെ ആ സ്കൂളിനെ പറ്റി ചില ഞെട്ടിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നു.
സ്കൂൾ റൗഡികളുടെ നേതാവായ സൂ-കാങിന്റെ കുടുംബ ബന്ധങ്ങളും പിടിപാടുകളും കാരണം ആരും അവർക്കെതിരെ പ്രതികരിക്കാൻ തയ്യാറല്ല.
സ്ഥിര അധ്യാപിക ആകണമെന്ന തന്റെ ലക്ഷ്യം കാരണം, അവിടെ നടക്കുന്ന അക്രമങ്ങൾക്കും അനീതിക്കുമെതിരെ മറ്റുള്ളവരെ പോലെ തനിക്കും കണ്ണടയ്‌ക്കേണ്ടി വരുന്നു.
എന്നാൽ കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന് മനസ്സിലാക്കിയ സോ ഷീ-മിൻ, ഒരു പൂച്ചയുടെ മുഖംമൂടിയുടെ മറയിൽ നിന്നുകൊണ്ട് തന്റേതായ രീതിയിലുള്ള നീതി നടപ്പാക്കുന്നു.
https://malayalamsubtitles.org/languages/korean/brave-citizen-2023/
Please open Telegram to view this post
VIEW IN TELEGRAM
❤23❤🔥10⚡1
/short84• ഭാഷ : #Hindi
• സംവിധാനം : Mani Kaul
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Mystery
അനു അഗർവാൾ (Aashiqui ഫെയിം), മുറാദ് അലി എന്നിവരെ പ്രധാന താരങ്ങളാക്കി പ്രശസ്ത സംവിധായകൻ മണി കൗൾ സംവിധാനം ചെയ്ത ഒരു ഹ്രസ്വചിത്രമാണ്, ദ ക്ലൗഡ് ഡോർ ( 1994).
പുരാതന ഇന്ത്യൻ മിത്തോളജിയെയും നാടോടിക്കഥകളെയും അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ പ്രമേയം. മണി കൗളിന്റെ മറ്റ് സിനിമകളെപ്പോലെ തന്നെ ഇതിലും ക്യാമറ ചലനങ്ങളും ദൃശ്യങ്ങളും വളരെ മനോഹരമാണ്. ഒരു കവിത വായിക്കുന്ന സുഖമാണ് ഇതിലെ ഓരോ ഫ്രെയിമും നൽകുന്നത്. ചെറിയ തോതിലുള്ള നഗ്നതയും സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപ്പൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/short-film/the-cloud-door-1994/
Please open Telegram to view this post
VIEW IN TELEGRAM
❤32🔥5👏2
/1389• ഭാഷ : #English
• സംവിധാനം : Chad Archibald
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror
വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ കൂട്ടുകാരികളോടൊപ്പം കോസ്റ്റാറിക്കയിലേക്ക് ഒരു വിനോദയാത്ര പോകുന്ന കേസി എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. അവിടെയുള്ള ഒരു ഉൾനാടൻ കുളത്തിൽ നീന്തുമ്പോൾ അജ്ഞാതമായ ഒരു പ്രാണി അവളെ കടിക്കുന്നു.
ആദ്യം അതൊരു ചെറിയ മുറിവാണെന്ന് കരുതി അവൾ അവഗണിക്കുന്നുവെങ്കിലും, നാട്ടിൽ തിരിച്ചെത്തിയതോടെ അവളുടെ ശരീരത്തിലും മനസ്സിലും ഭയാനകമായ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു:
https://malayalamsubtitles.org/languages/english/bite-2015/
Please open Telegram to view this post
VIEW IN TELEGRAM
❤24🤮12🙏3
#RenewedSubtitle
/502• ഭാഷ : #English
• സംവിധാനം : Richard Schenkman
• പരിഭാഷ : മുജീബ് സിപിവൈ
• പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Mystery #Sci_Fi
ജോൺ ഓൾഡ്‌മാൻ (John Oldman) എന്ന പ്രൊഫസർ തന്റെ യൂണിവേഴ്സിറ്റിയിലെ ജോലി രാജിവെച്ച്, പെട്ടെന്ന് താമസം മാറാൻ തയ്യാറെടുക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അദ്ദേഹത്തിന് വിടവാങ്ങൽ ആശംസകൾ നേരാൻ വിവിധ വിഷയങ്ങളിൽ അഗ്രഗണ്യരായ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഒരു കൂട്ടം പ്രൊഫസർമാരും അവിടെ എത്തുന്നു.
എന്തുകൊണ്ടാണ് ജോൺ ഇത്ര പെട്ടെന്ന് പോകുന്നത് എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന്, അദ്ദേഹം വിശ്വസിക്കാൻ പ്രയാസമുള്ള ഒരു രഹസ്യം വെളിപ്പെടുത്തുന്നു. തുടർന്ന് നടക്കുന്ന ആവേശജനകമായ വാദപ്രതിവാദങ്ങളായാണ് സിനിമ മുന്നോട്ട് പോകുന്നത്. വലിയ ആക്ഷൻ രംഗങ്ങളോ ഗ്രാഫിക്സോ ഒന്നുമില്ലാതെ, ഒരു മുറിക്കുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ മാത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഒരു 'സയൻസ് ഫിക്ഷൻ ഡ്രാമ'യാണിത്. മനുഷ്യചരിത്രത്തെയും വിശ്വാസങ്ങളെയും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
https://malayalamsubtitles.org/genre/drama/the-man-from-earth-2007/
Please open Telegram to view this post
VIEW IN TELEGRAM
1❤23🔥13👌3
/3631• ഭാഷ : #Spanish
• സംവിധാനം : Ana Cristina Barragán
• പരിഭാഷ : രാഹുൽ കെ.പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
2022-ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം.ദ്വീപിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു കുടുംബത്തിലെ ഇരട്ടകളായ സഹോദരി സഹോദരങ്ങൾ തമ്മിലുള്ള അസാധാരണ ബന്ധം.വികാരം,കുടുംബ രഹസ്യങ്ങൾ,സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
https://malayalamsubtitles.org/languages/spanish/octopus-skin-2022/
Please open Telegram to view this post
VIEW IN TELEGRAM
❤32😐2❤🔥1
/3632• ഭാഷ : #English
• സംവിധാനം : Patrick Hughes
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Thriller
യുഎസ് ആർമി റേഞ്ചർ സെലക്ഷന്റെ അവസാന പരീക്ഷയായ ‘ഡെത്ത് മാർച്ചിൽ’ പങ്കെടുക്കുന്ന സൈനികർക്ക് മുന്നിൽ അപ്രതീക്ഷിതമായ ഒരു ശത്രു പ്രത്യക്ഷപ്പെടുന്നു. കണ്ണിൽക്കണ്ടതെല്ലാം ചിന്നഭിന്നമാക്കി മുന്നേറുന്ന ഈ അതിശക്തനായ ശത്രുവിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു സംഘം സൈനികരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.
https://malayalamsubtitles.org/languages/english/war-machine-2026/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥19👌3