#MsoneGoldRelease
/3597• ഭാഷ : #Hungerian
• സംവിധാനം : Zoltán Fábri
• പരിഭാഷ : സാരംഗ് ടി.കെ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama
ഫെറൻസ് മൊൾനാറിന്റെ ‘പോൾസ്ട്രീറ്റ് ബോയ്സ്’ എന്ന നോവലിനെ ആസ്പദമാക്കി 1968 ൽ പുറത്തിറങ്ങിയ ഹംഗേറിയൻ ചിത്രമാണിത്. സോൾട്ടൻ ഫാബ്രി ഒരുക്കിയ ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ഹംഗേറിയൻ സിനിമയാണ്. നാഷണൽ ഫിലിം സൊസൈറ്റി ഓഫ് ഹംഗറി പുനരുദ്ധരിച്ച പതിപ്പാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.
ലോകത്തെവിടെയും സംഘം ചേർന്ന് തല്ലു കൂടുക എന്നത് കുട്ടികളുടെ പൊതുസ്വഭാവമാണ് (Excluding Gen Alpha) എന്നാൽ ഈ തല്ലുകൂടലിന് യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായാൽ എങ്ങനെയുണ്ടാവും?
മുതിർന്നവർ നിസ്സാരമായി കരുതുന്ന പല കാര്യങ്ങളും കുട്ടികളുടെ നോട്ടത്തിൽ ജീവൻ മരണ പോരാട്ടങ്ങൾ ആയിരിക്കും. ക്ലാസിൽ നിന്ന് പുറത്താക്കിയാലും വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞാലും കുട്ടികൾ ഇതിൽ നിന്ന് പിന്മാറാറില്ല. ഇത്തരത്തിളുള്ള കുട്ടികളുടെ വഴക്കിലേക്ക് സൂക്ഷ്മ ദൃഷ്ടി പതിപ്പിക്കുകയാണ് ഈ സിനിമ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപസ്റ്റിലാണ് കഥ നടക്കുന്നത്. അവിടെ കുട്ടികളുടെ രണ്ട് ഗ്യാങ്ങുകളാണുള്ളത്. കേന്ദ്ര കഥാപാത്രമായ നെമെചെക് ഉൾപ്പെടുന്ന പോൾസ്ട്രീറ്റ് ബോയ്സും പണം കൊണ്ടും ബലം കൊണ്ടും മുന്നിട്ടു നിൽക്കുന്ന റഡ്ഷർട്ട്സും. ഈ സംഘങ്ങളിൽ പട്ടാളത്തിന് സമാനമായ നിയമങ്ങളും അതിനനുസരിച്ചുള്ള പദവികളും ശിക്ഷാരീതികളുമുണ്ട്. അവരവരുടേതായ യുദ്ധതന്ത്രങ്ങളും ആയുധശേഖരങ്ങളുമുണ്ട്.പോൾസ്ട്രീറ്റ് ബോയ്സിന്റെ കളിസ്ഥലമായ “ഗ്രുണ്ട്” കൈക്കലാക്കാനുള്ള റെഡ്ഷർട്ട്സിന്റെ ശ്രമങ്ങളും അതിനെതിരെയുള്ള പോൾസ്ട്രീറ്റ് ബോയ്സിന്റെ പ്രതിരോധവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയിൽ.
ഇവിടെ നിയമങ്ങൾ ഉണ്ടാക്കുകയും അത്യാവശ്യമുണ്ടാകുമ്പോൾ പരിഷ്കരിക്കുകയും ശിക്ഷാവിധികൾ നടപ്പിലാക്കുകയും ചെയ്യുന്ന കുട്ടികൾ എന്നത് ഒരു രൂപകം (Symbol) മാത്രമാണ്. ഇതിന്റെ മറവിൽ അതിപ്രാധാന്യമുള്ള വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. അത് യുദ്ധവെറിയും അതുണ്ടാക്കുന്ന നഷ്ടങ്ങളും യുദ്ധത്തിന്റെ നിരർത്ഥകതയും ആകാം, രാഷ്ട്രീയ സംഘർഷങ്ങളുടെയും അതുണ്ടാക്കുന്ന അരാജകത്വത്തിന്റെയും കഥയാകാം, ചിലപ്പോൾ ഗൃഹാതുരമായ വെറുമൊരു കുട്ടിക്കളിയായിരിക്കാം.എല്ലാ വിഭാഗത്തിൽപ്പെട്ട പ്രേക്ഷകർക്കും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള അവസരമാണ് ഇത്തരത്തിലുള്ള രൂപകങ്ങൾ ഉപയോഗിച്ചുള്ള സിനിമ (Symbolic Movie) നൽകുന്നത്.
https://malayalamsubtitles.org/languages/hungarian/the-boys-of-paul-street-1968/
Please open Telegram to view this post
VIEW IN TELEGRAM
❤26🔥2
/3579• ഭാഷ : #English
• നിർമ്മാണം : 21 Laps Entertainment
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Fantasy #Horror
നാലാം സീസണിലെ സംഭവങ്ങൾക്ക് ശേഷം 1987-ലാണ് അഞ്ചാം സീസൺ നടക്കുന്നത്. വെക്നയുടെ ആക്രമണത്തെത്തുടർന്ന് ഹോക്കിൻസ് നഗരം വലിയ നാശനഷ്ടങ്ങൾ നേരിടുകയും, പ്രദേശം മുഴുവൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജീവിതം അസാധ്യമായ ഈ സാഹചര്യത്തിൽ, വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എലവനും കൂട്ടുകാരും വീണ്ടും ഒന്നിക്കുന്നു.
https://malayalamsubtitles.org/languages/english/stranger-things-season-5-2025/
Please open Telegram to view this post
VIEW IN TELEGRAM
❤42🔥11👏3
/3598• ഭാഷ : #Indonesian
• സംവിധാനം : Yandy Laurens
• പരിഭാഷ : സോനു
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
സ്വന്തം കരിയറും പ്രണയവും സ്വപ്നങ്ങളുമായി ജീവിക്കുന്ന മോക്കോ എന്ന യുവാവിന്റെ കഥയാണിത്. ഒരു ആർക്കിടെക്റ്റ് ആകണമെന്നും വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നും ആഗ്രഹിക്കുന്ന മോക്കോയ്ക്ക് മൗറിൻ എന്നൊരു കാമുകിയുമുണ്ട്.
എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി മോക്കോയുടെ മൂത്ത സഹോദരിയും അവരുടെ ഭർത്താവും മരണപ്പെടുന്നു. അതോടെ അവരുടെ മക്കളുടെ പൂർണ്ണ ഉത്തരവാദിത്തം യുവാവായ മോക്കോയുടെ തോളിലേക്ക് വരുന്നു.
സ്വന്തം ജീവിതം കെട്ടിപ്പടുക്കേണ്ട പ്രായത്തിൽ, തന്റെ ആഗ്രഹങ്ങളും പ്രണയവും മാറ്റി വെച്ച് ആ കുട്ടികൾക്ക് വേണ്ടി ഒരു അച്ഛനായി മാറാൻ മോക്കോ നിർബന്ധിതനാകുന്നു. കുട്ടികളെ നോക്കുന്നതിനിടയിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, കരിയറിലെ അവസരങ്ങൾ നഷ്ടപ്പെടുന്നതും, കാമുകിയുമായുള്ള അകലവും അവന്റെ ജീവിതം സങ്കീർണ്ണമാക്കുന്നു.
സ്വന്തം സന്തോഷമാണോ അതോ കുടുംബത്തോടുള്ള കടമയാണോ വലുത് എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മോക്കോയുടെയും, ആ കുട്ടികളുടെയും വൈകാരികമായ യാത്രയാണ് ഈ സിനിമ പറയുന്നത്.
https://malayalamsubtitles.org/languages/indonesian/a-brother-and-7-siblings-2024/
Please open Telegram to view this post
VIEW IN TELEGRAM
❤36❤🔥6👍3
/3579• ഭാഷ : #English
• നിർമ്മാണം : 21 Laps Entertainment
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Fantasy #Horror
നാലാം സീസണിലെ സംഭവങ്ങൾക്ക് ശേഷം 1987-ലാണ് അഞ്ചാം സീസൺ നടക്കുന്നത്. വെക്നയുടെ ആക്രമണത്തെത്തുടർന്ന് ഹോക്കിൻസ് നഗരം വലിയ നാശനഷ്ടങ്ങൾ നേരിടുകയും, പ്രദേശം മുഴുവൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജീവിതം അസാധ്യമായ ഈ സാഹചര്യത്തിൽ, വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എലവനും കൂട്ടുകാരും വീണ്ടും ഒന്നിക്കുന്നു.
https://malayalamsubtitles.org/languages/english/stranger-things-season-5-2025/
Please open Telegram to view this post
VIEW IN TELEGRAM
❤67😢7🔥5
/3599• ഭാഷ : #English
• സംവിധാനം : Christian Alvart
• പരിഭാഷ : മിഥുൻ വിജയൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Horror #Mystery
ഭാവിയിൽ, മനുഷ്യരേ രക്ഷിക്കാനായി ഒരു വലിയ സ്പേസ്‌ഷിപ്പ് പുതിയൊരു ഗ്രഹമായ ടാനിസിലേക്കുള്ള യാത്രക്ക് പുറപ്പെടുന്നു. എന്നാൽ യാത്രയ്ക്കിടയിൽ ചിലർ ദീർഘനിദ്രയിൽ നിന്ന് ഉണരുമ്പോൾ സംഭവിക്കുന്ന അസ്വാഭാവികതകളും പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന ഭീകര സംഭവങ്ങളുമാണ് കഥയുടെ പ്രമേയം.
ഈ ബഹിരാകാശ കപ്പൽ നൂറ്റാണ്ടുകളോളം അനാഥമായി ബഹിരാകാശത്തിൽ അലഞ്ഞു. മനുഷ്യരിൽ നടത്തിയ ജനിതക പരീക്ഷണങ്ങളും (genetic accelerators), ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട മാനസികവൈകല്യമായ ‘പാൻഡോറം’ രോഗവും ചേർന്ന്, ചിലർ ഭീകരജീവികളായി മാറുന്നു.
ആയിരക്കണക്കിന് മനുഷ്യരെ പുതിയ വസയോഗ്യഗ്രഹമായ ടാനിസിലേക്കു കൊണ്ടുപോകുക.
https://malayalamsubtitles.org/languages/english/pandorum-2009/
Please open Telegram to view this post
VIEW IN TELEGRAM
❤33👍11🔥2
/3600• ഭാഷ : #English
• സംവിധാനം : Dan Trachtenberg
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Adventure #Sci_Fi
തന്റെ കുലത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഡെക്ക് എന്ന ‘പ്രഡേറ്റർ’ ഗെന്ന എന്ന ഗ്രഹത്തിൽ എത്തിപ്പെടുന്നു. അവിടെ ആർക്കും കൊല്ലാൻ കഴിയാത്ത ‘കാലിസ്ക്’ എന്നൊരു ജീവിയുണ്ട്. അതിനെ വേട്ടയാടാൻ തീരുമാനിക്കുന്ന ഡെക്കിന് തുണയായി കാലുകൾ നഷ്‌ടമായ തിയ എന്ന റോബോട്ടും കൂടെ കൂടുന്നു.
https://malayalamsubtitles.org/languages/english/predator-badlands-2025/
Please open Telegram to view this post
VIEW IN TELEGRAM
❤53🔥8❤🔥6
/99• ഭാഷ : #English
• സംവിധാനം : Gordon Hessler
• പരിഭാഷ : ജ്യോതിഷ് കുമാർ.എസ്.എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Fantasy
അറബി കഥകളിലെ ബുദ്ധിമാനും, ധീരനും, സമുദ്ര സഞ്ചാരിയുമായ സിൻബാദിന്റെ കഥകൾ നമ്മൾ വായിച്ചിട്ടുള്ളതുമാണ്. അതിൽ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് 1973 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമായ “ദ ഗോൾഡൻ വോയേജ് ഓഫ് സിൻബാദ്” ൽ പരാമർശിക്കുന്നത്. സമുദ്ര സഞ്ചാരത്തിനിടയിൽ സിൻബാദിന് ഒരു സ്വർണ്ണ തകിട് ലഭിക്കുന്നു. അതും കൊണ്ട് അദ്ദേഹം യാദൃശ്ചികമായി മറാബിയ രാജ്യത്തിൽ എത്തുന്നു. മറാബിയ സുൽത്താന്റെ കൊട്ടാരത്തിലും അതു പോലുള്ള ഒരു സ്വർണ്ണ തകിട് രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. ഇവ പരസ്പരം യോജിക്കുന്ന തകിടുകൾ മാത്രമല്ലെന്നും, മഹത്തായ ഒരു രഹസ്യത്തിന്റെ ഭാഗമാണെന്നും, രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും സിൻബാദ് മനസിലാക്കുന്നു. ആ രണ്ട് തകിടുകളിൽ നിന്നും ലഭിച്ച സൂചനകൾ കൊണ്ട് മൂന്നാമത്തെ സ്വർണ്ണ തകിടും അന്വേഷിച്ച് കൊണ്ട് ആ മഹത്തായ രഹസ്യം എന്താണെന്ന് കണ്ടെത്തുവാനായി പുറപ്പെടുന്നു. ഒപ്പം അത് കൈക്കാലാക്കുന്നതിനായി ദുഷ്ടനും, ദുർമന്ത്രവാദിയുമായ കൗറയും അവരുടെ പുറകേ പുറപ്പെടുന്നു.
കപ്പലിലെ മരം കൊണ്ടുണ്ടാക്കിയ പ്രതിമ ചലിക്കുന്നതും, കാളീ ദേവിയുടെ കല്ല് കൊണ്ടുള്ള പ്രതിമ നൃത്തം ചെയ്യുന്നതും, ഒറ്റ കണ്ണൻ Hippocentaur-ഉം, Griffin-ഉം തമ്മിലുള്ള യുദ്ധം എന്നിവ Slow മോഷൻ അനിമേഷൻ എന്ന ആ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളിലൂടെ സൃഷ്ടിച്ചെടുത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രത്തിൽ.
https://malayalamsubtitles.org/languages/english/the-golden-voyage-of-sinbad-1973/
Please open Telegram to view this post
VIEW IN TELEGRAM
❤34🔥3👍2
/547• ഭാഷ : #Mandarin
• സംവിധാനം : Xiaogang Feng
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #History
വലിയ ഭൂമികുലുക്കങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെയാണ് ‘ആഫ്റ്റർഷോക്ക്‘ എന്ന് പറയുന്നത്. 1976-ൽ ചൈനയിലെ ടാങ്ഷാനിൽ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാദുരന്തത്തിൽ വേർപിരിയേണ്ടി വന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് ഈ ചിത്രം. ഭൂകമ്പത്തിനിടയിൽ, മക്കളിലൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മറ്റേയാളെ ഉപേക്ഷിക്കാൻ ഒരമ്മയ്ക്ക് കഠിനമായ ഒരു തീരുമാനമെടുക്കേണ്ടി വരുന്നു. ഈ ദുരന്തം ആ കുടുംബത്തിൽ സൃഷ്ടിച്ച വൈകാരികമായ മുറിവുകളും, അവർ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഹൃദയസ്പർശിയായ നിമിഷങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. കുടുംബബന്ധങ്ങളുടെ ആഴവും ദുരന്തങ്ങളുടെ ആഘാതവും ഈ ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.
https://malayalamsubtitles.org/languages/mandarin/aftershock-2010/
Please open Telegram to view this post
VIEW IN TELEGRAM
❤42🔥5🥰1
/3601• ഭാഷ : #English
• സംവിധാനം : Frank Miller, Quentin Tarantino, Robert Rodriguez
• പരിഭാഷ : പ്രശോഭ് പി. സി.
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Thriller
അമേരിക്കൻ ക്രൈം ആന്തോളജി സിനിമയാണ് സിൻ സിറ്റി. അക്രമികൾ വിളയാടുന്ന ബേസിൻ സിറ്റിയിൽ നടക്കുന്ന സംഭവങ്ങളാണ്, നാല് അധ്യായങ്ങളുള്ള ഈ സിനിമ.
പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്താനും കുട്ടിയെ രക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ഹാർട്ടിഗൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ തുടങ്ങുന്നത്. ബേസിൻ സിറ്റിയുടെ കൂടുതൽ ഇരുണ്ട വശങ്ങളിലേക്ക് പിന്നീടുള്ള സംഭവങ്ങൾ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.
റോബർട്ട് റോഡ്രിഗസ്, ഫ്രാങ്ക് മില്ലർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ, ക്വൻ്റിൻ ടറൻ്റിനോയും ഒരു രംഗം സംവിധാനം ചെയ്തിട്ടുണ്ട്.
(⚠️ Warning: കടുത്ത വയലൻസ് രംഗങ്ങളുണ്ട്)
https://malayalamsubtitles.org/languages/english/sin-city-2005/
Please open Telegram to view this post
VIEW IN TELEGRAM
❤30🔥3🥰2
/3602• ഭാഷ : #English
• സംവിധാനം : Rian Johnson
• പരിഭാഷ : എൽവിൻ ജോൺ പോൾ, നിഷാദ് ജെ.എൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime #Drama
യുവവൈദികനായ ജഡ് ഡ്യൂപ്ലെന്റിസി, തീവ്രചിന്താഗതിക്കാരനായ മോൺസിഞ്ഞോർ ജെഫേഴ്സൺ വിക്സ് ഇടവക വികാരിയായ ചിമ്നി റോക്കിലെ ‘അവർ ലേഡി ഓഫ് പെർപെച്വൽ ഫോർറ്റിറ്റ്യൂഡ്’ പള്ളിയിൽ എത്തുന്നു. ഇവർ തമ്മിൽ ഒത്തുപോകില്ല എന്ന് ആദ്യത്തെ കൂടികാഴ്ചയിലെ മനസ്സിലാകുന്നു. ഒരു വിശുദ്ധ വാരാചരണത്തിനിടെ വിക്സ് അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു. പള്ളിയിലെ മുറിക്കുള്ളിൽ വച്ച് നടന്ന ഈ കൊലപാതകത്തിൽ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്നതിനാൽ ഇതൊരു ‘അസാധ്യമായ കൊലപാതകം’ ആയി കണക്കാക്കുന്നു. മുൻപ് ബോക്സറായിരുന്ന ഫാദർ ജഡ് ന്യായമായും സംശയത്തിന്റെ നിഴലിലാകുന്നു.
വഴി മുട്ടി എന്ത് ചെയ്യണമെന്നറിയാതെ അൾത്താരയുടെ മുന്നിൽ ഫാദർ ജഡ് സാഷ്ടാംഗം വീണപേക്ഷിക്കുമ്പോൾ, രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ‘നൈവ്സ് ഔട്ട്’ പരമ്പരയിലെ ഡിറ്റക്റ്റീവായ ബെന്വാ ബ്ലാങ്ക് പള്ളി വാതിൽ തുറന്നു പ്രത്യക്ഷപ്പെടുന്നു.
https://malayalamsubtitles.org/languages/english/wake-up-dead-man-a-knives-out-mystery-2025/
Please open Telegram to view this post
VIEW IN TELEGRAM
❤33❤🔥4🥰2
/3603• ഭാഷ : #Spanish
• സംവിധാനം : Oliver Laxe
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama
2025-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു സ്പാനിഷ്-ഫ്രഞ്ച് സിനിമയാണ് ‘സിറാത്‘ (Sirāt). പ്രശസ്ത സംവിധായകൻ ഒലിവർ ലാക്സ് (Oliver Laxe) ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മൊറോക്കോയിലെ മലനിരകളിലും മരുഭൂമികളിലും നടക്കുന്ന ‘റേവ് പാർട്ടികൾക്കിടയിൽ’ (Rave parties) കാണാതായ തന്റെ മകളെ (മാർ) അന്വേഷിച്ചു പോകുന്ന ഒരു പിതാവിന്റെയും മകന്റെയും കഥയാണിത്. മാസങ്ങളായി കാണാതായ മകളെ തേടി ലൂയിസ് എന്ന അച്ഛനും എസ്റ്റെബാൻ എന്ന മകനും അവിടുത്തെ ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്യുന്നു. ഇലക്ട്രോണിക് സംഗീതവും ലഹരിയും നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവർ നടത്തുന്ന അന്വേഷണം അവരെ വലിയ വൈകാരിക പ്രതിസന്ധികളിലേക്കും വെല്ലുവിളികളിലേക്കും എത്തിക്കുന്നു.
https://malayalamsubtitles.org/languages/spanish/sirat-2025/
Please open Telegram to view this post
VIEW IN TELEGRAM
❤35⚡3🔥2
/3604• ഭാഷ : #English
• സംവിധാനം : Annemarie Jacir
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
1936-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും വർദ്ധിച്ചുവരുന്ന ജൂത കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ നടന്ന ചരിത്രപ്രസിദ്ധമായ മഹത്തായ അറബ് വിപ്ലവത്തെ (The Great Arab Revolt) പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. തങ്ങളുടെ മണ്ണ് പിടിച്ചെടുക്കുന്നതിനെതിരെ സാധാരണക്കാരായ കർഷകരും സ്ത്രീകളും നടത്തുന്ന ഐതിഹാസികമായ പോരാട്ടവും ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പൊതുപണിമുടക്കും ചിത്രം ദൃശ്യവൽക്കരിക്കുന്നു. പലസ്തീൻ വിഭജനത്തിന്റെ തുടക്കവും അധിനിവേശ ശക്തികളുടെ ക്രൂരതയും ഇതിൽ പ്രമേയമാകുന്നു. സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് സായുധ വിപ്ലവത്തിലേക്ക് ഒരു ജനത എങ്ങനെ എത്തിയെന്നും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ അവർ നടത്തുന്ന അതിജീവനത്തിന്റെ കഥയുമാണ് Palestine 36.
https://malayalamsubtitles.org/languages/english/palestine-36-2025/
Please open Telegram to view this post
VIEW IN TELEGRAM
1❤56🕊9🔥5
/3605• ഭാഷ : #Japanese
• സംവിധാനം : Masaki Watanabe
• പരിഭാഷ : സോണി ഫിലിപ്പ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation
2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.
അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.
ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.
പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.
https://malayalamsubtitles.org/languages/japanese/sakamoto-days-season-01-2025/
Please open Telegram to view this post
VIEW IN TELEGRAM
❤46🔥6❤🔥3
/3606• ഭാഷ : #Japanese
• സംവിധാനം : Tatsuya Yoshihara
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Animation
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ആനിമേയാണ് “ചെയിൻസോ മാൻ”. ആനിമേയുടെ ആദ്യത്തെ സീസണിന്റെ തുടർച്ചയാണ് 2025-ൽ പുറത്തിറങ്ങിയ ഈ സിനിമ.
ആദ്യത്തെ സീസണിന് ശേഷം ചെയിൻസോമാനായ ഡെൻജിയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ ഓരോന്നായി സഫലമായി വന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൂടെ പുതിയൊരു പെൺകുട്ടിയെ ഡെൻജി പരിചയപ്പെടുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഡെൻജിക്ക് അവളെ ഇഷ്ടമാകുന്നു. എന്നാൽ അപകടങ്ങൾ നിറഞ്ഞ തന്റെ ഡെവിൾ ഹണ്ടർ ജോലിയും, തന്റെ സീനിയറായ മാക്കിമയോടുള്ള ഇഷ്ടവും ഈ ബന്ധത്തിന് തടസ്സമാകുമെന്ന് അവൻ മനസ്സിലാക്കുന്നു.
https://malayalamsubtitles.org/languages/japanese/chainsaw-man-the-movie-reze-arc-2025/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥10🥰2
/3607• ഭാഷ : #English
• സംവിധാനം : Clement Virgo
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance
ലൈംഗികതയെ വെറുമൊരു വിനോദമായി മാത്രം കാണുന്ന ലൈല എന്ന യുവതിയുടെയും ഡേവിഡ് എന്ന യുവാവിന്റെയും കഥയാണിത്. ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ശ്രമിക്കുമ്പോഴും, അറിയാതെ തന്നെ അവർക്കിടയിൽ വൈകാരികമായ ഒരു ബന്ധം വളർന്നു വരുന്നു.
മനുഷ്യബന്ധങ്ങളിലെ ഒറ്റപ്പെടലും, പ്രണയത്തിലേക്കുള്ള ഭയത്തോടെയുള്ള മാറ്റവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ശരീരം കൊണ്ട് ഒന്നിക്കുമ്പോഴും മനസ്സ് കൊണ്ട് അവർ നേരിടുന്ന സംഘർഷങ്ങളും, തങ്ങളുടെ ഭൂതകാലത്തെ മുറിവുകളെ എങ്ങനെ ഈ ബന്ധം ബാധിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കാതൽ.⚠️ ലൈംഗിക അതിപ്രസരം ഉള്ളൊരു മൂവി ആയതിനാൽ പ്രായപൂർത്തി ആയവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/lie-with-me-2005/
Please open Telegram to view this post
VIEW IN TELEGRAM
❤41🙏4👍2
/3608• ഭാഷ : #English
• സംവിധാനം : Tinto Brass
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #History
ടിൻ്റോ ബ്രാസ് സംവിധാനം ചെയ്‌ത ‘കലിഗുള’ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ചിത്രങ്ങളിൽ ഒന്നാണ്. പുരാതന റോമൻ ചക്രവർത്തിയായിരുന്ന ഗായസ് സീസർ കലിഗുളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോമൻ ചക്രവർത്തിയായിരുന്ന തിബേരിയസിൻ്റെ മരണശേഷം കലിഗുള അധികാരത്തിൽ വരുന്നതും, തുടർന്ന് അദ്ദേഹം നടത്തുന്ന അനിയന്ത്രിതമായ സ്വേച്ഛാധിപത്യവുമാണ് സിനിമയുടെ പ്രധാന പ്രമേയം. കേവലം ഒരു രാഷ്ട്രീയ ചരിത്രം എന്നതിലുപരി, അധികാരം ഒരാളെ എങ്ങനെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു.
സാധാരണ ചരിത്ര സിനിമ എന്നതിലുപരി, എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ അടങ്ങിയിരിക്കുന്ന വയലൻസും ലൈംഗികതയും പലർക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതിനാൽ മുതിർന്നവർ മാത്രം കാണുക.
https://malayalamsubtitles.org/languages/english/caligula-1979/
Please open Telegram to view this post
VIEW IN TELEGRAM
❤26👍4❤🔥1
/1387• ഭാഷ : #Thai
• സംവിധാനം : Prachya Pinkaew
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Crime #Drama
2005-ൽ പുറത്തിറങ്ങിയ ‘ദ പ്രൊട്ടക്ടർ’ എന്ന സിനിമ ഖാം എന്നൊരു ചെറുപ്പക്കാരന്റെ കഥയാണ്. തന്റെ കുടുംബത്തെയും കൂടെയുള്ള ആനയെയും അവൻ പൊന്നുപോലെയാണ് സ്നേഹിച്ചിരുന്നത്. ഒരിക്കൽ അവന്റെ കുടുംബത്തിന്റെ അഭിമാനമായിരുന്ന ആ ആനയെ ആരോ മോഷ്ടിച്ച് കടൽ കടത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട ആനയെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ ഖാം ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. അവിടെ ചെന്നപ്പോൾ ഗുണ്ടകളും കള്ളക്കടത്തുകാരും അടക്കിവാഴുന്ന അപകടം പിടിച്ച ഒരിടത്താണ് അവൻ പെട്ടുപോയത്. ചങ്കൂറ്റവും അല്പസ്വല്പം ആയോധനമുറയും മാത്രം കൈമുതലായുള്ള ഖാമിന് തന്റെ ആനയെ രക്ഷിക്കാൻ കഴിയുമോ? ‘ഓങ് ബാക്ക്’ സിനിമകളിലൂടെ പ്രശസ്തനായ ടോണി ജാ ആണ് ഖാം ആയി വേഷമിടുന്നത്.
https://malayalamsubtitles.org/languages/thai/the-protector-2005/
Please open Telegram to view this post
VIEW IN TELEGRAM
❤42🔥7👍2