/3456എംസോൺ റിലീസ് – 3456
I’m Still Here (2024)
ഐം സ്റ്റില്‍ ഹിയര്‍ (2024)
IMDb ⭐️ 8.4/10
• ഭാഷ : #Portuguese
• സംവിധാനം : Walter Salles
• പരിഭാഷ : വിഷ്ണു പ്രസാദ് & എല്‍വിന്‍ ജോണ്‍ പോള്‍
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Biography #Drama #History
മാര്‍സെലോ റൂബന്‍സ് പൈവ എഴുതിയ സ്മരണികയെ ആസ്പദമാക്കി 2024-ല്‍ വാള്‍ട്ടര്‍ സല്ലസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ബ്രസീലിയന്‍ ചിത്രമാണ് “ഐം സ്റ്റില്‍ ഹിയര്‍”. ഒരേ പോലെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുകയുണ്ടായി. ചിത്രത്തിലെ അഭിനയത്തിന് ഫെര്‍ണാണ്ട ടോറസിന് ഏറ്റവും മികച്ച നടിക്കുള്ള (ഡ്രാമ) ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി.
1970-കളില്‍ ബ്രസീലില്‍ പട്ടാള ഭരണം നടക്കുന്ന സമയത്ത് റിയോ ഡി ജനീറോയില്‍ താമസിക്കുകയാണ് റൂബന്‍സ് പൈവയും ഭാര്യ യൂനിസും. അവര്‍ക്ക് അഞ്ച് മക്കളുണ്ട്. വെറാ എന്ന് വിളിക്കുന്ന വെറോക്കയും, എലിയാനയും, നാലു എന്ന് വിളിക്കുന്ന അന ലൂസിയയും, ബബിയു എന്ന് വിളിക്കുന്ന ബിയാട്രിസും, ഏക മകനായ മാര്‍സെലോയും. ഒരു ദിവസം പട്ടാളത്തില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ വന്ന് റൂബന്‍സിനെ മൊഴി നല്‍കാന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് പോകുന്നു. തുടര്‍ന്ന് റൂബന്‍സിനെ കാണാതാവുന്നു. റൂബന്‍സിന് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ യൂനിസ് നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
https://malayalamsubtitles.org/languages/portuguese/im-still-here-2024/
Please open Telegram to view this post
VIEW IN TELEGRAM
👍27❤18🔥1
Forwarded from Msone Official
പുത്തൻ രൂപത്തിലും ഭാവത്തിലും
ഒരുപാട് ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് നിങ്ങളിലേക്കെത്തിയിരിക്കുന്നത്. മാറ്റങ്ങളും ഫീച്ചറുകളും വിശദമായറിയാൻ ഈ കുറിപ്പ് വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.
കുറിപ്പ് :
https://malayalamsubtitles.org/writeups/howto-use-site/
NB: android/Ios ആപ്ലിക്കേൻ പ്ലേസ്റ്റോർ/ആപ്പ്സ്റ്റോർ റിവ്യൂ കഴിഞ്ഞ് ലഭ്യമാകുന്നത് വരെ എംസോൺ ലഭ്യമാകുന്നതല്ല.
Please open Telegram to view this post
VIEW IN TELEGRAM
എംസോൺ
എംസോൺ പുതുക്കിയ വെബ്സൈറ്റ്. മാറ്റങ്ങൾ ഇവയാണ്. - എംസോൺ
എംസോൺ വെബ്സൈറ്റിൽ ഇതുവരെ ഉണ്ടായിരുന്ന ഫീച്ചറുകളേക്കാൾ ഒരുപിടി മാറ്റങ്ങളോടെയാണ് പുതുക്കിയ വെബ്സൈറ്റ് നിങ്ങൾക്ക് മുമ്പിലെത്തുന്നത്. ലുക്കിൽ മാത്രമല്ല വർക്കിലും കുറേയേറെ...
❤36🔥10🎉5
Forwarded from Msone Official
Android app update is now available on play store. please update your app immediately to enjoy new look and functionality of app
Nb: ആപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കാരണം ചിലർക്ക് ഓപൺ ആകാതെ വരും. App settings ൽ cache, data clear ചെയ്താൽ അത് ശരിയാകും.
Nb: ആപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കാരണം ചിലർക്ക് ഓപൺ ആകാതെ വരും. App settings ൽ cache, data clear ചെയ്താൽ അത് ശരിയാകും.
👍17❤1🥰1
/3457എംസോൺ റിലീസ് – 3457
Person of Interest Season 5 (2016)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 5 (2016)
IMDb ⭐️ 8.5/10 (PG-13)
• ഭാഷ : #English
• നിർമ്മാണം : Jonathan Nolan
• പരിഭാഷ : മുജീബ് സി പി വൈ, പ്രശോഭ് പി.സി, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Crime #Drama
എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.
അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.
അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
https://malayalamsubtitles.org/languages/english/person-of-interest-season-5-2016/
Please open Telegram to view this post
VIEW IN TELEGRAM
❤24👍20🔥2
Forwarded from Msone Official
പുതുക്കിയ വെബ്സൈറ്റിലെ മാറ്റങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടാം.
https://odysee.com/@ibcomputing:1/msonesite:3
https://odysee.com/@ibcomputing:1/msonesite:3
Odysee
Msone New website Features
View on Odysee: Msone New website Features
👍27❤7🔥4
/short81എംസോൺ റിലീസ് – short81
Anuja (2024)
അനുജ (2024)
IMDb ⭐️ 6.6/10 (PG-13)
• ഭാഷ : #Hindi
• സംവിധാനം : Adam J. Graves
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama
ആദം ജെ. ഗ്രേവ്സ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കാർ നോമിനേഷൻ വരെ ലഭിച്ച, രണ്ട് സഹോദരിമാരുടെ കഥ പറയുന്ന, ഷോർട്ട് ഫിലിമാണ് അനുജ.
തുന്നൽകേന്ദ്രത്തിൽ ജോലി നോക്കുന്ന രണ്ട് അനാഥസഹോദരങ്ങളാണ് പാലക്കും അനുജത്തി അനുജയും. അനുജയുടെ ലോകം തന്നെ പാലക്കായിരുന്നു. ബാലവേലയുടെ തീക്കനലേറ്റ് ജീവിക്കാൻ മറന്ന രണ്ടുപേർ. പഠിക്കാൻ മിടുക്കിയായിട്ടും പഠനമുപേക്ഷിച്ച് സൂചിയുടെ മൂർച്ചയളക്കാൻ വിധിക്കപ്പെട്ട ഒരു പാവം പെൺകുട്ടി പാലക്ക്. അങ്ങനെയിരിക്കെ അനുജയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായൊരു നിമിഷം കടന്നുവരികയാണ്, ഒരു തീരുമാനമെടുക്കാൻ അവൾ നിർബന്ധിതയാകുന്നു. ഒന്നുകിൽ സ്വപ്നം കണ്ടൊരു ലോകത്തേക്ക് ചിറകടിച്ചു പറന്നുയരാം, അങ്ങനെയെങ്കിൽ പാലക്കിൻ്റെ ലോകം നഷ്ടമാകും. അല്ലെങ്കിൽ ശിഷ്ടജീവിതവും കയ്പുനീരീറക്കി കഴിച്ചുകൂട്ടാം. തീരുമാനം അനുജയുടേത് മാത്രമാണ്.
https://malayalamsubtitles.org/short-film/anuja-2024/
Please open Telegram to view this post
VIEW IN TELEGRAM
👍28❤8🔥2
പുതിയ വെബ്സൈറ്റിൽ Short films ൻ്റെ റിലീസ് നമ്പറുകൾ എല്ലാം മാറിയിട്ടുണ്ട്. പഴയ നമ്പർ അടിച്ചാൽ കിട്ടില്ല. പുതിയ റിലീസ് നമ്പറുകൾ ഈ ലിങ്കിൽ കാണാം.
https://malayalamsubtitles.org/short-films/
https://malayalamsubtitles.org/short-films/
👍13❤4👏1
/5എംസോൺ റിലീസ് – 05
Malena (2000)
മലേന (2000)
IMDb ⭐️ 7.4/10 (R)
• ഭാഷ :#Italian
• സംവിധാനം : Giuseppe Tornatore
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Drama #Romance #War
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലിയിലുള്ള സിസിലിയിലെ ഒരു ചെറിയ പട്ടണത്തിൽ 13 വയസ്സുകാരനായ റെനാറ്റോ എന്ന കുട്ടിയുടെ കണ്ണിലൂടെ മലേന എന്ന സുന്ദരിയായ ചെറുപ്പക്കാരി വിധവയോട് തോന്നുന്ന പ്രണയമാണ് മലേന എന്ന ഈ സിനിമയുടെ പ്രമേയം.
മലേനയുടെ ഭർത്താവ് യുദ്ധത്തിൽ മരിക്കുന്നതോടെ, നാട്ടുകാരുടെ പീഡനങ്ങൾക്ക് അവൾ ഇരയാകുന്നു. അവളുടെ സൗന്ദര്യം കാരണം പുരുഷന്മാർ അവളെ മോഹിക്കുകയും സ്ത്രീകൾ അസൂയപ്പെടുകയും ചെയ്യുന്നു. അതോടെ നാട്ടിലെ ഇല്ലാക്കഥകളും അപവാദങ്ങളും മലേനയുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കി മാറ്റുന്നു…
ലൂച്ചാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പേ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഈ ഇറ്റാലിയൻ ചിത്രത്തിൽ മലേനയായി മൊണിക്കാ ബെലുചിയും, റെനാറ്റോയായി ജുസെപ്പേ സുൽഫാറോയും അഭിനയിച്ചിരിക്കുന്നു.
വളരെയധികം നിരൂപകപ്രശംസ നേടിയെടുത്ത ചിത്രം മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാർ നാമനിർദ്ദേശങ്ങളും നേടിയിരുന്നു.
https://malayalamsubtitles.org/languages/italian/malena-2000/
Please open Telegram to view this post
VIEW IN TELEGRAM
👍49❤24🥰3
Forwarded from Msone Official
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും ഒരുമയുടേയുമാകട്ടെ ഓരോ ആഘോഷങ്ങളും...
❤95🕊11🥰8
Forwarded from Msone Official
Media is too big
VIEW IN TELEGRAM
ഉടൻ വരുന്നു....
📱 സൈബർ ബുള്ളിയിംഗ്, കൗമാര പ്രശ്നങ്ങൾ, മനോവിഷമങ്ങൾ – യഥാർത്ഥ കഥകൾ വെളിച്ചത്തിൽ!
🔥 നിങ്ങളുടെ കാഴ്ചയെ മാറ്റിമറിക്കുന്ന സീരീസ് – "Adolescence" എംസോണിൽ...
📱 സൈബർ ബുള്ളിയിംഗ്, കൗമാര പ്രശ്നങ്ങൾ, മനോവിഷമങ്ങൾ – യഥാർത്ഥ കഥകൾ വെളിച്ചത്തിൽ!
🔥 നിങ്ങളുടെ കാഴ്ചയെ മാറ്റിമറിക്കുന്ന സീരീസ് – "Adolescence" എംസോണിൽ...
👍47🔥16❤14
/3458എംസോൺ റിലീസ് – 3458
Home Alone (1990)
ഹോം അലോൺ (1990)
IMDb ⭐️ 7.7/10 (PG-13)
• ഭാഷ : #English
• സംവിധാനം : Chris Columbus
• പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Family
ക്രിസ്മസ് അവധിക്ക് കുടുംബത്തോടൊപ്പം പാരീസിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 8 വയസ്സുകാരനായ കെവിൻ മിക്കാലിസ്റ്റർ വീട്ടിൽ തനിച്ചായിപ്പോകുന്നു. തന്റെ ആഗ്രഹം സാധിച്ചെന്ന സന്തോഷത്തിലായിരുന്നു കെവിൻ. എന്നാൽ പെട്ടെന്ന് തന്നെ വീട് കൊള്ളയടിക്കാനായി രണ്ട് കള്ളന്മാർ വന്നു.
ബുദ്ധിയും വീട്ടുസാമഗ്രികളും ഉപയോഗിച്ച് കെണികളുണ്ടാക്കി കള്ളന്മാരിൽ നിന്ന് തന്റെ വീടിനെ സംരക്ഷിക്കാൻ കെവിൻ ഒരുക്കുന്നു. അതേസമയം, സ്വന്തം മകനെ കണ്ടെത്താനായി അമ്മ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
https://malayalamsubtitles.org/languages/english/home-alone-1990/
Please open Telegram to view this post
VIEW IN TELEGRAM
👍24❤19😢3
/3459എംസോൺ റിലീസ് – 3459
Home Alone 2: Lost in New York (1992)
ഹോം എലോണ്‍ 2: ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് (1992)
IMDb ⭐️ 6.9/10 (PG-13)
• ഭാഷ : #English
• സംവിധാനം : Chris Columbus
• പരിഭാഷ : എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Adventure #Comedy #Crime
1990-ൽ പുറത്തിറങ്ങിയ “ഹോം എലോൺ” എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഹോം എലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്.
കെവിൻ മിക്കാലിസ്റ്റർ എന്ന കുസൃതിക്കാരനായ 10 വയസ്സുകാരനും കുടുംബവും വീണ്ടും ക്രിസ്മസ് വെക്കേഷന് ഒരുങ്ങുകയാണ്. ഇത്തവണ ഫ്ലോറിഡയിലേക്ക് യാത്ര. എന്നാൽ വിമാനത്താവളത്തിൽ വെച്ചുണ്ടാകുന്ന തിരക്കിനിടയിൽ അബദ്ധത്തിൽ കെവിൻ ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കയറിപ്പോകുന്നു. ന്യൂയോർക്കിൽ എത്തിയ ശേഷം അവൻ അച്ഛന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചൊരു ആഡംബര ഹോട്ടലിൽ താമസിച്ച് അടിച്ചുപൊളിക്കാൻ തുടങ്ങി.
അതേസമയം, ആദ്യ ചിത്രത്തിൽ കെവിനുമായി ഏറ്റുമുട്ടിയ കള്ളന്മാരായ ഹേരിയും, മാർവും ജയിൽചാടി ന്യൂയോർക്കിൽ എത്തിയിട്ടുണ്ടായിരുന്നു. ഇത്തവണ കെവിന്‍ അവരെ എങ്ങനെ നേരിടുന്നു എന്നതാണ് ബാക്കി കഥ.
https://malayalamsubtitles.org/languages/english/home-alone-2-lost-in-new-york-1992/
Please open Telegram to view this post
VIEW IN TELEGRAM
👍15❤13🔥4
/3460എംസോൺ റിലീസ് – 3460
Adolescence (2025)
അഡൊളെസെൻസ് (2025)
IMDb ⭐️ 8.3/10 (NC-17)
• ഭാഷ : #English
• നിർമ്മാണം : Stephen Graham, Jack Thorne
• പരിഭാഷ : അഖില പ്രേമചന്ദ്രൻ, ഡോ. ആശ കൃഷ്ണകുമാർ, മുജീബ് സി പി വൈ, പ്രശോഭ് പി.സി
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Crime #Drama #Thriller
2025 ൽ നെറ്റ്‌ഫ്ലിക്സിൽ പുറത്തിറങ്ങിയ മിനി സീരിസ് ആണ് അഡൊളസെൻസ്.
തന്റെ ക്ലാസ്‌മേറ്റിനെ കൊലപ്പെടുത്തി എന്ന സംശയത്താൽ 13 വയസ്സുകാരൻ ജെയ്മിയെ അറസ്റ്റ് ചെയ്യുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ എന്ന രീതിയിൽ മുന്നോട്ട് പോകുന്ന സീരീസ് കൊലപാതകി ആരാണെന്ന സസ്പെൻസിന് പുറകെയല്ല നീങ്ങുന്നത്, മറിച്ച് അത് ചെയ്തതിനുള്ള കാരണങ്ങൾ തേടിയാണ്.
സോഷ്യൽമീഡിയയുടെ കുത്തൊഴുക്കിൽ കൗമാരക്കാർ അതിനെ എങ്ങനെ ഉപയോഗിക്കുന്നു, ഇൻസെൽ, 80-20 റൂൾ, റെഡ്പിൽ-ബ്ലൂപിൽ, മനോസ്ഫിയർ തുടങ്ങി ജെൻ സി തലമുറയുടെ വാക്കുകളും അവയെങ്ങനെ അവരുടെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു എന്നും ചർച്ച ചെയ്യുന്ന സീരിസ് മുതിർന്നവർക്ക് ഇക്കാര്യത്തിലുള്ള അജ്ഞതയെയും ചൂണ്ടിക്കാണിക്കുന്നു.
എല്ലാ എപ്പിസോഡുകളും കട്ടുകൾ ഇല്ലാതെ ഒറ്റ ഷോട്ടിൽ എടുത്തിരിക്കുന്നു എന്ന പ്രത്യേകതയും സീരീസിനുണ്ട്. മുഖ്യ കഥാപാത്രമായ കൗമാരക്കാരനെ അവതരിപ്പിച്ച ഓവൻ കൂപ്പറിൻ്റെയും കുട്ടിയുടെ അച്ഛനായി അഭിനയിച്ച സ്റ്റീഫൻ ഗ്രഹാമിൻ്റെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്.
രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരിസ് ആണിത്.
https://malayalamsubtitles.org/languages/english/adolescence-2025/
Please open Telegram to view this post
VIEW IN TELEGRAM
👍34❤25🔥2
/69എംസോൺ റിലീസ് – 69
Golden Boy (1995)
ഗോൾഡൻ ബോയ് (1995)
IMDb ⭐️ 8.0/10 (NC-17)
• ഭാഷ : #Japanese
• സംവിധാനം : Hiroyuki Kitakubo
• പരിഭാഷ : അഗ്നിവേശ്, എൽവിൻ ജോൺ പോൾ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Animation #Comedy
1995-ൽ റ്ററ്റ്സുയ എഗാവയുടെ അതേ പേരിലുള്ള മാങ്കയെ ആസ്പദമാക്കി ഇറക്കിയ ആറ് എപ്പിസോഡ് ഉള്ള അഡൾട്ട് കോമഡി അനിമെയാണ് “ഗോൾഡൻ ബോയ്“.
25 വയസ്സുള്ള ഓയെ കിന്ററോ എന്ന ചെറുപ്പക്കാരന് തന്റെ ജോലികൾക്കും യാത്രകൾക്കിടയിലും നേരിടേണ്ടി വരുന്ന പല പ്രശ്നങ്ങളും വെല്ലുവിളികളുമാണ് ഈ അനിമേയുടെ ഇതിവൃത്തം.
ജപ്പാന്‍ മുഴുവന്‍ തന്റെ സൈക്കിളില്‍ കറങ്ങി കിട്ടുന്ന എന്ത് പണിയും ചെയ്യുന്നയാളാണ് കിന്റ്റോ. ഓരോ എപ്പിസോഡിലും താന്‍ ജോലി ചെയ്യാന്‍ എത്തുന്ന സ്ഥലത്തെ ഒരു പെണ്ണില്‍ ആകൃഷ്ടനാകുന്ന കിന്ററോ ഓരോ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നു, ശേഷം ഒരു വലിയ കുഴപ്പത്തില്‍ നിന്ന് ചുറ്റുമുള്ളവരെ രക്ഷിക്കാനും സഹായിക്കുന്നു.
ഒഴുക്കുള്ള അനിമേഷനും, കഥാപാത്രങ്ങളുടെ ശബ്ദവും, മികച്ച രീതിയിലുള്ള ആവിഷ്കരണവും ഗോൾഡൻ ബോയിക്ക് “കൾട്ട് ക്ലാസ്സിക്ക്” എന്ന പദവി സമ്മാനിച്ചു.ശേഷമിറങ്ങിയ, ഗ്രാന്ഡ് ബ്ലൂ, പ്രിസ്സൺ സ്കൂൾ പോലെയുള്ള പല കോമഡി അനിമേകളുടെയും ബ്ലൂപ്രിന്റ് എന്ന് വിഷേശിപ്പിക്കാവുന്ന ഗോൾഡൻ ബോയ് ഇന്നും അനിമേ ഗ്രൂപ്പികളിലൊരു ചർച്ചാ വിഷയമാണ്.
ചില രംഗങ്ങളുടെ സ്വഭാവം കാരണം പ്രായപൂര്‍ത്തിയായവരും, പെട്ടെന്ന് നീരസമുണ്ടാകാത്തവര്‍ക്കും മാത്രം സീരീസ് സജസ്റ്റ് ചെയ്യുന്നു.
https://malayalamsubtitles.org/languages/japanese/golden-boy-1995/
Please open Telegram to view this post
VIEW IN TELEGRAM
👍28❤21🔥3
/3461എംസോൺ റിലീസ് – 3461
Photocopier (2021)
ഫോട്ടോക്കോപ്പിയര്‍ (2021)
IMDb ⭐️ 6.8/10 (NC-17)
• ഭാഷ : #Indonesian
• സംവിധാനം : Wregas Bhanuteja
• പരിഭാഷ : നിഷാദ് ജെ.എൻ
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Crime #Drama #Mystery
അന്നത്തെ രാത്രിയിൽ സുർയാനിക്ക് നഷ്ടമായത് അവളുടെ ജീവിതത്തിലെ വലിയ ഒരു കാര്യമായിരുന്നു. മുന്നോട്ട് പഠിക്കാൻ ഉള്ള സ്കോളർഷിപ്. എന്നാലന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ഒന്നും ഓർമയില്ലത്ത അവൾ തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ആരും അവളുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല. സ്വന്തം മാതാപിതാക്കൾ പോലും. കാരണം അവളന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാലും സ്വയം വിശ്വസിപ്പിക്കാനായി എങ്കിലും അവൾക്ക് സത്യം കണ്ടെത്തണമായിരുന്നു. സൂര്യാനി സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി.
സുർയാനി മുൻ നിർത്തുന്ന ഓരോ വാദവും മറു വാദത്തിൽ തകരുമ്പോഴും അവളുടെ അന്വേഷണം തുടരുകയാണ്. അത് അവളെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന കുറെ സത്യങ്ങളിലേക്കും. ആ സത്യങ്ങൾ ബാധിക്കുന്ന ധാരാളം ആളുകളെയും കാണാം ചിത്രത്തിൽ. എന്നാലും മറ്റുള്ളവരുടെ തെറ്റുകൾ അവളെ ബാധിക്കുന്നു എന്നത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സുർയാനിയുടെ വാദത്തിൽ എന്തെങ്കിലും സത്യമുണ്ടോ? അതോ എല്ലാം അവളുടെ തോന്നൽ ആയിരുന്നോ?
തൻ്റെ ജീവിതം നിലയില്ലാ കയത്തിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടത്തിന്റേയും അന്വേഷണത്തിന്റേയും കഥയാണ് 2021ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ ക്രൈം മിസ്റ്ററി ചിത്രം പറയുന്നത്. ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പന്ത്രണ്ട് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു ഈ ചിത്രം.
https://malayalamsubtitles.org/languages/indonesian/photocopier-2021/
Please open Telegram to view this post
VIEW IN TELEGRAM
👍26❤19🔥2
/3462എംസോൺ റിലീസ് – 3462
The Butterfly Effect (2004)
ദ ബട്ടർഫ്ലൈ എഫക്ട് (2004)
IMDb ⭐️ 7.6/10 (R)
• ഭാഷ : #English
• സംവിധാനം : Eric Bress, J. Mackye Gruber
• പരിഭാഷ : അരുൺകുമാർ വി.ആർ.
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Drama #Sci_Fi #Thriller
എവൻ ട്രെബോൺ (ആഷ്ടൺ കുച്ചർ)-നു കുട്ടിക്കാലത്തെ ചില സുപ്രധാന ഘട്ടങ്ങളിൽ ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകുന്നു. ഈ സമയത്തു നടക്കുന്ന കാര്യങ്ങൾ അവനു പിന്നീട് ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൻ ഈ സംഭവങ്ങളെപ്പറ്റി കുറിപ്പുകൾ എഴുതാൻ തുടങ്ങുന്നു. വലുതാകുമ്പോൾ, അപ്രതീക്ഷിതമായി ഈ കുറിപ്പുകൾ വീണ്ടും വായിക്കുന്ന എവന് ബ്ലാക്ക്ഔട്ടുകൾ സംഭവിച്ച സമയത്തേക്ക് ടൈം ട്രാവൽ ചെയ്യാനും അതുവഴി തന്റെയും തന്റെ ചുറ്റിനുമുള്ളവരുടെയും ജീവിതത്തിൽ മാറ്റം വരുത്താനും സാധിക്കുന്നു.
തുടർന്ന് എന്ത് നടക്കുന്നു എന്നതാണ് ദ ബട്ടർഫ്ലൈ ഇഫക്റ്റ് എന്ന ഈ ടൈം ട്രാവൽ ത്രില്ലർ ചിത്രം പറയുന്നത്.
https://malayalamsubtitles.org/languages/english/the-butterfly-effect-2004/
Please open Telegram to view this post
VIEW IN TELEGRAM
❤27👍16🔥2
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
The Butterfly Effect (2004)
ഫയൽ മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫയൽ മാറ്റി പോസ്റ്റ് ചെയ്തിട്ടുണ്ട്.
❤2👍1
/3463എംസോൺ റിലീസ് – 3463
Sumala (2024)
സുമല (2024)
IMDb ⭐️ 6.6/10 (NC-17)
• ഭാഷ : #Indonesian
• സംവിധാനം : Rizal Mantovani
• പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Horror #Thriller
സാത്താനുമായുള്ള ഉടമ്പടി ലംഘിച്ചാൽ എന്താകും ഉണ്ടാവുക. നാട്ടിലെ ജന്മി കുടുംബത്തിലെ ദമ്പതികൾ കുട്ടികളില്ലാതെ വളരെ അസ്വസ്ഥരാണ്. ഒരു ദിവസം വീട്ടുജോലിക്കാരുടെ സംസാരം കേൾക്കാനിടയായ ‘ഭാര്യ’ വേറൊരു ഗ്രാമത്തിലുള്ള, സ്ത്രീകളെ ഗർഭിണിയാക്കാൻ ശേഷിയുള്ള മന്ത്രവാദിയുടെ അടുത്തേക്ക് പോകുന്നു. സാത്താനുമായൊരു ഉടമ്പടി ഉണ്ടാക്കിയാൽ രണ്ട് മാസത്തിനുള്ളിൽ ഇരട്ടകുട്ടികളെ ഗർഭം ധരിക്കുമെന്ന് മന്ത്രവാദി ഉറപ്പ് കൊടുക്കുന്നു. മനുഷ്യകുലത്തിൽ നിന്നും സാത്താനിൽ നിന്നുമായി ഇരട്ട കുട്ടികൾ ഉണ്ടാകുമെന്നും രണ്ട് കുട്ടികളെയും പത്ത് വയസ് വരെ വളർത്തണമെന്നും അതിനു ശേഷം സാത്താനിൽ നിന്നുണ്ടായ കുട്ടിയെ സാത്താൻ തിരികെ എടുക്കുമെന്നും അവരീ സഹായത്തിന് ഉപാധി വെക്കുന്നു. ഇത് സമ്മതിക്കുന്ന യുവതിക്ക് ഇരട്ട കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും അറിയാത്ത ഭർത്താവ് അതിൽ സാത്താന്റെ കുട്ടിയെ നിഷ്കരുണം കൊല്ലുന്നു. സാത്താനുമായുള്ള ഉടമ്പടി തെറ്റിച്ചതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും. ഇൻഡോനേഷ്യയിലെ സമരങ് പ്രവിശ്യയിൽ ഇന്നും പ്രചാരത്തിലുള്ള ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണ് ‘സുമല.’
https://malayalamsubtitles.org/languages/indonesian/sumala-2024/
Please open Telegram to view this post
VIEW IN TELEGRAM
👍20❤18🫡4