/3488• ഭാഷ : #English
• സംവിധാനം : John Carpenter
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Crime #Thriller
ലോകേഷ് കനകരാജിന്റെ കൈതി എന്ന സിനിമയ്‌ക്ക് പ്രചോദനമായ ചിത്രമാണ് അസോൾട്ട് ഓൺ പ്രീസിങ്ക്റ്റ് 13.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഒരു പൊലീസ് സ്റ്റേഷൻ. വളരെ കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണ് അവിടെ ഡ്യൂട്ടിയിലുള്ളത്. ഒരു ഭീകര സംഭവത്തെത്തുടർന്ന് അപകടകാരികളായ ഒരു ക്രിമിനൽ സംഘം ആ സ്റ്റേഷൻ വളയുകയും അകത്തുള്ളവരെ ആക്രമിക്കാനും ചെയ്യുന്നു. സ്റ്റേഷനിനുള്ളിലാകട്ടെ, കുറച്ച് പൊലീസുകാരും പിന്നെ ഒരു ജയിൽപുള്ളിയും മാത്രമാണുള്ളത്.
ആ ജയിൽപുള്ളിയുടെ സഹായത്തോടെ പൊലീസുകാർ ഗുണ്ടകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പാണ് സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/assault-on-precinct-13-1976/
Please open Telegram to view this post
VIEW IN TELEGRAM
❤39⚡1🔥1
/3489• ഭാഷ : #Mandarin
• സംവിധാനം : Tsai Ming-liang
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Drama
തായ്‌വാനിലെ ഒരു മഴയുള്ള രാത്രിയിൽ, അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുന്ന ഈ സിനിമാ കൊട്ടകയിൽ “ഡ്രാഗൺ ഗേറ്റ് ഇൻ” എന്ന ക്ലാസിക് ആയോധനകല ചിത്രം പ്രദർശിപ്പിക്കുകയാണ്.
വളരെ കുറച്ച് ആളുകൾ മാത്രമാണ് സിനിമ കാണാനെത്തിയിട്ടുള്ളത്. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരി, പ്രൊജക്ഷനിസ്റ്റ്, സിനിമ കാണാനെത്തിയ കുറച്ച് പ്രേക്ഷകരും. പോകെപ്പോകെ അവിടെ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി.
https://malayalamsubtitles.org/languages/mandarin/goodbye-dragon-inn-2003/
Please open Telegram to view this post
VIEW IN TELEGRAM
❤38🥰3🎉2
/3490• ഭാഷ : #English
• സംവിധാനം : Charles Chaplin
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy #Family #Romance
തെറ്റിദ്ധാരണകൾ കാരണം പൊലീസിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ, ചാർളി ചാപ്ലിൻ ഒരു സർക്കസ് കൂടാരത്തിൽ എത്തിച്ചേരുന്നു. അബദ്ധത്തിൽ സർക്കസ് കൂടാരത്തിനുള്ളിൽ എത്തുന്ന ചാർളി, തൻ്റെ വിചിത്രമായ പെരുമാറ്റങ്ങൾ കൊണ്ട് കാണികളെ ചിരിപ്പിക്കുകയും അവിടുത്തെ പ്രധാന താരമായി മാറുകയും ചെയ്യുന്നു. തുടർന്ന് അവിടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/the-circus-1928/
Please open Telegram to view this post
VIEW IN TELEGRAM
❤24👍3🥰1
/3491• ഭാഷ : #English
• സംവിധാനം : John Carpenter
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Sci_Fi
1997-ലെ ഒരു ഭീകരമായ ഭാവിലോകത്ത്, ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ ദ്വീപ്, രാജ്യത്തെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന ഒരു വലിയ ജയിലായി മാറിയിരിക്കുന്നു. ഈ അരാജകത്വത്തിലേക്ക് അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനം തകർന്നു വീഴുന്നതോടെയാണ് കഥാഗതി മാറുന്നത്.
മുൻ സൈനികനും ഇപ്പോഴത്തെ കുറ്റവാളിയുമായ സ്നേക്ക് പ്ലിസ്കന് മുന്നിൽ അധികാരികൾ ഒരു നിർബന്ധിത ദൗത്യം വെക്കുന്നു: അതീവ അപകടകരമായ ഈ ജയിൽ ദ്വീപിലേക്ക് കടന്ന് പ്രസിഡൻ്റിനെ കണ്ടെത്തുക. നിശ്ചിത സമയത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കിയില്ലെങ്കിൽ സ്നേക്കിൻ്റെ ജീവൻ തന്നെ അപകടത്തിലാകും. നിയമങ്ങളോ ദയയോ ഇല്ലാത്ത ആ ലോകത്ത്, അതിസാഹസികനും ഒറ്റയാനുമായ സ്നേക്കിന് പ്രസിഡൻ്റിനെ രക്ഷിക്കാനും സ്വന്തം ജീവൻ നിലനിർത്താനും കഴിയുമോ എന്നതാണ് ചോദ്യം.
https://malayalamsubtitles.org/languages/english/escape-from-new-york-1981/
Please open Telegram to view this post
VIEW IN TELEGRAM
❤31🔥3🎉1
/3492• ഭാഷ : #English
• സംവിധാനം : Charles Crichton
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Crime
ലണ്ടനിൽ ഒരു വജ്രക്കവർച്ച നടത്തിയ ശേഷം നേതാവിനെ പൊലീസ് പൊക്കുന്നതോടെ, തന്ത്രശാലിയായ വാൻഡ, ബുദ്ധിജീവിയാണെന്ന് സ്വയം കരുതുന്ന മണ്ടനായ ഓട്ടോ, മൃഗങ്ങളെ ‘സ്നേഹിച്ചു കൊല്ലുന്ന’ വിക്കനായ കെൻ എന്നിവരടങ്ങുന്ന ഒരു സംഘം വെട്ടിലാകുന്നു.
ഒളിപ്പിച്ച വജ്രം കണ്ടെത്താനായി, വാൻഡ തന്റെ നേതാവിന്റെ വക്കീലിനെ പാട്ടിലാക്കാൻ നടക്കുന്നു, ഇതിന്റെയൊക്കെ ഇടയിൽ ഒരാൾ മറ്റൊരാളെ ചതിക്കുന്നു, ചതിച്ചവനെ വേറൊരാൾ വീണ്ടും ചതിക്കുന്നു. അങ്ങനെ കാര്യങ്ങൾ അസൂയയും ചതിയും മണ്ടത്തരങ്ങളും നിറഞ്ഞ ചിരിയുടെ പൊടിപൂരത്തിന് തിരികൊളുത്തുകയായി.
ഈ സിനിമയുടെ ഇതിവൃത്തം ആധാരമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ.
https://malayalamsubtitles.org/languages/english/a-fish-called-wanda-1988/
Please open Telegram to view this post
VIEW IN TELEGRAM
❤38👍7🔥1
/3493• ഭാഷ : #English
• സംവിധാനം : Steven Spielberg
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Sci_Fi
ഇൻഡിയാനയിലെ ഒരു ഇലക്ട്രിക് ലൈൻമാനായ റോയ് നെറിയുടെയും, മകനെ ദുരൂഹസാഹചര്യത്തിൽ കാണാതായ ജില്ലിയൻ ഗൈലറിൻ്റെയും ജീവിതം, ആകാശത്ത് അസാധാരണമായ വെളിച്ചങ്ങൾ കണ്ടതിനെത്തുടർന്ന് മാറിമറിയുന്നു. അതോടെ അവർക്ക് ഒരു പർവതത്തിൻ്റെ രൂപം എല്ലായ്പ്പോഴും മനസ്സിൽ വരാൻ തുടങ്ങുന്നു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇതേപോലെയുള്ള വിചിത്രമായ സംഭവവികാസങ്ങളെപ്പറ്റി അന്വേഷിക്കുന്ന ശാസ്ത്രജ്ഞനായ ക്ലോഡ് ലാകോംബിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം, മനുഷ്യരാശിയുടെ ഭാവിയെ മാറ്റിമറിച്ചേക്കാവുന്ന ഒരു വലിയ രഹസ്യത്തിൻ്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങൾക്കുണ്ടായ അമാനുഷികമായ അനുഭവങ്ങളുടെ അർത്ഥം തേടിയിറങ്ങുന്ന റോയിയും ജില്ലിയനും, ഒടുവിൽ ആ രഹസ്യത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് എത്തിച്ചേരുന്നത്തോടെയാണ് കഥ വികസിക്കുന്നത്.
https://malayalamsubtitles.org/languages/english/close-encounters-of-the-third-kind-1977/
Please open Telegram to view this post
VIEW IN TELEGRAM
❤27🔥1👏1
/3494• ഭാഷ : #English
• സംവിധാനം : Don Siegel
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Crime #Thriller
സാൻ ഫ്രാൻസിസ്കോ നഗരത്തിൽ ഭീതി പരത്തുന്ന ‘സ്കോർപ്പിയോ’ എന്നറിയപ്പെടുന്ന ഒരു സീരിയൽ കില്ലറെ പിടികൂടാൻ ശ്രമിക്കുന്ന ഹാരി ക്യാലഹൻ എന്ന കർക്കശക്കാരനായ പൊലീസ് ഇൻസ്പെക്ടറുടെ സാഹസികമായ യാത്രയാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം.
നിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തി അധികാരികളെ വെല്ലുവിളിക്കുന്ന സ്കോർപ്പിയോയെ നിയമത്തിന് പുറത്തുള്ള തൻ്റേതായ രീതികളിലൂടെ നേരിടാൻ ഹാരി ശ്രമിക്കുമ്പോൾ, നിയമസംവിധാനത്തിൻ്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ഹാരിയുടെ രീതികൾ പലപ്പോഴും മേലുദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നുമുണ്ട്.
ക്ലിൻ്റ് ഈസ്റ്റ്‌വുഡ് ആണ് ഡർട്ടി ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലോക സിനിമയിൽ പൊലീസ് ക്രൈം ത്രില്ലർ ജേണറിന് പുതിയൊരു മാനം സമ്മാനിച്ച സിനിമ കൂടിയാണ് ഡർട്ടി ഹാരി.
https://malayalamsubtitles.org/languages/english/dirty-harry-1971/
Please open Telegram to view this post
VIEW IN TELEGRAM
❤32👏2🔥1
Forwarded from Msone Official
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
കഴിഞ്ഞ ദിവസം പോസ്റ്റിട്ടത് പോലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബും, അതിന്റെ വിവരങ്ങളും ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
23/06/25 മുതല്‍ 29/06/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ് : The Ugly Stepsister/ ദി അഗ്ലി സ്റ്റെപ്പ്സിസ്റ്റര്‍ (2025)
https://malayalamsubtitles.org/languages/norwegian/the-ugly-stepsister-2025/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: അര്‍ച്ചന മോഹന്‍ദാസ്
(https://malayalamsubtitles.org/tag/archana-mohandas/)
കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ : 4670
പരിഭാഷ ചെയ്ത പരിഭാഷകക്ക് അഭിനന്ദനങ്ങൾ.
സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
കഴിഞ്ഞ ദിവസം പോസ്റ്റിട്ടത് പോലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബും, അതിന്റെ വിവരങ്ങളും ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
23/06/25 മുതല്‍ 29/06/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ് : The Ugly Stepsister/ ദി അഗ്ലി സ്റ്റെപ്പ്സിസ്റ്റര്‍ (2025)
https://malayalamsubtitles.org/languages/norwegian/the-ugly-stepsister-2025/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: അര്‍ച്ചന മോഹന്‍ദാസ്
(https://malayalamsubtitles.org/tag/archana-mohandas/)
കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ : 4670
പരിഭാഷ ചെയ്ത പരിഭാഷകക്ക് അഭിനന്ദനങ്ങൾ.
സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
🔥62❤43👍16
/3495• ഭാഷ : #English
• സംവിധാനം : Len Wiseman
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Thriller
‘റുസ്ക റോമ’ എന്ന നിഗൂഢ സംഘടനയുടെ കീഴിൽ ബാലെ നർത്തകിയായും കൊലയാളിയായും പരിശീലനം നേടിയ യുവതിയാണ് ഈവ് മക്കാരോ. തന്റെ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനായി ഇറങ്ങിത്തിരിച്ച അവൾക്ക് ഏറ്റുമുട്ടേണ്ടി വന്നത് ചില്ലറക്കാരുമായിട്ടല്ലായിരുന്നു. കൊലയാളികളുടെ ഒരു വലിയ ലോകവുമായിട്ടായിരുന്നു.
ജോൺ വിക്ക്: ചാപ്റ്റർ 3 – പരാബെല്ലം, ജോൺ വിക്ക്: ചാപ്റ്റർ 4’എന്നീ സിനിമകൾക്കിടയിലെ കാലഘട്ടത്തിലാണ് ബല്ലറീനയുടെ കഥ നടക്കുന്നത്.
ജോൺ വിക്ക് സിനിമകളിലെ പോലെ ഗംഭീര ആക്ഷൻ രംഗങ്ങളാൾ സമ്പന്നമാണ് ഈ സിനിമയും.
https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/
Please open Telegram to view this post
VIEW IN TELEGRAM
❤74🔥12⚡1
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Ballerina (2025) ന്റെ 2 ഫയൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ലഭ്യമാവുന്നതിന് അനുസരിച്ച് പോസ്റ്റ് ചെയ്യുന്നതാണ്.
👍34❤9🫡2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Ballerina (2025) ന്റെ 2 ഫയൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ലഭ്യമാവുന്നതിന് അനുസരിച്ച് പോസ്റ്റ് ചെയ്യുന്നതാണ്.
Ballerina (2025)
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
👍35❤9🔥3
/3496• ഭാഷ : #English
• സംവിധാനം : Larry Charles
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy
കസാഖിസ്ഥാനിലെ ആറാം നമ്പർ സെലിബ്രിറ്റിയും ടിവി റിപ്പോർട്ടറുമായ ബോറാട്ട്, അമേരിക്കൻ സംസ്കാരത്തെക്കുറിച്ച് പഠിച്ച് സ്വന്തം നാടിന് ഗുണമുണ്ടാക്കാൻ ഒരുഗ്രൻ ഡോക്യുമെൻ്ററി പിടിക്കാൻ അമേരിക്കയിലേക്ക് വിമാനം കേറുകയാണ്.
എന്നാൽ, ബോറാട്ടിന്റെ വിചിത്രമായ കാഴ്ചപ്പാടുകളും, അതിലും വിചിത്രമായ പെരുമാറ്റവും ചിന്താഗതിയും, അമേരിക്കൻ രീതികളും തമ്മിൽ ഒരു എട്ടാം ലോകമഹായുദ്ധത്തിനുള്ള സ്കോപ്പുണ്ടായിരുന്നു!
https://malayalamsubtitles.org/languages/english/borat-cultural-learnings-of-america-for-make-benefit-glorious-nation-of-kazakhstan-2006/
Please open Telegram to view this post
VIEW IN TELEGRAM
❤44🔥1👏1
/3497• ഭാഷ : #Korean
• സംവിധാനം : Hwang Dong-hyuk
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : അഭിജിത്ത് സജീവ്
• ജോണർ : #Action #Adventure #Drama
456 മത്സരാർത്ഥികൾ!
4560 കോടി സമ്മാനം!
തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!
പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ മൂന്നാം ഭാഗമാണിത്. രണ്ടാം ഭാഗത്തിലെ ഗെയിമിൻ്റെ തുടർക്കഥയാണ് മൂന്നാം സീസൺ പറയുന്നത്.
ഗെയിം അവസാനിച്ച് രണ്ടുവർഷത്തിന് ശേഷം, ഇത്തവണ ഗെയിം വീണ്ടും ആരംഭിക്കുകയാണ്. എന്നാൽ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗെയിം ജയിച്ചു പണവുമായി പോയ നായകൻ ഒരിക്കലും സന്തോഷവാനായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അയാൾക്ക്. അതിനാൽ, ചോര കണ്ട് അറപ്പ് മാറിയ ഒരുകൂട്ടം ഭ്രാന്തന്മാരുടെ കളി അയാൾ അവസാനിപ്പിക്കാൻ പോവുകയാണ്. അയാൾ ഗെയിമിനകത്ത് കയറിക്കൂടിയതിനുശേഷം നടക്കുന്ന സംഭവങ്ങളും, പുറത്ത് തൻ്റെ ആളുകൾ ഗെയിം അരീന കണ്ടെത്താൻ നടത്തുന്ന ശ്രമവുമാണ് ഈ രണ്ട് സീസണുകളിലായി പറഞ്ഞു പോകുന്നത്.
രണ്ടു ഭാഗമായി ഇറങ്ങിയ ഈ കഥാഭാഗത്തിന്റെ അവസാന ആറ് എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“.
https://malayalamsubtitles.org/languages/korean/squid-game-season-03/
Please open Telegram to view this post
VIEW IN TELEGRAM
❤63🔥39🥰5
Forwarded from Msone Official
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
30/06/25 മുതല്‍ 06/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
From the World of John Wick: Ballerina / ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025)
https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ്
https://malayalamsubtitles.org/tag/vishnu-prasad/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 24475
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
30/06/25 മുതല്‍ 06/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
From the World of John Wick: Ballerina / ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025)
https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ്
https://malayalamsubtitles.org/tag/vishnu-prasad/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 24475
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
❤98🔥25🏆6
/short83• ഭാഷ : #Korean
• സംവിധാനം : Kim Jee-woon
• പരിഭാഷ : അരവിന്ദ് കുമാർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama
ഒരു ബ്രേക്കപ്പിന് ശേഷം നിരാശയിലേക്ക് വീഴുകയും പിന്നീട് ആത്മവിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് കൊറിയൻ ആരാധകരുടെ പ്രിയതാരം ബേ സൂജി നായികയായി എത്തുന്ന വെറും 12 മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ച് കൊറിയൻ ഷോർട് ഫിലിം പറയുന്നത്.
സ്നേഹബന്ധങ്ങളുടെ വേർപിരിയൽ അത്ര സുഖകരമായിരിക്കില്ല എന്ന് പറഞ്ഞ് പോകുന്ന ഒരു വളരെ ചെറിയ ഷോർട്ട് ഫിലിം.
https://malayalamsubtitles.org/short-film/live-your-strength-2020/
Please open Telegram to view this post
VIEW IN TELEGRAM
❤33🔥3🥰1
/3498• ഭാഷ : #Korean
• സംവിധാനം : Jo Kyu-Jang
• പരിഭാഷ : അരവിന്ദ് കുമാർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Romance
തികച്ചും അപരിചിതരായ സൂ ജോങും ജേ ഹ്യുണും തങ്ങളുടെ ജോലി ആവശ്യത്തിനായി ബൂസാനിലേക്ക് നടത്തുന്ന ട്രെയിൻ യാത്രയിലൂടെ പരസ്പരം കണ്ടു മുട്ടുന്നു. തൻ്റെ കാമുകനുമായി നീണ്ട പത്ത് വർഷത്തെ റിലേഷനിൽ തുടരുന്ന തുടരുന്ന സൂ ജോങ്, അതേ യാത്രാദിവസം തന്നെ താൻ ആദ്യം സ്നേഹിച്ചിരുന്ന ആളുമായി തൻ്റെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചത് അറിയുന്നു. നിലവിലെ ബന്ധത്തിൽ ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്ന സൂ ജോങിനെ ഈ വാർത്ത കൂടുതൽ വിഷമത്തിലാക്കി. അതേ സമയം തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ ജേ ഹ്യുൺ ഒരു പ്ലേബോയ് ആണ്. സൂ ജോങിനോട് ആകർഷണം തോന്നുന്ന ജേ ഹ്യുൺ തൻ്റെ സ്ഥിരം നമ്പറുകളിലൂടെ സൂ ജോങിനെ വീഴ്ത്താൻ ശ്രമം ആരംഭിച്ചു. ഇരുവരുടെയും ബൂസാനിലേക്കുള്ള യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
റോം കോം ജേണർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒരു കൊറിയൻ ഫീൽ ഗുഡ് ചിത്രം.
https://malayalamsubtitles.org/languages/korean/mood-of-the-day-2016/
Please open Telegram to view this post
VIEW IN TELEGRAM
❤37🥰1🕊1