Msone Bot Updates | Malayalam Subtitle | Msone Movies Subtitles
The Butterfly Effect (2004)
ഫയൽ മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫയൽ മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤2👍1
/3463എംസോൺ റിലീസ് – 3463
Sumala (2024)
സുമല (2024)
IMDb ⭐️ 6.6/10 (NC-17)
• ഭാഷ : #Indonesian
• സംവിധാനം : Rizal Mantovani
• പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Horror #Thriller
സാത്താനുമായുള്ള ഉടമ്പടി ലംഘിച്ചാൽ എന്താകും ഉണ്ടാവുക. നാട്ടിലെ ജന്മി കുടുംബത്തിലെ ദമ്പതികൾ കുട്ടികളില്ലാതെ വളരെ അസ്വസ്ഥരാണ്. ഒരു ദിവസം വീട്ടുജോലിക്കാരുടെ സംസാരം കേൾക്കാനിടയായ ‘ഭാര്യ’ വേറൊരു ഗ്രാമത്തിലുള്ള, സ്ത്രീകളെ ഗർഭിണിയാക്കാൻ ശേഷിയുള്ള മന്ത്രവാദിയുടെ അടുത്തേക്ക് പോകുന്നു. സാത്താനുമായൊരു ഉടമ്പടി ഉണ്ടാക്കിയാൽ രണ്ട് മാസത്തിനുള്ളിൽ ഇരട്ടകുട്ടികളെ ഗർഭം ധരിക്കുമെന്ന് മന്ത്രവാദി ഉറപ്പ് കൊടുക്കുന്നു. മനുഷ്യകുലത്തിൽ നിന്നും സാത്താനിൽ നിന്നുമായി ഇരട്ട കുട്ടികൾ ഉണ്ടാകുമെന്നും രണ്ട് കുട്ടികളെയും പത്ത് വയസ് വരെ വളർത്തണമെന്നും അതിനു ശേഷം സാത്താനിൽ നിന്നുണ്ടായ കുട്ടിയെ സാത്താൻ തിരികെ എടുക്കുമെന്നും അവരീ സഹായത്തിന് ഉപാധി വെക്കുന്നു. ഇത് സമ്മതിക്കുന്ന യുവതിക്ക് ഇരട്ട കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും അറിയാത്ത ഭർത്താവ് അതിൽ സാത്താന്റെ കുട്ടിയെ നിഷ്കരുണം കൊല്ലുന്നു. സാത്താനുമായുള്ള ഉടമ്പടി തെറ്റിച്ചതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും. ഇൻഡോനേഷ്യയിലെ സമരങ് പ്രവിശ്യയിൽ ഇന്നും പ്രചാരത്തിലുള്ള ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണ് ‘സുമല.’
https://malayalamsubtitles.org/languages/indonesian/sumala-2024/
Please open Telegram to view this post
VIEW IN TELEGRAM
👍20❤18🫡4
/2486എംസോൺ റിലീസ് – 2486
Jerusalem (2013)
ജറുസലേം (2013)
IMDb ⭐️ 7.3/10
• ഭാഷ : #English
• സംവിധാനം : Daniel Ferguson
• പരിഭാഷ : മുബാറക്ക് റ്റി എൻ
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Documentary
പുരാതന കെട്ടിടങ്ങളാൽ സമ്പന്നമായ, ചരിത്ര പ്രാധാന്യം ഏറെയുള്ള ഒരിടം.
അർമേനിയൻ, ക്രിസ്ത്യൻ, ഇസ്‌ലാമിക, യഹൂദ വിശ്വാസങ്ങൾ അടിസ്ഥാനമാക്കിയ ഒരുകൂട്ടം മനുഷ്യർ തോളോട് തോൾ ചേർന്ന് വസിക്കുന്ന ഒരിടം.
രണ്ടുതവണ നശിപ്പിക്കപ്പെട്ട, 23 തവണ ഉപരോധിക്കപ്പെട്ട, 44 തവണ പിടിച്ചെടുക്കപ്പെടുകയും തിരിച്ചുപിടിക്കുകയും, 52 തവണ ആക്രമിക്കപ്പെടുകയും ചെയ്ത ഒരിടം.
ജെറുസേലം എന്ന ഈ നഗരത്തിന് വിശേഷണങ്ങൾ അനവധിയാണ്.
എന്തുകൊണ്ടാണ്, ഈ
ചെറുപട്ടണം, ഭൂമിയിലെ പ്രമുഖ മൂന്ന് മതങ്ങളും പവിത്രമായി കരുതുന്നത്?
എന്തുകൊണ്ടാണ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ജെറുസലേമും വിശുദ്ധ ഭൂമിയും കോടിക്കണക്കിന് ആളുകളുടെ ഭാവനയെ ഉണർത്തുന്നത്?
ജെറുസലേമിൽ സ്ഥിര താമസമാക്കിയ യഹൂദ, ക്രൈസ്തവ, മുസ്ലീം പെൺകുട്ടികളുടെ കണ്ണിലൂടെ അവിടുത്തെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലേക്കും, അതിൻ്റെ പിന്നിലെ വിശ്വാസങ്ങളിലക്കും നമുക്ക് കടന്നു ചെല്ലാം, സമഗ്രമായി.
2013 ൽ ഡാനിയൽ ഫെർഗൂസൻ സംവിധാനം ചെയ്ത്, IMAX ഫോർമാറ്റിൽ പുറത്തിറങ്ങിയ ഈ ഡോക്യുമെൻ്ററി, വൈജ്ഞാനികാനുഭവം കൊണ്ടും, മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം പകർന്ന് നൽകുന്നു.
https://malayalamsubtitles.org/languages/english/jerusalem-2013/
Please open Telegram to view this post
VIEW IN TELEGRAM
👍30❤17🥰4
Forwarded from Msone Official
❤️❤️❤️❤️
ഏവർക്കും എംസോണിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
❤️❤️❤️❤️
ഏവർക്കും എംസോണിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
❤️❤️❤️❤️
❤43👍31🔥9
/3464എംസോൺ റിലീസ് – 3464
Santosh (2024)
സന്തോഷ് (2024)
IMDb ⭐️ 7.2/10 (R)
• ഭാഷ : #Hindi
• സംവിധാനം : Sandhya Suri
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Thriller
സന്ധ്യസൂരി തിരക്കഥയും സംവിധാനവും നിർവഹിച്ച് ഷഹാന ഗോസാമി കേന്ദ്ര കഥാപാത്രമായി വരുന്ന ‘സന്തോഷ്’ എന്ന ഹിന്ദി ചലച്ചിത്രം 77ആമത് ക്യാൻ ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ധാരാളം പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം 97-മത് അക്കാദമി അവാർഡിലേക്കുള്ള യു. കെ യുടെ എൻട്രിയായി നോമിനേഷൻ ചെയ്യപ്പെടുകയുമുണ്ടായി. യു. കെ, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ നിർമാണസഹകരണത്തിൽ ചിത്രീകരിച്ച സിനിമയുടെ പ്രദർശനം ഇസ്ലാമോഫോബിയ, ജാതീയത, സ്ത്രീ വിരുദ്ധത, പൊലീസ് ക്രൂരത എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിലുള്ള ആശങ്കയെതുടർന്ന് ഇന്ത്യയിൽ പ്രദർശന അനുമതി നിഷേധിക്കുകയുണ്ടായി.
ആശ്രിത നിയമനം വഴി പോലീസാകാൻ അവസരം ലഭിച്ച വിധവയായ സന്തോഷിന് ഒരു ദളിത് ബാലികയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ പങ്കാളിയാകേണ്ടി വരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
https://malayalamsubtitles.org/languages/hindi/santosh-2024/
Please open Telegram to view this post
VIEW IN TELEGRAM
👍49❤24🔥4
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Santosh (2024)
ഫയലുകൾ HDRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
ഫയലുകൾ HDRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
❤15🔥2🥰2
Forwarded from Msone Official
Adolescence
എംസോൺ റിലീസ് – 3460
പരിഭാഷ: അഖില പ്രേമചന്ദ്രൻ, ഡോ. ആശ കൃഷ്ണകുമാർ, മുജീബ് സി പി വൈ, പ്രശോഭ് പി.സി
https://malayalamsubtitles.org/languages/english/adolescence-2025/
കാണുക. 🌸
എംസോൺ റിലീസ് – 3460
പരിഭാഷ: അഖില പ്രേമചന്ദ്രൻ, ഡോ. ആശ കൃഷ്ണകുമാർ, മുജീബ് സി പി വൈ, പ്രശോഭ് പി.സി
https://malayalamsubtitles.org/languages/english/adolescence-2025/
കാണുക. 🌸
🔥24❤11🥰5
/15എംസോൺ റിലീസ് – 15
The Ten Commandments (1956)
ദ ടെന്‍ കമാന്‍ഡ്മെന്റ്സ് (1956)
IMDb ⭐️ 7.9/10 (G)
• ഭാഷ : #English
• സംവിധാനം : Cecil B. DeMille
• പരിഭാഷ : പ്രശോഭ് പി.സി
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Adventure #Drama #Family
ഡ്രാമ സിനിമകളിൽ എക്കാലത്തെയും മികച്ചവയിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ‘ദ ടെൻ കമാൻഡ്മെൻ്റ്സ്’. ഈജിപ്തിൽ കൊടും പീഢനമനുഭവിച്ച് കഴിഞ്ഞുവന്നിരുന്ന ഹീബ്രൂ അടിമകളുടെയും, മോസസി(മോശ)ലൂടെയുള്ള അവരുടെ വിമോചനത്തിൻ്റെയും കഥ പറഞ്ഞ ചിത്രം പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാചരിത്രത്തിലെ അതുല്യ സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഫറവോയുടെ കീഴിൽ നൂറ്റാണ്ടുകളായി അടിമത്തത്തിൽ കഴിയുന്ന ഇസ്രായേൽ ജനതയ്ക്ക് രക്ഷകനായി ഒരു വിമോചകൻ വരുന്നു എന്ന വാർത്ത അതിവേഗം പരക്കുന്നു. അടിമകളുടെ നവജാത ശിശുക്കളെ കൊല്ലാൻ ഫറവോ ഉത്തരവിടുന്നു. അടിമസ്ത്രീയായ യോഷബേൽ, ഫറവോയുടെ ഭടന്മാരുടെ കണ്ണിൽ തൻ്റെ കുഞ്ഞ് പെടാതിരിക്കാൻ അവനെ ഒരു കൊട്ടയിലാക്കി നൈൽ നദിയിലൂടെ ഒഴുക്കിവിടുന്നു. അവൻ ചെന്നെത്തുന്നത് ഫറവോയുടെ കുടുംബത്തിൽതന്നെയാണ്. ഈജിപ്തിൻ്റെ രാജകുമാരനായി വളരുന്ന അവൻ ഒരിക്കൽ തൻ്റെ യഥാർത്ഥ നിയോഗമെന്തെന്ന് തിരിച്ചറിയുന്നു.
സിനിമയിൽ പരിമിതമായ സാങ്കേതികവിദ്യകൾ മാത്രമുണ്ടായിരുന്ന കാലത്ത് മികച്ച വിഷ്വൽ ഇഫക്ടുമായി ഇറങ്ങിയ ചിത്രം, അതുവരെയുള്ള ഏറ്റവും ചിലവേറിയ സിനിമയായിരുന്നു. വിഷ്വൽ ഇഫക്ട്സിന് ഓസ്കർ പുരസ്കാരം നേടി. ചാൾട്ടൻ ഹെസ്റ്റണാണ് മോസസായി വേഷമിട്ടിരിക്കുന്നത്.
https://malayalamsubtitles.org/languages/english/the-ten-commandments-1956/
Please open Telegram to view this post
VIEW IN TELEGRAM
👍34❤25🥰2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles pinned a video
/short82എംസോൺ റിലീസ് – short82
The Silent Child (2017)
ദ സൈലന്റ് ചൈൽഡ് (2017)
IMDb ⭐️ 7.7/10
• ഭാഷ : #English
• സംവിധാനം : Chris Overton
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama
സൂസന്റെയും പോളിന്റെയും ഇളയ മകളും ബധിരയുമായ ലിബ്ബിയുടെ സ്കൂളിൽ പ്രവേശനത്തിന് മുന്നോടിയായി അവൾക്ക് ആത്മ വിശ്വാസം നൽകാനായി ജോവാൻ എന്നൊരു സോഷ്യൽ വർക്കറുടെ സഹായം അവർ തേടുന്നു.
വളരെ പെട്ടെന്ന് തന്നെ ലിബ്ബിയും ജോവാനും തമ്മിലൊരു ആത്മബന്ധം ഉടലെടുക്കുകയും ആശയ വിനിമയത്തിനായി ജോവാൻ ലിബ്ബിയെ ആംഗ്യ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നു. ആംഗ്യ ഭാഷയേക്കാൾ, തന്റെ മകൾ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന സൂസനെ അത് ചിന്താ കുഴപ്പത്തിലാക്കുന്നു.
പിന്നീടുള്ള സംഭവങ്ങളറിയാൻ സിനിമ കാണൂ.
https://malayalamsubtitles.org/short-film/the-silent-child-2017/
Please open Telegram to view this post
VIEW IN TELEGRAM
👍30❤19🥰2
/3465എംസോൺ റിലീസ് – 3465
Pedro Páramo (2024)
പെദ്രോ പരാമോ (2024)
IMDb ⭐️ 6.3/10 (R)
• ഭാഷ : #Spanish
• സംവിധാനം : Rodrigo Prieto
• പരിഭാഷ : അജിത് ടോം
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Fantasy #Horror #Mystery
“അയാൾ നമ്മളോട് കാണിച്ച അവഗണനയ്ക്ക് മകനേ, നീ കണക്ക് ചോദിക്കണം.” മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകൾ നിറവേറ്റുന്നതിനു വേണ്ടി അച്ഛനെ തേടി അയാളുടെ നഗരമായ കൊമാലയിൽ എത്തുന്ന മകന് കാണാനായത് പ്രതിധ്വനികളാൽ നിറഞ്ഞ ഒരു മൃതനഗരമായിരുന്നു.
മോക്ഷം കിട്ടാതെ ആത്മാക്കൾ അലഞ്ഞു നടക്കുന്ന, അവരുടെ അടക്കം പറച്ചിലുകൾ മർമ്മരങ്ങളായി കാറ്റിലലയുന്ന കൊമാല. ലോകമെങ്ങും മില്ല്യൺ കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ മെക്സിക്കൻ എഴുത്തുകാരൻ ഹുവാൻ റൂൾഫോയുടെ ഇതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരം. മാജിക് റിയലിസമെന്ന രജനാ സമ്പ്രദായത്തിൽ കാലത്തിലൂടെ ക്രമം തെറ്റി സഞ്ചരിക്കുന്ന കഥപറച്ചിൽ രീതിയിൽ മെക്സിക്കൻ ഗ്രാമ ജീവിതത്തെയും പ്രകൃതിയേയും സംസ്കാരത്തെയുമെല്ലാം ചാലിച്ചെഴുതിയ നോവലിനോട് അതേപോലെ നീതിപുലർത്തിയ സംവിധാന മികവ്.
https://malayalamsubtitles.org/languages/spanish/pedro-pramo-2024/
Please open Telegram to view this post
VIEW IN TELEGRAM
👍38❤24🔥3
Forwarded from Msone Official
This media is not supported in your browser
VIEW IN TELEGRAM
പരിഭാഷകൾ റിക്വസ്റ്റ് ചെയ്യാൻ ഓപ്ഷൻ വേണം എന്ന എംസോൺ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് അതിനുള്ള ഒരു സംവിധാനം പരിചയപ്പെടുത്തുന്നു.
@msonehub_bot വഴി നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമ/സീരിസ് സബ് വേണം എന്ന് റിക്വസ്റ്റ് ചെയ്യാം. കൂടുതൽ പേർ റിക്വസ്റ്റ് ചെയ്യുന്നതിനനുസരിച്ച് അഡ്മിൻസ് അവ പരിഭാഷകരെ അറിയിക്കും. എങ്ങനെ ബോട്ട് ഉപയോഗിക്കണമെന്നത് വീഡിയോ കണ്ട് മനസ്സിലാക്കുക.
NB: റിക്വസ്റ്റ് ചെയ്ത എല്ലാം പരിഭാഷ ചെയ്യുമെന്ന് ഞങ്ങളൊരു ഉറപ്പും നൽകുന്നില്ല. ഡിമാന്റുള്ളവ പരിഭാഷകരെ അറിയിക്കുക മാത്രമാണ് ഈ ബോട്ടിന്റെ ലക്ഷ്യം.
⏳ഒരു ദിവസം ഒരു റിക്വസ്റ്റ് മാത്രം.
@msonehub_bot വഴി നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമ/സീരിസ് സബ് വേണം എന്ന് റിക്വസ്റ്റ് ചെയ്യാം. കൂടുതൽ പേർ റിക്വസ്റ്റ് ചെയ്യുന്നതിനനുസരിച്ച് അഡ്മിൻസ് അവ പരിഭാഷകരെ അറിയിക്കും. എങ്ങനെ ബോട്ട് ഉപയോഗിക്കണമെന്നത് വീഡിയോ കണ്ട് മനസ്സിലാക്കുക.
NB: റിക്വസ്റ്റ് ചെയ്ത എല്ലാം പരിഭാഷ ചെയ്യുമെന്ന് ഞങ്ങളൊരു ഉറപ്പും നൽകുന്നില്ല. ഡിമാന്റുള്ളവ പരിഭാഷകരെ അറിയിക്കുക മാത്രമാണ് ഈ ബോട്ടിന്റെ ലക്ഷ്യം.
⏳ഒരു ദിവസം ഒരു റിക്വസ്റ്റ് മാത്രം.
👍73❤25🔥9
/3466എംസോൺ റിലീസ് – 3466
Mickey 17 (2025)
മിക്കി 17 (2025)
IMDb ⭐️ 6.9/10 (R)
• ഭാഷ : #English
• സംവിധാനം : Bong Joon Ho
• പരിഭാഷ : എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Adventure #Comedy #Fantasy
പ്രശസ്ത കൊറിയന്‍ സംവിധായകന്‍ ബോങ്ങ് ജൂന്‍ ഹോയുടെ സംവിധാനത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ അഭിനയിച്ച് 2025-ല്‍ പുറത്തിറങ്ങിയ ഒരു സയന്‍സ് ഫിക്ഷന്‍ ബ്ലാക്ക് കോമഡി ചിത്രമാണ് മിക്കി 17.
വര്‍ഷം 2054 – മിക്കി ബാണ്‍സ് ഒരു ബഹിരാകാശ കോളനിയിലെ “എക്സ്പെന്‍ഡബിളാണ്”. “ക്രീപ്പറുകള്‍” എന്ന് വിളിക്കുന്ന ഒരു കൂട്ടം അന്യഗ്രഹജീവികള്‍ ജീവിക്കുന്ന “നിഫല്‍ഹൈം” എന്ന തണുത്തുറഞ്ഞ ഒരു ഗ്രഹം മനുഷ്യര്‍ക്ക് ജീവിക്കാന്‍ യോഗ്യമാക്കുന്ന ശ്രമത്തിലാണ് മിക്കിയുടെ പര്യവേക്ഷണ സംഘം. മിക്കിയുടെ സകലമാന ഡേറ്റയും മേലധികാരികള്‍ സ്റ്റോര്‍ ചെയ്തു വെച്ചിട്ടുണ്ട്. മിക്കിയുടെ ജോലിയാണ് സംഘത്തിലെ ഏറ്റവും അപകടം പിടിച്ച പണി. മിക്കി മരിച്ചാല്‍ ഇവരാ ഓര്‍മ്മകള്‍ അവന്റെ ഒരു പുതിയ ശരീരം ക്ലോണ്‍ ചെയ്ത് അതിലേക്ക് മാറ്റും. ഇങ്ങനെ പല തവണ മരിച്ചുജീവിച്ച മിക്കിയുടെ പതിനേഴാം പകര്‍പ്പിനെയാണ് സിനിമ തുടങ്ങുമ്പോള്‍ നാം പരിചയപ്പെടുന്നത്.
മറ്റുള്ള മിക്കികളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ച പതിനേഴാമന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന് ചോദ്യം ചെയ്ത് തുടങ്ങുന്നു. ഇതിനിടയില്‍ മേലധികാരികള്‍ പതിനേഴാമന്‍ മരിച്ചെന്ന് കരുതി മിക്കിയുടെ പതിനെട്ടാം പകര്‍പ്പിനെയും ക്ലോണ്‍ ചെയ്ത് എടുക്കുന്നു. രണ്ട് പകര്‍പ്പുകളും ഒരേ ആളുടെ തന്നെ ക്ലോണുകളാണെങ്കിലും, രണ്ട് പേര്‍ക്കും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളാണുള്ളത്. രണ്ട് പകര്‍പ്പുകളും അതിജീവനത്തിനായി പോരാടുമ്പോള്‍, അവരെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന വ്യവസ്ഥിതിയെ അവര്‍ ചോദ്യം ചെയ്യുന്നതും, നിഫല്‍ഹൈം മനുഷ്യവാസത്തിന് യോഗ്യമാക്കാന്‍ മിക്കിയും കൂട്ടരും ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
https://malayalamsubtitles.org/languages/english/mickey-17-2025/
Please open Telegram to view this post
VIEW IN TELEGRAM
👍37❤26🔥3
/3467• ഭാഷ : #French
• സംവിധാനം : Jean-Christophe Dessaint
• പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Animation #Drama #Fantasy
കാട്ടിൽ താമസിക്കുന്നവരാണ് ഗോർജും അയാളുടെ മകനും. മകൻ ജനിച്ചതേ കാട്ടിലാണ്. ജനിക്കുമ്പോൾ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അവനും അച്ഛനും ആ കാട്ടിൽ വേട്ടയാടി ജീവിച്ചു പോന്നു. അച്ഛൻ അവനോട് ഒരിക്കലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല. കാടിന് പുറത്ത് വേറൊന്നും ഇല്ലെന്നും കാടിന് പുറത്ത് കാലു കുത്തിയാൽ ഇല്ലാതായിപോകും എന്നെല്ലാമാണ് അയാൾ മകനെ പഠിപ്പിച്ചിരിക്കുന്നത്. പക്ഷെ യാദൃശ്ചികമായി കാടിന് പുറത്ത് ജീവനുള്ള മനുഷ്യരെ മകൻ കാണുന്നു. വീണ് പരിക്ക് പറ്റി കിടപ്പിലായ അച്ഛനെ ചികിത്സിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ കാടിന് പുറത്തെ പുറംലോകത്തേക്ക് മകൻ അച്ഛനെയും കൊണ്ടു പോകുന്നു.
തുടർന്ന് അവിടെ വെച്ചു അവനൊരു പെൺകുട്ടിയെ പരിചയപ്പെട്ട് അവളുമായി കൂട്ടാകുന്നു. അവൾ പറഞ്ഞതു പ്രകാരം അവൻ അച്ഛന്റെ സ്നേഹം അന്വോഷിച്ചു കണ്ടെത്താൻ ശ്രമിക്കുന്നു. തുടർന്ന് അവരെങ്ങനെ കാട്ടിൽ എത്തിപ്പെട്ടു എന്നതിന്റെ ചുരുൾ അഴിയുന്നു.
https://malayalamsubtitles.org/languages/french/the-day-of-the-crows-2012/
Please open Telegram to view this post
VIEW IN TELEGRAM
👍34❤24🥰3
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
Mickey 17 (2025)
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
▪ Release No. 👉
ഫയലുകൾ WEBRip മാറ്റി BluRay ആക്കിയിട്ടുണ്ട്.
/3466Please open Telegram to view this post
VIEW IN TELEGRAM
👍18🔥2❤1
/3468• ഭാഷ : #English
• സംവിധാനം : Chris Wedge, Carlos Saldanha
• പരിഭാഷ : ഹനീൻ ചേന്ദമംഗല്ലൂർ
• പോസ്റ്റർ : രോഹിത്ത് ജി.എസ്
• ജോണർ : #Adventure #Animation #Comedy
ഏകാന്തനും പരുക്കൻ സ്വാഭാവക്കാരനുമായ ‘മാൻഫ്രഡ്’ അഥവാ ‘മാനി’ എന്ന മാമത്തും, വഴിക്കു വച്ച് അവന്റെ കൂടെ കൂടിയ നിഷ്കളങ്കനും അരവട്ടനും തല്ലുകൊള്ളിയുമായ ‘സിഡ്’ എന്ന സ്ലോത്തും യാദൃശ്ചികമായി ഒഴുക്കിൽ പെട്ടു വരുന്ന ഒരു മനുഷ്യക്കുഞ്ഞിനെയും അമ്മയെയും കാണുന്നു. കുഞ്ഞിനെ കരയ്ക്ക് കയറ്റിയെങ്കിലും അമ്മയെ രക്ഷിക്കാൻ മാനിയ്ക്ക് കഴിഞ്ഞില്ല. കുഞ്ഞിനെ മനുഷ്യരുടെ അടുത്ത് തിരികെയെത്തിക്കാൻ സിഡ് നിർബന്ധിക്കുകയും അതിന് സഹായിച്ചാൽ പിറകെ വരുന്നത് നിർത്താം എന്ന സിഡ്ഡിന്റെ ഉറപ്പിന് മാനി വഴങ്ങുകയും ചെയ്യുന്നു. ഇതിനിടെ, തന്റെ കൂട്ടരെ വക വരുത്തിയ മനുഷ്യരോട് പ്രതികാരം ചെയ്യാനായി കുഞ്ഞിനെ പിടികൂടാൻ ഇറങ്ങിയ ‘ഡിയാഗോ’ എന്ന സേബർ കടുവയും ചങ്ങാത്തം നടിച്ച് അവരുടെ കൂടെ കൂടുന്നു. ഇതൊന്നുമറിയാതെ തന്റെ പ്രിയപ്പെട്ട വിത്തുകായയ്ക്കു പിറകെ രാപ്പകലില്ലാതെ ഓടുന്ന ‘സ്ക്രാറ്റ്’ എന്ന അണ്ണാനും.
അമേരിക്കൻ ഫിലിം ഡയറക്ടറായ Chris Wedge-ന്റെ സംവിധാനത്തിൽ 2002ൽ ‘ബ്ലൂ സ്‌കൈ സ്റ്റുഡിയോസ്’ കമ്പനി പുറത്തിറക്കിയ ഈ ചിത്രത്തിൽ Ray Romano, John Leguizamo, Denis Leary എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.
https://malayalamsubtitles.org/languages/english/ice-age-2002/
Please open Telegram to view this post
VIEW IN TELEGRAM
👍23❤15
/1199• ഭാഷ : #English #Spanish
• സംവിധാനം : Fernando González Molina
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : നിഖിൽ ഇ കൈതേരി
• ജോണർ : #Crime #Mystery #Thriller
ബസ്താൻ താഴ്‌വരയിലെ മൂടൽമഞ്ഞാൽ പുതഞ്ഞ കാടുകളിൽ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഒരു പരമ്പര, എലിസോണ്ടോ എന്ന ശാന്തമായ ചെറുനഗരത്തെ പിടിച്ചുകുലുക്കുന്നു. കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങൾ കാരണം ജന്മനാട് ഉപേക്ഷിച്ചു പോയ അമേയ സാലസ്സാറിനെ, വിധി ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായി തിരിച്ചവിടേക്ക് തന്നെ കൊണ്ടുവരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോഴാണ് കൊലപാതകങ്ങൾക്ക് ബാസ്‌കിലെ പുരാണങ്ങളോടും, അന്ധവിശ്വാസങ്ങളോടും സാമ്യമുണ്ടെന്ന് അമേയ തിരിച്ചറിയുന്നത്.
വീണ്ടുമൊരു കൊലപാതകം ചെയ്യുന്നതിന് മുന്നേ കൊലയാളിയെ പിടിക്കാൻ യുക്തിക്കും മിഥ്യയ്ക്കും ഇടയിലുള്ള സൂക്ഷ്മരേഖയിലൂടെയുള്ള അമേയയുടെ സഞ്ചാരമാണ് “ദ ബസ്താൻ ട്രിളജി”യുടെ ആദ്യഭാഗമായ “ഇൻവിസിബിൾ ഗാർഡിയൻ” പറയുന്നത്. മഴയുടെ സൗന്ദര്യം പൂർണ്ണമായും ഒപ്പിയെടുത്ത എല്ലാ ഫ്രെയിമുകളും ചിത്രത്തിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു.
കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നുണ്ടെങ്കിലും രണ്ടാം ഭാഗമായ “ദ ലെഗസി ഓഫ് ദ ബോൺസ്“ (👉 /3348) നും, മൂന്നാം ഭാഗമായ “ഓഫറിങ് ടു ദ സ്റ്റോം” (👉 /3448) നുമുള്ള രഹസ്യങ്ങളൊക്കെ ബാക്കി വെച്ചിട്ടാണ് ഇൻവിസിബിൾ ഗാർഡിയൻ അവസാനിക്കുന്നത്. കൊലപാതകങ്ങൾ, മനഃശാസ്ത്രം, നാടോടിക്കഥകൾ, പുരാണങ്ങൾ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന “ബസ്താൻ ട്രിളജി” നിർബന്ധമായും എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ട്രിളജിയാണ്.
https://malayalamsubtitles.org/languages/spanish/the-invisible-guardian-2017/
Please open Telegram to view this post
VIEW IN TELEGRAM
👍30❤27🔥4