Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
994 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️❤️
❤️❤️  #New_Release

🎬   Pedro Páramo (2024)


🎥🎥  🔗  ⭐️  6.3/10  🎬

📽📽  🔗  🍅  77%    🍿  77%


▪  Release No. 👉  /3465

എംസോൺ റിലീസ് – 3465

Pedro Páramo (2024)
പെദ്രോ പരാമോ (2024)

IMDb ⭐️ 6.3/10 (R)

• ഭാഷ : #Spanish
• സംവിധാനം : Rodrigo Prieto
• പരിഭാഷ : അജിത് ടോം
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Fantasy #Horror #Mystery

“അയാൾ നമ്മളോട് കാണിച്ച അവഗണനയ്ക്ക് മകനേ, നീ കണക്ക് ചോദിക്കണം.” മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകൾ നിറവേറ്റുന്നതിനു വേണ്ടി അച്ഛനെ തേടി അയാളുടെ നഗരമായ കൊമാലയിൽ എത്തുന്ന മകന് കാണാനായത് പ്രതിധ്വനികളാൽ നിറഞ്ഞ ഒരു മൃതനഗരമായിരുന്നു.

മോക്ഷം കിട്ടാതെ ആത്മാക്കൾ അലഞ്ഞു നടക്കുന്ന, അവരുടെ അടക്കം പറച്ചിലുകൾ മർമ്മരങ്ങളായി കാറ്റിലലയുന്ന കൊമാല. ലോകമെങ്ങും മില്ല്യൺ കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ മെക്സിക്കൻ എഴുത്തുകാരൻ ഹുവാൻ റൂൾഫോയുടെ ഇതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരം. മാജിക്‌ റിയലിസമെന്ന രജനാ സമ്പ്രദായത്തിൽ കാലത്തിലൂടെ ക്രമം തെറ്റി സഞ്ചരിക്കുന്ന കഥപറച്ചിൽ രീതിയിൽ മെക്സിക്കൻ ഗ്രാമ ജീവിതത്തെയും പ്രകൃതിയേയും സംസ്കാരത്തെയുമെല്ലാം ചാലിച്ചെഴുതിയ നോവലിനോട് അതേപോലെ നീതിപുലർത്തിയ സംവിധാന മികവ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/spanish/pedro-pramo-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍38❤24🔥3
Street Food Season 01
സ്ട്രീറ്റ് ഫുഡ് സീസൺ 01 (2019)

എംസോൺ റിലീസ് 👉 /1824
❤24👍22
Forwarded from Msone Official
This media is not supported in your browser
VIEW IN TELEGRAM
പരിഭാഷകൾ റിക്വസ്റ്റ് ചെയ്യാൻ ഓപ്ഷൻ വേണം എന്ന എംസോൺ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് അതിനുള്ള ഒരു സംവിധാനം പരിചയപ്പെടുത്തുന്നു.
@msonehub_bot വഴി നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമ/സീരിസ് സബ് വേണം എന്ന് റിക്വസ്റ്റ് ചെയ്യാം. കൂടുതൽ പേർ റിക്വസ്റ്റ് ചെയ്യുന്നതിനനുസരിച്ച് അഡ്മിൻസ് അവ പരിഭാഷകരെ അറിയിക്കും. എങ്ങനെ ബോട്ട് ഉപയോഗിക്കണമെന്നത് വീഡിയോ കണ്ട് മനസ്സിലാക്കുക.
NB: റിക്വസ്റ്റ് ചെയ്ത എല്ലാം പരിഭാഷ ചെയ്യുമെന്ന് ഞങ്ങളൊരു ഉറപ്പും നൽകുന്നില്ല. ഡിമാന്റുള്ളവ പരിഭാഷകരെ അറിയിക്കുക മാത്രമാണ് ഈ ബോട്ടിന്റെ ലക്ഷ്യം.

⏳ഒരു ദിവസം ഒരു റിക്വസ്റ്റ് മാത്രം.
👍73❤25🔥9
❤️❤️
❤️❤️  #New_Release

🎬   Mickey 17 (2025)

🎥🎥  🔗  ⭐️  6.9/10   🎬

📽📽  🔗  🍅  77%    🍿  73%

▪  Release No. 👉  /3466

എംസോൺ റിലീസ് – 3466

Mickey 17 (2025)
മിക്കി 17 (2025)

IMDb ⭐️ 6.9/10 (R)

• ഭാഷ : #English 
• സംവിധാനം : Bong Joon Ho
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Adventure #Comedy #Fantasy

പ്രശസ്ത കൊറിയന്‍ സംവിധായകന്‍ ബോങ്ങ് ജൂന്‍ ഹോയുടെ സംവിധാനത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ അഭിനയിച്ച് 2025-ല്‍ പുറത്തിറങ്ങിയ ഒരു സയന്‍സ് ഫിക്ഷന്‍ ബ്ലാക്ക് കോമഡി ചിത്രമാണ് മിക്കി 17.

വര്‍ഷം 2054 – മിക്കി ബാണ്‍സ് ഒരു ബഹിരാകാശ കോളനിയിലെ “എക്സ്പെന്‍ഡബിളാണ്”. “ക്രീപ്പറുകള്‍” എന്ന് വിളിക്കുന്ന ഒരു കൂട്ടം അന്യഗ്രഹജീവികള്‍ ജീവിക്കുന്ന “നിഫല്‍ഹൈം” എന്ന തണുത്തുറഞ്ഞ ഒരു ഗ്രഹം മനുഷ്യര്‍ക്ക് ജീവിക്കാന്‍ യോഗ്യമാക്കുന്ന ശ്രമത്തിലാണ് മിക്കിയുടെ പര്യവേക്ഷണ സംഘം. മിക്കിയുടെ സകലമാന ഡേറ്റയും മേലധികാരികള്‍ സ്റ്റോര്‍ ചെയ്തു വെച്ചിട്ടുണ്ട്. മിക്കിയുടെ ജോലിയാണ് സംഘത്തിലെ ഏറ്റവും അപകടം പിടിച്ച പണി. മിക്കി മരിച്ചാല്‍ ഇവരാ ഓര്‍മ്മകള്‍ അവന്റെ ഒരു പുതിയ ശരീരം ക്ലോണ്‍ ചെയ്ത് അതിലേക്ക് മാറ്റും. ഇങ്ങനെ പല തവണ മരിച്ചുജീവിച്ച മിക്കിയുടെ പതിനേഴാം പകര്‍പ്പിനെയാണ് സിനിമ തുടങ്ങുമ്പോള്‍ നാം പരിചയപ്പെടുന്നത്.

മറ്റുള്ള മിക്കികളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ച പതിനേഴാമന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന് ചോദ്യം ചെയ്ത് തുടങ്ങുന്നു. ഇതിനിടയില്‍ മേലധികാരികള്‍ പതിനേഴാമന്‍ മരിച്ചെന്ന് കരുതി മിക്കിയുടെ പതിനെട്ടാം പകര്‍പ്പിനെയും ക്ലോണ്‍ ചെയ്ത് എടുക്കുന്നു. രണ്ട് പകര്‍പ്പുകളും ഒരേ ആളുടെ തന്നെ ക്ലോണുകളാണെങ്കിലും, രണ്ട് പേര്‍ക്കും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളാണുള്ളത്. രണ്ട് പകര്‍പ്പുകളും അതിജീവനത്തിനായി പോരാടുമ്പോള്‍, അവരെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന വ്യവസ്ഥിതിയെ അവര്‍ ചോദ്യം ചെയ്യുന്നതും, നിഫല്‍ഹൈം മനുഷ്യവാസത്തിന് യോഗ്യമാക്കാന്‍ മിക്കിയും കൂട്ടരും ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/mickey-17-2025/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍37❤26🔥3
❤️❤️
❤️❤️  #New_Release

🎬   The Day of the Crows / ദ ഡേ ഓഫ് ദ ക്രോസ് (2012)

🎥🎥  🔗  ⭐️  7.2/10  

📽📽  🔗  🍿  79%

▪  Release No. 👉  /3467

• ഭാഷ : #French
• സംവിധാനം : Jean-Christophe Dessaint
• പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Animation #Drama #Fantasy

കാട്ടിൽ താമസിക്കുന്നവരാണ് ഗോർജും അയാളുടെ മകനും. മകൻ ജനിച്ചതേ കാട്ടിലാണ്. ജനിക്കുമ്പോൾ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അവനും അച്ഛനും ആ കാട്ടിൽ വേട്ടയാടി ജീവിച്ചു പോന്നു. അച്ഛൻ അവനോട് ഒരിക്കലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല. കാടിന് പുറത്ത് വേറൊന്നും ഇല്ലെന്നും കാടിന് പുറത്ത് കാലു കുത്തിയാൽ ഇല്ലാതായിപോകും എന്നെല്ലാമാണ് അയാൾ മകനെ പഠിപ്പിച്ചിരിക്കുന്നത്. പക്ഷെ യാദൃശ്ചികമായി കാടിന് പുറത്ത് ജീവനുള്ള മനുഷ്യരെ മകൻ കാണുന്നു. വീണ് പരിക്ക് പറ്റി കിടപ്പിലായ അച്ഛനെ ചികിത്സിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ കാടിന് പുറത്തെ പുറംലോകത്തേക്ക് മകൻ അച്ഛനെയും കൊണ്ടു പോകുന്നു.
തുടർന്ന് അവിടെ വെച്ചു അവനൊരു പെൺകുട്ടിയെ പരിചയപ്പെട്ട് അവളുമായി കൂട്ടാകുന്നു. അവൾ പറഞ്ഞതു പ്രകാരം അവൻ അച്ഛന്റെ സ്നേഹം അന്വോഷിച്ചു കണ്ടെത്താൻ ശ്രമിക്കുന്നു. തുടർന്ന് അവരെങ്ങനെ കാട്ടിൽ എത്തിപ്പെട്ടു എന്നതിന്റെ ചുരുൾ അഴിയുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/french/the-day-of-the-crows-2012/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍34❤24🥰3
❤️❤️
❤️❤️  #New_Release

🎬   Ice Age / ഐസ് ഏജ് (2002)

🎥🎥  🔗  ⭐️  7.5/10   🎬

📽📽  🔗  🍅  77%    🍿  82%

▪  Release No. 👉  /3468

• ഭാഷ : #English
• സംവിധാനം : Chris Wedge, Carlos Saldanha
• പരിഭാഷ : ഹനീൻ ചേന്ദമംഗല്ലൂർ
• പോസ്റ്റർ : രോഹിത്ത് ജി.എസ്
• ജോണർ : #Adventure #Animation #Comedy

ഏകാന്തനും പരുക്കൻ സ്വാഭാവക്കാരനുമായ ‘മാൻഫ്രഡ്’ അഥവാ ‘മാനി’ എന്ന മാമത്തും, വഴിക്കു വച്ച് അവന്റെ കൂടെ കൂടിയ നിഷ്കളങ്കനും അരവട്ടനും തല്ലുകൊള്ളിയുമായ ‘സിഡ്’ എന്ന സ്ലോത്തും യാദൃശ്ചികമായി ഒഴുക്കിൽ പെട്ടു വരുന്ന ഒരു മനുഷ്യക്കുഞ്ഞിനെയും അമ്മയെയും കാണുന്നു. കുഞ്ഞിനെ കരയ്ക്ക് കയറ്റിയെങ്കിലും അമ്മയെ രക്ഷിക്കാൻ മാനിയ്ക്ക് കഴിഞ്ഞില്ല. കുഞ്ഞിനെ മനുഷ്യരുടെ അടുത്ത് തിരികെയെത്തിക്കാൻ സിഡ്‌ നിർബന്ധിക്കുകയും അതിന് സഹായിച്ചാൽ പിറകെ വരുന്നത് നിർത്താം എന്ന സിഡ്ഡിന്റെ ഉറപ്പിന് മാനി വഴങ്ങുകയും ചെയ്യുന്നു. ഇതിനിടെ, തന്റെ കൂട്ടരെ വക വരുത്തിയ മനുഷ്യരോട് പ്രതികാരം ചെയ്യാനായി കുഞ്ഞിനെ പിടികൂടാൻ ഇറങ്ങിയ ‘ഡിയാഗോ’ എന്ന സേബർ കടുവയും ചങ്ങാത്തം നടിച്ച് അവരുടെ കൂടെ കൂടുന്നു. ഇതൊന്നുമറിയാതെ തന്റെ പ്രിയപ്പെട്ട വിത്തുകായയ്ക്കു പിറകെ രാപ്പകലില്ലാതെ ഓടുന്ന ‘സ്ക്രാറ്റ്‌’ എന്ന അണ്ണാനും.
അമേരിക്കൻ ഫിലിം ഡയറക്ടറായ Chris Wedge-ന്റെ സംവിധാനത്തിൽ 2002ൽ ‘ബ്ലൂ സ്‌കൈ സ്റ്റുഡിയോസ്’ കമ്പനി പുറത്തിറക്കിയ ഈ ചിത്രത്തിൽ Ray Romano, John Leguizamo, Denis Leary എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/ice-age-2002/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍23❤15
❤️❤️ 🆕🆕
❤️❤️ 🆕🆕  #ReDo

🎬   The Invisible Guardian / ദി ഇൻവിസിബിൾ ഗാർഡിയൻ (2017)


🎥🎥  🔗  ⭐️  6.4/10   🎬🎬

📽📽  🔗  🍅  20%    🍿  53%

▪  Release No. 👉  /1199

• ഭാഷ : #English #Spanish
• സംവിധാനം : Fernando González Molina
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : നിഖിൽ ഇ കൈതേരി
• ജോണർ : #Crime #Mystery #Thriller

ബസ്താൻ താഴ്‌വരയിലെ മൂടൽമഞ്ഞാൽ പുതഞ്ഞ കാടുകളിൽ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഒരു പരമ്പര, എലിസോണ്ടോ എന്ന ശാന്തമായ ചെറുനഗരത്തെ പിടിച്ചുകുലുക്കുന്നു. കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങൾ കാരണം ജന്മനാട് ഉപേക്ഷിച്ചു പോയ അമേയ സാലസ്സാറിനെ, വിധി ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായി തിരിച്ചവിടേക്ക് തന്നെ കൊണ്ടുവരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോഴാണ് കൊലപാതകങ്ങൾക്ക് ബാസ്‌കിലെ പുരാണങ്ങളോടും, അന്ധവിശ്വാസങ്ങളോടും സാമ്യമുണ്ടെന്ന് അമേയ തിരിച്ചറിയുന്നത്.

വീണ്ടുമൊരു കൊലപാതകം ചെയ്യുന്നതിന് മുന്നേ കൊലയാളിയെ പിടിക്കാൻ യുക്തിക്കും മിഥ്യയ്ക്കും ഇടയിലുള്ള സൂക്ഷ്മരേഖയിലൂടെയുള്ള അമേയയുടെ സഞ്ചാരമാണ് “ദ ബസ്താൻ ട്രിളജി”യുടെ ആദ്യഭാഗമായ “ഇൻവിസിബിൾ ഗാർഡിയൻ” പറയുന്നത്. മഴയുടെ സൗന്ദര്യം പൂർണ്ണമായും ഒപ്പിയെടുത്ത എല്ലാ ഫ്രെയിമുകളും ചിത്രത്തിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു.

കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നുണ്ടെങ്കിലും രണ്ടാം ഭാഗമായ “ദ ലെഗസി ഓഫ് ദ ബോൺസ്“ (👉 /3348) നും, മൂന്നാം ഭാഗമായ “ഓഫറിങ് ടു ദ സ്റ്റോം” (👉 /3448) നുമുള്ള രഹസ്യങ്ങളൊക്കെ ബാക്കി വെച്ചിട്ടാണ് ഇൻവിസിബിൾ ഗാർഡിയൻ അവസാനിക്കുന്നത്. കൊലപാതകങ്ങൾ, മനഃശാസ്ത്രം, നാടോടിക്കഥകൾ, പുരാണങ്ങൾ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന “ബസ്താൻ ട്രിളജി” നിർബന്ധമായും എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ട്രിളജിയാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/spanish/the-invisible-guardian-2017/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍30❤27🔥4
❤️❤️
❤️❤️  #New_Release

🎬   The Wind Rises / ദ വിന്റ് റൈസസ് (2013)


🎥🎥  🔗  ⭐️  7.8/10   🎬🎬

📽📽  🔗  🍅  88%    🍿  85%

▪  Release No. 👉  /3469

• ഭാഷ : #Japanese
• സംവിധാനം : Hayao Miyazaki
• പരിഭാഷ : നിഹാദ്
• പോസ്റ്റർ : രോഹിത്ത് ജി.എസ്
• ജോണർ : #Animation #Biography #Drama

സ്റ്റുഡിയോ ജിബ്ലി 2013-ൽ പുറത്തിറക്കിയ, വിഖ്യാത സംവിധായകൻ ഹയാഓ മിയസാക്കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ജാപ്പനീസ് അനിമേഷൻ ചിത്രമാണ് ‘ദ വിന്റ് റൈസസ്’ (The Wind Rises).

കാഴ്ചക്കുറവ് കാരണം പൈലറ്റാവാനുള്ള മോഹം ഉപേക്ഷിച്ച് പകരം ഏറോനോട്ടിക്കൽ എഞ്ചിനീയറാവുന്ന ജിറോ ഹൊറികോശിയുടെ ജീവിതം കാണിക്കുന്ന ഈ ചിത്രം, 1920-30 കാലഘട്ടത്തിൽ ജപ്പാൻ രണ്ടാം ലോക മഹായുദ്ധത്തിനായി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രതിസന്ധികളെ സ്നേഹം കൊണ്ട് അതിജീവിക്കാമെന്നതും മനുഷ്യൻ്റെ സ്വപ്നങ്ങളും സർഗ്ഗാത്മകതയും ക്രൂരമായ ലോക യാഥാർത്ഥ്യങ്ങളുമായി പലപ്പോഴും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ചിത്രത്തിൽ പ്രമേയമാകുന്നു.

കൈകളാൽ വരച്ച അതിമനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ചിത്രം കാഴ്ചക്കാർക്ക് അവിസ്മരണീയമായൊരു ദൃശ്യാനുഭവം സമ്മാനിക്കുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/japanese/the-wind-rises-2013/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤24🔥5🥰4
❤️❤️ 🆕🆕
❤️❤️ 🆕🆕  #ReDo

🎬   H / എച്ച് (2002)


🎥🎥  🔗  ⭐️  5.8/10   🎬

📽📽  🔗  🍿  52%

▪  Release No. 👉  /661

• ഭാഷ : #Korean
• സംവിധാനം : Jong-Hyuk Lee
• പരിഭാഷ : അരുൺ അശോകൻ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Mystery #Thriller

2002 -ൽ ലീ ജ്യോങ് ഹോക്ക് രചനയും സംവിധാനവും ചെയ്ത് പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ ഹൊറർ ത്രില്ലർ ചലച്ചിത്രമാണ് “എച്ച്”.
22 വയസുള്ള ഷിൻ ഹ്യൂൻ ഗർഭിണികളെ ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്തിയതിന് ശേഷം പോലീസിന് കീഴടങ്ങുന്നു. എന്നാൽ 10 മാസങ്ങൾക്ക് ശേഷം ഷിൻ ഹ്യൂനിന്റെ അതേ രീതികൾ പിന്തുടരുന്ന ഒരു അനുകരണ കൊലയാളി പ്രത്യക്ഷപ്പെടുന്നു. കാങ്, കിം എന്നീ ഡിക്ടറ്റീവുമാർ കേസ് അന്വേഷണവും ആരംഭിക്കുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഡിക്ടറ്റീവ് കിം കണ്ടെത്തുന്ന സത്യം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.സിനിമയുടെ പേരായ “എച്ച്” എന്ന അക്ഷരം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവസാനം കിം കണ്ടെത്തുന്നു.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/korean/h-2002/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍16❤14
❤️❤️
❤️❤️  #New_Release

🎬   Hundreds of Beavers / ഹണ്ട്രഡ്സ് ഓഫ് ബീവേഴ്സ് (2022)


🎥🎥  🔗  ⭐️  7.6/10  

📽📽  🔗  🍅  97%    🍿  82%

▪  Release No. 👉  /3470

• ഭാഷ : #English
• സംവിധാനം : Mike Cheslik
• പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Adventure #Comedy

ആപ്പിളിൽനിന്ന് മദ്യമുണ്ടാക്കുന്ന ഷോങ് കയേക്ക് എന്ന ചെറുപ്പക്കാരൻ, തന്റെ സമ്പാദ്യം മുഴുവൻ തകർത്ത ബീവറുകളുമായി പോരിനിറങ്ങുകയാണ്. അതിനിടെ അയാൾക്കു പ്രണയം തോന്നിയ കച്ചവടക്കാരന്റെ മകളെ സ്വന്തമാക്കുവാനും മോഹമുണ്ട്. ആ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള കഷ്ടപ്പാടുകളാണ് സിനിമ പറയുന്നത്.

ചാർലി ചാപ്ലിൻ, അബട്ട് ആൻഡ് കോസ്റ്റെല്ലോ, ബസ്റ്റർ കീറ്റൻ, ത്രീ സ്റ്റൂജസ് തുടങ്ങിയ കൊമേഡിയൻസിന്റെ ചലച്ചിത്ര പരമ്പരകളിൽനിന്നും സൂപ്പർ മാരിയോപോലുള്ള വീഡിയോഗെയിമുകളിൽനിന്നും പ്രചോദനമുൾക്കൊണ്ട്, കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ച ഇൻഡിപ്പെൻഡന്റ് സ്ലാപ്സ്റ്റിക്ക് കോമഡി ഫിലിമാണ് ‘ഹണ്ട്രഡ്സ് ഓഫ് ബീവേഴ്സ്‘.

2022-23 വർഷങ്ങളിൽ ഏതാനും ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് നിരൂപകപ്രശംസ നേടിയ സിനിമ, തേടിയെത്തിയ വിതരണക്കാരെയെല്ലാം നിരാകരിച്ചുകൊണ്ട് 2024-ൽ വീഡിയോ ഓൺ ഡിമാൻഡ് ആയി സാധാരണ സിനിമാപ്രേക്ഷകർക്കു മുന്നിലെത്തി. തുടർന്ന്, ലെറ്റർബോക്സ്ഡിൽ കഴിഞ്ഞ വർഷത്തെ ടോപ്-ടെൻ ചിത്രങ്ങളിലൊന്നായും ഹൈയസ്റ്റ് റേറ്റഡ് കോമഡി ചിത്രമായും ഇടംപിടിച്ചു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/hundreds-of-beavers-2022/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍18❤10
❤️❤️ 🆕🆕
❤️❤️ 🆕🆕  
#RenewedSubtitle

🎬   Don't Breathe / ഡോണ്ട് ബ്രീത്ത് (2016)


🎥🎥  🔗  ⭐️  7.1/10   🎬

📽📽  🔗  🍅  88%    🍿  79%

▪  Release No. 👉  /359

• ഭാഷ : #English
• സംവിധാനം : Fede Alvarez
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Crime #Horror #Thriller

ഒരു നല്ല ജീവിതം സ്വപ്നം കണ്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്ന് യുവമോഷ്ടാക്കൾ, കാഴ്ചയില്ലാത്ത ഒരു വൃദ്ധന്റെ വീട്ടിൽ നിന്ന് വലിയൊരു തുക മോഷ്ടിക്കാൻ പദ്ധതിയിടുന്നു. ഒറ്റപ്പെട്ട ആ വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോഷണം നടത്താമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ, ആ വീടിന്റെ നിശബ്ദതയിൽ അവർ പ്രതീക്ഷിക്കാത്ത ഭീകരമായ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അന്ധനായ ആ മനുഷ്യൻ നിസ്സഹായനല്ലെന്നും, തങ്ങൾ കരുതിയതിലും അപകടകാരിയാണെന്നും അവർ പതിയെ തിരിച്ചറിയുന്നു.

ജീവന് വേണ്ടി അവർക്ക് ആ വീട്ടിൽ നിന്ന് പുറത്തുകടന്നേ മതിയാകൂ. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള അവരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുന്നത്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/dont-breathe-2016/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤33👍22👏1
❤️❤️ 🆕🆕
❤️❤️ 🆕🆕  
#RenewedSubtitle

🎬   Edge of Tomorrow (2014) / എഡ്ജ് ഓഫ് ടുമോറോ (2014)


🎥🎥  🔗  ⭐️  7.9/10 🎬🎬

📽📽  🔗  🍅  91%    🍿  90%

▪  Release No. 👉  /358

• ഭാഷ : #English
• സംവിധാനം : Doug Liman
• പരിഭാഷ : മുജീബ് സി പി വൈ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Adventure #Sci_Fi

ഭൂമിയെ അന്യഗ്രഹജീവികൾ ആക്രമിക്കുന്ന ഒരു ഭാവികാലത്താണ് കഥ നടക്കുന്നത്. വില്യം കേജ് ഒരു മേജർ ആണ്, എന്നാൽ അയാൾക്ക് യുദ്ധത്തിൽ മുൻപരിചയമില്ല. ഒരു ദിവസം അയാളെ നിർബന്ധപൂർവ്വം ഒരു നിർണായക പോരാട്ടത്തിന്റെ മുൻനിരയിലേക്ക് അയക്കുന്നു. അവിടെവെച്ച് അയാൾ കൊല്ലപ്പെടുന്നു, പക്ഷേ അത്ഭുതകരമായി തൊട്ടുമുമ്പത്തെ ദിവസം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.

ഓരോ മരണത്തിനും ശേഷം അയാൾ അതേ ദിവസം വീണ്ടും ജീവിക്കാൻ തുടങ്ങുന്നു. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനും അന്യഗ്രഹജീവികളെ പരാജയപ്പെടുത്താനും അയാൾ ശ്രമിക്കാൻ തുടങ്ങും. ഈ ആവർത്തനങ്ങളിൽ, കേജ് കൂടുതൽ കഴിവുകൾ നേടുകയും, സ്പെഷ്യൽ ഫോഴ്‌സിലെ സൈനികയായ റീറ്റ വ്രറ്റാസ്‌കിയുമായി ചേർന്ന് ശത്രുവിനെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും ചെയ്യും. ആവേശകരമായ ഈ സയൻസ് ഫിക്ഷൻ സിനിമ, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിരവധി സംഭവങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നുത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/edge-of-tomorrow-2014/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤24👍14🥰2
❤️❤️
❤️❤️  #New_Release

🎬   Sinners / സിന്നേഴ്സ് (2025)


🎥🎥  🔗  ⭐️  8.1/10   🎬

📽📽  🔗  🍅  97%    🍿  96%

▪  Release No. 👉  /3471

• ഭാഷ : #English
• സംവിധാനം : Ryan Coogler
• പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Action #Drama #Horror

2025-ൽ പുറത്തിറങ്ങിയ “സിന്നേഴ്സ്” റയാൻ കൂഗ്ലർ രചനയും സംവിധാനവും നിർവഹിച്ച ഒരു അമേരിക്കൻ ആക്ഷന്‍ ഹൊറർ ഡ്രാമ സിനിമയാണ്. മൈക്കൽ ബി. ജോർഡൻ ഇരട്ട വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തില്‍ 1932-ലെ മിസിസിപ്പി ഡെൽറ്റയിലെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

തങ്ങളുടെ പ്രശ്നഭരിതമായ ഭൂതകാലത്തിൽ നിന്ന് രക്ഷനേടാനായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന ഇരട്ട സഹോദരന്മാരാണ് സ്മോക്കും സ്റ്റാക്കും. എന്നാൽ, അവർ പ്രതീക്ഷിക്കാത്ത അസാധാരണവും ഭയാനകവുമായ ഒരു ദുഷ്ടശക്തി അവരെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു.

വംശീയത, കല, അതിജീവനം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം, ചരിത്രവും അമാനുഷിക ഭീകരതയും ഉദ്വേഗജനകമായ നിമിഷങ്ങളും കോർത്തിണക്കിയ ഒരു ദൃശ്യാനുഭവമാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/sinners-2025/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤57🔥8🥰5
❤️❤️
❤️❤️  #New_Release

🎬   The Ruins / ദ റൂയിൻസ് (2008)


🎥🎥  🔗  ⭐️  5.9/10   🎬

📽📽  🔗  🍅  51%    🍿  30%

▪  Release No. 👉  /3472

• ഭാഷ : #English
• സംവിധാനം : Carter Smith
• പരിഭാഷ : അഷ്‌കർ ഹൈദർ, പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Adventure #Horror #Thriller

അമേരിക്കയിൽ നിന്നും നാലുപേർ മെക്സിക്കയിൽ അവധി ആഘോഷിക്കാൻ വരുന്നു. അവിടെ വെച്ച് അവരൊരു ജർമൻ ടൂറിസ്റ്റിനെ പരിചയപ്പെടുന്നു. പുരാവസ്തു ഗവേഷകയായ സ്ത്രീയ്ക്കൊപ്പം അയാളുടെ അനിയൻ പോയൊരു മായൻ ടെമ്പിളിനെ പറ്റി അറിഞ്ഞ അവർ, അയാളോടൊപ്പം അവിടേയ്ക്ക് പുറപ്പെടുന്നു.
അവിടെ എത്തിച്ചേർന്നശേഷം അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/the-ruins-2008/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤44👍3👏1
❤️❤️
❤️❤️  #New_Release

🎬   Predator: Killer of Killers / പ്രഡേറ്റർ: കില്ലർ ഓഫ് കില്ലേഴ്സ് (2025)


🎥🎥  🔗  ⭐️  7.8/10   🎬

📽📽  🔗  🍅  97%    🍿  90%

▪  Release No. 👉  /3473

• ഭാഷ : #English
• സംവിധാനം : Dan Trachtenberg
• പരിഭാഷ : വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Action #Adventure #Animation

പ്രഡേറ്റർ ഫ്രാഞ്ചൈസിലെ എട്ടാമത്തെ സിനിമയാണ് ഡാൻ ട്രാക്റ്റൻബർഗ് സംവിധാനം ചെയ്ത പ്രഡേറ്റർ: കില്ലർ ഓഫ് കില്ലേഴ്സ്.

ചരിത്രത്തിലെ പല കാലഘട്ടങ്ങളിൽ നിന്നുള്ള ഏറ്റവും അപകടകാരികളായ പോരാളികളെ ഒരു അജ്ഞാത ശക്തി ഒരിടത്ത് ഒരുമിപ്പിക്കുന്നു. തന്റെ ശത്രുവിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഏർസ എന്ന കരുത്തയായ വൈക്കിങ് രാജ്ഞി, ജപ്പാനിലുള്ള ഒരു സാമൂറായി, രണ്ടാം ലോകമഹായുദ്ധകാലത്തെ ടോറസ് എന്ന അമേരിക്കൻ പൈലറ്റ് എന്നിവരാണ് ആ കൂട്ടത്തിലുള്ളവർ.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ഇവർ, ഒരു ദിവസം കണ്ണ് തുറക്കുന്നത് ഒരു അന്യഗ്രഹത്തിലാണ്. തങ്ങളെ ആരാണ് എന്തിനാണ് അവിടെ കൊണ്ടുവന്നത്, എന്താണവരുടെ ലക്ഷ്യം എന്നതാണ് സിനിമയുടെ ഇതിവൃത്തം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/predator-killer-of-killers-2025/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤55🔥11🥰3
Forwarded from Msone Official
ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി ക്ലാസിക് ജൂൺ 2025 ജൂൺ 10 മുതൽ തുടങ്ങുന്നു.

സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്. എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും.

പ്രിയപ്പെട്ടവരെ, 2015 മുതല്‍ എല്ലാ ജൂണ്‍ മാസവും ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി എംസോണ്‍ നിങ്ങളുടെ മുന്നിലേക്ക് ക്ലാസിക് ജൂണ്‍ ഫെസ്റ്റുമായി എത്തുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇത്തവണ 2025 -ല്‍ നടക്കാന്‍ പോകുന്നത് ക്ലാസിക് ജൂണിന്റെ പതിനൊന്നാമത്തെ പതിപ്പാണ്‌.
ഇതുവരെയുള്ള പത്ത് പതിപ്പുകൾക്ക് ഉണ്ടായിരുന്ന പ്രേക്ഷക പിന്തുണ ഈ വർഷവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് ക്ലാസിക്കുകളുടെ മഴയിൽ നനയാം.

Logo Credits : @praveenadoor
❤175🔥17🥰7
❤️❤️
❤️❤️  #New_Release

🎬   Transformers: Revenge of the Fallen / ട്രാൻസ്ഫോമേഴ്സ്: റിവഞ്ച് ഓഫ് ദ ഫോളൻ (2009)


🎥🎥  🔗  ⭐️  6.0/10   🎬🎬

📽📽  🔗  🍅  19%    🍿  57%

▪  Release No. 👉  /3339

• ഭാഷ : #English
• സംവിധാനം : Michael Bay
• പരിഭാഷ : സോണി ഫിലിപ്പ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Sci_Fi

മൈക്കിൾ ബേയുടെ സംവിധാനത്തിൽ 2007 പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്സ് എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് 2009 ൽ പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്‌സ് റിവെൻജ് ഓഫ് ദ ഫാളൻ.

കഥയിലേക്ക് വന്നാൽ ട്രാൻസ്ഫോമേഴ്‌സ് 2007 ലെ സംഭവങ്ങൾക്ക് ശേഷം ഒരു കോളേജ് ജീവിതമൊക്കെ കെട്ടിപടുത്തി ഒരു സാധാരണ ജീവിതത്തിലേയ്ക്ക് പോകുവാൻ ശ്രമിക്കുകയാണ് സാം വിറ്റ്വിക്കി. മിച്ചം വന്ന ഡിസെപ്റ്റിക്കോണുകളെ നശിപ്പിക്കുന്ന ഓപ്പറേഷനുകളുമായി ഒപ്റ്റിമസും കൂട്ടരും കഴിയുന്നു. അങ്ങനെയുള്ള ഒരു ഓപ്പറേഷനിൽ ഒരു ഡിസെപ്റ്റിക്കോണിൽ നിന്നും വരാൻ പോകുന്ന ഒരു വലിയ ശത്രുവിനെ പറ്റിയുളള ഭീഷണി ഉയരുന്നു. അതേസമയം കോളേജിൽ പോയ സാം ചില ഭ്രാന്തൻ ചിഹ്നങ്ങൾ കാണാൻ തുടങ്ങുന്നു. ആരാണീ ശത്രു? ഒപ്റ്റിമസിനും കൂട്ടർക്കും അവരെ തടയാനാകുമോ? എന്തുകൊണ്ടാണ് സാം ഇത്തരം ഭ്രാന്തൻ ചിഹ്നങ്ങൾ കാണുന്നത്? ഈ ചിഹ്നങ്ങളുടെ അർഥമെന്ത്? തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ വിഷ്വൽ എഫക്റ്റ്സിന് യാതൊരു മങ്ങലും വരുത്താതെ പ്രേഷകരിലേക്ക് എത്തിക്കുന്നതിൽ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. മികച്ച ആക്ഷൻ, സംഭാഷണ രംഗങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്താലും സമ്പുഷ്ട്ടമായ ഈ ചിത്രം ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളിൽ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും തരുക എന്നതിൽ യാതൊരു സംശയവുമില്ല.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/transformers-revenge-of-the-fallen-2009/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤37👍4🔥1
☔️☔️  #New_Release
☔️☔️ #ClassicJune2025 – 01

🎬   Summer with Monika / സമ്മര്‍ വിത്ത് മോണിക്ക (1953)


🎥🎥  🔗  ⭐️  7.5/10   🎬

📽📽  🔗  🍅  100%    🍿  83%

▪  Release No. 👉  /3474

• ഭാഷ : #Swedish
• സംവിധാനം : Ingmar Bergman
• പരിഭാഷ : അർച്ചന മോഹൻദാസ്
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama #Romance

ഇങ്മാർ ബർഗ്മൻ രചനയും സംവിധാനവും നിർവഹിച്ച് 1953-ൽ പുറത്തിറങ്ങിയ സ്വീഡിഷ് പ്രണയചിത്രമാണ് സമ്മർ വിത്ത് മോണിക്ക. ഹാരിയറ്റ് ആൻഡേഴ്സനും ലാർസ് എക്ബോർഗും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അൻപതുകളിലെ സ്റ്റോക്ഹോമിലെ യുവതയുടെ പ്രണയത്തിൻ്റെയും കാമനകളുടെയും കഥ പറയുന്നു.

പത്തൊൻപതുകാരൻ ഹാരിയും പതിനെട്ടുകാരി മോണിക്കയും ദൈന്യദിന ജീവിതത്തിലെ വിരസതയും വ്യസനതകളും ഒഴിവാക്കാൻ നാടുവിട്ട് യാത്ര പോവുന്നു. ആ വേനൽക്കാലം അവർക്ക് പ്രണയപൂർണ്ണവും ആനന്ദകരവുമായിരുന്നു. എന്നാൽ ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രമല്ല, സംഘർഷഭരിതമായ സാഹചര്യങ്ങളെയും നേരിടേണ്ടി വരുമെന്ന് തുടർന്നുള്ള ദിവസങ്ങൾ അവരെ പഠിപ്പിക്കുന്നു.

പ്രമേയത്തിലെ വ്യത്യസ്‌തതയും ധീരമായ ഉള്ളടക്കവും മൂലം വിവാദമായ ഈ ചിത്രം സ്വീഡിഷ് സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രമായി കണക്കാക്കപ്പെടുന്നു.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/swedish/summer-with-monika-1953/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤40🥰2👏2