Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
994 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️ 
❤️❤️  #New_Release

🎬   Delhi Crime Season 2
▫️   ഡെൽഹി ക്രൈം സീസൺ 2 (2022)


🎥🎥  🔗  ⭐️  8.5/10   🎬🎬

📽📽  🔗  🍅  84%    🍿  79%

▪  Release No. 👉  /3616

• ഭാഷ : #Hindi
• സംവിധാനം : Tanuj Chopra
• പരിഭാഷ : ജെബിൻ ജോസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Crime #Drama

ഡെൽഹിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് രാത്രികാലങ്ങളിൽ മാരക ആയുധങ്ങളുമായിട്ട് വലിയ വീടുകൾ കേന്ദ്രീകരിച്ചു വൻ മോഷണങ്ങളും കൊലപാതകങ്ങളും നടത്തുന്ന സീരിയൽ കില്ലേഴ്‌സ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്ത രീതി വളരെ ഭയാനകമാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണമാണ് ഈ സീസണിൽ.

കൊലപാതകങ്ങളുടെ അന്വേഷണത്തിൽ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ പേരിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകളെ മാത്രം എപ്പോഴും കുറ്റം ആരോപിക്കുന്നത് സാമൂഹത്തിൽ നിലനിന്നു പോരുന്ന ഒരു പ്രവണതയാണ്. ഈ വിഷയവും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ ജീവിതവും തന്മയത്വത്തോടെ ഈ സീസണിൽ അവതരിപ്പിച്ചിരിക്കുന്നു.

വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നതുകൊണ്ട് ഒരു ത്രില്ലർ സിനിമപോലെ ഈ സീസൺ കാണുവാൻ കഴിയും.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/delhi-crime-season-2-2022/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🕊2❤‍🔥1
Bot down ആയത് കൊണ്ട് തല്ക്കാലം ഫയൽ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Link:


Update:
Bot ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
👏8❤6🔥1
❤️❤️ 
❤️❤️  #New_Release

🎬   The Entity
▫️   ദി എന്റിറ്റി (1982)


🎥🎥  🔗  ⭐️  6.7/10   🎬

📽📽  🔗  🍅  62%    🍿  62%

▪  Release No. 👉  /3617

• ഭാഷ : #English
• സംവിധാനം : Sidney J. Furie
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Horror

1976-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. മൂന്ന് കുട്ടികളുടെ അമ്മയായ കാർല മോറൻ എന്ന യുവതി, തന്റെ വീട്ടിൽ വെച്ച് അദൃശ്യമായ ഒരു ശക്തിയാൽ അതിക്രൂരമായി ആക്രമിക്കപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

താൻ നേരിടുന്ന അതിക്രമം വെറും തോന്നലല്ലെന്നും മറിച്ച് മാരകമായ ഒരു അദൃശ്യ ശക്തിയാണെന്നും ലോകത്തിന് മുന്നിൽ തെളിയിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന പോരാട്ടമാണ് ‘ദി എന്റിറ്റി’.

⚠️ സിനിമയിൽ നഗ്ന രംഗങ്ങൾ ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-entity-1982/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤43🌚4❤‍🔥1
❤️❤️ 
❤️❤️  #New_Release

🎬   28 Years Later: The Bone Temple
▫️   28 ഇയേഴ്സ് ലേറ്റർ: ദ ബോൺ ടെമ്പിൾ (2026)


🎥🎥  🔗  ⭐️  7.7/10   🎬

📽📽  🔗  🍅  92%    🍿  88%

▪  Release No. 👉  /3618

• ഭാഷ : #English
• സംവിധാനം : Nia DaCosta
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Horror #Sci_Fi #Thriller

ലോകത്തെ തകർത്തെറിഞ്ഞ റേജ് വൈറസ് വ്യാപിച്ചിട്ട് 28 വർഷങ്ങൾ പിന്നിടുന്നു. അതിജീവിച്ച മനുഷ്യർ ഇപ്പൊ നേരിടുന്നത് വൈറസ് ബാധിച്ചവരെ മാത്രമല്ല, മറിച്ച് തങ്ങൾക്കിടയിൽ തന്നെ ഉടലെടുത്ത ഭയപ്പെടുത്തുന്ന പുതിയ ആചാരങ്ങളെയും മനുഷ്യത്വമില്ലായ്മയെയും കൂടിയാണ്. വൈറസിനേക്കാൾ ഭയാനകമായി മാറിയ മനുഷ്യരുടെ ഇരുണ്ട വശങ്ങളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് സീരീസിലെ ഈ നാലാമത്തെ ഭാഗത്തിലുള്ളത്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/28-years-later-the-bone-temple-2026/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27👍2🐳2
❤️❤️ 
❤️❤️  #New_Release

🎬   28 Weeks Later
▫️   28 വീക്ക്സ് ലേറ്റർ (2007)


🎥🎥  🔗  ⭐️  6.8/10   🎬

📽📽  🔗  🍅  73%    🍿  66%

▪  Release No. 👉  /3619

• ഭാഷ : #English
• സംവിധാനം : Juan Carlos Fresnadillo
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror #Sci_Fi

മാരകമായ റേജ് വൈറസ് പടർന്ന് ഇരുപത്തിയെട്ട് ആഴ്ചകൾക്ക് ശേഷം, ബ്രിട്ടീഷ് ദ്വീപുകളിലെ ജനത ആ വൈറസിന് മുന്നിൽ പൂർണ്ണമായും കീഴടങ്ങിയിരിക്കുന്നു; അവിടെയുള്ള എല്ലാവരെയും അത് കൊന്നൊടുക്കി. ആറ് മാസങ്ങൾക്ക് ശേഷം, അപകടമെല്ലാം ഒഴിഞ്ഞുവെന്ന വിശ്വാസത്തിൽ ഒരു കൂട്ടം അമേരിക്കക്കാർ അവിടെ കാലുകുത്താൻ ധൈര്യം കാണിക്കുന്നു. എന്നാൽ ആ മഹാമാരി ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ടെന്നും, അടുത്ത ഇരകളെ വേട്ടയാടാൻ അത് തക്കം പാർത്തിരിക്കുകയാണെന്നും അവർക്ക് വൈകാതെ ബോധ്യപ്പെടുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/28-weeks-later-2007/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤33❤‍🔥3🔥3
☣  28 Days Later (2002)
▪ Release No. 👉  /3435

☣  28 Weeks Later (2007)
▪ Release No. 👉  /3619

☣  28 Years Later (2025)
▪ Release No. 👉  /3510

☣  28 Years Later: The Bone Temple (2026)
▪ Release No. 👉  /3618


✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤14🔥14🫡4
❤️❤️ 
❤️❤️  #New_Release

🎬   Golden Kamuy
▫️   ഗോൾഡൻ കമൂയി (2024)


🎥🎥  🔗  ⭐️  6.3/10   🎬🎬

📽📽  🔗  🍅  100%    🍿  82%

▪  Release No. 👉  /3620

• ഭാഷ : #Japanese
• സംവിധാനം : Shigeaki Kubo
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #History

ഹൊക്കൈഡോയിലെ മരവിപ്പിക്കുന്ന തണുപ്പിൽ, ഒളിച്ചുവെച്ച നിധി തേടി സുഗിമോട്ടോ എന്ന പട്ടാളക്കാരൻ നടത്തുന്ന സാഹസിക യാത്രയാണ് ‘ഗോൾഡൻ കമൂയി’ (2024). ഈ യാത്രയിൽ അയാൾക്കൊപ്പം ആ കാടിനെക്കുറിച്ച് നല്ല അറിവുള്ള അസിർപ്പ എന്ന പെൺകുട്ടിയും ചേരുന്നു. മഞ്ഞും കാടും മലകളും നിറഞ്ഞ വഴിയിൽ അവർക്ക് വന്യമൃഗങ്ങളോടും വിശപ്പിനോടും മാത്രമല്ല, നിധി തട്ടിയെടുക്കാൻ നോക്കുന്ന ക്രൂരന്മാരായ ശത്രുക്കളോടും പൊരുതേണ്ടി വരുന്നു. സാതോരു നോഡയുടെ പ്രശസ്തമായ ഒരു കോമിക് ബുക്കിനെ (മാംഗ) ആസ്പദമാക്കിയാണ് ഷിഗെക്കി കുബോ ഈ സിനിമ സംവിധാനം ചെയ്തത്. സുഗിമോട്ടോയായി കെന്റോ യമസാക്കിയും അസിർപ്പയായി അന്ന യമദയും വേഷമിടുന്നു. തകർപ്പൻ ആക്ഷൻ രംഗങ്ങളും മനോഹരമായ കാഴ്ചകളും ആ നാട്ടിലെ ആചാരങ്ങളും ഒത്തുചേരുന്നതാണ് ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/golden-kamuy-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤34💯5⚡1
Werewolf by Night (2022)
▪ Release No. 👉  /3270

ഈ സിനിമയുടെ WebRip ഫയൽ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ലഭ്യമാണ്. Bot ൽ രണ്ട് വേർഷൻ ഫയലുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
❤20👌2🏆2
❤️❤️ 
❤️❤️  #New_Release

🎬   Double World
▫️   ഡബിൾ വേൾഡ് (2020)


🎥🎥  🔗  ⭐️  6.2/10  

📽📽  🔗  🍅  --    🍿  64%

▪  Release No. 👉  /3621

• ഭാഷ : #Mandarin
• സംവിധാനം : Teddy Chan
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Fantasy

വടക്കൻ യാനുമായുള്ള യുദ്ധത്തിന് മുന്നോടിയായി തെക്കൻ ഷാവോ പുതിയ സേനാപതിയെ കണ്ടെത്താൻ തീരുമാനിക്കുന്നു. ഇതിനായി രാജ്യത്തിന് കീഴിൽ വരുന്ന എട്ട് ഗോത്രങ്ങൾക്കും സന്ദേശം അയക്കുന്നു. ഓരോ ഗോത്രത്തിൽ നിന്നും 3 വീതം യോദ്ധാക്കൾ മത്സരത്തിൽ പങ്കെടുക്കാൻ ചെല്ലണം. ചീങ്യുവാൻ ഗോത്രത്തിൽ നിന്നും ചു ഹുൻ, ഡോങ് യിലോങ്, കാങ് ക്യു എന്നിവർ പുറപ്പെടുന്നു, എന്നാൽ ചു ഹുന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ആയോധന മത്സരത്തിന് എത്തിച്ചേർന്ന ഗോത്രങ്ങളെ കാത്തിരുന്ന പരീക്ഷകൾ എന്തൊക്കെ? ചി ഹുന് തന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയുമോ?


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/mandarin/double-world-2020/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36🥰2⚡1
❤️❤️ 
❤️❤️  #New_Release

🎬   Letters from Iwo Jima
▫️   ലെറ്റേഴ്സ് ഫ്രം ഈവോ ജീമ (2006)


🎥🎥  🔗  ⭐  7.8/10   🎬

📽📽  🔗  🍅  91%    🍿  86%

▪  Release No. 👉  /3622

• ഭാഷ : #Japanese
• സംവിധാനം : Clint Eastwood
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Adventure #Drama

ക്ലിൻ്റ് ഈസ്റ്റ്വുഡും സ്റ്റീവൻ സ്പീൽബെർഗും ചേർന്ന് നിർമിച്ച്, ക്ലിൻ്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് ലെറ്റേഴ്സ് ഫ്രം ഈവോ ജീമ.

രണ്ടാം ലോകയുദ്ധകാലത്ത്  ഈവോ ജീമ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന യുദ്ധമാണ് പശ്ചാത്തലം. അമേരിക്കൻ പട്ടാളത്തിൻ്റെ ആക്രമണത്തെ നേരിടാൻ ദ്വീപിൽ ജപ്പാൻ സേന തയ്യാറെടുക്കുകയാണ്. മലനിരകളിൽ വലിയ ഗുഹകളും തുരങ്കങ്ങളും കുഴിച്ച് ഒരു കോട്ട നിർമിക്കുകയാണ് ജപ്പാൻ പട്ടാളം. യുദ്ധത്തിൽ തങ്ങളെ സഹായിക്കേണ്ട സംയുക്ത നാവികപ്പട മറ്റൊരു പോരാട്ടത്തിൽ തകർന്നതായി ഈവോ ജീമയിലെ ജപ്പാൻ സൈന്യം മനസ്സിലാക്കുന്നു. ദ്വീപ് ഒറ്റപ്പെട്ടു. മരണം ഉറപ്പായ അന്തിമ പോരാട്ടത്തിന് അവർ തയ്യാറെടുക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/letters-from-iwo-jima-2006/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤39🔥3🏆3
❤️❤️  🥇🥇
❤️❤️  🥇🥇 
#MsoneGoldRelease

🎬   Band of Brothers
▫️   ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)


🎥🎥  🔗  ⭐️  9.4/10   🎬🎬

📽📽  🔗  🍅  94%    🍿  97%

▪  Release No. 👉  /3623

• ഭാഷ : #English
• നിർമ്മാണം : Steven Spielberg, Tom Hanks
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Drama #History

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ സൈന്യത്തിലെ ഈസി കമ്പനി എന്ന പാരാട്രൂപ്പർ സംഘത്തിന്റെ യഥാർത്ഥ അനുഭവങ്ങളെ ആസ്പദമാക്കി, സ്റ്റീവൻ സ്പിൽബർഗും ടോം ഹാങ്ക്സും ചേർന്ന് സൃഷ്‌ടിച്ച ലോകപ്രശസ്തമായ മിനി സീരീസാണ് ബാൻഡ് ഓഫ് ബ്രദേഴ്‌സ്.

ജോർജിയയിലെ കഠിനമായ പരിശീലന ക്യാമ്പ് മുതൽ, നോർമണ്ടിയിലെ ഡി-ഡേ ലാൻഡിങ്, ബാറ്റിൽ ഓഫ് ദ ബൾജ് തുടങ്ങിയ ചരിത്രപ്രധാനമായ യുദ്ധങ്ങളിലൂടെ, ഒടുവിൽ ജർമ്മനിയിലെ ഹിറ്റ്‌ലറുടെ താവളം പിടിച്ചടക്കുന്നത് വരെയുള്ള ഈസി കമ്പനിയുടെ യാത്രയാണിതിൽ പറയുന്നത്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/band-of-brothers-2001/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
🔥41❤31🫡7
Msone Bot Updates | Malayalam Subtitle | Msone Movies Subtitles pinned a photo
❤️❤️ 
❤️❤️  #New_Release

🎬   Elevation
▫️   എലവേഷൻ (2024)


🎥🎥  🔗  ⭐️  5.6/10   🎬

📽📽  🔗  🍅  55%    🍿  80%

▪  Release No. 👉  /3624

• ഭാഷ : #English
• സംവിധാനം : George Nolfi
• പരിഭാഷ : അരുൺ അശോകൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Horror #Mystery

ജോൺ കാസിൻസ്‌കി, ജേക്കബ് എസ്റ്റസ് എന്നിവരുടെ രചനയിൽ ജോർജ്ജ് നോൾഫിയുടെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ത്രില്ലർ സിനിമയാണ് “എലവേഷൻ”.|

ലോകം അജ്ഞാതരായ ജീവികളുടെ ആക്രമണത്തിന് ഇരയാകുകയും, സമുദ്രനിരപ്പിൽ നിന്നും 8,000 അടിക്ക് മുകളിൽ മാത്രം മനുഷ്യർക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ ഫിൽറ്റർ എടുക്കാനായി നായകനും രണ്ട് കൂട്ടുകാരും ചേർന്ന് സുരക്ഷിതമായ മലനിരകളിൽ നിന്നും താഴേക്ക് അപകടം നിറഞ്ഞ യാത്ര ആരംഭിക്കുന്നു. ആ ജീവികളുടെ ആക്രമണത്തെ അതിജീവിച്ച്, പരിമിതമായ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരികെ മലമുകളിൽ എത്താനുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/elevation-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤36❤‍🔥5💯3
Forwarded from Msone Official
💗💗
💗💗

🗓 27 ഫെബ്രുവരി 2026
⏰ രാവിലെ 11 മണി

സബ്‌ടൈറ്റിലുകൾ വഴി നമ്മുടെ സിനിമാ കാഴ്ചകൾ എത്രത്തോളം മാറിമറിഞ്ഞു? ലോക സിനിമകളെ മലയാളത്തിലേക്ക് അടുപ്പിച്ചവരുടെ അനുഭവങ്ങൾ നേരിട്ടറിയാൻ ഒരു സുവർണ്ണാവസരം. തെന്മലയിൽ വെച്ച് കാണാം!
🍿🎞
Please open Telegram to view this post
VIEW IN TELEGRAM
❤128🔥9❤‍🔥6
❤️❤️ 
❤️❤️  #New_Release

🎬   The Changeling
▫️   ദ ചെയ്ഞ്ചലിങ് (1980)


🎥🎥  🔗  ⭐️  7.1/10   🎬

📽📽  🔗  🍅  85%    🍿  79%

▪  Release No. 👉  /611

• ഭാഷ : #English
• സംവിധാനം : Peter Medak
• പരിഭാഷ : ജസീം ജാസി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror #Mystery

ഒരു ദാരുണമായ അപകടത്തിൽ തന്റെ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ജോൺ റസ്സൽ എന്ന സംഗീതജ്ഞൻ, ആ വേദനയിൽ നിന്നും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനാണ് സിയാറ്റിലിലെ പുരാതനമായ ഒരു വലിയ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത്.

​അവിടെ താമസമാരംഭിക്കുന്നതോടെ ജോണിന് വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നു. വീട്ടിലെ അടച്ചിട്ട മുറികളിൽ നിന്നുള്ള നിഗൂഢമായ ശബ്ദങ്ങളും, വിശദീകരിക്കാനാകാത്ത സംഭവങ്ങളും അയാളെ വേട്ടയാടാൻ തുടങ്ങുന്നു. വെറുമൊരു തോന്നലല്ല, മറിച്ച് ആ വലിയ വീടിനുള്ളിൽ മറ്റാരോ അല്ലെങ്കിൽ മറ്റെന്തോ ഉണ്ടെന്ന് ജോൺ തിരിച്ചറിയുന്നു.

​ആ വീട്ടിലെ ചുമരുകൾക്കുള്ളിൽ മറഞ്ഞുകിടക്കുന്ന ഭയാനകമായ ഒരു രഹസ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ആ വീട്ടിൽ നടന്ന നിഗൂഢമായ ഒരു തിരോധാനം കണ്ടെത്താനുള്ള ജോണിന്റെ ശ്രമങ്ങളാണ് ദ ചെയ്ഞ്ചലിങ് എന്ന സിനിമ.

ഭയാനകമായ ദൃശ്യങ്ങളേക്കാൾ, സിനിമയുടെ നിഗൂഢമായ അന്തരീക്ഷം കൊണ്ട് പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ക്ലാസ്സിക്‌ ഹൊറർ സിനിമയണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-changeling-1980/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤29❤‍🔥4⚡1
❤️❤️ 
❤️❤️  #New_Release

🎬   Jayeshbhai Jordaar
▫️   ജയേഷ്ഭായ് ജോർദാൻ (2022)


🎥🎥  🔗  ⭐️  6.0/10  

📽📽  🔗  🍅  80%    🍿  75%

▪  Release No. 👉  /3625

• ഭാഷ : #Hindi
• സംവിധാനം : Divyang Thakkar
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama

‘ജയേഷ്ഭായ് ജോർദാർ’ ഒരു സ്ത്രീപക്ഷ സിനിമയാണ്. ഗുജറാത്തിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്‌ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത, അവരെ രണ്ടാം തരക്കാരായി കാണുന്ന, പ്രസവത്തിനു മുമ്പ് ലിംഗനിർണയം നടത്തി പെൺകുഞ്ഞാണെങ്കിൽ ഭ്രൂണഹത്യ നടത്തുന്ന ഒരു ഗ്രാമം. പരമ്പരാഗതമായി ഗ്രാമമുഖ്യന്മാരുള്ള ഒരു കുടുംബത്തിലെ അംഗമാണ് ജയേഷ് (രൺവീർ സിങ്). വംശപരമ്പര തുടരാൻ ആൺകുഞ്ഞു തന്നെ വേണമെന്ന് നിഷ്കർഷയുള്ളതിനാൽ ഒരു ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ജയേഷിന്റെ കുടുംബം. പെൺകുഞ്ഞായതിനാൽ ആറ് തവണയും ഗർഭഛിദ്രം നടത്തി ആരോഗ്യം ക്ഷയിച്ച ജയേഷിന്റെ ഭാര്യ മുദ്രയായി ശാലിനി പാണ്ഡെയും അഭിനയിക്കുന്നു. പിന്നീട്, ഏഴാമത്തെ പെൺകുഞ്ഞിനെ രക്ഷിക്കാൻ ജയേഷ് നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രം പറയുന്നത്. ജയേഷിന്റെ അച്ഛനായി ബൊമ്മൻ ഇറാനിയും അമ്മയായി രത്നാ പഥക് ഷായും മകളായി ജിയാ വൈദ്യയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/jayeshbhai-jordaar-2022/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤25👍6❤‍🔥5
❤️❤️ 
❤️❤️  #New_Release

🎬   Irreversible
▫️   ഇറിവേഴ്‌സിബിൾ (2002)


🎥🎥  🔗  ⭐️  7.3/10   🔞

📽📽  🔗  🍅  60%    🍿  80%

▪  Release No. 👉  /242

• ഭാഷ : #French
• സംവിധാനം : Gaspar Noé
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Mystery

ഒരു രാത്രിയിൽ ഒരു യുവതി ക്രൂരമായി ആക്രമിക്കപ്പെടുന്നതും, അവളുടെ കാമുകനും സുഹൃത്തും ചേർന്ന് അതിന് പകരം വീട്ടാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അവസാനത്തിൽ നിന്നും തുടക്കത്തിലേക്ക് സഞ്ചരിക്കുന്ന ഈ സിനിമയുടെ കഥയിൽ, തിരിച്ചെടുക്കാൻ കഴിയാത്തവിധം വിധി മനുഷ്യജീവിതത്തെ തകിടം മറിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

സമയം എല്ലാറ്റിനെയും നശിപ്പിക്കുന്നുവെന്ന കയ്പേറിയ സത്യം വെളിപ്പെടുത്തിക്കൊണ്ട്, ആ ദുരന്തത്തിന് തൊട്ടുമുൻപുള്ള അവരുടെ സന്തോഷകരമായ നിമിഷങ്ങളിലാണ് സിനിമ അവസാനിക്കുന്നത്. പകയും അക്രമവും എത്ര തീവ്രമായാലും നടന്നുകഴിഞ്ഞ കാര്യങ്ങളെ മാറ്റാനാവില്ലെന്ന നടുക്കുന്ന യാഥാർത്ഥ്യമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

⚠️ ഈ സിനിമയിൽ അതീവ തീവ്രമായ വയലൻസും ലൈംഗികാതിക്രമ രംഗങ്ങളും ഉള്ളതിനാൽ ഇത് എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു ചിത്രമല്ല. പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/french/irreversible-2002/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤40🌚4😐3
❤️❤️ 
❤️❤️  #New_Release

🎬   Hidden Face
▫️   ഹിഡൻ ഫേസ് (2024)


🎥🎥  🔗  ⭐️  6.2/10   🎬

🎞🎞  🔗  ⭐️  6.9/10  

▪  Release No. 👉  /3626

• ഭാഷ : #Korean
• സംവിധാനം : Kim Dae-woo
• പരിഭാഷ : അഗ്നിവേശ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Mystery #Thriller

സങ്-ജിൻ, ഒരു ഓർക്കസ്ട്രയുടെ മ്യൂസിക്ക് കണ്ടക്ടറാണ്. അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും, കമ്പനി ഡയറക്ടറുടെ മകളുമായ സൂ-യോൺ, പെട്ടന്നൊരു ദിവസം ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വെച്ച് അപ്രത്യക്ഷയാകുന്നു.

ഓർക്കസ്ട്രയിൽ സൂ-യോണിന്റെ വിടവ് നികത്താനായി, മി-ജൂ എന്നൊരു യുവതി അവരുടെ ഓർക്കസ്ട്രയുടെ ഭാഗമാകുന്നു. മി-ജൂ, സങ്-ജിനുമായി അടുക്കുന്നതോടെ കഥ ഒരു ഇറോട്ടിക്ക് ത്രില്ലർ മൂഡിലേക്ക് മാറുന്നു.

പക്ഷേ, സ്വയം ഒരുക്കിയൊരു കെണിയിൽ പെട്ട്, വെറും കാഴ്ചക്കാരി മാത്രമായി സൂ-യോൺ കൈയ്യകലത്ത് തന്നെയുണ്ടെന്ന് സങ്-ജിൻ മനസിലാക്കുന്നില്ല.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/hidden-face-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤28❤‍🔥6🔥2
❤️❤️ 
❤️❤️  #New_Release

🎬   Mad World
▫️   മാഡ് വേൾഡ് (2016)


🎥🎥  🔗  ⭐️  7.2/10  

📽📽  🔗  🍅  67%    🍿  68%

▪  Release No. 👉  /3627

• ഭാഷ : #Cantonese
• സംവിധാനം : Chun Wong
• പരിഭാഷ : ശാമിൽ എ. ടി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama

2016-ൽ ചുൻ വോങ്ങിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു കാന്റോനീസ് സിനിമയാണ് “മാഡ് വേൾഡ്“.

ബൈപോളാർ ഡിസോർഡറുള്ള ടങ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം പുറത്തിറങ്ങുന്ന ടങ്, ഏറെക്കാലമായി അകന്ന് നിന്നിരുന്ന തന്റെ അച്ഛനോടൊപ്പം ചെറിയൊരു ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങുന്നു. അവർക്കിടയിലെ പ്രശ്നങ്ങളും ഇത്തരത്തിൽ രോഗമുള്ള ആളുകളെ സമൂഹം നോക്കി കാണുന്നതുമൊക്കെ കാണിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/cantonese/mad-world-2016/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30🤝4❤‍🔥3
❤️❤️ 
❤️❤️  #New_Release

🎬   Cold Skin
▫️   കോൾഡ് സ്കിൻ (2017)


🎥🎥  🔗  ⭐️  6.0/10   🎬🎬

📽📽  🔗  🍅  50%    🍿  55%

▪  Release No. 👉  /1728

• ഭാഷ : #English
• സംവിധാനം : Xavier Gens
• പരിഭാഷ : സജയ് കുപ്ലേരി, സാബിറ്റോ മാഗ്മഡ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Fantasy #Horror

സേവ്യർ ജെൻസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ഹൊറർ മൂവിയാണ് കോൾഡ് സ്കിൻ.

1914-ൽ, ഇംഗ്ലീഷുകാരനായ ഒരു ചെറുപ്പക്കാരൻ കാലാവസ്ഥാ നിരീക്ഷകനായി ഒരു വർഷം പ്രവർത്തിക്കാൻ തെക്കൻ അറ്റ്ലാൻ്റിക്കിലെ ഒരു വിദൂര ദ്വീപിലേക്ക് പോകുന്നതും അപകടകാരികളായ അജ്ഞാത ജീവികളിൽ നിന്നുള്ള അയാളുടെ അതിജീവനവുമാണ് സിനിമ പറയുന്ന വിഷയം.

ഭയവും, സൗഹൃദവും, ഏകാന്തതയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലിംഗ് ആയിട്ടുള്ള ഒരു ചിത്രമാണിത്. ക്ലാസ്, ഹോറർ, തത്വചിന്ത, എല്ലാം ഒന്നിച്ചു ചേർന്ന ഈ ചിത്രത്തിൽ, യഥാർത്ഥ ജന്തു ആരായിരുന്നു എന്ന ചോദ്യമാണ് ഒടുവിൽ നമ്മുടെ മനസ്സിൽ തങ്ങി നില്‍ക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/cold-skin-2017/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30🔥6👍3