Please open Telegram to view this post
VIEW IN TELEGRAM
🔥37❤31🎉2
/3526• ഭാഷ : #English
• സംവിധാനം : Steve Martino, Michael Thurmeier
• പരിഭാഷ : ഹനീൻ ചേന്ദമംഗല്ലൂർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Adventure #Animation #Comedy
ഐസ് ഏജ് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 2012-ൽ പുറത്തിറങ്ങിയ ഐസ് ഏജ്: കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ്. മറ്റ് മൂന്നു ഭാഗങ്ങളിലും എന്ന പോലെ, തന്റെ വിത്തുകായയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം എല്ലാ കുഴപ്പത്തിലും എടുത്തു ചാടുന്ന സ്ക്രാറ്റ് എന്ന അണ്ണാൻ, ഇവിടെ തന്റെ കായയ്ക്ക് പിറകെ ഓടുന്നതിനിടെ ഒരു കുഴിയിൽ വീണു. ഭൂമിയുടെ കേന്ദ്രം വരെ ആഴമുള്ള നീളൻ കുഴി! കേന്ദ്രത്തിൽ വച്ചുള്ള സ്ക്രാറ്റിന്റെ ഓരോ ചലനവും ഉപരിതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഒരൊറ്റ ഭൂഖണ്ഡമായിരുന്ന ഫലകം പലതായി മുറിഞ്ഞ് പല വൻകരകളായി മാറി. അതിന്റെ തുടർ ചലനങ്ങൾ മാനിയുടെ വീട്ടിലുമെത്തി. മാനിയും ഡിയേഗോയും സിഡ്ഡും അവന്റെ മുത്തശ്ശിയും നിന്നിരുന്ന ഭാഗം കരയിൽ നിന്ന് അടർന്നു മാറി. എല്ലിയും, കൗമാരക്കാരിയയ മകൾ പീച്ചെസും അടക്കം ഇരിക്കുന്ന കരഭാഗത്തെ മറ്റൊരു മഹാ ശില വന്ന് ഞെരുക്കാനും തുടങ്ങി. കടലിലൊഴുകിയ മാനിയും സംഘവും കടൽകൊള്ളക്കാരുടെ പിടിയിലായി. അവർ രക്ഷപ്പെടുമോ? കരയിലെ ദുരന്തത്തെ എല്ലിയും മകളും അതിജീവിക്കുമോ? അവരിനി ഒരുമിക്കുമോ? കാണാം.
https://malayalamsubtitles.org/languages/english/ice-age-continental-drift-2012/
Please open Telegram to view this post
VIEW IN TELEGRAM
❤32🥰4👏1
/3527• ഭാഷ : #English
• സംവിധാനം : Emerald Fennell
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Mystery
മെഡിക്കൽ പഠനം നിർത്തിയതിനു ശേഷം ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുകയാണ് കാസ്സി എന്ന് വിളിക്കുന്ന കസ്സാൻഡ്ര തോമസ് എന്ന മുപ്പതുകാരി. ജീവിതം ഒരു നിലയിലെത്താത്തതിൽ അവൾക്ക് വലിയ വിഷമമില്ലെങ്കിലും അവളുടെ വീട്ടുകാർ അതിൽ ദുഖിതരാണ്.
രാത്രിയിൽ ബാറുകളിൽ ചിലവിടുന്ന അവൾക്ക് ചില ഗൂഢ ഉദ്യേശങ്ങളുണ്ട്. പഠനകാലത്ത് ഉണ്ടായ ദുരനുഭവം അവളെ മറ്റൊരാളാക്കി മാറ്റിയിരുന്നു. ആ ദുരനുഭവത്തിന് ഇടയാക്കിയ ചിലരെക്കുറിച്ച് വിവരം ലഭിക്കുമ്പോൾ, അവൾ അവരെ തേടിയിറങ്ങുന്നു; പ്രതികാരബുദ്ധിയോടെ.
ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു.
https://malayalamsubtitles.org/languages/english/promising-young-woman-2020/
Please open Telegram to view this post
VIEW IN TELEGRAM
❤40⚡3🔥3
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Promising Young Woman (2020)
576p, 720p ഫയലുകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
576p, 720p ഫയലുകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤9👍3🥰1
/3528• ഭാഷ : #Marathi
• സംവിധാനം : Sumitra Bhave, Sunil Sukthankar
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Family
മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഹൃദയസ്പർശിയായ ഒരു മറാത്തി സിനിമയാണ് കാസവ്.
ജാനകിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ മാനവ് എന്ന ചെറുപ്പക്കാരനെ കൂടെക്കൂട്ടേണ്ടി വരുന്നു. കൊങ്ങൺ തീരത്തെ കടലാമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ജാനകി. മാനസിക രോഗാവസ്ഥയെ എത്രത്തോളം സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്ന സന്ദേശത്തിനൊപ്പം പ്രകൃതിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കൂടി പതിഞ്ഞ താളത്തിൽ പോകുന്ന ഈ സിനിമയിൽ പറഞ്ഞു വയ്ക്കുന്നു.
https://malayalamsubtitles.org/languages/marathi/kaasav-2017/
Please open Telegram to view this post
VIEW IN TELEGRAM
❤44🥰3👏1
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Kaasav (2017)
1080p ഫയൽ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
1080p ഫയൽ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤13👍7🥰1
/3519• ഭാഷ : #English
• നിർമ്മാണം : Noah Hawley
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror #Sci_Fi #Thriller
വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
https://malayalamsubtitles.org/languages/english/alien-earth-season-01-2025/
Please open Telegram to view this post
VIEW IN TELEGRAM
❤27
Please open Telegram to view this post
VIEW IN TELEGRAM
❤93🎉5🥰4
• ഭാഷ : #Japanese & #English
• നിർമ്മാണം : Gate 34
• പരിഭാഷ : ജിതിൻ ജേക്കബ് കോശി
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Adventure #Drama #War
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും ശ്രദ്ധിച്ചു. എന്നാലൊരു നാവികരേഖയിൽ നിന്നും ജപ്പാനെക്കുറിച്ചുള്ള സൂചന കിട്ടിയ ഡച്ചുകാർ ഒരു ഇംഗ്ലീഷ് നാവികന്റെ സഹായത്തോടെ ആ നാട് കണ്ടെത്താൻ പുറപ്പെട്ടു.
ഈ സമയത്ത് ജപ്പാനിലെ ചക്രവര്‍ത്തിയായ ടൈക്കോ മരണശയ്യയിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അനന്തരാവകാശിയ്ക്ക് ഭരിക്കാൻ തക്ക പ്രായമാകാഞ്ഞതിനാൽ, താൽക്കാലികമായി തന്റെ അധികാരം അഞ്ച് യുദ്ധപ്രഭുക്കൾക്ക് വിഭജിച്ച് നൽകി. പക്ഷേ ടൈക്കോയുടെ മരണത്തോടെ ഈ രാജപ്രതിനിധികൾ തമ്മിൽ അധികാര വടംവലി ആരംഭിച്ചു. എല്ലാവരും തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാനായി മൺമറഞ്ഞുപോയ ആ പദവിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അങ്ങനെ ജപ്പാനിൽ വീണ്ടുമൊരു ഷോഗൺ അവതരിക്കുകയായി!
76ാമത് എമ്മി പുരസ്കാരവേളയിൽ വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ഈ സീരീസ് കരസ്ഥമാക്കിയത്. ചരിത്രലാദ്യമായാണ് ഒരു സീരീസ് ഒരു സീസണിൽ ഇത്രത്തോളം എമ്മി നേടുന്നത്.
https://malayalamsubtitles.org/languages/japanese/shogun-season-1-2024/
Please open Telegram to view this post
VIEW IN TELEGRAM
❤46🔥7👏2
/3529• ഭാഷ : #English
• സംവിധാനം : Tim Burton
• പരിഭാഷ : ഫ്രെഡി ഫ്രാൻസിസ്, ഗിരി. പി. എസ്, ഹബീബ് ഏന്തയാർ, മുജീബ് സി പി വൈ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime #Fantasy
വേനൽക്കാല അവധിക്ക് ശേഷം താരപരിവേഷത്തിൽ നെവർമോറിലേക്ക് തിരിച്ചെത്തുന്ന വെനസ്ഡേയെ കാത്തിരുന്നത് അപകടകാരിയായ ഒരു സ്റ്റോക്കറായിരുന്നു.
https://malayalamsubtitles.org/languages/english/wednesday-season-2-2025/
Please open Telegram to view this post
VIEW IN TELEGRAM
❤54🔥10🎉1
/3530• ഭാഷ : #Korean
• സംവിധാനം : Kim Tae-joon, Sharon S. Park
• പരിഭാഷ : യുവരാജ് കൃഷ്ണ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Thriller
ഇന്നത്തെ കാലത്തെ ഏതൊരു യുവാവിനെയും പോലെ ഒരു വീട് വാങ്ങണം, കല്ല്യാണം കഴിക്കണം സെറ്റിൽ ആവണം എന്ന ചിന്തയോടെ നടക്കുന്ന പയ്യനാണ് വൂ സുങ്. അങ്ങനെ അവൻ ലോൺ എടുത്ത് ഒരു ഫ്ലാറ്റ് വാങ്ങുന്നു. എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയിൽ ഒന്ന് സമാധാനമായി ഉറങ്ങാൻ നോക്കുമ്പോൾ അയൽക്കാരുടെ ശബ്ദവും ബഹളവും കാരണം നേരെ ഉറങ്ങാൻ പറ്റുന്നില്ല. വൂ സുങ് എപ്പോൾ വീട്ടിൽ വരുന്നോ അപ്പോഴൊക്കെ ഈ ശബ്ദം കേൾക്കും. ആരാണ് ശരിക്കും ആ ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് ഈ സിനിമയുടെ മിസ്റ്ററി. പ്രേക്ഷകരുടെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആ മിസ്റ്ററി, ഈ ത്രില്ലിങ് സിനിമ നിലനിർത്തുന്നു.
https://malayalamsubtitles.org/languages/korean/wall-to-wall-2025/
Please open Telegram to view this post
VIEW IN TELEGRAM
❤37🥰2👏2
Please open Telegram to view this post
VIEW IN TELEGRAM
❤35🔥7🏆2
/1549• ഭാഷ : #Spanish
• സംവിധാനം : Javier Fesser
• പരിഭാഷ : ആദർശ് രമേശൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Drama #Family
മാർക്കോ മോണ്ടസ് ബാസ്കറ്റ്ബോൾ ടീം എസ്റ്റൂഡിയാന്റെസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചാണ്. മത്സരം നടക്കുന്നതിനിടയിൽ ഹെഡ് കോച്ചുമായി പ്രശ്നമുണ്ടാകുന്നു. തുടർന്ന്, മദ്യപ്പിച്ച് കാറെടുത്ത് ഉണ്ടാകുന്ന അപകടത്തിൻ്റെ ശിക്ഷയായി “ലോസ് അമിഗോസ്” എന്ന ബുദ്ധി വൈകല്യമുള്ളവരുടെ ബാസ്കറ്റ്ബോൾ ടീമിൻ്റെ പരീശീലകനായി മോണ്ടെസിനെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ക്ലബ്ബ് എങ്ങനെ ഭാഗമാകുന്നുവെന്നാണ് സിനിമയിൽ കാണിക്കുന്നത്.
2018-ൽ റീലീസായ ഈ സ്പാനിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Javier Fesser ആണ്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം “സിത്താരേ സമീൻ പർ” എന്ന പേരിൽ ഹിന്ദിയിലും റിലീസായിട്ടുണ്ട്. ഒരു ഫീൽ ഗുഡ് സ്പോർട്സ് ഡ്രാമ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.
https://malayalamsubtitles.org/languages/spanish/champions-2018/
Please open Telegram to view this post
VIEW IN TELEGRAM
❤30👍3👏1
/3531• ഭാഷ : #English
• സംവിധാനം : Zach Cregger
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Horror #Mystery
ഒരു ക്ലാസ്സിലെ 17 കുട്ടികളെ ഒരേ സമയം ദുരൂഹമായി കാണാതായ സംഭവത്തെ തുടർന്ന് ആ പട്ടണത്തിലുള്ളവരുടെ പല രഹസ്യങ്ങളും ഓരോന്നായി പുറത്താകുന്നു.
https://malayalamsubtitles.org/languages/english/weapons-2025/
Please open Telegram to view this post
VIEW IN TELEGRAM
❤48🔥10🎉1
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
രണ്ട് ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ഫയലുകൾ ലഭ്യമാവുന്നതിന് അനുസരിച്ച് പോസ്റ്റ് ചെയ്യുന്നതാണ്.
❤41👍8👏1
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Weapons (2025)
ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
1🔥22❤8🥰4
/649• ഭാഷ : #Korean
• സംവിധാനം : John H. Lee
• പരിഭാഷ : ശ്രീധര്‍
• പോസ്റ്റർ : ഫൈസൽ കിളിമാനൂർ
• ജോണർ : #Drama #Romance
കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ , യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ കഥാഗതി മാറുകയാണ്. സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ , ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവി രോഗതിനെതിരെ ഉള്ള അവരുടെ പ്രണയാർദൃതയാർന്ന ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.
https://malayalamsubtitles.org/languages/korean/a-moment-to-remember-2004/
Please open Telegram to view this post
VIEW IN TELEGRAM
❤57🥰1🕊1