/3603• ഭാഷ : #Spanish
• സംവിധാനം : Oliver Laxe
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama
2025-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു സ്പാനിഷ്-ഫ്രഞ്ച് സിനിമയാണ് ‘സിറാത്‘ (Sirāt). പ്രശസ്ത സംവിധായകൻ ഒലിവർ ലാക്സ് (Oliver Laxe) ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മൊറോക്കോയിലെ മലനിരകളിലും മരുഭൂമികളിലും നടക്കുന്ന ‘റേവ് പാർട്ടികൾക്കിടയിൽ’ (Rave parties) കാണാതായ തന്റെ മകളെ (മാർ) അന്വേഷിച്ചു പോകുന്ന ഒരു പിതാവിന്റെയും മകന്റെയും കഥയാണിത്. മാസങ്ങളായി കാണാതായ മകളെ തേടി ലൂയിസ് എന്ന അച്ഛനും എസ്റ്റെബാൻ എന്ന മകനും അവിടുത്തെ ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്യുന്നു. ഇലക്ട്രോണിക് സംഗീതവും ലഹരിയും നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവർ നടത്തുന്ന അന്വേഷണം അവരെ വലിയ വൈകാരിക പ്രതിസന്ധികളിലേക്കും വെല്ലുവിളികളിലേക്കും എത്തിക്കുന്നു.
https://malayalamsubtitles.org/languages/spanish/sirat-2025/
Please open Telegram to view this post
VIEW IN TELEGRAM
❤35⚡3🔥2
/3604• ഭാഷ : #English
• സംവിധാനം : Annemarie Jacir
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
1936-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും വർദ്ധിച്ചുവരുന്ന ജൂത കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ നടന്ന ചരിത്രപ്രസിദ്ധമായ മഹത്തായ അറബ് വിപ്ലവത്തെ (The Great Arab Revolt) പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. തങ്ങളുടെ മണ്ണ് പിടിച്ചെടുക്കുന്നതിനെതിരെ സാധാരണക്കാരായ കർഷകരും സ്ത്രീകളും നടത്തുന്ന ഐതിഹാസികമായ പോരാട്ടവും ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പൊതുപണിമുടക്കും ചിത്രം ദൃശ്യവൽക്കരിക്കുന്നു. പലസ്തീൻ വിഭജനത്തിന്റെ തുടക്കവും അധിനിവേശ ശക്തികളുടെ ക്രൂരതയും ഇതിൽ പ്രമേയമാകുന്നു. സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് സായുധ വിപ്ലവത്തിലേക്ക് ഒരു ജനത എങ്ങനെ എത്തിയെന്നും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ അവർ നടത്തുന്ന അതിജീവനത്തിന്റെ കഥയുമാണ് Palestine 36.
https://malayalamsubtitles.org/languages/english/palestine-36-2025/
Please open Telegram to view this post
VIEW IN TELEGRAM
1❤56🕊9🔥5
/3605• ഭാഷ : #Japanese
• സംവിധാനം : Masaki Watanabe
• പരിഭാഷ : സോണി ഫിലിപ്പ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation
2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.
അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.
ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.
പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.
https://malayalamsubtitles.org/languages/japanese/sakamoto-days-season-01-2025/
Please open Telegram to view this post
VIEW IN TELEGRAM
❤46🔥6❤🔥3
/3606• ഭാഷ : #Japanese
• സംവിധാനം : Tatsuya Yoshihara
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Animation
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ആനിമേയാണ് “ചെയിൻസോ മാൻ”. ആനിമേയുടെ ആദ്യത്തെ സീസണിന്റെ തുടർച്ചയാണ് 2025-ൽ പുറത്തിറങ്ങിയ ഈ സിനിമ.
ആദ്യത്തെ സീസണിന് ശേഷം ചെയിൻസോമാനായ ഡെൻജിയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ ഓരോന്നായി സഫലമായി വന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൂടെ പുതിയൊരു പെൺകുട്ടിയെ ഡെൻജി പരിചയപ്പെടുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഡെൻജിക്ക് അവളെ ഇഷ്ടമാകുന്നു. എന്നാൽ അപകടങ്ങൾ നിറഞ്ഞ തന്റെ ഡെവിൾ ഹണ്ടർ ജോലിയും, തന്റെ സീനിയറായ മാക്കിമയോടുള്ള ഇഷ്ടവും ഈ ബന്ധത്തിന് തടസ്സമാകുമെന്ന് അവൻ മനസ്സിലാക്കുന്നു.
https://malayalamsubtitles.org/languages/japanese/chainsaw-man-the-movie-reze-arc-2025/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥10🥰2
/3607• ഭാഷ : #English
• സംവിധാനം : Clement Virgo
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance
ലൈംഗികതയെ വെറുമൊരു വിനോദമായി മാത്രം കാണുന്ന ലൈല എന്ന യുവതിയുടെയും ഡേവിഡ് എന്ന യുവാവിന്റെയും കഥയാണിത്. ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ശ്രമിക്കുമ്പോഴും, അറിയാതെ തന്നെ അവർക്കിടയിൽ വൈകാരികമായ ഒരു ബന്ധം വളർന്നു വരുന്നു.
മനുഷ്യബന്ധങ്ങളിലെ ഒറ്റപ്പെടലും, പ്രണയത്തിലേക്കുള്ള ഭയത്തോടെയുള്ള മാറ്റവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ശരീരം കൊണ്ട് ഒന്നിക്കുമ്പോഴും മനസ്സ് കൊണ്ട് അവർ നേരിടുന്ന സംഘർഷങ്ങളും, തങ്ങളുടെ ഭൂതകാലത്തെ മുറിവുകളെ എങ്ങനെ ഈ ബന്ധം ബാധിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കാതൽ.⚠️ ലൈംഗിക അതിപ്രസരം ഉള്ളൊരു മൂവി ആയതിനാൽ പ്രായപൂർത്തി ആയവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/lie-with-me-2005/
Please open Telegram to view this post
VIEW IN TELEGRAM
❤41🙏4👍2
/3608• ഭാഷ : #English
• സംവിധാനം : Tinto Brass
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #History
ടിൻ്റോ ബ്രാസ് സംവിധാനം ചെയ്‌ത ‘കലിഗുള’ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ചിത്രങ്ങളിൽ ഒന്നാണ്. പുരാതന റോമൻ ചക്രവർത്തിയായിരുന്ന ഗായസ് സീസർ കലിഗുളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോമൻ ചക്രവർത്തിയായിരുന്ന തിബേരിയസിൻ്റെ മരണശേഷം കലിഗുള അധികാരത്തിൽ വരുന്നതും, തുടർന്ന് അദ്ദേഹം നടത്തുന്ന അനിയന്ത്രിതമായ സ്വേച്ഛാധിപത്യവുമാണ് സിനിമയുടെ പ്രധാന പ്രമേയം. കേവലം ഒരു രാഷ്ട്രീയ ചരിത്രം എന്നതിലുപരി, അധികാരം ഒരാളെ എങ്ങനെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു.
സാധാരണ ചരിത്ര സിനിമ എന്നതിലുപരി, എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ അടങ്ങിയിരിക്കുന്ന വയലൻസും ലൈംഗികതയും പലർക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതിനാൽ മുതിർന്നവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/caligula-1979/
Please open Telegram to view this post
VIEW IN TELEGRAM
❤26👍4❤🔥1
/1387• ഭാഷ : #Thai
• സംവിധാനം : Prachya Pinkaew
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Crime #Drama
2005-ൽ പുറത്തിറങ്ങിയ ‘ദ പ്രൊട്ടക്ടർ’ എന്ന സിനിമ ഖാം എന്നൊരു ചെറുപ്പക്കാരന്റെ കഥയാണ്. തന്റെ കുടുംബത്തെയും കൂടെയുള്ള ആനയെയും അവൻ പൊന്നുപോലെയാണ് സ്നേഹിച്ചിരുന്നത്. ഒരിക്കൽ അവന്റെ കുടുംബത്തിന്റെ അഭിമാനമായിരുന്ന ആ ആനയെ ആരോ മോഷ്ടിച്ച് കടൽ കടത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട ആനയെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ ഖാം ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. അവിടെ ചെന്നപ്പോൾ ഗുണ്ടകളും കള്ളക്കടത്തുകാരും അടക്കിവാഴുന്ന അപകടം പിടിച്ച ഒരിടത്താണ് അവൻ പെട്ടുപോയത്. ചങ്കൂറ്റവും അല്പസ്വല്പം ആയോധനമുറയും മാത്രം കൈമുതലായുള്ള ഖാമിന് തന്റെ ആനയെ രക്ഷിക്കാൻ കഴിയുമോ? ‘ഓങ് ബാക്ക്’ സിനിമകളിലൂടെ പ്രശസ്തനായ ടോണി ജാ ആണ് ഖാം ആയി വേഷമിടുന്നത്.
https://malayalamsubtitles.org/languages/thai/the-protector-2005/
Please open Telegram to view this post
VIEW IN TELEGRAM
❤42🔥7👍2
Update:
Posted 👉 https://t.me/msonebotupdates/2156
❤68🔥21😢10
/3610• ഭാഷ : #English
• സംവിധാനം : Kristina Buozyte, Bruno Samper
• പരിഭാഷ : മിഥുൻ വിജയൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Sci_Fi
പരിസ്ഥിതി പൂർണ്ണമായും നശിച്ച ഒരു ഭാവി ലോകത്ത്, പട്ടിണിയിൽ നിന്നും ദുരിതത്തിൽ നിന്നും തന്റെ അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്ന വെസ്പർ എന്ന പെൺകുട്ടിയുടെ കഥ.
https://malayalamsubtitles.org/languages/english/vesper-2022/
Please open Telegram to view this post
VIEW IN TELEGRAM
❤34💯3⚡1
Forwarded from Msone Official
പ്രിയരേ,
എംസോൺ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവർ(vps) തകരാറിലായതുകാരണമാണ് ഇപ്പോൾ വെബ്സൈറ്റും ആപ്പും പ്രവർത്തിക്കാത്തത്. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം അല്ലാത്തതുകൊണ്ട് സെർവർ കമ്പനി ആ പിഴവ് തിരുത്തുന്നതുവരെ നമുക്ക് കാത്തിരിക്കുകയേ നിർവാഹമുള്ളൂ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്ന മുറയ്ക്ക് വെബ്സൈറ്റും ആപ്പും പഴയതുപോലെ ലഭ്യമാകും.
ദയവായി കാത്തിരിക്കുക.
Admin, Msone
എംസോൺ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവർ(vps) തകരാറിലായതുകാരണമാണ് ഇപ്പോൾ വെബ്സൈറ്റും ആപ്പും പ്രവർത്തിക്കാത്തത്. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം അല്ലാത്തതുകൊണ്ട് സെർവർ കമ്പനി ആ പിഴവ് തിരുത്തുന്നതുവരെ നമുക്ക് കാത്തിരിക്കുകയേ നിർവാഹമുള്ളൂ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്ന മുറയ്ക്ക് വെബ്സൈറ്റും ആപ്പും പഴയതുപോലെ ലഭ്യമാകും.
ദയവായി കാത്തിരിക്കുക.
Admin, Msone
❤157👍130😢53
/3609• ഭാഷ : #English
• സംവിധാനം : Paul Feig
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : രോഹിത്ത് ജി.എസ്
• ജോണർ : #Drama #Thriller
മുൻകാല പ്രശ്നങ്ങൾ മറന്ന് പുതിയൊരു ജീവിതം തേടി സമ്പന്നരായ വിഞ്ചസ്റ്റർ കുടുംബത്തിൽ ജോലിക്കെത്തുകയാണ് മില്ലി എന്ന യുവതി. ആദ്യമൊക്കെ യജമാനത്തിയായ നീനയുടെ ഭാഗത്തുനിന്ന് സൗമ്യമായ പെരുമാറ്റമുണ്ടായെങ്കിലും അധികം വൈകാതെ അതിൽ മാറ്റങ്ങൾ വന്നുതുടങ്ങി.
നീനയുടെ വിചിത്രമായ പെരുമാറ്റവും ഗ്യഹനാഥനായ ആൻഡ്രൂവിന്റെ സ്നേഹവും മില്ലിയെ ആ വീട്ടിലെ ദുരൂഹതകൾക്കിടയിൽ അകപ്പെടുത്തുന്നു.
https://malayalamsubtitles.org/languages/english/the-housemaid-2025/
Please open Telegram to view this post
VIEW IN TELEGRAM
❤61❤🔥6👍4
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
The housemaid (2025)
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤28👍4⚡1
/3611• ഭാഷ : #Hindi
• സംവിധാനം : Aditya Dhar
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Crime
‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്‘-ന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സ്പൈ ത്രില്ലർ ചിത്രമാണ് ‘ധുരന്ധർ‘.
2001-ലെ പാർലമെന്റ് ആക്രമണത്തിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലയെ തകർക്കാൻ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ തീരുമാനിക്കുന്നു. ഇതിനായി ‘ഹംസ’ എന്ന പേരിൽ കറാച്ചിയിലെത്തുന്ന നായകൻ, അവിടെയുള്ള ലയാരി ഗ്യാങ്ങിന്റെ വിശ്വസ്തനായി മാറുന്നതും, അതിലൂടെ ഇന്ത്യക്കെതിരായ ഭീകരവാദ പ്രവർത്തനങ്ങളുടെ വേരറുക്കാൻ ശ്രമിക്കുന്നതുമാണ് കഥ.
ഒരു സാധാരണ ആക്ഷൻ സിനിമ എന്നതിലുപരി, ഗ്യാങ്സ്റ്റർ ഡ്രാമയുടെ സ്വഭാവമുള്ള, ഗ്യാങ് വാറുകളും, രാഷ്ട്രീയ നീക്കങ്ങളും, ചാരവൃത്തിയുടെ സസ്പെൻസും ചേർന്ന ചിത്രം, രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്.
ഛായാഗ്രഹണം, സംഗീതം, എഡിറ്റിംഗ്, സംവിധാനം തുടങ്ങിയ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുന്ന ചിത്രത്തിന്റെ നട്ടെല്ല് രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ്. സ്പൈ ഏജന്റുമാർക്ക് സാധാരണ നൽകാറുള്ള ഗ്ലാമർ പരിവേഷം മാറ്റി, അവരുടെ ജീവിതത്തിലെ വെല്ലുവിളികളും ഏകാന്തതയും സംവിധായകൻ ഭംഗിയായി വരച്ചുകാട്ടി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയായി മാറിയ ചിത്രം, ആഗോളതലത്തിൽ ₹1300 കോടിയിലധികം നേടി, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി.
https://malayalamsubtitles.org/languages/hindi/dhurandhar-2025/
Please open Telegram to view this post
VIEW IN TELEGRAM
❤55🔥16💯7
/3612• ഭാഷ : #English
• സംവിധാനം : James Vanderbilt
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Biography #Drama #History
രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനി പരാജയപ്പെട്ടു. നാസി നേതാക്കൾ സഖ്യശക്തികളുടെ പിടിയിലായി. ഇവരെ വിചാരണ ചെയ്യാൻ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണൽ രൂപീകരിക്കുക എന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യശക്തികൾ നേരിട്ട വെല്ലുവിളിയായിരുന്നു.
തടവിലുള്ളത് അഡോൾഫ് ഹിറ്റ്ലറുടെ സെക്കൻ്റ്-ഇൻ- കമാൻഡൻ്റായ ഹെർമൻ ഗോറിങ്ങടക്കമുള്ളവരാണ്. നാസികൾ നടത്തിയ വംശഹത്യയടക്കമുള്ള കൊടും കുറ്റകൃത്യങ്ങൾ ലോകത്തിനു മുന്നിൽ കൊണ്ടുവന്ന്, പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന വലിയ ചുമതലയാണ് പ്രോസിക്യൂഷന് നേതൃത്വം നൽകുന്ന ജസ്റ്റിസ് ജാക്സനുള്ളത്. അതിന് തൻ്റെ പതിവ് തന്ത്രങ്ങളൊന്നും പോരെന്ന് ജാക്സനറിയാം. കാരണം, അദ്ദേഹത്തിന് നേരിടേണ്ടത്, തടവിൽ പോലും വീര്യം ചോരാത്ത ഹെർമൻ ഗോറിങ്ങിനെയായിരുന്നു.
https://malayalamsubtitles.org/languages/english/nuremberg-2025/
Please open Telegram to view this post
VIEW IN TELEGRAM
1❤37🔥2❤🔥1
#MsoneGoldRelease
/42• ഭാഷ : #English
• സംവിധാനം : Billy Wilder
• പരിഭാഷ : മുഹസിൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Mystery
ലോകപ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് അഗത ക്രിസ്റ്റിയുടെ കഥയെ ആസ്പദമാക്കി 1957-ൽ പുറത്തിറങ്ങിയ വിഖ്യാതമായ കോർട്ട് റൂം ഡ്രാമയാണ് “വിറ്റ്നസ് ഫോർ ദ പ്രോസിക്യൂഷൻ“. ഇതിഹാസ സംവിധായകൻ ബില്ലി വൈൽഡർ സംവിധാനം ചെയ്ത ഈ ചിത്രം ലോകസിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ലണ്ടനിലെ പ്രശസ്തനും സമർത്ഥനുമായ വക്കീലാണ് സർ വിൽഫ്രിഡ് റോബെർട്സ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം, തന്റെ ആരോഗ്യസ്ഥിതി അവഗണിച്ച് അതീവ സങ്കീർണ്ണമായ ഒരു കൊലപാതകക്കേസ് ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സമ്പന്നയായ മിസ്സിസ് ഫ്രഞ്ചിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ലിയോണാർഡ് വോൾ എന്ന യുവാവ് അറസ്റ്റിലാകുന്നു. വോളിന് കേസ് വാദിക്കാൻ ഇറങ്ങിത്തിരിക്കുന്ന സർ വിൽഫ്രിഡിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ വെല്ലുവിളികളാണ്. ലിയോണാർഡിന്റെ ഭാര്യ ക്രിസ്റ്റിൻ വോളിന്റെ നിഗൂഢമായ പെരുമാറ്റവും കോടതിമുറിയിലെ നാടകീയമായ വാദപ്രതിവാദങ്ങളും കേസിനെ ദുരൂഹമാക്കുന്നു. ഓരോ ഘട്ടത്തിലും പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഈ ചിത്രം മികച്ചൊരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.
https://malayalamsubtitles.org/languages/english/witness-for-the-prosecution-1957/
Please open Telegram to view this post
VIEW IN TELEGRAM
❤22❤🔥3👍3
/3613• ഭാഷ : #English
• സംവിധാനം : Josh Safdie
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Sport
അമേരിക്കൻ ടേബിൾ ടെന്നീസ് ഇതിഹാസമായ മാർട്ടി റെയ്‌സ്‌മാന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1950-കളിലെ ടേബിൾ ടെന്നീസ് ലോകത്തിന്റെ പശ്ചാത്തലത്തിൽ, വാശിയേറിയ മത്സരങ്ങളുടെയും പന്തയങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.
https://malayalamsubtitles.org/languages/english/marty-supreme-2025/
Please open Telegram to view this post
VIEW IN TELEGRAM
❤43👍3💯2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
I’m Still Here (2024)
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
▪ Release No. 👉
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
/3456Please open Telegram to view this post
VIEW IN TELEGRAM
❤5💯3❤🔥2
/3614• ഭാഷ : #English
• സംവിധാനം : Benjamin Brewer
• പരിഭാഷ : മിഥുൻ വിജയൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Drama #Horror
ഭീകരമായ വിചിത്ര ജീവികളുടെ ആക്രമണത്താൽ ലോകം നശിച്ച ഒരു കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പോൾ (നിക്കോളാസ് കേജ്) എന്ന അച്ഛനും അദ്ദേഹത്തിന്റെ കൗമാരക്കാരായ രണ്ട് മക്കളും ഒരു ഗ്രാമത്തിലെ ഫാമിൽ ഒളിച്ച് താമസിക്കുകയാണ്. ഈ ജീവികൾ രാത്രിയിൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ, അതിനാൽ സൂര്യൻ അസ്തമിച്ചാൽ വീടിന്റെ വാതിലുകൾ ഇരുമ്പ് പാളികൾ കൊണ്ട് അടച്ചുറപ്പിക്കുക എന്നത് അവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമാണ്.
ഒരു ദിവസം തന്റെ കാമുകിയെ കാണാൻ പോയ മൂത്ത മകൻ തോമസ് തിരിച്ചെത്താൻ വൈകുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അച്ഛന് മാരകമായി പരിക്കേൽക്കുന്നു. അതോടെ, അതുവരെ അച്ഛന്റെ തണലിൽ കഴിഞ്ഞിരുന്ന മക്കൾക്ക് രാക്ഷസന്മാരെ നേരിടാനും സ്വന്തം ജീവൻ സംരക്ഷിക്കാനും ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നു. അച്ഛന്റെ സ്നേഹവും സഹോദരങ്ങളുടെ ഒത്തൊരുമയും എങ്ങനെ അവരെ അതിജീവനത്തിന് സഹായിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/arcadian-2024/
Please open Telegram to view this post
VIEW IN TELEGRAM
❤30❤🔥5👌4