/561എംസോൺ റിലീസ് – 561
The Silence (2010)
ദി സൈലൻസ് (2010)
IMDb ⭐️ 7.0/10
• ഭാഷ : #German
• സംവിധാനം : Baran bo Odar
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Crime #Drama #Thriller
പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘.
നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. അവളുടെ സൈക്കിൾ പിറ്റേദിവസം അടുത്തുള്ള ഒരു കൃഷിസ്ഥലത്തു വച്ച് കണ്ടെത്തുന്നു. വിചിത്രമായ കാര്യം 23 വർഷങ്ങൾക്കു മുൻപ് “പിയ”എന്ന പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അതെ സ്ഥലത്തു തന്നെയാണ് സിനികയുടെ സൈക്കിളും, ചോര പുരണ്ട ഒരു കല്ലും കണ്ടെത്തിയത്.
അത് യാദൃശ്ചികമായി സംഭവിച്ചതാണോ, ആ പെൺകുട്ടിക്കെന്തു സംഭവിച്ചു, രണ്ടു കുറ്റങ്ങളും ചെയ്തത് ഒരാളാണോ?പോലീസിന് ധാരാളം ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടതുണ്ട്.
https://malayalamsubtitles.org/languages/german/the-silence-2010/
Please open Telegram to view this post
VIEW IN TELEGRAM
👍33❤8🔥4
/559എംസോൺ റിലീസ് – 559
The Girl by the Lake (2007)
ദ ഗേൾ ബൈ ദ ലേക്ക് (2007)
IMDb ⭐️ 6.5/10
• ഭാഷ : #Italian
• സംവിധാനം : Andrea Molaioli
• പരിഭാഷ : പ്രശോഭ് പി. സി.
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Mystery #Thriller
ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് “ദ ഗേൾ ബൈ ദ ലേക്ക്“. വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു.
വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് അസ്വാഭാവികമായ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നു. അവയിൽ ഊന്നിയുള്ള അന്വേഷണമാണ് പിന്നീട്.
https://malayalamsubtitles.org/languages/italian/the-girl-by-the-lake-2007/
Please open Telegram to view this post
VIEW IN TELEGRAM
👍42❤13🔥7
/871എംസോൺ റിലീസ് – 871
Enemy (2013)
എനിമി (2013)
IMDb ⭐️ 6.9/10
• ഭാഷ : #English
• സംവിധാനം : Denis Villeneuve
• പരിഭാഷ : പ്രശോഭ് പി. സി.
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Mystery #Thriller
2002-ലിറങ്ങിയ ‘ദ ഡബിൾ‘ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ത്രില്ലർ സിനിമയാണ് എനിമി.
ആദം ബെൽ ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്നയാൾ. ഒരിക്കൽ ഒരു സുഹൃത്ത് നിർദേശിച്ച സിനിമ അയാൾ കാണുന്നു. അതിൽ അപ്രധാന വേഷത്തിലഭിനയിച്ച ഒരാളെ കണ്ടപ്പോൾ ആദം ബെല്ലിന് വലിയ കൗതുകം. അയാളെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നത് വലിയ സംഭവപരമ്പരകൾക്ക് തുടക്കമാകുന്നു.
മികച്ച സംവിധായകനടക്കം അഞ്ച് കനേഡിയൻ സ്ക്രീൻ അവാർഡ്സ് ചിത്രം നേടി.
https://malayalamsubtitles.org/languages/english/enemy-2013/
Please open Telegram to view this post
VIEW IN TELEGRAM
❤24🔥13👏2
/3447എംസോൺ റിലീസ് – 3447
We Live in Time (2024)
വി ലിവ് ഇൻ ടൈം (2024)
IMDb ⭐️ 7.0/10
• ഭാഷ : #English
• സംവിധാനം : John Crowley
• പരിഭാഷ : വിഷ്ണു പ്രസാദ് & എല്‍വിന്‍ ജോണ്‍ പോള്‍
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Drama #Romance
ആൻഡ്രൂ ഗാർഫീൽഡും, ഫ്‌ളോറൻസ് പ്യൂവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു 2024-ൽ പുറത്തിറങ്ങിയ ഒരു റൊമാൻസ് കോമഡി ഡ്രാമ ചലച്ചിത്രമാണ് “വി ലിവ് ഇൻ ടൈം“.
അനുഭവിക്കുന്ന ഓരോ നിമിഷവും സ്നേഹപൂർവ്വം ലാളിക്കേണ്ട ഒരു വരമാണ് പ്രണയം. സാധരണമെന്ന് തോന്നുന്ന കാര്യങ്ങളിലെ അസാധാരണത്വം കണ്ടെത്തുന്ന ഒരു പ്രക്രിയ. വിവാഹമോചിതനായ ടൊബൈയസ് ഒരു പ്രത്യേക സാഹചര്യത്തിൽ ആൽമുറ്റ് എന്ന ഷെഫിനെ പരിചയപ്പെടുന്നു. പല കാരണങ്ങളാൽ സമയത്തിൻ്റെ പരിമിതികളാൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന അവരുടെ പ്രണയകഥയാണ് നോൺലീനിയർ രീതിയിൽ കഥ പറയുന്ന “വി ലിവ് ഇൻ ടൈം“.
https://malayalamsubtitles.org/languages/english/we-live-in-time-2024/
Please open Telegram to view this post
VIEW IN TELEGRAM
👍40❤14🔥1
/3448എംസോൺ റിലീസ് – 3448
Offering to the Storm (2020)
ഓഫറിങ് ടു ദ സ്റ്റോം (2020)
IMDb ⭐️ 6.2/10
• ഭാഷ : #Spanish
• സംവിധാനം : Fernando González Molina
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Crime #Mystery #Thriller
“ദ ലെഗസി ഓഫ് ദ ബോൺസ്” (👉 /3348) ലെ സംഭവ വികാസങ്ങൾക്ക് ശേഷം, ബസ്താൻ താഴ്‌വരയിലെ ഒരു കുടുംബത്തിൽ മറ്റൊരു കുഞ്ഞിന്റെ കൊലപാതകം കൂടി നടക്കുന്നു. ദുരൂഹമായ ശിശുമരണങ്ങളുടെ കൊലപാതക പരമ്പരയിൽ ഉൾപ്പെടുന്ന ഈ കേസും ഇൻസ്പെക്ടർ അമേയ സാൽസാറിന് അന്വേഷിക്കേണ്ടി വരുന്നു. ഈ മരണങ്ങളുടെയൊക്കെ പിന്നിൽ താഴ്‌വരയിൽ വസിക്കുന്ന, ആളുകളെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ദുർഭൂതമായ ഇങ്കുമയുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഏറ്റവും ഒടുവിൽ ഞെട്ടിക്കുന്ന സത്യങ്ങൾ അമേയ കണ്ടെത്തുന്നതോടെ “ബസ്താൻ ട്രിളജി” അവസാനിക്കുന്നു. നാടോടിക്കഥകളും, അമാനുഷികതയും ഭീകരതയും എല്ലാം സമന്വയിപ്പിച്ച് പിരിമുറുക്കമുള്ള ആഖ്യാനരീതിയോടെ അവതരിപ്പിച്ച “ഓഫറിങ് ടു ദ സ്റ്റോം” ആദ്യ രണ്ടു ഭാഗങ്ങളോടും നൂറു ശതമാനം നീതി പുലർത്തി നമുക്ക് സമ്മാനിക്കുന്നതിൽ സംവിധായാകൻ വിജയിച്ചിട്ടുണ്ട്. ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടു തീർക്കേണ്ട ട്രിളജിയാണ് “ബസ്താൻ ട്രിളജി“.
https://malayalamsubtitles.org/languages/spanish/offering-to-the-storm-2020/
Please open Telegram to view this post
VIEW IN TELEGRAM
👍25❤12🔥2
/193എംസോൺ റിലീസ് – 193
#MsoneGoldRelease
Se7en (1995)
സെവൻ (1995)
IMDb ⭐️ 8.6/10
• ഭാഷ : #English
• സംവിധാനം : David Fincher
• പരിഭാഷ : ശ്രീധര്‍
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Crime #Drama #Mystery
ബൈബിളിലെ 7 ചാവുപാപങ്ങളെ (7 Deadly Sins) ആസ്പദമാക്കി ഒരു അജ്ഞാത കൊലയാളി കൊലപാതകങ്ങൾ നടത്തുമ്പോൾ അത് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സൊമെർസെറ്റും മിൽസും വ്യത്യസ്തമായ രീതിയിൽ മുന്നേറുകയാണ്. സൊമെർസെറ്റിന്റെ അനുഭവസമ്പത്തും മിൽസിന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പും ഒരുമിക്കുമ്പോൾ ഒരു വ്യത്യസ്തമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. പക്ഷെ അവസാനം കൊലയാളിയെ നേരിൽ കാണുമ്പോൾ ജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറുകയാണ്. എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെട്ട ഈ ചിത്രം ദീർഘ കാലമായി IMDb Top 250 യിൽ ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.
https://malayalamsubtitles.org/languages/english/se7en-1995/
Please open Telegram to view this post
VIEW IN TELEGRAM
👍29❤24🔥4
/1391എംസോൺ റിലീസ് – 1391
Angst (1983)
ആങ്സ്റ്റ് (1983)
IMDb ⭐️ 7.2/10
• ഭാഷ : #German
• സംവിധാനം : Gerald Kargl
• പരിഭാഷ : മുജീബ് സി പി വൈ
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Horror #Thriller
“ആങ്സ്റ്റ്” (മലയാളം: “ഭയം“) 1983-ൽ റിലീസ് ചെയ്ത ഒരു ഓസ്ട്രിയൻ ഹൊറർ ത്രില്ലർ ചിത്രമാണ്.
ജെറാൾഡ് കാർഗൽ സംവിധാനം ചെയ്ത ഈ ചിത്രം ജയിലിൽ മോചിതനായ ഒരു മനോരോഗിയുടെ കഥയാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ മാസ് മർഡറർ വെർണർ നീസെക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം സൃഷ്ടിച്ചിരിക്കുന്നത്. വയലൻസ് കൂടുതലുള്ളതുകൊണ്ട് യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ ഈ സിനിമ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ചെറുപ്പത്തിൽ അച്ഛനും അമ്മയും വേണ്ടവിധം ശ്രദ്ധിക്കാതെ സ്നേഹമെന്തന്നറിയാതെ വളർന്ന നായകൻ ഒരു സാഡിസ്റ്റായി മാറുകയും പിന്നീട് ഒരു കാരണവുമില്ലാതെ ആളുകളെ കൊല്ലുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
⚠️ വയലൻസ് ധാരാളം ഉള്ളതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.
https://malayalamsubtitles.org/languages/german/angst-1983/
Please open Telegram to view this post
VIEW IN TELEGRAM
❤18🔥4🥰1
/1164എംസോൺ റിലീസ് – 1164
One Hour Photo (2002)
വൺ അവർ ഫോട്ടോ (2002)
IMDb ⭐️ 6.8/10
• ഭാഷ : #English
• സംവിധാനം : Mark Romanek
• പരിഭാഷ : പ്രശോഭ് പി. സി.
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Thriller
റോബിൻ വില്യംസിൻ്റെ വ്യത്യസ്തമായ പ്രകടനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് ‘വൺ അവർ ഫോട്ടോ‘.
നഗരത്തിലെ വൺ അവർ ഫോട്ടോ ലാബിലെ ഫോട്ടോ ടെക്നീഷ്യനാണ് സൈ പാരിഷ്. കുടുംബമോ സുഹൃത്തുക്കളോ ഇല്ലാതെ, ഒറ്റപ്പെട്ട ജീവിതമാണ് അയാൾ നയിക്കുന്നത്. എങ്കിലും ജോലിയോടുള്ള ആത്മാർഥതയിൽ ഒട്ടും കുറവില്ല. ലാബിലെത്തുന്ന ഓരോ ഫിലിമും സ്വന്തം ഫോട്ടോ പോലെ ശ്രദ്ധയോടെയാണ് പ്രോസസ് ചെയ്ത് കൊടുക്കാറ്.
യോർക്കിൻ ഫാമിലി അവരുടെ കുടുംബചിത്രങ്ങളെല്ലാം സൈയുടെ ലാബിലാണ് പ്രോസസ് ചെയ്യാറ്. അവരുടെ ചിത്രങ്ങളോടും കുടുംബത്തോടും വല്ലാത്ത ഭ്രമം തോന്നിയ സൈ അവരുമായി അടുക്കാൻ ശ്രമിക്കുന്നു.
റോബിൻ വില്യംസിന് മികച്ച നടനുള്ള സാറ്റേൺ അവാർഡ് ചിത്രം നേടിക്കൊടുത്തു.
https://malayalamsubtitles.org/languages/english/one-hour-photo-2002/
Please open Telegram to view this post
VIEW IN TELEGRAM
👍43❤13⚡2
/2204_5എംസോൺ റിലീസ് – 2204
I have a Dream
ഐ ഹാവ് എ ഡ്രീം
• ഭാഷ : #English
• പരിഭാഷ : മുബാറക്ക് ടി.എന്‍.
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Documentary #Short
1963 ഓഗസ്റ്റ് 28. വാഷിങ്ടൺ, അമേരിക്ക.
രണ്ടര ലക്ഷത്തോളം വരുന്ന വമ്പിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയാണ് ഒരു മുപ്പത്തിനാല് വയസുകാരൻ.
സ്വാതന്ത്ര്യത്തിൻ്റെയും, പൗരാവകാശത്തിൻ്റെയും, തുല്യനീതിയുടെയും ആശയങ്ങൾ ഉയർത്തിപ്പിടിച്ച ആ പ്രസംഗം, ലോകമെമ്പാടുമുള്ള മർദ്ദിതജനതയുടെ ഉദ്ഘോഷണമായി മാറി.
വളരെ സ്പഷ്ടമായി ഉച്ചരിക്കപ്പെട്ട ആ വാക്കുകൾ, അയാളെ ശ്രവിച്ചു കൊണ്ടിരുന്നവരുടെ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി.
ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ പ്രഖ്യാപനമെന്ന് പലരും വിശേഷിപ്പിച്ച ആ പ്രസംഗം നടത്തിയത്, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്ന, അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ അവകാശങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.
ഐ ഹാവ് എ ഡ്രീം (എനിക്കൊരു സ്വപ്നമുണ്ട്) എന്ന് പിൽക്കാലത്ത് പ്രസിദ്ധമായ ഈ പ്രസംഗം, വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിനു മുന്നിലായിരുന്നു നടന്നത്.
ആഫ്രിക്കൻ വംശജർ അനുഭവിച്ചിരുന്ന സാമൂഹിക അസമത്വത്തിനും, അവരോടുള്ള അവഗണനയ്ക്കും, അവഹേളനത്തിനുമെതിരെ നടന്ന ഈ പ്രഭാഷണം, ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
https://malayalamsubtitles.org/languages/english/i-have-a-dream/
Please open Telegram to view this post
VIEW IN TELEGRAM
❤17🕊2🥰1
ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ അനോറ ഉൾപ്പടെ 2025-ലെ ഓസ്കാർ വിജയികളെ മലയാളത്തിൽ ആസ്വദിക്കാം. എംസോണിലൂടെ...
/3433/3338/3431/3402Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍47❤26👏3
/3449എംസോൺ റിലീസ് – 3449
Snow is on the Sea (2015)
സ്നോ ഈസ് ഓണ്‍ ദ സീ (2015)
IMDb ⭐️ 6.7/10
• ഭാഷ : #Korean
• സംവിധാനം : Jeong-kwon Kim
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Drama #Romance
Babo: Miracle Of Giving Fools, Ditto എന്നീ ചിത്രങ്ങളുടെ സംവിധായകനായ കിം ജോങ്-ക്വോനിന്റെ സംവിധാനത്തിൽ Park Hae-Jin, Lee Young-Ah എന്നിവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് Snow Is On The Sea. പെർഫ്യൂമറായ സോൻ-മി ബോയ്ഫ്രണ്ടുമായി പിരിഞ്ഞതിന്റെ വിഷമത്തിൽ, വെള്ളമടിച്ച് നദി തീരത്ത് ഇരിക്കുകയാണ്. തൊട്ടപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സാങ്-വൂവിന് സോൻ-മിയുടെ മ്യൂസിക് ബോക്സിൽ നിന്ന് കേട്ട പാട്ട് അവന് ഇഷ്ടമാവുന്നു. അവർ തമ്മിൽ ചെറിയ തെറ്റിദ്ധാരണ ഉണ്ടായതിനെ തുടർന്ന് സോൻ-മി തന്റെ മ്യൂസിക്ക് ബോക്സ് മറന്ന് വെച്ച് പോവുകയാണ്. അതിന്മേൽ പേര് എഴുതി ഒട്ടിച്ച്ചിരുന്നതിനാൽ, അത് തിരികെ കൊടുക്കാൻ സാങ്-വൂ അവൾ ജോലി ചെയ്യുന്നിടത്തേക്ക് ചെല്ലുന്നു. ആ കണ്ടുമുട്ടലിന് ശേഷം ഇരുവരും പതിയെ പ്രണയത്തിലകപ്പെടുന്നു. എന്നാൽ അവനറിയാത്ത ഒരു രഹസ്യം അവൾക്കുണ്ടായിരുന്നു…
https://malayalamsubtitles.org/languages/korean/snow-is-on-the-sea-2015/
Please open Telegram to view this post
VIEW IN TELEGRAM
👍27❤13🥰2
/3450എംസോൺ റിലീസ് – 3450
Shark: The Beginning (2021)
ഷാർക്ക്: ദ ബിഗിനിങ്ങ് (2021)
IMDb ⭐️ 6.8/10
• ഭാഷ : #Korean
• സംവിധാനം : Johnny Chae
• പരിഭാഷ : സജിത്ത് ടി. എസ്, അരവിന്ദ് കുമാർ
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Action #Drama
സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ചാ വൂ സൊളിൻ്റെ ഹൈസ്‌കൂളിലേക്ക് ബോക്‌സറായ മറ്റൊരു വിദ്യാർത്ഥി ട്രാൻസ്ഫറായി വരുന്നു. അവനെ കണ്ട ചാ വൂ സൊൾ അക്ഷരാർഥത്തിൽ ഞെട്ടി, കാരണം ദുർബലനായ തന്നെ മിഡിൽ സ്കൂൾ പഠനകാലത്ത് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ച് സ്കൂൾ ബുള്ളിയിങിന് ഇരയാക്കിയ സോക് ചാനായിരുന്നു ആ പുതിയ വിദ്യാർത്ഥി. ഇവിടെയും ഗുണ്ടായിസം പുറത്തെടുത്ത സോക് ചാൻ വീണ്ടും വൂ സോളിനെ ലക്ഷ്യം വെയ്ക്കാൻ തുടങ്ങി. എന്നാൽ വൂ സൊളിന് പറ്റിയ കയ്യബദ്ധത്തെ തുടർന്ന് സോക് ചാന് ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമാകുകയും, ചാ വൂ-സോൾ ജുവനൈൽ ജയിൽ വാസത്തിന് അയക്കപ്പെടുകയും ചെയ്യുന്നു. അതേസമയം പരിക്കേറ്റതിനാൽ ബോക്സിംഗ് ഉപേക്ഷിക്കേണ്ടി വന്ന സോക് ചാൻ പ്രതികാരത്തിനായി അവൻ്റെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിലായി. തിരിച്ച് ചെന്നാൽ തന്നെ കാത്തിരിക്കുന്നത് എന്താന്ന് നിശ്ചയമുള്ള വൂ സൊൾ ഇത്തവണ അങ്ങനെ വെറുതെ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ജയിലിൽ വെച്ച് മുൻ MMA ചാമ്പ്യനായ ജങ്ങ് ദോ-ഹ്യുനെ കണ്ടുമുട്ടിയ വൂ സോൾ പ്രത്യാക്രമണത്തിനുള്ള അടവുകൾ പരിശീലിക്കുന്നതിനുള്ള സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുള്ള നായകൻ്റെ അവസാന നിമിഷം വരെ പോരാടാൻ ഉറച്ച മനസ്സിൻ്റെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും കഥ ഈ ആക്ഷൻ ചിത്രം പറയുന്നു. ലവ് സ്‌ട്രക്ക് ഇൻ സിറ്റി എന്ന സീരീസ് ഫെയിമായ കിം മിൻ സോക് നായകനായ എത്തിയ ചിത്രത്തിൽ സ്ക്വിഡ് ഗെയിം, മിഡ്നൈറ്റ്, വേഴ്‌സ്റ്റ് ഓഫ് ഈവിൾ തുടങ്ങിയ കൊറിയൻ സിനിമ സിരീസുകളിലൂടെ ശ്രദ്ധേയനായ വി ഹാ ജുനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന് ഒരു മിനി സീരിസിൻ്റെ രൂപത്തിൽ രണ്ടാം ഭാഗത്തിനുള്ള അണിയറ ചർച്ചകളും സജീവമായി പുരോഗമിക്കുന്നുണ്ട്.
https://malayalamsubtitles.org/languages/korean/shark-the-beginning-2021/
Please open Telegram to view this post
VIEW IN TELEGRAM
👍39❤26😢3
/3451എംസോൺ റിലീസ് – 3451
Shiri (1999)
ഷിരി (1999)
IMDb ⭐️ 6.5/10
• ഭാഷ : #Korean
• സംവിധാനം : Kang Je-kyu
• പരിഭാഷ : വിഷ്ണു ഷാജി
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Action #Thriller
1999-ൽ കാങ് ജെ-ഗ്യു സംവിധാനം ചെയ്ത സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് “ഷിരി”. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കൊറിയ, കമ്മ്യൂണിസ്റ്റ് നോർത്ത് (ഉത്തര കൊറിയ), ഡെമോക്രാറ്റിക് സൗത്ത് (ദക്ഷിണ കൊറിയ) എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
1950-ൽ ഉത്തര കൊറിയ തുടങ്ങി വെച്ച യുദ്ധം താത്കാലികമായി നിർത്തിയെങ്കിലും ഏതു നിമിഷവും വീണ്ടും അണപൊട്ടി ഒഴുകാമെന്ന അവസ്ഥയിലാണ്. അതിന് തിരി കൊളുത്താൻ എന്നോണം ഉത്തര കൊറിയ 1992 ൽ, സ്പെഷ്യൽ ഫോഴ്സ് 8 എന്നൊരു സൈന്യത്തെ, കമാൻഡറായ പാർക്ക് മു-യങ്ങിൻ്റെ മേൽനോട്ടത്തിൽ വളർത്തിയെടുത്തു. ആ സൈന്യത്തിലെ കുറച്ചുപേരെ സ്ലീപ്പർ ഏജൻ്റുമാരായി ദക്ഷിണ കൊറിയയിലേക്ക് അയയ്‌ക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ ഒരു യുദ്ധം അഴിച്ചുവിടാനായി ദക്ഷിണ കൊറിയയിൽ സ്ഫോടനം നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
സ്പെഷ്യൽ ഫോഴ്സ് 8 ലെ വനിതാ സ്‌നൈപ്പറായ ലീ ബാങ്-ഹീയെ കണ്ടെത്തുക എന്നതായിരുന്നു ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻ്റുമാരായ റ്യുവിന്റെയും, ലീയുടെയും പ്രധാന ധൗത്യം. പക്ഷേ, ഇവർക്ക് പിടികൊടുക്കാതെ ഹീ ഓരോ കൊലപാതകങ്ങൾ ചെയ്യുകയും, CTX എന്ന മാരകമായ ദ്രാവക സ്ഫോടകവസ്തു സ്പെഷ്യൽ ഫോഴ്സ് 8 മോഷ്ടിക്കുകയും ചെയ്യുന്നു. സ്പെഷ്യൽ ഫോഴ്സ് 8ന്റെ സ്ഫോടന പദ്ധതി തടഞ്ഞ് പാർക്ക് മു-യങ്ങിനെയും, ലീ ബാങ്-ഹീയെയും കീഴ്പ്പെടുത്താനുള്ള റ്യുവിന്റെയും, ലീയുടെയും ശ്രമങ്ങളാണ് “ഷിരി”.
ഒരു ആക്ഷൻ ചിത്രമായിട്ടും പ്രേക്ഷകരെ ഇമോഷണലി പിടിച്ചിരുത്താൻ പ്രധാന കഥാപാത്രങ്ങളായ Choi Min-sik, Han Suk-kyu, Yunjin Kim എന്നിവരുടെ പ്രകടനങ്ങൾക്കായിട്ടുണ്ട്. കൊറിയൻ ആക്ഷൻ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് “ഷിരി”
https://malayalamsubtitles.org/languages/korean/shiri-1999/
Please open Telegram to view this post
VIEW IN TELEGRAM
👍24👏4🔥2
/1523എംസോൺ റിലീസ് – 1523
Jojo Rabbit (2019)
ജോജോ റാബിറ്റ് (2019)
IMDb ⭐️ 7.9/10
• ഭാഷ : #English
• സംവിധാനം : Taika Waititi
• പരിഭാഷ : അജിത് ടോം
• പോസ്റ്റർ : നിഷാദ് ജെ.എൻ
• ജോണർ : #Comedy #Drama #War
ഏറ്റവും നല്ല അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന്റെ പൊൻതിളക്കവുമായി ജോജോ റാബ്ബിറ്റ്. നാസി പശ്ചാത്തലത്തിലൂടെ 10 വയസ്സുകാരനായ ജോജോ എന്ന കുട്ടിയുടെ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ആണ് സിനിമ സഞ്ചരിക്കുന്നത്. ഹിറ്റ്ലറിന്റെ സേവകൻ ആവണം എന്നാണ് നാസി ഭക്തൻ ആയ ജോജോയുടെ ആഗ്രഹം. തന്റെ സാങ്കൽപ്പിക സുഹൃത്തായ അഡോൾഫ് ഹിറ്റ്ലറിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണ് അവന്റെ ജീവിതം. ആര്യന്മാരുടെ രക്തം ആണ് തന്റെ ഉള്ളിൽ ഉള്ളത് എന്ന് അഭിമാനത്തോടെ പറയുന്ന അവൻ മറ്റെല്ലാ നാസികളെ പോലെയും ജൂതന്മാരെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തവനാണ്. എന്നാൽ ഒരു ദിവസം കൊണ്ട് അവന്റെ ജീവിതം കീഴ്‌മേൽ മറിയുകയാണ്. അവന്റെ ജീവിതത്തിലെ പിന്നീടുള്ള മാറ്റങ്ങൾ ആണ് ചിത്രം പറയുന്നത്.
https://malayalamsubtitles.org/languages/english/jojo-rabbit-2019/
Please open Telegram to view this post
VIEW IN TELEGRAM
❤14🔥3🥰1
/1385എംസോൺ റിലീസ് – 1385
#MsoneGoldRelease
A Cop (1972)
എ കോപ് (1972)
IMDb ⭐️ 7.0/10
• ഭാഷ : #French
• സംവിധാനം : Jean-Pierre Melville
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Crime #Thriller
പാരീസിലെ രാത്രികളിൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് കമ്മീഷണർ എഡ്വാർഡ് കോൾമാന്റെ കഥയാണ് എ കോപ് (A Cop AKA Un flic)
കൊള്ളയും ട്രെയിനിൽ നിന്നുള്ള ലഹരിമരുന്ന് മോഷണവും ഉൾപ്പെടുന്ന കേസുകൾ അന്വേഷിക്കവേ, ഒരു നൈറ്റ്ക്ലബ് ഉടമയായ സുഹൃത്ത് സൈമണുമായി എഡ്വാർഡിന് ചില പ്രശ്നങ്ങളുണ്ടാവുന്നു.
സൗഹൃദവും കടമയും തമ്മിലുള്ള വേർതിരിവ്, വിശ്വാസവഞ്ചന, പ്രണയം എന്നിവ പ്രമേയമാകുന്ന ഒരു ക്ലാസിക് ഫ്രഞ്ച് ക്രൈം ത്രില്ലർ ചിത്രമാണ് എ കോപ്.
https://malayalamsubtitles.org/languages/french/a-cop-1972/
Please open Telegram to view this post
VIEW IN TELEGRAM
👍19❤10🔥2
/3452എംസോൺ റിലീസ് – 3452
#MsoneGoldRelease
O Brother, Where Art Thou? (2000)
ഓ ബ്രദർ, വേർ ആർട്ട് തൗ? (2000)
IMDb ⭐️ 7.7/10
• ഭാഷ : #English
• സംവിധാനം : Joel Coen , Ethan Coen
• പരിഭാഷ : അരുണ്‍കുമാര്‍ വി.ആര്‍.
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Comedy #Crime #Drama
ഹോമറിന്റെ ‘ഒഡീസി’-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നർമ്മ രൂപത്തിൽ കോയൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത സിനിമയാണ് “ഓ ബ്രദർ, വേർ ആർട്ട് ദൗ?” . ജയിൽ ചാടി, ഒളിച്ചുവച്ചിരിക്കുന്ന നിധി എടുക്കാൻ പോകുന്ന മൂന്ന് കുറ്റവാളികളായ യുലിസസ് എവററ്റ് മക്ഗിൽ (ജോർജ് ക്ലൂണി), ഡെൽമർ ഒ’ഡൊണൽ (ടിം ബ്ലേക്ക് നെൽസൺ), പീറ്റ് (ജോൺ ടർട്ടുറോ) എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗ്രേറ്റ് ഡിപ്രഷൻ സമയത്തെ (1930-കള്‍) അമേരിക്കൻ സൗത്ത് (മിസിസിപ്പി) ആണ് പശ്ചാത്തലം. ഒഡീസി എന്ന മഹാകാവ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സൈക്ലോപ്‌സിനേയും ദുർമന്ത്രവാദിനിയേയും അന്ധനായ പ്രവാചകനേയും എല്ലാം ഈ സിനിമയിൽ നർമ്മ രൂപത്തിൽ നിങ്ങൾക്ക് കാണാം.
https://malayalamsubtitles.org/languages/english/o-brother-where-art-thou-2000/
Please open Telegram to view this post
VIEW IN TELEGRAM
👍29❤17🔥1
/3453എംസോൺ റിലീസ് – 3453
Jeepers Creepers (2001)
ജീപ്പേഴ്സ് ക്രീപ്പേഴ്സ് (2001)
IMDb ⭐️ 6.2/10
• ഭാഷ : #English
• സംവിധാനം : Victor Salva
• പരിഭാഷ : അഷ്‌കർ ഹൈദർ
• പോസ്റ്റർ : അഷ്കര്‍ ഹൈദര്‍
• ജോണർ : #Horror #Mystery
ട്രിഷും സഹോദരൻ ഡാരിയും അവധി ആഘോഷിക്കാനായി കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്നു. വിജനമായ ഹൈവേയിലൂടെയുള്ള അവരുടെ യാത്രക്കിടയിൽ, ഒരു ട്രക്ക് അവരെ പിന്തുടരുകയും പിന്നീട് കടന്നുപോവുകയും ചെയ്യുന്നു. കുറച്ചു ദൂരം താണ്ടിയതിനുശേഷം അവരാ ട്രക്കിനെയും ഡ്രൈവറേയും ഉപേക്ഷിക്കപ്പെട്ട ഒരു പഴയ പള്ളിയുടെ അടുത്ത് വച്ച് കാണുന്നു. അവിടെയുള്ള ഭീകരമായ കുറേ രഹസ്യങ്ങൾ അവർ കണ്ടെത്തുന്നു. ഇത് മനസ്സിലാക്കിയ ഡ്രൈവർ അവരെ പിന്തുടരുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഇടയിലുള്ള ഭീകര സംഭവങ്ങളാണ് സിനിമയിൽ വിവരിക്കുന്നത്.
https://malayalamsubtitles.org/languages/english/jeepers-creepers-2001/
Please open Telegram to view this post
VIEW IN TELEGRAM
👍28❤23🔥9
/3454എംസോൺ റിലീസ് – 3454
Mimosas (2016)
മിമോസാസ് (2016)
IMDb ⭐️ 6.2/10
• ഭാഷ : #Arabic
• സംവിധാനം : Óliver Laxe
• പരിഭാഷ : ബോയെറ്റ് വി ഏശാവ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Adventure #Drama #Western
ഒലിവര്‍ ലാഷെയും സാൻ്റിയാഗോ ഫിളോലും(Santiago Fillol) ചേര്‍ന്ന് രചന നിര്‍വഹിച്ച് ഒലിവര്‍ ലാഷെ (Oliver Laxe) സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിമോസാസ്.
മരണാസന്നനായ ഷെയ്ഖിൻ്റെ ആഗ്രഹമാണ് സിജിൽമാസയിൽ അടക്കം ചെയ്യണമെന്നത്. ഇതിനായി അദ്ദേഹത്തിൻ്റെ ഭാര്യ ഒരു സംഘം ആളുകളെ നിയമിക്കുന്നു. അവരുമായി സിജിൽമാസയിലേക്ക് പുറപ്പെടുന്നു. യാത്രാമദ്ധ്യേ ഷെയ്ഖ് മരണപ്പെടുന്നു. ദൗത്യത്തിൽ നിന്ന് സംഘം പിന്മാറുന്നു. എന്നൽ ഈ ദൗത്യം കള്ളന്മാരായ അഹ്മെദും സയിദും ഏറ്റെടുക്കുന്നു. മറ്റൊരു സ്ഥലത്ത് ലോകത്തിൻ്റെയും ലോക സൃഷ്ടിയുടെയും കഥ പറയുന്ന ശകിബിനെ ഈ ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് നോക്കുവാൻ ഏൽപ്പിക്കുന്നു.
2016ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ നെസ്പ്രെസ്സോ ഗ്രാന്‍ഡ് പ്രൈസ് ഈ ചിത്രത്തിന് ലഭിച്ചു.
2017ലെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ലോക-സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
https://malayalamsubtitles.org/languages/arabic/mimosas-2016/
Please open Telegram to view this post
VIEW IN TELEGRAM
👍35❤16🔥1