#MsoneGoldRelease
/42• ഭാഷ : #English
• സംവിധാനം : Billy Wilder
• പരിഭാഷ : മുഹസിൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Mystery
ലോകപ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് അഗത ക്രിസ്റ്റിയുടെ കഥയെ ആസ്പദമാക്കി 1957-ൽ പുറത്തിറങ്ങിയ വിഖ്യാതമായ കോർട്ട് റൂം ഡ്രാമയാണ് “വിറ്റ്നസ് ഫോർ ദ പ്രോസിക്യൂഷൻ“. ഇതിഹാസ സംവിധായകൻ ബില്ലി വൈൽഡർ സംവിധാനം ചെയ്ത ഈ ചിത്രം ലോകസിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ലണ്ടനിലെ പ്രശസ്തനും സമർത്ഥനുമായ വക്കീലാണ് സർ വിൽഫ്രിഡ് റോബെർട്സ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം, തന്റെ ആരോഗ്യസ്ഥിതി അവഗണിച്ച് അതീവ സങ്കീർണ്ണമായ ഒരു കൊലപാതകക്കേസ് ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സമ്പന്നയായ മിസ്സിസ് ഫ്രഞ്ചിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ലിയോണാർഡ് വോൾ എന്ന യുവാവ് അറസ്റ്റിലാകുന്നു. വോളിന് കേസ് വാദിക്കാൻ ഇറങ്ങിത്തിരിക്കുന്ന സർ വിൽഫ്രിഡിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ വെല്ലുവിളികളാണ്. ലിയോണാർഡിന്റെ ഭാര്യ ക്രിസ്റ്റിൻ വോളിന്റെ നിഗൂഢമായ പെരുമാറ്റവും കോടതിമുറിയിലെ നാടകീയമായ വാദപ്രതിവാദങ്ങളും കേസിനെ ദുരൂഹമാക്കുന്നു. ഓരോ ഘട്ടത്തിലും പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഈ ചിത്രം മികച്ചൊരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.
https://malayalamsubtitles.org/languages/english/witness-for-the-prosecution-1957/
Please open Telegram to view this post
VIEW IN TELEGRAM
❤22❤🔥3👍3
/3613• ഭാഷ : #English
• സംവിധാനം : Josh Safdie
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Sport
അമേരിക്കൻ ടേബിൾ ടെന്നീസ് ഇതിഹാസമായ മാർട്ടി റെയ്‌സ്‌മാന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1950-കളിലെ ടേബിൾ ടെന്നീസ് ലോകത്തിന്റെ പശ്ചാത്തലത്തിൽ, വാശിയേറിയ മത്സരങ്ങളുടെയും പന്തയങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.
https://malayalamsubtitles.org/languages/english/marty-supreme-2025/
Please open Telegram to view this post
VIEW IN TELEGRAM
❤43👍3💯2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
I’m Still Here (2024)
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
▪ Release No. 👉
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
/3456Please open Telegram to view this post
VIEW IN TELEGRAM
❤5💯3❤🔥2
/3614• ഭാഷ : #English
• സംവിധാനം : Benjamin Brewer
• പരിഭാഷ : മിഥുൻ വിജയൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Drama #Horror
ഭീകരമായ വിചിത്ര ജീവികളുടെ ആക്രമണത്താൽ ലോകം നശിച്ച ഒരു കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പോൾ (നിക്കോളാസ് കേജ്) എന്ന അച്ഛനും അദ്ദേഹത്തിന്റെ കൗമാരക്കാരായ രണ്ട് മക്കളും ഒരു ഗ്രാമത്തിലെ ഫാമിൽ ഒളിച്ച് താമസിക്കുകയാണ്. ഈ ജീവികൾ രാത്രിയിൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ, അതിനാൽ സൂര്യൻ അസ്തമിച്ചാൽ വീടിന്റെ വാതിലുകൾ ഇരുമ്പ് പാളികൾ കൊണ്ട് അടച്ചുറപ്പിക്കുക എന്നത് അവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമാണ്.
ഒരു ദിവസം തന്റെ കാമുകിയെ കാണാൻ പോയ മൂത്ത മകൻ തോമസ് തിരിച്ചെത്താൻ വൈകുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അച്ഛന് മാരകമായി പരിക്കേൽക്കുന്നു. അതോടെ, അതുവരെ അച്ഛന്റെ തണലിൽ കഴിഞ്ഞിരുന്ന മക്കൾക്ക് രാക്ഷസന്മാരെ നേരിടാനും സ്വന്തം ജീവൻ സംരക്ഷിക്കാനും ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നു. അച്ഛന്റെ സ്നേഹവും സഹോദരങ്ങളുടെ ഒത്തൊരുമയും എങ്ങനെ അവരെ അതിജീവനത്തിന് സഹായിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/arcadian-2024/
Please open Telegram to view this post
VIEW IN TELEGRAM
❤30❤🔥5👌4
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Marty Supreme (2025)
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤17👌6❤🔥4
ബോട്ട് ഡൗൺ ആണ്. 😐
😢41😐14💔6
/3615• ഭാഷ : #Japanese
• സംവിധാനം : Hiroshi Nagahama, Yûji Moriyama
• പരിഭാഷ : വിശാൽ രവീന്ദ്രൻ, വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Animation #Drama #Horror
ജുഞ്ചി ഈതോയുടെ മാങ്കയെ അടിസ്ഥാനമാക്കി 2024-ൽ പുറത്തിറങ്ങിയ ബോഡിഹൊറർ വിഭാഗത്തിൽപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് അനിമേ സീരീസാണ് ഉസുമാക്കി. കുറോസു-ചോ എന്ന നഗരത്തിലാണ് കഥ നടക്കുന്നത്. വിചിത്രമായ രീതിയിൽ നഗരം മുഴുവൻ ചുഴികളാൽ നിറയുകയും അത് അവിടെയുള്ള മനുഷ്യരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുമോയെന്നുമൊക്കെയാണ് ഈ മിനി-സീരീസിൽ പറയുന്നത്.
⚠️ കാണുന്നവരെ അസ്വസ്ഥമാക്കുന്ന രംഗങ്ങളുള്ളതിനാൽ പ്രായപൂർത്തിയായവർമാത്രം കാണാൻ ശ്രദ്ധിക്കുക.
https://malayalamsubtitles.org/languages/japanese/uzumaki-2024/
Please open Telegram to view this post
VIEW IN TELEGRAM
❤23🔥2🥰2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Link:
❤9❤🔥1⚡1
Update:
വീണ്ടും സ്ലോ ആയിട്ടുണ്ട്. റിപ്ലേ വരാൻ ചില സമയത്ത് 5 മിനിറ്റ് ഒക്കെ എടുക്കുന്നുണ്ട്. റിലീസ് നമ്പർ കൊടുത്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് നോക്കുക.
❤60👍21⚡2
/3616• ഭാഷ : #Hindi
• സംവിധാനം : Tanuj Chopra
• പരിഭാഷ : ജെബിൻ ജോസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Crime #Drama
ഡെൽഹിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് രാത്രികാലങ്ങളിൽ മാരക ആയുധങ്ങളുമായിട്ട് വലിയ വീടുകൾ കേന്ദ്രീകരിച്ചു വൻ മോഷണങ്ങളും കൊലപാതകങ്ങളും നടത്തുന്ന സീരിയൽ കില്ലേഴ്‌സ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്ത രീതി വളരെ ഭയാനകമാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണമാണ് ഈ സീസണിൽ.
കൊലപാതകങ്ങളുടെ അന്വേഷണത്തിൽ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ പേരിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകളെ മാത്രം എപ്പോഴും കുറ്റം ആരോപിക്കുന്നത് സാമൂഹത്തിൽ നിലനിന്നു പോരുന്ന ഒരു പ്രവണതയാണ്. ഈ വിഷയവും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ ജീവിതവും തന്മയത്വത്തോടെ ഈ സീസണിൽ അവതരിപ്പിച്ചിരിക്കുന്നു.
വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നതുകൊണ്ട് ഒരു ത്രില്ലർ സിനിമപോലെ ഈ സീസൺ കാണുവാൻ കഴിയും.
https://malayalamsubtitles.org/languages/hindi/delhi-crime-season-2-2022/
Please open Telegram to view this post
VIEW IN TELEGRAM
❤36🕊2❤🔥1
Link:
Update:
Bot ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
👏8❤6🔥1
/3617• ഭാഷ : #English
• സംവിധാനം : Sidney J. Furie
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Horror
1976-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. മൂന്ന് കുട്ടികളുടെ അമ്മയായ കാർല മോറൻ എന്ന യുവതി, തന്റെ വീട്ടിൽ വെച്ച് അദൃശ്യമായ ഒരു ശക്തിയാൽ അതിക്രൂരമായി ആക്രമിക്കപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.
താൻ നേരിടുന്ന അതിക്രമം വെറും തോന്നലല്ലെന്നും മറിച്ച് മാരകമായ ഒരു അദൃശ്യ ശക്തിയാണെന്നും ലോകത്തിന് മുന്നിൽ തെളിയിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന പോരാട്ടമാണ് ‘ദി എന്റിറ്റി’.
⚠️ സിനിമയിൽ നഗ്ന രംഗങ്ങൾ ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/the-entity-1982/
Please open Telegram to view this post
VIEW IN TELEGRAM
❤43🌚4❤🔥1
/3618• ഭാഷ : #English
• സംവിധാനം : Nia DaCosta
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Horror #Sci_Fi #Thriller
ലോകത്തെ തകർത്തെറിഞ്ഞ റേജ് വൈറസ് വ്യാപിച്ചിട്ട് 28 വർഷങ്ങൾ പിന്നിടുന്നു. അതിജീവിച്ച മനുഷ്യർ ഇപ്പൊ നേരിടുന്നത് വൈറസ് ബാധിച്ചവരെ മാത്രമല്ല, മറിച്ച് തങ്ങൾക്കിടയിൽ തന്നെ ഉടലെടുത്ത ഭയപ്പെടുത്തുന്ന പുതിയ ആചാരങ്ങളെയും മനുഷ്യത്വമില്ലായ്മയെയും കൂടിയാണ്. വൈറസിനേക്കാൾ ഭയാനകമായി മാറിയ മനുഷ്യരുടെ ഇരുണ്ട വശങ്ങളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് സീരീസിലെ ഈ നാലാമത്തെ ഭാഗത്തിലുള്ളത്.
https://malayalamsubtitles.org/languages/english/28-years-later-the-bone-temple-2026/
Please open Telegram to view this post
VIEW IN TELEGRAM
❤27👍2🐳2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
❤7🔥2⚡1
/3619• ഭാഷ : #English
• സംവിധാനം : Juan Carlos Fresnadillo
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Horror #Sci_Fi
മാരകമായ റേജ് വൈറസ് പടർന്ന് ഇരുപത്തിയെട്ട് ആഴ്ചകൾക്ക് ശേഷം, ബ്രിട്ടീഷ് ദ്വീപുകളിലെ ജനത ആ വൈറസിന് മുന്നിൽ പൂർണ്ണമായും കീഴടങ്ങിയിരിക്കുന്നു; അവിടെയുള്ള എല്ലാവരെയും അത് കൊന്നൊടുക്കി. ആറ് മാസങ്ങൾക്ക് ശേഷം, അപകടമെല്ലാം ഒഴിഞ്ഞുവെന്ന വിശ്വാസത്തിൽ ഒരു കൂട്ടം അമേരിക്കക്കാർ അവിടെ കാലുകുത്താൻ ധൈര്യം കാണിക്കുന്നു. എന്നാൽ ആ മഹാമാരി ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ടെന്നും, അടുത്ത ഇരകളെ വേട്ടയാടാൻ അത് തക്കം പാർത്തിരിക്കുകയാണെന്നും അവർക്ക് വൈകാതെ ബോധ്യപ്പെടുന്നു.
https://malayalamsubtitles.org/languages/english/28-weeks-later-2007/
Please open Telegram to view this post
VIEW IN TELEGRAM
❤33❤🔥3🔥3
☣ 28 Days Later (2002)
▪ Release No. 👉
☣ 28 Weeks Later (2007)
▪ Release No. 👉
☣ 28 Years Later (2025)
▪ Release No. 👉
☣ 28 Years Later: The Bone Temple (2026)
▪ Release No. 👉
✍️ ✍️ @MsoneCCBot ✍️ ✍️
/3435☣ 28 Weeks Later (2007)
/3619☣ 28 Years Later (2025)
/3510☣ 28 Years Later: The Bone Temple (2026)
/3618Please open Telegram to view this post
VIEW IN TELEGRAM
❤14🔥14🫡4
/3620• ഭാഷ : #Japanese
• സംവിധാനം : Shigeaki Kubo
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #History
ഹൊക്കൈഡോയിലെ മരവിപ്പിക്കുന്ന തണുപ്പിൽ, ഒളിച്ചുവെച്ച നിധി തേടി സുഗിമോട്ടോ എന്ന പട്ടാളക്കാരൻ നടത്തുന്ന സാഹസിക യാത്രയാണ് ‘ഗോൾഡൻ കമൂയി’ (2024). ഈ യാത്രയിൽ അയാൾക്കൊപ്പം ആ കാടിനെക്കുറിച്ച് നല്ല അറിവുള്ള അസിർപ്പ എന്ന പെൺകുട്ടിയും ചേരുന്നു. മഞ്ഞും കാടും മലകളും നിറഞ്ഞ വഴിയിൽ അവർക്ക് വന്യമൃഗങ്ങളോടും വിശപ്പിനോടും മാത്രമല്ല, നിധി തട്ടിയെടുക്കാൻ നോക്കുന്ന ക്രൂരന്മാരായ ശത്രുക്കളോടും പൊരുതേണ്ടി വരുന്നു. സാതോരു നോഡയുടെ പ്രശസ്തമായ ഒരു കോമിക് ബുക്കിനെ (മാംഗ) ആസ്പദമാക്കിയാണ് ഷിഗെക്കി കുബോ ഈ സിനിമ സംവിധാനം ചെയ്തത്. സുഗിമോട്ടോയായി കെന്റോ യമസാക്കിയും അസിർപ്പയായി അന്ന യമദയും വേഷമിടുന്നു. തകർപ്പൻ ആക്ഷൻ രംഗങ്ങളും മനോഹരമായ കാഴ്ചകളും ആ നാട്ടിലെ ആചാരങ്ങളും ഒത്തുചേരുന്നതാണ് ചിത്രം.
https://malayalamsubtitles.org/languages/japanese/golden-kamuy-2024/
Please open Telegram to view this post
VIEW IN TELEGRAM
❤34💯5⚡1
Werewolf by Night (2022)
▪ Release No. 👉
ഈ സിനിമയുടെ WebRip ഫയൽ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ലഭ്യമാണ്. Bot ൽ രണ്ട് വേർഷൻ ഫയലുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
/3270ഈ സിനിമയുടെ WebRip ഫയൽ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ലഭ്യമാണ്. Bot ൽ രണ്ട് വേർഷൻ ഫയലുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
❤20👌2🏆2
/3621• ഭാഷ : #Mandarin
• സംവിധാനം : Teddy Chan
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Fantasy
വടക്കൻ യാനുമായുള്ള യുദ്ധത്തിന് മുന്നോടിയായി തെക്കൻ ഷാവോ പുതിയ സേനാപതിയെ കണ്ടെത്താൻ തീരുമാനിക്കുന്നു. ഇതിനായി രാജ്യത്തിന് കീഴിൽ വരുന്ന എട്ട് ഗോത്രങ്ങൾക്കും സന്ദേശം അയക്കുന്നു. ഓരോ ഗോത്രത്തിൽ നിന്നും 3 വീതം യോദ്ധാക്കൾ മത്സരത്തിൽ പങ്കെടുക്കാൻ ചെല്ലണം. ചീങ്യുവാൻ ഗോത്രത്തിൽ നിന്നും ചു ഹുൻ, ഡോങ് യിലോങ്, കാങ് ക്യു എന്നിവർ പുറപ്പെടുന്നു, എന്നാൽ ചു ഹുന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ആയോധന മത്സരത്തിന് എത്തിച്ചേർന്ന ഗോത്രങ്ങളെ കാത്തിരുന്ന പരീക്ഷകൾ എന്തൊക്കെ? ചി ഹുന് തന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയുമോ?
https://malayalamsubtitles.org/languages/mandarin/double-world-2020/
Please open Telegram to view this post
VIEW IN TELEGRAM
❤36🥰2⚡1