Msone Bot Updates | Malayalam Subtitle | Msone Movies Subtitles
79.9K subscribers
1.55K photos
94 videos
2 files
995 links
Update channel of Msone Movies Bot.

Use @MsoneCCBot to get movie files synced to Msone (@Msone) Malayalam Subtitles.

എംസോൺ (@Msone) മലയാളം സബ്ടൈറ്റിലിന് സിങ്ക് ആയ മൂവി ഫയലുകൾ ലഭിക്കാൻ @MsoneCCBot ഉപയോഗിക്കുക.

Powered by CC ❤️
Msone Subtitles / Movies
Download Telegram
❤️   #New_Release
🎬   Even If This Love Disappears from the World Tonight (2022)


🎥🎥  🔗  ⭐️  7.1/10

🎞🎞  🔗  ⭐️  8.6/10


▪  Release No. 👉  /3419

എംസോൺ റിലീസ് – 3419

Even If This Love Disappears from the World Tonight (2022)
ഈവൻ ഇഫ് ദിസ് ലൗ ഡീസപ്പിയർസ് ഫ്രം ദ വേൾഡ് ടുനൈറ്റ് (2022)

IMDb ⭐️ 7.1/10

• ഭാഷ : #Japanese
• സംവിധാനം : Takahiro Miki
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ :  പ്രവീൺ അടൂർ
• ജോണർ : #Romance #Drama

ഷുൻസുകെ മിചിയേദ, റികൊ ഫുകുമോതൊ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തകഹിരോ മികിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Even If This Love Disappears From The World Tonight”.

ഒരു അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ മാവോരിക്ക്, ഉറങ്ങി കഴിഞ്ഞാൽ ഓർമകളെല്ലാം ഇല്ലാതാവും. ഇത് മൂലം അവൾക്ക് എന്നും ഡയറി എഴുതേണ്ടി വരുകയാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഈ ഡയറി വായിച്ച് മുമ്പത്തെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുക്കണം. അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി, തൊരു എന്ന ഒരു പയ്യൻ മാവോരിയോട് ഇഷ്ടമാണെന്ന് പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ, അവൾ അവനോട് തിരിച്ചും ഇഷ്ടമാണെന്ന് പറയുന്നു. തന്റെ കൂട്ടുകാരനെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്താനായാണ് അവളോട് അവൻ ഇഷ്ടമാണെന്ന് പറഞ്ഞത്‌. എന്നാൽ, ഇവർ തമ്മിൽ ഡേറ്റിങിലാണെന്ന് കോളേജിൽ മൊത്തം പാട്ടായാതോടെ, ആളുകളുടെ കണ്ണിൽ പൊടിയിടാൻ തൊരുവും മാവോരിയും കപ്പിളായി ഭാവിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/japanese/even-if-this-love-disappears-from-the-world-tonight-2022/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍22❤12⚡3
❤️   #New_Release
🎬   Dune: Prophecy (2024)
       🔴 Episode 01 Added


🎥🎥  🔗  ⭐️  7.5/10

📽📽  🔗  🍅  75%   🍿  61%


▪  Release No. 👉  /3420

എംസോൺ റിലീസ് – 3420

Dune: Prophecy (2024)
ഡ്യൂൺ: പ്രൊഫസി (2024)

IMDb ⭐️ 7.5/10

• ഭാഷ : #English
• സംവിധാനം : Anna Foerster, John Cameron, Richard J. Lewis
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Adventure #Drama

1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍
‍
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍
‍
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/dune-prophecy-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍26❤13🔥1
ഇന്ന് ഭരണഘടനാ ദിനം
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

MSone ReRelease

Dr. Babasaheb Ambedkar (2000)
ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)


▪  Release No. 👉  /1000
Please open Telegram to view this post
VIEW IN TELEGRAM
❤49👍18🫡7
❤️   #New_Release
🎬   Veteran 2 (2024)


🎥🎥  🔗  ⭐️  6.5/10

🎞🎞  🔗  ⭐️  7.7/10

📽📽  🔗  🍅  100%


▪  Release No. 👉  /3421

എംസോൺ റിലീസ് – 3421

Veteran 2 (2024)
വെറ്ററൻ 2 (2024)

IMDb ⭐️ 6.5/10

• ഭാഷ : #Korean
• സംവിധാനം : Ryoo Seung-wan
• പരിഭാഷ : അരവിന്ദ് കുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Crime #Thriller #Comedy

2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന നൽകി അവർ തെറ്റ് ചെയ്ത അതേയിടത്ത് ദാരുണമായി വക വരുത്തുന്ന വിജിലാൻ്റിയായ സീരിയൽ കില്ലർ നഗരത്തിൽ പ്രത്യക്ഷപ്പെടുന്നു. സോഷ്യൽ മീഡിയ ആ കില്ലറിന് സോൾ നഗരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നവും, അവരുടെ പുരാണങ്ങളിൽ നന്മയെ തിന്മയിൽ നിന്ന് വേർതിരിക്കുന്ന നീതിയുടെ സംരക്ഷകനും ഭാഗ്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകവുമായ ഹെച്ഛി എന്ന സത്വത്തിൻ്റെ പേര് നൽകി ഹീറോയായി കൊണ്ടാടുന്നു. ഹെച്ഛിയെ പിടികൂടുക എന്ന ദൗത്യവുമായി ഓഫീസർ സോ ദോ ച്യോളും തൻ്റെ സംഘവും വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.ഇത്തവണ അവർക്കൊപ്പം പുതിയ പോലീസ് ഓഫീസറായ പാർക്ക് സോൺ വൂവും കൂടെയുണ്ട്.
തുടർന്ന് ത്രില്ലിംഗ് ആയി കഥ പറഞ്ഞ് പോകുന്ന ചിത്രം ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച് നിൽക്കുന്നു.

ഒന്നാം ഭാഗത്തോട് നീതി പുലർത്തുന്ന മികച്ച ഒരു രണ്ടാം ഭാഗം തന്നെയാണ് വെറ്ററൻ (👉 /1629), എസ്കേപ്പ് ഫ്രം മൊഗാധിഷു (👉 /2821), സ്മഗ്ലേർസ് (👉 /3301) തുടങ്ങിയ ചിത്രങ്ങൾ നമുക്ക് മുന്നേ സമ്മാനിച്ച സംവിധായകൻ യു സ്യൂങ്-വൻ നൽകിയിരിക്കുന്നത്.‍
‍
കൊറിയയിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായ ചിത്രം, കാൻസ് ഫിലിം ഫെസ്റ്റിവലിലും ടൊറോൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയിരുന്നു.ഹ്വാങ് ജ്യോങ്-മിൻ, ജ്യോങ് ഹേ ഇൻ തുടങ്ങിയ മുൻനിര താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ്.‍
‍
‍
(NB – ടൈൽ എൻഡിൽ ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്, ചിലപ്പൊ ശ്രദ്ധിക്കാതെ പോയേക്കാം.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/korean/veteran-2-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍40❤35🔥8
❤️   #New_Release
🎬   From Season 3 (2024)
       🔴 Episode 10 Added


🎥🎥  🔗  ⭐️  7.7/10

📽📽  🔗  🍅  100%   🍿  74%


▪  Release No. 👉  /3398

🔹 S01  👉  /3077
🔹 S02  👉  /3181

എംസോൺ റിലീസ് – 3398

From Season 3 (2024)
ഫ്രം സീസൺ 3 (2024)

IMDb ⭐️ 7.7/10

• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : സാമിർ & ഗിരി പി. എസ്.
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery #Thriller

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/from-season-3-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍16❤11👏9
❤️   #New_Release
🎬   Dune: Prophecy (2024)
       🔴 Episode 02 Added


🎥🎥  🔗  ⭐️  7.5/10

📽📽  🔗  🍅  68%   🍿  59%


▪  Release No. 👉  /3420

എംസോൺ റിലീസ് – 3420

Dune: Prophecy (2024)
ഡ്യൂൺ: പ്രൊഫസി (2024)

IMDb ⭐️ 7.5/10

• ഭാഷ : #English
• സംവിധാനം : Anna Foerster, John Cameron, Richard J. Lewis
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Adventure #Drama

1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍
‍
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍
‍
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/dune-prophecy-2024/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍21❤6😢3
❤️   #New_Release
🎬   Suzume (2022)


🎥🎥  🔗  ⭐️  7.6/10

📽📽  🔗  🍅  96%   🍿  98%


▪  Release No. 👉  /3422

എംസോൺ റിലീസ് – 3422

Suzume (2022)
സുസുമെ (2022)

IMDb ⭐️ 7.6/10

• ഭാഷ : #Japanese
• സംവിധാനം : Makoto Shinkai
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation #Fantasy

യുവർ നെയിം (👉 /914), വെതറിങ് വിത്ത് യൂ (👉 /2198) തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).‍
‍
ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് വലിയ രീതിയിൽ ഭൂമി കുലുക്കവും സംഭവിക്കുന്നു. ആകാശത്തിലെ ആ അത്ഭുത ദൃശ്യം മറ്റാർക്കും കാണാനാകില്ലെന്നും അത് വലിയൊരു നാശത്തിന്റെ മുൻപുള്ള ഒരു മുന്നറിയിപ്പാണെന്നും സുസുമേ തിരിച്ചറിയുന്നു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ രൂപത്തിന്റെ ഉറവിടം തിരഞ്ഞ് സുസുമേയും, തൻ്റെ സുഹൃത്ത് സോത്തയും ജപ്പാനിലൂടെ നടത്തുന്ന രസകരമായ ഒരു സാഹസിക യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്.‍
‍
ഗംഭീരമായ ബാക്ഗ്രൗണ്ട് മ്യൂസിക്, വിഷ്വൽസ്, ആനിമേഷൻ, എഡിറ്റിംഗ്, ഗ്രാഫിക്സ്, സ്റ്റോറി ടെല്ലിംഗ് അടങ്ങിയ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ജാപ്പനീസ് ആനിമേ ചിത്രവും, 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ചിത്രവും, ഇന്ത്യയിൽ നിന്ന് ഏക്കാലത്തെയും ഏറ്റവും കളക്ഷൻ നേടുന്ന ജാപ്പനീസ് ആനിമേ ചിത്രം എന്നീ പ്രശസ്തികളും നേടിയെടുത്തിട്ടുണ്ട്.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/japanese/suzume-2022/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍29❤16⚡3
Forwarded from Msone Official
ആപ്പ് റിലീസ് ചെയ്തപ്പോൾ വന്ന ഹെവി ട്രാഫിക് മൂലം എംസോൺ സെർവീസുകൾ ഇപ്പോൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ട് ഈ തിരക്കൊന്നടങ്ങുന്നതുവരെ ക്ഷമിക്കുമല്ലോ.
👍104🫡7🥰5
❤️   #New_Release
🎬   Lee (2023)


🎥🎥  🔗  ⭐️  6.9/10

📽📽  🔗  🍅  67%   🍿  94%


▪  Release No. 👉  /3423

എംസോൺ റിലീസ് – 3423

Lee (2023)
ലീ (2023)

IMDb ⭐️ 6.9/10

• ഭാഷ : #English
• സംവിധാനം : Ellen Kuras
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Biography #Drama #History

മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”.

ലീ മില്ലറായി കേറ്റ് വിൻസ്‌ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം ഫോട്ടോഗ്രാഫറായി മാറിയ ലീ രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസീനിൻ്റെ പ്രധാന മാധ്യമപ്രവർത്തകയായി മാറി. ഇന്ന്, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുദ്ധകാല മാധ്യമ വക്താക്കളിൽ ഒരാളായി ലീ മില്ലറിനെ പരിഗണിക്കുന്നു.

അവരെടുത്ത തടങ്കൽപ്പാളയത്തിലേയും കൂട്ടക്കൊലയുടേയും യുദ്ധഭീകരതയുടേയും ചിത്രങ്ങൾ ഇന്നേയ്ക്ക് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നു.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/lee-2023/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍23❤11🎉1
❤️   #New_Release
🎬   Robot Dreams (2023)


🎥🎥  🔗  ⭐️  7.6/10

📽📽  🔗  🍅  98%   🍿  89%


▪  Release No. 👉  /3424

എംസോൺ റിലീസ് – 3424

Robot Dreams (2023)
റോബോട്ട് ഡ്രീംസ് (2023)

IMDb ⭐️ 7.6/10

• സംവിധാനം : Pablo Berger
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Animation #Comedy #Drama

ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.

തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ

ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.

സംവിധായകൻ പാബ്ലോ ബെർഹേ സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/genre/animation/robot-dreams-2023/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍17❤11
Forwarded from Msone Official
Media is too big
VIEW IN TELEGRAM
ആ മരണ കളി വീണ്ടും..!
🎧
Squid Game season 2 🔴🔺🟥

കാത്തിരിക്കുക.💥

Cut : പ്രവീൺ അടൂർ 🦋
🔥117👍40❤18
❤️   #New_Release
🎬   Breakdown (1997)


🎥🎥  🔗  ⭐️  7.0/10

📽📽  🔗  🍅  83%   🍿  68%


▪  Release No. 👉  /54

എംസോൺ റിലീസ് – 54

Breakdown (1997)
ബ്രേക്ക്ഡൗൺ (1997)

IMDb ⭐️ 7.0/10

• ഭാഷ : #English
• സംവിധാനം : Jonathan Mostow
• പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Crime #Drama #Thriller

1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് “ബ്രേക്ക്ഡൗൺ”

മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന്‍ വണ്ടി നിര്‍ത്തി അവരെ സഹായിക്കാമെന്ന് പറഞ്ഞ് ഏമിക്ക് അടുത്തുള്ള കടയിലേക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നു. കുറച്ച് കഴിഞ്ഞ് കടയിൽ എത്തുന്ന ജെഫ് ഏമി അവിടെ എത്തിയില്ല എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളറിയാന്‍ സിനിമ കാണുക.


🔹🔹🔹🔹
🖥  Msone Subtitle:
https://malayalamsubtitles.org/languages/english/breakdown-1997/

➖➖ @MsoneCCBot ➖➖
Please open Telegram to view this post
VIEW IN TELEGRAM
👍30❤10🔥4