Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.8K subscribers
1.55K photos
94 videos
2 files
992 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️
❤️❤️  #New_Release

🎬   Kahaani
▫️   കഹാനി (2012)


🎥🎥  🔗  ⭐️  8.1/10   🎬🎬

📽📽  🔗  🍅  100%    🍿  87%

▪  Release No. 👉  /2322

• ഭാഷ : #Hindi
• സംവിധാനം : Sujoy Ghosh
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Mystery #Thriller

കാണാതായ ഭർത്താവിനെ അന്വേഷിച്ച് ലണ്ടനിൽ നിന്നും കൊൽക്കത്തയിലെത്തുന്ന ഗർഭിണിയായ വിദ്യാ ബാഗ്ചിയിൽ നിന്നാണ് ‘കഹാനി’ ആരംഭിക്കുന്നത്. IB അന്വേഷിച്ചു നടക്കുന്ന മിലൻ ദാംജിയെന്ന ചാരന്, തന്റെ ഭർത്താവായ അർണബുമായി രൂപസദൃശ്യമുണ്ടെന്ന ആഗ്നസിന്റെ വെളിപ്പെടുത്തലോടെ സിനിമ ഒരു ത്രില്ലിങ് മൂഡിലേക്ക് നീങ്ങുകയാണ്. ത്രില്ലിങ്ങും, ട്വിസ്റ്റുകളുമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശക്തമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. കൂടാതെ വിദ്യാ ബാലൻ, നവാസുദ്ധീൻ സിദ്ദിഖി, പരംബ്രത ചാറ്റർജി തുടങ്ങിയവരുടെ ഇരുത്തം വന്ന പ്രകടനവും ചിത്രത്തെ മികച്ചതാക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/kahaani-2012/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤29
❤️❤️
❤️❤️  #New_Release

🎬   Sentimental Value
▫️   സെന്റിമെന്റൽ വാല്യൂ (2025)


🎥🎥  🔗  ⭐️  7.9/10   🎬

📽📽  🔗  🍅  96%    🍿  94%

▪  Release No. 👉  /3582

• ഭാഷ : #Norwegian
• സംവിധാനം : Joachim Trier
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama

ഭാര്യയുടെ മരണശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയാണ് മുൻകാല സിനിമാസംവിധായകൻ കൂടിയായ ഗുസ്താവ്. സിനിമാലോകത്തേക്കുള്ള മടങ്ങിവരവ് അത്യുജ്ജ്വലമാക്കാൻ തന്റെ കുടുംബം പശ്ചാത്തലമാക്കി ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു. മകളും നാടക നടിയുമായ നോറയ്ക്ക് ഒരു പ്രധാനവേഷം വച്ചുനീട്ടുമ്പോൾ പലകാരണങ്ങളാൽ അവൾ അത് തട്ടിമാറ്റുന്നു. ഒടുവിൽ ആ റോൾ റേച്ചൽ കെമ്പ് എന്ന ഹോളിവുഡ് താരറാണിയിലെത്തുന്നു. സ്വാഭാവികമായും നോറയിൽ അസൂയ മൊട്ടിടുന്നു. ശേഷമെന്ത്?

ഒരു കുടുംബത്തിന്റെ ഉള്ളറകളിലേക്ക് സിനിമയുടെ മാന്ത്രികത കടന്നുചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷം എപ്രകാരമായിരിക്കും മാറുക? കാണാം, “സെന്റിമെന്റൽ വാല്യൂ“.

98-ാമത് അക്കാദമി അവാർഡിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ നോർവേയുടെ ഔദ്യോഗിക എൻട്രി കൂടിയായ ചിത്രത്തിന് 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ 19 മിനിറ്റ് നിലയ്ക്കാത്ത കൈയടികൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/norwegian/sentimental-value-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤25❤‍🔥3
❤️❤️
❤️❤️  #New_Release

🎬   Pluribus Season 1
▫️   പ്ലൂറിബസ് (2025)

🔴  Episode 07 Added


🎥🎥  🔗  ⭐️  8.8/10   🎬

📽📽  🔗  🍅  100%    🍿  82%

▪  Release No. 👉  /3570

• ഭാഷ : #English
• സംവിധാനം : Vince Gilligan
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Sci_Fi

600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/pluribus-season-1-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤21
❤️❤️
❤️❤️  #New_Release

🎬   One Hundred Years of Solitude Season 1
▫️   വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂട് സീസൺ 1 (2024)


🎥🎥  🔗  ⭐️  8.3/10   🎬🎬

📽📽  🔗  🍅  84%    🍿  90%

▪  Release No. 👉  /3583

• ഭാഷ : #Spanish
• നിർമ്മാണം : Netflix
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Fantasy #History

വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുത്തുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967-ൽ പുറത്തിറങ്ങിയ ഈ നോവൽ 1982-ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി.

സാങ്കല്പിക ഗ്രാമമായ മാക്കോന്തോയിലെ ബ്വെന്തീയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പിന്നീട് 37ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി.

ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കൊളംബിയയുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വൽക്കരണത്തിനുശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്.മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം നിർമ്മിച്ചിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/spanish/one-hundred-years-of-solitude-season-1-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤31❤‍🔥4🔥3
❤️❤️
❤️❤️  #New_Release

🎬   The Shadow's Edge
▫️   ദ ഷാഡോസ് എഡ്ജ് (2025)


🎥🎥  🔗  ⭐️  7.2/10   🎬🎬

📽📽  🔗  🍅  80%    🍿  97%

▪  Release No. 👉  /3584

• ഭാഷ : #Mandarin
• സംവിധാനം : Larry Yang
• പരിഭാഷ : അഖിൽ ജോബി, വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Crime #Drama

ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങൾ – ജാക്കി ചാനും ,ടോണി ല്യൂങ്ങും- നിറഞ്ഞാടിയ, ഹോങ്കോംഗ് ആക്ഷൻ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന, ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലറാണ് ‘ദ ഷാഡോസ് എഡ്ജ്’.

മക്കാവു നഗരത്തെ വിറപ്പിക്കുന്ന ഒരു ഹൈ-ടെക് കൊള്ളസംഘത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നഗരത്തിലെ അത്യാധുനിക സംവിധാനങ്ങളെപ്പോലും കബളിപ്പിച്ച്, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തുന്ന ‘ ഷാഡോ’ എന്ന അദൃശ്യശക്തി പോലീസിന് തലവേദനയാകുന്നു. സാങ്കേതികവിദ്യ പരാജയപ്പെടുന്നിടത്ത്, കുറ്റവാളികളെ പിടിക്കാൻ, പഴയകാല രഹസ്യാന്വേഷണ വിദഗ്ദ്ധനായ ഹുവാങ് ഡിഷോങിനെ തിരികെ കൊണ്ടുവരാൻ പോലീസ് നിർബന്ധിതരാകുന്നു. തുടർന്ന് നായകനും വില്ലനും തമ്മിലുള്ള ത്രില്ലിംഗായ ‘ക്യാറ്റ് ആൻഡ് മൗസ്’ ഗെയിമാണ് സിനിമ.

മികച്ച രീതിയിൽ എഴുതപ്പെട്ട രണ്ട് കഥാപാത്രങ്ങളായി രണ്ട് ലെജൻഡുകൾ വരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. പതിവ് കോമഡി ആക്ഷൻ ഹീറോ പരിവേഷം മാറ്റി വെച്ച്, പ്രായം തളർത്തിയെങ്കിലും ബുദ്ധി കൂർമ്മതയുള്ള, ഗൗരവക്കാരനായ റിട്ടയേർഡ് പോലീസുകാരനായി ജാക്കിചാനും, ശാന്തനും ബുദ്ധിമാനും എന്നാൽ ക്രൂരനുമായ മോഷ്ടാവായി ടോണി ല്യൂങ്ങും നേർക്കുനേർ വരുന്ന രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്.

ചൈനീസ് ബോക്സോഫീസിൽ ബ്ലോക്ബസ്റ്ററായ ചിത്രം, ആഗോള തലത്തിലും മികച്ച കളക്ഷൻ നേടി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/mandarin/the-shadows-edge-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤46🔥21
❤️❤️
❤️❤️  #New_Release

🎬   Melissa P.
▫️   മെലിസ്സ പി. (2005)


🎥🎥  🔗  ⭐️  4.7/10   🎬

📽📽  🔗  🍅  —    🍿  30%

▪  Release No. 👉  /1382

• ഭാഷ : #Italian
• സംവിധാനം : Luca Guadagnino
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama

ആഗോളതലത്തിൽ ശ്രദ്ധേയനായ സംവിധായകൻ ലൂക്കാ ഗ്വാദഗ്നിനോയുടെ കരിയറിലെ ആദ്യകാല, എന്നാൽ ഏറ്റവും വിവാദപരമായ ഒരു ചലച്ചിത്രമാണ്, “മെലിസ്സ പി.” സിസിലിയിൽ നിന്നുള്ള കൗമാരക്കാരിയായ മെലിസ്സ പിയുടെ തീവ്രവും വൈകാരികവുമായ ലൈംഗിക യാത്രയാണ് ഈ എറോട്ടിക് ഡ്രാമ ചിത്രം. പ്രണയത്തിനായി വെമ്പുന്ന അവൾ, ചൂഷണത്തിന്റെയും ആത്മനാശത്തിന്റെയുംവഴിയിൽ എത്തിപ്പെടുന്നതാണ് ചിത്രത്തിന്റെ കാതൽ.

ഗ്വാദഗ്നിനോയുടെ ചലച്ചിത്ര ജീവിതത്തിൽ ഈ സിനിമക്ക് തനതായ സ്ഥാനമുണ്ട്. മെലിസ പി.-യിൽ അദ്ദേഹം കൈകാര്യം ചെയ്ത തീവ്രമായ ആഗ്രഹത്തിന്റെയും വൈകാരികമായ ദുർബലതയുടെയും പ്രമേയങ്ങൾ, അദ്ദേഹത്തിന്റെ പിൽക്കാല ചിത്രങ്ങളായ കോൾ മി ബൈ യുവർ നെയിം പോലുള്ള ആഗോള ഹിറ്റുകളിൽ കൂടുതൽ ദൃശ്യപരവും വൈകാരികവുമായ വ്യക്തതയോടെ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

ഇറ്റലിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടതും, അത്രതന്നെ വിവാദവുമായ മെലിസ്സ പനറെല്ലോയുടെ ആത്മ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. താൻ പ്രണയിക്കുന്നവനിൽ നിന്നും ഏൽക്കുന്ന ചതിയിലും ലൈംഗിക ചൂഷണത്തിലും മാനസികമായി തകർന്ന് പോകുന്ന മെലിസ്സയ്ക്ക് ലോകത്തോട് തന്നെയൊരു പക തോന്നുന്നു. അതിനെ മറികടക്കാൻ അവൾ ലൈംഗികതയെ സ്വന്തം നിയന്ത്രണത്തിലുള്ള ഒരു ആയുധമാക്കി മാറ്റുന്നു. അവൾ അതിരുകൾ ഭേദിച്ചുള്ള ലൈംഗിക അനുഭവങ്ങളിലേക്ക് തിരിയുന്നു.യഥാർത്ഥത്തിൽ തനിക്കേറ്റ മാനസികാഘാതത്തോടുള്ള വികലമായൊരു മറുപടിയായിട്ടാണ് അവൾ അതിനെ കാണുന്നത്. ഇത്തരത്തിൽ ലോകത്തെ വേദനിപ്പിക്കാൻ ശ്രമിച്ചു അവസാനം ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയിൽ നിന്നുമുള്ള അവളുടെ തിരിച്ചറിവുകളും ഉയർത്തെഴുന്നേൽപ്പുമാണ് ചിത്രത്തിൽ പറയുന്നത്.

ഇറ്റലിയിൽ വൻ വാണിജ്യ വിജയം നേടിയ ഈ ചിത്രം എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്നത് കൊണ്ടു തന്നെ നഗ്നതയും അത്തരം സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/italian/melissa-p-2005/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤47❤‍🔥7👏2
❤️❤️
❤️❤️  #New_Release

🎬   Sisu: Road to Revenge
▫️   സിസൂ: റോഡ് ടു റിവഞ്ച് (2025)


🎥🎥  🔗  ⭐️  7.3/10   🎬

📽📽  🔗  🍅  94%    🍿  88%

▪  Release No. 👉  /3585
____
Sisu (2022) 👉 /3188

• ഭാഷ : #English
• സംവിധാനം : Jalmari Helander
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #War

2022-ൽ ആക്ഷൻ സിനിമാ പ്രേമികളെ അമ്പരപ്പിച്ച ‘സിസൂ‘ എന്ന ഫിന്നിഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘സിസൂ: റോഡ് ടു റിവഞ്ച്‘. ജൽമാരി ഹെലാൻഡർ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗത്തിൽ നാസികളെയാണ് നായകൻ നേരിട്ടതെങ്കിൽ, ഇത്തവണ ശത്രുക്കൾ സോവിയറ്റ് റെഡ് ആർമിയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം തന്റെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ആറ്റമി കോർപി, സോവിയറ്റ് സൈന്യം അദ്ദേഹത്തിന്റെ കുടുംബത്തെ കൊലപ്പെടുത്തുകയും വീട് നശിപ്പിക്കുകയും ചെയ്തിരിക്കുന്നതാണ് കാണുന്നത്. തകർക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾ അഴിച്ചെടുത്ത് മറ്റൊരിടത്ത് പുനർനിർമ്മിക്കാൻ അദ്ദേഹം യാത്ര തിരിക്കുന്നു, എന്നാൽ ഇതിനിടയിൽ ക്രൂരനായ സോവിയറ്റ് കമാൻഡറും സംഘവും അദ്ദേഹത്തിന് തടസ്സമായി വരുന്നു. പിന്നീട് നടക്കുന്നത് ചോരക്കളിയാൽ സമ്പന്നമായ പ്രതികാരത്തിന്റെ കഥയാണ്.

ജോർമ ടോമില, ആറ്റമി കോർപി എന്ന അനശ്വരനായ പോരാളിയായി വീണ്ടും വിസ്മയിപ്പിക്കുന്നു.’അവതാർ’ സിനിമയിലൂടെ പ്രശസ്തനായ സ്റ്റീഫൻ ലാങ് വില്ലനായി എത്തുന്നതോടെ പോരാട്ടം കൂടുതൽ കടുക്കുന്നു.

ആദ്യ ഭാഗത്തിന്റെ അതേ ഫോർമുല തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ആക്ഷൻ പ്രേമികളെ നിരാശപ്പെടുത്താത്ത, ആവേശം ഒട്ടും ചോർന്നുപോകാത്ത ഒരു ‘പവർ പാക്ക്ഡ്’ സീക്വലാണ് ‘സിസൂ: റോഡ് ടു റിവഞ്ച്’.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/sisu-road-to-revenge-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤39🔥18❤‍🔥4
❤️❤️
❤️❤️  #New_Release

🎬   Blood: The Last Vampire
▫️   ബ്ലഡ്: ദ ലാസ്റ്റ് വാമ്പയർ (2000)


🎥🎥  🔗  ⭐️  6.6/10  

📽📽  🔗  🍅  50%    🍿  66%

▪  Release No. 👉  /1379

• ഭാഷ : #English , #Japanese
• സംവിധാനം : Hiroyuki Kitakubo
• പരിഭാഷ : ഷാനു നൂജുമുദീൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Animation #Horror

കെൻജി കാമിയാമ തിരക്കഥ എഴുതി ഹിരോയുക്കി കിറ്റകുബോ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു ജപ്പാനീസ് ആനിമേറ്റഡ് ആക്ഷൻ ഹൊറർ ചിത്രമാണ് ബ്ലഡ്: ദ ലാസ്റ്റ് വാമ്പയർ.

സായ എന്ന വംപയർ ഹണ്ടർ മേലുദ്യോഗസ്ഥരുടെ ആവിശ്യപ്രകാരം തന്റെ പുതിയ ദൗത്യത്തിനായി ജപ്പാനിൽ ഉള്ള അമേരിക്കൻ സൈനിക താവളമായ യോകോട്ട എയർ ബേസ് സ്കൂളിലേക്ക് ഒരു വിദ്യാർത്ഥിയായി പോകുന്നതും ശേഷം നടക്കുന്ന പോരാട്ടാവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/blood-the-last-vampire-2000/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤29❤‍🔥4
❤️❤️
❤️❤️  #New_Release

🎬   Tropic Thunder
▫️   ട്രോപ്പിക് തണ്ടർ (2008)


🎥🎥  🔗  ⭐️  7.1/10   🎬

📽📽  🔗  🍅  82%    🍿  71%

▪  Release No. 👉  /3586

• ഭാഷ : #English
• സംവിധാനം : Ben Stiller
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഖിൽ ഇ കൈതേരി
• ജോണർ : #Action #Comedy #War

ഇന്നേവരെ ആരും ചിത്രീകരിച്ചിട്ടില്ലാത്ത ഒരു യുദ്ധ സിനിമ, അതും തികച്ചും റിയലിസ്റ്റിക്കായി പിടിക്കാനായി അങ്ങേയറ്റം ജാടക്കാര ഹോളിവുഡിലെ കുറച്ച് വമ്പൻ താരങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലെ കാട്ടിലേക്ക് ഇറങ്ങിത്തിരിക്കുന്നു. ഷൂട്ടിങ് തുടങ്ങി കുറച്ച് കഴിയുമ്പോഴാണ് സംഗതി കൈവിട്ടുപോകുന്നത്. ഇവർ കേറി ചെന്നത് യഥാർത്ഥ ഭീകരന്മാരുടെ കോട്ടയിലേക്കായിരുന്നു.

അതോടെ പട്ടാളക്കാരായി അഭിനയിക്കാൻ വന്ന നടന്മാർ ഉണ്ടയില്ലാത്ത തോക്കെടുത്ത് പോരാടേണ്ട ഗതികേടിലാകുന്നു.

വിയറ്റ്നാം യുദ്ധസിനിമകളെയും ഹോളിവുഡിലെ സ്റ്റുഡിയോ രീതികളെയും അഭിനേതാക്കൾ കഥാപാത്രമായി മാറാൻ നടത്തുന്ന ‘മെത്തേഡ് ആക്ടിങ്‘ തുടങ്ങിയവയുമൊക്കെ
കണക്കറ്റ് പരിഹസിക്കുന്ന ഒരു സ്പൂഫ് സിനിമയാണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/tropic-thunder-2008/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤31🔥4🥰3
❤️❤️
❤️❤️  #New_Release

🎬   The Last Frontier Season 1
▫️   ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)

🔴 Episode 06 to 10 Added


🎥🎥  🔗  ⭐️  6.9/10  

📽📽  🔗  🍅  46%    🍿  57%

▪  Release No. 👉  /3567

• ഭാഷ : #English
• സംവിധാനം : John Curran
• പരിഭാഷ : നിഷാദ് ജെ.എൻ, പ്രവീൺ അടൂർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Drama #Thriller

അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.

ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.

റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-last-frontier-season-1-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤35
❤️❤️
❤️❤️  #New_Release

🎬   Pluribus Season 1
▫️   പ്ലൂറിബസ് (2025)

🔴  Episode 08 Added


🎥🎥  🔗  ⭐️  8.8/10   🎬

📽📽  🔗  🍅  100%    🍿  82%

▪  Release No. 👉  /3570

• ഭാഷ : #English
• സംവിധാനം : Vince Gilligan
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Sci_Fi

600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/pluribus-season-1-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤18🔥6
❤️❤️
❤️❤️  #New_Release

🎬   Road House
▫️   റോഡ് ഹൗസ് (2024)


🎥🎥  🔗  ⭐️  6.2/10   🎬

📽📽  🔗  🍅  59%    🍿  52%

▪  Release No. 👉  /3587

• ഭാഷ : #English
• സംവിധാനം : Doug Liman
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Drama #Thriller

ജെയ്ക്ക് ജില്ലൻഹാൾ നായകനായ അമേരിക്കൻ ആക്ഷൻ ചിത്രമാണ് റോഡ് ഹൗസ്.

യുഎഫ്സി മിഡിൽവെയ്റ്റ് ഫൈറ്ററായിരുന്നു എൽവുഡ് ഡാൾട്ടൻ. ഇടിക്കൂട്ടിൽ എതിരാളിയോട് ദാക്ഷിണ്യം കാണിക്കാത്ത പ്രകടനവും അസാമാന്യ കരുത്തുമെല്ലാം അയാളെ കുപ്രസിദ്ധനാക്കി. ഗ്ലാസ് കീ എന്ന സ്ഥലത്തുനിന്ന് വന്ന ഒരു യുവതി അയാളെ ഒരു ദൗത്യമേൽപിക്കുന്നു. അതിൻ്റെ ഭാഗമായി ഗ്ലാസ് കീയിലെത്തുന്ന അയാൾ വൈകാതെ മനസ്സിലാക്കുന്നു – അങ്ങേയറ്റം അപകടം പിടിച്ച, വയലൻ്റായ സ്ഥലത്താണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്ന്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/road-house-2024/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤30🔥3⚡1
Forwarded from Msone Official
മലയാളത്തിൻ്റെ ശ്രീനിവാസന് വിട ❤️🌹❤️
😢157💔81❤45
❤️❤️
❤️❤️  #New_Release

🎬   Koi... Mil Gaya
▫️   കോയി... മിൽ ഗയാ (2003)


🎥🎥  🔗  ⭐️  7.2/10  

📽📽  🔗  🍅  80%    🍿  76%

▪  Release No. 👉  /833

• ഭാഷ : #Hindi
• സംവിധാനം : Rakesh Roshan
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Drama #Fantasy

അന്യഗ്രഹത്തു നിന്ന് ഭൂമിയിൽ അകപ്പെട്ട മായാവിയുടെയും, അവന്റ ഭൂമിയിലെ സുഹൃത്ത്, ‘കുട്ടി യുവാവ്’ രോഹിത്തിന്റെയും സൗഹൃദത്തിന്റെ കഥയാണ് ‘കോയി മിൽ ഗയാ‘.

ഋതിക് റോഷൻ വളരെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ഈ സിനിമയിൽ പ്രീതി സിന്റ, രേഖ, രജത് ബേദി തുടങ്ങിയവരോടൊപ്പം. ബാലതാരമായി ‘ഹൻസിക’ യും അഭിനയിച്ചിരിക്കുന്നു. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം കാണാവുന്ന നല്ലൊരു ചിത്രമാണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/hindi/koi-mil-gaya-2003/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤34❤‍🔥1
❤️❤️
❤️❤️  #New_Release

🎬   Decision to Leave
▫️   ഡിസിഷൻ ടു ലീവ് (2022)


🎥🎥  🔗  ⭐️  7.3/10   🎬🎬

📽📽  🔗  🍅  94%    🍿  84%

▪  Release No. 👉  /3588

• ഭാഷ : #Korean
• സംവിധാനം : Park Chan-wook
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Mystery

മഞ്ഞുമൂടിയ മലനിരകളിൽ നടന്ന ഒരു മരണം…
അത് കൊലപാതകമോ അതോ ആത്മഹത്യയോ?


കൊല്ലപ്പെട്ടയാളുടെ ഭാര്യയെ നിരീക്ഷിക്കുന്നതിനിടയിൽ അവരുമായി പ്രണയത്തിലാകുന്ന ഡിറ്റക്റ്റീവിന്റെ കഥയാണിത്. കുറ്റാന്വേഷണവും വികാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മിസ്റ്ററി റൊമാൻസ് ചിത്രമാണിത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/decision-to-leave-2022/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27❤‍🔥5😢1
❤️❤️ 🥇🥇
❤️❤️  🥇🥇
#MsoneGoldRelease

🎬   Dark City
▫️   ഡാർക്ക് സിറ്റി (1998)


🎥🎥  🔗  ⭐️  7.6/10   🎬

📽📽  🔗  🍅  78%    🍿  85%

▪  Release No. 👉  /3589

• ഭാഷ : #English
• സംവിധാനം : Alex Proyas
• പരിഭാഷ : അജിത് രാജ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Fantasy #Mystery #Sci_Fi

നിയോ നോയർ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട 1998-ലെ ഒരു ചലച്ചിത്രമാണ് ഡാർക്ക് സിറ്റി.

ഓർമ്മശക്തി നഷ്ടപ്പെട്ട ജോൺ മർഡോക്ക്, ഒരു കൊലപാതകക്കേസിലെ പ്രതിയായി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത്. എപ്പോഴും ഇരുട്ടിൽ മൂടി കിടക്കുന്ന ഒരു നഗരത്തിൽ ഉണരുന്ന നായകൻ, താൻ ആരെന്നും തന്നെ പിന്തുടരുന്നവർ ആരൊക്കെയാണെന്നും, ആ നഗരത്തിന്റെ രഹസ്യങ്ങൾ എന്തൊക്കെയാണെന്നും അന്വേഷിച്ചിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

​അലക്സ് പ്രോയാസ് സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ അതിശയിപ്പിക്കുന്ന വിഷ്വൽ ശൈലി കൊണ്ടും ഓർമ്മ, വ്യക്തിത്വം, സ്വതന്ത്ര ഇച്ഛാശക്തി എന്നീ പ്രമേയങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. റിലീസ് ചെയ്ത സമയത്ത് സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഇതൊരു ‘കൾട്ട് ക്ലാസിക്’ ആയി മാറുകയും ദ മേട്രിക്സ് പോലുള്ള സിനിമകളെ സ്വാധീനിക്കുകയും ചെയ്തു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/dark-city-1998/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤15🔥5
❤️❤️
❤️❤️  #New_Release

🎬   The Great Flood
▫️   ദ ഗ്രേറ്റ് ഫ്ലഡ് (2025)


🎥🎥  🔗  ⭐️  5.4/10   🎬🎬

📽📽  🔗  🍅  54%    🍿  41%

▪  Release No. 👉  /3590

• ഭാഷ : #Korean
• സംവിധാനം : Byung-woo Kim
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Drama

2025-ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ സിനിമയാണ് ‘ദ ഗ്രേറ്റ് ഫ്ലഡ്‘ ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ ശേഷിയുള്ള ഒരു വൻ പ്രളയം ലോകത്തെ വിഴുങ്ങുന്നു. നഗരങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോകുന്ന ആ മഹാവിപത്തിനിടയിൽ, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിപ്പോയ ആൻ-നാ എന്ന ശാസ്ത്രജ്ഞയുടെയും ജാ-ഇൻ എന്ന കൊച്ചുബാലന്റെയും അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ സിനിമ.

മനുഷ്യന്റെ നിശ്ചയദാർഢ്യത്തെയും മാതൃത്വത്തിന്റെ വികാരങ്ങളെയും ആധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ കോർത്തിണക്കിയ ഒരു വ്യത്യസ്തമായ ഡിസാസ്റ്റർ ത്രില്ലറാണ് ഈ ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/the-great-flood-2025/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤31💯5👍2
❤️❤️
❤️❤️  #New_Release

🎬   Kiss Kiss Bang Bang
▫️   കിസ് കിസ് ബാങ് ബാങ് (2005)


🎥🎥  🔗  ⭐️  7.5/10   🎬

📽📽  🔗  🍅  86%    🍿  87%

▪  Release No. 👉  /3591

• ഭാഷ : #English
• സംവിധാനം : Shane Black
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime #Mystery

അല്ലറചില്ലറ മോഷണങ്ങളുമായി കഞ്ഞി കുടിച്ചുപോകുന്ന ഒരു കള്ളൻ, ഹോളിവുഡ് സിനിമ/സീരീസുകൾക്ക് ഇടയ്ക്കിടെ കൺസൾട്ട് ചെയ്യുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ്, അഭിനയമോഹങ്ങളുമായി ലോസ് ആഞ്ചലസിൽ എത്തിയൊരു നടി. ഇവർ മൂന്ന് പേരും അപ്രതീക്ഷിതമായി ഒരു കൊലപാതകക്കേസിൽ കുടുങ്ങുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/kiss-kiss-bang-bang-2005/

✍️✍️ @MsoneCCBot ✍️✍️
Please open Telegram to view this post
VIEW IN TELEGRAM
❤27❤‍🔥4🤝1