/3398/3077/3181എംസോൺ റിലീസ് – 3398
From Season 3 (2024)
ഫ്രം സീസൺ 3 (2024)
IMDb ⭐️ 7.7/10
• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : സാമിർ & ഗിരി പി. എസ്.
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery #Thriller
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
https://malayalamsubtitles.org/languages/english/from-season-3-2024/
Please open Telegram to view this post
VIEW IN TELEGRAM
👍32❤19🔥2
/3415എംസോൺ റിലീസ് – 3415
Silent Love (2024)
സൈലന്റ് ലൗ (2024)
IMDb ⭐️ 6.3/10
• ഭാഷ : #Japanese
• സംവിധാനം : Eiji Uchida
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Romance #Drama
മിനാമി ഹമാബെ, ര്യോസുകെ യമാദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് എയ്‌ജി ഉചിദയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Silent Love”.
ഒരു മ്യൂസിക് സ്കൂളിലെ ഹൗസ് കീപ്പിങ് ജോലിക്കാരനാണ് അവോയി. ഒരു അപകടത്തിൽ സംസാരശേഷി നഷ്ടമായ അവന് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നും തന്നെയില്ല. അതേ സ്കൂളിലെ പിയാനോ സ്റ്റുഡന്റാണ് ജിന്ന മികായ്. ഒരു കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട അവൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. എന്നാൽ, അവോയി അത് കാണുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പതിയെ അവർ തമ്മിൽ സൗഹൃദം ഉടലെടുക്കുന്നു. താൻ ഒരു പിയാനോ സ്റ്റുഡന്റാണെന്ന് തെറ്റിദ്ധരിച്ച മികയ്ക്ക്, അവൻ പിയാനോ വായിക്കുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നു. അങ്ങനെ സ്കൂളിൽ വെച്ച് കാണുന്ന ഒരു പിയാനോയ്സ്റ്റിനെ അവൻ തനിക്ക് പകരം പിയാനോ വായിക്കാനായി സമീപിക്കുന്നു.
https://malayalamsubtitles.org/languages/japanese/silent-love-2024/
Please open Telegram to view this post
VIEW IN TELEGRAM
👍25❤17😢1
/3416എംസോൺ റിലീസ് – 3416
Someday or One Day (2022)
സം ഡേ ഓർ വൺ ഡേ (2022)
IMDb ⭐️ 5.9/10
• ഭാഷ : #Mandarin
• സംവിധാനം : Tien-Jen Huang
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Romance #Drama #Fantasy
ഒരു കഫെയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് ഹ്വാങ് യു-ഷാൻ. ഡിസൈനറായ ലി സു-വേ കഫെയിലെ പാട്ട് കേട്ടാണ് അവിടേക്ക് ചെല്ലുന്നത്. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ പോലെ തന്നെയാണ് ഹ്വാങ് യു-ഷാനെന്ന് പറയുമ്പോ, അവൻ തന്നെ വളയ്ക്കാൻ ഓരോന്ന് പറയുകയാണെന്നാണ് അവൾ കരുതിയത്. അങ്ങനെ, അവിടുത്തെ ഡെയ്‌ലി കസ്റ്റമറായ ലി സു-വേയും ഹ്വാങ് യു-ഷാനും തമ്മിൽ അടുപ്പത്തിലാവുന്നു. തന്റെ കൂട്ടുകാരനെ ഹ്വാങ് യു-ഷാന് പരിചയപ്പെടുത്തി കൊടുക്കുന്ന വേളയിലാണ് തന്നെ പോലെത്തന്നെയുള്ള ചെൻ യെൻ-രുവിന്റെ ഫോട്ടോ അവൾ കാണുന്നത്.
അപ്രതീക്ഷിതമായ ലി സു-വേയുടെ മരണം തളർത്തി കളഞ്ഞ ഹ്വാങ് യു-ഷാന്, പുതുതായി ചെന്ന ജോലി സ്ഥലത്ത് വെച്ച് ഒരു ടേപ്പ് കൊറിയറായി കിട്ടുന്നു. തന്നെയും ലി സു-വേയെയും കണ്ടുമുട്ടാൻ ഇടയാക്കിയ ആ പാട്ട് അവൾ കേൾക്കുന്നു. എന്നാൽ, പാട്ട് കേട്ട് കഴിഞ്ഞ് അവൾ ഉണരുന്നത് ചെൻ യെൻ-രുവിന്റെ ശരീരത്തിലാണ്. അതും ലി സു-വേ മരിക്കുന്നതിന് 2 ദിവസം മുമ്പ്. തന്നെക്കൊണ്ട് ലി സു-വേയെ രക്ഷിക്കാൻ കഴിഞ്ഞേക്കും എന്ന് മനസ്സിലാക്കിയ അവൾ അവന്റെ അടുത്തേക്ക് ചെല്ലുന്നു.
https://malayalamsubtitles.org/languages/mandarin/someday-or-one-day-2022/
Please open Telegram to view this post
VIEW IN TELEGRAM
👍24❤10
/3417എംസോൺ റിലീസ് – 3417
Drawing Closer (2024)
ഡ്രോയിങ് ക്ലോസർ (2024)
IMDb ⭐️ 7.6/10
• ഭാഷ : #Japanese
• സംവിധാനം : Takahiro Miki
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Romance #Drama
നത്‌സുകി ദെകുചി, റെൻ നഗാസെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് തകഹിരോ മികിയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് Drawing Closer.
ഹോസ്പിറ്റലിലെ റൂഫ് ടോപ്പിൽ നിക്കുമ്പോഴാണ് ഇരിപ്പിടത്തിൽ ഇരുന്ന് ചിത്രം വരയ്ക്കുന്ന ഹാറുനയെ തൊരു കാണുന്നത്. അവൾ വരയ്ക്കുന്ന ചിത്രമെന്താണെന്ന് ചോദിച്ചപ്പോ, താൻ അധികം വൈകാതെ പോകുന്ന സ്വർഗമാണെന്നാണ് അവൾ മറുപടിയായി പറഞ്ഞത്. 6 മാസം മാത്രമേ തനിക്ക് ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞു. സ്വർഗത്തിലേക്ക് പോകുന്നതും പ്രതീക്ഷിച്ച് ത്രില്ലടിച്ചിരിക്കുകയാണെന്ന അവളുടെ വാക്കുകൾ തൊരുവിന് ഉൾക്കൊള്ളാനായില്ല. പക്ഷേ, അതവൾ 6 മാസത്തിനുള്ളിൽ മരിക്കുമെന്നത് കൊണ്ടല്ല. മറിച്ച്, അവൾക്കെങ്ങനെ ത്രില്ലടിച്ചിരിക്കാൻ പറ്റുന്നു എന്നതിലാണ്. ഹൃദയത്തിലെ ട്യൂമർ മൂലം 1 വർഷത്തിനുള്ളിൽ താൻ മരിക്കുമെന്ന് തൊരുവിനും അറിയാം. അതുമൂലം പേടിച്ച് നടക്കുന്ന അവന് അവളൊരു അത്ഭുതമായിരുന്നു. അവളുടെ സന്തോഷത്തിന്റെ രഹസ്യം മനസ്സിലാക്കാൻ അവൻ അവളുമായി കൂടുതൽ അടുക്കുന്നു.
https://malayalamsubtitles.org/languages/japanese/drawing-closer-2024/
Please open Telegram to view this post
VIEW IN TELEGRAM
👍24❤14👏1
എംസോൺ റിലീസ് – 3418
The 8-Year Engagement (2017)
ദി 8-ഇയർ എൻഗേജ്‌മെന്റ് (2017)
IMDb ⭐️ 7.0/10
• ഭാഷ : #Japanese
• സംവിധാനം : Takahisa Zeze
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Romance #Drama
Rurouni Kenshin, Ajin-Demi Human, Inuyashiki എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ തകെരു സാതോയും, Alice In Borderland, Orange എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ താവോ ത്‌സുചിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് “The 8-year Engagement”.
ഒരു ഡ്രിങ്ക് പാർട്ടിക്കിടയിലാണ് ഹിസാഷിയും മായിയും കണ്ടുമുട്ടുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ ഹിസാഷിക്ക് അന്ന് ചെല്ലാൻ താല്പര്യമുണ്ടായിരുന്നില്ല. കൂട്ടുകാരന്റെ നിർബന്ധപ്രകാരം ചെന്ന അവന് ഡ്രിങ്ക് പാർട്ടി ആസ്വദിക്കാനായില്ല. അത് ശ്രദ്ധയിൽപ്പെട്ട മായി പാർട്ടിക്ക് ശേഷം അവനോട് ഈ കാര്യവും ചോദിച്ച് ചെല്ലുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തനിക്ക് പാർട്ടിയിൽ അങ്ങനെ ഇരിക്കേണ്ടി വന്നതെന്ന് പറഞ്ഞപ്പോ അവൾ യാത്ര പറഞ്ഞ് പോകുന്നു. പതിയെ അവർ തമ്മിൽ കൂടുതൽ അടുത്ത്, പ്രണയത്തിലകപ്പെടുന്നു.
വിവാഹത്തിനായുള്ള ഹാൾ ബുക്ക് ചെയ്ത് ഒരുക്കങ്ങൾ നടത്തുന്നതിനിടയ്ക്കാണ് മായിയ്ക്ക് ആദ്യം തല വേദന വരുകയും, പിന്നീട് ഓർമ്മകൾ മങ്ങിതുടങ്ങുകയും ചെയ്യുന്നത്. കോമയിലായ അവളെ കൈവിടാതെ അവൻ കൂടെ നിന്ന് പരിപാലിക്കുന്നു.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച അനശ്വര പ്രണത്തെക്കുറിച്ചുള്ളതാണ് ഈ ചിത്രം.
https://malayalamsubtitles.org/languages/japanese/the-8-year-engagement-2017/
Please open Telegram to view this post
VIEW IN TELEGRAM
👍30❤17🥰2
/3419എംസോൺ റിലീസ് – 3419
Even If This Love Disappears from the World Tonight (2022)
ഈവൻ ഇഫ് ദിസ് ലൗ ഡീസപ്പിയർസ് ഫ്രം ദ വേൾഡ് ടുനൈറ്റ് (2022)
IMDb ⭐️ 7.1/10
• ഭാഷ : #Japanese
• സംവിധാനം : Takahiro Miki
• പരിഭാഷ : സജിത്ത് ടി. എസ്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Romance #Drama
ഷുൻസുകെ മിചിയേദ, റികൊ ഫുകുമോതൊ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തകഹിരോ മികിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Even If This Love Disappears From The World Tonight”.
ഒരു അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ മാവോരിക്ക്, ഉറങ്ങി കഴിഞ്ഞാൽ ഓർമകളെല്ലാം ഇല്ലാതാവും. ഇത് മൂലം അവൾക്ക് എന്നും ഡയറി എഴുതേണ്ടി വരുകയാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഈ ഡയറി വായിച്ച് മുമ്പത്തെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുക്കണം. അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി, തൊരു എന്ന ഒരു പയ്യൻ മാവോരിയോട് ഇഷ്ടമാണെന്ന് പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ, അവൾ അവനോട് തിരിച്ചും ഇഷ്ടമാണെന്ന് പറയുന്നു. തന്റെ കൂട്ടുകാരനെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്താനായാണ് അവളോട് അവൻ ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നാൽ, ഇവർ തമ്മിൽ ഡേറ്റിങിലാണെന്ന് കോളേജിൽ മൊത്തം പാട്ടായാതോടെ, ആളുകളുടെ കണ്ണിൽ പൊടിയിടാൻ തൊരുവും മാവോരിയും കപ്പിളായി ഭാവിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു.
https://malayalamsubtitles.org/languages/japanese/even-if-this-love-disappears-from-the-world-tonight-2022/
Please open Telegram to view this post
VIEW IN TELEGRAM
👍22❤12⚡3
/3420എംസോൺ റിലീസ് – 3420
Dune: Prophecy (2024)
ഡ്യൂൺ: പ്രൊഫസി (2024)
IMDb ⭐️ 7.5/10
• ഭാഷ : #English
• സംവിധാനം : Anna Foerster, John Cameron, Richard J. Lewis
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Adventure #Drama
1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
https://malayalamsubtitles.org/languages/english/dune-prophecy-2024/
Please open Telegram to view this post
VIEW IN TELEGRAM
👍26❤13🔥1
ഇന്ന് ഭരണഘടനാ ദിനം
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
MSone ReRelease
Dr. Babasaheb Ambedkar (2000)
ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)
▪ Release No. 👉
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
MSone ReRelease
Dr. Babasaheb Ambedkar (2000)
ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)
/1000Please open Telegram to view this post
VIEW IN TELEGRAM
❤49👍18🫡7
/3421എംസോൺ റിലീസ് – 3421
Veteran 2 (2024)
വെറ്ററൻ 2 (2024)
IMDb ⭐️ 6.5/10
• ഭാഷ : #Korean
• സംവിധാനം : Ryoo Seung-wan
• പരിഭാഷ : അരവിന്ദ് കുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Crime #Thriller #Comedy
2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന നൽകി അവർ തെറ്റ് ചെയ്ത അതേയിടത്ത് ദാരുണമായി വക വരുത്തുന്ന വിജിലാൻ്റിയായ സീരിയൽ കില്ലർ നഗരത്തിൽ പ്രത്യക്ഷപ്പെടുന്നു. സോഷ്യൽ മീഡിയ ആ കില്ലറിന് സോൾ നഗരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നവും, അവരുടെ പുരാണങ്ങളിൽ നന്മയെ തിന്മയിൽ നിന്ന് വേർതിരിക്കുന്ന നീതിയുടെ സംരക്ഷകനും ഭാഗ്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകവുമായ ഹെച്ഛി എന്ന സത്വത്തിൻ്റെ പേര് നൽകി ഹീറോയായി കൊണ്ടാടുന്നു. ഹെച്ഛിയെ പിടികൂടുക എന്ന ദൗത്യവുമായി ഓഫീസർ സോ ദോ ച്യോളും തൻ്റെ സംഘവും വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.ഇത്തവണ അവർക്കൊപ്പം പുതിയ പോലീസ് ഓഫീസറായ പാർക്ക് സോൺ വൂവും കൂടെയുണ്ട്.
തുടർന്ന് ത്രില്ലിംഗ് ആയി കഥ പറഞ്ഞ് പോകുന്ന ചിത്രം ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച് നിൽക്കുന്നു.
ഒന്നാം ഭാഗത്തോട് നീതി പുലർത്തുന്ന മികച്ച ഒരു രണ്ടാം ഭാഗം തന്നെയാണ് വെറ്ററൻ (👉 /1629), എസ്കേപ്പ് ഫ്രം മൊഗാധിഷു (👉 /2821), സ്മഗ്ലേർസ് (👉 /3301) തുടങ്ങിയ ചിത്രങ്ങൾ നമുക്ക് മുന്നേ സമ്മാനിച്ച സംവിധായകൻ യു സ്യൂങ്-വൻ നൽകിയിരിക്കുന്നത്.
കൊറിയയിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായ ചിത്രം, കാൻസ് ഫിലിം ഫെസ്റ്റിവലിലും ടൊറോൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയിരുന്നു.ഹ്വാങ് ജ്യോങ്-മിൻ, ജ്യോങ് ഹേ ഇൻ തുടങ്ങിയ മുൻനിര താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ്.
(NB – ടൈൽ എൻഡിൽ ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്, ചിലപ്പൊ ശ്രദ്ധിക്കാതെ പോയേക്കാം.
https://malayalamsubtitles.org/languages/korean/veteran-2-2024/
Please open Telegram to view this post
VIEW IN TELEGRAM
👍40❤35🔥8
/3398/3077/3181എംസോൺ റിലീസ് – 3398
From Season 3 (2024)
ഫ്രം സീസൺ 3 (2024)
IMDb ⭐️ 7.7/10
• ഭാഷ : #English
• നിർമ്മാണം : Midnight Radio
• പരിഭാഷ : സാമിർ & ഗിരി പി. എസ്.
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Drama #Horror #Mystery #Thriller
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
https://malayalamsubtitles.org/languages/english/from-season-3-2024/
Please open Telegram to view this post
VIEW IN TELEGRAM
👍16❤11👏9
/3420എംസോൺ റിലീസ് – 3420
Dune: Prophecy (2024)
ഡ്യൂൺ: പ്രൊഫസി (2024)
IMDb ⭐️ 7.5/10
• ഭാഷ : #English
• സംവിധാനം : Anna Foerster, John Cameron, Richard J. Lewis
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Sci_Fi #Adventure #Drama
1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെ പ്രശ്സ്തനായ ട്രാവിസ് ഫിമ്മൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
https://malayalamsubtitles.org/languages/english/dune-prophecy-2024/
Please open Telegram to view this post
VIEW IN TELEGRAM
👍21❤6😢3
/3422എംസോൺ റിലീസ് – 3422
Suzume (2022)
സുസുമെ (2022)
IMDb ⭐️ 7.6/10
• ഭാഷ : #Japanese
• സംവിധാനം : Makoto Shinkai
• പരിഭാഷ : ഹബീബ് ഏന്തയാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Adventure #Animation #Fantasy
യുവർ നെയിം (👉 /914), വെതറിങ് വിത്ത് യൂ (👉 /2198) തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).
ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് വലിയ രീതിയിൽ ഭൂമി കുലുക്കവും സംഭവിക്കുന്നു. ആകാശത്തിലെ ആ അത്ഭുത ദൃശ്യം മറ്റാർക്കും കാണാനാകില്ലെന്നും അത് വലിയൊരു നാശത്തിന്റെ മുൻപുള്ള ഒരു മുന്നറിയിപ്പാണെന്നും സുസുമേ തിരിച്ചറിയുന്നു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ രൂപത്തിന്റെ ഉറവിടം തിരഞ്ഞ് സുസുമേയും, തൻ്റെ സുഹൃത്ത് സോത്തയും ജപ്പാനിലൂടെ നടത്തുന്ന രസകരമായ ഒരു സാഹസിക യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്.
ഗംഭീരമായ ബാക്ഗ്രൗണ്ട് മ്യൂസിക്, വിഷ്വൽസ്, ആനിമേഷൻ, എഡിറ്റിംഗ്, ഗ്രാഫിക്സ്, സ്റ്റോറി ടെല്ലിംഗ് അടങ്ങിയ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ജാപ്പനീസ് ആനിമേ ചിത്രവും, 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ചിത്രവും, ഇന്ത്യയിൽ നിന്ന് ഏക്കാലത്തെയും ഏറ്റവും കളക്ഷൻ നേടുന്ന ജാപ്പനീസ് ആനിമേ ചിത്രം എന്നീ പ്രശസ്തികളും നേടിയെടുത്തിട്ടുണ്ട്.
https://malayalamsubtitles.org/languages/japanese/suzume-2022/
Please open Telegram to view this post
VIEW IN TELEGRAM
👍29❤16⚡3
Forwarded from Msone Official
ആപ്പ് റിലീസ് ചെയ്തപ്പോൾ വന്ന ഹെവി ട്രാഫിക് മൂലം എംസോൺ സെർവീസുകൾ ഇപ്പോൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ട് ഈ തിരക്കൊന്നടങ്ങുന്നതുവരെ ക്ഷമിക്കുമല്ലോ.
👍104🫡7🥰5
/3423എംസോൺ റിലീസ് – 3423
Lee (2023)
ലീ (2023)
IMDb ⭐️ 6.9/10
• ഭാഷ : #English
• സംവിധാനം : Ellen Kuras
• പരിഭാഷ : ഡോ. ആശ കൃഷ്ണകുമാർ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Biography #Drama #History
മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിന്റെ, ആന്റണി പെൻറോസ് എഴുതിയ ‘ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”.
ലീ മില്ലറായി കേറ്റ് വിൻസ്‌ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം ഫോട്ടോഗ്രാഫറായി മാറിയ ലീ രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസീനിൻ്റെ പ്രധാന മാധ്യമപ്രവർത്തകയായി മാറി. ഇന്ന്, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുദ്ധകാല മാധ്യമ വക്താക്കളിൽ ഒരാളായി ലീ മില്ലറിനെ പരിഗണിക്കുന്നു.
അവരെടുത്ത തടങ്കൽപ്പാളയത്തിലേയും കൂട്ടക്കൊലയുടേയും യുദ്ധഭീകരതയുടേയും ചിത്രങ്ങൾ ഇന്നേയ്ക്ക് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നു.
https://malayalamsubtitles.org/languages/english/lee-2023/
Please open Telegram to view this post
VIEW IN TELEGRAM
👍23❤11🎉1
/3424എംസോൺ റിലീസ് – 3424
Robot Dreams (2023)
റോബോട്ട് ഡ്രീംസ് (2023)
IMDb ⭐️ 7.6/10
• സംവിധാനം : Pablo Berger
• പരിഭാഷ : വിഷ്ണു പ്രസാദ്
• പോസ്റ്റർ : നിഷാദ് ജെ എന്‍
• ജോണർ : #Animation #Comedy #Drama
ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.
തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ
ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.
സംവിധായകൻ പാബ്ലോ ബെർഹേ സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.
https://malayalamsubtitles.org/genre/animation/robot-dreams-2023/
Please open Telegram to view this post
VIEW IN TELEGRAM
👍17❤11