/3569• ഭാഷ : #English
• സംവിധാനം : Paul Thomas Anderson
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Crime #Drama
ഒരു അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിനും ഭയത്തിൽനിന്നുള്ള മോചനത്തിനും വേണ്ടിയുള്ള നിരന്തരമായ വിപ്ലവ ശ്രമങ്ങളും അവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/one-battle-after-another-2025/
Please open Telegram to view this post
VIEW IN TELEGRAM
❤57🔥14⚡4
/3570• ഭാഷ : #English
• സംവിധാനം : Vince Gilligan
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Sci_Fi
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
https://malayalamsubtitles.org/languages/english/pluribus-season-1-2025/
Please open Telegram to view this post
VIEW IN TELEGRAM
❤39🔥9❤🔥3
Please open Telegram to view this post
VIEW IN TELEGRAM
❤41🔥13🥰5
/3571• ഭാഷ : #English
• സംവിധാനം : Joel Crawford, Januel Mercado
• പരിഭാഷ : വിജയ് വിക്ടർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation
നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്സ് (👉 /2353). 2022-ൽ സിനിമയുടെ രണ്ടാം ഭാഗം പുസ് ഇൻ ബൂട്സ്: ദ ലാസ്റ്റ് വിഷ് പുറത്തിറങ്ങി. ഒൻപത് ആയുസുകൾ ഉള്ള നായകനായ പൂച്ച തന്റെ ഒൻപതാമത്തേതും അവസാനത്തേതുമായ ആയുസ്സിൽ താൻ നഷ്ടപ്പെടുത്തിയ മറ്റ് എട്ട് ആയുസുകളെ തിരികെ നേടാൻ ഒരു വിഷിംഗ് സ്റ്റാറിനെ തേടി പോകുന്നതും, തുടർന്നുണ്ടാകുന്ന തടസ്സങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/puss-in-boots-the-last-wish-2022/
Please open Telegram to view this post
VIEW IN TELEGRAM
❤25🔥8👍2
/3570• ഭാഷ : #English
• സംവിധാനം : Vince Gilligan
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Sci_Fi
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
https://malayalamsubtitles.org/languages/english/pluribus-season-1-2025/
Please open Telegram to view this post
VIEW IN TELEGRAM
❤16🔥8🥰2
/3572• ഭാഷ : #Hindi
• സംവിധാനം : Neeraj Ghaywan
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
‘മസാൻ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്, ‘ഹോംബൗണ്ട്‘.
ഒരു യഥാര്‍ത്ഥ സംഭവത്തെപ്പറ്റി, 2020-ൽ ന്യൂയോർക്ക് ടൈംസിൽ ബഷറത്ത് പീർ എഴുതിയ “Taking Amrit Home” എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജാതി-മത വേർതിരിവുകൾക്കപ്പുറം പോലീസ് ജോലി നേടി അന്തസ്സോടെ ജീവിക്കുകയാണ് അവരുടെ സ്വപ്നം. എന്നാൽ ദാരിദ്ര്യം കാരണം സൂറത്തിലേക്ക് കുടിയേറേണ്ടി വരുന്ന ഇവർ 2020-ലെ ലോക്ക്ഡൗണിൽ കുടുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ട് നിസ്സഹായരായ അവർ, കിലോമീറ്ററുകൾ താണ്ടി ഗ്രാമത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.അഭിനേതാക്കളായ ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ് ചിത്രത്തിന്റെ കരുത്ത്. ജാൻവി കപൂറും തന്റെ വേഷം ഭംഗിയാക്കി.
2026 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ചിത്രം നിര്‍മ്മിച്ചത് ധർമ്മ പ്രൊഡക്ഷൻസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹോളിവുഡ് ഇതിഹാസം മാർട്ടിൻ സ്കോർസെസെയുമാണ്. ‘ഹോംബൗണ്ട്’ കേവലം ഒരു സിനിമയല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. അധികാരം കൈയാളുന്നവർ മറന്നുപോയ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച ഒരു വലിയ ജനവിഭാഗത്തിന്റെ കഥയാണിത്. മികച്ച അഭിനയവും സംവിധാനവും കൊണ്ട് സമ്പന്നമായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
https://malayalamsubtitles.org/languages/hindi/homebound-2025/
Please open Telegram to view this post
VIEW IN TELEGRAM
❤38👏4🥰2
Please open Telegram to view this post
VIEW IN TELEGRAM
❤34🔥6🏆5
/145/845/949/1547/2233/2373/2861സബ് റീ-സിങ്ക് ചെയ്ത് ഫയലുകൾ DVDRip മാറ്റി WEB-DL / BluRay ആക്കിയിട്ടുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
❤43🔥7🥰3
/3570• ഭാഷ : #English
• സംവിധാനം : Vince Gilligan
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Sci_Fi
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
https://malayalamsubtitles.org/languages/english/pluribus-season-1-2025/
Please open Telegram to view this post
VIEW IN TELEGRAM
❤34🔥9🥰1
/3573• ഭാഷ : #English
• സംവിധാനം : Robert Mulligan
• പരിഭാഷ : സജിൻ.എം.എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Romance
1950-കളിലെ ലൂസിയാനയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ, ഹൃദയസ്പർശിയായ ‘കമിങ് ഓഫ് ഏജ്’ സിനിമയാണിത്. 14 വയസ്സുകാരിയായ ഡാനിയേലിന്റെ അയൽപക്കത്ത് താമസത്തിനെത്തുന്ന കോർട്ട് എന്ന ചെറുപ്പക്കാരനോടുള്ള അവളുടെ ആദ്യ പ്രണയവും, പിന്നീട് അവളുടെ ചേച്ചി മൗറീനുമായുള്ള ബന്ധത്തിൽ വരുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. കൗമാരത്തിന്റെ നിഷ്കളങ്കതയും, ആദ്യ പ്രണയത്തിന്റെ മധുരവും, ഒപ്പം കുടുംബബന്ധവുമെല്ലാം വളരെ മനോഹരമായി പകർത്തിയിരിക്കുന്ന ഈ ചിത്രം ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.
https://malayalamsubtitles.org/languages/english/the-man-in-the-moon-1991/
Please open Telegram to view this post
VIEW IN TELEGRAM
❤32🔥6🥰2
#RenewedSubtitle
/3574• ഭാഷ : #English
• സംവിധാനം : Brad Anderson
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Thriller
ഒരു വർഷമായി നീണ്ടുനിൽക്കുന്ന കഠിനമായ ഉറക്കമില്ലായ്മ മൂലം ശാരീരികമായും മാനസികമായും തകർന്ന ട്രെവർ റെസ്‌നിക് എന്ന മെഷീനിസ്റ്റിന്റെ കഥയാണിത്. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങളും ‘ഐവൻ’ എന്ന നിഗൂഢമായ കഥാപാത്രത്തിന്റെ സാന്നിധ്യവും അയാളെ വേട്ടയാടുന്നു. യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന ട്രെവർ, തനിക്ക് ചുറ്റുമുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/the-machinist-2004/
Please open Telegram to view this post
VIEW IN TELEGRAM
❤26🔥6👏2
#New_Release
#MsoneGoldRelease
/3575• ഭാഷ : #French
• സംവിധാനം : Leos Carax
• പരിഭാഷ : പ്രമോദ് കുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Fantasy
ലിയോസ് കാരാക്സ് സംവിധാനം ചെയ്ത “ഹോളി മോട്ടേഴ്സ്” (2012) ചലച്ചിത്രകലയുടെയും ആധുനിക മനുഷ്യൻ്റെയും അസ്തിത്വ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിലുള്ളതും വിഭ്രാത്മകവുമായ അനുഭവം നൽകുന്ന ചലച്ചിത്രമാണ്.
മോൺസിയർ ഓസ്കാർ എന്ന കേന്ദ്രകഥാപാത്രം ആഢംബര ലിമോസിൻ കാറിൽ ഫ്രാൻസിലെ നഗരത്തിലൂടെ യാത്ര ചെയ്യുകയും വിവിധ “അപ്പോയിൻ്റ്മെൻ്റി”കൾക്ക് അനുസരിച്ചു വ്യത്യസ്ത വേഷങ്ങൾ അണിയുകയും അതായി അഭിനയിക്കുകയും ചെയ്യുന്നു. ജീവിതമെന്ന സിനിമയിൽ നാം ഓരോ നിമിഷവും അണിയേണ്ടി വരുന്ന നിരവധി മുഖങ്ങളെ ഓസ്കാർ പ്രതിനിധീകരിക്കുന്നു.
“21ാം നൂറ്റാണ്ടിലെ 100 മികച്ച സിനിമകൾ” എന്ന BBC പട്ടികയിൽ 16ാമതായി ഇടം പിടിച്ചിട്ടുള്ള സിനിമയാണ് ഹോളി മോട്ടോഴ്‌സ്. ഈ സിനിമ നമ്മളെ അലോസരപ്പെടുത്താതെ, അലസരാക്കി, ഋജുവായി കഥ പറഞ്ഞ്, രസിപ്പിച്ചു, ത്രില്ലടിപ്പിക്കുന്ന സിനിമയല്ല; മറിച്ച് അപൂർവ്വവും വിചിത്രവുമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു. സിനിമ എന്ന കലാരൂപത്തോടുള്ള ലിയോസ് കരാക്‌സിൻ്റെ ആദരവും വിമർശനവും, ആധുനിക മനുഷ്യൻ്റെ സ്വത്വപ്രതിസന്ധിയും ഈ സിനിമയിൽ ഒരുമിച്ച് അവതരിപ്പിക്കുന്നു.
കാഴ്ചക്കാരന് സ്വന്തം ഇഷ്ടത്തിനനുസരിച്ച്, സർഗ്ഗാത്മകമായി വ്യാഖ്യാനിക്കാൻ അവസരം നൽകുന്ന ഒരു വിസ്മയകരമായ സിനിമാറ്റിക് കൊളാഷാണ്.
https://malayalamsubtitles.org/languages/french/holy-motors-2012/
Please open Telegram to view this post
VIEW IN TELEGRAM
❤30🥰5🔥2
/3576• ഭാഷ : #English
• സംവിധാനം : Scott Derrickson
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Horror
ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അതീവ രഹസ്യമായ ഒരു വലിയ മലയിടുക്കിന്റെ (Gorge) ഇരുവശങ്ങളിലായി കാവൽ നിൽക്കുന്നവരാണ് ലെവിയും ഡ്രാസയും. അതിനുള്ളിലുള്ള ഭീകര ജീവികൾ പുറംലോകത്തേക്ക് കടക്കാതെ നോക്കുകയാണ് അവരുടെ ദൗത്യം. നിയമങ്ങൾ ലംഘിച്ച് ഇവർ തമ്മിലടുക്കുന്നതോടെ, അധികാരികൾ മറച്ചുവെച്ച ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുന്നു. പ്രണയവും ആക്ഷനും നിറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണിത്.
https://malayalamsubtitles.org/languages/english/the-gorge-2025/
Please open Telegram to view this post
VIEW IN TELEGRAM
❤37🔥3
/3577• ഭാഷ : #English
• സംവിധാനം : Seth Gordon
• പരിഭാഷ : മാജിത് നാസർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime
തങ്ങളുടെ ബോസുമാരെ കൊണ്ട് സഹികെട്ട നിക്ക്, കേർട്ട്, ഡേൽ എന്നീ സുഹൃത്തുക്കൾ, അവരെ ഇല്ലാതാക്കണം എന്ന തീരുമാനത്തിൽ എത്തുന്നു. അതിനായി ഒരു വെറൈറ്റി പ്ലാനുമായി അവർ ഇറങ്ങുകയാണ്. അതിൽ അവർ വിജയിക്കുമോ ഇല്ലയോ എന്ന് ചിത്രം കണ്ടു തന്നെ അറിയുക.
⚠️ അശ്ലീലസംഭാഷണങ്ങൾ, നഗ്നത എന്നിവ ഉള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക.
https://malayalamsubtitles.org/languages/english/horrible-bosses-2011/
Please open Telegram to view this post
VIEW IN TELEGRAM
❤22🔥4
/3578• ഭാഷ : #Indonesian
• സംവിധാനം : Azhar Kinoi Lubis
• പരിഭാഷ : ഫാസിൽ ചോല
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror
ഏച്ചയും ഏരിയലും വിവാഹിതരായിട്ടു 3 വർഷം കഴിഞ്ഞു. ഇരുവരും തമ്മിൽ മിക്കപ്പോഴും വഴക്കിടുമായിരുന്നു. ഒരു വർഷമായി അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ വീണ്ടും അടുത്തതിന് ദിവസങ്ങൾക്ക് ശേഷം ഏച്ച 3 മാസം ഗർഭിണിയാണെന്ന് പറയപ്പെട്ടു. ആരായിരുന്നു ഏച്ചയുടെ ഗർഭത്തിന് ഉത്തരവാദി?
https://malayalamsubtitles.org/languages/indonesian/the-devils-bride-2025/
Please open Telegram to view this post
VIEW IN TELEGRAM
❤25🔥3
/3579• ഭാഷ : #English
• നിർമ്മാണം : 21 Laps Entertainment
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Fantasy #Horror
നാലാം സീസണിലെ സംഭവങ്ങൾക്ക് ശേഷം 1987-ലാണ് അഞ്ചാം സീസൺ നടക്കുന്നത്. വെക്നയുടെ ആക്രമണത്തെത്തുടർന്ന് ഹോക്കിൻസ് നഗരം വലിയ നാശനഷ്ടങ്ങൾ നേരിടുകയും, പ്രദേശം മുഴുവൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജീവിതം അസാധ്യമായ ഈ സാഹചര്യത്തിൽ, വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എലവനും കൂട്ടുകാരും വീണ്ടും ഒന്നിക്കുന്നു.
https://malayalamsubtitles.org/languages/english/stranger-things-season-5-2025/
Please open Telegram to view this post
VIEW IN TELEGRAM
🔥51❤44👍3
/1847• ഭാഷ : #German
• സംവിധാനം : Ingo Haeb
• പരിഭാഷ : രാഹുൽ കെ.പി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama
ലിൻ ഒരു ഹോട്ടലിലെ തൂപ്പുകാരിയാണ്. വൃത്തിയുടെ കാര്യത്തിൽ അതീവ നിഷ്കർഷത പുലർത്തുന്ന ലിൻ, സാമൂഹികമായി മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുന്ന പ്രകൃതക്കാരിയാണ്. തന്റെ ജോലിയിൽ മുഴുകുമ്പോഴും അതിഥികളുടെ സാധനങ്ങൾ പരിശോധിക്കുന്നതും അവരുടെ ജീവിതം രഹസ്യമായി നിരീക്ഷിക്കുന്നതും അവൾക്കൊരു വിനോദമാണ്.
വൃത്തിയാക്കലിന് ശേഷം അതിഥികളുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന് അവരുടെ സ്വകാര്യ നിമിഷങ്ങൾ കേൾക്കുന്ന ഒരു ശീലം ലിൻ വളർത്തിയെടുക്കുന്നു. അങ്ങനെയിരിക്കെ, കിയാര എന്ന സ്ത്രീ ഒരു അതിഥിയുമായി സമയം ചെലവഴിക്കുന്നത് അവൾ കട്ടിലിനടിയിലിരുന്ന് ശ്രദ്ധിക്കുന്നു.
കിയാര ഒരു ‘ഡോമിനട്രിക്സ്’ ആണെന്ന് തിരിച്ചറിയുന്ന ലിൻ, കിയാരയെ സമീപിക്കുന്നു. തുടർന്ന് ഇവർ തമ്മിൽ രൂപപ്പെടുന്ന വിചിത്രവും എന്നാൽ തീവ്രവുമായ ബന്ധം ലിന്നിന്റെ അടിച്ചമർത്തപ്പെട്ട വികാരങ്ങളെ പുറത്തുകൊണ്ടുവരുന്നതും അവളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
⚠️ ലൈംഗികതയുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ധാരാളമുള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക.
https://malayalamsubtitles.org/languages/german/the-chambermaid-lynn-2014/
Please open Telegram to view this post
VIEW IN TELEGRAM
❤41🔥3🥰2
/3570• ഭാഷ : #English
• സംവിധാനം : Vince Gilligan
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Sci_Fi
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
https://malayalamsubtitles.org/languages/english/pluribus-season-1-2025/
Please open Telegram to view this post
VIEW IN TELEGRAM
❤17🔥10🎉2
Please open Telegram to view this post
VIEW IN TELEGRAM
❤15👍3👏3
/3580• ഭാഷ : #Hindi
• നിർമ്മാണം : Lockdown Shorts Studio
• പരിഭാഷ : സജയ് കുപ്ലേരി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Romance
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ആരവിന്റെയും താനിയയുടെയും ഹൃദയസ്പർശിയായ പ്രണയകഥയാണ് ‘ഇഷ്ക് എക്സ്‍പ്രസ്സ്‘ എന്ന മൂന്ന് എപ്പിസോഡുകൾ മാത്രമുള്ള മിനി സീരിസ് പറയുന്നത്.
https://malayalamsubtitles.org/languages/hindi/ishq-express-2022/
Please open Telegram to view this post
VIEW IN TELEGRAM
❤28🔥6❤🔥4