Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
993 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
☔️☔️  #New_Release
☔️☔️  #ClassicJune2025 – 16

🎬   The Circus / ദ സർക്കസ് (1928)


🎥🎥  🔗  ⭐️  8.1/10   🎬

📽📽  🔗  🍅  97%    🍿  94%

▪  Release No. 👉  /3490

• ഭാഷ : #English
• സംവിധാനം : Charles Chaplin
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy #Family #Romance

തെറ്റിദ്ധാരണകൾ കാരണം പൊലീസിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ, ചാർളി ചാപ്ലിൻ ഒരു സർക്കസ് കൂടാരത്തിൽ എത്തിച്ചേരുന്നു. അബദ്ധത്തിൽ സർക്കസ് കൂടാരത്തിനുള്ളിൽ എത്തുന്ന ചാർളി, തൻ്റെ വിചിത്രമായ പെരുമാറ്റങ്ങൾ കൊണ്ട് കാണികളെ ചിരിപ്പിക്കുകയും അവിടുത്തെ പ്രധാന താരമായി മാറുകയും ചെയ്യുന്നു. തുടർന്ന് അവിടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-circus-1928/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤24👍3🥰1
☔️☔️  #New_Release
☔️☔️  #ClassicJune2025 – 17

🎬   Escape from New York / എസ്‌കേപ്പ് ഫ്രം ന്യൂ യോർക്ക് (1981)


🎥🎥  🔗  ⭐️  7.1/10   🎬

📽📽  🔗  🍅  86%    🍿  77%

▪  Release No. 👉  /3491

• ഭാഷ : #English
• സംവിധാനം : John Carpenter
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Sci_Fi

1997-ലെ ഒരു ഭീകരമായ ഭാവിലോകത്ത്, ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ ദ്വീപ്, രാജ്യത്തെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന ഒരു വലിയ ജയിലായി മാറിയിരിക്കുന്നു. ഈ അരാജകത്വത്തിലേക്ക് അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനം തകർന്നു വീഴുന്നതോടെയാണ് കഥാഗതി മാറുന്നത്.

മുൻ സൈനികനും ഇപ്പോഴത്തെ കുറ്റവാളിയുമായ സ്നേക്ക് പ്ലിസ്കന് മുന്നിൽ അധികാരികൾ ഒരു നിർബന്ധിത ദൗത്യം വെക്കുന്നു: അതീവ അപകടകരമായ ഈ ജയിൽ ദ്വീപിലേക്ക് കടന്ന് പ്രസിഡൻ്റിനെ കണ്ടെത്തുക. നിശ്ചിത സമയത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കിയില്ലെങ്കിൽ സ്നേക്കിൻ്റെ ജീവൻ തന്നെ അപകടത്തിലാകും. നിയമങ്ങളോ ദയയോ ഇല്ലാത്ത ആ ലോകത്ത്, അതിസാഹസികനും ഒറ്റയാനുമായ സ്നേക്കിന് പ്രസിഡൻ്റിനെ രക്ഷിക്കാനും സ്വന്തം ജീവൻ നിലനിർത്താനും കഴിയുമോ എന്നതാണ് ചോദ്യം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/escape-from-new-york-1981/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤31🔥3🎉1
☔️☔️  #New_Release
☔️☔️  #ClassicJune2025 – 18

🎬   A Fish Called Wanda / എ ഫിഷ് കോൾഡ് വാൻഡ (1988)


🎥🎥  🔗  ⭐️  7.5/10   🎬

📽📽  🔗  🍅  96%    🍿  84%

▪  Release No. 👉  /3492

• ഭാഷ : #English
• സംവിധാനം : Charles Crichton
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime

ലണ്ടനിൽ ഒരു വജ്രക്കവർച്ച നടത്തിയ ശേഷം നേതാവിനെ പൊലീസ് പൊക്കുന്നതോടെ, തന്ത്രശാലിയായ വാൻഡ, ബുദ്ധിജീവിയാണെന്ന് സ്വയം കരുതുന്ന മണ്ടനായ ഓട്ടോ, മൃഗങ്ങളെ ‘സ്നേഹിച്ചു കൊല്ലുന്ന’ വിക്കനായ കെൻ എന്നിവരടങ്ങുന്ന ഒരു സംഘം വെട്ടിലാകുന്നു.

ഒളിപ്പിച്ച വജ്രം കണ്ടെത്താനായി, വാൻഡ തന്റെ നേതാവിന്റെ വക്കീലിനെ പാട്ടിലാക്കാൻ നടക്കുന്നു, ഇതിന്റെയൊക്കെ ഇടയിൽ ഒരാൾ മറ്റൊരാളെ ചതിക്കുന്നു, ചതിച്ചവനെ വേറൊരാൾ വീണ്ടും ചതിക്കുന്നു. അങ്ങനെ കാര്യങ്ങൾ അസൂയയും ചതിയും മണ്ടത്തരങ്ങളും നിറഞ്ഞ ചിരിയുടെ പൊടിപൂരത്തിന് തിരികൊളുത്തുകയായി.

ഈ സിനിമയുടെ ഇതിവൃത്തം ആധാരമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/a-fish-called-wanda-1988/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤38👍7🔥1
☔️☔️  #New_Release
☔️☔️  #ClassicJune2025 – 19

🎬   Close Encounters of the Third Kind / ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ തേഡ് കൈൻഡ് (1977)


🎥🎥  🔗  ⭐️  7.6/10   🎬🎬

📽📽  🔗  🍅  90%    🍿  85%

▪  Release No. 👉  /3493

• ഭാഷ : #English
• സംവിധാനം : Steven Spielberg
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Sci_Fi

ഇൻഡിയാനയിലെ ഒരു ഇലക്ട്രിക് ലൈൻമാനായ റോയ് നെറിയുടെയും, മകനെ ദുരൂഹസാഹചര്യത്തിൽ കാണാതായ ജില്ലിയൻ ഗൈലറിൻ്റെയും ജീവിതം, ആകാശത്ത് അസാധാരണമായ വെളിച്ചങ്ങൾ കണ്ടതിനെത്തുടർന്ന് മാറിമറിയുന്നു. അതോടെ അവർക്ക് ഒരു പർവതത്തിൻ്റെ രൂപം എല്ലായ്പ്പോഴും മനസ്സിൽ വരാൻ തുടങ്ങുന്നു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇതേപോലെയുള്ള വിചിത്രമായ സംഭവവികാസങ്ങളെപ്പറ്റി അന്വേഷിക്കുന്ന ശാസ്ത്രജ്ഞനായ ക്ലോഡ് ലാകോംബിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം, മനുഷ്യരാശിയുടെ ഭാവിയെ മാറ്റിമറിച്ചേക്കാവുന്ന ഒരു വലിയ രഹസ്യത്തിൻ്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങൾക്കുണ്ടായ അമാനുഷികമായ അനുഭവങ്ങളുടെ അർത്ഥം തേടിയിറങ്ങുന്ന റോയിയും ജില്ലിയനും, ഒടുവിൽ ആ രഹസ്യത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് എത്തിച്ചേരുന്നത്തോടെയാണ് കഥ വികസിക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/close-encounters-of-the-third-kind-1977/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤27🔥1👏1
☔️☔️  #New_Release
☔️☔️  #ClassicJune2025 – 20

🎬   Dirty Harry / ഡർട്ടി ഹാരി (1971)


🎥🎥  🔗  ⭐️  7.7/10   🎬

📽📽  🔗  🍅  89%    🍿  90%

▪  Release No. 👉  /3494

• ഭാഷ : #English
• സംവിധാനം : Don Siegel
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Crime #Thriller

സാൻ ഫ്രാൻസിസ്കോ നഗരത്തിൽ ഭീതി പരത്തുന്ന ‘സ്കോർപ്പിയോ’ എന്നറിയപ്പെടുന്ന ഒരു സീരിയൽ കില്ലറെ പിടികൂടാൻ ശ്രമിക്കുന്ന ഹാരി ക്യാലഹൻ എന്ന കർക്കശക്കാരനായ പൊലീസ് ഇൻസ്പെക്ടറുടെ സാഹസികമായ യാത്രയാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം.

നിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തി അധികാരികളെ വെല്ലുവിളിക്കുന്ന സ്കോർപ്പിയോയെ നിയമത്തിന് പുറത്തുള്ള തൻ്റേതായ രീതികളിലൂടെ നേരിടാൻ ഹാരി ശ്രമിക്കുമ്പോൾ, നിയമസംവിധാനത്തിൻ്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ഹാരിയുടെ രീതികൾ പലപ്പോഴും മേലുദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നുമുണ്ട്.

ക്ലിൻ്റ് ഈസ്റ്റ്‌വുഡ് ആണ് ഡർട്ടി ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലോക സിനിമയിൽ പൊലീസ് ക്രൈം ത്രില്ലർ ജേണറിന് പുതിയൊരു മാനം സമ്മാനിച്ച സിനിമ കൂടിയാണ് ഡർട്ടി ഹാരി.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/dirty-harry-1971/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤32👏2🔥1
Forwarded from Msone Official
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

കഴിഞ്ഞ ദിവസം പോസ്റ്റിട്ടത് പോലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബും, അതിന്റെ വിവരങ്ങളും ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

23/06/25 മുതല്‍ 29/06/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ് : The Ugly Stepsister/ ദി അഗ്ലി സ്റ്റെപ്പ്സിസ്റ്റര്‍ (2025)

https://malayalamsubtitles.org/languages/norwegian/the-ugly-stepsister-2025/

പ്രസ്തുത സബ് പരിഭാഷ ചെയ്തത്: അര്‍ച്ചന മോഹന്‍ദാസ്
(https://malayalamsubtitles.org/tag/archana-mohandas/)

കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ : 4670

പരിഭാഷ ചെയ്ത പരിഭാഷകക്ക് അഭിനന്ദനങ്ങൾ.
സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

പോസ്റ്റർ: നിഷാദ് ജെ.എൻ
🔥62❤43👍16
❤️❤️
❤️❤️  #New_Release

🎬   From the World of John Wick: Ballerina / ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025)


🎥🎥  🔗  ⭐️  7.2/10   🎬

📽📽  🔗  🍅  76%    🍿  93%

▪  Release No. 👉  /3495

• ഭാഷ : #English
• സംവിധാനം : Len Wiseman
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Thriller

‘റുസ്ക റോമ’ എന്ന നിഗൂഢ സംഘടനയുടെ കീഴിൽ ബാലെ നർത്തകിയായും കൊലയാളിയായും പരിശീലനം നേടിയ യുവതിയാണ് ഈവ് മക്കാരോ. തന്റെ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനായി ഇറങ്ങിത്തിരിച്ച അവൾക്ക് ഏറ്റുമുട്ടേണ്ടി വന്നത് ചില്ലറക്കാരുമായിട്ടല്ലായിരുന്നു. കൊലയാളികളുടെ ഒരു വലിയ ലോകവുമായിട്ടായിരുന്നു.

ജോൺ വിക്ക്: ചാപ്റ്റർ 3 – പരാബെല്ലം, ജോൺ വിക്ക്: ചാപ്റ്റർ 4’എന്നീ സിനിമകൾക്കിടയിലെ കാലഘട്ടത്തിലാണ് ബല്ലറീനയുടെ കഥ നടക്കുന്നത്.

ജോൺ വിക്ക് സിനിമകളിലെ പോലെ ഗംഭീര ആക്ഷൻ രംഗങ്ങളാൾ സമ്പന്നമാണ് ഈ സിനിമയും.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤74🔥12⚡1
❤️❤️ 🆕🆕
❤️❤️  🆕🆕 #New_Release

🎬   Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan
▫️ ബോറാട്ട്: കൾച്ചറൽ ലേണിങ്ങ്സ് ഓഫ് അമേരിക്ക ഫോർ മേക്ക് ബെനിഫിറ്റ് ഗ്ലോറിയസ് നേഷൻ ഓഫ് കസാഖിസ്ഥാൻ (2006)


🎥🎥  🔗  ⭐️  7.4/10   🎬

📽📽  🔗  🍅  90%    🍿  79%

▪  Release No. 👉  /3496

• ഭാഷ : #English
• സംവിധാനം : Larry Charles
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy

കസാഖിസ്ഥാനിലെ ആറാം നമ്പർ സെലിബ്രിറ്റിയും ടിവി റിപ്പോർട്ടറുമായ ബോറാട്ട്, അമേരിക്കൻ സംസ്കാരത്തെക്കുറിച്ച് പഠിച്ച് സ്വന്തം നാടിന് ഗുണമുണ്ടാക്കാൻ ഒരുഗ്രൻ ഡോക്യുമെൻ്ററി പിടിക്കാൻ അമേരിക്കയിലേക്ക് വിമാനം കേറുകയാണ്.

എന്നാൽ, ബോറാട്ടിന്റെ വിചിത്രമായ കാഴ്ചപ്പാടുകളും, അതിലും വിചിത്രമായ പെരുമാറ്റവും ചിന്താഗതിയും, അമേരിക്കൻ രീതികളും തമ്മിൽ ഒരു എട്ടാം ലോകമഹായുദ്ധത്തിനുള്ള സ്കോപ്പുണ്ടായിരുന്നു!


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/borat-cultural-learnings-of-america-for-make-benefit-glorious-nation-of-kazakhstan-2006/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤44🔥1👏1
Forwarded from Msone Official
ഒടുക്കത്തെ കളിക്ക് തയ്യാറാണോ? 🔥
2🔥169❤55👏37
❤️❤️
❤️❤️  #New_Release

🎬   Squid Game Season 03
▫️ സ്ക്വിഡ് ഗെയിം സീസൺ 03 (2025)


🎥🎥  🔗  ⭐️  8.0/10   🎬🎬

📽📽  🔗  🍅  85%    🍿  66%

▪  Release No. 👉  /3497

• ഭാഷ : #Korean
• സംവിധാനം : Hwang Dong-hyuk
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : അഭിജിത്ത് സജീവ്
• ജോണർ : #Action #Adventure #Drama

456 മത്സരാർത്ഥികൾ!
4560 കോടി സമ്മാനം!
തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!

പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ മൂന്നാം ഭാഗമാണിത്. രണ്ടാം ഭാഗത്തിലെ ഗെയിമിൻ്റെ തുടർക്കഥയാണ് മൂന്നാം സീസൺ പറയുന്നത്.

ഗെയിം അവസാനിച്ച് രണ്ടുവർഷത്തിന് ശേഷം, ഇത്തവണ ഗെയിം വീണ്ടും ആരംഭിക്കുകയാണ്. എന്നാൽ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗെയിം ജയിച്ചു പണവുമായി പോയ നായകൻ ഒരിക്കലും സന്തോഷവാനായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അയാൾക്ക്. അതിനാൽ, ചോര കണ്ട് അറപ്പ് മാറിയ ഒരുകൂട്ടം ഭ്രാന്തന്മാരുടെ കളി അയാൾ അവസാനിപ്പിക്കാൻ പോവുകയാണ്. അയാൾ ഗെയിമിനകത്ത് കയറിക്കൂടിയതിനുശേഷം നടക്കുന്ന സംഭവങ്ങളും, പുറത്ത് തൻ്റെ ആളുകൾ ഗെയിം അരീന കണ്ടെത്താൻ നടത്തുന്ന ശ്രമവുമാണ് ഈ രണ്ട് സീസണുകളിലായി പറഞ്ഞു പോകുന്നത്.

രണ്ടു ഭാഗമായി ഇറങ്ങിയ ഈ കഥാഭാഗത്തിന്റെ അവസാന ആറ് എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/squid-game-season-03/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤63🔥39🥰5
Forwarded from Msone Official
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

30/06/25 മുതല്‍ 06/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
From the World of John Wick: Ballerina / ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025)

https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/

പ്രസ്തുത സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ്
https://malayalamsubtitles.org/tag/vishnu-prasad/

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 24475

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

പോസ്റ്റർ: നിഷാദ് ജെ.എൻ
❤98🔥25🏆6
❤️❤️
❤️❤️  #New_Release

🎬   Live Your Strength
▫️ ലിവ് യുവർ സ്ട്രെങ്ത് (2020)


🎥🎥  🔗  ⭐️  —/10  

🎞🎞  🔗  ⭐  7.4/10  

▪  Release No. 👉  /short83

• ഭാഷ : #Korean
• സംവിധാനം : Kim Jee-woon
• പരിഭാഷ : അരവിന്ദ് കുമാർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama

ഒരു ബ്രേക്കപ്പിന് ശേഷം നിരാശയിലേക്ക് വീഴുകയും പിന്നീട് ആത്മവിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് കൊറിയൻ ആരാധകരുടെ പ്രിയതാരം ബേ സൂജി നായികയായി എത്തുന്ന വെറും 12 മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ച് കൊറിയൻ ഷോർട് ഫിലിം പറയുന്നത്.

സ്നേഹബന്ധങ്ങളുടെ വേർപിരിയൽ അത്ര സുഖകരമായിരിക്കില്ല എന്ന് പറഞ്ഞ് പോകുന്ന ഒരു വളരെ ചെറിയ ഷോർട്ട് ഫിലിം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/short-film/live-your-strength-2020/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤33🔥3🥰1
❤️❤️
❤️❤️  #New_Release

🎬   Mood of the Day
▫️ മൂഡ് ഓഫ് ദ ഡേ (2016)


🎥🎥  🔗  ⭐️  6.7/10   🎬🎬

🎞🎞  🔗  ⭐  8.0/10  

▪  Release No. 👉  /3498

• ഭാഷ : #Korean
• സംവിധാനം : Jo Kyu-Jang
• പരിഭാഷ : അരവിന്ദ് കുമാർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Romance

തികച്ചും അപരിചിതരായ സൂ ജോങും ജേ ഹ്യുണും തങ്ങളുടെ ജോലി ആവശ്യത്തിനായി ബൂസാനിലേക്ക് നടത്തുന്ന ട്രെയിൻ യാത്രയിലൂടെ പരസ്പരം കണ്ടു മുട്ടുന്നു. തൻ്റെ കാമുകനുമായി നീണ്ട പത്ത് വർഷത്തെ റിലേഷനിൽ തുടരുന്ന തുടരുന്ന സൂ ജോങ്, അതേ യാത്രാദിവസം തന്നെ താൻ ആദ്യം സ്നേഹിച്ചിരുന്ന ആളുമായി തൻ്റെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചത് അറിയുന്നു. നിലവിലെ ബന്ധത്തിൽ ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്ന സൂ ജോങിനെ ഈ വാർത്ത കൂടുതൽ വിഷമത്തിലാക്കി. അതേ സമയം തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ ജേ ഹ്യുൺ ഒരു പ്ലേബോയ് ആണ്. സൂ ജോങിനോട് ആകർഷണം തോന്നുന്ന ജേ ഹ്യുൺ തൻ്റെ സ്ഥിരം നമ്പറുകളിലൂടെ സൂ ജോങിനെ വീഴ്ത്താൻ ശ്രമം ആരംഭിച്ചു. ഇരുവരുടെയും ബൂസാനിലേക്കുള്ള യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
റോം കോം ജേണർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒരു കൊറിയൻ ഫീൽ ഗുഡ് ചിത്രം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/mood-of-the-day-2016/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤37🥰1🕊1
❤️❤️
❤️❤️  #New_Release

🎬   Ice Age: The Meltdown
▫️ ഐസ് ഏജ്: ദ മെൽറ്റ് ഡൗൺ (2006)


🎥🎥  🔗  ⭐️  6.8/10   🎬🎬

📽📽  🔗  🍅  56%    🍿  71%

▪  Release No. 👉  /3499

• ഭാഷ : #English
• സംവിധാനം : Carlos Saldanha
• പരിഭാഷ : ഹനീൻ ചേന്ദമംഗല്ലൂർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Adventure #Animation #Comedy

ഐസ് ഏജ് പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 2006ൽ പുറത്തിറങ്ങിയ Ice Age: The Meltdown.
ഒന്നാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം നമ്മുടെ മൂവർ സംഘം ഒരു താഴ്‌വരയിലാണ് താമസം. അവർ തമ്മിലെ സൗഹൃദവും താഴ്‌വരയിലെ കളികളും ഒക്കെയായി മുന്നോട്ടു പോകവെ, തനിക്ക് സഖ്യത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തോന്നിയ സിഡ്ഡ്, താഴ്‌വരയെ ചുറ്റിയുള്ള വലിയ മഞ്ഞുഭിത്തിയ്ക്ക് മേലെ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവനെ രക്ഷിക്കാൻ അങ്ങോട്ട് കയറിയ മാനിയും ഡിയഗോയും ആ കാഴ്ച്ച കണ്ട് അമ്പരന്നു പോയി. മഞ്ഞെല്ലാം ഉരുകിയിരിക്കുന്നു. തങ്ങൾ നിൽക്കുന്നത് വെറുമൊരു മഞ്ഞു ഭിത്തിയിലല്ല, ഏതു നിമിഷവും പൊട്ടാൻ സാധ്യതയുള്ള, ഉരുകിത്തീർന്നു കൊണ്ടിരിക്കുന്ന അണക്കെട്ടിന് മേലെയാണ്. അപ്പുറത്ത് താഴ്‌വരയെ ഒന്നടങ്കം മുക്കിക്കളയാൻ പാകത്തിൽ വെള്ളം അല തല്ലുന്നു. അതറിഞ്ഞ് താഴ്‌വരയുടെ മറുഭാഗത്തുള്ള വലിയ വഞ്ചിയെ ലക്ഷ്യമാക്കി എല്ലാവരും നീങ്ങുന്നു.
ഇതിനിടെ, ഒറ്റയാനായി നടന്നിരുന്ന മാനിയ്ക്ക് തന്റെ ഒറ്റപ്പെടലിനെക്കുറിച്ച് കലശലായ ആശങ്ക വന്നുകൂടി. താഴ്‌വരയിൽ പലരും പറയുന്നത് പോലെ താൻ ഈ ഭൂമിയിലെ അവസാന മാമത്ത് ആണോ? ഡിയേഗോയ്ക്ക് ആശങ്ക വേറെയാണ്. വീരശൂരനായ തനിക്ക് ‘വെള്ളം’ ഒരു പേടിസ്വപ്നമാണെന്ന് മറ്റുള്ളവർ അറിയുമോ? സിഡ്ഡിനുമുണ്ട് ആശങ്ക. തനിക്ക് എന്നെങ്കിലും ആത്മാർഥമായ ഒരു പരിഗണന കിട്ടുമോ? പക്ഷേ എല്ലാവരെയും ഒരുപോലെ അലട്ടുന്നത് ഒറ്റച്ചോദ്യമാണ്, അണക്കെട്ട് പൊട്ടുമോ? ഒരാൾക്ക് മാത്രം യാതൊരു ആശങ്കകളുമില്ല.
സ്ക്രാറ്റിന്, അവൻ രാപ്പകലില്ലാതെ തന്റെ വിത്തുകായയ്ക്ക് പിറകെത്തന്നെയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/ice-age-the-meltdown-2006/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤35👍3🥰2
❤️❤️
❤️❤️  #New_Release

🎬   Challengers
▫️ ചലഞ്ചേഴ്സ് (2024)


🎥🎥  🔗  ⭐️  7.0/10   🎬

📽📽  🔗  🍅  88%    🍿  76%

▪  Release No. 👉  /3500

• ഭാഷ : #English
• സംവിധാനം : Luca Guadagnino
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Romance #Sport

ഒന്നിച്ച് കളിച്ചുവളര്‍ന്ന രണ്ട് ചെറുപ്പക്കാര്‍. അവര്‍ക്ക് ജീവിതത്തില്‍ രണ്ട് കാര്യങ്ങളോടായിരുന്നു അഭിനിവേശമുണ്ടായിരുന്നത്. ഒന്ന് ടെന്നീസ്, മറ്റൊന്ന് അവളും.

ചെറുപ്പത്തില്‍ ഒരു ടെന്നീസ് പ്രതിഭയായിരുന്ന ടാഷിക്ക് ഒരു ഇഞ്ചുറിക്ക് ശേഷം പ്രൊഫഷണലായി കളിക്കുന്നത് നിര്‍ത്തി കോച്ചിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. ടാഷി തന്റെ ഭര്‍ത്താവായ ആര്‍ട്ടിനെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ചാമ്പ്യനായി മാറ്റിയെടുക്കുന്നു. യു.എസ് ഓപ്പണ്‍ ഒഴികെ എല്ലാ ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങളും ജയിച്ച ആര്‍ട്ട് നിലവില്‍ ചെറുതായി ഫോമൗട്ടായി നില്‍ക്കുകയാണ്. ആര്‍ട്ടിന്റെ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ വേണ്ടി ടാഷി ആര്‍ട്ടിനെ ഒരു “ചലഞ്ചര്‍” ടൂര്‍ണമെന്റില്‍ കളിക്കാന്‍ ചേര്‍ക്കുന്നു. (പ്രൊഫഷണല്‍ ടെന്നീസിലെ ഏറ്റവും താഴെത്തട്ടിലുള്ള ടൂര്‍ണമെന്റുകളാണ് ചലഞ്ചര്‍ ടൂര്‍ണമെന്റുകള്‍) ചലഞ്ചറിന്റെ ഫൈനലില്‍ എത്തുന്ന ആര്‍ട്ടിനെ കാത്ത് കോര്‍ട്ടിന്റെ മറുവശത്ത് നിന്നത് തന്റെ ചെറുപ്പക്കാലത്തെ ഉറ്റസുഹൃത്തും, ടാഷിയുടെ മുന്‍കാമുകനുമായ പാട്രിക്കായിരുന്നു. പ്രസ്തുത ഫൈനല്‍ മത്സരം ഒരു “ഫ്രെയ്മിങ്ങ് ഡിവൈസായി” ഉപയോഗിച്ച് ഇവര്‍ മൂന്ന് പേരുടെയും 13 വര്‍ഷക്കാലത്തെ കഥ ഒരു നോണ്‍ലീനിയര്‍ രീതിയില്‍ അവതരപ്പിക്കുന്ന ഒരു ചിത്രമാണ് ചലഞ്ചേഴ്സ്. ടെന്നീസിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിന്റെ ആഖ്യാനശൈലിയും ഒരു ടെന്നീസ് മത്സരത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/challengers-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤30🏆4🔥3