Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Sinners (2025)
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ ഫയലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤42🔥6👏6
/3472• ഭാഷ : #English
• സംവിധാനം : Carter Smith
• പരിഭാഷ : അഷ്‌കർ ഹൈദർ, പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Horror #Thriller
അമേരിക്കയിൽ നിന്നും നാലുപേർ മെക്സിക്കയിൽ അവധി ആഘോഷിക്കാൻ വരുന്നു. അവിടെ വെച്ച് അവരൊരു ജർമൻ ടൂറിസ്റ്റിനെ പരിചയപ്പെടുന്നു. പുരാവസ്തു ഗവേഷകയായ സ്ത്രീയ്ക്കൊപ്പം അയാളുടെ അനിയൻ പോയൊരു മായൻ ടെമ്പിളിനെ പറ്റി അറിഞ്ഞ അവർ, അയാളോടൊപ്പം അവിടേയ്ക്ക് പുറപ്പെടുന്നു.
അവിടെ എത്തിച്ചേർന്നശേഷം അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
https://malayalamsubtitles.org/languages/english/the-ruins-2008/
Please open Telegram to view this post
VIEW IN TELEGRAM
❤44👍3👏1
/3473• ഭാഷ : #English
• സംവിധാനം : Dan Trachtenberg
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Action #Adventure #Animation
പ്രഡേറ്റർ ഫ്രാഞ്ചൈസിലെ എട്ടാമത്തെ സിനിമയാണ് ഡാൻ ട്രാക്റ്റൻബർഗ് സംവിധാനം ചെയ്ത പ്രഡേറ്റർ: കില്ലർ ഓഫ് കില്ലേഴ്സ്.
ചരിത്രത്തിലെ പല കാലഘട്ടങ്ങളിൽ നിന്നുള്ള ഏറ്റവും അപകടകാരികളായ പോരാളികളെ ഒരു അജ്ഞാത ശക്തി ഒരിടത്ത് ഒരുമിപ്പിക്കുന്നു. തന്റെ ശത്രുവിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഏർസ എന്ന കരുത്തയായ വൈക്കിങ് രാജ്ഞി, ജപ്പാനിലുള്ള ഒരു സാമൂറായി, രണ്ടാം ലോകമഹായുദ്ധകാലത്തെ ടോറസ് എന്ന അമേരിക്കൻ പൈലറ്റ് എന്നിവരാണ് ആ കൂട്ടത്തിലുള്ളവർ.
തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ഇവർ, ഒരു ദിവസം കണ്ണ് തുറക്കുന്നത് ഒരു അന്യഗ്രഹത്തിലാണ്. തങ്ങളെ ആരാണ് എന്തിനാണ് അവിടെ കൊണ്ടുവന്നത്, എന്താണവരുടെ ലക്ഷ്യം എന്നതാണ് സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/predator-killer-of-killers-2025/
Please open Telegram to view this post
VIEW IN TELEGRAM
❤55🔥11🥰3
Forwarded from Msone Official
ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി ക്ലാസിക് ജൂൺ 2025 ജൂൺ 10 മുതൽ തുടങ്ങുന്നു.
സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്. എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും.
പ്രിയപ്പെട്ടവരെ, 2015 മുതല്‍ എല്ലാ ജൂണ്‍ മാസവും ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി എംസോണ്‍ നിങ്ങളുടെ മുന്നിലേക്ക് ക്ലാസിക് ജൂണ്‍ ഫെസ്റ്റുമായി എത്തുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇത്തവണ 2025 -ല്‍ നടക്കാന്‍ പോകുന്നത് ക്ലാസിക് ജൂണിന്റെ പതിനൊന്നാമത്തെ പതിപ്പാണ്.
ഇതുവരെയുള്ള പത്ത് പതിപ്പുകൾക്ക് ഉണ്ടായിരുന്ന പ്രേക്ഷക പിന്തുണ ഈ വർഷവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് ക്ലാസിക്കുകളുടെ മഴയിൽ നനയാം.
Logo Credits : @praveenadoor
സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്. എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും.
പ്രിയപ്പെട്ടവരെ, 2015 മുതല്‍ എല്ലാ ജൂണ്‍ മാസവും ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി എംസോണ്‍ നിങ്ങളുടെ മുന്നിലേക്ക് ക്ലാസിക് ജൂണ്‍ ഫെസ്റ്റുമായി എത്തുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇത്തവണ 2025 -ല്‍ നടക്കാന്‍ പോകുന്നത് ക്ലാസിക് ജൂണിന്റെ പതിനൊന്നാമത്തെ പതിപ്പാണ്.
ഇതുവരെയുള്ള പത്ത് പതിപ്പുകൾക്ക് ഉണ്ടായിരുന്ന പ്രേക്ഷക പിന്തുണ ഈ വർഷവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് ക്ലാസിക്കുകളുടെ മഴയിൽ നനയാം.
Logo Credits : @praveenadoor
❤175🔥17🥰7
/3339• ഭാഷ : #English
• സംവിധാനം : Michael Bay
• പരിഭാഷ : സോണി ഫിലിപ്പ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Sci_Fi
മൈക്കിൾ ബേയുടെ സംവിധാനത്തിൽ 2007 പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്സ് എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് 2009 ൽ പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്‌സ് റിവെൻജ് ഓഫ് ദ ഫാളൻ.
കഥയിലേക്ക് വന്നാൽ ട്രാൻസ്ഫോമേഴ്‌സ് 2007 ലെ സംഭവങ്ങൾക്ക് ശേഷം ഒരു കോളേജ് ജീവിതമൊക്കെ കെട്ടിപടുത്തി ഒരു സാധാരണ ജീവിതത്തിലേയ്ക്ക് പോകുവാൻ ശ്രമിക്കുകയാണ് സാം വിറ്റ്വിക്കി. മിച്ചം വന്ന ഡിസെപ്റ്റിക്കോണുകളെ നശിപ്പിക്കുന്ന ഓപ്പറേഷനുകളുമായി ഒപ്റ്റിമസും കൂട്ടരും കഴിയുന്നു. അങ്ങനെയുള്ള ഒരു ഓപ്പറേഷനിൽ ഒരു ഡിസെപ്റ്റിക്കോണിൽ നിന്നും വരാൻ പോകുന്ന ഒരു വലിയ ശത്രുവിനെ പറ്റിയുളള ഭീഷണി ഉയരുന്നു. അതേസമയം കോളേജിൽ പോയ സാം ചില ഭ്രാന്തൻ ചിഹ്നങ്ങൾ കാണാൻ തുടങ്ങുന്നു. ആരാണീ ശത്രു? ഒപ്റ്റിമസിനും കൂട്ടർക്കും അവരെ തടയാനാകുമോ? എന്തുകൊണ്ടാണ് സാം ഇത്തരം ഭ്രാന്തൻ ചിഹ്നങ്ങൾ കാണുന്നത്? ഈ ചിഹ്നങ്ങളുടെ അർഥമെന്ത്? തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ വിഷ്വൽ എഫക്റ്റ്സിന് യാതൊരു മങ്ങലും വരുത്താതെ പ്രേഷകരിലേക്ക് എത്തിക്കുന്നതിൽ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. മികച്ച ആക്ഷൻ, സംഭാഷണ രംഗങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്താലും സമ്പുഷ്ട്ടമായ ഈ ചിത്രം ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളിൽ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും തരുക എന്നതിൽ യാതൊരു സംശയവുമില്ല.
https://malayalamsubtitles.org/languages/english/transformers-revenge-of-the-fallen-2009/
Please open Telegram to view this post
VIEW IN TELEGRAM
❤37👍4🔥1
/3474• ഭാഷ : #Swedish
• സംവിധാനം : Ingmar Bergman
• പരിഭാഷ : അർച്ചന മോഹൻദാസ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance
ഇങ്മാർ ബർഗ്മൻ രചനയും സംവിധാനവും നിർവഹിച്ച് 1953-ൽ പുറത്തിറങ്ങിയ സ്വീഡിഷ് പ്രണയചിത്രമാണ് സമ്മർ വിത്ത് മോണിക്ക. ഹാരിയറ്റ് ആൻഡേഴ്സനും ലാർസ് എക്ബോർഗും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അൻപതുകളിലെ സ്റ്റോക്ഹോമിലെ യുവതയുടെ പ്രണയത്തിൻ്റെയും കാമനകളുടെയും കഥ പറയുന്നു.
പത്തൊൻപതുകാരൻ ഹാരിയും പതിനെട്ടുകാരി മോണിക്കയും ദൈന്യദിന ജീവിതത്തിലെ വിരസതയും വ്യസനതകളും ഒഴിവാക്കാൻ നാടുവിട്ട് യാത്ര പോവുന്നു. ആ വേനൽക്കാലം അവർക്ക് പ്രണയപൂർണ്ണവും ആനന്ദകരവുമായിരുന്നു. എന്നാൽ ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രമല്ല, സംഘർഷഭരിതമായ സാഹചര്യങ്ങളെയും നേരിടേണ്ടി വരുമെന്ന് തുടർന്നുള്ള ദിവസങ്ങൾ അവരെ പഠിപ്പിക്കുന്നു.
പ്രമേയത്തിലെ വ്യത്യസ്‌തതയും ധീരമായ ഉള്ളടക്കവും മൂലം വിവാദമായ ഈ ചിത്രം സ്വീഡിഷ് സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രമായി കണക്കാക്കപ്പെടുന്നു.
https://malayalamsubtitles.org/languages/swedish/summer-with-monika-1953/
Please open Telegram to view this post
VIEW IN TELEGRAM
❤40🥰2👏2
/3475• ഭാഷ : #English
• സംവിധാനം : Ram Mohan, Yûgô Sakô, Koichi Saski
• പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Adventure #Animation
രാമായണമെന്ന മഹാ ഇതിഹാസത്തെ അവലംബിച്ചുകൊണ്ട് ഇന്ത്യയിലെയും ജപ്പാനിലെയും കലാകാരന്മാർ സംയുക്തമായി നിർമ്മിച്ച അനിമെ ഫിലിമാണ് ‘രാമായണ: ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ’. രാമചരിതമറിഞ്ഞ യുഗോ സാക്കോ എന്ന ജാപ്പനീസ് സംവിധായകൻ അക്കഥ അനിമേഷനാക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ, ഇന്ത്യൻ അനിമേഷന്റെ പിതാവെന്നറിയപ്പെടുന്ന രാം മോഹന്റെ നേതൃത്വത്തിൽ ഭാരതം ഈ സിനിമ പൂർത്തിയാക്കാനുള്ള സഹായഹസ്തങ്ങൾ നീട്ടി.
IFFI ഇരുപത്തിനാലാം പതിപ്പിൽ ഇന്ത്യയിലാദ്യമായി ചിത്രം
പ്രദർശിപ്പിക്കുകയുണ്ടായി. പിന്നീട്, നീണ്ട 32 വർഷങ്ങൾക്കുശേഷം, പുതുതായി മൂന്നോളം പ്രാദേശികഭാഷകളിലേക്കുകൂടി ഡബ്ബ് ചെയ്ത്, 4K റീമാസ്റ്ററിങ്ങിനു വിധേയമാക്കിക്കൊണ്ട് 2025, ജനുവരി 24ന് ഇന്ത്യൻ തീയറ്ററുകളിലെത്തി. അതിനിടെ, കാർട്ടൂൺ നെറ്റ്‌വർക്ക്, പോഗോപോലുള്ള ടെലിവിഷൻ ചാനലുകളിൽ ബ്രോഡ്കാസ്റ്റ് ചെയ്ത സിനിമ കുട്ടികളുടെയും മുതിർന്നവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രാമായണത്തിന്റെ പലതരത്തിലുള്ള അനേകം ദൃശ്യാവിഷ്കാരങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും അവകാശപ്പെടാൻ കഴിയാത്തൊരു സവിശേഷമായ സൗന്ദര്യാത്മകത ഈ അനിമെക്കുണ്ട്. സംസ്കൃതത്തിലുള്ള മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
https://malayalamsubtitles.org/languages/english/ramayana-the-legend-of-prince-rama-1993/
Please open Telegram to view this post
VIEW IN TELEGRAM
❤46🥰3🎉1
/3476• ഭാഷ : #English , #Spanish
• സംവിധാനം : Gregory Hoblit
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Drama #Mystery
ഷിക്കാഗോയിലെ പ്രമുഖനായ അഭിഭാഷകനാണ് മാർട്ടിൻ വെയ്ൽ. മാധ്യമങ്ങളിൽ മുഖം വരാൻ താൽപര്യമുള്ള അദ്ദേഹം, വിവാദമായ കേസുകളിൽ പ്രതികളുടെ അഭിഭാഷകനായാണ് പേരെടുത്തത്. കുറ്റവാളികൾക്കു വേണ്ടി വാദിക്കുന്നയാൾ എന്ന പേര് അദ്ദേഹം കാര്യമാക്കുന്നില്ല.
അങ്ങനെയിരിക്കെ നാട്ടിൽ പ്രമുഖനായ ഒരു വ്യക്തി കൊല്ലപ്പെടുന്നു. കേസിൽ പിടിയിലാകുന്നത് ഒരു 19കാരനാണ്. വലിയ വിവാദമായ കേസായതിനാൽ മാർട്ടിൻ വെയ്ൽ കൂടുതലൊന്നും ആലോചിക്കാതെ, പ്രതിഫലം പോലും വേണ്ടെന്നു വെച്ച് പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം.
റിച്ചർഡ് ഗീർ, എഡ്വേർഡ് നോർട്ടൻ, ലോറ ലിനി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
https://malayalamsubtitles.org/languages/english/primal-fear-1996/
Please open Telegram to view this post
VIEW IN TELEGRAM
❤32👍2🔥1
/3477• ഭാഷ : #Japanese
• സംവിധാനം : Hayao Miyazaki
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Animation #Comedy
1992-ല്‍ ഹയാവോ മിയസാക്കിയുടെ സംവിധാനത്തില്‍ “സ്റ്റുഡിയോ ജിബ്ലി” പുറത്തിറക്കിയ ജാപ്പനീസ് അനിമേറ്റഡ് ചിത്രമാണ് “പോര്‍ക്കോ റോസോ”. മിയസാക്കിയുടെ തന്നെ “ഹിക്കൊടെയ് ജിഡായ്” എന്ന മാങ്കയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം ജപ്പാന്‍ എയര്‍ലൈന്‍സില്‍ കാണിക്കാനുള്ള ഒരു ഷോര്‍ട്ട് ഫിലിമായാണ് തുടക്കം കുറിച്ചത്. പക്ഷേ, പ്രൊഡക്ഷന്‍ വേളയില്‍ സ്റ്റുഡിയോയിലും, ലോകത്തും നടന്ന സന്ദര്‍ഭങ്ങളെ തുടര്‍ന്ന് ചിത്രം ഒരു മുഴുനീള സിനിമയാവുകയുണ്ടായി.
ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ഇടയിലുള്ള കാലഘട്ടത്തിലാണ് പോര്‍ക്കോ റോസോയിലെ കഥ നടക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ ഇറ്റാലിയന്‍ എയര്‍ ഫോഴ്സില്‍ ഉണ്ടായിരുന്ന ഒരു പൈലറ്റായിരുന്നു മാര്‍ക്കോ പഗോ. ഒരു ശാപം മൂലം മാര്‍ക്കോയ്ക്ക് ഒരു പന്നിയുടെ മുഖം വരുന്നു. ഇതേ തുടര്‍ന്ന് മാര്‍ക്കോയെ എല്ലാവരും പോര്‍ക്കോ റോസോ എന്ന് വിളിച്ചുതുടങ്ങുന്നു. യുദ്ധത്തിന് ശേഷം അഡ്രിയാറ്റിക് കടലില്‍ തന്റെ സീപ്ലെയിനും ഓടിച്ച് ഒരു ബൗണ്ടി ഹണ്ടറായി കഴിയുകയാണ് പോര്‍ക്കോ. പോര്‍ക്കോയുടെ ശല്യം സഹിക്കവയ്യാതെ കൊള്ളക്കാര്‍ എല്ലാവരും കൂടെ പോര്‍ക്കോയെ ഒതുക്കാനായി കര്‍ട്ടിസ് എന്നൊരു അമേരിക്കന്‍ പൈലറ്റിനെ ഏര്‍പ്പാടാക്കുന്നു. ഈ സമയത്താണ് തന്റെ വിമാനത്തിന് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ വേണ്ടി പോര്‍ക്കോ ഒരു പഴയ സുഹൃത്തിനെ കാണാനായി മിലാനില്‍ പോകുന്നത്. ഇതിന്റെ ഇടയില്‍ കൂടി ഇറ്റലിയില്‍ എത്തിയ പോര്‍ക്കോയെ ഭരണത്തില്‍ വന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ ആളെ തിരിച്ച് പട്ടാളത്തിലെടുക്കുക അല്ലെങ്കില്‍ അറസ്റ്റ് ചെയ്തു തടവിലാക്കുക എന്ന ലക്ഷ്യത്തോട് കൂടി കരുക്കള്‍ നീക്കുന്നു. ഇതില്‍ നിന്നെല്ലാം പോര്‍ക്കോക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/japanese/porco-rosso-1992/
Please open Telegram to view this post
VIEW IN TELEGRAM
❤27🔥1🥰1
Forwarded from Msone Official
Media is too big
VIEW IN TELEGRAM
🟢Every Game Comes to and End 🔴
🦑Squid Game Season 3 🦑
⏳Coming Soon!⏳
———————————
കാത്തിരിക്കുക.
⭕️ 🔺 🟥
🦑Squid Game Season 3 🦑
⏳Coming Soon!⏳
———————————
കാത്തിരിക്കുക.
⭕️ 🔺 🟥
❤67🔥15⚡7
/3478• ഭാഷ : #Japanese
• സംവിധാനം : Nobuhiko Ôbayashi
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Comedy #Horror
1977-ൽ ഒബയാഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ജാപ്പനീസ് സൂപ്പർനാച്ചുറൽ ഹൊറർ സിനിമയാണ് ‘ഹൗസു’ അഥവാ ‘ഹൗസ്’. അവധിക്കാലമാഘോഷിക്കാനായി, ഏഴു പെൺകുട്ടികൾ ഒരു നാട്ടിൻപുറത്തെ വീട്ടിലേക്ക് ചെല്ലുകയും, ശേഷം അവിടെ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
റ്റൊഹോ സ്റ്റുഡിയോസ് ‘ജോസ്’ പോലൊരു സിനിമ ചെയ്യാൻ താല്പര്യപ്പെട്ടുകൊണ്ട് ഒബയാഷിയെ സമീപിക്കുകയും, തുടർന്ന് തന്റെ മകൾ പറഞ്ഞൊരു ആശയത്തിൽനിന്ന് പൂർണ്ണരൂപത്തിലേക്ക് എത്തുകയുമായിരുന്നു ഹൗസ്.
റിലീസ് സമയത്ത് ജപ്പാനിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിത്രം പാശ്ചാത്യ രാജ്യങ്ങളിൽ റീ-റിലീസ് ചെയ്യവേ വൻ ജനപ്രീതി കൈവരിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദൃശ്യഭാഷകൊണ്ടും കോമഡി, ഫാന്റസി, കമിങ് ഓഫ് എയ്ജ് ഡ്രാമ ഴോണറുകളെ ഹൊററിനോട് സമർത്ഥമായി കൂട്ടിയിണക്കിയതുകൊണ്ടും രണ്ടാം ലോകമഹായുദ്ധകാലക്കെടുതികളെ വൃത്തിയായി സംയോജിപ്പിച്ചതിനാലും ഈ ഫിലിമിനെ ഒരു കൾട്ട് ക്ലാസിക്കായി കരുതിപ്പോരുന്നു.
https://malayalamsubtitles.org/languages/japanese/house-1977/
Please open Telegram to view this post
VIEW IN TELEGRAM
❤25🔥1👏1
/3479• ഭാഷ : #Japanese
• സംവിധാനം : Hayao Miyazaki
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation #Family #Fantasy
കികി എന്ന മന്ത്രവാദിനി കുട്ടിയുടെ ലോകത്ത് ഒരു മന്ത്രവാദിനി 13 വയസ്സ് എത്തുമ്പോള്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി വീട് വിട്ട് വേറൊരു പട്ടണത്തില്‍ താമസമാക്കണം. പ്രസ്തുത മന്ത്രവാദിനി ചെന്നെത്തുന്ന പട്ടണത്തില്‍ തന്റെ മന്ത്രശക്തിയുപയോഗിച്ച് ആളുകളെ സഹായിക്കണം. അങ്ങനെ നമ്മുടെ കികി 13 വയസ്സെത്തി കഴിയുമ്പോള്‍ ഏറെ തിടുക്കത്തോടെ തന്റെ കറുത്ത പൂച്ചയായ ജിജിയുടെ കൂടെ അച്ഛനെയും അമ്മയെയും വിട്ട് പുതിയൊരു പട്ടണത്തിലേക്ക് തന്റെ മാന്ത്രിക ചൂലില്‍ പറന്നു പോകുന്നു. പട്ടണത്തില്‍ എത്തിയ ശേഷമാണ് തനിക്ക് പറക്കലല്ലാതെ പ്രത്യേകിച്ചൊരു മാന്ത്രിക കഴിവിലും പ്രാവീണ്യമില്ലെന്ന് കികി മനസ്സിലാക്കുന്നത്. അതോടെ തന്റെ മാന്ത്രിക ചൂലില്‍ പറന്ന് നടന്ന് ഡെലിവറി നടത്തുന്നൊരു കൊറിയര്‍ സര്‍വീസ് തുടങ്ങുന്നു. ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ കാണാന്‍ സിനിമ കാണുക.
വലുതാകുമ്പോള്‍ വീട് വിട്ട് വേറൊരു സ്ഥലത്തേക്ക് മാറി താമസമാക്കുന്നത് ഇന്നല്ലെങ്കില്‍ നാളെ നമ്മളെല്ലാവരും കടന്നുപോകുന്നൊരു പക്രിയയാണ്. ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന വികാരങ്ങള്‍ ഈ സ്റ്റുഡിയോ ജിബ്ലി സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഭംഗിയായി വരച്ചുകാട്ടുന്നു.
https://malayalamsubtitles.org/languages/japanese/kikis-delivery-service-1989/
Please open Telegram to view this post
VIEW IN TELEGRAM
❤29🔥1🥰1
/660• ഭാഷ : #Japanese
• സംവിധാനം : Mamoru Hosoda
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : നിഖിൽ ഇ കൈതേരി
• ജോണർ : #Adventure #Animation #Comedy
സമയത്തിന്റെ ഒരു പോയിന്റിൽ നിന്ന് മറ്റൊരു പോയിന്റിലേക്ക് സഞ്ചരിക്കുന്ന പ്രവൃത്തിയാണ് ടൈം ലീപ്. ടൈം ട്രാവൽ പോലെ അതിനിടയിൽ നടന്ന സംഭവങ്ങളൊക്കെ ഇല്ലാതാകുന്നു. എന്നാൽ ടൈം ട്രാവൽ എന്ന ആശയത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ടൈം ലീപ്പ്. ഭൂതകാലത്തിലേക്കോ ഭാവിയിലേക്കോ വളരെ ദൂരം ട്രാവൽ ചെയ്യുന്നതിനുപകരം തൊട്ടു മുൻപ് നടന്നതോ നടക്കാൻ പോകുന്നതോ ആയ സംഭവങ്ങൾ മാറ്റുന്നതിന് സമയത്തിന് തൊട്ട് പിന്നിലേക്ക് സഞ്ചരിക്കുന്ന ചെറിയൊരു “ചാട്ടം” മാത്രമാണ് ആണ് ടൈം ലീപ്പ്. ഈ ഒരാശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1967 ൽ യസുതക സുത്സുയിയുടെ രചനയിൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി അതേ പേരിൽ 2006-ൽ മമോരു ഹൊസോദ സംവിധാനം ചെയ്ത ഒരു ജാപ്പനീസ് ആനിമേറ്റഡ് സയൻസ് ഫിക്ഷൻ റൊമാൻസ് ചിത്രമാണ് ദ് ഗേൾ ഹു ലെപ്റ്റ് ത്രൂ ടൈം.
വികൃതിക്കാരിയായ ഹൈസ്‌കൂൾ പെൺകുട്ടിയാണ് മകോടൊ കോന്നോ. ഒരിക്കൽ സ്‌കൂളിലെ സയൻസ് ലാബിൽ വെച്ച് അവൾക്ക് ചെറിയൊരു ആക്‌സിഡന്റ് സംഭവിക്കുന്നു. അപ്രതീക്ഷിതമായി നടന്ന ആ ആക്‌സിഡന്റിലൂടെ ടൈം ലീപ്പ് ചെയ്യാനുള്ള ശക്തി അവൾക്ക് കിട്ടുന്നു. ആദ്യമൊക്കെ അവൾ ആ പുതിയ ശക്തി നിസ്സാര കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്- ക്ലാസ്സിൽ നേരത്തേ ചെല്ലാനും, നല്ല മാർക്ക് നേടാനും, രസകരമായ നിമിഷങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവരാനും അങ്ങനെ പലതും. എന്നാൽ ടൈം ലീപ്പ് ചെയ്യുമ്പോൾ, അവളുടെ ചുറ്റുമുള്ള പലരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുണ്ടെന്ന് അവൾ മനസിലാക്കുന്നു.
പിന്നീട് ആ പ്രശ്നങ്ങളൊക്കെ പക്വതയോടെ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ മകോടൊയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സംവിധായകൻ കാണിക്കുന്നത്. സൗഹൃദത്തിനും , പ്രണയത്തിനും തുല്യ പ്രാധാന്യം നൽകിയിരിക്കുന്ന ഈ സയൻസ് ഫിക്ഷൻ, അനിമേ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്.
https://malayalamsubtitles.org/languages/japanese/the-girl-who-leapt-through-time-2006/
Please open Telegram to view this post
VIEW IN TELEGRAM
❤26🔥2🥰1
Forwarded from Msone Official
🌟 Msone Android App new udpate available now (1.37.0)
ഇപ്പോൾ വെബ്സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പരിഭാഷ പേജാണെങ്കിൽ മാത്രം ആപ്ലിക്കേഷനിൽ തുറക്കും. അല്ലാത്തവ നേരെ ബ്രൗസറിൽ തന്നെ തുറക്കും.
✍️ ഡൗൺലോഡിങ്, ആപ്പ് ഓപണാകാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നേരിടുന്നവർ ആപ്പിന്റെ ഡാറ്റ, ക്യാഷേ എന്നിവ ക്ലിയർ ചെയ്യുക.
⬇️ ഡൗൺലോഡ് ആപ്പ് : https://play.google.com/store/apps/details?id=com.msone.subtitles
ഇപ്പോൾ വെബ്സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പരിഭാഷ പേജാണെങ്കിൽ മാത്രം ആപ്ലിക്കേഷനിൽ തുറക്കും. അല്ലാത്തവ നേരെ ബ്രൗസറിൽ തന്നെ തുറക്കും.
✍️ ഡൗൺലോഡിങ്, ആപ്പ് ഓപണാകാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നേരിടുന്നവർ ആപ്പിന്റെ ഡാറ്റ, ക്യാഷേ എന്നിവ ക്ലിയർ ചെയ്യുക.
⬇️ ഡൗൺലോഡ് ആപ്പ് : https://play.google.com/store/apps/details?id=com.msone.subtitles
Google Play
Msone - Apps on Google Play
Malayalam Subtitles For Everyone
❤22🥰1👏1
/3480• ഭാഷ : #French
• സംവിധാനം : Christophe Barratier
• പരിഭാഷ : മുബാറക്ക് റ്റി എൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama
വർഷം 1949.
സമൂഹം പ്രശ്‌നക്കാരെന്ന് മുദ്രകുത്തിയ ഒരുകൂട്ടം കുട്ടികളെ പാർപ്പിച്ചിരിക്കുന്ന Fond de l’Étang (ഫ്രഞ്ച് ഭാഷയിൽ “ആഴക്കുളം” എന്നർത്ഥം) സ്കൂളിലേക്ക് പുതിയ വാർഡനായി വരികയാണ്, അതുവരെ ചെയ്ത എല്ലാ ജോലികളിലും പരാജയം മാത്രം രുചിച്ച, ക്ലമൻ്റ് മാത്യു എന്ന സംഗീതജ്ഞൻ.
പ്രയാസമേറിയ ശിക്ഷാമുറകളും, കർക്കശമായ അധ്യാപന ശൈലിയും കൊണ്ട് കുട്ടികളെ വലയ്ക്കുന്ന മിസ്റ്റർ റഷിനാണ് സ്കൂളിൻ്റെ പ്രിൻസിപ്പൾ. “പ്രശ്നക്കാരായ” കുട്ടികൾ യാതൊരു ദയയുമർഹിക്കുന്നില്ല എന്ന വിശ്വാസമാണ് അയാളെ മുന്നോട്ട് നയിക്കുന്നത്.
കഠിനമേറിയ ശിക്ഷാ രീതികൾ കൊണ്ടല്ല, മറിച്ച് സ്നേഹത്തിൻ്റെയും, കരുണയുടെയും, ഭാഷയിൽ കുട്ടികളെ ചേർത്തു പിടിക്കേണ്ടവരാണ് അധ്യാപകർ എന്ന തത്ത്വമാണ് മാത്യുവിന്. തുടർന്ന് ഈ ലക്ഷ്യത്തിനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൻ്റെ കാതൽ.
അധ്യാപക വിദ്യാർത്ഥി ബന്ധം, ദയ, മനുഷ്യത്വം, പ്രത്യാശ, സംഗീതത്തിൻ്റെ പരിവർത്തന ശക്തി, സൗഹൃദ ബന്ധങ്ങൾ, തുടങ്ങി ഒട്ടേറെ ആശയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
Christopher Barratier ൻ്റെ കയ്യടക്കം നിറഞ്ഞ സംവിധാനവും, ഫ്രഞ്ച് ഗ്രാമങ്ങളുടെ ഭംഗിയൊപ്പിയെടുത്ത ഛായാഗ്രഹണവും, Bruno Coulais ൻ്റെ ഹൃദയഹാരിയായ സംഗീതവും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ഒരു ക്ലാസിക്കായി മാറ്റിയെടുക്കുന്നു. പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയെടുത്ത ചിത്രം, അക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഫ്രഞ്ച് ചിത്രമായിരുന്നു. കൂടാതെ മികച്ച വിദേശ ചിത്രം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ ഓസ്കാർ നോമിനേഷൻ നേടുകയും ചെയ്തു.
https://malayalamsubtitles.org/languages/french/the-chorus-2004/
Please open Telegram to view this post
VIEW IN TELEGRAM
❤33🔥2🥰1
/3481• ഭാഷ : #English
• സംവിധാനം : Buster Keaton
• പരിഭാഷ : മുബാറക്ക് റ്റി എൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Comedy #Romance
അമേരിക്കൻ നടനും സംവിധായകനുമായ ബസ്റ്റർ കീറ്റൺ സംവിധാനം ചെയ്ത്, മുഖ്യ കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് 1924 ൽ പുറത്തിറങ്ങിയ ഷെർലക്ക് ജൂനിയർ. തൻ്റെ കാമുകിയുടെ പിതാവിൻ്റെ വാച്ച് മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട, ഒരു സിനിമ തിയറ്റർ ഓപ്പറേറ്റർ, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൻ്റെ കാതൽ.
ഈ സിനിമയിലെ ക്യാമറ ട്രിക്കറി, ഒപ്റ്റിക്കൽ ഇഫക്ടുകൾ, എഡിറ്റിംഗ്, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിൽ കീറ്റൺ നടത്തിയ പരീക്ഷണങ്ങളും പുതുമകളും, പിൽക്കാലത്തെ ആധുനിക സിനിമാ നിർമ്മാണത്തിന് പല സംഭാവനകളും നൽകിയിരുന്നു.
“സിനിമയ്ക്കുള്ളിലെ സിനിമ” എന്ന നൂതനാശയം ഒരു നൂറ്റാണ്ട് മുന്നേ, അതും യാതൊരു CGI, ഡിജിറ്റൽ ഇഫക്ടുകൾ തുടങ്ങിയവയുടെ സഹായമില്ലാതെ, പ്രാക്ടിക്കൽ ഇഫക്ടുകൾ കൊണ്ട് മാത്രം സാധിച്ചെടുത്ത മികവ്, കീറ്റൻ്റെ പ്രതിഭയ്ക്ക് സാക്ഷ്യം വഹിക്കുന്നു.
മുഖത്തെ കൂട്ടുപിടിക്കാതെയുള്ള അഭിനയ ശൈലിയും (deadpan/സ്റ്റോൺ ഫേസ് ആക്ടിംഗ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട), ശരീര ചേഷ്ടകളും സ്വന്തം ജീവൻ പോലും പണയം വെച്ച് നടത്തുന്ന സംഘട്ടന രംഗങ്ങളും കൊണ്ട് ഹാസ്യ രംഗങ്ങൾ ഫലപ്രദമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കീറ്റൺ വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
BBC, സൈറ്റ് ആൻഡ് സൗണ്ട്, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടൈം മാഗസിൻ, തുടങ്ങിയവർ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 100 സിനികളുടെ പട്ടികയിൽ, ഷെർലക്ക് ജൂനിയറും ഉൾപ്പെട്ടിട്ടുണ്ട്.
കാലാതീതമായ വിഷ്വൽ കോമഡികളും, പ്രാക്ടിക്കൽ ഇഫക്ടുകളും, മെറ്റാ – സിനിമാറ്റിക് തീമുകളും, നവീനമായ സിനിമാറ്റിക് ഭാഷയും കൊണ്ട് ഈ ക്ലാസിക്ക് ചിത്രം, ഒരു നൂറ്റാണ്ടിനിപ്പുറവും അനേകം സംവിധായകർക്ക് വഴികാട്ടിയായി നിലകൊള്ളുന്നു.
https://malayalamsubtitles.org/languages/english/sherlock-jr-1924/
Please open Telegram to view this post
VIEW IN TELEGRAM
❤28🥰3🎉2
/3482• ഭാഷ : #Japanese
• സംവിധാനം : Yoshifumi Kondô
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Animation #Drama #Family
പുസ്തകങ്ങളോട് വല്ലാത്തൊരു അഭിനിവേശമുള്ള ഒരു പെണ്‍കുട്ടിയാണ് ഷിസുക്കു സുക്കിഷിമ. അങ്ങനെയിരിക്കെ താന്‍ ലൈബ്രറിയില്‍ നിന്ന് എടുത്ത എല്ലാ പുസ്തകങ്ങളും സെയ്ജി അമസാവ എന്ന പേരുള്ള ഒരു വ്യക്തി തനിക്ക് മുന്നേ എടുത്തതായ പുസ്തകങ്ങളിലെ ലൈബ്രറി കാര്‍ഡില്‍ നിന്നും അവള്‍ മനസ്സിലാക്കുന്നു. ഈ സെയ്ജി ആരായിരിക്കും, എങ്ങനെയുള്ള ആളായിരിക്കും എന്നെല്ലാം ആലോചിച്ചിരിക്കുന്ന സമയത്താണ് ഷിസുക്കു ട്രെയിനില്‍ നിന്നിറങ്ങി പോകുന്ന ഒരു പൂച്ചയെ പിന്തുടര്‍ന്ന് ഒരു സ്ഥലത്ത് എത്തിച്ചേരുന്നത്. പുസ്തകങ്ങളെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെയും അവള്‍ വായിച്ച പുസ്തകങ്ങളെല്ലാം ആവള്‍ക്ക് മുന്നേ വായിച്ചൊരു ആണ്‍കുട്ടിയുടെയും പ്രണയകഥ അവിടെ വെച്ച് തുടങ്ങുന്നു.
ഹയാവോ മിയസാക്കി സ്റ്റുഡിയോ ജിബ്ലിയുടെ പിന്തുടര്‍ച്ചക്കാരനായി കണ്ടിരുന്ന യോഷിഫുമി കോണ്ടോ തന്റെ ജീവിതത്തില്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ‘വിസ്പര്‍ ഓഫ് ദ ഹാര്‍ട്ട്”. ചിത്രം ഇറങ്ങി മൂന്ന് വര്‍ഷമാകും മുന്നേ തന്റെ നാല്‍പ്പത്തിയേഴാം വയസ്സില്‍ കോണ്ടോ അകാല മരണമടയുകയുണ്ടായി.
https://malayalamsubtitles.org/languages/japanese/whisper-of-the-heart-1995/
Please open Telegram to view this post
VIEW IN TELEGRAM
❤26🥰1🕊1
/3483• ഭാഷ : #English , #Spanish
• സംവിധാനം : John Huston
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Drama #Western
അമേരിക്കക്കാരനായ ഫ്രെഡ് സി. ഡോബ്സ് മെക്സിക്കോയിൽ തൊഴിൽ തേടി അലയുകയാണ്. മറ്റ് അമേരിക്കക്കാരോട് പണം ഇരന്ന് ജീവിക്കേണ്ടിവരുന്ന ഡോബ്സിന് ജോലിയൊന്നും കിട്ടുന്നില്ല. ഇതിനിടെ അയാൾ, തന്നെപ്പോലെ തന്നെ ജോലി തേടി അലയുന്ന കർട്ടിൻ എന്നയാളെ പരിചയപ്പെടുന്നു.
മുമ്പ് നിയമവിരുദ്ധമായി സ്വർണ്ണം കുഴിച്ചെടുത്തിരുന്ന ഹോവർഡ് എന്നയാളെ കണ്ടുമുട്ടിയത് ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായി. സിയെറ മാഡ്രെ മലനിരകളിലെ സ്വർണ്ണനിക്ഷേപത്തെക്കുറിച്ച് അവർ ഹോവർഡിൽ നിന്ന് അറിയുന്നു. സാഹസികമായ ഒരു യാത്ര അവർ പദ്ധതിയിടുന്നു.
വെസ്റ്റേൺ പശ്ചാത്തലത്തിൽ, നിധിവേട്ടയുടെ എല്ലാ ത്രില്ലും അടങ്ങിയ സിനിമയാണ് ദ ട്രെഷർ ഓഫ് ദ സിയെറ മാഡ്രെ.
https://malayalamsubtitles.org/languages/english/the-treasure-of-the-sierra-madre-1948/
Please open Telegram to view this post
VIEW IN TELEGRAM
❤25🔥1👏1