/3450എംസോൺ റിലീസ് – 3450
Shark: The Beginning (2021)
ഷാർക്ക്: ദ ബിഗിനിങ്ങ് (2021)
IMDb ⭐️ 6.8/10
• ഭാഷ : #Korean
• സംവിധാനം : Johnny Chae
• പരിഭാഷ : സജിത്ത് ടി. എസ്, അരവിന്ദ് കുമാർ
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Action #Drama
സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ചാ വൂ സൊളിൻ്റെ ഹൈസ്‌കൂളിലേക്ക് ബോക്‌സറായ മറ്റൊരു വിദ്യാർത്ഥി ട്രാൻസ്ഫറായി വരുന്നു. അവനെ കണ്ട ചാ വൂ സൊൾ അക്ഷരാർഥത്തിൽ ഞെട്ടി, കാരണം ദുർബലനായ തന്നെ മിഡിൽ സ്കൂൾ പഠനകാലത്ത് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ച് സ്കൂൾ ബുള്ളിയിങിന് ഇരയാക്കിയ സോക് ചാനായിരുന്നു ആ പുതിയ വിദ്യാർത്ഥി. ഇവിടെയും ഗുണ്ടായിസം പുറത്തെടുത്ത സോക് ചാൻ വീണ്ടും വൂ സോളിനെ ലക്ഷ്യം വെയ്ക്കാൻ തുടങ്ങി. എന്നാൽ വൂ സൊളിന് പറ്റിയ കയ്യബദ്ധത്തെ തുടർന്ന് സോക് ചാന് ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമാകുകയും, ചാ വൂ-സോൾ ജുവനൈൽ ജയിൽ വാസത്തിന് അയക്കപ്പെടുകയും ചെയ്യുന്നു. അതേസമയം പരിക്കേറ്റതിനാൽ ബോക്സിംഗ് ഉപേക്ഷിക്കേണ്ടി വന്ന സോക് ചാൻ പ്രതികാരത്തിനായി അവൻ്റെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിലായി. തിരിച്ച് ചെന്നാൽ തന്നെ കാത്തിരിക്കുന്നത് എന്താന്ന് നിശ്ചയമുള്ള വൂ സൊൾ ഇത്തവണ അങ്ങനെ വെറുതെ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ജയിലിൽ വെച്ച് മുൻ MMA ചാമ്പ്യനായ ജങ്ങ് ദോ-ഹ്യുനെ കണ്ടുമുട്ടിയ വൂ സോൾ പ്രത്യാക്രമണത്തിനുള്ള അടവുകൾ പരിശീലിക്കുന്നതിനുള്ള സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുള്ള നായകൻ്റെ അവസാന നിമിഷം വരെ പോരാടാൻ ഉറച്ച മനസ്സിൻ്റെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും കഥ ഈ ആക്ഷൻ ചിത്രം പറയുന്നു. ലവ് സ്‌ട്രക്ക് ഇൻ സിറ്റി എന്ന സീരീസ് ഫെയിമായ കിം മിൻ സോക് നായകനായ എത്തിയ ചിത്രത്തിൽ സ്ക്വിഡ് ഗെയിം, മിഡ്നൈറ്റ്, വേഴ്‌സ്റ്റ് ഓഫ് ഈവിൾ തുടങ്ങിയ കൊറിയൻ സിനിമ സിരീസുകളിലൂടെ ശ്രദ്ധേയനായ വി ഹാ ജുനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന് ഒരു മിനി സീരിസിൻ്റെ രൂപത്തിൽ രണ്ടാം ഭാഗത്തിനുള്ള അണിയറ ചർച്ചകളും സജീവമായി പുരോഗമിക്കുന്നുണ്ട്.
https://malayalamsubtitles.org/languages/korean/shark-the-beginning-2021/
Please open Telegram to view this post
VIEW IN TELEGRAM
👍39❤26😢3
/3451എംസോൺ റിലീസ് – 3451
Shiri (1999)
ഷിരി (1999)
IMDb ⭐️ 6.5/10
• ഭാഷ : #Korean
• സംവിധാനം : Kang Je-kyu
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Action #Thriller
1999-ൽ കാങ് ജെ-ഗ്യു സംവിധാനം ചെയ്ത സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് “ഷിരി”. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കൊറിയ, കമ്മ്യൂണിസ്റ്റ് നോർത്ത് (ഉത്തര കൊറിയ), ഡെമോക്രാറ്റിക് സൗത്ത് (ദക്ഷിണ കൊറിയ) എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
1950-ൽ ഉത്തര കൊറിയ തുടങ്ങി വെച്ച യുദ്ധം താത്കാലികമായി നിർത്തിയെങ്കിലും ഏതു നിമിഷവും വീണ്ടും അണപൊട്ടി ഒഴുകാമെന്ന അവസ്ഥയിലാണ്. അതിന് തിരി കൊളുത്താൻ എന്നോണം ഉത്തര കൊറിയ 1992 ൽ, സ്പെഷ്യൽ ഫോഴ്സ് 8 എന്നൊരു സൈന്യത്തെ, കമാൻഡറായ പാർക്ക് മു-യങ്ങിൻ്റെ മേൽനോട്ടത്തിൽ വളർത്തിയെടുത്തു. ആ സൈന്യത്തിലെ കുറച്ചുപേരെ സ്ലീപ്പർ ഏജൻ്റുമാരായി ദക്ഷിണ കൊറിയയിലേക്ക് അയയ്‌ക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ ഒരു യുദ്ധം അഴിച്ചുവിടാനായി ദക്ഷിണ കൊറിയയിൽ സ്ഫോടനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
സ്പെഷ്യൽ ഫോഴ്സ് 8 ലെ വനിതാ സ്‌നൈപ്പറായ ലീ ബാങ്-ഹീയെ കണ്ടെത്തുക എന്നതായിരുന്നു ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻ്റുമാരായ റ്യുവിന്റെയും, ലീയുടെയും പ്രധാന ധൗത്യം. പക്ഷേ, ഇവർക്ക് പിടികൊടുക്കാതെ ഹീ ഓരോ കൊലപാതകങ്ങൾ ചെയ്യുകയും, CTX എന്ന മാരകമായ ദ്രാവക സ്ഫോടകവസ്തു സ്പെഷ്യൽ ഫോഴ്സ് 8 മോഷ്ടിക്കുകയും ചെയ്യുന്നു. സ്പെഷ്യൽ ഫോഴ്സ് 8ന്റെ സ്ഫോടന പദ്ധതി തടഞ്ഞ് പാർക്ക് മു-യങ്ങിനെയും, ലീ ബാങ്-ഹീയെയും കീഴ്പ്പെടുത്താനുള്ള റ്യുവിന്റെയും, ലീയുടെയും ശ്രമങ്ങളാണ് “ഷിരി”.
ഒരു ആക്ഷൻ ചിത്രമായിട്ടും പ്രേക്ഷകരെ ഇമോഷണലി പിടിച്ചിരുത്താൻ പ്രധാന കഥാപാത്രങ്ങളായ Choi Min-sik, Han Suk-kyu, Yunjin Kim എന്നിവരുടെ പ്രകടനങ്ങൾക്കായിട്ടുണ്ട്. കൊറിയൻ ആക്ഷൻ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് “ഷിരി”
https://malayalamsubtitles.org/languages/korean/shiri-1999/
Please open Telegram to view this post
VIEW IN TELEGRAM
👍24👏4🔥2
/1523എംസോൺ റിലീസ് – 1523
Jojo Rabbit (2019)
ജോജോ റാബിറ്റ് (2019)
IMDb ⭐️ 7.9/10
• ഭാഷ : #English
• സംവിധാനം : Taika Waititi
• പരിഭാഷ : അജിത് ടോം
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Drama #War
ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബ്ബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് അവന്റെ ജീവിതം. ആര്യന്മാരുടെ രക്തം ആണ് തന്റെ ഉള്ളിൽ ഉള്ളത് എന്ന് അഭിമാനത്തോടെ പറയുന്ന അവൻ മറ്റെല്ലാ നാസികളെ പോലെയും ജൂതന്മാരെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തവനാണ്. എന്നാൽ ഒരു ദിവസം കൊണ്ട് അവന്റെ ജീവിതം കീഴ്‌മേൽ മറിയുകയാണ്. അവന്റെ ജീവിതത്തിലെ പിന്നീടുള്ള മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.
https://malayalamsubtitles.org/languages/english/jojo-rabbit-2019/
Please open Telegram to view this post
VIEW IN TELEGRAM
❤14🔥3🥰1
/1385എംസോൺ റിലീസ് – 1385
#MsoneGoldRelease
A Cop (1972)
എ കോപ് (1972)
IMDb ⭐️ 7.0/10
• ഭാഷ : #French
• സംവിധാനം : Jean-Pierre Melville
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Crime #Thriller
പാരീസിലെ രാത്രികളിൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് കമ്മീഷണർ എഡ്വാർഡ് കോൾമാന്റെ കഥയാണ് എ കോപ് (A Cop AKA Un flic)
കൊള്ളയും ട്രെയിനിൽ നിന്നുള്ള ലഹരിമരുന്ന് മോഷണവും ഉൾപ്പെടുന്ന കേസുകൾ അന്വേഷിക്കവേ, ഒരു നൈറ്റ്ക്ലബ് ഉടമയായ സുഹൃത്ത് സൈമണുമായി എഡ്വാർഡിന് ചില പ്രശ്നങ്ങളുണ്ടാവുന്നു.
സൗഹൃദവും കടമയും തമ്മിലുള്ള വേർതിരിവ്, വിശ്വാസവഞ്ചന, പ്രണയം എന്നിവ പ്രമേയമാകുന്ന ഒരു ക്ലാസിക് ഫ്രഞ്ച് ക്രൈം ത്രില്ലർ ചിത്രമാണ് എ കോപ്.
https://malayalamsubtitles.org/languages/french/a-cop-1972/
Please open Telegram to view this post
VIEW IN TELEGRAM
👍19❤10🔥2
/3452എംസോൺ റിലീസ് – 3452
#MsoneGoldRelease
O Brother, Where Art Thou? (2000)
ഓ ബ്രദർ, വേർ ആർട്ട് തൗ? (2000)
IMDb ⭐️ 7.7/10
• ഭാഷ : #English
• സംവിധാനം : Joel Coen , Ethan Coen
• പരിഭാഷ : അരുണ്‍കുമാര്‍ വി.ആര്‍.
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Comedy #Crime #Drama
ഹോമറിന്റെ ‘ഒഡീസി’-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നർമ്മ രൂപത്തിൽ കോയൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത സിനിമയാണ് “ഓ ബ്രദർ, വേർ ആർട്ട് ദൗ?” . ജയിൽ ചാടി, ഒളിച്ചുവച്ചിരിക്കുന്ന നിധി എടുക്കാൻ പോകുന്ന മൂന്ന് കുറ്റവാളികളായ യുലിസസ് എവററ്റ് മക്ഗിൽ (ജോർജ് ക്ലൂണി), ഡെൽമർ ഒ’ഡൊണൽ (ടിം ബ്ലേക്ക് നെൽസൺ), പീറ്റ് (ജോൺ ടർട്ടുറോ) എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗ്രേറ്റ് ഡിപ്രഷൻ സമയത്തെ (1930-കള്‍) അമേരിക്കൻ സൗത്ത് (മിസിസിപ്പി) ആണ് പശ്ചാത്തലം. ഒഡീസി എന്ന മഹാകാവ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സൈക്ലോപ്‌സിനേയും ദുർമന്ത്രവാദിനിയേയും അന്ധനായ പ്രവാചകനേയും എല്ലാം ഈ സിനിമയിൽ നർമ്മ രൂപത്തിൽ നിങ്ങൾക്ക് കാണാം.
https://malayalamsubtitles.org/languages/english/o-brother-where-art-thou-2000/
Please open Telegram to view this post
VIEW IN TELEGRAM
👍29❤17🔥1
/3453എംസോൺ റിലീസ് – 3453
Jeepers Creepers (2001)
ജീപ്പേഴ്സ് ക്രീപ്പേഴ്സ് (2001)
IMDb ⭐️ 6.2/10
• ഭാഷ : #English
• സംവിധാനം : Victor Salva
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കര്‍ ഹൈദര്‍
• ജോണർ : #Horror #Mystery
ട്രിഷും സഹോദരൻ ഡാരിയും അവധി ആഘോഷിക്കാനായി കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്നു. വിജനമായ ഹൈവേയിലൂടെയുള്ള അവരുടെ യാത്രക്കിടയിൽ, ഒരു ട്രക്ക് അവരെ പിന്തുടരുകയും പിന്നീട് കടന്നുപോവുകയും ചെയ്യുന്നു. കുറച്ചു ദൂരം താണ്ടിയതിനുശേഷം അവരാ ട്രക്കിനെയും ഡ്രൈവറേയും ഉപേക്ഷിക്കപ്പെട്ട ഒരു പഴയ പള്ളിയുടെ അടുത്ത് വച്ച് കാണുന്നു. അവിടെയുള്ള ഭീകരമായ കുറേ രഹസ്യങ്ങൾ അവർ കണ്ടെത്തുന്നു. ഇത് മനസ്സിലാക്കിയ ഡ്രൈവർ അവരെ പിന്തുടരുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഇടയിലുള്ള ഭീകര സംഭവങ്ങളാണ് സിനിമയിൽ വിവരിക്കുന്നത്.
https://malayalamsubtitles.org/languages/english/jeepers-creepers-2001/
Please open Telegram to view this post
VIEW IN TELEGRAM
👍28❤23🔥9
/3454എംസോൺ റിലീസ് – 3454
Mimosas (2016)
മിമോസാസ് (2016)
IMDb ⭐️ 6.2/10
• ഭാഷ : #Arabic
• സംവിധാനം : Óliver Laxe
• പരിഭാഷ : ബോയെറ്റ് വി ഏശാവ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Adventure #Drama #Western
ഒലിവര്‍ ലാഷെയും സാൻ്റിയാഗോ ഫിളോലും(Santiago Fillol) ചേര്‍ന്ന് രചന നിര്‍വഹിച്ച് ഒലിവര്‍ ലാഷെ (Oliver Laxe) സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിമോസാസ്.
മരണാസന്നനായ ഷെയ്ഖിൻ്റെ ആഗ്രഹമാണ് സിജിൽമാസയിൽ അടക്കം ചെയ്യണമെന്നത്. ഇതിനായി അദ്ദേഹത്തിൻ്റെ ഭാര്യ ഒരു സംഘം ആളുകളെ നിയമിക്കുന്നു. അവരുമായി സിജിൽമാസയിലേക്ക് പുറപ്പെടുന്നു. യാത്രാമദ്ധ്യേ ഷെയ്ഖ് മരണപ്പെടുന്നു. ദൗത്യത്തിൽ നിന്ന് സംഘം പിന്മാറുന്നു. എന്നൽ ഈ ദൗത്യം കള്ളന്മാരായ അഹ്മെദും സയിദും ഏറ്റെടുക്കുന്നു. മറ്റൊരു സ്ഥലത്ത് ലോകത്തിൻ്റെയും ലോക സൃഷ്ടിയുടെയും കഥ പറയുന്ന ശകിബിനെ ഈ ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് നോക്കുവാൻ ഏൽപ്പിക്കുന്നു.
2016ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ നെസ്പ്രെസ്സോ ഗ്രാന്‍ഡ് പ്രൈസ് ഈ ചിത്രത്തിന് ലഭിച്ചു.
2017ലെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ലോക-സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
https://malayalamsubtitles.org/languages/arabic/mimosas-2016/
Please open Telegram to view this post
VIEW IN TELEGRAM
👍35❤16🔥1
/1377എംസോൺ റിലീസ് – 1377
Deep Trap (2015)
ഡീപ് ട്രാപ് (2015)
IMDb ⭐️ 5.5/10
• ഭാഷ : #Korean
• സംവിധാനം : Kwon Hyeong-jin
• പരിഭാഷ : റിയാസ് പുളിക്കൽ
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Crime #Thriller
മാതാപിതാക്കളാവാൻ സാധിക്കുന്നില്ലെന്ന മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്ന യുവദമ്പതികളായിരുന്ന ജുൻസികും സോയോനും അതിനെ മറികടക്കാനായി ഒരു യാത്ര പോകാൻ തീരുമാനിക്കുന്നു. അതിനായി കൊറിയയുടെ ഗ്രാമാന്തരത്തിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന, വലിയ ആൾതാമസമില്ലാത്ത ഒരു കൊച്ചു ദ്വീപിനെയായിരുന്നു അവർ തെരഞ്ഞെടുത്തത്. പാർക്കും അയാളുടെ സഹോദരി മിൻഹീയും നടത്തുന്ന സാന്മാരു എന്ന ചെറിയ റെസ്റ്ററന്റ് ആയിരുന്നു അവരുടെ ലക്ഷ്യം. അല്പകാലംകൂടി അവിടെ തങ്ങുകയാണെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്ന് പാർക് അവർക്ക് വാക്ക് കൊടുക്കുന്നു. പക്ഷേ, ജോലിത്തിരക്കുള്ള ജുൻസികിനു അന്നുതന്നെ തിരിച്ചുപോയേ പറ്റുമായിരുന്നുള്ളൂ. എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു അവരുടെ കാർ കേടായതിനാൽ അന്ന് രാത്രികൂടി അവിടെ തങ്ങാൻ അവർ നിർബന്ധിതരാവുകയാണ്. ആ രാത്രി ആ ദ്വീപിന്റെ യഥാർത്ഥ സ്വരൂപം ആ ദമ്പതികളും കൂടെ നമ്മൾ പ്രേക്ഷകരും തിരിച്ചറിയാൻ പോവുകയാണ്…
https://malayalamsubtitles.org/languages/korean/deep-trap-2015/
Please open Telegram to view this post
VIEW IN TELEGRAM
👍34❤21🔥2
/3455എംസോൺ റിലീസ് – 3455
No Other Land (2024)
നോ അദർ ലാൻഡ് (2024)
IMDb ⭐️ 8.3/10
• ഭാഷ : #Arabic
• സംവിധാനം : Yuval Abraham, Basel Adra, Hamdan Ballal
• പരിഭാഷ : മുബാറക്. റ്റി. എൻ
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Documentary
പലസ്തീൻ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ മസഫർ യത്തയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശവും, അക്രമങ്ങളും, അനീതികളും പ്രമേയമാക്കി പലസ്തീനിയൻ സംവിധായകൻ ബേസിൽ അദ്ര, ഇസ്രായേലി പത്രപ്രവർത്തകൻ യുവാൽ എബ്രഹാം, പലസ്തീനിയൻ ചലച്ചിത്ര നിർമ്മാതാവായ ഹമാൻ ബല്ലാൽ, ഇസ്രായേലി ഛായാഗ്രാഹകയും എഡിറ്ററുമായ റേച്ചൽ സോർ എന്നിവർ ചേർന്ന് നിർമ്മിച്ച ഡോക്യുമെൻ്ററിയാണ് നോ അദർ ലാൻഡ്.
പലസ്തീനിയായ അദ്രയും ഇസ്രായേലിയായ യുവാലും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും, തൻ്റെ 15 ആം വയസ്സ് മുതൽ ബേസിലും, മറ്റ് ഗ്രാമീണരും പകർത്തിയ അധിനിവേശ ദൃശ്യങ്ങളും ഇടകലർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
തങ്ങളുടെ ഗ്രാമം ഈ ഭൂമിയിൽ നിലനിന്നിരുന്നുവെന്ന സത്യത്തെ ലോകമെമ്പാടുമറിയിക്കാൻ, സത്യത്തിനായുള്ള തങ്ങളുടെ പോരാട്ടത്തെ, ചെറുത്തുനിൽപ്പിനെ അടയാളപ്പെടുത്താൻ, സിനിമയെന്ന ശക്തമായ മാധ്യമം വഴി നിർമ്മാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
ഇസ്രയേലിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വേണ്ടി, മസഫർ യത്തയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന ഇസ്രയേൽ സർക്കാരിൻ്റെ നീക്കത്തെ, തങ്ങളാൽ കഴിയുന്ന വിധം ചെറുക്കുന്ന ഗ്രാമീണരുടെ ശാരീരിക മാനസിക സംഘർഷങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
ബെർലിൻ ഫിലിം ഫെസ്റ്റിവൽ, യൂറോപ്യൻ ഫിലിം അവാർഡ്, അന്താരാഷ്ട്ര ഡോക്യുമെൻ്ററി ഫെസ്റ്റിവൽ, ഓസ്കാർ അവാർഡ് തുടങ്ങി എഴുപതോളം പുരസ്കാരങ്ങൾ ചിത്രം നേടുകയുണ്ടായി.
സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തിനായി പതിറ്റാണ്ടുകളായി കഷ്ടതകളനുഭവിക്കുന്ന ഒരു ജനതയുടെ പോരാട്ടത്തെ, മൈലുകൾക്ക് ഇപ്പുറത്ത് സുഖലോലുപരായി ഇരുന്നു കൊണ്ട് മതപരമായ വിഷയമായി വ്യാഖ്യാനിക്കുകയും, അതിലെ ജിയോ പൊളിറ്റിക്കൽ മാനങ്ങളെ സൗകര്യപൂർവ്വം മറക്കുകയും, അതു വഴി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുകയും ചെയ്യുന്ന പലരുടെയും കണ്ണുതുറപ്പിക്കുന്ന ഡോക്യുമെൻ്ററിയാണിത്.
https://malayalamsubtitles.org/languages/arabic/no-other-land-2024/
Please open Telegram to view this post
VIEW IN TELEGRAM
❤20🕊10🥰3
/short80എംസോൺ റിലീസ് – short80
Reckless (2013)
റെക്ലെസ് (2013)
IMDb ⭐️ 6.4/10
• ഭാഷ : #Norwegian
• സംവിധാനം : Bjørn Erik Pihlmann Sørensen
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Short #Drama
വേനൽക്കാലത്തെ ചൂടേറിയ ഒരു ദിവസത്തിൽ നടക്കുന്നൊരു സംഭവമാണ് ഈ കൊച്ചു സിനിമയുടെ ഇതിവൃത്തം. അച്ഛനും അമ്മയും ഒരു ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ, സോഫിയ്ക്ക്, മനസ്സില്ല മനസ്സോടെ അവളുടെ കൊച്ചു അനിയനായ മാഡ്സിനെ നോക്കേണ്ടതായി വരുന്നു. അവർ ഒരു പൂളിൽ കുളിക്കാൻ പോയി. അവിടെവെച്ച് 2 ആൺ കുട്ടികളെ പരിചയപ്പെടുന്നു. അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് പിന്നീടുള്ളത്. നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/norwegian/reckless-2013/
Please open Telegram to view this post
VIEW IN TELEGRAM
👍23❤20👏2
Forwarded from Msone Official
ചില അടിയന്തിര അഴിച്ചുപണികൾ
വെബ്സൈറ്റ് മൈന്റനൻസ് കഴിഞ്ഞ് ലൈവായതിന് ശേഷവും
ആപ്പ് അപ്ഡേറ്റ്
പോസ്റ്റായി അറിയിക്കാം
Please open Telegram to view this post
VIEW IN TELEGRAM
👍54❤20🫡1
Msone Bot Updates | Malayalam Subtitle | Msone Movies Subtitles
No Other Land (2024)
480p, 720p ഫയലുകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
▪ Release No. 👉
480p, 720p ഫയലുകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
/3455Please open Telegram to view this post
VIEW IN TELEGRAM
👍13❤12🥰4
/3456എംസോൺ റിലീസ് – 3456
I’m Still Here (2024)
ഐം സ്റ്റില്‍ ഹിയര്‍ (2024)
IMDb ⭐️ 8.4/10
• ഭാഷ : #Portuguese
• സംവിധാനം : Walter Salles
• പരിഭാഷ : വിഷ്ണു പ്രസാദ് & എല്‍വിന്‍ ജോണ്‍ പോള്‍
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Biography #Drama #History
മാര്‍സെലോ റൂബന്‍സ് പൈവ എഴുതിയ സ്മരണികയെ ആസ്പദമാക്കി 2024-ല്‍ വാള്‍ട്ടര്‍ സല്ലസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ബ്രസീലിയന്‍ ചിത്രമാണ് “ഐം സ്റ്റില്‍ ഹിയര്‍”. ഒരേ പോലെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുകയുണ്ടായി. ചിത്രത്തിലെ അഭിനയത്തിന് ഫെര്‍ണാണ്ട ടോറസിന് ഏറ്റവും മികച്ച നടിക്കുള്ള (ഡ്രാമ) ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി.
1970-കളില്‍ ബ്രസീലില്‍ പട്ടാള ഭരണം നടക്കുന്ന സമയത്ത് റിയോ ഡി ജനീറോയില്‍ താമസിക്കുകയാണ് റൂബന്‍സ് പൈവയും ഭാര്യ യൂനിസും. അവര്‍ക്ക് അഞ്ച് മക്കളുണ്ട്. വെറാ എന്ന് വിളിക്കുന്ന വെറോക്കയും, എലിയാനയും, നാലു എന്ന് വിളിക്കുന്ന അന ലൂസിയയും, ബബിയു എന്ന് വിളിക്കുന്ന ബിയാട്രിസും, ഏക മകനായ മാര്‍സെലോയും. ഒരു ദിവസം പട്ടാളത്തില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ വന്ന് റൂബന്‍സിനെ മൊഴി നല്‍കാന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് പോകുന്നു. തുടര്‍ന്ന് റൂബന്‍സിനെ കാണാതാവുന്നു. റൂബന്‍സിന് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ യൂനിസ് നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
https://malayalamsubtitles.org/languages/portuguese/im-still-here-2024/
Please open Telegram to view this post
VIEW IN TELEGRAM
👍27❤18🔥1
Forwarded from Msone Official
പുത്തൻ രൂപത്തിലും ഭാവത്തിലും
ഒരുപാട് ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് നിങ്ങളിലേക്കെത്തിയിരിക്കുന്നത്. മാറ്റങ്ങളും ഫീച്ചറുകളും വിശദമായറിയാൻ ഈ കുറിപ്പ് വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.
കുറിപ്പ് :
https://malayalamsubtitles.org/writeups/howto-use-site/
NB: android/Ios ആപ്ലിക്കേൻ പ്ലേസ്റ്റോർ/ആപ്പ്സ്റ്റോർ റിവ്യൂ കഴിഞ്ഞ് ലഭ്യമാകുന്നത് വരെ എംസോൺ ലഭ്യമാകുന്നതല്ല.
Please open Telegram to view this post
VIEW IN TELEGRAM
എംസോൺ
എംസോൺ പുതുക്കിയ വെബ്സൈറ്റ്. മാറ്റങ്ങൾ ഇവയാണ്. - എംസോൺ
എംസോൺ വെബ്സൈറ്റിൽ ഇതുവരെ ഉണ്ടായിരുന്ന ഫീച്ചറുകളേക്കാൾ ഒരുപിടി മാറ്റങ്ങളോടെയാണ് പുതുക്കിയ വെബ്സൈറ്റ് നിങ്ങൾക്ക് മുമ്പിലെത്തുന്നത്. ലുക്കിൽ മാത്രമല്ല വർക്കിലും കുറേയേറെ...
❤36🔥10🎉5
Forwarded from Msone Official
Android app update is now available on play store. please update your app immediately to enjoy new look and functionality of app
Nb: ആപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കാരണം ചിലർക്ക് ഓപൺ ആകാതെ വരും. App settings ൽ cache, data clear ചെയ്താൽ അത് ശരിയാകും.
Nb: ആപ്പിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കാരണം ചിലർക്ക് ഓപൺ ആകാതെ വരും. App settings ൽ cache, data clear ചെയ്താൽ അത് ശരിയാകും.
👍17❤1🥰1
/3457എംസോൺ റിലീസ് – 3457
Person of Interest Season 5 (2016)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 5 (2016)
IMDb ⭐️ 8.5/10 (PG-13)
• ഭാഷ : #English
• നിർമ്മാണം : Jonathan Nolan
• പരിഭാഷ : മുജീബ് സി പി വൈ, പ്രശോഭ് പി.സി, വിഷ്‌ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Action #Crime #Drama
എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.
അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.
അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
https://malayalamsubtitles.org/languages/english/person-of-interest-season-5-2016/
Please open Telegram to view this post
VIEW IN TELEGRAM
❤24👍20🔥2
Forwarded from Msone Official
പുതുക്കിയ വെബ്സൈറ്റിലെ മാറ്റങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടാം.
https://odysee.com/@ibcomputing:1/msonesite:3
https://odysee.com/@ibcomputing:1/msonesite:3
Odysee
Msone New website Features
View on Odysee: Msone New website Features
👍27❤7🔥4
/short81എംസോൺ റിലീസ് – short81
Anuja (2024)
അനുജ (2024)
IMDb ⭐️ 6.6/10 (PG-13)
• ഭാഷ : #Hindi
• സംവിധാനം : Adam J. Graves
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കർ ഹൈദർ
• ജോണർ : #Drama
ആദം ജെ. ഗ്രേവ്സ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കാർ നോമിനേഷൻ വരെ ലഭിച്ച, രണ്ട് സഹോദരിമാരുടെ കഥ പറയുന്ന, ഷോർട്ട് ഫിലിമാണ് അനുജ.
തുന്നൽകേന്ദ്രത്തിൽ ജോലി നോക്കുന്ന രണ്ട് അനാഥസഹോദരങ്ങളാണ് പാലക്കും അനുജത്തി അനുജയും. അനുജയുടെ ലോകം തന്നെ പാലക്കായിരുന്നു. ബാലവേലയുടെ തീക്കനലേറ്റ് ജീവിക്കാൻ മറന്ന രണ്ടുപേർ. പഠിക്കാൻ മിടുക്കിയായിട്ടും പഠനമുപേക്ഷിച്ച് സൂചിയുടെ മൂർച്ചയളക്കാൻ വിധിക്കപ്പെട്ട ഒരു പാവം പെൺകുട്ടി പാലക്ക്. അങ്ങനെയിരിക്കെ അനുജയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായൊരു നിമിഷം കടന്നുവരികയാണ്, ഒരു തീരുമാനമെടുക്കാൻ അവൾ നിർബന്ധിതയാകുന്നു. ഒന്നുകിൽ സ്വപ്നം കണ്ടൊരു ലോകത്തേക്ക് ചിറകടിച്ചു പറന്നുയരാം, അങ്ങനെയെങ്കിൽ പാലക്കിൻ്റെ ലോകം നഷ്ടമാകും. അല്ലെങ്കിൽ ശിഷ്ടജീവിതവും കയ്പുനീരീറക്കി കഴിച്ചുകൂട്ടാം. തീരുമാനം അനുജയുടേത് മാത്രമാണ്.
https://malayalamsubtitles.org/short-film/anuja-2024/
Please open Telegram to view this post
VIEW IN TELEGRAM
👍28❤8🔥2
പുതിയ വെബ്സൈറ്റിൽ Short films ൻ്റെ റിലീസ് നമ്പറുകൾ എല്ലാം മാറിയിട്ടുണ്ട്. പഴയ നമ്പർ അടിച്ചാൽ കിട്ടില്ല. പുതിയ റിലീസ് നമ്പറുകൾ ഈ ലിങ്കിൽ കാണാം.
https://malayalamsubtitles.org/short-films/
https://malayalamsubtitles.org/short-films/
👍13❤4👏1