Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
994 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
Forwarded from Msone Official
😂🤣🥲☺️😊🙂🎙📢📢


നമ്മുടെ സഹോദര സ്ഥാപനമായ സിപിസി നടത്തുന്ന ഈ കൊല്ലത്തെ മലയാളം സിനി അവാർഡ്‌സിന്റെ ഓഡിയൻസ് പോൾ ഇപ്പോൾ ഓപ്പൺ ആയിട്ടുണ്ട്. പതിനൊന്നു ക്യാറ്റഗറിയിൽ ആണ് ഓഡിയൻസ് പോളുകൾ ക്ഷണിക്കുന്നത്.

താഴെയുള്ള ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുക.
🗳

📎 ⤵️
https://forms.gle/ezRNcaswR83wwSGc6
⚡️⚡️⚡️⚡️⚡️⚡️⚡️⚡️
Please open Telegram to view this post
VIEW IN TELEGRAM
👍33❤6🏆1
Forwarded from Msone Official
ഏവർക്കും എംസോണിന്റെ റിപ്പബ്ലിക്ദിന ആശംസകൾ 🇮🇳🇮🇳🇮🇳
❤59👍14🫡1
🆕🆕
🆕🆕 #ReDo

🎬   Prisoners (2013)


🎥🎥  🔗  ⭐️  8.2/10

📽📽  🔗  🍅  81%    🍿  87%


▪  Release No. 👉  /626

എംസോൺ റിലീസ് – 626

Prisoners (2013)
പ്രിസണേഴ്‌സ് (2013)

IMDb ⭐️ 8.2/10

• ഭാഷ : #English
• സംവിധാനം : Denis Villeneuve
• പരിഭാഷ : അരുൺ അശോകൻ
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Thriller #Crime #Mystery

ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘.

കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് കൂടിയാണ് കെല്ലർ അതിനായി സ്വയം ഇറങ്ങി തിരിയ്ക്കുന്നത്. ഈ കേസിൽ നിരപരാധിയായി വിട്ടയച്ച അലക്സ് ജോൺ എന്ന മാനസിക പ്രശ്നമുള്ള യുവാവിനെ സത്യം തെളിയിക്കാനായി കെല്ലർ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്നു. ആ അന്വേഷണത്തിൽ നിന്നും കെല്ലർ മനസിലാക്കുന്ന സത്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. നിഗൂഢതയുടെ ചുരുൾ അഴിയുമ്പോൾ, നീതിയും പ്രതികാരവും തമ്മിലുള്ള അതിലോലമായ അതിർവരമ്പ് ഭേദിച്ച് കഥ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് മികച്ച ഒരു സിനിമാ അനുഭവമാണ്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/prisoners-2013/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤29👍19🔥1
Forwarded from Msone Official
❤️
ഒരു ഇടുങ്ങിയ ഇടനാഴിയിൽ കയ്യിലൊരു ചുറ്റികയുമായി
18 ഗുണ്ടകൾക്കെതിരെ ഒറ്റയ്ക്ക് മുട്ടാൻ നിൽക്കുന്ന
നായകൻ!
സംവിധായകൻ പാർക്ക് വുക് ചാൻ ആക്ഷൻ പറയുന്നു
പിന്നീട് നടന്നത് ചരിത്രം!!

പരിഭാഷ:
ശ്രീധർ
കട്സ്: നിഷാദ് ജെ എൻ

🌟https://www.instagram.com/reel/DFU0dkCt826/?igsh=Z3FvNnowbHN3cm83

🌟 https://youtu.be/FvfSKBUB4Dk

📎 ⤵️
Oldboy Msone subtitle
Please open Telegram to view this post
VIEW IN TELEGRAM
👍28❤9🔥6
❤️   #New_Release
🎬   The Count of Monte Cristo (2024)


🎥🎥  🔗  ⭐️  7.6/10

📽📽  🔗  🍅  96%    🍿  94%


▪  Release No. 👉  /3441

എംസോൺ റിലീസ് – 3441

The Count of Monte Cristo (2024)
ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2024)

IMDb ⭐️ 7.6/10

• ഭാഷ : #French
• സംവിധാനം : Alexandre de La Patellière, Matthieu Delaporte
• പരിഭാഷ : വിഷ്ണു എം കൃഷ്ണന്‍
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Thriller #Drama #Romance

അലക്സാണ്ടർ ഡ്യൂമയുടെ ലോകപ്രശസ്ത നോവലായ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ ആധാരമാക്കിക്കൊണ്ട്, 2024-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ് ‘ലെ കോംട് ഡെ മോണ്ടിക്രിസ്റ്റോ‘. നാവികനായ ഡാന്റിസ് എന്ന ചെറുപ്പക്കാരനെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സമൂഹത്തിലെ ചില ഉന്നതർ കെണിയിൽപ്പെടുത്തി ജയിലിലടയ്ക്കുന്നു. ഉദ്വേഗഭരിതമായ ജയിൽചാട്ടത്തിനൊടുവിൽ തന്നെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യുകയാണ് അയാൾ.

ബോക്സോഫീസിൽ വലിയ വിജയമായിമാറിയ ചിത്രം ആദ്യം ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ഒത്തിരി സംഭവവികാസങ്ങൾ അടങ്ങിയിരിക്കുന്ന ബൃഹത്തായ നോവലിന്റെ സത്ത പൂർണ്ണമായും ഉൾക്കൊണ്ടിട്ടുള്ള മികച്ച ചലച്ചിത്രാവിഷ്കാരമായാണ് പലരും ഈ സിനിമയെ വിലയിരുത്തുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/french/the-count-of-monte-cristo-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍38❤10🔥2
❤️   #New_Release
🎬   The Girl with the Needle (2024)


🎥🎥  🔗  ⭐️  7.5/10

📽📽  🔗  🍅  92%   


▪  Release No. 👉  /3442

എംസോൺ റിലീസ് – 3442

The Girl with the Needle (2024)
ദ ഗേൾ വിത്ത് ദ നീഡിൽ (2024)

IMDb ⭐️ 7.5/10

• ഭാഷ : #English
• സംവിധാനം : Magnus von Horn
• പരിഭാഷ : ഷിഹാസ് പരുത്തിവിള
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Drama #History

“നീ ചെയ്തതാണ് ശരി, നീ ചെയ്യുന്നതും ഒരു നന്മയാണ്” – ദാഗ്മാർ യോഹൈൻ അമേലി ഓവർബീ

ദാഗ്മാറിന്റെ മാധുര്യമൂറും വാക്കുകള്‍ ഒരുപാട് നിസ്സഹായരായ അമ്മമാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയിരുന്നു. മിഠായി വ്യാപാരിയായ ദാഗ്മാറിന് സമൂഹത്തില്‍ വിവേഹതരബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ക്കും യുവതികള്‍ക്കുമുണ്ടാകുന്ന മാനഹാനിയെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാഗ്മാര്‍ അത്തരം ആളുകള്‍ക്ക് ഒരു ദൈവമായി അവതരിച്ചു. ദാഗ്മാറിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഒരു ചെറുസഹായം.

വര്‍ഷം 1919, കോപ്പെഹേഗനില്‍ ചെറുപ്പക്കാരിയും തൊഴില്‍‌രഹിതയുമായ കരൊളീന ഗര്‍ഭിണിയാവുകയും അവളെ സഹായിക്കുന്നതിനായി ദാഗ്മാര്‍ മുന്നോട്ട് വരികയും ചെയ്തു. നിസ്സഹായരായ അമ്മമാരുടെ നവജാതശിശുക്കളെ സ്വീകരിച്ച് സമൂഹത്തിലെ മെച്ചപ്പെട്ട കുടുംബങ്ങളിലേക്ക് ദത്ത് നല്‍കുന്ന ദാഗ്മാറിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബ്ലാക്ക് & വൈറ്റ് / മോണോക്രോമിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മാഗ്നസ് വോന്‍ ഹോണ്‍ എന്ന സ്വീഡിഷ് സംവിധായകന്റെ മൂന്നാമത് ചിത്രം കൂടിയാണ്. ഒന്നാം ലോകമഹായുദ്ധാനന്തരം പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ തോരാകണ്ണീരിന് പാത്രമായ കൊലപാതകപരമ്പരകളുടെ കെട്ടഴിക്കുകയാണ് “ ദ ഗേൾ വിത്ത് ദ നീഡിൽ”.

മികച്ച വിദേശചിത്രം കാറ്റഗറിയിൽ 2025 ഓസ്കാർ നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തിൽ, രക്തം മരവിച്ചുപോകുന്ന കാഴ്ചകളടങ്ങിയതിനാൽ, മനക്കരുത്തുള്ളവർ മാത്രം കാണുക.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/danish/the-girl-with-the-needle-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍24❤17🏆2
Forwarded from Msone Official
Media is too big
VIEW IN TELEGRAM
The Banshees of Inisherin / ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022)
എംസോൺ റിലീസ് – 3439

പരിഭാഷ : ♥️ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്

ഒരു സൗഹൃദം അവസാനിക്കുമ്പോൾ ആരംഭിക്കുന്ന കഥ. 🦋

https://malayalamsubtitles.org/languages/english/the-banshees-of-inisherin-2022/
👍27❤8🔥3
❤️   #New_Release
🎬   Face/Off (1997)


🎥🎥  🔗  ⭐️  7.3/10

📽📽  🔗  🍅  93%    🍿  82%


▪  Release No. 👉  /3443

എംസോൺ റിലീസ് – 3443

Face/Off (1997)
ഫേസ്/ഓഫ് (1997)

IMDb ⭐️ 7.3/10

• ഭാഷ : #English
• സംവിധാനം : John Woo
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Action #Crime #Sci_Fi

സസ്‌പെൻസും ആക്ഷനും കലർന്ന ഒരു അമേരിക്കൻ ത്രില്ലർ ചിത്രമാണ് ഫേസ്/ഓഫ്.

ഒരു ഫെഡറൽ എജന്റ് തന്റെ ശത്രുവായ ഒരു ഭീകരവാദിയുടെ മുഖം ശസ്ത്രക്രിയയിലൂടെ സ്വന്തമാക്കേണ്ടി വരുന്നു. ആ മുഖം മാറ്റിവെപ്പ് ഇരുവരുടെയും ജീവിതത്തെ തലകീഴ്മറിച്ചു.
തന്റെ ശത്രുവിന്റെ രൂപത്തിൽ പ്രശ്ങ്ങളെ നേരിടേണ്ടി വരുന്ന ഏജന്റ് തന്റെ യഥാർത്ഥ സ്വത്വം തിരിച്ചുപിടിക്കാനും, കുടുംബത്തെ രക്ഷിക്കാനുമുള്ള പോരാട്ടമാണ് സിനിമയുടെ ബാക്കി ഭാഗം.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/face-off-1997/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
❤30👍30🔥3
This media is not supported in your browser
VIEW IN TELEGRAM
എല്ലാം അവളുടെ മാത്രം ശരികളായിരുന്നു...

/3442 : The Girl With The Needle

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകപരമ്പരയുടെ നേർചിത്രം!!

Credit: Msone Reels
👍33❤21🔥5
❤️   #New_Release
🎬   Saripodhaa Sanivaaram (2024)


🎥🎥  🔗  ⭐️  7.0/10

📽📽  🔗  🍿  78%


▪  Release No. 👉  /3444

എംസോൺ റിലീസ് – 3444

Saripodhaa Sanivaaram (2024)
സരിപോദാ ശനിവാരം (2024)

IMDb ⭐️ 7.0/10

• ഭാഷ : #Telugu
• സംവിധാനം : Vivek Athreya
• പരിഭാഷ : സാമിർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Thriller

സുര്യ (നാനി) ഒരു എൽഐസി ഏജന്റാണ്. സൂര്യക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രശ്നമുണ്ട്. “ശനിയാഴ്ച മാത്രമേ ദേഷ്യം കാണിക്കൂ” എന്ന അമ്മക്ക് നൽകിയ വാഗ്ദാനത്തോടെ ജീവിതത്തെ സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് സുര്യ.
ക്രൂരനായ പൊലീസ് ഓഫീസറായ ദയ (എസ്.ജെ. സൂര്യ) സോകുലപാലം എന്ന ഗ്രാമത്തിൽ ഭീകരത നിറച്ചപ്പോൾ അവർക്ക് വേണ്ടി നീതി തേടാൻ സൂര്യ നിർബന്ധിതനാകുന്നു. അവന്റെ ഈ യാത്രയിൽ കോൺസ്റ്റബിൾ ചാരുലതയും (പ്രിയങ്ക മോഹൻ) കൂടെയുണ്ട്. ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന ഒരു ഗ്രാമത്തിൽ, തന്റെ ശനിയാഴ്ചയാൽ മാറ്റം കൊണ്ടുവരാനുള്ള സുര്യയുടെ ശ്രമമാണ് “സരിപോദാ സനിവാരം”.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/telugu/saripodhaa-sanivaaram-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍42❤18🔥3
❤️   #New_Release
🎬   Nosferatu (2024)


🎥🎥  🔗  ⭐️  7.4/10

📽📽  🔗  🍅  85%    🍿  73%


▪  Release No. 👉  /3445

എംസോൺ റിലീസ് – 3445

Nosferatu (2024)
നോസ്ഫെരാറ്റു (2024)

IMDb ⭐️ 7.4/10

• ഭാഷ : #English
• സംവിധാനം : Robert Eggers
• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
• പോസ്റ്റർ : ഉണ്ണി ജയേഷ്
• ജോണർ : #Fantasy #Horror #Mystery

2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് “നോസ്ഫെരാറ്റു“. 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ “നോസ്ഫെരാറ്റു“. 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ ചിത്രത്തിൻ്റെ രണ്ടാമത്തെ റീമേക്കാണ് ഈ ചിത്രം. ഏറെ നിരൂപക ശ്രദ്ധയും, പ്രേക്ഷക പിന്തുണയും നേടിയ ചിത്രത്തിന് 5 ഓസ്കാർ നോമിനേഷനുകൾ കിട്ടുകയുണ്ടായി.

വിസ്ബർഗ് എന്നൊരു ജർമ്മൻ പട്ടണത്തിലെ നിവാസികളാണ് തോമസ് ഹട്ടർ എന്ന അഭിഭാഷകനും, അദ്ദേഹത്തിൻ്റെ ഭാര്യ എലനും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാൾ കഴിയും മുന്നേ തോമസിൻ്റെ മുതലാളി ഒരു സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ഒരു പ്രഭുവിനെ കാണാൻ ദൂരേയ്ക്ക് അയക്കുന്നു. പ്രഭുവിൻ്റെ അടുത്ത് എത്തുന്ന തോമസും, വിസ്ബർഗിൽ നിൽക്കുന്ന എലനും വിചിത്രമായ പല സംഭവങ്ങൾക്കും സാക്ഷിയാകുന്നു. ഈ വിചിത്ര സംഭവങ്ങളും പ്രഭുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/nosferatu-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍36❤20🔥4
🆕🆕
🆕🆕 #ReDo

🎬   Oceans: Our Blue Planet (2018)


🎥🎥  🔗  ⭐️  7.5/10


▪  Release No. 👉  /1791

എംസോൺ റിലീസ് – 1791

Oceans: Our Blue Planet (2018)
ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് (2018)

IMDb ⭐️ 7.5/10

• ഭാഷ : #English
• സംവിധാനം : Mark Brownlow, Rachel Butler
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Documentary

2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ BBC പുറത്തിറക്കിയ ഒരു സമുദ്ര പര്യവേക്ഷണ ഡോക്യമെന്ററിയാണ് “ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് “.
ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യനുള്ള അറിവിന്റെ അത്രപോലും നമുക്ക് നമ്മുടെ സമുദ്രങ്ങളുടെ അടുത്തട്ടുകളെക്കുറിച്ചില്ല എന്നത് വസ്തുതയാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സമുദ്രാടിത്തട്ടിലെ നിഗൂഢതകൾ തേടി ഇറങ്ങിയ പര്യവേക്ഷകർ അത്ഭുതകരമായ ജീവികളുടെ ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത രഹസ്യങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്നു. പ്രശസ്ത നടി കേറ്റ് വിൻസ്ലെറ്റാണ് ഈ ഡോക്യമെന്ററി വിവരണം നടത്തിയിരിക്കുന്നത്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/english/oceans-our-blue-planet-2018/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍20❤16🥰1
❤️   #New_Release
🎬   I’ll Never Die Alone (2008) 🔞


🎥🎥  🔗  ⭐️  4.7/10


▪  Release No. 👉  /3446

എംസോൺ റിലീസ് – 3446

I’ll Never Die Alone (2008)
ഐ വിൽ നെവർ ഡൈ എലോൺ (2008)

IMDb ⭐️ 4.7/10

• ഭാഷ : #Spanish
• സംവിധാനം : Adrian Garcia Bogliano
• പരിഭാഷ : ഗിരി പി എസ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Survival #Thriller

ഒരു യാത്രയ്ക്കിടയിൽ നാല് പെൺ സുഹൃത്തുക്കൾ കുറച്ചു വേട്ടക്കാര് ചെയ്ത കുറ്റ കൃത്യങ്ങൾക്ക് സാക്ഷിയാകുകയും അവരതിനോട് പ്രതികരിക്കാൻ ശ്രമിക്കുകയും തുടർന്ന് അവർക്ക് സംഭവിക്കുന്ന പ്രശ്നങ്ങളും അത് എങ്ങനെ വലിയൊരു പ്രതികാരത്തിൽ എത്തുന്നുമെന്നാണ് “I Will Never Die Alone” എന്ന സ്പാനിഷ് ചിത്രം പറയുന്നത്.

അഡ്രിയാൻ ഗാർസിയ ബോഗ്ലിയാനോയുടെ സംവിധാനത്തിൽ 2008-യിലാണ് ഈ ചിത്രം റിലീസാകുന്നത്. വളരെ ചുരുങ്ങിയ സംഭാക്ഷണങ്ങളാണ് ചിത്രത്തിലുള്ളത്.

🔞നഗ്നത പ്രദർശനവും അതിക്രൂരമായ റേപ്പ് രംഗങ്ങളുമുള്ള ചിത്രം തീർച്ചയായും പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ളതാണ്.🔞


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/spanish/ill-never-die-alone-2008/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍38❤9🔥3
🆕🆕
🆕🆕 #ReDo

🎬   Under the Salt (2008)


🎥🎥  🔗  ⭐️  6.7/10


▪  Release No. 👉  /1202

എംസോൺ റിലീസ് – 1202

Under The Salt (2008)
അണ്ടർ ദ സാൾട്ട് (2008)

IMDb ⭐️ 6.7/10

• ഭാഷ : #Spanish
• സംവിധാനം : Mario Muñoz
• പരിഭാഷ : പ്രവീൺ അടൂർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Horror #Mystery #Thriller

മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്താറോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്‌പെക്ടർ ട്രുജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ്‌ പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു.
കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്‌പെക്ടർ ട്രുജിലോയ്ക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ മറികടക്കാനുണ്ടായിരുന്നു.

2008 ഓസ്കറിന് വേണ്ടി മെക്സിക്കോ ഔദ്യോഗികമായി സമർപ്പിച്ച ഈ ചലച്ചിത്രം ഒട്ടേറെ നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയിട്ടുള്ളതാണ്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/spanish/under-the-salt-2008/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍28❤16🔥2
Forwarded from Msone Official
എംസോണിൻ്റെ പ്രിയ പരിഭാഷകനായ ആസിഫ് സെൽഫ് പബ്ലിഷിംഗിലൂടെ ഒരു നോവൽ പുറത്തിറക്കിയിരിക്കുന്നു. പരിഭാഷകനിൽ നിന്ന് യുവ എഴുത്തുകാരനായി വളരട്ടേയെന്ന് എംസോൺ ആശംസിക്കുന്നു.

പരകായം എന്ന ഈ നോവൽ എംസോൺ പ്രേക്ഷകർക്ക് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. താൽപര്യമുള്ളവർ 7829349139 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.

Telegram id : @Manavatapublication
❤69👍35🔥6
🆕🆕
🆕🆕 #ReDo

🎬   The Silence (2010)


🎥🎥  🔗  ⭐️  7.0/10

📽📽  🔗  🍅  87%    🍿  71%


▪  Release No. 👉  /561

എംസോൺ റിലീസ് – 561

The Silence (2010)
ദി സൈലൻസ് (2010)

IMDb ⭐️ 7.0/10

• ഭാഷ : #German
• സംവിധാനം : Baran bo Odar
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Crime #Drama #Thriller

പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘.
നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. അവളുടെ സൈക്കിൾ പിറ്റേദിവസം അടുത്തുള്ള ഒരു കൃഷിസ്ഥലത്തു വച്ച് കണ്ടെത്തുന്നു. വിചിത്രമായ കാര്യം 23 വർഷങ്ങൾക്കു മുൻപ് “പിയ”എന്ന പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അതെ സ്ഥലത്തു തന്നെയാണ് സിനികയുടെ സൈക്കിളും, ചോര പുരണ്ട ഒരു കല്ലും കണ്ടെത്തിയത്.
അത് യാദൃശ്ചികമായി സംഭവിച്ചതാണോ, ആ പെൺകുട്ടിക്കെന്തു സംഭവിച്ചു, രണ്ടു കുറ്റങ്ങളും ചെയ്തത് ഒരാളാണോ?പോലീസിന് ധാരാളം ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടതുണ്ട്.


🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/german/the-silence-2010/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍33❤8🔥4
🆕🆕
🆕🆕 #ReDo

🎬   The Girl by the Lake (2007)


🎥🎥  🔗  ⭐️  6.5/10


▪  Release No. 👉  /559

എംസോൺ റിലീസ് – 559

The Girl by the Lake (2007)
ദ ഗേൾ ബൈ ദ ലേക്ക് (2007)

IMDb ⭐️ 6.5/10

• ഭാഷ : #Italian
• സംവിധാനം : Andrea Molaioli
• പരിഭാഷ : പ്രശോഭ് പി. സി.
• പോസ്റ്റർ : പ്രവീണ്‍ അടൂര്‍
• ജോണർ : #Drama #Mystery #Thriller

ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് “ദ ഗേൾ ബൈ ദ ലേക്ക്“. വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു.

വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് അസ്വാഭാവികമായ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നു. അവയിൽ ഊന്നിയുള്ള അന്വേഷണമാണ് പിന്നീട്.

🔹🔹🔹🔹
🖥  Download Msone Subtitle:
https://malayalamsubtitles.org/languages/italian/the-girl-by-the-lake-2007/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍42❤13🔥7