Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
995 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️   #New_Release
🎬   Dune: Prophecy (2024)
       🔴 Episode 02 Added

🎥🎥  🔗  ⭐️  7.5/10

📽📽  🔗  🍅  68%   🍿  59%

▪  Release No. 👉  /3420

എംസോൺ റിലീസ് – 3420

Dune: Prophecy (2024)
ഡ്യൂൺ: പ്രൊഫസി (2024)

IMDb ⭐️ 7.5/10

• ഭാഷ : #English
• സംവിധാനം : Anna Foerster, John Cameron, Richard J. Lewis
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Adventure #Drama

1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍
‍
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍
‍
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/dune-prophecy-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍21❤6😢3
❤️   #New_Release
🎬   Suzume (2022)

🎥🎥  🔗  ⭐️  7.6/10

📽📽  🔗  🍅  96%   🍿  98%

▪  Release No. 👉  /3422

എംസോൺ റിലീസ് – 3422

Suzume (2022)
സുസുമെ (2022)

IMDb ⭐️ 7.6/10

• ഭാഷ : #Japanese
• സംവിധാനം : Makoto Shinkai
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation #Fantasy

യുവർ നെയിം (👉 /914), വെതറിങ് വിത്ത് യൂ (👉 /2198) തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).‍
‍
ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് വലിയ രീതിയിൽ ഭൂമി കുലുക്കവും സംഭവിക്കുന്നു. ആകാശത്തിലെ ആ അത്ഭുത ദൃശ്യം മറ്റാർക്കും കാണാനാകില്ലെന്നും അത് വലിയൊരു നാശത്തിന്റെ മുൻപുള്ള ഒരു മുന്നറിയിപ്പാണെന്നും സുസുമേ തിരിച്ചറിയുന്നു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ രൂപത്തിന്റെ ഉറവിടം തിരഞ്ഞ് സുസുമേയും, തൻ്റെ സുഹൃത്ത് സോത്തയും ജപ്പാനിലൂടെ നടത്തുന്ന രസകരമായ ഒരു സാഹസിക യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്.‍
‍
ഗംഭീരമായ ബാക്ഗ്രൗണ്ട് മ്യൂസിക്, വിഷ്വൽസ്, ആനിമേഷൻ, എഡിറ്റിംഗ്, ഗ്രാഫിക്സ്, സ്റ്റോറി ടെല്ലിംഗ് അടങ്ങിയ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ജാപ്പനീസ് ആനിമേ ചിത്രവും, 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ചിത്രവും, ഇന്ത്യയിൽ നിന്ന് ഏക്കാലത്തെയും ഏറ്റവും കളക്ഷൻ നേടുന്ന ജാപ്പനീസ് ആനിമേ ചിത്രം എന്നീ പ്രശസ്തികളും നേടിയെടുത്തിട്ടുണ്ട്.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/japanese/suzume-2022/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍29❤16⚡3
Forwarded from Msone Official
ആപ്പ് റിലീസ് ചെയ്തപ്പോൾ വന്ന ഹെവി ട്രാഫിക് മൂലം എംസോൺ സെർവീസുകൾ ഇപ്പോൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ട് ഈ തിരക്കൊന്നടങ്ങുന്നതുവരെ ക്ഷമിക്കുമല്ലോ.
👍104🫡7🥰5
❤️   #New_Release
🎬   Lee (2023)

🎥🎥  🔗  ⭐️  6.9/10

📽📽  🔗  🍅  67%   🍿  94%

▪  Release No. 👉  /3423

എംസോൺ റിലീസ് – 3423

Lee (2023)
ലീ (2023)

IMDb ⭐️ 6.9/10

• ഭാഷ : #English
• സംവിധാനം : Ellen Kuras
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Biography #Drama #History

മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”.

ലീ മില്ലറായി കേറ്റ് വിൻസ്‌ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം ഫോട്ടോഗ്രാഫറായി മാറിയ ലീ രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസീനിൻ്റെ പ്രധാന മാധ്യമപ്രവർത്തകയായി മാറി. ഇന്ന്, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുദ്ധകാല മാധ്യമ വക്താക്കളിൽ ഒരാളായി ലീ മില്ലറിനെ പരിഗണിക്കുന്നു.

അവരെടുത്ത തടങ്കൽപ്പാളയത്തിലേയും കൂട്ടക്കൊലയുടേയും യുദ്ധഭീകരതയുടേയും ചിത്രങ്ങൾ ഇന്നേയ്ക്ക് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നു.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/lee-2023/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍23❤11🎉1
❤️   #New_Release
🎬   Robot Dreams (2023)

🎥🎥  🔗  ⭐️  7.6/10

📽📽  🔗  🍅  98%   🍿  89%

▪  Release No. 👉  /3424

എംസോൺ റിലീസ് – 3424

Robot Dreams (2023)
റോബോട്ട് ഡ്രീംസ് (2023)

IMDb ⭐️ 7.6/10

• സംവിധാനം : Pablo Berger
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Animation #Comedy #Drama

ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.

തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ

ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.

സംവിധായകൻ പാബ്ലോ ബെർഹേ സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/genre/animation/robot-dreams-2023/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍17❤11
Forwarded from Msone Official
Media is too big
VIEW IN TELEGRAM
ആ മരണ കളി വീണ്ടും..!
🎧
Squid Game season 2 🔴🔺🟥

കാത്തിരിക്കുക.💥

Cut : പ്രവീൺ അടൂർ 🦋
🔥117👍40❤18
❤️   #New_Release
🎬   Breakdown (1997)

🎥🎥  🔗  ⭐️  7.0/10

📽📽  🔗  🍅  83%   🍿  68%

▪  Release No. 👉  /54

എംസോൺ റിലീസ് – 54

Breakdown (1997)
ബ്രേക്ക്ഡൗൺ (1997)

IMDb ⭐️ 7.0/10

• ഭാഷ : #English
• സംവിധാനം : Jonathan Mostow
• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Crime #Drama #Thriller

1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് “ബ്രേക്ക്ഡൗൺ”

മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന്‍ വണ്ടി നിര്‍ത്തി അവരെ സഹായിക്കാമെന്ന് പറഞ്ഞ് ഏമിക്ക് അടുത്തുള്ള കടയിലേക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നു. കുറച്ച് കഴിഞ്ഞ് കടയിൽ എത്തുന്ന ജെഫ് ഏമി അവിടെ എത്തിയില്ല എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളറിയാന്‍ സിനിമ കാണുക.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/breakdown-1997/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍30❤10🔥4
❤️   #New_Release
🎬   Dune: Prophecy (2024)
       🔴 Episode 03 Added

🎥🎥  🔗  ⭐️  7.5/10

📽📽  🔗  🍅  68%   🍿  59%

▪  Release No. 👉  /3420

എംസോൺ റിലീസ് – 3420

Dune: Prophecy (2024)
ഡ്യൂൺ: പ്രൊഫസി (2024)

IMDb ⭐️ 7.5/10

• ഭാഷ : #English
• സംവിധാനം : Anna Foerster, John Cameron, Richard J. Lewis
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Adventure #Drama

1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍
‍
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍
‍
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/dune-prophecy-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍22❤11
❤️   #New_Release
🎬   UFO Sweden (2022)

🎥🎥  🔗  ⭐️  6.5/10

📽📽  🔗  🍅  100%   🍿  71%

▪  Release No. 👉  /3425

എംസോൺ റിലീസ് – 3425

UFO Sweden (2022)
യുഎഫ്ഒ സ്വീഡൻ (2022)

IMDb ⭐️ 6.5/10

• ഭാഷ : #Swedish
• സംവിധാനം : Victor Danell
• പരിഭാഷ : എബിൻ മർക്കോസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Sci_Fi #Action #Adventure #Mystery

സ്വീഡിഷ് പട്ടണമായ നോർഷോപിങ്ങിൽ 90 -കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. UFO കളെ കുറിച്ച് ഗവേഷണം നടത്തുന്ന നോർഷോപിങ്ങിലെ സമിതിയാണ് UFO സ്വീഡൻ. അതിലെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായിരുന്ന ഉനോ സ്വാൻ ഒരു നാൾ മകളെ തനിച്ചാക്കി UFO-യെ തേടിയിറങ്ങിയതിൽ പിന്നെ തിരിച്ചുവന്നില്ല.

ഉനോയെ കാണാതായി ഏതാനും വർഷങ്ങൾക്ക് ശേഷം നോർഷോപിങ്ങിൽ ഒരു അസാധാരണ സംഭവം അരങ്ങേറുന്നു. അന്യഗ്രഹജീവികളാണ് തന്റെ അച്ഛനെ തട്ടിക്കൊണ്ട് പോയതെന്ന് വിശ്വസിച്ചിരുന്ന ഉനോയുടെ മകളായ ഡെനിസ്, ഈ സംഭവത്തിന്‌ തന്റെ അച്ഛന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് തോന്നി ആ സംഭവത്തിന്റെ ചുരുളുകൾ അഴിക്കാൻ ഇറങ്ങിത്തിരിക്കുന്നു. അതിന് ഡെനിസ് സഹായം തേടുന്നത് UFO സ്വീഡന്റെ അടുക്കലും. അച്ഛന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ഡെനിസിന്റെ അന്വേഷണങ്ങളാണ് പിന്നീടങ്ങോട്ട്‌.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/swedish/ufo-sweden-2022/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍33❤14👏1
🆕🆕
🆕🆕 #ReDo

🎬   Django Unchained (2012)

🎥🎥  🔗  ⭐️  8.5/10

📽📽  🔗  🍅  87%   🍿  92%

▪  Release No. 👉  /187

എംസോൺ റിലീസ് – 187

Django Unchained (2012)
ജാങ്കോ അൺചെയിൻഡ് (2012)

IMDb ⭐️ 8.5/10

• ഭാഷ : #English
• സംവിധാനം : Quentin Tarantino
• പരിഭാഷ : ഗിരി പി. എസ്.
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Western

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“.

ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ ജീവിതത്തിൽ. ശേഷം ജാങ്കോയും Dr.ഷൂൾട്സും ചേർന്ന് നടത്തുന്ന യാത്ര അവരെ എത്തിക്കുന്നത് കാൽവിൻ കാൻഡിയുടെ ഉടമസ്ഥതയിലുള്ള കാൻഡിലാൻണ്ടെന്ന ലക്ഷ്യത്തിലേക്കാണ്. പക്ഷേ അവര് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാൻഡിലാൻണ്ടിലെ കാര്യങ്ങളും ഉടമ കാൽവിൻ കാൻഡിയും.

സിനിമയുടെ പല മേഖലകളിലും ഓസ്കാർ ഉൾപ്പടെ ഒരുപാട് പുരസ്കാരവും പ്രശംസയുമേറ്റുവാങ്ങിയ ചിത്രത്തിന്റെ കഥയും അവതരണവും അഭിനയവും ഇന്നും ലോക സിനിയുടെ പാഠപുസ്തമാണ്. അതിൽ തന്നെ കാൽവിൻ കാൻഡിയെന്ന വില്ലൻ കഥാപാത്രം ചെയ്ത ലിയോനാർഡോ ഡികാപ്രിയോയുടെ അഭിനയം സിനിമയെ തന്നെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പോന്നതായിരുന്നു.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/django-unchained-2012/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍54❤24🔥2
❤️   #New_Release
🎬   Arcane: League of Legends Season 2 (2024)

🎥🎥  🔗  ⭐️  9.1/10

📽📽  🔗  🍅  100%   🍿  93%

▪  Release No. 👉  /3426

എംസോൺ റിലീസ് – 3426

Arcane: League of Legends Season 2 (2024)
ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ് സീസൺ 2 (2024)

IMDb ⭐️ 9.1/10

• ഭാഷ : #English
• നിർമ്മാണം : Fortiche, Riot Games
• പരിഭാഷ : വിഷ് ആസാദ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation

പിൽറ്റോവർ, സോൺ എന്നീ നഗരങ്ങള്‍ തമ്മിലുള്ള പോരാട്ടം തന്നെയാണ് രണ്ടാം സീസണിന്റെയും കാതല്‍. പിൽറ്റോവറിലുണ്ടാകുന്ന ഒരു ആക്രമണത്തെത്തുടര്‍ന്ന് ജിന്‍ക്സിനെ പിടിക്കാന്‍ കൗണ്‍സില്‍ ഒരു സംഘത്തെ നിയോഗിക്കുന്നു. ജിന്‍ക്സും വൈയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്കും ഈ സീസണ്‍ ആഴ്ന്നിറങ്ങുന്നു. അതേസമയം ഹെക്സ്ടെക് സ്വന്തമാക്കാന്‍ നോക്സിയന്‍സ്‌ കൂടെ കളത്തില്‍ ഇറങ്ങുന്നതിലൂടെ കഥാഗതി കൂടുതല്‍ സങ്കീർണ്ണമാകുന്നു.

ആദ്യസീസണിലെയും രണ്ടാം സീസണില്‍ പുതുതായി വന്ന കഥാപാത്രങ്ങള്‍ക്കുമുള്ള ആഴവും പരിണാമങ്ങളുമാണ് ഈ സീസണിനെ വേറിട്ട്‌ നിര്‍ത്തുന്നത്‌. 2D, 3D ശൈലികൾ ചേരുന്ന അതിമനോഹരമായ ആനിമേഷന്‍ രംഗങ്ങളും അതിഗംഭീരമായ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഓരോ കഥാപാത്രത്തിന്റെയും വികാരങ്ങൾ വളരെ നന്നായി പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഡബ്ബിംഗും ആദ്യ സീസണിനെ കടത്തിവെട്ടുന്ന ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.

മികച്ച ആഖ്യാനവും കലാപരമായ മേന്മയും മനംകവരുന്ന ദൃശ്യാവിഷ്കാരവുള്ള, ഫാന്റസി സീരീസുകളുടെ നിലവാരമുയർത്തുന്ന മികച്ച സൃഷ്ടിയാണ് ഇതെന്ന് നിരൂപകർ വിലയിരുത്തുന്നു.

🔹 Season 01  👉  /2941

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/arcane-league-of-legends-season-2-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍27❤19🔥3
❤️   #New_Release
🎬   Dune: Prophecy (2024)
       🔴 Episode 04 Added

👍18❤17